സ്വർഗ്ഗം നേടുവാൻ  ചൊല്ലേണ്ടത്

THADHKIRAH

1. സാക്ഷ്യവചനങ്ങൾ ചൊല്ലുക
ഉബാദത്ത് ഇബ്നു സ്വാമിതിൽ رَضِيَ اللَّهُ عَنْهُ  നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ شَهِدَ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، أَدْخَلَهُ اللَّهُ الْجَنَّةَ عَلَى مَا كَانَ مِنْ الْعَمَلِ
“യഥാർത്ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റൊരുമില്ലെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, തീർച്ചയായും മുഹമ്മദ്  അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും, ഈസാ അല്ലാഹുവിന്റെ ദാസനും ദൂതനും, മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും, അവനിൽനിന്നുള്ള ആത്മാവുമാണെന്നും, സ്വർഗ്ഗം സത്യമാണെന്നും, നരകം സത്യമാണെന്നും, ആര് സാക്ഷ്യം വഹിച്ചുവോ അവനെ താൻ ചെയ്ത പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള (സ്വർഗ്ഗീയ പദവികളിലായി) അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും”   (ബുഖാരി, മുസ്ലിം)
 
2. അവസാനമായി ലാഇലാഹ ഇല്ലല്ലാഹ്  ചൊല്ലുക 
മുആദ് ഇബ്നു ജബലിൽ رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ
“ഒരാൾ, അവന്റെ അവസാനത്തെ സംസാരം ലാഇലാഹ ഇല്ലല്ലാഹ് ആണെങ്കിൽ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു” 
അബൂദർറ് അൽഗിഫാരി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:  അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞിരിക്കുന്നു:
مَا مِنْ عَبْدٍ قَالَ لَا إِلَهَ إِلَّا اللَّهُ ثُمَّ مَاتَ عَلَى ذَلِكَ إِلَّا دَخَلَ الْجَنَّةَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ عَلَى رَغْمِ أَنْفِ أَبِي ذَرٍّ
“ഏതൊരു ദാസനാണോ “ലാഇലാഹ ഇല്ലല്ലാഹു’ പറയുകയും പിന്നീട് അതിൽ മരിക്കുകയും ചെയ്യുന്നത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകതന്നെ ചെയ്യും. ഞാൻ ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ)? നബിൃ പറഞ്ഞു: അവൻ വ്യഭിചരിക്കുകയും മോ ഷണം നടത്തുകയും ചെയ്താലും! ഞാൻ (വീണ്ടും) ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ)? നബി ‎ﷺ  പറഞ്ഞു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും! ഞാൻ (വീ ണ്ടും) ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തു കയും ചെയ്താലും (സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ)? നബി ‎ﷺ  പറ ഞ്ഞു: അവൻ അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും! അബൂദർറിന് എത്ര നീരസമാണെങ്കിലും ശരി”  (ബുഖാരി, മുസ്ലിം)
അബൂഹുറെയ്റഃ رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
لقنوا  موتاكم لا إله إلا الله، فإنه من كان آخر كلمته لا إله إلا الله عند الموت، دخل الجنة يوما من الدهر، وإن أصابه قبل ذلك ما أصابه
“നിങ്ങളിൽ മരണം ആസന്നമായവർക്ക് നിങ്ങൾ “ലാഇലാഹ ഇല്ലല്ലാഹ് ‘ ചൊല്ലിക്കൊടുക്കുക. കാരണം ഒരാളുടെ മരണാവസ്ഥയിലെ വാക്കുകളിൽ അവസാനത്തേത് “ലാഇലാഹ ഇല്ലല്ലാഹ്” ആയാൽ അയാൾ ഒരു ദിനം സ്വർഗ്ഗത്തിൽ പ്രവേശിക്കും; അതിന് മുമ്പ് അയാൾക്ക് എന്തുതന്നെ  ബാധിച്ചാലും”

3. സയ്യിദുൽഇസ്തിഗ്ഫാർ ചൊല്ലുക
ശദ്ദാദ് ഇബ്നു ഔസ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു: തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ:  اللَّهُمَّ أَنْتَ رَبِّي  لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي  وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ قَالَ وَمَنْ قَالَهَا مِنْ النَّهَارِ مُوقِنًا بِهَا فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ فَهُوَ مِنْ أَهْلِ الْجَنَّةِ وَمَنْ قَالَهَا مِنْ اللَّيْلِ وَهُوَ مُوقِنٌ بِهَا فَمَاتَ قَبْلَ أَنْ يُصْبِحَ فَهُوَ مِنْ أَهْلِ الْجَنَّةِ
“സയ്യിദുൽ ഇസ്തിഗ്ഫാർ എന്നാൽ നീ (ഇപ്രകാരം) പറയലാണ്: 
اللَّهُمَّ أَنْتَ رَبِّي  لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي  وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ
“അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽ നിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാൻ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറു ക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല”
പ്രവാചകൻ ‎ﷺ പറഞ്ഞു:  ആരെങ്കിലും  ഈ പ്രാർത്ഥന അതിൽ ദൃഢമായി വിശ്വസിക്കുന്നവനായിക്കൊണ്ട് പകൽസമയത്ത് ചൊല്ലുകയും അന്ന് വൈകുന്നേരമാകുതിന്ന് മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗവാസികളിൽപ്പെട്ടവനാണ്. ആരെങ്കിലും ഈ പ്രാർത്ഥന അതിൽ ദൃഢമായി വിശ്വസിക്കുന്നവനായിക്കൊണ്ട് രാത്രിയിൽ ചൊല്ലുകയും അന്ന് നേരം വെളുക്കുന്നതിന്ന് മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗവാസികളിൽപ്പെട്ടവനാണ്” (ബുഖാരി)
 
4. തക്ബീറും തസ്ബീഹും തഹ്ലീലും തഹ്മീദും അധികരിപ്പിക്കുക
അബ്ദുല്ലാഹ് ഇബ്നു ശദ്ദാദ് رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
أنَّ نفرًا منْ بنِي عُذرة ثلاثةً أتوا النبيَ ൃ فأسلمُوا، قالَ: فقالَ النبي ‎ﷺ  : منْ يكفينيهم؟ قالَ طلحةُ: أناَ. قالَ: فكانوُا عندَ طلحةَ، فبعثَ النبيُ ‎ﷺ بعثاً فخرجَ فيهِ أحدُهمْ فاستشهد. فقال: ثمَّ بعثَ بعثاً فخرجَ فيهمْ آخرَ فاستشهد. قالَ: ثمَّ ماتَ الثالثُ على فراشِهِ. قالَ طلحةُ: فرأيتُ هؤلاءِ الثلاثةَ الذينَ كانوُا عندِي في الجنةِ، فرأيتُ الميِّتَ علَى فراشِهِ أمامهمْ، ورأيتُ الذِي استشهدَ أخيرًا يليهِ، ورأيتُ الذِي استشهدَ أولهم آخرهمْ. قال: فَدَخَلَنِي منْ ذلكَ قالَ: فأتيتُ النبيَّ ൃ فذكرتُ ذلكَ لهُ، قالَ: فقالَ رسولُ اللهِ ൃ: مَا أنكرت منْ ذلكَ، ليسَ أحدٌ أفضلَ عندَ اللهِ منْ مؤمنٍ يُعَمَّرُ فِي الإسلامِ يكثرُ تكبيرُهُ وتسبيحُهُ وتهليلُهُ وتحميدُهُ
“ബനൂഉദ്റ ഗോത്രത്തിലെ മൂന്നുപേർ പ്രവാചകന്റെ ‎ﷺ  അടുക്കൽ വരികയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പ്രവാചകൻ ‎ﷺ  പറഞ്ഞു: എനിക്കുവേണ്ടി ഇവരുടെ കാര്യം നോക്കുവാൻ ആരാ ണുള്ളത്? ത്വൽഹഃ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. (അബ്ദുല്ല) പറയുന്നു: അങ്ങനെ അവർ ത്വൽഹഃയുടെ അടുക്കൽ ആയിരുന്നു.  അപ്പോൾ നബി ‎ﷺ  ഒരു സംഘത്തെ (ജിഹാദിന്)നിയോഗിച്ചു. ആ സംഘത്തിൽ അവരിൽ ഒരാൾ പുറപ്പെടുകയും അയാൾ രക്തസാക്ഷിയാവുകയുമുണ്ടായി. പിന്നീട് പ്രവാചകൻ ‎ﷺ മറ്റൊരു (യുദ്ധ)സംഘ ത്തെ നിയോഗിച്ചു.  അവരോടൊപ്പം (മൂന്നുപേരിൽ) മറ്റൊരാൾ  പുറപ്പെട്ടു. അയാളും രക്തസാക്ഷിയായി. (അബ്ദുല്ല)പറയുന്നു: മൂന്നാമൻ തന്റെ വിരിപ്പിൽ കിടന്നാണ് മരണപ്പെട്ടത്. ത്വൽഹഃ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ അടുക്കലുണ്ടായിരുന്ന ഈ മൂന്നുപേരേയും അവർ സ്വർഗ്ഗത്തിലുള്ളതായി ഞാൻ സ്വപ്നത്തിൽ കണ്ടു. അവരിൽ തന്റെ കട്ടിലിൽ കിടന്ന് മരണപ്പെട്ടയാളെ (മൂന്നിൽ) ഒന്നാമനായി ഞാൻ കണ്ടു.  രണ്ടാമത് രക്തസാക്ഷിയായ ആളെ ഇയാളെ (മരണപ്പെട്ടയാളെ) തുടർന്നും ഞാൻ കണ്ടു. അവരിൽ ആദ്യം രക്തസാക്ഷിയായ വ്യക്തി (മൂന്നിൽ)അവസാനത്തെ ആളായി  ഞാൻ കണ്ടു. അത് എന്നിൽ ഒരു (വല്ലായ്മ) ഉളവാക്കി. ത്വൽഹഃرَضِيَ اللَّهُ عَنْهُ തുടരുന്നു: ഞാൻ നബി ‎ﷺ യുടെ അടുക്കൽ ചെന്നു കാര്യം ഉണർത്തി.  അപ്പോൾ നബി ‎ﷺ  പറഞ്ഞു: താങ്കൾ അതിൽ ഏതാണ് നിഷേധിക്കുന്നത്, ഇസ്ലാമിൽ ആയുസ്സ് നൽകപ്പെടുകയും തക്ബീറും തസ്ബീഹും തഹ്ലീലും തഹ്മീദും വർദ്ധിപ്പിക്കുകയും ചെയ്ത വിശ്വാസിയേക്കാൾ അല്ലാഹുവിന്റെ അടുക്കൽ ഉൽകൃഷ്ടനായ ഒരാളും ഇല്ല”
 
5. സുബ്ഹാനല്ലാഹി വബിഹംദിഹി ചൊല്ലുക
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
مَنْ قالَ سُبْحَانَ الله العَظِيمِ وبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ في الْجَنَّةِ
“ആരെങ്കിലും
سُبْحَانَ الله العَظِيمِ وبِحَمْدِهِ
എന്നു പറഞ്ഞാൽ അവനുവേണ്ടി സ്വർഗ്ഗത്തിൽ ഒരു ഇൗത്തപ്പന നട്ടുപിടിപ്പിക്കപ്പെടും”
 
 6. ഹൗക്വലഃ ചൊല്ലുക
ഖയ്സ് ഇബ്നു സഅദ് رَضِيَ اللَّهُ عَنْهُ  പറഞ്ഞതായി നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നോട് പറഞ്ഞു:
أَلاَ أَدُلُّكَ عَلَى بَابٍ مِنْ أَبْوَابِ الْجَنَّةِ؟ قُلْتُ بَلَى، قالَ لاَ حَوْلَ وَلاَ قُوَّةَ إلاّ بالله 
“സ്വർഗ്ഗീയ കവാടങ്ങളിൽപ്പെട്ട ഒരു കവാടത്തെക്കുറിച്ച് ഞാൻ താ ങ്കൾക്ക് അറിയിച്ചുതരട്ടെയോ? അപ്പോൾ ഞാൻ പറഞ്ഞു:  അതെ. 
തിരുമേനി ‎ﷺ പറഞ്ഞു:  لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ (എന്നതാണത്)”
 
7. ഹംദും ഇസ്തിർജാഉം ചൊല്ലുക
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
“ഒരു അടിമയുടെ കുട്ടി മരണപ്പെട്ടാൽ, അല്ലാഹു അവന്റെ മലക്കുകളോട് ചോദിക്കും: എന്റെ അടിമയുടെ പുത്രനെ നിങ്ങൾ (മരണത്തിലൂടെ) പിടികൂടിയോ? അപ്പോൾ അവർ പറയും: അതെ, അല്ലാഹു ചോദിക്കും: നിങ്ങൾ ആ അടിമയുടെ ഹൃദയത്തിന്റെ ഫലം പിടിച്ചെടുത്തുവോ? അപ്പോൾ അവർ പറയും: അതെ. അല്ലാഹു ചോദിക്കും, എന്റെ അടിമ എന്താണ് പറഞ്ഞത്? അവർ പറയും: നിന്നെ സ്തുതിച്ചിരിക്കുന്നു. “ഇസ്തിർജാഅ് ‘ നടത്തിയി രിക്കുന്നു. അഥവാ,
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ 
എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: എന്റെ ദാസ ന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക, അതിന് നിങ്ങൾ “ബയ്ത്തുൽ ഹംദ് ‘ എന്ന് പേരിടുക” 
 
8. അങ്ങാടിയിൽ പ്രവേശിച്ചാലുള്ള ദിക്ർ ചൊല്ലുക
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
“ആരെങ്കിലും അങ്ങാടിയിൽ പ്രവേശിക്കുകയും എന്നിട്ട് 
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ،وَلَهُ الْحَمْدُ،يُحْيي وَيُمِيتُ،وَهُوَ حَيٌّ لا يَمُوتُ، بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ
എന്ന് പറയുകയും ചെയ്താൽ അയാൾക്ക് പത്തുലക്ഷം നന്മകൾ രേഖപ്പെടുത്തപ്പെടും അയാളുടെ പത്തുലക്ഷം തിന്മകൾ മായിക്ക പ്പെടും. അവന് സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടും”
 
9. വുദ്വൂഇന് ശേഷമുള്ള ദിക്ർ ചൊല്ലുക
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
“നിങ്ങളിൽ ഒരാൾ വുദു ചെയ്യുന്നു: (പവാചകൻ വുദു ചെയ്ത പോലെ) വുദ്വുവിനെ നന്നാക്കുന്നു, വുദ്വുവിൽ നിന്ന് വിരമിച്ച ശേഷം:
أشْهَدُ أنْ لاَ إلَهَ إلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأشْهَدُ أنَّ مُحمَّداً عَبْدُ هُ وَرَسُولُهُ
എന്ന് പറഞ്ഞാൽ അയാൾക്ക് സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താൻ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണ്.)”
 
10. ബാങ്ക് വിളിക്കുക
അല്ലാഹുവിന്റെ റസൂൽ  ‎ﷺ പറഞ്ഞു: 
 
مَنْ أَذَّنَ ثِنْتَيْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ، وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً. وَلِكُلِّ إِقَامَةٍ ثَلاثُونَ حَسَنَةً
“ആരെങ്കിലും പന്ത്രണ്ട് കൊല്ലം ബാങ്ക് കൊടുത്താൽ അവന് സ്വർഗ്ഗം അനിവാര്യമായി.  ഒരോ ദിവസവും അവൻ ബാങ്കുവിളിക്കുന്നതിന് അവന് അറുപത് പുണ്യങ്ങൾ എഴുതപ്പെടും, ഒരോ ഇക്വാ മത്തിന്നും മുപ്പത് പുണ്യങ്ങളും (എഴുതപ്പെടും)”
 
11. സ്വർഗ്ഗം തേടുക
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ
“ഒരാൾ അല്ലാഹുവിനോട് മൂന്നു തവണ സ്വർഗ്ഗം തേടിയാൽ, സ്വർഗ്ഗം പറയും: അല്ലാഹുവേ ഇയാളെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. ഒരാൾ അല്ലാഹുവിനോട് മൂന്നുതവണ നരകത്തിൽനിന്ന് രക്ഷതേടിയാൽ, നരകം പറയും: അല്ലാഹുവേ, ഇയാൾക്ക് നീ നരകത്തിൽനിന്ന് രക്ഷനൽകേണമേ”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts