• ദാബ്ബത്തിന്റെ പുറപ്പാട്
  • ദാബ്ബത്തിന്റെ രൂപം
  • ദാബ്ബത്ത് പുറപ്പെടുമ്പോൾ

ദാബ്ബത്തിന്റെ പുറപ്പാട്
തൗബഃയുടെ കവാടം അടക്കപ്പെടുന്നതായ അന്ത്യനാളി ന്റെ വലിയ അടയാളങ്ങളിൽ പെട്ടതാണ് ദാബ്ബത്തുൽഅർദ്വ് പ്രത്യക്ഷപ്പെടൽ.
ഇമാം ഇബ്നുകഥീർഠ പറഞ്ഞു:
“ഈ ദാബ്ബത്ത്(മൃഗം) കാലാവസാനത്തിൽ പുറപ്പെടുന്നതാണ്. ജനങ്ങൾ കുഴപ്പങ്ങൾ ചെയ്തും അല്ലാഹുവിന്റെ കൽപ്പനകൾ കയ്യൊഴിച്ചും സത്യദീൻ മാറ്റിമറിച്ചും കഴിഞ്ഞുകൂടുമ്പോൾ അല്ലാഹു ഒരു മൃഗത്തെ ഭൂമിയിൽ നിന്ന് ജനങ്ങളിലേക്ക് നിയോഗിക്കും. അത് മക്കയിൽ നിന്നാണെന്നും അതല്ലാത്ത ഒരിടത്തു നിന്നാണെന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോൾ അത് ജനങ്ങളോട് അതിനെ ക്കുറിച്ച്(അവരുടെ വഴികേടിനെ കുറിച്ച്) സംസാരിക്കും.’
അല്ലാഹു പറഞ്ഞു:

۞ وَإِذَا وَقَعَ الْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَابَّةً مِّنَ الْأَرْضِ تُكَلِّمُهُمْ أَنَّ النَّاسَ كَانُوا بِآيَاتِنَا لَا يُوقِنُونَ ‎﴿٨٢﴾

ആ വാക്ക് അവരുടെ മേൽ വന്നുഭവിച്ചാൽ ഭൂമിയിൽ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢവിശ്വാസം കൊള്ളാ തിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരി ക്കുന്നതാണ്. (വി. ക്വു. അന്നംല്: 82)

ഹുദയ്ഫ ഇബ്നു ഉസയ്ദിൽഗിഫാരിയി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:

اطَّلَعَ النَّبِيُّ ‎ﷺ  عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ مَا تَذَاكَرُونَ قَالُوا نَذْكُرُ السَّاعَةَ قَالَ إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ…..

“ഞങ്ങൾ അനുസ്മരിച്ച് സംസാരിക്കവെ നബി ‎ﷺ  ഞങ്ങളിലേ ക്ക് എത്തി നോക്കി. തിരുമേനി ‎ﷺ  ചോദിച്ചു: നിങ്ങൾ എന്താണ് അനുസ്മരിക്കുന്നത്? അവർ പറഞ്ഞു: ഞങ്ങൾ അന്ത്യനാളിനെ അനുസ്മരിക്കുന്നു. തിരുമേനി ‎ﷺ  പറഞ്ഞു: പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം അന്ത്യനാൾ സംഭവിക്കു കയില്ല. അങ്ങിനെ തിരുമേനി ‎ﷺ  പറഞ്ഞു: ദുഖാൻ, ദജ്ജാൽ, ദാബ്ബത്ത് (ജന്തു),…”  (മുസ്ലിം)
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ أَوَّلَ الْآيَاتِ خُرُوجًا طُلُوعُ الشَّمْسِ مِنْ مَغْرِبِهَا وَخُرُوجُ الدَّابَّةِ عَلَى النَّاسِ ضُحًى وَأَيُّهُمَا مَا كَانَتْ قَبْلَ صَاحِبَتِهَا فَالْأُخْرَى عَلَى إِثْرِهَا قَرِيبًا

“നിശ്ചയം, സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കലും പൂർവ്വാഹ്ന വേളയിൽ ജനങ്ങളിലേക്ക് ദാബ്ബത്ത് പുറപ്പെടലും ദൃഷ്ടാന്തങ്ങളിൽ ആദ്യമായി പുറപ്പെടുന്നവയാണ്. അവയിൽ ഏതാണോ തന്റെ കൂടെയുള്ളതിനെ മുൻ കടക്കുന്നത് അപ്പോൾ മറ്റേത് അതിനു പിറകെ അടുത്തു തന്നെയായിരിക്കും.” (മുസ്ലിം)

 

ദാബ്ബത്തിന്റെ രൂപം
ദാബ്ബത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ഒട്ടനവധി അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ നൽകിയിട്ടുണ്ട്. എന്നാൽ അവയൊന്നും സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല.
ഇമാം ക്വുർത്വുബിഠ പറഞ്ഞു: “ദാബ്ബത്തിന്റെ രൂപത്തിന്റെ വിഷയത്തിലും അത് എവിടെ നിന്ന് പുറപ്പെടുമെന്ന വിഷയത്തിലും ധാരാളം അഭിപ്രായങ്ങൾ പറയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇൗ അഭിപ്രായങ്ങൾക്കൊന്നും നബി ‎ﷺ  പറഞ്ഞതായ സ്വഹീഹായ യാതൊരു ഹദീഥും ഇല്ല.’
ദാബ്ബത്തിന്റെ വിഷയത്തിൽ പറയപ്പെട്ട ഏതാനും അഭി പ്രായങ്ങൾ:
• അൽജസ്സാസഃ. അഥവാ ഇമാം മുസ്ലിം ഫാത്വിമഃ ബിൻത് ക്വയ്സി رَضِيَ اللَّهُ عَنْها ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിൽ പറയപ്പെട്ട തമീമുദ്ദാരി കണ്ടതായ ജസ്സാസഃ.
• തിഹാമഃ മലഞ്ചെരിവുകളിൽ നിന്ന് പുറപ്പെടുന്ന, ചെറിയതും നേർത്തതുമായ രോമമുള്ള ഒരു നാൽകാലി മൃഗം.
• സ്വഫാകുന്നിൽ നിന്ന് പുറപ്പെടുന്ന ഒരു മൃഗം.
• ലൂത്ത് നബി (അ) യുടെ ജനതയുടെ നാടായ സദൂമിനടിയിൽ നിന്ന് പുറപ്പെടുന്ന ഒരു മൃഗം.
• സ്വാലിഹ് നബി (അ) ക്ക് ദൃഷ്ഠാന്തമായി നൽകപ്പെട്ട ഒട്ടക ത്തിന്റെ കുട്ടി.
• ക്വുറയ്ശികൾ കഅ്ബഃ പുതുക്കിപ്പണിതപ്പോൾ അതിന്റെ ചുമരിൽ കാണപ്പെട്ട പാമ്പ്.
• കുഫ്ഫാറിനോടും ബിദ്ഇകളോടും വാദപ്രതിവാദം നട ത്തുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ.
ഇതുപോലെ പല അഭിപ്രായങ്ങളും പലരും രേഖപ്പെടു ത്തയിട്ടുണ്ട്. എന്നാൽ പ്രാമാണികരായ പണ്ഡിതന്മാർ ഉണർ ത്തിയതു പോലെ ഇൗ അഭിപ്രായങ്ങൾക്കൊന്നും കൃത്യമായ തെളിവില്ല.

ദാബ്ബത്ത് പുറപ്പെടുമ്പോൾ
ദാബ്ബത്ത് പുറപ്പെടുന്ന രീതിയെക്കുറിച്ചും അത് പുറപ്പെട്ടാലുണ്ടാകുന്ന അവസ്ഥയെ കുറിച്ചും അതിന്റെ പ്രവൃത്തികളെക്കുറിച്ചും ഹദീഥുകൾ ധാരാളമാണ്. എന്നാൽ അവയൊന്നും സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല; താഴെ നൽകുന്ന തിരുമൊഴികൾ ഒഴികെ. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

ثَلَاثٌ إِذَا خَرَجْنَ لَا يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِنْ قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا …. وَدَابَّةُ الْأَرْضِ

“മൂന്നെണ്ണം പ്രത്യക്ഷപ്പെടുകയായാൽ മുമ്പു തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നൻമയും ചെയ്തു വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല; …  ദാബ്ബത്തുൽഅർദ്വും.” (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി അബൂഉമാമഃ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു:

تَخْرُجُ الدَّابَّةُ فَتَسِمُ النَّاسَ عَلَى خَرَاطِيمِهِمْ ثُمَّ يَغْمُرُونَ فِيكُمْ حَتَّى يَشْتَرِيَ الرَّجُلُ الْبَعِيرَ فَيَقُولُ مِمَّنْ اشْتَرَيْتَهُ فَيَقُولُ اشْتَرَيْتُهُ مِنْ أَحَدِ الْمُخَطَّمِينَ

“ദാബ്ബത്ത് പുറപ്പെടും. അത് ജനങ്ങൾക്ക് അവരുടെ മൂക്കുകളിൽ അടയാളം വെക്കും.ശേഷംഅവർ നിങ്ങളിൽ തിരക്കിക്കൂടും. ഒരാൾ ഒരു ഒട്ടകത്തെ വാങ്ങിയാൽ ആരിൽ നിന്നാണ് അത് താങ്കൾ വാങ്ങിയതെന്ന് ചോദിച്ചാൽ ഞാൻ അത് വാങ്ങിയത് മുത്ത് അടയാളം വെക്കപ്പെട്ട ഒരാളിൽ നിന്നാ ണെന്ന് അയാൾ പറയും.”

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts