നരകവാസികൾ സ്വർഗ്ഗവാസികളോട്

THADHKIRAH

നരകവാസികൾ സ്വർഗ്ഗവാസികളോട് സംസാരിക്കുന്നതും സ്വർഗ്ഗവാസികൾ നരകവാസികളോട് സംസാരിക്കുന്നതും സ്വർഗ്ഗ വാസികൾ അന്യോന്യം സംസാരിക്കുന്നതും നരകവാസികൾ അ ന്യോന്യം സംസാരിക്കുന്നതും വിശുദ്ധ ക്വുർആനിൽ പറഞ്ഞിട്ടു ണ്ട്. എല്ലാ സംസാരങ്ങളും അറിയിക്കുന്നത് സ്വർഗ്ഗവാസികളുടെ സുഖങ്ങളേയും നരകവാസികളുടെ ദുരനുഭവങ്ങളേയും പ്രയാസ ങ്ങളേയുമാണ്.
സ്വർഗ്ഗവാസികളോട് നരകവാസികൾ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:

وَنَادَىٰ أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّهُ ۚ قَالُوا إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ ‎﴿٥٠﴾‏الَّذِينَ اتَّخَذُوا دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ نَنسَاهُمْ كَمَا نَسُوا لِقَاءَ يَوْمِهِمْ هَٰذَا وَمَا كَانُوا بِآيَاتِنَا يَجْحَدُونَ ‎﴿٥١﴾‏

നരകാവകാശികൾ സ്വർഗ്ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങൾക്ക് അൽപം വെള്ളമോ, അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപജീവനത്തിൽ നിന്ന് അൽപമോ നിങ്ങൾ ചൊരിഞ്ഞുതരണേ! അവർ പറയും: സത്യനിഷേധികൾക്കു അല്ലാഹു അത് രണ്ടും തീർത്തും വില ക്കിയിരിക്കുകയാണ്. (അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീർക്കുകയും, എെഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവർക്ക്…  (വി. ക്വു. അൽഅഅ്റാഫ്: 50, 51)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts