സർഗ്ഗവാസികൾ സർഗ്ഗകവാടം കടന്ന് സ്വർഗ്ഗീയാനുഗ്രഹങ്ങളിൽ കണ്ണുനട്ടാൽ കഴിഞ്ഞ കാലങ്ങളിലെ കഷ്ടതകളെല്ലാം മറക്കുകയായി. തങ്ങളുടെ ദഃഖവിചാരങ്ങൾ പോക്കി അനുഗ്രഹങ്ങളിൽ തങ്ങളെ കുടിയിരുത്തിയ നാഥനെ അവർ വാഴ്ത്തിപ്പുകഴ്ത്തി അവനോട് ശുക്റോതും. അല്ലാഹു പറയുന്നു:
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ﴿٣٤﴾ الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِن فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ ﴿٣٥﴾
അവർ പറയും: ഞങ്ങളിൽ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ. തന്റെ അനുഗ്രഹത്താൽ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവൻ. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പർശിക്കുകയില്ല. (വി. കു. അൽഫാത്വിർ: 34,35)
وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ ﴿٧٤﴾
അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലി ക്കുകയും സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്നവിധം ഈ (സ്വർഗ്ഗ)ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി (വി. ക്വു. അ സ്സുമർ: 74)
دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ ۚ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿١٠﴾
അതിനകത്ത് അവരുടെ പ്രാർത്ഥന അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു എന്നായിരിക്കും. അതിനകത്ത് അവർക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും. അവരുടെ പ്രാർത്ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതി എന്നായിരിക്കും. (വി. ക്വു. യൂനുസ്: 10)
അബ്ദുൽ ജബ്ബാർ അബ്ദുല്ല