വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ ആരെന്ന് വിവരിക്കുന്ന ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
عُرِضَتْ عَلَيّ الأُمَمُ. فَرَأَيْتُ النّبِيّ وَمَعَهُ الرّهَطُ. وَالنّبِيّ وَمَعَهُ الرّجُلُ وَالرّجُلاَنِ. وَالنّبِيّ ولَيْسَ مَعَهُ أَحَدٌ. إِذْ رُفِعَ لِي سَوَادٌ عَظِيمٌ. فَظَنَنْتُ أَنّهُمْ أُمّتِي. فَقِيلَ لِي: هَذَا مُوسَى وَقَوْمُهُ. وَلَكِنِ انْظُرْ إِلَى الأُفُقِ. فَنَظَرْتُ ، فَإِذَا سَوَادٌ عَظِيمٌ. فَقِيلَ لِي: هَذِهِ أُمّتُكَ. وَمَعَهُمْ سَبْعُونَ أَلْفاً يَدْخُلُونَ الْجَنّةَ بِغَيْرِ حِسَابٍ وَلاَ عَذَابٍ. فنَهَضَ فَدَخَلَ مَنْزِلَهُ. فَخَاضَ النّاسُ فِي أُولَئِكَ. فَقَالَ بَعْضُهُمْ: فَلَعَلّهُمُ الّذِينَ صَحِبُوا رَسُولَ اللّهِ ﷺ وقَالَ بَعْضُهُمْ: فَلَعَلّهُمُ الّذِينَ وُلِدُوا فِي الإِسْلاَمِ فَلَمْ يُشْرِكُوا بِالله شَيْئاً. وَذَكَرُوا أَشْيَاءَ. فَخَرَجَ عَلَيْهِمْ رَسُولُ اللّهِ ﷺ فَأَخْبَرُوهُ. فَقَالَ: ട്ടهُمُ الّذِينَ لاَ يَسْتَرْقُونَ، وَلاَ يَكْتَوُون، وَلاَ يَتَطَيّرُونَ، وَعَلَى رَبّهِمْ يَتَوَكّلُونَ، فَقَامَ عُكّاشَةُ بْنُ مِحْصَنٍ، فَقَالَ: يا رسول الله ادْعُ الله أَنْ يَجْعَلَنِي مِنْهُمْ. قَالَ ﷺ أَنْتَ مِنْهُمْ ثُمّ قَامَ رَجُلٌ آخَرُ فَقَالَ: ادْعُ الله أَنْ يَجْعَلَنِي مِنْهُمْ. فَقَالَ ﷺ سَبَقَكَ بِهَا عُكّاشَةُ
“സമുദായങ്ങൾ എനിക്ക് പ്രദർശിപ്പിക്കപ്പെട്ടു. അപ്പോൾ ഒരു നബി ﷺ യെ ഞാൻ കണ്ടു. അദ്ദേഹത്തോടൊപ്പം പത്തിൽ കുറഞ്ഞ ആൾക്കൂട്ടമുണ്ട്. മറ്റൊരു നബിയെ കണ്ടു അദ്ദേഹത്തോടൊപ്പം ഒന്ന് രണ്ട് ആളുകൾ. മറ്റൊരു നബിയെ കണ്ടു അദ്ദേഹത്തോടൊപ്പം ഒരാളും ഇല്ല. അത്തരുണത്തിൽ മഹത്തായ ഒരാൾക്കൂട്ടം എനിക്ക് വേണ്ടി ഉയർത്തപ്പെട്ടു. അപ്പോൾ ഞാൻ വിചാരിച്ചു എന്റെ ഉമ്മത്തികൾ തന്നെയെന്ന്. തദവസരത്തിൽ എന്നോട് പറയപ്പെട്ടു. ഇത് മൂസായും അദ്ദേഹത്തിന്റെ സമുദായവുമാണ്. എന്നാൽ താങ്കൾ ചക്രവാളത്തിലേക്ക് നോക്കൂ. അപ്പോൾ ഞാൻ നോക്കി, അപ്പോഴതാ മഹത്തായ ഒരു ജനത. അപ്പോൾ എന്നോട് പറയപ്പെട്ടു. ഇത് താങ്കളുടെ ഉമ്മത്തികളാണ് അവരുടെ കൂടെ എഴുപതിനായിരം ആളുകളുണ്ട്. അവർ വിചാരണയോ ശിക്ഷയോ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ശേഷം പ്രവാചകൻ ﷺ എഴുന്നേറ്റ് തന്റെ വീട്ടിൽ പ്രവേശിച്ചു. ജനങ്ങൾ അക്കൂട്ടരുടെ വിഷയത്തിൽ സംസാരത്തിൽ മുഴുകി. അവരിൽ ചിലർ പറഞ്ഞു: ഒരു വേള അല്ലാഹുവിന്റെ റസൂലി ﷺ നോട് കൂടെ സഹവസിച്ച സ്വഹാബി കളായേക്കാം അവർ. അവരിൽ മറ്റുചിലർ പറഞ്ഞു: ഒരുവേള അവർ ഇസ്ലാമിൽ ജനിക്കുകയും അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർത്തിട്ടില്ലാത്തവരുമായിരിക്കാം. അവർ അങ്ങനെ പല കാര്യങ്ങളും പറഞ്ഞു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അവരിലേക്ക് പുറപ്പെട്ടുവന്നുകൊണ്ട് അവരോടത് പറഞ്ഞുകൊടുത്തു. പ്രവാചകൻ ﷺ പറഞ്ഞു: അവർ മന്ത്രിച്ചൂതുവാൻ ആവശ്യപ്പെടാത്തവരും “കെയ്യ്” (ചൂടുവെച്ചുള്ള ഒരുതരം ചികിത്സ) നടത്താത്ത വരും ശകുനം നോക്കാത്തവരും തങ്ങളുടെ റബ്ബിൽ തവക്കുലാക്കുകയും ചെയ്യുന്നവരാണ്. ഉടൻ ഉക്കാശഃ ഇബ്നു മിഹ്സ്വൻ رَضِيَ اللَّهُ عَنْهُ എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ അവരുടെ കൂട്ടത്തിൽ എന്നെ അല്ലാഹു ഉൾപ്പെടുത്തുവാൻ താങ്കൾ അല്ലാഹുവോട് ദുആ ഇരന്നാലും. തിരുമേനി ﷺ പറഞ്ഞു: താങ്കൾ അവരിൽപ്പെട്ടവനാണ്. പിന്നീട് മറ്റൊരാൾ എഴുന്നേറ്റു, അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ അല്ലാഹു അവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തുവാൻ താങ്കൾ അല്ലാഹുവോട് ദുആ ഇരന്നാലും. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: അതു കൊണ്ട് ഉക്കാശഃ താങ്കളെ മുൻകടന്നിരിക്കുന്നു”. (ബുഖാരി)
മറ്റൊരു ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതാ യി ഇപ്രകാരം ഉണ്ട്:
وَعَدَنِى رَبِّى أَنْ يُدْخِلَ الْجَنَّةَ مِنْ أُمَّتِى سَبْعِينَ أَلْفًا لاَ حِسَابَ عَلَيْهِمْ وَلاَ عَذَابَ مَعَ كُلِّ أَلْفٍ سَبْعُونَ أَلْفًا وَثَلاَثُ حَثَيَاتٍ مِنْ حَثَيَاتِ رَبِّى
എന്റെ രക്ഷിതാവ് എന്റെ ഉമ്മത്തികളിൽനിന്ന് എഴുപതിനായിരം പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാമെന്ന് എന്നോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെമേൽ വിചാരണയോ ശിക്ഷയോ ഇല്ല. ഒാരോ ആയിരത്തോടൊപ്പവും എഴുപതിനായിരം പേരുണ്ട്. എ ന്റെ രക്ഷിതാവിന്റെ കൈവാരലിൽ മൂന്ന് കോരലും”
അബൂബകറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أُعْطِيتُ سَبْعِينَ أَلْفاً يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ وُجُوهُهُمْ كَالْقَمَرِ لَيْلَةَ الْبَدْرِ وَقُلُوبُهُمْ عَلَى قَلْبِ رَجُلٍ وَاحِدٍ فَاسْتَزَدْتُ رَبِّى عَزَّ وَجَلَّ فَزَادَنِى مَعَ كُلِّ وَاحِدٍ سَبْعِينَ أَلْفاً
“എന്റെ ഉമ്മത്തികളിൽനിന്ന് വിചാരണകൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം പേർ എനിക്ക് നൽകപ്പെട്ടു. അവരുടെ മുഖങ്ങൾ പൗർണ്ണമി രാവിലെ ചന്ദ്രനെപ്പോലെയായിരിക്കും. അവരുടെ ഹൃദയങ്ങൾ ഒരു വ്യക്തിയുടെ ഹൃദയമായിരി ക്കും. അപ്പോൾ ഞാൻ എന്റെ രക്ഷിതാവിനോട് വർദ്ധനവ് ആവശ്യപ്പെട്ടു. അപ്പോൾ ഇവരിൽ ഓരോരുത്തരുടെ കൂടേയും എഴുപതിനായിരം പേരെ എനിക്ക് അധികരിപ്പിച്ചുതന്നു”.
ഉമ്മത്തികളിൽനിന്ന് വിചാരണയില്ലാത്തവർ സ്വർഗ്ഗ കവാടങ്ങളിൽനിന്ന് വലതുഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിക്കുമെ ന്നും അവർ മറ്റു ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള വാ തിലുകളിൽ പങ്കാളികളുമായിരിക്കുമെന്നും മുമ്പ് ഒരു അദ്ധ്യായ ത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല