സ്വർഗ്ഗത്തിൽ മുത്തുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട വലിയതും വിശാലവുമായ തമ്പുകളും അവയിൽ ഇണകളും സ്വർഗ്ഗീയ ഹൂറുകളുമുണ്ട്.
അല്ലാഹു പറഞ്ഞു:
حُورٌ مَّقْصُورَاتٌ فِي الْخِيَامِ ﴿٧٢﴾
തമ്പുകളിൽ ഒതുക്കി നിർത്തപ്പെട്ട വെളുത്ത തരുണികൾ! (വി. കു. അർറഹ്മാൻ: 72)
അല്ലാഹുവിന്റ റസൂൽ ﷺ പറഞ്ഞു:
إِنَّ لِلْمُؤْمِنِ فِى الْجَنَّةِ لَخَيْمَةً مِنْ لُؤْلُؤَةٍ وَاحِدَةٍ مُجَوَّفَةٍ طُولُهَا سِتُّونَ مِيلاً لِلْمُؤْمِنِ فِيهَا أَهْلُونَ يَطُوفُ عَلَيْهِمُ الْمُؤْمِنُ فَلاَ يَرَى بَعْضُهُمْ بَعْضًا
“നിശ്ചയം, സത്യവിശ്വാസിക്ക് സ്വർഗ്ഗത്തിൽ ഉള്ളുപൊള്ളയായ ഒറ്റ മുത്തിനാലുള്ള ഒരു തമ്പുണ്ട്. അതിന്റെ നീളം അറുപത് മൈലാകുന്നു. വിശ്വാസിക്ക് അതിൽ ഇണകളുണ്ട്. അവരിലൂടെ വിശ്വാസി ചുറ്റി നടക്കും. എന്നാൽ അവർ പരസ്പരം കാണുകയില്ല”. (മുസ്ലിം)
അല്ലാഹുവിന്റ റസൂൽ പറഞ്ഞു:
الْخَيْمَةُ دُرَّةٌ مُجَوَّفَةٌ ، طُولُهَا فِى السَّمَاءِ ثَلاَثُونَ مِيلاً ، فِى كُلِّ زَاوِيَةٍ مِنْهَا لِلْمُؤْمِنِ أَهْلٌ لاَ يَرَاهُمُ الآخَرُونَ
“ഒരു തമ്പ് ഉള്ളുപൊള്ളയായ ഒരു മുത്താകുന്നു. ഉയരത്തിൽ അതിന്റെ നീളം മുപ്പത് മൈലാകുന്നു. വിശ്വാസിക്ക് അതിന്റെ എല്ലാ മൂലകളിലും ഇണകളുണ്ട്. അവരെ മറ്റുള്ളവർ കാണുകയില്ല. (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല