അല്ലാഹു പറയുന്നു:
فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ ﴿٢٠﴾
ഇനി അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: ഞാൻ എന്നെത്തന്നെ പൂർണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിൻപറ്റിയവരും (അങ്ങനെതന്നെ). വേദഗ്രന്ഥം നൽകപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവർ കീഴ്പെട്ടു കഴിഞ്ഞാൽ അവർ നേർവഴിയിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞു കളഞ്ഞാലോ അവർക്ക് (ദിവ്യ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്റെ) ദാസൻമാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു. (വി.ക്വു. ആലുഇംറാൻ: 20)
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَتُقِيمَ الصَّلَاةَ وَتُؤْتِيَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنْ اسْتَطَعْتَ إِلَيْهِ سَبِيلًا
“ഇസ്ലാം എന്നാൽ, “ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂ ലുല്ലാഹ് ‘ എന്ന് താങ്കൾ സാക്ഷ്യം വഹിക്കലും, നമസ്കാരം യഥാവിധം നിലനിർത്തലും, സകാത്ത് നൽകലും, റമദ്വാനിൽ നോമ്പെടുക്കലും, കഅ്ബയിലെത്തുവാനുള്ള മാർഗ്ഗമൊത്താൽ ഹജ്ജ് ചെയ്യലുമാകുന്നു”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
“മുസ്ലിം എന്നാൽ, മുസ്ലിംകൾ തന്റെ നാവിൽനിന്നും കയ്യിൽ നിന്നും രക്ഷപ്പെട്ടവനാകുന്നു”
ബഹസ് ഇബ്നു ഹക്വീം رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽനിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു:
أنه سأل رسول الله ﷺ عن الإسلام فقال:أن تسلم قلبك لله، وأن تولي وجهك إلى الله ، وأن تصلي الصلاة المكتوبة وتؤدي الزكاة المفروضة
“അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ യോട് ഇസ്ലാമിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: താങ്കൾ താങ്കളുടെ ക്വൽബിനെ അല്ലാഹുവിന് സമർപ്പിക്കലും താങ്കളുടെ മുഖത്തെ അല്ലാഹുവിലേക്ക് തിരിക്കലും, നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കലും നിർബന്ധ സകാത്ത് നൽകലുമാണ് ഇസ്ലാം”
അബൂ ക്വിലാബഃ സിറിയക്കാരനായ ഒരു വ്യക്തി യിൽ നിന്നും അയാൾ തന്റെ പിതാവിൽ നിന്നും രിവായത്ത് ചെയ്യുന്നു:
أنه سأل رسول الله صلى الله عليه وسلم: ما الإسلام؟ قال: “أن تسلم قلبك لله، ويسلم المسلمون من لسانك ويدك. قال: أي الإسلام أفضل؟ قال: الإيمان. قال: وما الإيمان؟ قال: أن تؤمن بالله وملائكته وكتبه ورسله والبعث بعد الموت”
“അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ യോട് ചോദിച്ചു. എന്താണ് ഇസ്ലാം? പ്രവാചകൻ ﷺ പറഞ്ഞു: നിന്റെ ക്വൽബിനെ അല്ലാഹുവിന് സമർപ്പിക്കലും, മുസ്ലിംകൾ നിന്റെ നാവിൽനിന്നും കയ്യിൽനിന്നും സുരക്ഷിതമാകലുമാണ് ഇസ്ലാം. അയാൾ ചോദിച്ചു: ഇസ്ലാം കാര്യങ്ങളിൽ ഏതാണ് ശ്രേഷ്ഠം? അദ്ദേഹം പറഞ്ഞു: ഈമാൻ. അദ്ദേഹം പറഞ്ഞു: എന്താണ് ഈമാൻ? അദ്ദേഹം പറഞ്ഞു: താങ്കൾ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ കിതാബുകളിലും അവന്റെ ദൂതന്മാരിലും മരണശേഷമുള്ള ഉയർത്തെഴുന്നേൽപ്പിലും വിശ്വസിക്കലാകുന്നു”
അബ്ദുൽ ജബ്ബാർ അബ്ദുല്ല