• ആരാണ് ഇമാംമഹ്ദി ?
• വിശേഷണങ്ങളും പ്രത്യേകതകളും തിരുമൊഴികളിൽ
• മഹ്ദിയുടെ വിഷയത്തിൽ ജനവിഭാഗങ്ങൾ
• അഹ്ലുസ്സുന്നഃ
• ശിയാക്കൾ
• മഹ്ദിയെ കളവാക്കിയവർ
• മഹ്ദീവാദം ഉന്നയിച്ചവർ
• പ്രമാണികരുടെ സ്ഥിരീകരണങ്ങൾ
ആരാണ് ഇമാംമഹ്ദി ?
കാലാവസാനം ലോകത്ത് ദുഷിപ്പ് കൂടുകയും അന്ധത പരക്കുകയും അജ്ഞത കളിയാടുകയും നേതൃത്വം അന്യായം കയ്യാളുകയും ചെയ്യുമ്പോൾ പ്രഭാതോദയത്തെ അനുസ്മരിക്കു മാറ് ഇമാംമഹ്ദിയുടെ ആഗമനമുണ്ടാകും;പുലർച്ചയുടെ തൊട്ടു മുമ്പാണല്ലോ തമസ്സിന് ഏറ്റവും കൂടുതൽ കാളിമ. അദ്ദേഹം ഭൂമിയിൽ നീതിയും ന്യായവും നിറക്കും. ലോകം അതോടെ അനുഗ്രഹീതമായ ഏഴ് വർഷങ്ങൾക്ക് സാക്ഷിയാവും. അഥവാ മഹ്ദി ലോകത്തെ നയിക്കുന്ന ഏഴുവർഷങ്ങൾക്ക്. അതാകട്ടെ അന്ത്യനാളിന്റെ അടയാളവുമായിരിക്കും.
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَلِيَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي
“എന്റെ കുടുംബത്തിൽ നിന്ന് ഒരാൾ അധികാരമേൽക്കുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹത്തിന്റെ പേര് എന്റെ പേരിനോട് ഒത്തുവരും.”
മുഹമ്മദ് ഇബ്നു അബ്ദില്ലാഹ് എന്നാണ് പേര്. അഹ്ലുൽ ബയ്തിൽ പെട്ട വ്യക്തിത്വം. അഥവാ, നബി ﷺ യുടെ പുത്രി ഫാത്വിമഃ رَضِيَ اللَّهُ عَنْها യുടെ മകൻ ഹസനി رَضِيَ اللَّهُ عَنْهُ ന്റെ സന്താനപരമ്പരയിൽ ഭൂജാതൻ. അതിനാൽ മുഹമ്മദ് ഇബ്നു അബ്ദില്ലാഹ് അൽ അലവി അൽഫാത്വിമി അൽഹസനി എന്നാണ് അദ്ദേഹം കുടുംബപരമായി ചേർത്തു വിളിക്കപ്പെടുക.
ഒരു രാത്രിയിൽ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും അദ്ദേഹത്തിന് തൗഫീക്വും ഉദവിയും ബോ ധനവും വിവേകവും കനിയുകയും ചെയ്യും. അദ്ദേഹത്തിന്റെ പു റപ്പാട് കിഴക്കുഭാഗത്തു നിന്നായിരിക്കും. അദ്ദേഹത്തിന് ബയ്അ ത്ത് കഅ്ബഃത്തിനരികിൽ വെച്ചായിരിക്കും. പൗരസ്ത്യരിൽ നിന്ന് ഒരു വിഭാഗത്തെകൊണ്ട് അല്ലാഹു അദ്ദേഹത്തെ ശക്തി പ്പെടുത്തും. അവർ അദ്ദേഹത്തിന്റെ ഭരണം സ്ഥാപിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.
വിശേഷണങ്ങളും പത്യേകതകളും തിരുമൊഴികളിൽ
ഇമാം മഹ്ദിയുടെ വിശേഷണങ്ങളും പ്രത്യേകതകളുമ റിയിക്കുന്ന തിരുമൊഴികൾ ഏറെയാണ്. അവയിൽ ചിലത് ഒരു അദ്ധ്യായമായി ഇവിടെ നൽകുന്നു.
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَوْ لَمْ يَبْقَ مِنْ الدُّنْيَا إِلَّا يَوْمٌ… لَطَوَّلَ اللَّهُ ذَلِكَ الْيَوْمَ حَتَّى يَبْعَثَ فِيهِ رَجُلًا مِنِّي أَوْ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُا سْمِي وَاسْمُ أَبِيهِ اسْمُ أَبِي
“ദുനിയാവിൽ ഒരു ദിവസമാണ് ശേഷിക്കുന്നതെങ്കിൽ അല്ലാഹു ആ ദിനത്തെ ദീർഘിപ്പിക്കുകതന്നെ ചെയ്യും. അങ്ങിനെ അതിൽ അല്ലാഹു എന്നിൽ നിന്ന് അല്ലെങ്കിൽ എന്റെ കുടുംബത്തിൽ നി ന്ന് ഒരു വ്യക്തിയെ നിയോഗിക്കും അദ്ദേഹത്തിന്റെ പേര് എന്റെ പേരിനോടും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് എന്റെ പിതാവി ന്റെ പേരിനോടും യോജിച്ചുവരും.”
അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْمَهْدِيُّ مِنِّي أَجْلَى الْجَبْهَةِ أَقْنَى الْأَنْفِ يَمْلَأُ الْأَرْضَ قِسْطًا وَعَدْلًا كَمَا مُلِئَتْ جَوْرًا وَظُلْمًا يَمْلِكُ سَبْعَ سِنِينَ
“മഹ്ദി എന്നിൽ പെട്ടയാളാണ്. വിശാലമായ നെറ്റിത്തടവും നീണ്ടതും മദ്ധ്യഭാഗം വളഞ്ഞതുമായ മൂക്കുമാണ് അദ്ദേഹ ത്തിന്. അന്യായവും അനീതിയും നിറഞ്ഞിരുന്ന ഭൂമിയിൽ അതു പോലെ അദ്ദേഹം നീതിയും ന്യായവും നിറക്കും. ഏഴു വർഷം അദ്ദേഹം ഭരിക്കും.”
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
الْمَهْدِيُّ مِنْ عِتْرَتِي مِنْ وَلَدِ فَاطِمَةَ
“ഫാത്വിമഃയുടെ സന്താന പരമ്പരയിലായി എന്റെ കുടുംബത്തിൽ പെട്ടയാളാണ് മഹ്ദി.”
അലിയ്യി رَضِيَ اللَّهُ عَنْها ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْمَهْدِيُّ مِنَّا أَهْلَ الْبَيْتِ يُصْلِحُهُ اللَّهُ فِي لَيْلَةٍ
“മഹ്ദി നമ്മിൽ പെട്ടവനാണ്. അഥവാ നബികുടുംബത്തിൽ. ഒരു രാവിൽ അല്ലാഹു അദ്ദേഹത്തെ (ഖിലാഫത്ത് കയ്യാളു വാൻ) പ്രാപ്തനാക്കും.”
അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْه യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَخْرُجُ فِي آخِرِ أُمَّتِي الْمَهْدِيُّ يَسْقِيهِ اللَّهُ الْغَيْثَ، تُخْرِجُ الأَرْضُ نَبَاتَهَا، وَيُعْطَى الْمَالُ صِحَاحًا وَتَكْثُرُ الْمَاشِيَةُ، وَتُعَظَّمُ الأُمَّةُ، وَيَعِيشُ سَبْعاً، أَوْ ثَمَانِياً (يعني: حججاً).
“ഈ ഉമ്മത്തിന്റെ അവസാനത്തിൽ മഹ്ദി പുറപ്പെടും. അദ്ദേഹ ത്തിന് അല്ലാഹു മഴ കനിയും. ഭൂമി അതിലെ സസ്യങ്ങളെ മുള പൊട്ടിക്കും. സമ്പത്ത് തുല്യമായി നൽകപ്പെടും. കാലികൾ പെരുകും. ഉമ്മത്ത് ആദരിക്കപ്പെടും. ഏഴ് അല്ലെങ്കിൽ എട്ട് വർഷം അദ്ദേഹം ജീവിക്കും.”
അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أُبَشِّرُكُمْ بِالْمَهْدِيِّ يُبْعَثُ فِي أُمَّتِي عَلَى اخْتِلَافٍ مِنْ النَّاسِ وَزَلَازِلَ
فَيَمْلَأُ الْأَرْضَ قِسْطًا وَعَدْلًا كَمَا مُلِئَتْ جَوْرًا وَظُلْمًا
يَرْضَى عَنْهُ سَاكِنُ السَّمَاءِ وَسَاكِنُ الْأَرْضِ يَقْسِمُ الْمَالَ صِحَاحًا
فَقَالَ لَهُ رَجُلٌ مَا صِحَاحًا قَالَ بِالسَّوِيَّةِ بَيْنَ النَّاسِ
قَالَ وَيَمْلَأُ اللَّهُ قُلُوبَ أُمَّةِ مُحَمَّدٍ ﷺ غِنًى وَيَسَعُهُمْ عَدْلُهُ حَتَّى يَأْمُرَ مُنَادِيًا فَيُنَادِي فَيَقُولُ مَنْ لَهُ فِي مَالٍ حَاجَةٌ
فَمَا يَقُومُ مِنْ النَّاسِ إِلَّا رَجُلٌ
فَيَقُولُ ائْتِ السَّدَّانَ يَعْنِي الْخَازِنَ فَقُلْ لَهُ إِنَّ الْمَهْدِيَّ يَأْمُرُكَ أَنْ تُعْطِيَنِي مَالًا
فَيَقُولُ لَهُ احْثِ حَتَّى إِذَا جَعَلَهُ فِي حِجْرِهِ وَأَبْرَزَهُ نَدِمَ
فَيَقُولُ كُنْتُ أَجْشَعَ أُمَّةِ مُحَمَّدٍ نَفْسًا أَوَعَجَزَ عَنِّي مَا وَسِعَهُمْ
قَالَ فَيَرُدُّهُ فَلَا يَقْبَلُ مِنْهُ
فَيُقَالُ لَهُ إِنَّا لَا نَأْخُذُ شَيْئًا أَعْطَيْنَاهُ
فَيَكُونُ كَذَلِكَ سَبْعَ سِنِينَ أَوْ ثَمَانِ سِنِينَ أَوْ تِسْعَ سِنِينَ ثُمَّ لَا خَيْرَ فِي الْعَيْشِ بَعْدَهُ أَوْ قَالَ ثُمَّ لَا خَيْرَ فِي الْحَيَاةِ بَعْدَهُ
“മഹ്ദിയെകുറിച്ച് ഞാൻ നിങ്ങൾക്ക് സന്തോഷവാർത്തയറിയി ക്കുന്നു. ഭൂകമ്പങ്ങളും ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ അദ്ദേഹം നിയോഗിക്കപ്പെടും.
അന്യായവും അനീതിയും നിറഞ്ഞിരുന്ന ഭൂമിയിൽ അതുപോലെ അദ്ദേഹം നീതിയും ന്യായവും നിറക്കും.
ആകാശത്തു വസിക്കുന്നവരും ഭൂമിയിൽ വസിക്കുന്നവരും അദ്ദേഹത്തെ തൃപ്തിപ്പെടും. സമ്പത്ത് “സ്വിഹാഹാ’യി അദ്ദേഹം വീതിക്കും.
ഒരാൾ തിരുമേനി ﷺ യോട് ചോദിച്ചു:”എന്താണ് സ്വിഹാ ഹൻ’ തിരുമേനി ﷺ പറഞ്ഞു: ജനങ്ങൾക്കിടയിൽ തുല്യമായി.
തിരുമേനി ﷺ പറഞ്ഞു:”ഉമ്മത്തു മുഹമ്മദി ﷺ ന്റെ ഹൃദയ ങ്ങളെ അല്ലാഹു എെശ്വര്യത്താൽ നിറക്കുകയും അദ്ദേഹത്തി ന്റെ(മഹ്ദിയുടെ) നീതി അവർക്കെല്ലാം വിശാലമാക്കുകയും ചെ യ്യും. എത്രത്തോളമെന്നാൽ ഇമാം മഹ്ദി വിളംബരം ചെയ്യാൻ ഒരാളോട് കൽപിക്കുകയും അയാൾ ഇപ്രകാരം പറയുകയും ചെയ്യും: “സമ്പത്തിന് ആവശ്യമുള്ള ആരുണ്ട്?
അപ്പോൾ ജനങ്ങളിൽ ഒരാൾ മാത്രം എഴുന്നേൽക്കും.
മഹ്ദി പറയും: “താങ്കൾ സമ്പത്ത് സൂക്ഷിപ്പുകാരനി ലേക്ക് ചെന്ന് മഹ്ദി നിങ്ങളോട് എനിക്ക് സമ്പത്ത് നൽകാൻ കൽപ്പിച്ചിരിക്കുന്നു എന്ന് പറയുക.
അപ്പോൾ സൂക്ഷിപ്പുകാരൻ പറയും: “വേണ്ടത്ര കോരി യെടുത്തുകൊള്ളൂ.
അങ്ങിനെ അയാൾ തനിക്കു വേണ്ടത് അളന്നുവാരിയാൽ അയാൾ ഖേദം പ്രകടിപ്പിക്കും.
അയാൾ പറയും: ഞാൻ മുഹമ്മദ് നബി ﷺ യുടെ സമുദാ യത്തിൽ ഏറ്റവും ആർത്തിക്കാരനായി.അല്ലെങ്കിൽ എന്തുകൊ ണ്ട് അവർക്ക് മതിയായതിന് ഞാൻ പ്രാപ്തനായില്ല. അതോടെ വാരിയെടുത്തത് അയാൾ തിരികെ നൽകും. അപ്പോൾ അയാ ളിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല.
അപ്പോൾ അയാളോട് പറയപ്പെടും: നാം നൽകിയത് ഒന്നും നാം (തിരിച്ച്) സ്വീകരിക്കുകയില്ല.
ഏഴ് അല്ലെങ്കിൽ എട്ട് അല്ലെങ്കിൽ ഒമ്പത് വർഷം അദ്ദേ ഹം അപ്രകാരം ഉണ്ടായിരിക്കും. അദ്ദേഹത്തിന് ശേഷം ജീവിത ത്തിൽ യാതൊരു നന്മയുമുണ്ടാകില്ല…”
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَنْزِلُ عِيسَى ابْنُ مَرْيَمَ، فَيَقُولُ أَمِيرُهُمْ المَهْدِي: تَعَالَ صَلِّ بِنَا.فَيَقُولُ لَا إِنَّ بَعْضَهُمْ أَمِيرَ بَعْضٍ؛ تَكْرِمَةُ اللَّهِ لِهَذِهِ الْأُمَّةَ
“ഈസാ ഇബ്നു മർയം ഇറങ്ങും. അപ്പോൾ അവരുടെ അമീറായ മഹ്ദി പറയും: “വരൂ. ഞങ്ങൾക്ക് (ഇമാമായി) നമസ് കരിച്ചാലും. അപ്പോൾ ഇൗസാ പറയും: “ഇല്ല. ഇൗ സമുദായ ത്തിന് അല്ലാഹുവിൽ നിന്നുള്ള ആദരവിനാൽ ഇവർ ചിലർ ചിലർക്ക് നേതാക്കളാണ് “
അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْه യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
مِنَّا الَّذِي يُصَلِّي عِيسَى ابْنُ مَرْيَمَ خَلْفَهُ
“ഏതൊരു വ്യക്തിയുടെ പിന്നിലാണോ ഇൗസാ ഇബ്നു മർയം നമസ്കരിക്കുക ആ വ്യക്തി നമ്മിൽ (നബി കുടുംബത്തിൽ) നിന്നായിരിക്കും.”