ആരാണ് സ്വർഗ്ഗ വാസികൾ?

THADHKIRAH

ആരാണ് സ്വർഗ്ഗവാസികൾ?
ഏതാനും വചനങ്ങളിൽ മനസ്സിരുത്തുക. അല്ലാഹു പറഞ്ഞു:
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ ‎﴿٨٢﴾ 
വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വർഗ്ഗാവകാശികൾ. അവരതിൽ നിത്യവാ സികളായിരിക്കും. ( വി. ക്വു. അൽബക്വറഃ : 82)
وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ‎﴿١٢٤﴾‏
ആണാകട്ടെ പെണ്ണാകട്ടെ, ആര് സത്യവിശ്വാസി ആയികൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.  (വി. ക്വു. അന്നിസാഅ്:124) 
 مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ ‎﴿٤٠﴾‏
…സത്യവിശ്വാസിയായികൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നതാരോ, പുരുഷനോ സ്ത്രീയോ, ആകട്ടെ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവ നം നൽകപ്പെട്ടുകൊണ്ടിരിക്കും  (വി. ക്വു. 40: 40)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أَلاَ أُخبِرُكم بأهْلِ الجنَّةِ ؟ كُلُّ ضَعِيفٍ مُتَضَعِّفٍ لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ. أَلاَ أُخْبِرُكُم بأهلِ النَّارِ؟ كلُّ عُتُلٍّ جَوّاظٍ مُسْتَكْبِرٍ
“സ്വർഗ്ഗവാസികൾ ആരെന്ന് ഞാൻ നിങ്ങളോടു പറയട്ടെ? എല്ലാ ദുർബലരും അശക്തരായി ഗണിക്കപ്പെടുന്നവരുമാണ്. അയാൾ അല്ലാഹുവിൽ സത്യം ചെയ്താൽ, അയാൾ സത്യം ചെയ്ത കാര്യത്തിന് അല്ലാഹു ഉത്തരമേകും. ആരാണ് നരകവാസികൾ എന്ന് ഞാൻ നിങ്ങളോടു പറഞ്ഞുതരട്ടെയോ? എല്ലാ അഹങ്കാരികളും ക്രൂരന്മാരും പരുഷസ്വഭാവികളുമാണ്” (ബുഖാരി, മുസ്ലിം)
സ്വർഗ്ഗം അർഹിക്കുന്ന മൂന്നുവിഭാഗങ്ങളെ വിശദീകരിക്കുമ്പോൾ  അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَأَهْلُ الْجَنَّةِ ثَلاَثَةٌ ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ وَرَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِى قُرْبَى وَمُسْلِمٍ وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ
“സ്വർഗ്ഗാർഹർ മൂന്ന് വിഭാഗമാണ്. നീതിമാനും ധർമ്മിഷ്ഠനും അനുഗ്രഹീതനുമായ ഭരണാധികാരി. എല്ലാ അടുത്ത ബന്ധുക്ക ളോടും മുസ്ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി, പതിവ്രതനും ചാരിത്രശുദ്ധിയിൽ തന്റെ കുടുംബത്തെ വളർത്തുന്നവനും കുടുംബ ഭാരമുള്ളവനും”  (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ  ﷺ  പറഞ്ഞു:
احْتَجَّتِ النَّارُ وَالْجَنَّةُ. فَقَالَتْ هَـٰذِهِ: يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ. وَقَالَتْ هَـٰذِهِ: يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ. فَقَالَ اللّهُ لِهَـٰذِهِ: أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ وَرُبَّمَا قَالَ: أُصِيبُ بِكِ مَنْ أَشَاءُ. وَقَالَ لِهَـٰذِهِ: أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ، وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا
“നരകവും സ്വർഗ്ഗവും തർക്കിച്ചു. അപ്പോൾ (നരകം) പറഞ്ഞു: എന്നിൽ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോൾ (സ്വർഗ്ഗം) പറഞ്ഞു: എന്നിൽ ദുർബലരും സാധുക്കളും പ്രവേശിക്കും. അപ്പോൾ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. (നിന്നെ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവർക്ക് തീ ഏൽപ്പിക്കും) (സ്വർഗ്ഗ ത്തോട്) അല്ലാഹു  പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണകാണിക്കും. നിങ്ങൾ രണ്ടുപേർക്കും നിറയെ (ആളുകൾ) ഉണ്ട്”  (മുസ്ലിം) 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts