സ്വർഗ്ഗത്തിൽ നേതാക്കന്മാർ

THADHKIRAH

1. സ്വർഗ്ഗത്തിൽ മദ്ധ്യവയസ്കരുടെ നേതാക്കൾ
അലിയ്യ് ഇബ്നു അബീത്വാലിബ്, അനസ്, ജാബിർ, അബൂ ജുഹയ്ഫഃ, അബൂസഈദ് رَضِيَ اللَّهُ عَنْهُم എന്നിവരിൽനിന്നും മറ്റും നിവേദ നം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَبُو بَكْرٍ وَعُمَرُ سَيِّدَا كُهُولِ أَهْلِ الْجَنَّةِ مِنَ الأَوَّلِينَ وَالآخِرِينَ مَا خَلاَ النَّبِيِّينَ وَالْمُرْسَلِينَ لاَ تُخْبِرْهُمَا يَا عَلِىُّ 

“അബൂബകറും ഉമറും, നബിമാരും മുർസലീങ്ങളുമൊഴിച്ചുള്ള പൂർവ്വഗാമികളിലും പിൻഗാമികളിലുംപെട്ട മദ്ധ്യവയസ്കർക്ക് നേതാക്കളാണ്. അലിയ്യേ. അവർ രണ്ടുപേരേയും നിങ്ങൾ അറിയിക്കരുത്”

 

2. സ്വർഗ്ഗത്തിൽ യുവാക്കന്മാരുടെ നേതാക്കൾ
അബൂസഈദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ ൽനിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

الْحَسَنُ وَالْحُسَيْنُ سَيِّدَا شَبَابِ أَهْلِ الْجَنَّةِ 

ഹസനും ഹുസെയ്നും സ്വർഗ്ഗവാസികളിലെ യുവാക്കൾക്ക് നേതാക്കളാണ്
അബ്ദുല്ലാഹ് ഇബ്നു ഉമറിൽ رَضِيَ اللَّهُ عَنْهُ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

سَيِّدَا شَبَابِ أَهْلِ الْجَنَّةِ ابنايَ هَذَانِ

എന്റെ ഈ രണ്ട് മക്കൾ (ഹസനും ഹുസെയ്നും) സ്വർഗ്ഗവാസികളിലെ യുവാക്കൾക്ക് നേതാക്കളാണ്”

 

3. ശുഹദാക്കളുടെ നേതാവ്
ജാബിറിൽ رَضِيَ اللَّهُ عَنْهُ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

سَيِّدُ الشُّهَدَاءِ حَمْزَةُ بن عَبْدِ الْمُطَّلِبِ

“ഹംസത്ത് ഇബ്നു അബ്ദിൽ മുത്ത്വലിബ് ശുഹദാക്കളുടെ നേതാവാകുന്നു”

 

4. അശറത്തുൽമുബശ്ശിരീൻ
സ്വർഗ്ഗംകൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്തുപേരെകുറിച്ച് പ്രത്യേകം നബി ‎ﷺ  ഉണർത്തിയിട്ടുണ്ട്.
സ ദ് ഇബ്നു സെയ്ദിൽ رَضِيَ اللَّهُ عَنْهُ നിന്നും അബ്ദുർറഹ്മാൻ ഇബ്നു ഔഫിൽ رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം. നബി ‎ﷺ പറഞ്ഞു:

أَبُو بَكْرٍ فِى الْجَنَّةِ وَعُمَرُ فِى الْجَنَّةِ وَعُثْمَانُ فِى الْجَنَّةِ وَعَلِىٌّ فِى الْجَنَّةِ وَطَلْحَةُ فِى الْجَنَّةِ وَالزُّبَيْرُ فِى الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِى الْجَنَّةِ وَسَعْدٌ فِى الْجَنَّةِ وَسَعِيدٌ فِى الْجَنَّةِ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ فِى الْجَنَّةِ 

“അബൂബകർ സ്വർഗ്ഗത്തിലാണ്. ഉമർ സ്വർഗ്ഗത്തിലാണ്. ഉഥ്മാൻ സ്വർഗ്ഗത്തിലാണ്. അലിയ്യ് സ്വർഗ്ഗത്തിലാണ്. ത്വൽഹത്ത് സ്വർഗ്ഗത്തി ലാണ്. സുബെയ്ർ സ്വർഗ്ഗത്തിലാണ്. അബ്ദുർറഹ്മാൻ ഇബ്നു ഔഫ് സ്വർഗ്ഗത്തിലാണ്. സഅ്ദ് ഇബ്നു അബീവക്വാസ് സ്വർഗ്ഗത്തിലാണ്. സഈദ് ഇബ്നു സെയ്ദ് സ്വർഗ്ഗത്തിലാണ്. അബൂഉബയ്ദഃ ആമിർ ഇബ്നുൽജർറാഹ് സ്വർഗ്ഗത്തിലാണ്”
മറ്റൊരു റിപ്പോർട്ടിൽ:

عَشْرَةٌ فِى الْجَنَّةِ النَّبِىُّ فِى الْجَنَّةِ وَأَبُو بَكْرٍ فِى الْجَنَّةِ وَعُمَرُ فِى الْجَنَّةِ وَعُثْمَانُ فِى الْجَنَّةِ وَعَلِىٌّ فِى الْجَنَّةِ وَطَلْحَةُ فِى الْجَنَّةِ وَالزُّبَيْرُ بْنُ الْعَوَّامِ فِى الْجَنَّةِ وَسَعْدُ بْنُ مَالِكٍ فِى الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِى الْجَنَّةِ

“പത്തുപേർ സ്വർഗ്ഗത്തിലാണ്. നബി സ്വർഗ്ഗത്തിലാണ്. അബൂബകർ സ്വർഗ്ഗത്തിലാണ്. ഉമർ സ്വർഗ്ഗത്തിലാണ്. ഉഥ്മാൻ സ്വർഗ്ഗത്തി ലാണ്. അലിയ്യ് സ്വർഗ്ഗത്തിലാണ്. ത്വൽഹത്ത് സ്വർഗ്ഗത്തിലാണ്. സുബെയ്ർ ഇബ്നുൽ അവ്വാം സ്വർഗ്ഗത്തിലാണ്. സഅ്ദ് ഇബ്നു മാലിക് (അബീവക്വാസ്) സ്വർഗ്ഗത്തിലാണ്. അബ്ദുർറഹ്മാന്ബ്നു  ഔഫ് സ്വർഗ്ഗത്തിലാണ്. സഈദ് ഇബ്നു സെയ്ദ് സ്വർഗ്ഗത്തിലാണ്.”

സ്വർഗ്ഗമുണ്ടെന്ന് സുവിശേഷമറിയിക്കപ്പെട്ട മറ്റുചിലർ
 
ജഅ്ഫർ ഇബ്നു അബീത്വാലിബ്, ഹംസത്ത് ഇബ്നു അബ്ദിൽ മുത്തലിബ് 
ഇബ്നു അബ്ബാസിൽ رَضِيَ اللَّهُ عَنْهُ  നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
دخلت الجنة البارحة فنظرت فيها فإذا جعفر يطير مع الملائكة، وإذا حمزة متكئ على سرير 
“ഞാൻ ഇന്നലെ രാത്രി സ്വർഗ്ഗത്തിൽ പ്രവേശിച്ചു. സ്വർഗ്ഗത്തിൽ ഞാൻ നോക്കി. അപ്പോഴതാ ജഅ്ഫർ സ്വർഗ്ഗത്തിൽ മലക്കുകളോടൊപ്പം പാറിക്കളിക്കുന്നു. ഹംസയാകട്ടെ ഒരു ചാരുമഞ്ചത്തിൽ ചാരിയിരിക്കുന്നു”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
رَأَيْتُ جَعْفَرَ بْنَ أَبِي طَالِبٍ مَلَكًا يَطِيرُ مَعَ الْمَلائِكَةِ بِجَنَاحَيْنِ فِي الْجَنَّةِ
“ജഅ്ഫർ ഇബ്നു അബീത്വാലിബിനെ ഒരു മലകിന്റെ (രൂപത്തിലായി) ഞാൻ കണ്ടു. രണ്ട് ചിറകുകൾക്കൊണ്ട് മറ്റ് മലക്കുകളോടൊപ്പം സ്വർഗ്ഗത്തിൽ അദ്ദേഹം പാറുന്നു”
 
സഅ്ദ് ഇബ്നു മുആദ്
അനസിൽ رَضِيَ اللَّهُ عَنْهُ നിന്നും മറ്റും നിവേദനം.
أُهْدِىَ لِلنَّبِىِّ ‎ﷺ جُبَّةُ سُنْدُسٍ ، وَكَانَ يَنْهَى عَنِ الْحَرِيرِ ، فَعَجِبَ النَّاسُ مِنْهَا ، فَقَالَ ‎ﷺ وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ ، لَمَنَادِيلُ سَعْدِ بْنِ مُعَاذٍ فِى الْجَنَّةِ أَحْسَنُ مِنْ هَذَا 
“നബി ‎ﷺ ക്ക് മിനുസപ്പട്ടിന്റെ ഒരു ജുബ്ബ സമ്മാനിക്കപ്പെട്ടു. തിരുമേനി ‎ﷺ  പട്ടിനെ (പുരുഷന്മാർക്ക്) നിരോധിക്കുമായിരുന്നു. അപ്പോൾ ആ പട്ടിന്റെ (ഭംഗിയിലും മിനുമിനുപ്പിലും) സ്വഹാബത്ത് ആശ്ചര്യം കൂറി. തിരുമേനി ‎ﷺ  പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, സ്വർഗ്ഗത്തിൽ സഅ്ദ് ഇബ്നു മുആദിന്റെ തുവ്വാലകൾ ഇതിനേക്കാൾ മികവുറ്റതാണ്”  (ബുഖാരി)
 
അബ്ദുല്ലാഹ് ഇബ്നു സല്ലാം
മുആദ് ഇബ്നു ജബലിൽ رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
عَبْدُ اللَّهِ بن سَلامٍ عَاشِرُ عَشَرَةٍ فِي الْجَنَّةِ 
“അബ്ദുല്ലാഹ് ഇബ്നു സല്ലാം സ്വർഗ്ഗത്തിൽ പത്തുപേരിൽ പത്താമനാണ്”
 
യാസിർ, അമ്മാർ رَضِيَ اللَّهُ عَنْهُما
ഉഥ്മാൻ ഇബ്നുഅഫ്ഫാനിൽേനിന്ന് നിവേദനം. അദ്ദേ ഹം പറഞ്ഞു:
لقيت رسول الله ‎ﷺ  بالبطحاء، فأخذ بيدي، فانطلقت معه، فمر بعمار، وأبي عمار، وأم عمار ، وهم يعذبون فقال: صبرا آل ياسر ، فإن مصيركم إلى الجنة 
“അല്ലാഹുവിന്റെ റസൂലി ‎ﷺ നെ ഞാൻ ബത്വ്ഹാഇൽ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം എന്റെ കൈപിടിച്ചു. അങ്ങിനെ ഞാൻ അദ്ദേഹത്തോടൊപ്പം പോയി. തിരുമേനി ‎ﷺ  അമ്മാറിന്റേയും അബൂ അമ്മാറിന്റേയും ഉമ്മുഅമ്മാറിന്റേയും അരികിലൂടെ നടന്നു. അവർ ശിക്ഷിക്കപ്പെടുകയായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: യാസിറിന്റെ കുടുംബമേ ക്ഷമിക്കുക. കാരണം, നിങ്ങളുടെ മടക്കം സ്വർഗ്ഗത്തിലേക്കാകുന്നു”
 
സെയ്ദ് ഇബ്നു ഹാരിഥഃ
ബുറയ്ദയിൽ رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
دخلت الجنة فاستقبلتنى جارية شابة فقلت لمن أنت قالت لزيد بن حارثة
“ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ എന്നെ യുവത്വം തുളുമ്പുന്ന ഒരു പെൺകുട്ടി സ്വീകരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: നീ ആരുടേതാണ്? അവൾ പറഞ്ഞു: സെയ്ദ് ഇബ്നു ഹാരിഥഃ യുടേത്”
 
ഹാരിഥത് ഇബ്നു നുഅ്മാൻ
ആഇശയിൽ رَضِيَ اللَّهُ عَنْها നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
دخلت الجنة فسمعت فيها قراءة ، قلت : من هذا ؟ فقالوا : حارثة بن النعمان ، كذلكم البر كذلكم البر ( وكان أبر الناس بأمه )
“ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ ഞാൻ അതിൽ ഒരു പാരായണം കേട്ടു. അപ്പോൾ ഞാൻ ചോദിച്ചു: ഇത് ആരാണ്? അവർ പറഞ്ഞു: ഹാരിഥഃ ഇബ്നുന്നുഅ്മാൻ, അദ്ദേഹത്തെപ്പോലെയാണ് പുണ്യാത്മാക്കൾ, അദ്ദേഹത്തെപ്പോലെയാണ് പുണ്യാത്മാക്കൾ  (അദ്ദേഹം തന്റെ മാതാവിന് ഏറ്റവും പുണ്യം ചെയ്യുന്ന വ്യക്തിയായിരുന്നു) “
 
ബിലാൽ ഇബ്നു റബാഹ്
അല്ലാഹുവിന്റെ റസൂൽ ‎ﷺ ബിലാലിഫേബഫനാട് ഫജ്റ് നമ സ്കാരവേളയിൽ പറയുകയുണ്ടായി.
يا بلالُ حدِّثني بأَرجىٰ عملٍ عملتَهُ في الإسلامِ، فإني سمعتُ دَفَّ نَعليكَ بينَ يدَيَّ في الجَنَّة. قال: ما عملتُ عَملاً أرجى عندي أني لم أتطهَّرْ طُهُوراً في ساعةِ ليلٍ أو نهارٍ إلا صلَّيتُ بذلكَ الطُّهورِ ما كُتِبَ لي أن أصلِّي
“ബിലാൽ താങ്കൾ ഇസ്ലാമിൽ പ്രവർത്തിച്ച ഏറ്റവും (പ്രതിഫലം) പ്രതീക്ഷിക്കുന്ന കർമ്മം ഏതെന്ന് എന്നോട് പറഞ്ഞാലും. കാരണം, ഞാൻ താങ്കളുടെ ചെരിപ്പടി ശബ്ദം എന്റെ മുമ്പിൽ സ്വർഗ്ഗത്തിൽ കേൾക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഞാൻ രാവിലാകട്ടെ, പകലിലാകട്ടെ, ഏതൊരു സമയത്തും ശുദ്ധിവരുത്തിയാൽ പ്രസ്തുത ശുദ്ധികൊണ്ട് എനിക്ക് വിധിക്കപ്പെട്ട നമസ്കാരം ഞാൻ നമസ്കരിക്കുക എന്നതല്ലാതെ എനിക്ക് ഏറ്റവും (പ്രതിഫലം) പ്രതീക്ഷിക്കുന്ന ഒരുകർമ്മവും ഞാൻ ചെയ്തിട്ടില്ല”  (ബുഖാരി)
 
അബുദ്ദഹ്ദാഹ്
ജാബിർ ഇബ്നുസമുറയേിൽനിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
كَمْ مِنْ عِذْقٍ مُعَلَّقٍ فِى الْجَنَّةِ لاِبْنِ الدَّحْدَاحِ  أَوْ قَالَ شُعْبَةُ  لأَبِى الدَّحْدَاحِ 
“സ്വർഗ്ഗത്തിൽ ഇബ്നുദ്ദഹ്ദാഹിന് എത്ര കെട്ടിത്തൂക്കപ്പെട്ട ഈത്തപ്പന കുലകളാണ് അല്ലെങ്കിൽ ശുഅ്ബഃ പറഞ്ഞു: അബിദ്ദ ഹ്ദാഹിന്”  (മുസ്ലിം)
 
ഹാരിഥത് ഇബ്നു സുറാക്വഃ
അനസിൽ رَضِيَ اللَّهُ عَنْهُ ‎നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
أَنَّ أُمَّ الرُّبَيِّعِ بِنْتَ الْبَرَاءِ وَهْىَ أُمُّ حَارِثَةَ بْنِ سُرَاقَةَ أَتَتِ النَّبِىَّ  فَقَالَتْ:  يَا نَبِىَّ اللَّهِ ، أَلاَ تُحَدِّثُنِى عَنْ حَارِثَةَ وَكَانَ قُتِلَ يَوْمَ بَدْرٍ أَصَابَهُ سَهْمٌ غَرْبٌ ، فَإِنْ كَانَ فِى الْجَنَّةِ ، صَبَرْتُ ، وَإِنْ كَانَ غَيْرَ ذَلِكَ اجْتَهَدْتُ عَلَيْهِ فِى الْبُكَاءِ . قَالَ ട്ട يَا أُمَّ حَارِثَةَ ، إِنَّهَا جِنَانٌ فِى الْجَنَّةِ ، وَإِنَّ ابْنَكِ أَصَابَ الْفِرْدَوْسَ الأَعْلَى 
“ഹാരിഥഃ ഇബ്നു സുറാക്വഃയുടെ മാതാവായ ഉമ്മുറുബയ്യിഅ് ബിൻത് അൽബറാഅ്  رَضِيَ اللَّهُ عَنْها നബി ‎ﷺ യുടെ അടുക്കൽ വന്നു. അവർ പറ ഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഹാരിഥയെ കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞാലും. (അലക്ഷ്യമായി വന്ന ഒരു അമ്പ് ഹാരിഥഃക്ക് ഏറ്റിരുന്നു. അദ്ദേഹം ബദ്റിൽ കൊല്ലപ്പെടുകയും ചെയ്തു.) ഹാരിഥഃ സ്വർഗ്ഗത്തിലാണെങ്കിൽ ഞാൻ ക്ഷമിച്ചു. അതല്ലായെങ്കിൽ ഞാൻ അവനുവേണ്ടി വാവിട്ടുകരയും. തിരുമേനി ‎ﷺ പറഞ്ഞു: ഉമ്മു ഹാരിഥ്, സ്വർഗ്ഗത്തിൽ സ്വർഗ്ഗലോകങ്ങളാണ്. നിശ്ചയം, നിങ്ങളുടെ പുത്രൻ അത്യുന്നതമായ ഫിർദൗസ് നേടിയിരിക്കുന്നു.” (ബുഖാരി) 
 
വറക്വത് ഇബ്നു നൗഫൽ
ആഇശയിൽ رَضِيَ اللَّهُ عَنْهُا നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لا تسبوا ورقة بن نوفل فإنى قد رأيت له جنة أو جنتين
“നിങ്ങൾ വറക്വത് ഇബ്നു നൗഫലിനെ അധിക്ഷേപിക്കരുത്. കാരണം ഞാൻ സ്വർഗ്ഗത്തിൽ അദ്ദേഹത്തിന് ഒരു തോട്ടം അല്ലെങ്കിൽ രണ്ട് തോട്ടങ്ങൾ കാണുകയുണ്ടായി”
 
സെയ്ദ് ഇബ്നു അംറ് ഇബ്നു നുഫെയ്ൽ.
ആഇശയിൽ رَضِيَ اللَّهُ عَنْهُا നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
دخلت الجنة فرأيت لزيد بن عمرو بن نفيل درجتين
“ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ സെയ്ദ് ഇബ്നു അംറ് ഇബ്നു നുഫെയ്ലിന് രണ്ട് പദവികൾ ഞാൻ കണ്ടു”
 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts