നരകാവകാശികൾ നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നത് ഭീകരരൂപം പൂണ്ടായിരിക്കും. അവരുടെ വലുപ്പം അറിയുന്നത് അവരെ സൃഷ്ടിച്ച അല്ലാഹുവിന് മാത്രം.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا بَيْنَ مَنْكِبَيْ الْكَافِرِ فِي النَّارِ مَسِيرَةُ ثَلَاثَةِ أَيَّامٍ لِلرَّاكِبِ الْمُسْرِعِ
“നരകത്തിലുള്ള അവിശ്വാസിയുടെ രണ്ട് ചുമലുകൾക്കിടയിലെ ദൂരം അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു യാത്രികൻ മൂന്നുദിവസം സഞ്ചരിക്കുന്ന ദൂരമായിരിക്കും”. (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ضِرْسُ الْكَافِرِ أَوْ نَابُ الْكَافِرِ مِثْلُ أُحُدٍ وَغِلَظُ جِلْدِهِ مَسِيرَةُ ثَلَاثٍ
“അവിശ്വാസിയുടെ മോണ അല്ലെങ്കിൽ അവിശ്വാസിയുടെ തേറ്റ ഉഹുദ് പർവ്വതം പോലെയായിരിക്കും. അവന്റെ തൊലിയുടെ കട്ടി മൂന്നു(ദിവസത്തെ) ദൂരമായിരിക്കും”. (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ غِلَظَ جِلْدِ الْكَافِرِ اثْنَانِ وَأَرْبَعُونَ ذِرَاعًا وَإِنَّ ضِرْسَهُ مِثْلُ أُحُدٍ وَإِنَّ مَجْلِسَهُ مِنْ جَهَنَّمَ كَمَا بَيْنَ مَكَّةَ وَالْمَدِينَةِ
“നരകത്തിലുള്ള അവിശ്വാസിയുടെ തൊലിയുടെ കട്ടി നാൽപ്പത്തിരണ്ട് മുഴമായിരിക്കും. അവന്റെ മോണ ഉഹുദ് പർവ്വതം പോലെയായിരിക്കും. അവൻ ഇരിക്കുന്ന സ്ഥലത്തിന് മക്കയുടേയും മദീനയുടേയും ഇടയിലുള്ള വിസ്താരമായിരിക്കും”.
ഇമാം നവവി പറയുന്നു: “അവിശ്വാസിക്കുള്ള ഈ വലിപ്പം അവനുള്ള ശിക്ഷ പൂർണമാകുന്നതിനുവേണ്ടിയാണ്. എല്ലാം അല്ലാഹു യുടെ തീരുമാനമാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞുതന്നതിനാൽ അത് വിശ്വസിക്കൽ നിർബന്ധവുമാണ്.”
ഇമാം ഇബ്നു കഥീർ പറയുന്നു: “അവിശ്വാസി കൾക്കുള്ള ഈ വലിപ്പം അവർക്കുള്ള ശിക്ഷ അതികഠിനവും പൂർണവുമാകുന്നതിനുവേണ്ടിയും അവർക്ക് തീയും പ്രയാസവുമേൽക്കൽ ഭീകരമാകുന്നതിനുവേണ്ടിയുമാണ്. അതാണ് അല്ലാഹു പറഞ്ഞത്:
…لِيَذُوقُوا الْعَذَابَ ۗ…
…അവർ ശിക്ഷ ആസ്വദിക്കുന്നതിനുവേണ്ടി…വി.ക്വു.(3:56)
അബ്ദുൽ ജബ്ബാർ അബ്ദുല്ല