സ്വർഗ്ഗം നേടുവാൻ പ്രാവർത്തികമാക്കേണ്ടത്

THADHKIRAH

ഈമാൻ യഥാവിധം ഉൾകൊള്ളുക, തൗഹീദ് സാക്ഷാൽകരിക്കുക
അല്ലാഹു പറഞ്ഞു:

وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ كُلَّمَا رُزِقُوا مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا هَٰذَا الَّذِي رُزِقْنَا مِن قَبْلُ ۖ وَأُتُوا بِهِ مُتَشَابِهًا ۖ وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَالِدُونَ ‎﴿٢٥﴾‏

(നബിയേ,) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നൽകപ്പെടുമ്പോൾ, ഇതിന് മുമ്പ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവർ പറയുക. (വാസ്തവത്തിൽ) പരസ്പര സാദൃശ്യമുള്ള നിലയിൽ അതവർക്ക് നൽകപ്പെടുകയാണുണ്ടായത്. പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. അവർ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. (വി. ക്വു. അൽബക്വറഃ : 25)
ഉമർ ഇബ്നുൽ ഖത്ത്വാബി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يَا ابْنَ الْخَطَّابِ اذْهَبْ فَنَادِ فِي النَّاسِ أَنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا الْمُؤْمِنُونَ قَالَ: فَخَرَجْتُ فَنَادَيْتُ أَلَا إِنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا الْمُؤْمِنُونَ

“ഖത്ത്വാബിന്റെ മകൻ ഉമർ, “മുഅ്മിനീങ്ങളല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്ന്  താങ്കൾ ജനങ്ങളോട് വിളിച്ചുപറയണം. അദ്ദേഹം പറഞ്ഞു: ഞാൻ പുറപ്പെട്ടുകൊണ്ട് വിളിച്ചുപറഞ്ഞു: “അറിയുക, മുഅ്മിനീങ്ങൾ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ.” (മുസ്ലിം)

അബൂഹുറെയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا،…

“നിങ്ങൾ വിശ്വാസികൾ ആകുന്നതുവരെ നിങ്ങളാരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല…”  (മുസ്ലിം)
കഅ്ബ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം:

أَنَّ رَسُولَ اللَّهِ ‎ﷺ  بَعَثَهُ وَأَوْسَ بْنَ الْحَدَثَانِ أَيَّامَ التَّشْرِيقِ فَنَادَى أَنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا مُؤْمِنٌ وَأَيَّامُ مِنًى أَيَّامُ أَكْلٍ وَشُرْبٍ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ അദ്ദേഹത്തേയും ഔസ് ഇബ്നുൽ ഹദഥാനിനേയും അയ്യാമുത്തശ്രീക്വിൽ (വിളിച്ചുപറയുവാൻ) നി യോഗിച്ചു. വിശ്വാസി മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ, മിനയുടെ നാളുകൾ തീറ്റയുടേയും കുടിയുടേയും നാളുകളാകുന്നു” (മുസ്ലിം)
ഉക്വ്ബത്ത് ഇബ്നു ആമിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا لَمْ يَتَنَدَّ بِدَمٍ حَرَامٍ دَخَلَ الْجَنَّةَ

“അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ ആര് അല്ലാഹുവിനെ കണ്ടുമുട്ടുന്നുവോ, അവൻ ഹറാമായ രക്തം ചിന്തിയിട്ടില്ലെങ്കിൽ സ്വർഗ്ഗത്തിൽ പ്രവേശിച്ചു”

അബൂദർറുൽഗിഫാരി رَضِيَ اللَّهُ عَنْهُ യി ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَتَانِي جِبْرِيلُ ‎ﷺ قَالَ مَنْ مَاتَ مِنْ أُمَّتِكَ لَا يُشْرِكُ بِاللَّهِ شَيْئًا دَخَلَ الْجَنَّةَ قُلْتُ: وَإِنْ فَعَلَ كَذَا وَكَذَا قَالَ نَعَمْ.

“ജിബ്രീൽ (അ) എന്റെ അടുക്കൽ വന്നുപറഞ്ഞു: താങ്കളുടെ ഉമ്മത്തിൽനിന്ന് ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനേയും പങ്ക്ചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും! അപ്പോൾ ഞാൻ ചോദിച്ചു: (കുറ്റങ്ങൾ) ചെയ്താലും? അപ്പോൾ അദ്ദേഹം പറഞ്ഞു: അതെ”. (ബുഖാരി)

ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത
അല്ലാഹു പറഞ്ഞു:

 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ ‎﴿٤٠﴾‏ أُولَٰئِكَ لَهُمْ رِزْقٌ مَّعْلُومٌ ‎﴿٤١﴾‏ فَوَاكِهُ ۖ وَهُم مُّكْرَمُونَ ‎﴿٤٢﴾‏ فِي جَنَّاتِ النَّعِيمِ ‎﴿٤٣﴾‏

അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസൻമാർ ഇതിൽ നിന്ന് ഒഴിവാകുന്നു. അങ്ങനെയുള്ളവർക്കാകുന്നു അറിയപ്പെട്ട ഉപജീവനം. (അഥവാ)വിവിധ തരം പഴവർഗ്ഗങ്ങൾ. സൗഭാഗ്യത്തിന്റെ സ്വർഗ്ഗത്തോപ്പുകളിൽ അവർ ആദരിക്കപ്പെടുന്നവരായിരിക്കും.  (വി. ക്വു. അ സ്സ്വാഫാത്ത്: 40-43)

ക്ഷമയും തവക്കുലും
അല്ലാഹു പറഞ്ഞു:

 وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ نِعْمَ أَجْرُ الْعَامِلِينَ ‎﴿٥٨﴾‏ الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٥٩﴾‏

വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് നാം സ്വർഗ്ഗത്തിൽ താഴ്ഭാഗത്ത് കൂടി നദി കൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം! ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേൽപിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവർ.  (വി. ക്വു. അങ്കബൂത്ത്: 58,59)

അല്ലാഹുവോടുള്ള ബന്ധവും അവനിലുള്ള ആഗ്രഹവും
അല്ലാഹു പറഞ്ഞു:

 إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ ‎﴿١٥﴾‏ تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿١٧﴾

നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കുകയും ചെയ്യുന്നവർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയുള്ളൂ. അവർ അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അ വർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല.  (വി. ക്വു. സജദഃ 15,16,17)

ഈമാനിലുള്ള ഇസ്തിക്വാമത്ത്
അല്ലാഹു പറഞ്ഞു:

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿١٣﴾‏ أُولَٰئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿١٤﴾‏

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വർഗ്ഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്.  (വി. ക്വു. അൽഅഹ്ക്വാഫ്: 13,14)

അല്ലാഹുവിലുള്ള ഭയം
അല്ലാഹു പറഞ്ഞു:

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ ‎﴿٤٦﴾‏

തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വർഗ്ഗത്തോപ്പുകളുണ്ട്.  (വി. ക്വു. അർറഹ്മാൻ: 46)

അല്ലാഹുവിലേക്ക് വിനയപൂർവ്വം മടങ്ങൽ
അല്ലാഹു പറഞ്ഞു:

إنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَخْبَتُوا إِلَىٰ رَبِّهِمْ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ ‎﴿٢٣﴾‏

തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂർവ്വം മടങ്ങുക യും ചെയ്തവരാരോ അവരാകുന്നു സ്വർഗ്ഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.  (വി. ക്വു. ഹൂദ്: 23)

അല്ലാഹുവോടും റസൂലിനോടും എതിർത്തുനിൽ ക്കുന്നവരുമായി സ്നേഹബന്ധം ഒഴിവാക്കൽ
അല്ലാഹു പറഞ്ഞു:

لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ ‎﴿٢٢﴾‏

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തു നിൽക്കു ന്നവരുമായി സ്നേഹബന്ധം പുലർത്തുന്നത് നീ കണ്ടെത്തുകയില്ല. അവർ (എതിർപ്പുകാർ) അവരുടെ പിതാക്കളോ, പുത്രൻമാരോ, സഹോദരൻമാരോ ബന്ധുക്കളോ ആയിരുന്നാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കൽ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവൻ അവർക്ക് പിൻബലം നൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവര തിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തി പ്പെട്ടിരിക്കുന്നു. അവർ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീർച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവർ.  (വി. ക്വു. അൽമുജാദില 22)

അല്ലാഹു അവതരിപ്പിച്ചത് സത്യമാണെന്ന് വിശ്വസിക്കുക, ഉടമ്പടികൾ പാലിക്കുക, ബന്ധങ്ങൾ ചേർക്കുക, റബ്ബിനെ ഭയക്കുക, വിചാരണയെ പേടിക്കുക, ക്ഷ മിക്കുക, നമസ്കാരം നേരെചൊവ്വെ നിലനിർത്തുക, രഹസ്യമായും പരസ്യമായും ചിലവഴിക്കുക, നന്മ കൊണ്ട് തിന്മയെ തടയുക, അനാവശ്യങ്ങളിൽനിന്ന് തിരിഞ്ഞുകളയുക, സകാത്ത് നൽകുക, ഗുഹ്യാവയവം സൂക്ഷിക്കുക, അമാനത്ത് നൽകിവീട്ടുക, സാക്ഷ്യനിർവ്വഹണം യഥാവിധമാക്കുക.
അല്ലാഹു പറഞ്ഞു:

۞ أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ ‎﴿١٩﴾‏ الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنقُضُونَ الْمِيثَاقَ ‎﴿٢٠﴾‏ وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ ‎﴿٢١﴾‏ وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَٰئِكَ لَهُمْ عُقْبَى الدَّارِ ‎﴿٢٢﴾‏ جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ ‎﴿٢٤﴾‏ 

അപ്പോൾ നിനക്ക് നിന്റെ രക്ഷിതാവിങ്കൽ നിന്ന് അവതരിപ്പി ക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാൾ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാൻമാർ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവർ. കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത് (ബന്ധങ്ങൾ) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കു കയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈ ക്കൊള്ളുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിൻമയെ നൻമ കൊണ്ട് തടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ. അവരും, അവരുടെ പിതാക്കളിൽ നിന്നും, ഇണകളിൽ നിന്നും സന്ത തികളിൽ നിന്നും സദ്വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്. മലക്കുകൾ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കൽ കടന്നുവന്നിട്ട് പറയും: നിങ്ങൾ ക്ഷമ കൈക്കൊണ്ടതി നാൽ നിങ്ങൾക്ക് സമാധാനം! അപ്പോൾ അന്തിമഗൃഹം(സ്വർഗ്ഗം) എത്ര നല്ലത്!  (വി. ക്വു. അർറഅ്ദ് : 19-24 )
അല്ലാഹു പറഞ്ഞു:

 إِنِّي جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوا أَنَّهُمْ هُمُ الْفَائِزُونَ ‎﴿١١١﴾‏ 
സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമ സ്കാരത്തിൽ ഭക്തിയുള്ളവരും, അനാവശ്യകാര്യത്തിൽ നിന്ന് തിരിഞ്ഞുകളയുന്നവരും, സകാത്ത് നിർവഹിക്കുന്നവരുമായ വിശ്വാസികൾ. തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്ന വരുമത്രെ അവർ. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീ നത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോൾ അവർ ആക്ഷേപാർഹരല്ല.  എന്നാൽ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവർ തന്നെയാണ് അതിക്രമകാരികൾ. തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,  തങ്ങളുടെ നമസ്കാരങ്ങൾ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികൾ.)  അവർ തന്നെയാകുന്നു അനന്തരാവകാശികൾ. അതായത് ഉന്നതമായ സ്വർഗ്ഗം അനന്തരാവകാശമായി നേടുന്നവർ. അവരതിൽ നിത്യവാസികളായിരിക്കും  (വി. ക്വു. അൽമുഅ്മിനൂൻ: 111)
الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ ‎﴿٢٣﴾‏ وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ ‎﴿٢٤﴾‏ لِّلسَّائِلِ وَالْمَحْرُومِ ‎﴿٢٥﴾‏ وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ ‎﴿٢٦﴾‏ وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ‎﴿٢٧﴾‏ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ‎﴿٢٨﴾‏ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ‎﴿٢٩﴾‏ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٣٠﴾‏ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ ‎﴿٣١﴾‏ وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ ‎﴿٣٢﴾‏ وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ ‎﴿٣٣﴾‏ وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ‎﴿٣٤﴾‏ أُولَٰئِكَ فِي جَنَّاتٍ مُّكْرَمُونَ ‎﴿٣٥﴾
അതായത് തങ്ങളുടെ നമസ്കാരത്തിൽ സ്ഥിരമായി നിഷ്ഠയുള്ളവർ. ചോദിച്ചുവരുന്നവനും ഉപജീവനം തടയപ്പെട്ടവനും തങ്ങളുടെ സ്വത്തുക്കളിൽ നിർണ്ണിതമായ അവകാശം നൽകുന്നവരും,  പ്രതിഫലദിനത്തിൽ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവി ന്റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.  തീർച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാൻ പറ്റാത്തതാകുന്നു.  തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷി ക്കുന്നവരും (ഒഴികെ)  തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകൾ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീർച്ചയായും അവർ ആക്ഷേപമുക്തരാകുന്നു. എന്നാൽ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാർ തന്നെയാകുന്നു അതിരുകവിയുന്നവർ. തങ്ങളെ വിശ്വസിച്ചേൽപിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, തങ്ങളുടെ സാക്ഷ്യങ്ങൾ മുറപ്രകാരം നിർവഹിക്കുന്നവരും,  തങ്ങളുടെ നമസ്കാര ങ്ങൾ നിഷ്ഠയോടെ നിർവഹിക്കുന്നവരും(ഒഴികെ). അത്തരക്കാർ സ്വർഗ്ഗത്തോപ്പുകളിൽ ആദരിക്കപ്പെടുന്നവരാകുന്നു (വി. ക്വു. അൽ മആരിജ്: 23-35)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
من حافظ على الصلوات الخمس ركوعهن وسجودهن ومواقيتهن وعلم أنهن حق من عند الله دخل الجنة أو قال وجبت له الجنة أو قال حرم على النار
“ആരെങ്കിലും അഞ്ചു നമസ്കാരങ്ങൾ, അഥവാ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച്  യഥാവിധം നിർവ്വഹിക്കുകയും അവ അല്ലാഹുവിൽനിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: അവന് സ്വർഗ്ഗം നിർബന്ധമായി. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: അവൻ നരകത്തിന് നിഷിദ്ധമായി”
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
يَعْجَبُ رَبُّكَ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةِ الْجَبَلِ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ:انْظُرُوا إلَى عَبْدِي هٰذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي قَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ 
“ഒരു മലമേട്ടിൽ നമസ്കാരത്തിന് ബാങ്കുവിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ആട്ടിടയനിൽ നിന്റെ റബ്ബ് അത്ഭുതം കൂറുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ അവൻ ബാങ്ക് വിളിക്കുന്നു, നമസ്കാരം കൃത്യമായി നിർവ്വഹിക്കുന്നു, അവൻ എന്നെ ഭയക്കുന്നു, തീർച്ചയായും എന്റെ ദാസന് ഞാൻ പൊറുത്തു കൊടുത്തിരിക്കുന്നു. ഞാൻ അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു”
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ صَلَّى البَرْدَيْنِ دَخَلَ الْجَنَّةَ
“ആരെങ്കിലും ബർദയ്ൻ (‎അസ്വറും ഫജ്റും) നമസ്കരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു”  (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസുൽ ‎ﷺ പറഞ്ഞു:
اضْمَنُوا لِـي سِتّاً مِنْ أَنْفُسِكُمْ أَضْمَنْ لَكُمُ الْـجَنَّةَ. اصْدُقُوا إِذَا حَدَّثْتُـمْ، وَأَوْفُوا إِذَا وَعَدْتُـمْ، وَأَدُّوا إِذَا ائْتُـمِنْتُـمْ، وَاحْفَظُوا فُرُوجَكُمْ، وَغُضُّوا أَبْصَارَكُمْ، وَكُفُّوا أَيْدِيَكُمْ
“ആറു കാര്യങ്ങൾക്ക് (അവ പ്രാവർത്തികമാക്കാം എന്നതിന്) നിങ്ങൾ എനിക്ക് മനസ്സാ ജാമ്യം നിൽക്കുക. ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിന് ജാമ്യം നിൽക്കാം. നിങ്ങൾ സംസാരിച്ചാൽ സത്യം പറയുക, നിങ്ങൾ കരാർ ചെയ്താൽ പൂർത്തീകരിക്കുക. നിങ്ങൾ വിശ്വസിച്ചേൽപ്പിക്കപ്പെട്ടാൽ അമാനത്ത് നിർവ്വഹിക്കുക. നിങ്ങൾ നിങ്ങളുടെ ഗുഹ്യാവയവങ്ങൾ സൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുക, നിങ്ങളുടെ കൈകളെ(തെറ്റുകളിൽനിന്ന്) തടുക്കുക”
 
റമദ്വാനിൽ നോമ്പനുഷ്ഠിക്കുക
അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം:
أَنَّ أَعْرَابِيًّا أَتَى النَّبِيَّ  ‎ﷺ  فَقَالَ: دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ.  قَالَ: تَعْبُدُ اللَّهَ لَا تُشْرِكُ بِهِ شَيْئًا … وَتَصُومُ رَمَضَانَ. قَالَ: وَالَّذِي نَفْسِي بِيَدِهِ ،لَا أَزِيدُ عَلَى هَذَا فَلَمَّا وَلَّى قَالَ النَّبِيُّ ‎ﷺ  مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا
“ഒരു അഅ്റാബി നബി ‎ﷺ യുടെ അടുക്കൽ വന്നു, അയാൾ പറഞ്ഞു: ഞാൻ ചെയ്താൽ എനിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുതകുന്ന ഒരു കർമ്മം അറിയിച്ച് തരിക. നബി ‎ﷺ  പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനിൽ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുക…….നീ റമദ്വാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുക. അയാൾ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ(അല്ലാഹുവാണെ) സത്യം ഇതിനേക്കാൾ ഞാൻ യാതൊന്നിനേയും വർദ്ധിപ്പിക്കുകയില്ല. അയാൾ തിരിഞ്ഞു പോയപ്പോൾ നബി ‎ﷺ പറഞ്ഞു: സ്വർഗ്ഗവാസികളിൽപ്പെട്ട ഒരാളിലേക്ക് നോക്കുന്നത് ആർക്കെങ്കിലും സന്തോഷകരമാണെങ്കിൽ അയാൾ ഇദ്ദേഹത്തിലേക്ക് നോക്കിക്കൊള്ളട്ടെ”  (ബുഖാരി, മുസ്ലിം)
 
പുണ്യം നിറഞ്ഞ ഹജ്ജും ഉംറയും
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا. وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
“ഒരു ഉംറ(നിർവഹിച്ചത്) മുതൽ അടുത്ത ഉംറ വരെ അവക്കിടയി ലെ പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്. പുണ്യം നിറഞ്ഞ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമൊന്നുമില്ല”.  (മുസ്ലിം)
 
റവാത്തിബ് സുന്നത്തുകൾ 
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ ثَابَرَ عَلَى اثْنَتَيْ عَشْرَةَ رَكْعَةً فِي الْيَوْمِ وَاللَّيْلَةِ دَخَلَ الجَنَّةَ. أَرْبَعاً قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ
“ഒരാൾ രാവിലും പകലിലുമായി പന്ത്രണ്ട് റക്അത്ത് നമസ്കാരം താൽപ്പര്യപൂർവ്വം നിത്യമായി നിർവ്വഹിച്ചാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ദുഹ്റിന് മുമ്പ് നാല്, ദുഹ്റിന് ശേഷം രണ്ട്, മഗ്രിബിന് ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്, ഫജ്റിന്റെ മുമ്പ് രണ്ട് എന്നിവയാണവ”
 
 വുദ്വൂഇന്റെ രണ്ട് റക്അത്ത് നമസ്കരിക്കൽ 
അല്ലാഹുവിന്റെ റസൂൽ  ‎ﷺ പറഞ്ഞു: 
مَنْ تَوَضَّأَ فأَحسَنَ الْوُضُوءَ ثُمَّ صلَّى رَكْعَتَيْنِ يُقْبِلُ عَلَيْهِمَا بِقلْبِهِ وَوَجْهِهِ ، وَجَبَتْ لَهُ الْجَنَّةَ
“ഒരാൾ നല്ലരീതിയിൽ വുദ്വൂഅ് പൂർത്തിയാക്കുകയും, തന്റെ മുഖം (ഖുദ്വൂആയി)ക്കൊണ്ടും ക്വൽബ് (ഖുശൂആയി)ക്കൊണ്ടും രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായി”.   (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  ബിലാലി رَضِيَ اللَّهُ عَنْهُ നോട് ഫജ്റ് നമസ്കാരവേളയിൽ പറയുകയുണ്ടായി.
يا بلالُ حدِّثني بأَرجىٰ عملٍ عملتَهُ في الإسلامِ، فإني سمعتُ دَفَّ نَعليكَ بينَ يدَيَّ في الجَنَّة. قال: ما عملتُ عَملاً أرجى عندي أني لم أتطهَّرْ طُهُوراً في ساعةِ ليلٍ أو نهارٍ إلا صلَّيتُ بذلكَ الطُّهورِ ما كُتِبَ لي أن أصلِّي
“ബിലാൽ താങ്കൾ ഇസ്ലാമിൽ പ്രവർത്തിച്ച ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്ന കർമ്മം ഏതെന്ന് എന്നോട് പറഞ്ഞാലും. കാരണം, ഞാൻ താങ്കളുടെ ചെരിപ്പടി ശബ്ദം എന്റെ മുമ്പിൽ സ്വർഗ്ഗത്തിൽ കേൾക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഞാൻ രാത്രിയിലാകട്ടെ പകലിലാകട്ടെ ഏതൊരു സമയത്തും ശുദ്ധിവരുത്തിയാൽ പ്രസ്തുത ശുദ്ധികൊണ്ട് എനിക്ക് വിധിക്കപ്പെട്ട നമസ്കാരം ഞാൻ നമസ്കരിക്കുക എന്നതല്ലാതെ എനിക്ക് ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്ന ഒരുകർമ്മവും ഞാൻ ചെയ്തിട്ടില്ല”  (ബുഖാരി)
 
മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ
മുആവിയത് അസ്സുലമി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: 
أَتَيْتُ رَسُولَ اللَّهِ ‎ﷺ  فَقُلْتُ:  يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ.  قَالَ ‎ﷺ  وَيْحَكَ أَحَيَّةٌ أُمُّكَ   قُلْتُ: نَعَمْ. قَالَ ‎ﷺارْجِعْ فَبَرَّهَا  ثُمَّ أَتَيْتُهُ مِنَ الْجَانِبِ الآخَرِ،   فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ ، أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ.  قَالَ: ‎ﷺ  وَيْحَكَ أَحَيَّةٌ أُمُّكَ. قُلْتُ:  نَعَمْ يَا رَسُولَ اللَّهِ  قَالَ ‎ﷺ  فَارْجِعْ إِلَيْهَا فَبَرَّهَا ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ، أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ. قَالَ ‎ﷺ  وَيْحَكَ أَحَيَّةٌ أُمُّكَ. قُلْتُ:  نَعَمْ يَا رَسُولَ اللَّهِ. قَالَ ‎ﷺ  وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ 
“ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ ന്നടുക്കൽ ചെന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗ്ഗവും ഞാൻ ആഗ്രഹിക്കുന്നു. തിരുമേനി ‎ﷺ പറഞ്ഞു: താങ്കൾക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാൻ പറഞ്ഞു: അതെ. തിരുമേനി ‎ﷺ പറഞ്ഞു: മടങ്ങിച്ചെന്ന് അവർക്ക് പുണ്യം ചെയ്യുക. ശേഷം ഞാൻ മറു ഭാഗത്തിലൂടെ പ്രവാചക ‎ﷺ നെ സമീപിച്ചു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗ്ഗവും ഞാൻ ആഗ്രഹിക്കുന്നു. തിരുമേനി ‎ﷺ പറഞ്ഞു: താങ്കൾക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാൻ പറഞ്ഞു: തിരുദൂതരേ, അ തെ. തിരുമേനി ‎ﷺ പറഞ്ഞു: മടങ്ങിച്ചെന്ന് അവർക്ക് പുണ്യം ചെയ്യുക. പിന്നീട് ഞാൻ മുന്നിലൂടെ തിരുമേനി ‎ﷺ യെ സമീപിച്ചു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗ്ഗവും ഞാൻ ആഗ്രഹിക്കുന്നു. തിരുമേനി ‎ﷺ പറഞ്ഞു: താങ്കൾക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാൻ പറഞ്ഞു: തിരുദൂതരേ, അതെ.  തിരുമേനി ‎ﷺ പറഞ്ഞു: താങ്കൾക്ക് നാശം. അവരുടെ കാൽപാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വർഗ്ഗം”    
മുആവിയത് അസ്സുലമി رَضِيَ اللَّهُ عَنْهُ യിൽനിന്ന് തന്നെയുള്ള മറ്റൊരു നിവേദനത്തിൽ: 
أَتَيْتُ رَسُولَ اللَّهِ ‎ﷺ  أَسْتَشِيرُهُ فِي الْجِهَادِ ، فَقَالَ النَّبِيُّ ‎ﷺ: أَلَكَ وَالِدَانِ ؟  قُلْتُ: نَعَمْ، قَالَ: ‎ﷺ  الْزَمْهُمَا فَإِنَّ الْجَنَّةَ تَحْتَ أَرْجُلِهِمَا 
“ജിഹാദിന്റെ വിഷയത്തിൽ കൂടിയാലോചന നടത്തുവാൻ ഞാൻ അല്ലാഹുവിന്റെ റസൂലിന്നടുക്കൽ ചെന്നു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: താങ്കൾക്ക് മാതാപിതാക്കൾ ഉണ്ടോ? ഞാൻ പറഞ്ഞു: അതെ. തിരുമേനി ‎ﷺ  പറഞ്ഞു: അവർ രണ്ടുപേരേയും വിടാതെ കൂടുക. കാരണം സ്വർഗ്ഗം അവരുടെ കാലുകൾക്ക് കീഴിലാണ്.”  
 
കുടുംബ ബന്ധം ചാർത്തൽ
അബൂഅയ്യൂബ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
أَنَّ أَعْرَابِيًّا عَرَضَ لِرَسُولِ اللَّهِ ‎ﷺ  وَهُوَ فِي سَفَرٍ، فَأَخَذَ بِخِطَامِ نَاقَتِهِ أَوْ بِزِمَامِهَا ثُمَّ قَالَ: يَا رَسُولَ اللَّهِ أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ وَمَا يُبَاعِدُنِي مِنَ النَّارِ قَالَ: فَكَفَّ النَّبِيُّ ‎ﷺ   ثُمَّ نَظَرَ فِي أَصْحَابِهِ ثُمَّ قَالَ: لَقَدْ وُفِّقَ أَوْ لَقَدْ هُدِيَ قَالَ: كَيْفَ قُلْتَ؟ قَالَ: فَأَعَادَ. فَقَالَ النَّبِيُّ ‎ﷺ : … وَتَصِلُ الرَّحِمَ دَعْ النَّاقَةَ.
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു യാത്രയിലായിരിക്കെ ഒരു അ അ്റാബി അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, തുടർന്ന് അദ്ദേഹം റസൂൽ ‎ﷺ  യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ അല്ലെങ്കിൽ മൂക്കുകയർ പിടച്ചു. ശേഷം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വർഗ്ഗത്തിലേക്ക് എന്നെ അടുപ്പിക്കുകയും നരകത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന (കാര്യങ്ങളെ) നിങ്ങൾ എ നിക്ക് അറിയിച്ചുതരിക അപ്പോൾ നബി ‎ﷺ  (അദ്ദേഹത്തിന്് മറുപടി പറയാതെ) വിട്ടൊഴിഞ്ഞ് തന്റെ സ്വഹാബികളിലേക്ക് നോക്കി. ശേഷം നബി ‎ﷺ  പറഞ്ഞു: തീർച്ചയായും അയാൾ തൗഫീക്വ് നൽ കപ്പെട്ടവനാണ് അല്ലെങ്കിൽ സന്മാർഗ്ഗം നൽകപ്പെട്ടവനാണ്. എന്നിട്ട് (നബി ‎ﷺ  അദ്ദേഹത്തോട്) ചോദിച്ചു: താങ്കൾ എപ്രകാരമാ ണ് പറഞ്ഞത്? അപ്പോൾ പറഞ്ഞത് അദ്ദേഹം മടക്കിപ്പറഞ്ഞു.  അപ്പോൾ നബി ‎ﷺ  പറഞ്ഞു: …നീ കുടുംബബന്ധം ചേർക്കുക. ഒട്ടകത്തെ വിടൂ.   (ബുഖാരി, മുസ്ലിം) 
 
വിജ്ഞാനം തേടൽ  
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
…وَمَنْ سَلَكَ طَرِيقاً يَلْتَمِسُ فِيهِ عِلْماً، سَهَّلَ اللّهُ لَهُ بِهِ طَرِيقاً إِلَىٰ الْجَنَّةِ …
ഒരാൾ വിജ്ഞാനം അന്വേഷിച്ച് ഒരു വഴിയിൽ പ്രവേശിച്ചാൽ അ യാൾക്ക് അല്ലാഹു അതുകാരണത്താൽ സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും.  (മുസ്ലിം)
 
സലാം വ്യാപിപ്പിക്കുക,  ഭക്ഷണം നൽകുക, രാത്രി നമസ്കരിക്കുക  
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلاَمٍ
“ജനങ്ങളെ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം ഊട്ടുക, ജന ങ്ങൾ ഉറങ്ങിക്കിടക്കവെ നമസ്കരിക്കുക, സുരക്ഷിതരായി നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം”
 
നോമ്പെടുക്കുക, ജനാസസംസ്കരിക്കുക, സാധുവിന് ഭക്ഷണം നൽകുക, രോഗിയെ സന്ദർശിക്കുക എന്നിവയെല്ലാം ഒരു ദിനം നിർവ്വഹിക്കുക
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِماً؟ قَالَ أَبُو بَكْرٍ: أَنَا. قَالَ ‎ﷺ: فَمَنْ تَبِـعَ مِنْكُمُ الْيَوْمَ جَنَازَةً؟ قَالَ أَبُو بَكْرٍ: أَنَا. قَالَ ‎ﷺ: فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِيناً؟ قَالَ أَبُو بَكْرٍ: أَنَا. قَالَ ‎ﷺ : فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضاً؟  قَالَ أَبُو بَكْرٍ: أَنَا. فَقَالَ رَسُولُ اللّهِ ‎ﷺ  مَا اجْتَمَعْنَ فِي امْرِىءٍ إِلاَّ دَخَلَ الْجَنَّة
 
“നിങ്ങളിൽ ആരാണ് നോമ്പുകാരനായി ഇന്ന് നേരം പുലർന്നത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. തിരുമേനി ‎ﷺ  വീണ്ടും ചോദിച്ചു: നിങ്ങളിൽ ആരാണ് ഇന്ന് ജനാസയെ പിന്തുടർന്നത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. തിരുമേനി ‎ﷺ വീണ്ടും ചോദിച്ചു: നിങ്ങളിൽ ആരാണ് ഒരു സാധുവിന് ഇന്ന് ഭക്ഷണം നൽകിയത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. തിരുമേനി ‎ﷺ വീണ്ടും ചോദിച്ചു: നിങ്ങളിൽ ആരാണ് ഇന്ന് രോഗിയെ സന്ദർശിച്ചത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: ഇവകൾ ഒരാളിൾ സംഗമിച്ചാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല. (മുസ്ലിം)
 
തക്’വ, സൽസ്വഭാവം
അല്ലാഹു പറഞ്ഞു:
۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللَّهِ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ ‎﴿١٥﴾‏
(നബിയേ,) പറയുക: അതിനെക്കാൾ (ആ ഇഹലോക സുഖങ്ങളെക്കാൾ) നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത് ഞാൻ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകളുണ്ട്. അവർ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവർക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസൻമാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു. (വി. ക്വു. ആലുഇംറാൻ: 15)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: 
 
سُئِلَ رَسُولُ اللَّهِ ‎ﷺ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ ‎ﷺ تَقْوَى اللَّهِ وَحُسْنُ الْخُلُقِ  وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ‎ﷺ  الْفَمُ وَالْفَرْجُ
“ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി പറഞ്ഞു: അല്ലാഹുവിലുള്ള തക്’വയും സൽസ്വഭാവവും. ജനങ്ങളെ ഏറ്റവും കൂടുതൽ നരകത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് പ്രവാചകൻ ‎ﷺ  ചോദിക്കപ്പെട്ടു.  അപ്പോൾ തിരുമേനി പറഞ്ഞു: വായയും ഗുഹ്യാവയവവും” 
 
നാവും ലൈംഗികാവയവും സൂക്ഷിക്കൽ
അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
مَنْ وَقَاهُ الله شَرَّ مَا بَيْنَ لِحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ دَخَلَ الْجَنَّةَ
“ആരുടെ താടിയെല്ലുകൾക്കിടയിലുള്ള (നാവിന്റെ) തിന്മയേയും ഇരുകാലുകൾക്കിടയിലുള്ള (ഗുഹ്യാവയവത്തിന്റെ) തിന്മയേയും അല്ലാഹു സംരക്ഷിച്ചുവോ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു”
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
من يَضمَنْ لي ما بينَ لِحْيَيْهِ وما بين رِجْلَيْه أَضْمَنْ له الجنَّة
“ആർ, എനിക്ക് തന്റെ താടിയെല്ലുകൾക്കിടയിലുള്ള (നാവി)നേയും, കാലുകൾക്കിടയിലുള്ള (ലൈംഗികാവയവ)ത്തേയും സംരക്ഷിക്കാമെന്ന് ജാമ്യം നൽകുന്നുവോ, അവന് ഞാൻ സ്വർഗ്ഗത്തിന് ജാമ്യം നിൽക്കുന്നു”  (ബുഖാരി)
 
ഭർത്താവിനോടുള്ള അനുസരണവും സൽപെരുമാറ്റവും
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِذَا صَلَّتْ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وَحَفِظَتْ فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ
“ഒരു സ്ത്രീ അവളുടെമേൽ (നിർബന്ധമായ) അഞ്ചുനമസ്കാരങ്ങൾ നമസ്കരിക്കുകയും, അവളുടെ (റമദ്വാൻ) മാസത്തിൽ നോമ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ. അവളോടു പറയപ്പെടും: സ്വർഗ്ഗീയ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക”
ഹുസ്വയ്ൻ ഇബ്നു മുഹസ്സ്വിനി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:
أنَّ عَمَّةً لهُ أَتَتِ النبيَّ ‎ﷺ  في حاجةٍ، فَفَرغَتْ مِنْ حَاجَتِهَا، فقالَ لها ‎ﷺ:  أذاتُ زَوْجِ أَنْتِ؟  قالتْ: نَعَمْ، قالَ ‎ﷺ: فَأَيْنَ أَنْتِ مِنْهُ؟ قالَتْ: مَا آلُوهُ إِلاَّ مَا عَجَزَتْ عَنْهُ، قالَ ‎ﷺ: انْظُرِي أَيْنَ أَنْتِ مِنْهُ فَإنَّهُ جَنَّتُكِ وَنارُكِ 
“അദ്ദേഹത്തിന്റെ ഒരു അമ്മായി നബിയുടെ അടുക്കൽ ഒരു ആവശ്യത്തിനുവേണ്ടി വന്നു, അവർ തന്റെ ആവശ്യത്തിൽനിന്ന് വിരമിച്ചു. അവരോട് നബി ‎ﷺ ചോദിച്ചു: നിങ്ങൾക്ക് ഭർത്താവുണ്ടോ? അവർ പറഞ്ഞു: അതെ. നബി ‎ﷺ  ചോദിച്ചു: നിങ്ങൾ അയാളോട് എങ്ങിനെയാണ്? അവർ പറഞ്ഞു: ഞാൻ ഉടമപ്പെടുത്തിയ എന്തുണ്ടോ, അതിലൂടെയെല്ലാം ഞാൻ അദ്ദേഹത്തിന് സേവനം ചെയ്യും. പക്ഷേ, അശക്തമായതൊഴികെ. അദ്ദേഹം പറഞ്ഞു: നിങ്ങൾ അയാളോട് എങ്ങനെയാണെന്ന് നോക്കുക. കാരണം, അദ്ദേഹം നിങ്ങളുടെ സ്വർഗ്ഗവും നരകവുമാണ്” 
 
വഴിയിലെ ഉപദ്രവങ്ങൾ നീക്കൽ
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ، كَانَتْ تُؤْذِي النَّاسَ
“തീർച്ചയായും ഒരു വൃക്ഷം കാരണത്താൽ സ്വർഗ്ഗത്തിൽ വിഹരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു, അയാൾ, ജനങ്ങൾക്ക് പ്രയാസമായിക്കൊണ്ട് വഴിയിൽനിന്നിരുന്ന ആ വൃക്ഷത്തെ മുറിച്ചുമാറ്റി” (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَىٰ ظَهْرِ طَرِيقٍ. فَقَالَ: وَاللّهِ لأُنَحِّيَنَّ هَـٰذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ. فَأُدْخِلَ الْجَنَّةَ
“ഒരാൾ, വഴിയിലുണ്ടായിരുന്ന ഒരു മരക്കൊമ്പിനരികിലൂടെ നടക്കുകയായിരുന്നു, അപ്പോൾ അയാൾ പറഞ്ഞു: അല്ലാഹുവാണേ സത്യം, മുസ്ലിംകൾക്ക് വേണ്ടി ഞാനിത് (വഴിയിൽനിന്ന്) നീക്കുകതന്നെ ചെയ്യും; ഇത് അവരെ ബുദ്ധിമുട്ടിക്കരുത്. അതോടെ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു”  (മുസ്ലിം)
 
മിണ്ടാപ്രാണിക്ക് വെള്ളം കൊടുക്കൽ
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أن رجُلاً رأَى كلباً يأكلُ الثَّرى مِنَ العطَشِ، فأخذَ الرَّجُلُ خُفَّهُ فجعلَ يَغرِفُ له بهِ حتى أَرْواهُ، فشَكرَ اللَّهُ لهُ، فأدخَلَهُ الجنَّة
“ഒരു നായ ദാഹം കാരണം മണ്ണ് തിന്നുന്നത് ഒരാൾ കണ്ടു. അദ്ദേഹം തന്റെ ഖുഫ്ഫ എടുത്ത് അതിന്റെ ദാഹം തീർക്കുന്നതുവരെ വെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോട് നന്ദികാണിച്ചു. അങ്ങിനെ അയാളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചു”. (ബുഖാരി)
 
അയൽവാസിയെ ആദരിക്കൽ
ഒരാൾ ചോദിച്ചു:
يَا رَسُولَ اللهِ إِنَّ فُلاَنَةَ تَقُومُ الَّليْلَ وَتَصُومُ النَّهَارَ وَتَفْعَلُ وَتَتَصَدَّقُ  وَتُؤْذِي جِيرَانَهَا بِلِسَانَهَا، فَقَالَ: ട്ടلاَ خَيْرَ فِيهَا ، هِيَ مِنْ أَهْلِ النَّارِ.  وَقَالُوا: وَ فُلاَنَةُ تُصَلِّي اْلمَكْتُوبَةَ وَتَصَّدَّقُ بِأَثْوَارٍ وَلاَ تُؤْذِي أَحَداً، قَالَ: ട്ടهِيَ مِنْ أَهْلِ اْلجنَّة
“അല്ലാഹുവിന്റെ ദൂതരെ, തീർച്ചയായും ഒരു സ്ത്രീ  അവൾ രാത്രിയിൽ നമസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നു. ദാനദർമ്മങ്ങൾ നിർവ്വഹിക്കുന്നു, അതോടൊപ്പം അവൾ തന്റെ നാവ് കൊണ്ട് അവളുടെ അയൽവാസിയെ ഉപദ്രവിക്കുന്നു. (അവരുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതർ ‎ﷺ  പറഞ്ഞു: അവളിൽ ഒരു നന്മയുമില്ല. അവൾ നരകവാസികളിൽ പെട്ടവളാണ്. അവർ ചോദിച്ചു: ഒരു സ്ത്രീ, അവൾ നിർബന്ധ നമസ്കാരങ്ങൾ നമസ്കരി ക്കുന്നു. ഉണങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുകയും ചെയ്യുന്നു. അവൾ ഒരാളെയും ബുദ്ധിമുട്ടിക്കുന്നില്ല. (അവരുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതർ ‎ﷺ പറഞ്ഞു: “അവൾ സ്വർഗ്ഗവാസികളിൽ പെട്ടവളാണ്”   
 
 ഹൃദയശുദ്ധി
അനസ് رَضِيَ اللَّهُ عَنْهُ  വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
ട്ടكُنَّا جُلُوسًا مَعَ رَسُولِ اللَّهِ ‎ﷺ فَقَالَ: يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ، فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ، قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ. فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ ‎ﷺ : مِثْلَ ذَلِكَ فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى. فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ ‎ﷺ  مِثْلَ مَقَالَتِهِ أَيْضًا، فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى. فَلَمَّا قَامَ النَّبِيُّ ‎ﷺ، تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ …. فَأَرَدْتُ أَنْ آوِيَ إِلَيْكَ ، لِأَنْظُرَ مَا عَمَلُكَ ، فَأَقْتَدِيَ بِهِ فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ ‎ﷺ؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ. قَالَ: فَلَمَّا وَلَّيْتُ دَعَانِي فَقَالَ: مَا هُوَ إِلَّا مَا رَأَيْتَ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا، وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ. فَقَالَ عَبْدُ اللَّهِ: هَذِهِ الَّتِي بَلَغَتْ بِكَ …
 
“ഞങ്ങൾ അല്ലാഹുവിന്റെ ദൂതരു ‎ﷺ ടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ പറഞ്ഞു: ഇപ്പോൾ നിങ്ങളുടെ അടുത്തേക്ക് സ്വർഗ്ഗവാസികളിൽപ്പെട്ട ഒരാൾ വന്നെത്തും. അപ്പോൾ അൻസ്വാരികളിൽപ്പെട്ട ഒരാൾ വന്നു. അദ്ദേഹത്തിന്റെ താടിയിലൂടെ വുദ്വൂഇന്റെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇടതുകൈയ്യിൽ അദ്ദേഹത്തിന്റെ ചെരിപ്പുകൾ പിടിച്ചിരുന്നു. അങ്ങനെ അടുത്ത ദിവസമായപ്പോൾ നബി ‎ﷺ അപ്രകാരംതന്നെ പറഞ്ഞു. അപ്പോഴും ആദ്യപ്രാവശ്യത്തെപ്പോലെ ആ മനുഷ്യൻ കടന്നുവന്നു. മൂന്നാം ദിവസമായപ്പോഴും നബി ‎ﷺ അപ്രകാരം തന്നെ പറഞ്ഞു. ആദ്യത്തെ അതേ അവസ്ഥയിൽ ആ മനുഷ്യൻ അന്നും അവരിലേക്ക് കടന്നുവന്നു. അങ്ങനെ നബി ‎ﷺ എഴുന്നേറ്റപ്പോൾ അബ്ദുല്ലാ ഹ് ഇബ്നു അംറ് ഇബ്നുൽആസ്വ് رَضِيَ اللَّهُ عَنْهُ  ആ മനുഷ്യനെ പിന്തുടർ ന്നുപോയി… ശേഷം (അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ) പറയുകയാണ്: താങ്കൾ എന്തെല്ലാം പ്രവർത്തിക്കുന്നു എന്ന് വീക്ഷിച്ച് അവപിന്തുടരുവാൻ താങ്കളുടെ കൂടെ താമസിക്കുവാൻ ഞാൻ ഉദ്ദേശിച്ചു. പക്ഷെ താങ്കൾ ധാരാളമായി കർമ്മങ്ങൾ ചെയ്യുന്നതായി ഞാൻ കണ്ടില്ല. പിന്നെ എന്താണ് പ്രവാചകൻ ‎ﷺ പറഞ്ഞതിലേക്ക് താങ്കളെ എത്തിച്ചത്?  അദ്ദേഹം പറഞ്ഞു: നിങ്ങൾ കണ്ടതല്ലാത്ത മറ്റൊന്നും എന്നിലില്ല. ഞാൻ മടങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: മുസ്ലിമീങ്ങളിൽ ഒരാളോടും എന്റെ മനസ്സിൽ ഒട്ടും ചതിയില്ല. ഞാൻ ഒരാളോടും അല്ലാഹു അയാൾക്ക് കൊടുത്ത നന്മയിൽ അസൂയ കാണിക്കാറില്ല. അപ്പോൾ അബ്ദുല്ലാഹ് ‎ﷺ പറഞ്ഞു: ഇത് തന്നെയാണ് (പ്രവാചകൻ ‎ﷺ പറഞ്ഞതിലേക്ക്) താങ്കളെ എത്തിച്ചത്”
മറ്റൊരു റിപ്പോർട്ടിൽ ഇത്രകൂടിയുണ്ട്: 
آخُذُ مضْجَعي ولَيْسَ فِي قَلْبِي غِمْرٌ عَلَى أَحَدٍ
ഒരാളോടും യാതൊരു പകയുമില്ലാതെയാണ് ഞാൻ എന്റെ കിടപ്പറ പ്രാപിക്കാറുള്ളത്
 
തനിക്കിഷ്ടമായത് മറ്റുള്ളവർക്കും ഇഷ്ടപ്പെടൽ
അംറ് ഇബ്നു ആസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
…فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيُدْخَلَ الْجَنَّةَ، فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللّهِ وَالْيَوْمِ الآخِرِ. وَلْيَأْتِ إلَىٰ النَّاسِ الَّذِي يُحِبُّ أَنْ يُؤْتَىٰ إلَيْهِ
“നരകത്തിൽനിന്ന് തെറ്റിക്കപ്പെടുവാനും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവനായിരിക്കെ അവനെതേടി മരണംവരട്ടെ. തന്നിലേക്ക് വന്നെത്തിപ്പെടുവാൻ താൻ ആഗ്രഹിക്കുന്നതുമായി അവൻ ജനങ്ങളിലേക്ക് ചെല്ലട്ടെ” (മുസ്ലിം)  
 
അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ശഹാദത്ത്
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:                            
ട്ട مَنْ قَاتَلَ فِي سَبيلِ اللهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ ، وَجَبَتْ لَهُ الْجَنَّةَ ، وَمَنْ جُرِحَ جُرْحاً فِي سَبيلِ اللهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِيئُ يَوْمَ الْقِيَامَةِ كأَغْزَرِ مَا كَانتْ، لَوْنُها الزَّعْفَرَانُ وَرِيحُهَا كَالمِسْكِ 
“ഒരു മുസ്ലിമായ മനുഷ്യൻ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത മുലയിൽ പാലുവരുന്ന സമയദൈർഘ്യത്തിൽ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടിയാൽ അവന് സ്വർഗ്ഗം നിർബന്ധമായി. ഒരാൾക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു മുറിവേറ്റു അല്ലെങ്കിൽ ഒരു കുത്തേറ്റു, പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളിൽ വരും. അതിന്റെ നിറം കുങ്കുമത്തിന്റേയും മണം കസ്തൂരിയുടേതുമായിരിക്കും”  
 
യതീമിനെ സംരക്ഷിക്കൽ
അല്ലാഹുവിന്റെ റസൂൽ  പറഞ്ഞു:
مَنْ ضَمَّ يَتِيماً لَهُ أَوْ لِغَيْرِهِ حَتى يُغْنِيَهُ اللهُ عَنْهُ وَجَبَتْ لَهُ الجَنَّةَ
“ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാളുടെ യതീമിനെ അല്ലാഹു ആയതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ തന്നിലേക്ക് ചേർത്തു വളർത്തിയാൽ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായി”
 
പെൺമക്കളെ പരിപാലിക്കൽ
ആഇശ رَضِيَ اللَّهُ عَنْهُا  യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا. فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ. فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً. وَرَفَعَتْ إِلَىٰ فِيهَا تَمْرَةً لِتَأْكُلُهَا. فَاسْتَطْعَمَتْهَا ابْنَتَاهَا. فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا. فَأَعْجَبَنِي شَأْنُهَا. فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللّهِ . فَقَالَ س  إِنَّ اللّه قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ. أَوْ أَعْتَقَهَا بِهَا مِنَ النَّارِ
“എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടുപെൺമക്കളേയും വഹിച്ചുകൊണ്ടുവന്നു. ഞാൻ അവർക്ക് മൂന്നു കാരക്കകൾ തിന്നുവാൻ നൽകി. അവർ രണ്ടുകുട്ടികൾക്കും ഒരോ കാരക്ക വീതം നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി. അപ്പോൾ ആ രണ്ടു പെൺമക്കൾ ഉമ്മയോട് ആ കാരക്കയും അവർക്ക് തിന്നുവാൻ ചോദിച്ചു. അപ്പോൾ ആ ഉമ്മ താൻ തിന്നുവാൻ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവർ ക്കിടയിൽ വീതിച്ചുനൽകി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവർചെയ്ത പ്രവൃത്തി ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ നോട് ഉണർത്തി. അപ്പോൾ പ്രവാചകൻ  ‎ﷺ  പറഞ്ഞു: നിശ്ചയം, അല്ലാഹു അവർക്ക് ആ കാരക്കകൊണ്ട് സ്വർഗ്ഗം നിർബന്ധമാ ക്കി. അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവരെ നരക ത്തിൽ നിന്നും മോചിപ്പിച്ചു” (മുസ്ലിം)
 
വിധിയിൽ നീതികാണിക്കൽ
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
الْقُضَاةُ ثَلَاثَةٌ وَاحِدٌ فِي الْجَنَّةِ وَاثْنَانِ فِي النَّارِ فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ فَهُوَ فِي النَّارِ وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ
“വിധികർത്താക്കൾ മൂന്നുകൂട്ടരാണ്. ഒരാൾ സ്വർഗ്ഗത്തിലും രണ്ടു പേർ നരകത്തിലുമാണ്. സ്വർഗ്ഗത്തിലുള്ള വ്യക്തി, സത്യം അറിയുകയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാൽ മറ്റൊരാൾ സത്യം അറിഞ്ഞിട്ടും വിധിയിൽ അക്രമം കാണിച്ചവനാണ്. അതിനാൽ അയാൾ നരകത്തിലാണ്. വേറൊരാൾ, ജഹ്ല് (വിവരക്കേട്) കൊണ്ട് ജനങ്ങൾക്കിടയിൽ വിധിപറഞ്ഞു. അതിനാൽ അയാളും നരകത്തിലാണ്” 
 
 മരണപ്പെടുന്ന ഇഷ്ടക്കാരുടെ വിഷയത്തിൽ ക്ഷമിക്കൽ
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
يَقُولُ اللَّهُ تَعَالَى مَا لِعَبْدِى الْمُؤْمِنِ عِنْدِى جَزَاءٌ، إِذَا قَبَضْتُ صَفِيَّهُ مِنْ أَهْلِ الدُّنْيَا، ثُمَّ احْتَسَبَهُ إِلاَّ الْجَنَّةُ 
അല്ലാഹു ‎ﷺ പറയുന്നു: എന്റെ ഒരു വിശ്വാസിയായ ദാസൻ, അവന്റെ ഇഹലോകത്തെ ഏറ്റവും ഇഷ്ടക്കാരനെ ഞാൻ (മരണ ത്തിലൂടെ) പിടികൂടുകയും അയാൾ ക്ഷമിക്കുകയും ചെയ്താൽ അവന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല.” (ബുഖാരി)
മുആവിയത് ഇബ്നു ക്വുർറഃ رَضِيَ اللَّهُ عَنْهُ  തന്റെ പിതാവിൽനിന്നും റിപ്പോർട്ട് ചെയ്യുന്നു:
أن رجلاً كان يَأْتِي النَّبِيَّ ‎ﷺ  وَمَعَهُ اِبْنٌ لَهُ. فَقَالَ لَهُ النبيُّ ‎ﷺ: أَتُحِبُّهُ؟ فقالَ: يا رسولَ الله، أَحَبَّكَ اللهُ كَمَا أُحِبُّهُ. فَفَقَدَهُ النبيُّ ‎ﷺ. فَقَالَ:ട്ടمَا فَعَلَ ابْنُ فُلانٍ؟ قَالُوا: يَا رسولَ الله مَاتَ. فَقَالَ النبيُّ ‎ﷺ لأَبِيهِ: أَمَا تُحِبُّ أَنْ لا تَأْتِيَ بَابَاً مِنْ أَبْوَابِ الجَنَّةِ إِلا وَجَدْتَهُ يَنْتَظِرُكَ فقال الرجل: يا رسولَ الله، أَلَهُ خَاصَةً أمْ لِكُلِّنَا؟ قال ‎ﷺ: بَلْ لِكُلِّكُمْ
“ഒരാൾ തന്റെ മകനുമായി നബി ‎ﷺ  യുടെ അടുക്കൽ വരുമായിരുന്നു, അപ്പോൾ അദ്ദേഹത്തോട് പ്രവാചകൻ ‎ﷺ പറഞ്ഞു: താങ്കൾ ഇവനെ ഇഷ്ടപ്പെടുന്നുവോ? അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, ഞാൻ അവനെ ഇഷ്ടപ്പെടുന്നതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെടട്ടെ. പിന്നീട് ആ കുട്ടിയെ പ്രവാചകന് നഷ്ടപ്പെടുകയുണ്ടായി. പ്രവാചകൻ ‎ﷺ പറഞ്ഞു: ഇന്നയാളുടെ മകന് എന്തുപറ്റി? അവർ പറഞ്ഞു: പ്രവാചകരെ, മരണപ്പെട്ടു പോയി. അപ്പോൾ പ്രവാചകൻ ‎ﷺ ആ പിതാവിനോടു പറഞ്ഞു: താങ്കൾ സ്വർഗ്ഗത്തിന്റെ ഏതൊരു കവാടത്തിൽ വന്നാലും അവൻ താങ്കളെ അവിടെ പ്രതീക്ഷിക്കുന്നതായി കാണുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ലേ? അപ്പോൾ ഒരാൾ  ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇത് ഇദ്ദേഹത്തിന് മാത്രമാണോ അതല്ല ഞങ്ങൾ എല്ലാ വർക്കുമാണോ? പ്രവാചകൻ ‎ﷺ പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കുമാണ്”
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ، أَنَّ السِّقْطَ لَيَجُرُّ أُمَّهُ بِسُرَرِهِ إِلَى اْلجَنَّةِ إِذَا احْتَسَبَتْهُ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, ഗർഭത്തിൽ വെച്ച് മരണപ്പെട്ട് പുറത്തുവരുന്ന കുഞ്ഞ് തന്റെ പൊക്കിൾകൊടികൊണ്ട് തന്റെ ഉമ്മയെ സ്വർഗ്ഗത്തിലേക്ക് വലിക്കുന്നതാണ്; ആ ഉമ്മ ക്ഷമിക്കുകയും പ്രതിഫലം അല്ലാഹുവിൽനിന്ന് കാംക്ഷിക്കുകയും ചെയ്താൽ” 
 
കാഴ്ചയില്ലാതെ പരീക്ഷിക്കപ്പെടൽ
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إنَّ اللهَ قال: إذا ابتَلَيتُ عبدِي بِحَبِيبَتَيهِ فَصَبَرَ عَوَّضْتُهُ مِنْهُمَا الْجنَّةَ
“നിശ്ചയം, അല്ലാഹു പറഞ്ഞു: എന്റെ ദാസനെ തന്റെ രണ്ടു കണ്ണുകളിൽ  ഞാൻ പരീക്ഷിക്കുകയും അവൻ ക്ഷമിക്കുകയും ചെയ്താൽ അവന് അത് രണ്ടിനും പകരമായി ഞാൻ സ്വർഗ്ഗം നൽകും”. (ബുഖാരി)
 
യാചിക്കാതിരിക്കുക
ഥൗബാൻ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ تَكَفَّلَ لِى أَنْ لاَ يَسْأَلَ شَيْئاً وَأَتَكَفَّلُ لَهُ بِالْجَنَّةِ . فَقَالَ ثَوْبَانُ أَنَا. فَكَانَ لاَ يَسْأَلُ أَحَداً شَيْئاً 
“(ജനങ്ങളോട്) യാതൊന്നും യാചിക്കുകയില്ലെന്ന് ആര് എനിക്ക് ഉറപ്പ് നൽകുന്നുവോ അവന് ഞാൻ സ്വർഗ്ഗം ഉറപ്പുനൽകാം” ഥൗബാൻ പറയുന്നു: ഞാൻ ആരോടും യാതൊന്നും ചോദിക്കുമായിരുന്നില്ല. 
 
സഹോദരങ്ങളെ സന്ദർശിക്കുക
അനസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
ألا أخبركم برجالكم في الجنة؟  قلنا : بلى يا رسول الله . قال :  ‎ﷺ : …. والرجل يزور أخاه في ناحية المصر، لا يزوره إلا لله في الجنة
“സ്വർഗ്ഗത്തിൽ നിങ്ങളുടെ ആളുകളെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടേ. ഞങ്ങൾ പറഞ്ഞു: അതെ. അല്ലാഹുവിന്റെ ദൂതരേ. തിരുനബി ‎ﷺ പറഞ്ഞു:.. പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദർശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മാത്രമാണ് ആ സന്ദർശനം നടത്തുന്നതെങ്കിൽ അയാളും സ്വർ ഗ്ഗത്തിലാണ്”.
 
സമ്പത്ത് സംരക്ഷണാർത്ഥം വധിക്കപ്പെടൽ
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ قُتِلَ دُونَ مَالِهِ مَظْلُومًا فَلَهُ الْجَنَّةُ
“തന്റെ സ്വത്ത് സംരക്ഷണാർത്ഥം വല്ലവനും മർദ്ദിതനായി വധിക്കപ്പെട്ടാൽ അവന് സ്വർഗ്ഗമുണ്ട്”  
 
രോഗിയെ സന്ദർശിക്കുക
ഥൗബാനി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ عَادَ مَرِيضًا لَمْ يَزَلْ فِى خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ 
“വല്ലവനും ഒരു രോഗിയെ സന്ദർശിച്ചാൽ, താൻ മടങ്ങുന്നതുവരെ അയാൾ സ്വർഗ്ഗീയ പഴങ്ങളിലാകുന്നു” (മുസ്ലിം)
 
മുസ്വീബത്തിൽ ക്ഷമിക്കുക
അത്വാഇ رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ   എന്നോട് പറഞ്ഞു: 
أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى . قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِىَّ ‎ﷺ  فَقَالَتْ إِنِّى أُصْرَعُ، وَإِنِّى أَتَكَشَّفُ فَادْعُ اللَّهَ لِى. قَالَ ‎ﷺ إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ. فَقَالَتْ أَصْبِرُ . فَقَالَتْ إِنِّى أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ ، فَدَعَا لَهَا
“സ്വർഗ്ഗവാസികളിൽപെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചുതരട്ടേ.  ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: ഈ കറുത്ത സ്ത്രീയാണ്. അവർ നബി ‎ﷺ യുടെ അടുക്കൽ വന്നു. അവർ പറഞ്ഞു: നിശ്ചയം, ഞാൻ വീഴ്ത്തപ്പെടുന്നു. എന്റെ നഗ്നത വെളിവാകുന്നു. അതിനാൽ താങ്കൾ എനിക്കുവേണ്ടി അല്ലാഹുവോട് ദുആ ചെയ്താലും. തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾ ക്ഷമിക്കുക. നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സൗഖ്യമേകുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യാം. അവർ പറഞ്ഞു: ഞാൻ ക്ഷമിക്കാം. തുടർന്ന് അവർ പറഞ്ഞു: എന്റെ നഗ്നത വെളിവാകാതിരിക്കുവാൻ താങ്കൾ എനിക്കുവേണ്ടി അല്ലാഹുവോട് ദുആ ചെയ്താലും. അപ്പോൾ തിരുമേനി ‎ﷺ  അവർക്കുവേണ്ടി ദുആ ചെയ്തു.” (ബുഖാരി, മുസ്ലിം)
 
സത്പ്രവൃത്തിയിലായിരിക്കെ മരണപ്പെടൽ
ഹുദയ്ഫ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
أَسْنَدْتُ النَّبِىَّ ‎ﷺ إِلَى صَدْرِى فَقَالَ ‎ﷺ: مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ  ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَمَنْ صَامَ يَوْماً ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَمَنْ تَصَدَّقَ بِصَدَقَةٍ ابْتِغَاءَ وَجْهِ اللَّهِ خُتمَ لَهُ بِهَا دَخَلَ الْجَنَّةَ 
“ഞാൻ നബി ‎ﷺ  യെ എന്റെ നെഞ്ചിലേക്ക് ചേർത്തു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷി ച്ച് ലാഇലാഹ ഇല്ലല്ലാഹ് പറയുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിനം നോമ്പെടുക്കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.  വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദക്വഃ നൽകുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കിൽ അവനും സ്വർഗ്ഗത്തിൽ പ്രവേശിച്ചു”    
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts