സ്വർഗ്ഗത്തിൽ  ഉമ്മത്തികളുടെ എണ്ണം

THADHKIRAH

മുഹമ്മദ് നബി ‎ﷺ  യുടെ ഉമ്മത്തികളായിരിക്കും സ്വർഗ്ഗത്തിൽ മുഖ്യസ്ഥാനവും നേടുന്നത്.  അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്  رَضِيَ اللَّهُ عَنْهُ  വിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
كُنَّا مَعَ النَّبِيِّ ‎ﷺ فِي قُبَّةٍ فَقَالَ: أَتَرْضَوْنَ أَنْ تَكُونُوا رُبُعَ أَهْلِ الْجَنَّةِ.  قُلْنَا: نَعَمْ قَالَ أَتَرْضَوْنَ أَنْ تَكُونُوا ثُلُثَ أَهْلِ الْجَنَّةِ قُلْنَا: نَعَمْ.  قَالَ: أَتَرْضَوْنَ أَنْ تَكُونُوا شَطْرَ أَهْلِ الْجَنَّةِ قُلْنَا: نَعَمْ  قَالَ:  وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، إِنِّي لَأَرْجُو أَنْ تَكُونُوا نِصْفَ أَهْلِ الْجَنَّةِ وَذَلِكَ أَنَّ الْجَنَّةَ لَا يَدْخُلُهَا إِلَّا نَفْسٌ مُسْلِمَةٌ وَمَا أَنْتُمْ فِي أَهْلِ الشِّرْكِ  إِلَّا كَالشَّعْرَةِ الْبَيْضَاءِ فِي جِلْدِ الثَّوْرِ الْأَسْوَدِ أَوْ كَالشَّعْرَةِ السَّوْدَاءِ فِي جِلْدِ الثَّوْرِ الْأَحْمَر
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ നോടൊപ്പം ഒരു ക്വുബ്ബയിൽ ആയിരുന്നു. തിരുമേനി ‎ﷺ പറഞ്ഞു: സ്വർഗ്ഗവാസികളിൽ നാലിലൊന്ന് നിങ്ങൾ ആകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? ഞങ്ങൾ പറഞ്ഞു: അതെ. തിരുമേനി ‎ﷺ  പറഞ്ഞു: സ്വർഗ്ഗവാസികളിൽ മൂന്നിലൊന്ന് നിങ്ങൾ ആകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? ഞങ്ങൾ പറഞ്ഞു: അതെ. തിരുമേനി ‎ﷺ പറഞ്ഞു: സ്വർഗ്ഗവാസികളിൽ പകുതി നിങ്ങളാകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? ഞങ്ങൾ പറഞ്ഞു: അതെ. തിരുമേനി ‎ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം. നിശ്ചയം, ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾ സ്വർഗ്ഗവാസികളിൽ പകുതിയാകണം എന്നാണ്. കാരണം സ്വർഗ്ഗത്തിൽ മുസ്ലിം മാത്രമേ പ്രവേശിക്കുകയുള്ളൂ. ശിർക്കന്റെ ആളുകളെ അപേക്ഷിച്ച് നിങ്ങൾ ഒരു കറുത്ത കാളയുടെ തൊലിയിൽ വെളുത്ത രോമത്തെ പോലെ മാത്രമാണ്. അല്ലെങ്കിൽ ഒരു ചുകന്നകാളയുടെ തൊലിയിൽ കറുത്ത രോമത്തെപ്പോലെ മാത്രമാണ്”  (ബുഖാരി, മുസ്ലിം)
ഒൗഫ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ  ‎ﷺ പറഞ്ഞു:
أَتَانِي آتٍ مِنْ عِنْدِ رَبِّي ، فَخَيَّرَنِي بَيْنَ أَنْ يُدْخِلَ نِصْفَ أُمَّتِي الْجَنَّةَ وَبَيْنَ الشَّفَاعَةِ فَاخْتَرْتُ الشَّفَاعَةَ وَهِيَ لِمَنْ مَاتَ لَا يُشْرِكُ بِاللَّهِ شَيْئًا
“എന്റെ റബ്ബിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെ അടുക്കൽ വന്നു. എന്നിട്ട്  എന്റെ ഉമ്മത്തിൽനിന്ന് പകുതിപേരെ സ്വർഗ്ഗത്തി ലേക്ക് പ്രവേശിപ്പിക്കുന്നതിന്റേയും ശഫാഅത്തിന്റേയും ഇടയിൽ (ഏതാണ്  വേണ്ടതെന്ന്) തെരെഞ്ഞെടുക്കുവാനുള്ള അവസരം എനിക്ക് നൽകി. അപ്പോൾ ഞാൻ ശഫാഅത്തിനെ തെരഞ്ഞെടുത്തു. അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ മരണപ്പെടുന്നത് ആരാണോ അത്(ശഫാഅത്ത്) അവനുള്ളതാണ്” 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts