സമാധാനത്തിന്റെ ഭവനമായ സ്വർഗ്ഗരാജ്യം

THADHKIRAH

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചവർക്കും അവന്റെ ഓലിയാക്കൾക്കും അല്ലാഹു ഒരുക്കിയ മഹത്തായ പ്രതിഫലവും മഹനീയ പാരിതോഷികവുമത്രേ സമാധാനത്തിന്റേയും സർവ്വ സുഖ ങ്ങളുടേയും ഭവനമായ സ്വർഗ്ഗം.
സ്വർഗ്ഗം വിവരണാതീതവും ഭാവനാതീതവുമാണ്. എല്ലാം സമ്പൂർണ്ണ അനുഗ്രഹങ്ങളാണ്; അവയിൽ ന്യൂനതകളില്ല. എല്ലാം തെളിമയും കൺകുളിർമയും നയനാനന്ദകരവും മാത്രമാണ്. ക്വുദ്സിയായ ഹദീഥിൽ അല്ലാഹു പറഞ്ഞതായി തിരുദൂതൻ ‎ﷺ  അരുളുന്നു:

أَعْدَدْتُ لِعِبَادِى الصَّالِحِينَ مَا لاَ عَيْنَ رَأَتْ ، وَلاَ أُذُنَ سَمِعَتْ ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ ، فَاقْرَءُوا إِنْ شِئْتُمْ  (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ)

“എന്റെ സത്വൃദ്ധരായ ദാസന്മാർക്ക് ഞാൻ ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ടുവരാത്തത്ര ഒരുക്കിയിരിക്കുന്നു. ശേഷം തിരുദൂതർ ‎ﷺ പാരായണം ചെയ്തു:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿١٧﴾

…എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല”   (വി. ക്വു. സജദഃ :17) (ബുഖാരി)
സഹ്ൽ ഇബ്നു സഅദ് അസ്സാഇദീ പറയുന്നു:

شَهِدْتُ مِنْ رَسُولِ اللَّه ‎ﷺ مَجْلِسًا وَصَفَ فِيهِ الْجَنَّةَ حَتَّى انْتَهَى ثُمَّ قَالَ ‎ﷺ فِى آخِرِ حَدِيثِهِ ട്ട فِيهَا مَا لاَ عَيْنٌ رَأَتْ وَلاَ أُذُنٌ سَمِعَتْ وَلاَ خَطَرَ عَلَى قَلْبِ بَشَرٍ. ثُمَّ اقْتَرَأَ هَذِهِ الآيَةَ: 

അല്ലാഹുവിന്റെ തിരുദൂതൻ ‎ﷺ  സ്വർഗ്ഗത്തെ വർണ്ണിച്ചിരുന്ന ഒരു മജ്ലിസിൽ അത് തീരുവോളം ഞാൻ സന്നിഹിതാനായി. തന്റെ സംസാരത്തിന്റെ അവസാനത്തിൽ തിരുമേനി ‎ﷺ പറഞ്ഞു: സ്വർഗ്ഗത്തിൽ ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ടുവരാത്തത്ര ഉണ്ട്. ശേഷം തിരുമേനി ‎ﷺ  ഈ ആയത്ത് പാരായണം ചെയ്തു:

تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿١٧﴾‏

ഭയത്തോടും പ്രത്യാശയോടുംകൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നി ന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല  (വി. ക്വു. സജദഃ 16,17) (മുസ്ലിം)
ഭൗതിക വിഭവങ്ങൾ എത്ര പുരോഗതിയിലാണെങ്കിലും സ്വർഗ്ഗീയ അനുഗ്രഹങ്ങളോട് അവ തുലനം ചെയ്യുമ്പോൾ ഭൗതിക വിഭവങ്ങൾ നിസ്സാരവും സ്വർഗ്ഗീയ അനുഗ്രഹങ്ങളോട് ഒരു നിലക്കും തുല്യപ്പെടുത്തുവാനാകാത്തതുമാണെന്ന് ബോധ്യപ്പെടും. അല്ലാഹുവിന്റെ റസൂൽ ‎ﷺ സ്വർഗ്ഗത്തിൽ ഒരു വടിവെക്കുന്ന സ്ഥലത്തെ കുറിച്ച് പറയുന്നത് നോക്കൂ:

مَوْضِعُ سَوْطٍ فِى الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا

“സ്വർഗ്ഗത്തിൽ ഒരു ചാട്ട വെക്കുവാനുള്ള സ്ഥലം ഈ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാകുന്നു”. (ബുഖാരി)
അതിനാൽ തന്നെ സ്വർഗ്ഗ പ്രവേശനവും നരകത്തിൽ നിന്നുള്ള മോചനവും അല്ലാഹുവിന്റെ നിശ്ചയത്തിൽ മഹത്തായ വിജയവും ഉന്നതമായ രക്ഷയും അതിയായ ഭാഗ്യവുമാകുന്നു.
അല്ലാഹു പറയുന്നു:

فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ‎﴿١٨٥﴾

അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (വി. ക്വു. ആലുഇംറാൻ: 185)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts