സ്വർഗ്ഗവും നരകവും സംസാരിക്കുന്നതും ആവലാതിപ്പെടുന്നതും പ്രസ്തുത സംസാരത്തിന്റെ വിഷയവും ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
تَحَاجَّتِ الْجَنَّةُ وَالنَّارُ فَقَالَتِ النَّارُ أُوثِرْتُ بِالْمُتَكَبِّرِينَ وَالْمُتَجَبِّرِينَ. وَقَالَتِ الْجَنَّةُ: مَا لِى لاَ يَدْخُلُنِى إِلاَّ ضُعَفَاءُ النَّاسِ وَسَقَطُهُمْ. قَالَ اللَّهُ تَبَارَكَ وَتَعَالَى لِلْجَنَّةِ أَنْتِ رَحْمَتِى أَرْحَمُ بِكِ مَنْ أَشَاءُ مِنْ عِبَادِى. وَقَالَ لِلنَّارِ إِنَّمَا أَنْتِ عَذَابٌ أُعَذِّبُ بِكِ مَنْ أَشَاءُ مِنْ عِبَادِى. وَلِكُلِّ وَاحِدَةٍ مِنْهُمَا مِلْؤُهَا ، فَأَمَّا النَّارُ فَلاَ تَمْتَلِئُ حَتَّى يَضَعَ رِجْلَهُ فَتَقُولُ قَطٍ قَطٍ قَطٍ. فَهُنَالِكَ تَمْتَلِئُ وَيُزْوَى بَعْضُهَا إِلَى بَعْضٍ ، وَلاَ يَظْلِمُ اللَّهُ عَزَّ وَجَلَّ مِنْ خَلْقِهِ أَحَدًا، وَأَمَّا الْجَنَّةُ فَإِنَّ اللَّهَ عَزَّ وَجَلَّ يُنْشِئُ لَهَا خَلْقًا
“സ്വർഗ്ഗവും നരകവും അന്യോന്യം തർക്കിച്ചു. അപ്പോൾ നരകം പറഞ്ഞു: അഹങ്കാരികളെക്കൊണ്ടും ആഢ്യന്മാരെക്കൊണ്ടും എനിക്ക് പ്രഭാവം കൽപ്പിക്കപ്പെട്ടിരിക്കുന്നു. സ്വർഗ്ഗം പറഞ്ഞു: എനിക്ക് എന്തുപറ്റി? എന്നിൽ ജനങ്ങളിൽ ദുർബലരും കാര്യശേഷികുറഞ്ഞ വരുമല്ലാതെ പ്രവേശിക്കുന്നില്ല. അപ്പോൾ സ്വർഗ്ഗത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശി ക്കുന്ന എന്റെ ദാസന്മാരോട് ഞാൻ കരുണകാണിക്കും. (നരകത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെ ക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്ന എന്റെ ദാസന്മാരെ ഞാൻ ശിക്ഷി ക്കും. അവ രണ്ടിൽ ഓരോന്നിലും നിറയെ (ആളുകൾ) ഉണ്ട് എന്നാൽ നരകം, അല്ലാഹു തന്റെ കാൽ വെക്കുന്നതുവരെ അത് നിറയുകയില്ല. അപ്പോൾ അത് പറയും: മതി. മതി. മതി. അന്നേരം അത് നിറയും. അതിന്റെ ചിലഭാഗങ്ങൾ ചിലഭാഗങ്ങളിലേക്ക് ചുരുങ്ങും. അല്ലാഹു അവന്റെ സൃഷ്ടികളിൽ ആരോടും അന്യായം കാണിക്കില്ല. എന്നാൽ സ്വർഗ്ഗം അല്ലാഹു അതിന് സൃഷ്ടികളെ പടക്കും”. (ബുഖാരി, മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
احْتَجَّتِ النَّارُ وَالْجَنَّةُ. فَقَالَتْ هَـٰذِهِ: يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ. وَقَالَتْ هَـٰذِهِ: يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ. فَقَالَ اللّهُ لِهَـٰذِهِ: أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ وَرُبَّمَا قَالَ: أُصِيبُ بِكِ مَنْ أَشَاءُ. وَقَالَ لِهَـٰذِهِ: أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ، وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا
“നരകവും സ്വർഗ്ഗവും തർക്കിച്ചു. അപ്പോൾ (നരകം) പറഞ്ഞു: എന്നിൽ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോൾ (സ്വർഗ്ഗം) പറഞ്ഞു: എന്നിൽ എല്ലാ ദുർബലരും സാധുക്കളും പ്രവേശിക്കും. അപ്പോൾ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. (നിന്നെ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവർക്ക് തീ ഏൽപ്പിക്കും) (സ്വർഗ്ഗത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണകാണിക്കും. നിങ്ങൾ രണ്ടുപേർക്കും അവനിറയെ (ആളുകൾ) ഉണ്ട്” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല