1. നബി ﷺ യുടെ നിയോഗം
ക്രിസ്താബ്ദം 610 ആഗസ്ത് 10ന് ഒരു തിങ്കളാഴ്ച രാത്രിയിലാണ് തിരുദൂതർ ﷺ ക്ക് വഹ്യ് ആദ്യമായി ലഭിക്കുകയും തിരുമേനി ﷺ നബിയായി നിയോഗിക്കപ്പെടുകയും ചെയ്തത്. റമദ്വാൻ മാസത്തിലെ അവസാന പത്തു രാവുകളിൽ ഒന്നിൽ. അന്ന് തിരുമേനി ﷺ ക്ക് നാൽപ്പതു വയസ് പിന്നിട്ടിരുന്നു. തിരു നിയോഗം അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി എണ്ണപ്പെട്ടിരിക്കുന്നു.
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന്നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ قَالَ وَضَمَّ السَّبَّابَةَ وَالْوُسْطَى
“ഞാൻ (നബിയായി)നിയോഗിക്കപ്പെട്ടു. എന്റെ നിയോഗവും അന്ത്യനാളും (അതിന്റെ സംഭവ്യതയും) ഇതുപോലെ അടുത്താണ്.” തിരുനബി ﷺ തന്റെ ചൂണ്ടുവിരലും മദ്ധ്യവിരലും ചേർത്തു പിടിച്ചു. (ബുഖാരി, മുസ്ലിം)
നബി ﷺ പറഞ്ഞതായി അബൂജുബയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
بُعِثْتُ فى نَسَمِ السَّاعَةِ
“അന്ത്യനാളിന്റെ ആദ്യത്തെ അടയാളങ്ങളിലൊന്നായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.”
നബി ﷺ തന്റെ നുബുവ്വത്തിന്റെ ആദ്യനാളുകളിൽ തന്നെ ആളുകളോട് ഓതിയിരുന്നതായി ഇപ്രകാരം സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَرَأَيْتَكُمْ لَوْ أَخْبَرْتُكُمْ أَنَّ خَيْلًا بِالْوَادِ يتُرِيدُ أَنْ تُغِيرَ عَلَيْكُمْ أَكُنْتُمْ مُصَدِّقِيَّ قَالُو انَعَمْ مَا جَرَّبْنَا عَلَيْكَ إِلَّ اصِدْقًا قَالَ فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَيْ عَذَابٍ شَدِيدٍ
“ഈ മലഞ്ചെരിവിൽ ഒരു കുതിര സൈന്യം നിങ്ങളെ ആക്രമി ക്കുവാനുദ്ദേശിച്ചിരിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു വെങ്കിൽ നിങ്ങൾ എന്തുപറയുന്നു, നിങ്ങൾ എന്നെ സത്യപ്പെടുത്തുമോ? അവർ പറഞ്ഞു അതെ, ഞങ്ങൾ നിന്നിൽ സത്യം മാത്രമാണ് അനുഭവിച്ചറിഞ്ഞത്. തിരുമേനി ﷺ പറഞ്ഞു: “നിശ്ച യം കഠിനമായ ശിക്ഷയുള്ള (അന്ത്യനാളിന്റെ) തൊട്ടു മുന്നോടിയായി നിങ്ങൾക്കുള്ള മുന്നറിയിപ്പുകാരനാകുന്നു ഞാൻ.” (ബുഖാരി)
മുഹമ്മദ് നബി ﷺ അന്തിമദൂതനാണ്. തിരുമേനിയു ﷺ ടേയും അന്ത്യനാളിന്റേയും ഇടയിൽ മറ്റൊരു നബി നിയോഗിക്ക പ്പെടുവാനില്ല. തിരുമേനി ﷺ യുടെ ഉമ്മത്തികളാകട്ടെ അന്ത്യനാൾ സംഭവിക്കുന്നതിന് മുമ്പ് ഈ ഭൗതിക ലോകത്തെ അവസാന സമുദായമാണ്.
അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…نَحْنُ الْآخِرُونَ مِنْ أَهْلِا لدُّنْيَا وَالْأَوَّلُونَ يَوْمَا لْقِيَامَةِ
“…നമ്മൾ ഇഹലോകവാസികളിൽ അവസാനത്തെ ആളുക ളാണ്. അന്ത്യനാളിൽ ഒന്നാമന്മാരുമാണ്.” (ബുഖാരി)
2.നബി ﷺ യുടെ വിയോഗം
ഹിജ്റഃ വർഷം പതിനൊന്ന് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച ദിനം പൂർവ്വാഹ്നം പിന്നിടുമ്പോഴാണ് തിരുനബി ﷺ വഫാത്തായത്.അന്ന് തിരുനബി ﷺ ക്ക് അറുപത്തിമൂന്ന് വർഷവും നാല് ദിവസവും പ്രായമായിരുന്നു. തിരുമേനിﷺയുടെ വിയോഗ വും അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി എണ്ണപ്പെട്ടിരി ക്കുന്നു.
ഔഫ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാൻ തബൂക് യുദ്ധത്തിൽ നബിﷺയുടെ അടുക്കൽ ചെന്നു. നബി ﷺ തോലിനാലുള്ള ഒരു തമ്പിൽ ഇരിക്കുക യായിരുന്നു. അന്നേരം തിരുനബി ﷺ പറഞ്ഞു:
اعْدُدْ سِتًّا بَيْنَ يَدَيْ السَّاعَةِ مَوْتِي…..
“അന്ത്യനാളിന്റെ മുന്നോടിയായി ആറ് കാര്യങ്ങളെ നിങ്ങൾ എണ്ണുക. എന്റെ മരണം,..” (ബുഖാരി)
തിരുനബിﷺയുടെ വിയോഗം മുസ്ലിംകൾക്കേറ്റ ഏറ്റവും വലിയ മുസ്വീബത്തായിരുന്നു. വഫാത്തിനുശേഷം അബൂ ബകറുംرَضِيَ اللَّهُ عَنْهُ ഉമറുംرَضِيَ اللَّهُ عَنْهُ ഉമ്മുഅയ്മനെ رَضِيَ اللَّهُ عَنْها സന്ദർശിച്ച വാർത്ത ചരിത്രഗ്രന്ഥങ്ങളിൽ കാണാം. അവരെത്തിയപ്പോൾ ഉമ്മു അയ്മൻ رَضِيَ اللَّهُ عَنْها കരഞ്ഞു. അവർ രണ്ടു പേരും ചോദിച്ചു: എന്താണ് നിങ്ങളെ കരയിപ്പിക്കുന്നത്? അല്ലാഹുവിന്റെ റസൂലിﷺന് അല്ലാഹുവിന്നടുക്കലാണല്ലോ ഉത്തമമായത്. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിﷺന് അല്ലാഹുവിന്നടുത്ത് അത്യുത്തമമായത് ഉണ്ട് എന്നത് അറിയാത്തതിനാലല്ല ഞാൻ കരയുന്നത്. മാനത്തു നിന്ന് വഹ്യ് നിലച്ചു പോയി എന്നതിനാലാണ് ഞാൻ കരയുന്നത്. അതോടെ അവർ അബൂബകറി رَضِيَ اللَّهُ عَنْهُനേയും ഉമറിرَضِيَ اللَّهُ عَنْهُ നേയും കരയിപ്പിച്ചു. അങ്ങിനെ അവർ രണ്ടുപേരും ഉമ്മു അയ്മനോടൊപ്പം കരയുകയുണ്ടായി.” (മുസ്ലിം)
3.ചന്ദ്രൻ പിളരൽ
അല്ലാഹു പറഞ്ഞു:
اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ﴿١﴾
“ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രൻ പിളരുകയും ചെയ്തു.” (വി. ക്വു. അൽക്വമർ: 1)
ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുകഥീർജ പറഞ്ഞു:”നിശ്ചയം ഇത് അല്ലാഹുവിന്റെ റസൂലിﷺന്റെ കാല ത്തായിരുന്നു. സ്വഹീഹായ സനദുകളുള്ള മുതവാതിറായ ഹദീഥുകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്…”
അബ്ദുല്ലാഹ് ഇബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
بَيْنَمَا نَحْنُ مَعَ رَسُولِا للَّهِ ﷺ بِمِنًى إِذَا انْفَلَقَ الْقَمَرُ فِلْقَتَيْنِ فَكَانَتْ فِلْقَةٌ وَرَاءَ الْجَبَلِ وَفِلْقَةٌ دُونَهُ فَقَالَ لَنَا رَسُولُا للَّهِ ﷺ اشْهَدُوا
“”ഞങ്ങൾ മിനായിൽ അല്ലാഹുവിന്റെ റസൂലിനോടൊപ്പമായി രിക്കെ ചന്ദ്രൻ രണ്ടായി പിളർന്നു. അപ്പോൾ അതിൽ ഒരു ഭാഗം മിനാകുന്നിന് പിറകിലും മറ്റേ ഭാഗം അതിന് മുന്നിലുമായി രുന്നു. അന്നേരം അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് പറഞ്ഞു: ((നിങ്ങൾ സാക്ഷികളാവുക.))” (ബുഖാരി, മുസ്ലിം)
4.ബയ്തുൽമക്വ്ദിസ് വിജയം
ഹിജ്റാബ്ദം പതിനാറിൽ(എ. ഡി. 637ൽ) അമീറുൽ മുഅ്മിനീൻ ഉമറി رَضِيَ اللَّهُ عَنْهُ ന്റെ ഖിലാഫത്തിൽ ഫലസ്തീനിലെ ബയ്തുൽമക്വ്ദിസ് വിജയിച്ചടക്കപ്പെട്ടു. ഉമർ رَضِيَ اللَّهُ عَنْهُ നേരിട്ടെത്തിയാ യിരുന്നു അവിടുത്തുകാരോട് സന്ധി ചെയ്യുകയും അത് സന്ധി യിലൂടെ വിജയിച്ചടക്കുകയും ചെയ്തത്. മിഅ്റാജിന്റെ രാവിൽ നബി ﷺ നമസ്കരിച്ച സ്ഥലത്ത് അദ്ദേഹം നമസ്കരിക്കുകയും അവിടെ അദ്ദേഹം ഒരു പള്ളി നിർമ്മിക്കുകയും ചെയ്തു.
ചരിത്രത്തിൽ രണ്ടു തവണ മുസ്ലിംകൾ ബയ്തുൽമക്വ്ദിസ് പിടിച്ചടക്കിയിട്ടുണ്ട്. ഒന്ന് മുമ്പ് ഉണർത്തിയത്. രണ്ട് അയ്യൂബിജകളുടെ ഭരണകാലത്ത് ഹിജ്റാബ്ദം583ൽ (എ.ഡി.1187ൽ). സ്വലാഹുദ്ദീൻ അയ്യൂബിജയുടെ നേതൃത്വ ത്തിലായിരുന്നു പ്രസ്തുത വിജയം.
ഔഫ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
اعْدُدْ سِتًّا بَيْنَ يَدَيْ السَّاعَةِ …. ثُمَّ فَتْحُ بَيْتِ الْمَقْدِسِ….
“അന്ത്യനാളിന്റെ മുന്നോടിയായി ആറ് കാര്യങ്ങളെ നിങ്ങൾ എണ്ണുക… പിന്നീട് ബയ്തുൽമക്വ്ദിസ് വിജയിച്ചടക്കൽ…” (ബുഖാരി)
5.അംവാസിലെ പകർച്ച വ്യാധി
ഹിജ്റാബ്ദം പതിനെട്ടിൽ ഫലസ്തീനിലെ അംവാസ് ഗ്രാമത്തിൽ ഒരു പകർച്ചവ്യാധിയുണ്ടാവുകയും പിന്നീട് അത് സിറിയയിലേക്ക് പടരുകയും ചെയ്തു. ഇരുപത്തിഅയ്യായിരത്തോളം മനുഷ്യർ അതിൽ മരണപ്പെട്ടു എന്ന് പറയപ്പെടുന്നു. അമീനുൽ ഉമ്മഃ അബൂ ഉബയ്ദഃ ആമിർ, മുആദ് ഇബ്നു ജബൽ, ശർഹബീൽ ഇബ്നു ഹസനഃ, അൽഫദ്വ്ൽ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ തുടങ്ങിയുള്ള മഹത്തുക്കളെല്ലാം അതിലാണ് ശഹീദായത്.
ഒൗഫ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
اعْدُدْ سِتًّا بَيْنَ يَدَيْ السَّاعَةِ…..ثُمَّ مُوْتَانٌ يَأْخُذُ فِيكُمْ كَقُعَاصِ الْغَنَمِ…..
“അന്ത്യനാളിന്റെ മുന്നോടിയായി ആറ് കാര്യങ്ങളെ നിങ്ങൾ എണ്ണുക… പിന്നീട് ഒരു കൂട്ടമരണമായിരിക്കും. ആടുകളെ പിടികൂ ടുന്ന ഗോമാരിരോഗം പോലെ അത് നിങ്ങളെ പിടികൂടും…”
(ബുഖാരി)
6,7.സമ്പത്ത് നിറഞ്ഞൊഴുകൽ, ദാനധർമ്മം സ്വീകരിക്കാതിരിക്കൽ
ഔഫ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اعْدُدْ سِتًّا بَيْنَ يَدَيْ السَّاعَةِ….ثُمَّ اسْتِفَاضَةُ الْمَالِ حَتَّى يُعْطَى الرَّجُلُ مِائَةَ دِينَارٍ فَيَظَلُّ سَاخِطًا…..
“അന്ത്യനാളിന്റെ മുന്നോടിയായി ആറ് കാര്യങ്ങളെ നിങ്ങൾ എ ണ്ണുക… പിന്നീട് സമ്പത്തിന്റെ ഒഴുക്കായിരിക്കും. എത്രത്തോള മെന്നാൽ നൂറ് ദീനാർ (ദാനമായി)നൽകപ്പെടുന്ന ഒരു വ്യക്തി (അത് തിരസ്കരിച്ചും അതിനെ പുച്ഛിച്ചും) കോപിഷ്ടനായി കഴിയും” (ബുഖാരി)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ……… وَحَتَّى يَكْثُرَ فِيكُمْ الْمَالُ فَيَفِيضَ حَتَّى يُهِمَّ رَبَّ الْمَالِ مَنْ يَقْبَلُ صَدَقَتَهُ وَحَتَّى يَعْرِضَهُ عَلَيْهِ فَيَقُولَ الَّذِي يَعْرِضُهُ عَلَيْهِ لَا أَرَبَ لِي بِهِ…..
“നിങ്ങളിൽ സമ്പത്ത് പെരുകുകയും അത് വഴിഞ്ഞൊഴു കുകയും ചെയ്യുന്നതുവരെ (അന്ത്യനാൾ സംഭവിക്കുകയില്ല.) എത്രത്തോളമെന്നാൽ തന്റെ ദാനധർമ്മം സ്വീകരിക്കുവാൻ ആരാണുള്ളത് എന്നത് സമ്പത്തിന്റെ ഉടമക്ക് പ്രശ്നമാകുകയും അയാൾ ഒരാൾക്ക് അത് സമർപ്പിക്കുകയും ചെയ്യും. അന്നേരം സമർപ്പിക്കപ്പെട്ടവൻ പറയും: “താങ്കളുടെ സമ്പത്തിൽ എനിക്ക് നേരിയ ഒരു ആവശ്യം പോലുമില്ല.” (ബുഖാരി)
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു:
لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ يَطُوفُ الرَّجُلُ فِيهِ بِالصَّدَقَةِ مِنْ الذَّهَبِ ثُمَّ لَا يَجِدُ أَحَدًا يَأْخُذُ هَامِنْهُ
“ജനങ്ങൾക്ക് ഒരു കാലം വരുക തന്നെ ചെയ്യും. അന്നാളിൽ സ്വർണ്ണത്തിന്റെ സ്വദക്വയുമായി ഒരാൾ ആളുകളിൽ ചുറ്റി നടക്കും. എന്നിട്ടും തന്നിൽ നിന്ന് സ്വീകരിക്കുന്ന ഒരാളേയും അയാൾ കണ്ടെത്തുകയില്ല…” (ബുഖാരി)
8.ഫിത്നഃകളുടെ രംഗപ്രവേശനം
അന്ത്യനാളിന്റെ അടയാളമെന്നോണം അതിരൂക്ഷമായ കുഴപ്പങ്ങൾ പരീക്ഷണങ്ങളായി രംഗപ്രവേശനം ചെയ്യുമെന്ന് തിരുനബിﷺ വിവരം നൽകിയിട്ടുണ്ട്. സത്യവും അസത്യവും കൂടിക്കുഴഞ്ഞ് ഈമാൻ ചഞ്ചലിതമാകുംവിധം രംഗം ഏറെ വിപൽകരമായിരിക്കുമെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ يَا لَيْتَنِى مَكَانَهُ
“ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ക്വബറിനരികിലൂടെ നടക്കു കയും “അയാളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ’ എന്ന് അയാൾ പറയുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.” (ബുഖാരി, മുസ്ലിം)
ദീനീനിഷ്ടയുള്ള വ്യക്തി ആദർശത്തിന്റെ വിഷയത്തിൽ കടുത്ത പരീക്ഷണങ്ങൾക്ക് വിധേയനാകുമ്പോൾ ഇപ്രകാരം ആഹ്രിക്കുമെന്നാണ് ഹദീഥിന്റെ താൽപര്യം.
അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ بَيْنَ يَدَيْ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ يُصْبِحُ الرَّجُلُ فِيهَا مُؤْمِنًا وَيُمْسِي كَافِرًا وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا الْقَاعِدُ فِيهَا خَيْرٌ مِنْ الْقَائِمِ وَالْقَائِمُ فِيهَا خَيْرٌ مِنْ الْمَاشِي وَالْمَاشِي فِيهَا خَيْرٌ مِنْ السَّاعِي فَاكْسِرُو اِقسِيَّكُمْ وَقَطِّعُوا أَوْتَارَكُمْ وَاضْرِبُوا بِسُيُوفِكُمْ الْحِجَارَةَ فَإِنْ دُخِلَ عَلَى أَحَدِكُمْ بَيْتَهُ فَلْيَكُنْ كَخَيْرِ ابْنَيْ آدَمَ
“അന്ത്യനാളിന്റെ തൊട്ടുമുന്നോടിയായി ചില ഫിത്നകളുണ്ട്; കൂരിരുട്ടുള്ള രാത്രിയുടെ ചില ഭാഗങ്ങൾ പോലെ. ആ പരീക്ഷ ണങ്ങളിൽ ഒരു വ്യക്തി മുഅ്മിനായി പ്രഭാതത്തിൽ പ്രവേ ശിക്കും. കാഫിറായി പ്രദോഷത്തിലും പ്രവേശിക്കും. മുഅ്മി നായി പ്രദോഷത്തിൽ പ്രവേശിക്കും. കാഫിറായി പ്രഭാതത്തിലും പ്രവേശിക്കും. ആ പരീക്ഷണങ്ങളിൽ ഇരിക്കുന്നവൻ നിൽകുന്നവനേക്കാളും നിൽക്കുന്നവൻ നടക്കുന്നവനേക്കാളും നടക്കുന്നവൻ ഒാടുന്നവനേക്കാളും ഉത്തമനായിരിക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ വില്ലുകൾ പൊട്ടിക്കുക. നിങ്ങളു ടെ ഞാണുകളെ മുറിച്ചിടുക. നിങ്ങളുടെ വാളുകൾ കൊണ്ട് കല്ല് വെട്ടുക (ഫിത്നഃയിൽ ചെന്നുചേരാതെ വീട്ടിൽ ഒതുങ്ങി ക്കൂടുക). അതിൽ പിന്നെ നിങ്ങളിലൊരാളുടെ വീട്ടിലേക്ക് അ തിന്റെ കടന്നുകയറ്റമുണ്ടായാൽ അയാൾ ആദമിന്റെ ഇരുസന്ത തികളിൽ ശ്രേഷ്ഠനെപ്പോലെയാ(വധിക്കപ്പെടുന്നവനാ)കട്ടെ.”
ഹുദൈഫ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْخَيْرِ وَكُنْتُ أَسْأَلُهُ عَنْ الشَّرِّ مَخَافَةَ أَنْ يُدْرِكَنِي
فَقُلْتُ يَا رَسُولَ اللَّهِ إِنَّا كُنَّا فِي جَاهِلِيَّةٍ وَشَرٍّ فَجَاءَنَا اللَّهُ بِهَذَا الْخَيْرِ
فَهَلْ بَعْدَ هَذَا الْخَيْرِ شَرٌّ
قَالَ نَعَمْ فَقُلْتُ هَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ
قَالَ نَعَمْ وَفِيهِ دَخَنٌ
قُلْتُ وَمَا دَخَنُهُ
قَالَ قَوْمٌ يَسْتَنُّونَ بِغَيْرِ سُنَّتِي وَيَهْدُونَ بِغَيْرِ هَدْيِي تَعْرِفُ مِنْهُمْ وَ تُنْكِرُ
فَقُلْتُ هَلْ بَعْدَ ذَلِكَ الْخَيْرِ مِنْ شَرٍّ
قَالَ نَعَمْ دُعَاةٌ عَلَى أَبْوَابِ جَهَنَّمَ مَنْ أَجَابَهُمْ إِلَيْهَا قَذَفُوهُ فِيهَا
فَقُلْتُ يَا رَسُولَا للَّهِ صِفْهُمْ لَنَا
قَالَ نَعَمْ قَوْمٌ مِنْ جِلْدَتِنَا وَيَتَكَلَّمُونَ بِأَلْسِنَتِنَا
قُلْتُ يَا رَسُولَ اللَّهِ فَمَا تَرَى إِنْ أَدْرَكَنِي ذَلِكَ
قَالَ تَلْزَمُ جَمَاعَةَ الْمُسْلِمِينَ وَإِمَامَهُمْ
فَقُلْتُ فَإِنْ لَمْ تَكُنْ لَهُمْ جَمَاعَةٌ وَلَ اإِمَامٌ
قَالَ فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا وَلَوْ أَنْ تَعَضَّ عَلَى أَصْلِ شَجَرَةٍ حَتَّى يُدْرِكَكَ الْمَوْتُ وَأَنْتَ عَلَى ذَلِكَ
“അല്ലാഹുവിന്റെ റസൂലിﷺനോട്, ജനങ്ങൾ നന്മയെകുറിച്ചായിരുന്നു ചോദിച്ചിരുന്നത്. ഞാനാകട്ടെ തിന്മ എന്നെ ബാധിക്കു മോ എന്ന് ഭയന്നതിനാൽ തിന്മയെ കുറിച്ച് ചോദിച്ചിരുന്നു.
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം, ഞങ്ങൾ ജാഹിലിയ്യത്തിലും തിന്മയിലുമായിരുന്നു. അപ്പോൾ അല്ലാഹു ഞങ്ങൾക്ക് ഈ നന്മ(ഇസ്ലാം) കൊണ്ടു വന്നു. ഈ നന്മക്ക് ശേഷം വല്ല തിന്മയും ഉണ്ടോ?’
നബി ﷺ പറഞ്ഞു: അതെ.
ഞാൻ ചോദിച്ചു: ആ തിന്മക്കു ശേഷം വല്ല നന്മയു മുണ്ടോ?
നബിﷺ പറഞ്ഞു: അതെ. ആ നന്മയിൽ കലർപ്പുണ്ടാ യിരിക്കും.
ഞാൻ ചോദിച്ചു: “എന്താണ് അതിലെ കലർപ്പ്?’
നബിﷺ പറഞ്ഞു: ഒരു വിഭാഗം എന്റെ ചര്യയല്ലാത്തത് ചര്യയായും എന്റെ മാർഗ്ഗമല്ലാത്തത് മാർഗ്ഗമായും സ്വീകരിക്കും. താങ്കൾ അവരിൽ നിന്ന് അംഗീകരിക്കുകയും നിരാകരിക്കു കയും ചെയ്യും.
ഞാൻ ചോദിച്ചു: “ഇനി ആ നന്മക്ക് ശേഷം വല്ല തിന്മയും ഉണ്ടോ?’
നബിﷺ പറഞ്ഞു: അതെ. നരക കവാടങ്ങളിൽ ചില പ്രബോധകന്മാർ; ആരെങ്കിലും അവർക്ക് ഉത്തരമേകിയാൽ അവർ അവനെ നരകത്തിലേക്ക് എറിയുന്നതാണ്.
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേ, അവരെ ഞങ്ങൾക്ക് താങ്കൾ വർണിച്ചു തന്നാലും.’
നബിﷺ പറഞ്ഞു: അവർ നമ്മിൽപെട്ടവരും നമ്മുടെ ഭാഷ സംസാരിക്കുന്നവരുമാണ്.
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേ, ആ തിന്മ എന്നെ കണ്ടുമുട്ടിയാൽ താങ്കൾ എന്താണ് എന്നോട് കൽപിക്കുന്നത്?’
നബിﷺപറഞ്ഞു: താങ്കൾ മുസ്ലിംകളുടെ ജമാഅത്തി നേയും ഇമാമിനേയും വിടാതെ കൂടുക.
ഞാൻ ചോദിച്ചു: “അവർക്ക് ഇമാമും ജമാഅത്തും ഉണ്ടാ യിട്ടില്ലെങ്കിൽ?’
നബിﷺ പറഞ്ഞു: താങ്കൾ ഒരു വൃക്ഷത്തിന്റെ വേരിൽ കടിച്ചു പിടിച്ചിട്ടെങ്കിലും ആ കക്ഷികളെ മുഴുവനും വെടിയുക. താങ്കൾക്ക് മരണം വന്നെത്തുന്നതു വരെ (താങ്കൾ ആ അവസ്ഥയിൽ കഴിയുക.” (ബുഖാരി, മുസ്ലിം)
ഇമാം അബൂദാവൂദിന്റെ രിവായത്തിൽ ഇപ്രകാരം കൂടി യുണ്ട്:
ثُمَّ مَاذَا؟
قَالَ ثُمَّ يَخْرُجُ الدَّجَّالُ مَعَهُ نَهْرٌ وَنَارٌ فَمَنْ وَقَعَ فِي نَارِهِ وَجَبَ أَجْرُهُ وَحُطَّ وِزْرُهُ وَمَنْ وَقَعَ فِي نَهْرِهِ وَجَبَ وِزْرُهُ وَحُطَّ أَجْرُهُ.
قَالَ قُلْتُ ثُمَّ مَاذَا؟
قَالَ ثُمَّ هِيَ قِيَامُ السَّاعَةِ.
((പിന്നീട് എന്തായിരിക്കും?
നബിﷺ പറഞ്ഞു: പിന്നീട് ദജ്ജാൽ പുറപ്പെടും. അവന്റെ കൂടെ ഒരു നദിയും തീയുമുണ്ടായിരിക്കും. വല്ലവനും അവന്റെ തീയിൽ പതിച്ചാൽ അവന്റെ പ്രതിഫലം അനിവാര്യമാകും, അവന്റെ പാപങ്ങൾ മായ്ക്കപ്പെടും. വല്ലവനും, അവന്റെ നദിയിൽ പതിച്ചാൽ അവന്റെ പാപങ്ങൾ അനിവാര്യമാകും, അവന്റെ പ്രതിഫലം മായിക്കപ്പെടും.
ഞാൻ ചോദിച്ചു: ശേഷം എന്താണ്?
നബിﷺ പറഞ്ഞു: പിന്നീട് അന്ത്യനാൾ സംഭവിക്കലാണ്.))
9.സ്വിഫ്ഫീൻ യുദ്ധം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَقْتَتِلَ فِئَتَانِ عَظِيمَتَانِ يَكُونُ بَيْنَهُمَا مَقْتَلَةٌ عَظِيمَةٌ دَعْوَتُهُمَا وَاحِدَةٌ…
“വലിയ രണ്ടു വിഭാഗങ്ങൾ സായുധ പോരാട്ടം നടത്തുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. ആ രണ്ടു കൂട്ടർക്കുമിട യിൽ കൊടുമ്പിരികൊണ്ട യുദ്ധമായിരിക്കും നടക്കുക. രണ്ടു കൂട്ടരുടേയും വാദം ഒന്നായിരിക്കും.)) (ബുഖാരി)
അലി رَضِيَ اللَّهُ عَنْهُ യും അദ്ദേഹത്തിന്റെ കൂടെയുള്ളവരും മുആവിയ رَضِيَ اللَّهُ عَنْهُ യും അദ്ദേഹത്തിന്റെ കൂടെയുള്ളവരുമാണ് ഇൗ രണ്ടു കക്ഷികളെന്ന് ഇബ്നുഹജർജ ഫത്ഹുൽബാരിയിൽ ഉണർത്തിയിട്ടുണ്ട്. ഇൗ ഇരു കക്ഷികൾക്കിടയിൽ ഹിജ്റാബ്ദം മുപ്പത്തിയാറിൽ ഇറാക്വിലെ യൂപ്രട്ടീസ് നദിയുടെ തെക്ക് പടിഞ്ഞാറുള്ള സ്വിഫ്ഫീൻ എന്ന സ്ഥലത്ത് നടന്ന യുദ്ധമാണ് സ്വിഫ്ഫീൻ യുദ്ധം.
10.ഖവാരിജുകളുടെ പുറപ്പാട്
സ്വിഫ്ഫീൻ യുദ്ധത്തെ കുറിച്ച് ഉണർത്തിയല്ലോ. യുദ്ധാ നന്തരം അലിയ്യ് رَضِيَ اللَّهُ عَنْهُ കൂഫയിലേക്ക് മടങ്ങി. അലിയ്യി رَضِيَ اللَّهُ عَنْهُ ന്റെ കൂടെ യുണ്ടായിരുന്ന, “തഹ്കീമി’ന്റെ വിഷയത്തിൽ അദ്ദേഹത്തോട് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം കൂഫക്കടുത്തുള്ള “ഹറൂറാഅ്’ എന്ന സ്ഥലത്തേക്ക് ഉൾവലിയുകയുണ്ടായി. അവരാണ് ഖവാരി ജുകളുടെ ആദ്യകക്ഷി. വൻപാപം ചെയ്തവരെ കാഫിറാക്കുക, അലിയ്യി رَضِيَ اللَّهُ عَنْهُ നേയും മുആവിയ رَضِيَ اللَّهُ عَنْهُ യേയും സ്വഹാബികളിൽ പലരേയും കാഫിറുകളാക്കുക, തുടങ്ങി ധാരാളം അനിസ്ലാമികവും അപകടകരവുമായ വിശ്വാസങ്ങളാണ് അവർക്കുള്ളത്. ഇത്തരം കക്ഷികളുടെ പുറപ്പാട് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്.
അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽﷺ പറയുന്നത് ഞാൻ കേട്ടു:
سَيَخْرُجُ قَوْمٌ فِي آخِرِ الزَّمَانِ أَحْدَاثُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ لَا يُجَاوِزُ إِيمَانُهُمْ حَنَاجِرَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ…
((അവസാനകാലം ഒരുവിഭാഗം പുറപ്പെടും. ചെറുപ്രായക്കാരും വിവേകബുദ്ധി കുറഞ്ഞവരുമായവർ. സൃഷ്ടികളിൽ ഉത്തമൻ (നബിﷺയുടെ) വാക്കുകൾ അവർ പറയും. അവരുടെ ഇൗമാൻ തൊണ്ടക്കുഴികളെ വിട്ട് (താഴേക്ക്) ഇറങ്ങില്ല. അമ്പ് വില്ലിൽ നിന്ന് തെറിച്ചു പോകുന്നതു പോലെ അവർ ദീനിൽ നിന്ന് തെറിച്ചു പോകും…” (ബുഖാരി)
11.സ്വഹാബികളുടെ മരണം
ഇമാംഇബ്നുഹജർജപറഞ്ഞു: “വിശ്വാസിയായിക്കൊണ്ട് തിരുനബിﷺയെ കണ്ടുമുട്ടുകയും മുസ്ലിമായി മരണപ്പെടുകയും ചെയ്തവനാണ് സ്വഹാബി; പണ്ഡിതന്മാരുടെ ഏറ്റവും ശരിയാ യ അഭിപ്രായ പ്രകാരം മുസ്ലിമായി മരണപ്പെടുന്നതിനു മുമ്പ് രിദ്ദത്(മതപരിത്യാഗം) ഉണ്ടായാലും ശരി.”
അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
النُّجُومُ أَمَنَةٌ لِلسَّمَاءِفَإِذَ اذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ، وَأَنَا أَمَنَةٌ لأَصْحَابِى، فَإِذَا ذَهَبْتُ أَتَى أَصْحَابِى مَايُوعَدُونَ، وَأَصْحَابِى أَمَنَةٌ لأُمَّتِى فَإِذَا ذَهَبَ أَصْحَابِى أَتَى أُمَّتِى مَا يُوعَدُونَ
“നക്ഷത്രങ്ങൾ ആകാശത്തിന് സുരക്ഷയാണ്്. നക്ഷത്രങ്ങൾ പോയാൽ ആകാശത്തിന് അത് വാഗ്ദാനം ചെയ്യപ്പെടുന്നത് എത്തുകയായി. ഞാൻ എന്റെ സ്വഹാബത്തിന് സുരക്ഷയാണ്്. ഞാൻ പോയാൽ എന്റെ സ്വഹാബത്തിന് അവർ വാഗ്ദാനം ചെയ്യപ്പെടുന്നത് എത്തുകയായി. എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിന് സുരക്ഷയാണ്. എന്റെ സ്വഹാബത്ത് പോയാൽ എന്റെ ഉമ്മത്തികൾക്ക് അവർ വാഗ്ദാനം ചെയ്യപ്പെടുന്നത് എത്തുകയായി.” (മുസ്ലിം)
ആകാശത്തിൽ നിന്ന് നക്ഷത്രങ്ങൾ ഉതിർന്നു വീണാൽ ആകാശത്തിന് ബലക്ഷയമാവുകയും വിള്ളൽവീഴുകയും ക്വിയാ മത്തുനാൾ സംഭവിക്കുകയുമായി. അതാണ് നക്ഷത്രങ്ങൾ പോയാൽ ആകാശത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത്. നബിﷺ, ആഭ്യന്തരയുദ്ധങ്ങൾ, കലഹങ്ങൾ, മതപരിത്യാഗങ്ങൾ, അനൈ ക്യങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം സ്വഹാബികൾക്ക് സുര ക്ഷയായിരുന്നു. നബിﷺ, വഫാത്തായ ശേഷം ഇവയെല്ലാം തലപൊക്കി. സ്വഹാബികൾ, ഉമ്മത്തികൾക്ക് ബിദ്അത്തുകൾ, അന്യാചാരങ്ങൾ, ശത്രു മേൽകോയ്മ നേടൽ എന്നിവയിൽ നിന്നെല്ലാം സുരക്ഷയായിരുന്നു. പക്ഷെ അവരുടെ കാല ശേഷം ഇവയെല്ലാം രംഗപ്രവേശം ചെയ്തു.
12.കള്ളപ്രവാചകന്മാരുടെ രംഗപ്രവേശനം
ഇമാം ഇബ്നു ഹജർജ പറഞ്ഞു: “കള്ളപ്രവാചക ന്മാരുടെ രംഗപ്രവേശനവുമായി ബന്ധപ്പെട്ട ഹദീഥുകളിലുള്ള നിർണ്ണയം പ്രവാചകത്വം വാദിച്ചവരെ മുഴുവനും നിരുപാധിക മായി ഉദ്ദേശിച്ചല്ല. പ്രവാചകത്വം വാദിച്ച അധികപേരിലും തലക്ക് വട്ട് പിടിച്ചതിനാലും വിഷാദരോഗത്താലുമൊക്കെ ഇൗ ചിന്ത ഉുടലെടുത്തിട്ടുണ്ടെന്നതിനാൽ ആധിക്യത്താൽ അവർ എണ്ണിക്കണക്കാക്കപ്പെടുകയില്ല. ഹദീഥിൽ ഉദ്ദേശിക്കപ്പെടുന്നത് സ്വാധീനവും അധികരിച്ച അനുയായിവൃന്ദവും നാം വിവരിച്ചതു പോലുള്ള സന്ദേഹങ്ങൾ ഉടലെടുത്തവരും മാത്രമാണ്. അവരിൽ ആർക്കാണോ അപ്രകാരം സംഭവിച്ചത് അവരെ അല്ലാഹു നശിപ്പിച്ചു. അവരിൽ ശേഷിക്കുന്നവർ അനുയായിക ളോടൊപ്പം നാശമടഞ്ഞവരോട് ചെന്നുചേരുന്നതാണ്. അവരിൽ ഒടുക്കത്തെയാൾ ദജ്ജാലുൻ അക്ബർ ആയിരിക്കും…”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ….. وَحَتَّى يُبْعَثَ دَجَّالُونَ كَذَّابُونَ قَرِيبٌ مِنْ ثَلَاثِينَ كُلُّهُمْ يَزْعُمُ أَنَّهُ رَسُولُ اللَّهِ…..
“വ്യാജവാദികളായ മുപ്പതോളം ദജ്ജാലുകൾ നിയോഗിക്കപ്പെ ടുന്നതു വരേയും അന്ത്യനാൾ സംഭവിക്കുകയില്ല. അവർ ഒാരോരുത്തരും താൻ അല്ലാഹുവിന്റെ റസൂലാണെന്ന് ജൽപിക്കും…” (ബുഖാരി)
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
….وَإِنَّهُ سَيَكُونُ فِي أُمَّتِي كَذَّابُونَ ثَلَاثُونَ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ، وَ أَنَا خَاتَمُ النَّبِيِّينَ لَا نَبِيَّ بَعْدِي، وَلَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لَا يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللهِ
“…എന്റെ സമുദായത്തിൽ മുപ്പത് കള്ളന്മാർ ഉണ്ടായിരിക്കും, ഓരോരുത്തരും താൻ നബിയാണെന്ന് വാദിക്കും. ഞാൻ അന്ത്യപ്രവാചകനായിരിക്കെ എനിക്കു ശേഷം ഒരു നബിയും വരുവാനില്ല. എന്റെ സമുദായത്തിലെ ഒരു വിഭാഗം എക്കാലവും വിജയിക്കുന്നവരായി സത്യത്തിൽ നിലകൊള്ളും.അവരെ നിന്ദി ക്കുന്നവർ അവർക്ക് ഒരുവിധ ഉപദ്രവവും ചെയ്യുകയില്ല; അല്ലാഹുവിന്റെ കൽപനവരുന്നതു വരെ.”
വ്യാജപ്രവാചകത്വം ജൽപിച്ച ചിലർ:
1. മുസയ്ലിമത്തുൽ കദ്ദാബ്. ഇയാൾ യമാമഃ യുദ്ധത്തിൽ വധിക്കപ്പെടുകയുണ്ടായി.
2. അസ്വദുൽ അനസി. യമനിലാണ് ഇയാൾ വ്യാജനായി വന്നത്. ഇയാളും വധിക്കപ്പെടുകയുണ്ടായി.
3. സജാഹ്. മുസയ്ലിമത്തുൽ കദ്ദാബ് ഇവരെ കല്ല്യാണം കഴിച്ചിരുന്നു. അയാൾ കൊല്ലപ്പെട്ടപ്പോൾ ഇവർ ഇസ്ലാ മിലേക്കു തന്നെ മടങ്ങി.
4. ത്വുലയ്ഹഃ ഇബ്നു ഖുവയ്ലിദ് അൽഅസ്ദി. എന്നാൽ ഇദ്ദേഹം പിന്നീട് ഇസ്ലാമിലേക്ക് പശ്ചാതപിച്ചു മടങ്ങി നല്ല ജീവിതം നയിച്ചിട്ടുണ്ട്.
5. മുഖ്താർ അഥ്ഥക്വഫി.നബികുടുംബത്തോട് സ്നേഹം പ്രകടിപ്പിച്ചും ഹുസയ്നി رَضِيَ اللَّهُ عَنْهُ ന്റെ രക്തത്തിന് പകരം ചോദിച്ചും രംഗപ്രവേശനം ചെയ്ത ഇയാൾ കൂഫയുടെ തലപ്പത്തിരുന്ന് താൻ നബിയാണെന്ന് വാദിക്കുകയും ജിബ്രീൽ എന്നിലേക്കിറങ്ങുന്നുവെന്ന് ജൽപി ക്കുകയും ചെയ്തു.
6. അൽഹാരിഥുൽ കദ്ദാബ്. അമവീ ഖലീഫഃ അബ്ദുൽ മലികിന്റെ ഖിലാഫത്തിലാണ് ഇയാളുടെ പുറപ്പാട്. ഇയാൾ വധിക്കപ്പെടുകയുണ്ടായി.
നബി ﷺ ജീവിച്ച നാളുകളിലും ശേഷം സ്വഹാബികളുടെ കാലഘട്ടത്തിലും വ്യാജപ്രവാചകത്വം ജൽപിച്ചവരെയാണ് മുകളിൽ നൽകിയത്. എന്നാൽ അമവികളുടെ ഖിലാഫത്തിന് (61132)ശേഷം അബ്ബാസീ ഖിലാഫത്ത് നാളുകളിലും ഉഥ്മാനിയാ ഖിലാഫത്ത് നാളുകളിലും വ്യാജന്മാർ വേറേയുമു ണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ പഞ്ചാബിലെ ക്വാദിയാനിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു വ്യാജനാണ് കള്ളപ്രവാചകന്മാരുടെ ശൃംഘലയിൽ മറ്റൊരു പ്രധാന കണ്ണി. അയാളാണ് ബ്രിട്ടീഷുകാരന്റെ കളിപ്പാട്ട മായി രംഗത്തെത്തി അധാർമ്മികതയിൽ സുഖിച്ചു ജീവിച്ച മീർസാഗുലാം അഹ്മദുൽ ക്വാദിയാനി.
13. ഹിജാസിലുണ്ടായ തീ
ഇമാം നവവിജ പറഞ്ഞു: “ഞങ്ങളുടെ കാലത്ത് ഹിജ്റാബ്ദം 654ൽ മദീനയിൽ ഒരു തീ പുറപ്പെട്ടു. മദീനയുടെ കിഴക്ക് ഭാഗത്ത് ഹർറയുടെ പിന്നിലായി വളരെ വലിയ തീയായിരുന്നു അത്. ആ അഗ്നിയെ ക്കുറിച്ച് അറിഞ്ഞ വിവരം സിറിയക്കാരിൽ നിന്നും ഇതരനാട്ടുകാരിൽ നിന്നും ധാരാളമായി ഉദ്ധരിക്ക പ്പെട്ടിട്ടുണ്ട്. മദീനഃ നിവാസികളിൽ ഈ അഗ്നിക്ക് സാക്ഷികളായവർ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്.”
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَخْرُجَ نَارٌ مِنْ أَرْضِ الْحِجَازِ تُضِيءُ أَعْنَاقَ الْإِبِلِ بِبُصْرَى
“ഹിജാസ് ഭൂപ്രദേശത്തുനിന്ന് ഒരു തീ പുറപ്പെടുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. പ്രസ്തുത തീ ബുസ്വ്റായിലെ ഒട്ടകങ്ങളുടെ കഴുത്തുകളെ പ്രകാശിപ്പിക്കും.” (ബുഖാരി, മുസ്ലിം)
ഇമാം ഇബ്നുഹജർജ പറഞ്ഞു: “ഇമാം ക്വുർത്വുബി യും മറ്റും മനസിലാക്കിയതുപോലെ പറയപ്പെട്ടതായ ഈ തീ… മദീനഃയുടെ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടതായ തീയാകുന്നു.”
14.അമാനത്ത് നഷ്ടപ്പെടൽ
അനസിബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
أَوَّلُ مَا تَفْقِدُونَ مِنْ دِينِكُمُ الأَمَانَةُ وَآخِرُهُ الصَّلاَةُ
“നിങ്ങളുടെ ദീനിൽ ആദ്യമായി നിങ്ങൾ നഷ്ടപ്പെടുത്തുന്നത് അമാനത്തായിരിക്കും. അതിൽ അവസാനത്തേത് നമസ്കാരവു മായിരിക്കും.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹംപറഞ്ഞു:
بَيْنَمَا النَّبِيُّ ﷺ فِي مَجْلِسٍ يُحَدِّثُ الْقَوْمَ، جَاءَهُ أَعْرَابِيٌّ فَقَالَ: مَتَى السَّاعَةُ فَمَضَى رَسُولُ اللَّهِ ﷺ يُحَدِّثُ. فَقَالَ بَعْضُ الْقَوْمِ سَمِعَ مَا قَالَ فَكَرِهَ مَا قَالَ وَقَالَ بَعْضُهُمْ بَلْ لَمْ يَسْمَعْ حَتَّى إِذَا قَضَى حَدِيثَهُ قَالَ أَيْنَ أُرَاهُ السَّائِلُ عَنْ السَّاعَةِ قَالَ هَا أَنَا يَا رَسُولَ اللَّهِ قَالَ فَإِذَا ضُيِّعَتْ الْأَمَانَةُ فَانْتَظِرْ السَّاعَةَ قَالَ كَيْفَ إِضَاعَتُهَا قَالَ إِذَا وُسِّدَ الْأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرْ السَّاعَةَ
“നബി ﷺ ഒരു സദസ്സിൽ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു അഅ്റാബി തിരുനബി ﷺ യുടെ അടുക്കൽ ആഗതനായി. അയാൾ ചോദിച്ചു: അന്ത്യനാൾ എപ്പോഴാണ്? റസൂൽ ﷺ തന്റെ സംസാരം തുടർത്തികൊണ്ടുപോയി.ജനങ്ങളിൽ ചിലർപറഞ്ഞു: അയാളുടെ ചോദ്യം തിരുമേനി ﷺ കേട്ടിരിക്കുന്നു; എന്നാൽ തിരുമേനി ﷺ ക്ക് അതിൽ നീരസമുണ്ടായി. ചിലർ പറഞ്ഞു: തിരുമേനി ﷺ അത് കേട്ടിട്ടില്ല. തിരുമേനി ﷺ തന്റെ സംസാരം അവസാനിപ്പിച്ചപ്പോൾ ചോദിച്ചു:അന്ത്യനാളിനെകുറിച്ച് ചോദിച്ച വ്യക്തി എവിടെയാണ്? അയാൾ പറഞ്ഞു: തിരുദൂതരേ ഞാൻ ഇതാ. തിരുമേനി ﷺ പറഞ്ഞു:”അമാനത്ത് നഷ്ടപ്പെടുത്തപ്പെ ട്ടാൽ താങ്കൾ അന്ത്യനാളിനെ പ്രതീക്ഷിക്കുക.)) അയാൾ ചോദിച്ചു: എങ്ങെനെയാണ് അത് നഷ്ടപ്പെടുത്തൽ? തിരുമേനി ﷺ പറഞ്ഞു: ((കാര്യങ്ങൾ അതിന്റെ അർഹരല്ലാത്തവ രിലേക്ക് ഏൽപിക്കപ്പെട്ടാൽ താങ്കൾ അന്ത്യനാളിനെ പ്രതീക്ഷിക്കുക.” (ബുഖാരി)
15,16.വിജ്ഞാനം നഷ്ടപ്പെടൽ,അജ്ഞത വ്യാപകമാകൽ
അമ്പിയാക്കൾ അനന്തരമാക്കിയ മതവിജ്ഞാനങ്ങൾ മതപണ്ഡിതന്മാരുടെ മരണത്തിലൂടെ ലോകത്തിന് നഷ്ടമാകു കയും പകരം അജ്ഞതയുടെ പൗരോഹിത്യം മതം പറയുകയും ജഹ്ൽ വിളഞ്ഞാടുകയും വഴികേട് വ്യാപകമാവുകയും ചെയ്യുന്ന ദുരവസ്ഥ അന്ത്യനാളിന്റെ അടയാളമാണ്.
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ وَيَثْبُتَ الْجَهْلُ…
“നിശ്ചയം, വിജ്ഞാനം ഉയർത്തപ്പെടലും അജ്ഞതസ്ഥിരപ്പെടലും …… അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.)) (ബുഖാരി)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
لَا تَقُومُ السَّاعَةُ…..وَحَتَّى يُقْبَضَ الْعِلْمُ…..
“…വിജ്ഞാനം പിടിച്ചെടുക്കപ്പെടുന്നതു വരേയും…………. അന്ത്യനാൾ സംഭവിക്കുകയില്ല.” (ബുഖാരി)
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
ليس عام إلا والذي بعده شر منه، لا أقول عام أمطر من عام، ولا عام أخصب من عام، ولا أمير خير من أمير، لكن ذهاب علمائكم وخياركم ثم يحدث أقوام يقيسون الأمور بآرائهم في هدم الإسلام ويثلم
“ഒരു വർഷവുമില്ല, അതിന് ശേഷമുള്ളത് അതിനേക്കാൾ തിന്മയുള്ളത് ആകാതെ. എന്നുപറഞ്ഞാൽ, ഒരു വർഷം മറ്റൊരു വർഷത്തേക്കാൾ മഴ കൂടിയതാവുക, ഒരു വർഷം മറ്റൊരു വർഷത്തേക്കാൾ ഫലഭൂയിഷ്ഠമായതാവുക, ഒരു അമീർ മറ്റൊരു അമീറിനേക്കാൾ നല്ലവനാകുക എന്നൊന്നുമല്ല. പ്രത്യുത, നിങ്ങളിലെ ഉലമാക്കളും ഉൽകൃഷ്ടരും (മരണം വരിച്ച്) യാത്ര യാവുകയും, ഒരു വിഭാഗം തങ്ങളുടെ അഭിപ്രായങ്ങൾക്കൊത്ത് കാര്യങ്ങൾ താരതമ്യം ചെയ്യുന്നവരായി പിറവി കൊള്ളുകയും ചെയ്യുക എന്നതാണ്. അതോടെ അത്തരക്കാർ ഇസ്ലാമിനെ തകർക്കും. ഇസ്ലാം വികൃതമാവുകയും ചെയ്യും.”
17.പൂർവ്വ സമുദായങ്ങളുടെ ചര്യകളെ അനുധാവനം ചെയ്യൽ
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَأْخُذَ أُمَّتِي بِأَخْذِ الْقُرُونِ قَبْلَهَا شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ فَقِيلَ يَا رَسُولَ اللَّهِ كَفَارِسَ وَالرُّومِ فَقَالَ وَمَنْ النَّاسُ إِلَّا أُولَئِكَ
“എന്റെ സമുദായം അതിനു മുമ്പുള്ള തലമുറക്കാരുടെ ചര്യ കൾ ചാണിനു ചാണായും മുഴത്തിനു മുഴമായും സ്വീകരിക്കു ന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അപ്പോൾ ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, പേർഷ്യക്കാരും റോമാക്കാരു മാണോ (മുമ്പുള്ള തലമുറക്കാർ)? തിരുമേനിﷺ പറഞ്ഞു: അക്കൂട്ടർ അവരല്ലാതെ മറ്റാരാണ്.” (ബുഖാരി)
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞിരിക്കുന്നു:
لَيَأْتِيَنّ عَلَى أُمَّتِي مَا أَتَى عَلَى بَنِي إِسْرَائِيل , حَذْو النَّعْل بِالنَّعْلِ , حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمّه عَلَانِيَة لَكَانَ فِي أُمَّتِي مَنْ يَصْنَع ذَلِكَ, وَإِنَّ بَنِي إِسْرَائِيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّة, وَتَفْتَرِق أُمَّتِي عَلَى ثَلَاث وَسَبْعِينَ مِلَّة , كُلّهمْ فِي النَّار إِلَّا مِلَّة وَاحِدَة , قَالُوا : مَنْ هِيَ يَا رَسُول اللَّه؟ قَالَ : مَا أَنَا عَلَيْهِ وَأَصْحَابِي
“എന്റെ സമുദായത്തിന് ഇസ്റാഈല്യർക്ക് വന്നെത്തിയതെ ല്ലാം നേരെ വെച്ച രണ്ടു ചെരിപ്പുകൾ പോലെ തുല്ല്യമായി വരിക തന്നെ ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ തന്റെ മാതാവിനെ പരസ്യമായി സമീപിച്ചുവെങ്കിൽ എന്റെ സമുദായത്തിലും അത് പ്രവർത്തിക്കുന്നവരുണ്ടാകും. നിശ്ചയം, ഇസ്റാഈൽ സന്തതികൾ എഴുപത്തിരണ്ട് കക്ഷികളായി പിരിയുകയുണ്ടായി. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷിക ളായി പിരിയും. (അതിൽ) എല്ലാ കക്ഷികളും നരകത്തിലാണ്, ഒരു കക്ഷി ഒഴികെ. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആ കക്ഷിക്കാർ ആരാണ്? തിരുമേനിﷺ പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ (ആ മാർഗ്ഗത്തിൽ നിലകൊള്ളുന്നവർ)”
അബൂ സഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബിﷺ പറഞ്ഞിരിക്കുന്നു:
لَتتّبِعُنّ سَنَنَ من كان قبلَكم حَذْوَ القذة بالقذة, حتّى لو دَخَلوا جُحرَ ضَبّ لَدَخلتُموهُ. قلنا: يا رسولَ الله, اليهودَ والنصارَى؟ قال: فمن ؟
“പൂർവ്വഗാമികളുടെ ചര്യകളെ നിങ്ങൾ അമ്പുമുനകൾ സാദൃശ്യ മായതിനു സമാനം പിൻപറ്റുക തന്നെ ചെയ്യും. എത്രത്തോള മെന്നാൽ അവർ ഒരു ഉടുമ്പിന്റെ മാളത്തിൽ പ്രവേശിച്ചാൽ നിങ്ങളും അതിൽ പ്രവേശിക്കുക തന്നെ ചെയ്യും. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജൂതകൈ്രസ്തവരോ? അപ്പോൾ നബിﷺ പറഞ്ഞു: അവരല്ലാതെ മറ്റാരാണ്?” (ബുഖാരി, മുസ്ലിം)
18.തുർക്കികളോടുള്ള യുദ്ധം
അമവീഖിലാഫത്തിന്റെ ആരംഭ നാളുകളിൽ അഥവാ മുആവിയ رَضِيَ اللَّهُ عَنْهُ യുടെ ഖിലാഫത്തിൽ സ്വഹാബികൾ ജീവിച്ചിരുന്ന നാളുകളിൽതന്നെ മുസ്ലിംകൾ തുർക്കികളോട് യുദ്ധം ചെയ്യുകയും അവരെ തോൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ التُّرْكَ قَوْمًا وُجُوهُهُمْ كَالْمَجَانِّ الْمُطْرَقَةِ يَلْبَسُونَ الشَّعَرَ وَيَمْشُونَ فِي الشَّعَرِ
“മുസ്ലിംകൾ തുർക്കികളോട് യുദ്ധം ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.മുഖങ്ങൾ അടിച്ചു പരത്തപ്പെട്ട പരിചകൾ പോലുള്ള ഒരു വിഭാഗമാണ് അവർ. അവർ രോമം ധരിക്കു കയും രോമത്തിൽ നടക്കുകയും ചെയ്യും.” (മുസ്ലിം)
അവരുടെ വർണ്ണനയായി മറ്റൊരു നിവേദനത്തിൽ ഉള്ളത് ഇപ്രകാരമാണ്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
….صِغَارَ الْأَعْيُنِ حُمْرَ الْوُجُوهِ ذُلْفَ الْأُنُوفِ….
“ചെറിയ കണ്ണുകളുള്ളവരും ചുവന്ന മുഖമുള്ളവരും കുറുകിപ്പരന്ന മൂക്കുള്ളവരുമാകുന്നു അവർ.” (ബുഖാരി)
19. ഖൂസിസ്ഥാൻ,കർമാൻ നാടുകളോടുള്ള യുദ്ധം
ഇറാക്വിൽ അനറബികൾ പാർക്കുന്ന അഹ്വാസ് നാടുകളിലൊന്നാണ് ഖൂസിസ്ഥാൻ. പേർഷ്യയുടെ തെക്ക്, ഖുറാസാ നിനും പേർഷ്യൻ ഉൾകടലിനും മദ്ധ്യയായി സ്ഥിതി ചെയ്യുന്ന നാടാണ് കർമാൻ. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تُقَاتِلُوا خُوزًا وَكَرْمَانَ مِنْ الْأَعَاجِمِ حُمْرَ الْوُجُوهِ فُطْسَ الْأُنُوفِ صِغَارَ الْأَعْيُنِ وُجُوهُهُمْ الْمَجَانُّ الْمُطْرَقَةُ نِعَالُهُمْ الشَّعَرُ
“നിങ്ങൾ അനറബികളിൽ നിന്നുള്ള ഖൂസിസ്ഥാനികളോടും കിർമാൻ ദേശത്തുകാരോടും യുദ്ധം ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. ചുവന്ന മുഖമുള്ളവരും കുറുകിപ്പരന്ന മൂക്കുള്ളവരും ചെറിയ കണ്ണുകളുള്ളവരുമാകുന്നു അവർ. അവരുടെ മുഖങ്ങൾ അടിച്ചു പരത്തപ്പെട്ട പരിചകൾ പോലെ യാണ്. അവരുടെ പാദരക്ഷ രോമത്താലാണ്.” (ബുഖാരി)
20. അന്യായമായി ആളുകളെ തല്ലുന്ന പോലീസുകാർ
അബൂഉമാമ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
يَكُونُ فِي هَذِهِ الْأُمَّةِ فِي آخِرِ الزَّمَانِ رِجَالٌ أَوْ قَالَ يَخْرُجُ رِجَالٌ مِنْ هَذِهِ الْأُمَّةِ فِي آخِرِ الزَّمَانِ مَعَهُمْ أَسْيَاطٌ كَأَنَّهَا أَذْنَابُ الْبَقَرِ يَغْدُونَ فِي سَخَطِ اللَّهِ وَيَرُوحُونَ فِي غَضَبِهِ
“കാലാവസാനം ഇൗ സമുദായത്തിൽ ചിലയാളുകളുണ്ടാകും. അല്ലെങ്കിൽ കാലാവസാനം ഇൗ സമുദായത്തിൽ ചിലയാളു കൾ പുറപ്പെടും. അവരുടെ കൂടെ പശുക്കളുടെ വാലുകൾ പോലുള്ള ചമ്മട്ടികളുണ്ടായിരിക്കും. അല്ലാഹുവിൽ നിന്നുള്ള കോപത്തിലായി അവർ പ്രഭാതത്തിൽ പുറപ്പെടും. അല്ലാഹു വിന്റെ ദേഷ്യത്തിലായി അവർ പ്രദോഷത്തിൽ മടങ്ങും.”
അബൂഉമാമ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
سَيَكُونُ فيِ آخِرِ الزَّمَانِ شُرْطَةٌ يَغْدُونَ فيِ غَضَبِ اللهِ وَيَرُوحُونَ فيِ سَخَطِ اللهِ فَإيَّاكَ أنْ تَكُونَ مِنْ بِطَانَتِهِمْ
“കാലാവസാനമായാൽ ചില പോലീസുകാരുണ്ടാകും. അല്ലാഹുവിൽ നിന്നുള്ള ദേഷ്യത്തിലായി അവർ പ്രഭാതത്തിൽ പുറപ്പെടും. അല്ലാഹുവിന്റെ കോപത്തിലായി അവർ പ്രദോഷ ത്തിൽ മടങ്ങും. അവരുടെ പരിവാരങ്ങളിൽ ആയിപ്പോകുന്നത് താങ്കൾ സൂക്ഷിക്കുക.”
21.കൊലപാതകങ്ങളുടെ ആധിക്യം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَا تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لَا يَدْرِي الْقَاتِلُ فِيمَ قَتَلَ وَلَا الْمَقْتُولُ فِيمَ قُتِلَ فَقِيلَ كَيْفَ يَكُونُ ذَلِكَ قَالَ الْهَرْجُ الْقَاتِلُ وَالْمَقْتُولُ فِي النَّارِ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം. ജനങ്ങൾക്ക് ഒരുനാൾ വരുന്നതുവരേയും ദുനിയാവ് നശിച്ചു പോവുകയില്ല. വധിച്ചവൻ എന്തിനു വേണ്ടി വധിച്ചെന്നും വധി ക്കപ്പെട്ടവൻ എന്തിനുവേണ്ടി വധിക്കപ്പെട്ടുവെന്നും അറിയുക യില്ല. അപ്പോൾ ചോദിക്കപ്പെട്ടു: അത് എപ്രകാരമായിരിക്കും? തിരുമേനിﷺ പറഞ്ഞു:കൂട്ടക്കൊലയാണ്. കൊലയാളിയും കൊല ചെയ്യപ്പെട്ടവനും നരകത്തിലുമാണ്.” (മുസ്ലിം)
ഇമാം ബുഖാരിയുടെ നിവേദനത്തിൽ:
لَا تَقُومُ السَّاعَةُ…..وَيَكْثُرَ الْهَرْجُ وَهُوَ الْقَتْلُ…..
“… ഹർജ് അഥവാ കൊലപാതകം വ്യാപകമാകുന്നതു വരേയും (അന്ത്യനാൾ സംഭവിക്കുകയില്ല.”
22.വ്യഭിചാരം വ്യാപിക്കൽ
അബ്ദുല്ലാഹ് ബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു:
بَيْنَ يدَيِ السَّاعَةِ يَظْهَرُ الرِّبا، والزِّنىَ، والخَمْرُ
“അന്ത്യനാളിന്റെ മുന്നോടിയായി പലിശയും വ്യഭിചാരവും മദ്യവും വ്യാപിക്കും.”
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لاَ تَقُومُ السَّاعَةُ حَتَّى يَتَسَافَدُوا فِي الطَّرِيقِ تَسَافُدَ الْحَمِيرِ قُلْتُ : إِنَّ ذَلِكَ لَكَائِنٌ؟ قَالَ : نَعَمْ لَيَكُونَنَّ.
“കഴുതകൾ ഇണ ചേരുന്നതു പോലെ ആളുകൾ വഴിയിൽ അന്യോന്യം ലൈംഗികവേഴ്ച നടത്തുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. ഞാൻ ചോദിച്ചു: അത് സംഭവിക്കുമോ? തിരുമേനിﷺ പറഞ്ഞു: അതെ. അത് സംഭവിക്കുക തന്നെ ചെയ്യും.)”
അനസി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِا لسَّاعَةِ أَنْ….. وَيَظْهَرَ الزِّنَا.
“… വ്യഭിചാരം വ്യാപകമാകലും അന്ത്യനാളിന്റെ അടയാള ങ്ങളിൽ പെട്ടതത്രേ.” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لاَ تَفْنَى هَذِهِ الأُمَّةُ حَتَّى يَقُومَ الرَّجُلُ إِلَى الْمَرْأَةِ فَيَفْتَرِشَهَا فِي الطَّرِيقِ، فَيَكُونُ خِيَارُهُمْ يَوْمَئِذٍ مَنْ يَقُولُ : لَوْ وَارَيْتَهَا وَرَاءَ هَذَا الْحَائِطِ.
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം. ഒരു വ്യക്തി ഒരു സ്ത്രീയെ (പ്രാപിക്കുവാൻ) ഉദ്യമിക്കുകയും വഴിയിൽ അവളെ കിടത്തുകയും ചെയ്യുന്നതുവരെ ഇൗ സമുദായം നശിക്കുകയില്ല. “ഈ മതിലിന് പിന്നിൽ നീ അവളെ മറച്ചിരുന്നെങ്കിൽ’ എന്ന് പറയുന്നവനായിരിക്കും അന്നാളിൽ അവരിൽ ഏറ്റവും ശ്രേഷ്ഠൻ”
23.മദ്യപാനത്തിന്റെ വ്യാപനം
ബുദ്ധിയെ ലഹരിയാൽ മറക്കുന്നതും മൂടുന്നതുമായ തെല്ലാം ഖംറാണ്. ആയതിനാൽ ലഹരിയുണ്ടാക്കുന്ന പാനീയ ങ്ങളും മയക്കുമരുന്നുകളും ഇതരദ്രവ്യങ്ങളുമെല്ലാം അതിന്റെ പരിധിയിൽ പെടുന്നു.
അബ്ദുല്ലാഹ് ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു:
كُلُّ مُخَمِّرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ…
“(ബുദ്ധിയെ) മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരി യുണ്ടാക്കുന്നതും ഹറാമുമാകുന്നു.…”
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِالسَّاعَةِ……وَيُشْرَبَ الْخَمْرُ……
“മദ്യപിക്കലും.. ..അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.” (ബുഖാരി)
അബൂമാലികുൽ അശ്അരിയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽﷺ പറയുന്നത് ഞാൻ കേട്ടു:
إِنَّ أُنَاسًا مِنْ أُمَّتِي يَشْرَبُونَ الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا
“നിശ്ചയം, എന്റെ ഉമ്മത്തിൽ ഒരു വിഭാഗം മദ്യം കുടിക്കും; അവർ അതിന് അതിന്റേതല്ലാത്ത പേര് നൽകുന്നതാണ്.”
24. സംഗീതോപകരണങ്ങളെ അനുവദനീയമാക്കൽ
സഹ്ൽ ഇബ്നു സഅ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَيَكُونُ فِي آخِرِ الزَّمَانِ خَسْفٌ وَقَذْفٌ وَ مَسْـخٌ ، إذَا ظَهَرَتِ الْمَعَازِفِ والْقَيْنَاتِ ، واستحلتِ الْخَمْرُ
“സംഗീതോപകരണങ്ങളും നർത്തകിമാരും വ്യാപകമാവുകയും മദ്യം അനുവദനീയമാക്കപ്പെടുകയും ചെയ്താൽ കാലാവസാ നത്തിൽ ഭൂകമ്പവും ചരൽവർഷവും രൂപമാറ്റവും (ശിക്ഷയായി) ഉണ്ടാകും.”
അല്ലാഹുവിന്റെ റസൂൽﷺ പറയുന്നത് കേട്ടതായി അബൂ മാലികുൽ അശ്അരിയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
لَيَكُونَنَّ مِنْ أُمَّـتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ والْحَرِيرَ وَالْخَمْرَ وَ الْمَعَازِفَ …..
“വ്യഭിചാരവും പട്ടുവസ്ത്രവും മദ്യവും സംഗീതോപകരണ ങ്ങളും അനുവദനീയമായി കാണുന്ന ഒരുവിഭാഗം എന്റെ ഉമ്മ ത്തിൽ ഉണ്ടാവുക തന്നെ ചെയ്യും.” (ബുഖാരി)
25.പലിശയുടെ വ്യാപനം
ഹലാലാണോ അതല്ല ഹറാമാണോ എന്നത് ഗൗനിക്കാ തെ സമ്പാദിക്കുന്നവർക്ക് തങ്ങളുടെ കയ്യിൽ കിട്ടിയതെല്ലാം ഹലാലും കയ്യിലെത്താത്തതെല്ലാം ഹറാമുമാകുന്ന ഒരു കാലം വരും. അന്ന് പുതിയ നാമത്തിൽ പലിശ ഉപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് തിരുനബിﷺയിൽ നിന്ന് മുന്നറിയിപ്പു വന്നിട്ടുണ്ട്.
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
بَيْنَ يدَيِ السَّاعَةِ يَظْهَرُ الرِّبا
“അന്ത്യനാളിന്റെ മുന്നോടിയായി പലിശ വ്യാപിക്കും,..”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറ ഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لَا يُبَالِي الْمَرْءُ بِمَا أَخَذَ الْمَالَ أَمِنْ حَلَالٍ أَمْ مِنْ حَرَامٍ
“ജനങ്ങൾക്ക് ഒരു കാലം വരും. അന്ന് മനുഷ്യൻ താൻ സ്വീകരിച്ച സമ്പത്ത് ഹലാലാണോ അതല്ല ഹറാമാണോ എന്നത് ഗൗനിക്കില്ല.” (ബുഖാരി)
26.സ്ത്രീകളുടെ എണ്ണപ്പെരുപ്പം
അനസി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു.
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ….. وَتَكْثُرَ النِّسَاءُ وَيَقِلَّا لرِّجَالُ حَتَّى يَكُونَ لِخَمْسِينَ امْرَأَةً الْقَيِّمُ الْوَاحِدُ
“സ്ത്രീകൾ എണ്ണം പെരുകലും പുരുഷന്മാർ എണ്ണം കുറയലും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ. എത്രത്തോളമെ ന്നാൽ അമ്പത് സ്ത്രീകൾക്ക് ഒരു മേൽനോട്ടക്കാരനായ പുരുഷനായിരിക്കും.” (ബുഖാരി)
അബൂമൂസയി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ…..وَيُرَى الرَّجُلُ الْوَاحِدُ يَتْبَعُهُ أَرْبَعُونَ امْرَأَةً يَلُذْنَ بِهِ مِنْ قِلَّةِ الرِّجَالِ وَكَثْرَةِ النِّسَاءِ
“ജനങ്ങൾക്ക് ഒരു കാലം വരും…. പുരഷന്മാരുടെ എണ്ണ ക്കുറവും സ്ത്രീകളുടെ എണ്ണക്കൂടുതലും കാരണത്താൽ ഒരു ആണിനെ നാൽപ്പത് സ്ത്രീകൾ അയാളിൽ അഭയം തേടി ക്കൊണ്ട് പിൻതുടരും.” (ബുഖാരി)
27.അധികരിച്ചുള്ള ഭൂകമ്പങ്ങൾ
അബ്ദുല്ലാഹ് ഇബ്നു ഹവാലഃ അൽഅസ്ദി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
يَا ابْنَ حَوَالَةَ إِذَا رَأَيْتَا لْخِلَافَةَ قَدْ نَزَلَتْ أَرْضَ الْمُقَدَّسَةِ فَقَدْ دَنَتْ الزَّلَازِلُ وَالْبَلَابِلُ وَالْأُمُورُ الْعِظَامُ وَالسَّاعَةُ يَوْمَئِذٍ أَقْرَبُ مِنْ النَّاسِ مِنْ يَدِي هَذِهِ مِنْ رَأْسِكَ
“ഇബ്നു ഹവാലഃ, വിശുദ്ധഭൂമിയിൽ നിന്ന് ഖിലാഫത്ത് ഇറ ങ്ങുന്നത് നിങ്ങൾ കണ്ടാൽ ഭൂകമ്പങ്ങളും കുഴപ്പങ്ങളും വമ്പിച്ച പ്രശ്നങ്ങളും അടുത്തിരിക്കുന്നു. അന്നാളിൽ അന്ത്യനാൾ ആളു കളോട് എന്റെ ഇൗ കൈ താങ്കളുടെ തലയോട് അടുത്തതിനേ ക്കാൾ അടുത്തായിരിക്കും.”
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ…..وَتَكْثُرَ الزَّلَازِلُ…..
“ഭൂകമ്പങ്ങൾ പെരുകുന്നതുവരേയും (അന്ത്യനാൾ സംഭവിക്കു കയില്ല.” (ബുഖാരി)
28.കാലത്തിന്റെ അടുപ്പം
കാലം അടുക്കുമെന്ന് പറഞ്ഞതിന്റെ വിവക്ഷ, സമയ ത്തിൽ അനുഗ്രഹം നഷ്ടപ്പെടലാണെന്നും ഇൗസായുടേയും ഇമാം മഹ്ദിയുടേയും കാലത്തുള്ള എെശ്വര്യത്താൽ കാല ത്തിന്റെ ദൈർഘ്യം ആളുകൾ അറിയാതെ പോകുന്നതാണെ ന്നും വാർത്താ വിതരണ മാധ്യമങ്ങളുടെ ആധിക്യത്താലും വാഹനങ്ങളുടേയും ഗതാഗത സൗകര്യങ്ങളുടേയും ബാഹുല്യ ത്താലും ലോകത്തിന്റെ കോണുകളിലുള്ളവർ പരസ്പരം അടുക്കുന്നതാണെന്നും ദജ്ജാലിന്റെ കാലത്തുണ്ടാകുന്ന യഥാർത്ഥ കാലത്തിന്റെ ത്വരിത പ്രയാണമാണെന്നും മറ്റു മൊക്കെ വിവരിക്കപ്പെട്ടിട്ടുണ്ട്.
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ فَتَكُونَ السَّنَةُكَالشَّهْرِ وَيَكُونَ الشَّهْرُ كَالْجُمُعَةِ وَتَكُونَ الْجُمُعَةُ كَالْيَوْمِ وَيَكُونَ الْيَوْمُ كَالسَّاعَةِ وَتَكُونَ السَّاعَةُ كَاحْتِرَاقِ السَّعَفَةِ…
“കാലം പരസ്പരം അടുക്കുന്നതുവരെ അന്ത്യനാൾ സംഭവി ക്കുകയില്ല. അപ്പോൾ വർഷം മാസത്തെ പോലെ, മാസം ആഴ്ച യെ പോലെ, ആഴ്ച ദിവസത്തെ പോലെ, ദിവസം മണിക്കൂർ പോലെ, മണിക്കൂർ ഒരു പനപ്പട്ട കത്തിക്കരിയുന്ന സമയം പോലെ (ദൈർഘ്യമുള്ളത്) ആയിരിക്കും.”
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ…..وَيَتَقَارَبَ الزَّمَانُ…..
“കാലം പരസ്പരം അടുക്കുന്നതു വരേയും (അന്ത്യനാൾ സംഭവിക്കു കയില്ല.)” (ബുഖാരി)
29. അങ്ങാടികളുടെ അടുപ്പം
അത്യാധുനിക സംവിധാനങ്ങളാൽ ആഗോള അങ്ങാടി നിലവാരങ്ങൾ നിമിഷംതോറും അറിയുവാനാകുന്നു. വാർത്താ വിതരണ മാധ്യമങ്ങളുടെ ആധിക്യവും വൈവിധ്യവും ക്രയ വിക്രയങ്ങളേയും ഇടപാടുകളേയും ത്വരിതപ്പെടുത്തുന്നു. വാഹ നങ്ങളും ഗതാഗത സൗകര്യങ്ങളും ലോക വിപണികളെ തന്നെ ഒരു ഗ്രാമത്തിലെന്ന പോലെ അടുപ്പിച്ചിരിക്കുന്നു. ഇവയെല്ലാം “അങ്ങാടികൾ അന്യോന്യം അടുക്കു’മെന്ന് പറഞ്ഞതിന്റെ ഉദ്ദ്യേ ശമായി പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽﷺ പറഞ്ഞു:
لاَ تَقُومُ السَّاعَةُ حَتَّى تَظْهَرَ الْفِتَنُ وَيَكْثُرَ الْكَذِبُ وَيَتَقَارَبَ الْأَسْوَاقُ
“കുഴപ്പങ്ങൾ വ്യാപകമാകുന്നതുവരേയും കളവ് പെരുകു ന്നതുവരേയും അങ്ങാടികൾ അന്യോന്യം അടുക്കുന്നതു വരേയും അന്ത്യനാൾ സംഭവിക്കുകയില്ല.” (ബുഖാരി)
30. കെട്ടിടങ്ങൾ ഉയരംകൂട്ടൽ
ജനങ്ങൾ എടുപ്പുകളും വീടുകളുമെക്കെ അലംകൃതമാക്കുവാനും ഉയരം കൂട്ടുവാനും മത്സരിക്കുകയായാൽ അത് അന്ത്യനാളിന്റെ ലക്ഷണമാണ്.
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ…. وَحَتَّى يَتَطَاوَلَ النَّاسُ فِي الْبُنْيَانِ…..
“ജനങ്ങൾ കെട്ടിട നിർമ്മാണത്തിൽ പൊങ്ങച്ചം കാണിക്കുന്നതു വരേയും (അന്ത്യനാൾ സംഭവിക്കുകയില്ല.)” (ബുഖാരി)
ഒരു കാലത്ത് നഗ്നപാദരായിരുന്നവരും നഗ്നതയുടുത്തി രുന്നവരും ഇടയന്മാരായിരുന്നവരുമാണ് ഇത്തരം പൊങ്ങച്ചക്കാ രാവുക എന്ന് മറ്റു നിവേദനങ്ങളിൽ വന്നിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിൽ ജിബ്രീലി (അ) ന്റെ ഹദീഥിൽ അന്ത്യനാളിന്റെ അടയാളങ്ങളെ ഉണർത്തി ഇപ്രകാരമുണ്ട്:
مِنْ أَشْرَاطِ السَّاعَةِ إِذَا تَطَاوَلَ رِعَاءُ الْبَهْمِ فِي الْبُنْيَانِ
“കാലികളെ മേക്കുന്നവർ കെട്ടിട നിർമ്മാണത്തിൽ പൊങ്ങച്ചം കാണിക്കുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.”
31. പള്ളികളെ മോടി കൂട്ടുന്നതിൽ മത്സരിക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِي الْمَسَاجِدِ
“ജനങ്ങൾ പള്ളികൾ മോടി കൂട്ടുന്നതിൽ ശ്രദ്ധയൂന്നുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
ഇമാം നസാഇയുടെ റിപ്പോർട്ടിൽ:
مِنْ أَشْرَاطِ السَّاعَةِ أَنْ يَتَبَاهَى النَّاسُ فِي الْمَسَاجِدِ
“ജനങ്ങൾ പള്ളികൾ മോടി കൂട്ടുന്നതിൽ ശ്രദ്ധയൂന്നുകയെ ന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.”
32. മൃഗങ്ങളും മറ്റും സംസാരിക്കൽ
അബൂസഈദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَا تَقُومُ السَّاعَةُ حَتَّى تُكَلِّمَ السِّبَاعُ الْإِنْسَ…
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം. വന്യ മൃഗങ്ങൾ മനുഷ്യരോട് സംസാരിക്കുന്നതുവരെ അന്ത്യ നാൾ സംഭവിക്കുകയില്ല…”
…وَحَتَّى تُكَلِّمَ الرَّجُلَ عَذَبَةُ سَوْطِهِ وَشِرَاكُ نَعْلِهِ وَتُخْبِرَهُ فَخِذُهُ بِمَا أَحْدَثَ أَهْلُهُ مِنْ بَعْدِهِ
“…ഒരു വ്യക്തിയോട് തന്റെ വടിയുടെ അഗ്രഭാഗവും തന്റെ ചെരിപ്പിൻവാറും സംസാരിക്കുന്നതുവരേയും,(വീട് വിട്ടിറങ്ങിയ) ശേഷം അയാളുടെ കുടുംബം എന്ത് ചെയ്തുവെന്ന് അയാളുടെ തുട അയാളോട് പറയുന്നതുവരെയും (അന്ത്യനാൾ സംഭവിക്കു കയില്ല)”
33. പരീക്ഷണം കടുത്തതിനാൽ മരണം കൊതിക്കൽ
ദീനീനിഷ്ടയുള്ള വ്യക്തി ആദർശത്തിന്റെ വിഷയത്തിൽ കടുത്ത പരീക്ഷണങ്ങൾക്ക് വിധേയനാകുമ്പോൾ മരണത്തെ ആഗ്രഹിക്കുകയും ഭൂമിക്കുപരിയേക്കാൾ ക്വബ്റകമാണ് തനിക്ക് ഏറ്റവും നല്ലതെന്ന് കൊതിക്കുകയും ചെയ്യും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽﷺ പറഞ്ഞു:
لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ يَالَيْتَنِى مَكَانَهُ
“ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ക്വബ്റിനരികിലൂടെ നടക്കുകയും ‘അയാളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു വെങ്കിൽ’ എന്ന് അയാൾ പറയുകയും ചെയ്യുന്നതുവരെ അന്ത്യ നാൾ സംഭവിക്കുകയില്ല.” (ബുഖാരി)
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ:
وَالَّذِي نَفْسِي بِيَدِهِ لَا تَذْهَبُ الدُّنْيَا حَتَّى يَمُرَّ الرَّجُلُ عَلَى الْقَبْرِ فَيَتَمَرَّغُ عَلَيْهِ وَيَقُولُ يَالَيْتَنِي كُنْتُ مَكَانَ صَاحِبِ هَذَا الْقَبْرِ…..
“എന്റെ ശരീരം ആരുടെ കയ്യിലാണോ അവനാണെ സത്യം. ഒരു വ്യക്തി, ഒരു ക്വബറിനരികിലൂടെ നടക്കുകയും അതിന്മേൽ കിടന്ന് ഉരുളുകയും “ഇൗ കബ്റിലുള്ള വ്യക്തിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു’ എന്ന് പറയുകയും ചെയ്യുന്നതു വരെ ദുനിയാവ് (നശിച്ച്) പോവുകയില്ല.”
34. ക്വഹ്ത്വാനിയുടെ പുറപ്പാട്
അന്ത്യനാൾ അടുത്താൽ കാലം കുഴപ്പങ്ങളാലും പരീ ക്ഷണങ്ങളാലും ഗതിമാറും. അന്ന് ക്വഹ്ത്വാൻ ഗോത്രത്തിൽ നിന്ന് ഒരു വ്യക്തി പുറപ്പെടും. ആളുകൾ അയാളെ അംഗീകരി ക്കുകയും അയാൾക്ക് വഴിപ്പെടുകയും അയാളുടെ ഭരണത്തിൽ നേർവഴിയിൽ സഞ്ചരിക്കുകയും ചെയ്യും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَخْرُجَ رَجُلٌ مِنْ قَحْطَانَ يَسُوقُ النَّاسَ بِعَصَاه
“ക്വഹ്ത്വാൻ ഗോത്രത്തിൽനിന്ന് ഒരു വ്യക്തി പുറപ്പെടുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അയാൾ തന്റെ വടി കൊണ്ട് ജനങ്ങളെ തെളിക്കുന്നതായിരിക്കും.” (ബുഖാരി)
35. സമുദായത്തിൽ ശിർക്കിന്റെ വ്യാപനം
നന്നായി പ്രകടമായതും നാൾക്കുനാൾ അധികരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു അടയാളമാണ് സമുദായ ത്തിൽ ശിർക്ക്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى يَعْبُدُوا الْأَوْثَانَ
“എന്റെ ഉമ്മത്തിലെ ചില ഗോത്രങ്ങൾ മുശ്രിക്കുകളോട് ചെന്നുചേരുന്നതു വരെയും അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നതുവരേയും ക്വിയാമത്തുനാൾ സംഭവിക്കുകയില്ല.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ حَوْلَ ذِي الْخَلَصَةِ وَكَانَتْ صَنَمًا تَعْبُدُهَا دَوْسٌ فِي الْجَاهِلِيَّةِ بِتَبَالَةَ
“ദൗസ് ഗോത്രത്തിലെ സ്ത്രീകൾ ദുൽഖലസക്ക് ചുറ്റും ഇളകി ചുറ്റുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. ദൗസ് ഗോത്രം തബാലയിൽ ജാഹിലിയ്യത്തിൽ ആരാധിച്ചിരുന്നതായ ഒരു വിഗ്രഹമായിരുന്നു ദുൽഖലസഃ.” (മുസ്ലിം)
36. നീചവൃത്തിയും ബന്ധവിച്ഛേദനവും വ്യാപിക്കൽ
നീചപ്രവൃത്തികളുടെ വ്യാപനവും കുടുംബബന്ധങ്ങളുടെ വിച്ഛേദനവും മോശമായ അയൽപക്കബന്ധങ്ങളും ഏറെ കാണപ്പെടുന്ന ഒരു യുഗത്തിലാണ് നാമുള്ളത്. എല്ലാം അന്ത്യ നാളിന്റെ അടയാളങ്ങളായിട്ടാണ് തിരുനബിﷺയുടെ മൊഴികളി ലുള്ളത്.
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ وَالتَّفَاحُشُ وَقَطِيعَةُ الرَّحِمِ وَسُوءُ الْمُجَاوَرَةِ
“നീചവൃത്തിയും ബോധപൂർവ്വമുള്ള നെറികേടുകളും കുടുംബ ബന്ധം മുറിക്കലും ചീത്ത അയൽപക്കബന്ധവും വ്യാപകമാവുന്നതു വരെ അന്ത്യനാൾ സംഭവിക്കകയില്ല.”
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
مِنْ أَشْرَاطِ السَّاعَةِ الْفُحْشُ وَالتَّفَحُّشُ وَقَطِيعَةُ الرَّحِمِ
“നീചവൃത്തിയും ബോധപൂർവ്വമുള്ള നെറികേടുകളും കുടുംബ ബന്ധം മുറിക്കലും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ട തത്രേ.”
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
بَيْنَ يَدَيْ السَّاعَةِ…..وَتُقْطَعُ الْأَرْحَامُ
“അന്ത്യനാളിന് മുന്നോടിയായി… കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും ചെയ്യും.”
37. പിശുക്കിന്റെ വ്യാപനം
കാലം അടുക്കുക, കുഴപ്പങ്ങൾ വ്യാപിക്കുക, കൊലപാ തകങ്ങൾ പെരുകുക തുടങ്ങിയുള്ള അന്ത്യനാളിന്റെ അടയാള ങ്ങളോടൊപ്പം അറുപിശുക്ക് കാണപ്പെടുന്നതിനേയും നബിﷺ എടുത്തു പറയുകയുണ്ടായി.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَتَقَارَبُ الزَّمَانُ وَيُلْقَى الشُّحُّ وَتَظْهَرُ الْفِتَنُ وَيَكْثُرُ الْهَرْجُ
“കാലങ്ങൾ പരസ്പരം അടുക്കും. അറുപിശുക്ക് കാണപ്പെടും. കുഴപ്പങ്ങൾ വ്യാപിക്കും. കൊലപാതകങ്ങൾ പെരുകും.” (ബുഖാരി)
അദ്ദേഹത്തിൽ നിന്ന് തന്നെയുള്ള മറ്റൊരു നിവേദ നത്തിൽ ഇപ്രകാരമുണ്ട്:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يَظْهَر الشُّح
“ലുബ്ദത പരക്കുക എന്നത്, നിശ്ചയം അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.”
38.ഭൂമിയിൽ ആഴ്ത്തലും ചരൽവർഷവും രൂപമാറ്റവും സംഭവിക്കൽ
ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَكُونُ فِي آخِرِ الْأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ قَالَتْ قُلْتُ يَا رَسُول اللَّهِ! أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ نَعَمْ إِذَا ظَهَرَ الْخُبْثُ
“ഈ സമുദായത്തിന്റെ ഒടുക്കത്തിൽ ഭൂമിയിലേക്ക് ആഴ്ത്തലും ചരൽവർഷവും രൂപമാറ്റവും ഉണ്ടാകും. ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിൽ സ്വാലിഹീ ങ്ങളുണ്ടായിരിക്കെ ഞങ്ങൾ നശിപ്പിക്കപ്പെടുമോ? തിരുമേനി ﷺ പറഞ്ഞു: അതെ. നീചവൃത്തി വ്യാപിച്ചാൽ.”
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بَيْنَ السَّاعَةِ مَسْخٌ وَخَسْفٌ يَدَيْ
“ഭൂമിയിലേക്ക് ആഴ്ത്തലും ചരൽ വർഷവും രൂപമാറ്റവും അന്ത്യനാളിന് മുന്നോടിയായി ഉണ്ടാകും.”
39.സജ്ജനങ്ങളുടെ വേർപാട്
സ്വാലിഹീങ്ങൾ മൺമറയലും പുണ്യാളന്മാർ എണ്ണം കുറയലും നീചന്മാർ പെരുകലും അന്ത്യനാളിന്റെ അടയാള മത്രേ. അന്ത്യനാൾ സംഭവിക്കുന്നത് അധർമ്മകാരികൾ ശേഷി ക്കുമ്പോൾ മാത്രമായിരിക്കും.
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَأْخُذَ اللَّهُ شَرِيطَتَهُ مِنْ أَهْلِ الْأَرْضِ فَيَبْقَى فِيهَا عَجَاجَةٌ لَا يَعْرِفُونَ مَعْرُوفًا وَلَا يُنْكِرُونَ مُنْكَرًا
“അല്ലാഹു ഭൂവാസികളിൽ നിന്ന് മതനിഷ്ഠയുള്ളവരെ (മരണ ത്തിലൂടെ) പിടികൂടുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അതിൽ പിന്നെ ഭൂമിയിൽ അധമന്മാർ മാത്രം ശേഷിക്കും. അവർ നന്മയെ നന്മയായി കാണുകയോ തിന്മ വിരോധിക്കുകയയോ ചെയ്യില്ല.”
ഹുദയ്ഫതുൽയമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَقْتُلُوا إِمَامَكُمْ وَتَجْتَلِدُو ابِأَسْيَافِكُمْ وَيَرِثُ دُنْيَاكُمْ شِرَارُكُمْ
“നിങ്ങൾ നിങ്ങളുടെ ഇമാമിനെ കൊല്ലുന്നതുവരേക്കും നിങ്ങൾ നിങ്ങളുടെ വാളുകൊണ്ട് വെട്ടുന്നതുവരേക്കും നിങ്ങളുടെ ദുനി യാവ് നിങ്ങളിൽ നീചന്മാർ അനന്തരമെടുക്കുന്നതുവരേക്കും അ ന്ത്യനാൾ സംഭവിക്കുകയില്ല.”
40. പതിതർ അധികാരികളാവുക
ജിബ്രീലിന്റെ ഹദീഥിൽ അന്ത്യനാളിന്റെ അടയാള ങ്ങളെ പരാമർശിച്ചതിൽ ഇപ്രകാരം ഉണ്ട്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
وَإِذَا كَانَتْ الْعُرَاةُ الْحُفَاةُ رُءُوسَ النَّاسِ فَذَاكَ مِنْ أَشْرَاطِهَا
“…നഗ്നരും നഗ്നപാദരും ജനങ്ങളുടെ നേതാക്കന്മാരായാൽ അത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്.” (മുസ്ലിം)
ഹുദയ്ഫതുൽയമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَكُونَ أَسْعَدَ النَّاسِ بِالدُّنْيَا لُكَعُ ابْنُ لُكَعٍ
“ഭൗതിക ലോകത്ത് ലുകഅ്ബ്നു ലുകഅ്(പാമരൻ) ജനങ്ങളിൽ ഏറ്റവും സൗഭാഗ്യവാനാകുന്നതുവരെ അന്ത്യനാൾ സംഭ വിക്കുകയില്ല.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْه യിൽ നിന്ന് നിവേദനം. അദ്ദേഹംപറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ… تَعْلُوَ التُّحُوتُ الْوُعُولَ.أَكَذَلِكَ يَا عَبْدَاللهِ بْنَ مَسْعُودٍ سَمِعْتَهُ مِنْ حِبِّي صَلَّى الله عَلَيه وسَلَّم؟
“അത്തുഹൂത്, അൽവഊലിനെ അതിജയിക്കൽ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ. അബ്ദുല്ലാഹിബ്നു മസ്ഊദ്, എന്റെ ഇഷ്ടഭാജനം നബി ﷺ യിൽ നിന്ന് ഇപ്രകാരമാണോ താങ്കൾ കേട്ടത്?”
അബ്ദുല്ലാഹി ബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
نَعَمْ، وَ رَبِّ الْكَعْبَةِ
“”അതെ. കഅ്ബയുടെ റബ്ബാണെ സത്യം.”
ഞങ്ങൾ ചോദിച്ചു:
وَمَا التُّحُوتُ والْوُعُولُ؟
“”അത്തുഹൂതും അൽവുഊലും എന്താണ്?”
അദ്ദേഹം പറഞ്ഞു:
سُقُولُ الرِّجَالِ أَهْلُ الأَبْيَاتِ الْغَامِضَةِ يُرْفَعُونَ قَبْلَ صَالِحِهِمْ، وَ أَهْلُ الْبُيُوتَاتِ الصَّالِحَةِ.
“ധാർമ്മികമായി താഴ്ന്ന വീടുകളിലെ ആളുകൾ തങ്ങളിലെ സജ്ജനങ്ങളേക്കാളും മഹത്വമുള്ള വീടുകളിലെ ആളുകളേ ക്കാളും ഉയർത്തപ്പെടും.”
41.സലാം പരിചയക്കാർക്ക് മാത്രം
സലാം വ്യാപിപ്പിക്കൽ ഇസ്ലാമിന്റെ ചിഹ്നമാണ്. അറി യുന്നവരോടും അല്ലാത്തവരോടും സലാം പറയൽ ഇസ്ലാമിക കൽപനയാണ്. അന്ത്യനാൾ അടുത്താൽ സലാം പ്രത്യേകക്കാ ർക്കും പരിചയക്കാർക്കും പരിമിതപ്പെടുത്തപ്പെടുമെന്ന് തിരുമൊ ഴിയുണ്ട്.
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُسَلِّمَ الرَّجُلُ عَلَى الرَّجُلِ لَا يُسَلِّمُ عَلَيْهِ إِلَّا لِلْمَعْرِفَةِ
“ഒരാൾ മറ്റൊരാൾക്ക് സലാം പറയുന്നത് പരിചയത്തിന്മേൽ മാത്രമാക്കുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.”
മറ്റൊരു നിവേദനത്തിൽ:
أَنَّ بَيْنَ يَدَيْ السَّاعَةِ تَسْلِيمَ الْخَاصَّةِ
“പ്രത്യേകക്കാർക്ക് സലാം പറയൽ നിശ്ചയം, അന്ത്യനാളിന്റെ മുന്നോടിയായിരിക്കും.”
42. ബിദ്ഇകളോട് അറിവ് തേടുക
അബൂ ഉമയ്യത്തുൽജുമഹി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُلْتَمَسَ العِلْمُ عِنْدَ الأَصَاغِرِ
“അസ്വാഗിറിനടുക്കൽ അറിവ് അന്വേഷിക്കുകയെന്നത് അന്ത്യ നാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.”
ഇമാംഅബ്ദുല്ലാഹ് ഇബ്നുൽ മുബാറക്ജപറഞ്ഞു: “അസ്വാഗിറുകൾ എന്നാൽ ബിദ്ഇകളാ(പുത്തൻവാദികളാ)ണ്.’
43. നഗ്ന സ്ത്രീകളുടെ അരങ്ങേറ്റം
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَيَكُونُ فِي آخِرِ أُمَّتِي رِجَالٌ يَرْكَبُونَ عَلَى السُّرُوجِ كَأَشْبَاهِ الرِّحَالِ،يَنْزِلُونَ عَلَى أَبْوَابِ الْمَسْجِدِ نِسَاؤُهُمْ كَاسِيَاتٌ عَارِيَاتٌ عَلَى رُءُوسِهِمْ كَأَسْنِمَةِ الْبُخْتِ الْعِجَافِ الْعَنُوهُنَّ فَإِنَّهُنَّ مَلْعُونَاتٌ…
“എന്റെ സമുദായത്തിന്റെ ഒടുക്കത്തിൽ ഒരു വിഭാഗം പുരു ഷന്മാർ ഉണ്ടാകും. മൃദുലവും ലോലവുമായ ജീനികളിലായി (വാഹനസീറ്റുകളിൽ) അവർ സഞ്ചരിക്കുകയും പള്ളി കവാടങ്ങളിൽ അവർ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകൾ വസ്ത്രം ധരിച്ച, നഗ്നരായിരിക്കും. അവരുടെ തലമുകളിൽ മെലിഞ്ഞ ഒട്ടകത്തിന്റെ പൂഞ്ഞകൾ പോലുള്ളത് ഉണ്ടയിരിക്കും. നിങ്ങൾ അവരെ ശപിക്കുക; കാരണം അവർ ശപിക്കപ്പെട്ടവരാണ്…”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ…وَتَظْهَرَ ثِيَابٌ، تَلْبَسُهَا نِسَاءٌ كَاسِيَاتٌ عَارِيَاتٌ،…
“സ്ത്രീകൾ ധരിക്കുന്നതായ വസ്ത്രങ്ങൾ വ്യാപകമാകലും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അവർ വസ്ത്രം ധരിച്ചവരാണ്. നഗ്നരുമാണ്.”
44. സ്വപ്നം സത്യമായി പുലരൽ
സ്വപ്നങ്ങൾ അത്ഭുത പ്രതിഭാസങ്ങളാണ്. അവക്ക് അർത്ഥങ്ങളും തേട്ടങ്ങളും മതപരമായ വിധിവിലക്കുകളുമുണ്ട്. അന്തനാളടുത്താൽ സത്യവിശ്വാസിയുടെ സ്വപ്നങ്ങൾ സത്യമായി പുലരുമെന്ന് തിരുമൊഴിയുണ്ട്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنْ النُّبُوَّةِ
“കാലം അടുത്താൽ മുസ്ലിമിന്റെ സ്വപ്നം കളവാകുകയില്ല. സ്വപ്നത്തിൽ സത്യസന്ധനായിരിക്കും നിങ്ങളിൽ സംസാര ത്തിലും ഏറ്റവും സത്യസന്ധൻ. മുസ്ലിമിന്റെ സ്വപ്നം നുബുവ്വ ത്തിന്റെ (വ്രാചകത്വത്തിന്റെ) നാൽപ്പത്തിയഞ്ച് ഭാഗങ്ങളിൽ ഒരു ഭാഗമാണ്.” (മുസ്ലിം)
45. കളവിന്റെ വ്യാപനം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ يَأْتُونَكُمْ مِنْ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ
“കാലാവസാനത്തിൽ നുണയന്മാരും കള്ളവാദികളും ഉണ്ടാ കും. നിങ്ങളും നിങ്ങളുടെ പിതാക്കളും കേൾക്കാത്ത വാർത്ത കൾ കൊണ്ട് അവർ നിങ്ങളുടെ അടുക്കൽ വരും. നിങ്ങൾ അവരെ സൂക്ഷിക്കുക. അവർ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ, കുഴപ്പത്തിലാക്കാതിരിക്കട്ടെ.” (മുസ്ലിം)
ജാബിർ ഇബ്നു സമുറ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ بَيْنَ يَدَيْ السَّاعَةِ كَذَّابِينَ فَاحْذَرُوهُمْ
“നിശ്ചയം, അന്ത്യനാളിന്റെ മുന്നോടിയായി നുണയന്മാരുണ്ടാകും. അതിനാൽ അവരെ നിങ്ങൾ കരുതിയിരിക്കുക.”
46. പള്ളികൾ വഴിയാക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مِنْ اقْتِرَابِ السَّاعَةِ…..وَأَنْ تُتَّخَذَ الْمَسَاجِدُ طُرُقًا
“പള്ളികൾ വഴികളായി സ്വീകരിക്കപ്പെടുന്നതും,.. അന്ത്യനാൾ അടുത്തതിനെ (അറിയിക്കുന്ന കാര്യങ്ങളിൽപെട്ടതാണ്.)”
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يَمُرَّ الرَّجُلُ فِي الْمَسْجِدِ لَا يُصَلِّي فِيهِ رَكْعَتَيْنِ
“നിശ്ചയം അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ് ഒരാൾ പള്ളിയിലൂടെ നടന്നു പോവുകയെന്നത്; അയാൾ അതിൽ രണ്ട് റക്അത്ത് നമസ്കരിക്കുകയില്ല.”
47. പള്ളികളിൽ ഭൗതികമായ ചർച്ച
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി അബ്ദുല്ലാ ഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
سَيَكُونُ فِي آخِرِ الزَّمَانِ قَوْمٌ يَجْلِسُونَ فيِ الْمَسَاجِدِ حِلَقًا حِلَقًا، إِمَامُهُمْ الدُّنْياَ فَلَا تُجالِسُوهُمْ، فَإَنَّهُ لَيْسَ لِلَّهِ فِيهِمْ حَاجَةٌ
“കാലാവസാനത്തിൽ ഒരു വിഭാഗം ആളുകളുണ്ടാകും. അവർ പള്ളികളിൽ കൂട്ടങ്ങളായി കൂടിയിരിക്കും. അവരുടെ (സംസാര ത്തിന്റെ) മുഖ്യവിഷയം ദുൻയാവ് ആയിരിക്കും. നിങ്ങൾ അവരുടെ കൂടെ ഇരിക്കരുത്. കാരണം അവരിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.”
മറ്റൊരു നിവേദനത്തിൽ:
يَأْتِي عَلَى النَّاسِ زَمَانٌ يَكُونُ حَدِيثُهُمْ فِي مَسَاجِدِهِمْ فِي أَمْرِ دُنْيَاهُمْ، فَلَا تُجالِسُوهُمْ، فَلَيْسَ لِلَّهِ فِيهِمْ حَاجَةٌ
“ജനങ്ങൾക്ക് ഒരു കാലം വരും. അവരുടെ പള്ളികളിൽ അവരുടെ സംസാരം ദുൻയാവിന്റെ കാര്യത്തിലായിരിക്കും. നിങ്ങൾ അവരുടെ കൂടെ ഇരിക്കരുത്. കാരണം അവരിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.”
48. മാനഃദണ്ഡങ്ങളുടെ ദുരുപയോഗം
ആളുകളെ അളക്കുന്ന അളവുകോലുകൾക്ക് അന്ത്യ നാളിനു മുന്നോടിയായി ദുരുപയോഗം വരുമെന്നും അതിനാൽ വ്യാജന്റെ വാദം സത്യപ്പെടുത്തപ്പെടുകയും സ്വീകരിക്കപ്പെടു കയും സത്യസന്ധന്റെ വാർത്ത തള്ളപ്പെടുകയും അസത്യമായി ഗണിക്കപ്പെടുകയും ചെയ്യുമെന്നും നിർഭയൻ ചതിയനായി തെറ്റിദ്ധരിക്കപ്പെടുമെന്നും ചതിയന്മാർ വിശ്വസ്തരായി അവരോധിക്കപ്പെടുമെന്നും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ നിസ്സാരന്മാർ കൈകാര്യം ചെയ്തു സംസാരിക്കുമെന്നും തിരുമൊഴി യിൽ വന്നിട്ടുണ്ട്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَيَأْتِي عَلَى النَّاسِ سَنَوَاتٌ خَدَّاعَاتُ، يُصَدَّقُ فِيهَا الْكَاذِبُ، وَيُكَذَّبُ فِيهَا الصَّادِقُ، وَيُؤْتَمَنُ فِيهَا الْخَائِنُ، وَيُخَوَّنُ فِيهَا الْ أَمِينُ ،وَيَنْطِقُ فِيهَا الرُّوَيْبِضَةُ .قِيلَ: وَمَا الرُّوَيْبِضَةُ؟ قَالَ:الرَّجُلُ التَّافِهُ فِي أَمْرِ الْعَامَّةِ
“ജനങ്ങൾക്ക് ചതിക്കുന്നതായ വർഷങ്ങൾ വരുന്നതാണ്. അതിൽ കളവുപറയുന്നവൻ സത്യപ്പെടുത്തപ്പെടുകയും സത്യസന്ധൻ കളവാക്കപ്പെടുകയും ചതിയൻ വിശ്വസിക്കപ്പെടുകയും വിശ്വസ്തൻ ചതിയനായി ഗണിക്കപ്പെടുകയും റുവയ്ബിദ്വഃ അതിൽ സംസാരിക്കുകയും ചെയ്യുന്നതാണ്. ചോദിക്കപ്പെട്ടു: എന്താണ് റുവയ്ബിദ്വഃ? തിരുമേനി ﷺ പറഞ്ഞു: പൊതുജനങ്ങളുടെ കാര്യത്തിൽ (സംസാരിക്കുന്ന) പീറ മനുഷ്യനാണ്.”
49. വിജ്ഞാന സ്രോദസ്സുകളുടെ വ്യാപനം
തൂലികയുടേയും വിജ്ഞാനത്തിന്റേയും വ്യാപനം അന്ത്യനാളിന്റെ അടയാളങ്ങളായി നബി ﷺ എണ്ണുകയുണ്ടായി. എഴുത്തും ഗ്രന്ഥരചനകളും വിജ്ഞാന സമ്പാദനത്തിനുള്ള മാർഗ്ഗങ്ങളും വ്യാപിക്കലാണ് അതിന്റെ ഉദ്ദേശ്യമെന്ന് പണ്ഡി തന്മാർ ഉണർത്തുന്നു. ആധുനികയുഗം ഇത്തരം മാധ്യമങ്ങളുടെ വിഷയത്തിൽ ധന്യമാണ്. എന്നാൽ ഉപകരി ക്കുന്ന അറിവും (മതവിജ്ഞാനങ്ങൾ) അതിലധിഷ്ഠിതമായ കർമ്മങ്ങളും ആളു കൾക്ക് നന്നേ കുറഞ്ഞിരിക്കുന്നു.
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറ ഞ്ഞു. നബി ﷺ പറഞ്ഞു:
أَنَّ بَيْنَ يَدَيْ السَّاعَةِ…..وَظُهُورَ الْقَلَمِ
“നിശ്ചയം, അന്ത്യനാളിന്റെ മുന്നോടിയായി … തൂലികയുടെ വ്യാപനവും ഉണ്ടാകും.”
അംറ്ഇബ്നുതഗ്ലിബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ…..وَيَظْهَرَ الْعِلْمُ
“നിശ്ചയം അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ് … വിജ്ഞാനം വ്യാപിക്കുക എന്നതും.”
50. ഉദയചന്ദ്രന്റെ വളർച്ചഅന്ത്യനാളടുത്താൽ ഉദയചന്ദ്രൻ പതിവുതെറ്റി വലിപ്പം കൂടി ഉദിക്കുമെന്ന് ഹദീഥുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്. ഒന്നാംനാളിലെ ബാലചന്ദ്രൻ രണ്ടാംനാളിലെ ചന്ദ്രന്റെ വലിപ്പത്തിലെന്ന പോലെയായിരിക്കും അന്നാളിൽ ദർശിക്കപ്പെടുക.
ഇബ്നു മസ്ഉൗദി
رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مِنْ اقْتِرَابِ السَّاعَةِ انْتِفَاخُ الأَهِلَّةُ.
“ഉദയചന്ദ്രൻ വികാസംകൂടി ഉദയം ചെയ്യൽ അന്ത്യനാൾ അടുത്തതിനെ (അറിയിക്കുന്ന കാര്യങ്ങളിൽ) പെട്ടതാണ്.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مِنْ اقْتِرَابِ السَّاعَةِ انْتِفَاخُ الأَهِلَّةُ وأنْ يُرَى الهِلاَلُ لِليلةٍ فيقالُ: هوَا بنُ ليلتينِ
“ഉദയചന്ദ്രൻ വലിപ്പം കൂടി ഉദയം ചെയ്യൽ അന്ത്യനാൾ അടുത്തതിനെ (അറിയിക്കുന്ന കാര്യങ്ങളിൽ) പെട്ടതാണ്. ഒന്നാം രാവിലെ ബാലചന്ദ്രൻ കാണപ്പെടും. അപ്പോൾ പറയ പ്പെടും: രണ്ടാം രാവിലെ ഉദയ ചന്ദ്രനാണത്.”
51,52.സത്യസാക്ഷ്യം മറച്ചുവെക്കുക,കള്ള സാക്ഷ്യം വ്യാപിപ്പിക്കുക
സത്യസാക്ഷ്യം യഥാവിധം നിർവ്വഹിക്കുവാനും കള്ള സാക്ഷ്യം പാടേ കയ്യൊഴിക്കുവാനും ഇസ്ലാം കണിശമായി നിർദ്ദേശിച്ചു. കാലം നാശത്തോടടുക്കുമ്പോൾ സത്യസാക്ഷ്യം മൂടിവെക്കുകയും കള്ളസാക്ഷ്യം പരക്കുകയും ചെയ്യുന്ന ദുരവ സ്ഥയുണ്ടാകുമെന്ന് തിരുമൊഴിയുണ്ട്. ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَنَّ بَيْنَ يَدَيْ السَّاعَةِ……وَشَهَادَةَ الزُّورِ وَكِتْمَانَ شَهَادَةِ الْحَقِّ
“നിശ്ചയം,അന്ത്യനാളിന്റെ മുന്നോടിയായി,……കള്ളസാക്ഷ്യവും സത്യസാക്ഷ്യം മൂടിവെക്കലുമുണ്ടാകും.”
53. പെട്ടന്നുള്ള മരണം വ്യാപകമാകൽതൗബഃ ചെയ്യുവാനും കലിമഃ ചൊല്ലുവാനും പരലോക യാത്രക്കുള്ള പാഥേയം ഒരുക്കുവാനും വസ്വിയ്യത് ഒാതുവാനും ബാധ്യതകൾ തീർക്കുവാനുമുള്ള അവസരം പെട്ടന്നുള്ള മരണം കാരണം നഷ്ടപ്പെടുന്നു. രോഗബാധിതനായി മരണപ്പെടുന്ന വി ശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ പാപങ്ങൾ മായ്ക്കു ന്ന പരീക്ഷണമേറ്റാണ് അയാളുടെ പരലോകയാത്ര. പെട്ടന്നു സംഭവിക്കുന്ന മരണത്തിന്റെ വ്യാപനം കാലം നാശത്തോട ടുത്തതിന്റെ ലക്ഷണമാണെന്ന് തിരുമൊഴിയുണ്ട്. അനസി
رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مِنْ اقْتِرَابِا لسَّاعَةِ…..وَأَنْ يَظْهَرَ مَوْتُ الْفَجْأَةِ
“പെട്ടന്ന് സംഭവിക്കുന്ന മരണം വ്യാപകമാകലും അന്ത്യനാൾ അടുത്തതിനെ (അറിയിക്കുന്ന കാര്യങ്ങളിൽ) പെട്ടതാണ്.”
പൊടുന്നനെ വരുന്ന പ്രകൃതിക്ഷോഭങ്ങളുടേയും പെട്ടെന്നുള്ള അപകട മരണങ്ങളുടേയും ഹൃദയസ്തംഭനം മൂലമുള്ള ആകസ്മിക മരണങ്ങളുടേയും കാലഘട്ടത്തിലാണല്ലോ നാമേവരും ജീവിക്കുന്നത്.
അല്ലാഹുവേ നീ ഞങ്ങളുടെ പര്യവസാനം നന്നാക്കുകയും, ഈമാനോടും തൗബഃയോടുംകൂടി ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ.
54. ആളുകൾക്കിടയിൽ അപരിചിതത്വംകുഴപ്പങ്ങളും യുദ്ധങ്ങളും പെരുകുകയും പരീക്ഷണങ്ങൾ കഠിനമാവുകയും സ്വാർത്ഥത സഹോദരസ്നേഹത്തിന്റെ സ്ഥാനത്ത് ഇടം നേടുകയും ചെയ്യുന്നത് അന്ത്യനാളിന്റെ അടയാളമാണെന്ന് തിരുമൊഴിയിൽ വന്നിട്ടുണ്ട്.
ഹുദയ്ഫതുൽ യമാനി
رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
سُئِل رَسُولُ اللَّهِ ﷺ عَنْ السَّاعَةِ فَقَالَ “عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ” وَلَكِنْ أُخْبِرُكُمْ بِمَشَارِيطِهَا وَمَا يَكُونُ بَيْنَ يَدَيْهَا إِنَّ بَيْنَ يَدَيْهَا فِتْنَةً وَهَرْجًا قَالُوا يَا رَسُولَ اللَّهِ الْفِتْنَةُ قَدْ عَرَفْنَاهَا فَالْهَرْجُ مَاهُوَ قَالَ بِلِسَانِ الْحَبَشَةِ الْقَتْلُ وَيُلْقَى بَيْنَ النَّاسِ التَّنَاكُرُ فَلَا يَكَادُ أَحَدٌ أَنْ يَعْرِفَ أَحَدًا
“അല്ലാഹുവിന്റെ റസൂൽﷺ അന്ത്യനാളിനെകുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു:
عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ
“അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കൽ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവൻ മാത്രമാകുന്നു.” എന്നാൽ ഞാൻ നിങ്ങൾക്ക് അതിന്റെ അടയാളങ്ങളെ കുറിച്ചും അതിന്റെ മുന്നോടിയായി ഉണ്ടാകുന്നതിനെകുറിച്ചും പ റഞ്ഞുതരാം. നിശ്ചയം അന്ത്യനാളിന്റെ മുന്നോടിയായി ഫിത്നഃ യും ഹർജുമുണ്ടാകും.അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഫിത്നഃ ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഹർജ് എന്താണ്? നബി ﷺ പറഞ്ഞു:ഹബശക്കാരുടെ ഭാഷയിൽ വധമാണ്. ജനങ്ങ ൾക്കിടയിൽ പരസ്പരം അപരിചിതത്വം കാണപ്പെടും; അതോടെ ഒരാൾക്കും ഒരാളേയും പരിചയമില്ലാതാകും.
55. മദീനഃ നീചന്മാരെ പുറന്തള്ളും
വിശുദ്ധ മദീനഃയിൽ താമസിക്കുന്നതിനെ നബി ﷺ പ്രോൽസാ ഹിപ്പിക്കുകയും അതിന് ആഗ്രഹം ജനിപ്പിക്കുകയും പ്രതികൂലാവസ്ഥകളിൽ ക്ഷമിച്ചു കഴിഞ്ഞുകൂടുവാൻ കൽപിക്കുകയും ചെയ്തിട്ടുണ്ട്.
അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഞാൻ കേട്ടിരിക്കുന്നു:
لاَ يَصْبِرُ أَحَدٌ عَلَىٰ لأوَائِهَا فَيَمُوتَ، إِلاَّ كُنْتُ لَهُ شَفِيعاً أَوْ شَهِيداً يَوْمَ الْقِيَامَةِ، إِذَا كَانَ مُسْلِماً
“മദീനഃയുടെ ജീവിതക്ലേശങ്ങളിൽ ക്ഷമിക്കുകയും അങ്ങനെ മരണപ്പെടുകയും ചെയ്യുന്ന ഒരാളുമില്ല, ഞാനയാൾക്ക് അന്ത്യ നാളിൽ സാക്ഷിയും ശുപാർശകനുമാകാതെ; അയാൾ മുസ്ലി മാണെങ്കിൽ.” (മുസ്ലിം)
എന്നാൽ അന്ത്യനാളടുത്താൽ മദീനഃ അതിലെ മ്ലേച്ഛത അഥവാ അതിലെ നീചന്മാരെ ദൂരെയാക്കുന്നതാണ്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَأْتِي عَلَى النَّاسِ زَمَانٌ يَدْعُو الرَّجُلُ ابْنَ عَمِّهِ وَقَرِيبَهُ هَلُمَّ إِلَى الرَّخَاءِ هَلُمَّ إِلَى الرَّخَاءِ وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُو ايَعْلَمُونَ وَالَّذِي نَفْسِي بِيَدِهِ لَا يَخْرُجُ مِنْهُمْ أَحَدٌ رَغْبَةً عَنْهَا إِلَّا أَخْلَفَ اللَّهُ فِيهَا خَيْرًا مِنْهُ أَلَا إِنَّ الْمَدِينَةَ كَالْكِيرِ تُخْرِجُ الْخَبِيثَ لَا تَقُومُ السَّاعَةُ حَتَّى تَنْفِيَ الْمَدِينَةُ شِرَارَهَا كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ
“ജനങ്ങൾക്ക് ഒരു കാലം വരും. ഒരു വ്യക്തി തന്റെ പിതൃവ്യപുത്രനേയും അടുത്ത ബന്ധുവിനേയും സുഖജീവിതത്തിലേക്ക് വരൂ സുഖജീവിതത്തിലേക്ക് വരൂ എന്ന് ക്ഷണിക്കും. അവർ അറിഞ്ഞിരുന്നുവെങ്കിൽ മദീനയായിരുന്നു അവർക്ക് ഉത്തമം. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം. മദീനയോട് വിരക്തനായി ഒരാളും അതിൽനിന്ന് പുറത്ത് പോവുകയില്ല അയാളെക്കാൾ ഉത്തമനായവനെ അല്ലാഹു പകരം കൊണ്ടുവരാതെ. അറിയുക, നിശ്ചയം മദീനഃ ഉല പോലെയാണ്. അത് അതിന്റെ മ്ലേച്ഛത പുറത്താക്കും. മദീനഃ അതിലെ അതിനീചന്മാരെ പുറത്താക്കുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല; ഉല ഇരുമ്പിലെ മ്ലേച്ഛത അകറ്റുന്നതു പോലെ.” (മുസ്ലിം)
56. ശക്തമായ മഴഅന്ത്യനാൾ അടുത്താൽ ആകാശത്തിൽ നിന്ന് മഴ പെയ്യും; പ്രസ്തുത മഴക്ക് മുമ്പിൽ മണ്ണിന്റെ വീടുകൾക്ക് പിടിച്ചു നിൽക്കുവാനാവില്ല. ഒട്ടകങ്ങളുടെ രോമത്താലുണ്ടാക്കിയ വീടുകൾക്കേ പിടിച്ചു നിൽക്കുവാനാകൂ.
അബൂഹുറയ്റ
رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يُمْطَرَ النَّاسُ مَطَرًا لَا تُكِنُّ مِنْهُ بُيُوتُ الْمَدَرِ وَلَا تُكِنُّ مِنْهُ إِلَّا بُيُوتُ الشَّعَرِ
“മണ്ണിന്റെ വീടുകൾ സുരക്ഷിതമാകാത്ത, രോമക്കുടിലുകൾ മാ ത്രം പിടിച്ചുനിൽക്കുന്ന നിലയിൽ ജനങ്ങൾക്ക് മഴ വർഷിക്കപ്പെടുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
57. ഉപകരിക്കാത്ത മഴഭൂമിയുടെ ബർകത്ത് നഷ്ടപ്പെടുന്നതിനാലാണ് മഴയുണ്ടായിട്ടും സസ്യലതാദികൾ മുളക്കാതെ ഫലങ്ങൾ വിളയാതെ ഭൂമുഖം മാറുന്നത്. ഈ വിഷയത്തിൽ തിരുമൊഴികൾ വന്നിട്ടുണ്ട്.
അബൂഹുറയ്റ
رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ السَّنَةَ لَيْسَ بِأَنْ لَا يَكُونَ فِيهَا مَطَرٌ وَلَكِنَّ السَّنَةَ أَنْ تُمْطِرَ السَّمَاءُ وَلَا تُنْبِتَ الْأَرْضُ
“വരൾച്ചയെന്നാൽ മഴയില്ലാതാവലല്ല. മഴ വർഷിക്കപ്പെടുകയും ഭൂമിയിൽ സസ്യലതാദികൾ മുളക്കാതിരിക്കലുമാണ് വരൾച്ച.” (മുസ്ലിം)
മഴയുണ്ടായിട്ടും ഭൂമുഖം ഇപ്രകാരം ഫലശൂന്യമാകു ന്നത് അന്ത്യനാളിന്റെ അടയാളമാണെന്ന് തിരുമൊഴിയുണ്ട്.
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يُمْطَرَ النَّاسُ مَطَرًا عَامًّا وَلَا تَنْبُتَ الْأَرْضُ شَيْئًا
“ജനങ്ങൾക്ക് പൊതുവായുള്ള ഒരു മഴ വർഷിക്കപ്പെടുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. (ആ മഴ മൂലം)ഭൂമി യാതൊന്നും മുളപ്പിക്കുകയില്ല.”
58. ശക്തൻ ദുർബ്ബലനെ നശിപ്പിക്കുകആഇശ
رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ അടുക്കൽ കടന്നു വന്നു. തിരുനബിﷺ പറയുന്നുണ്ടായിരുന്നു:
يَا عَائِشَةُ قَوْمُكِ أَسْرَعُ أُمَّتِي بِي لَحَاقًا
قَالَتْ فَلَمَّا جَلَسَ قُلْتُ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ لَقَدْ دَخَلْتَ وَأَنْتَ تَقُولُ كَلَامًا ذَعَرَنِي
فَقَالَ وَمَا هُوَ؟
قَالَ تْتَزْعُمُ أَنَّ قَوْمِي أَسْرَعُ أُمَّتِكَ بِكَ لَحَاقًا
قَالَ نَعَمْ
قَالَتْ وَعَمَّ ذَاكَ؟
قَالَ تَسْتَحْلِيهِمْ الْمَنَايَا فَتَنَفَّسُ عَلَيْهِمْ أُمَّتُهُمْ
قَالَتْ فَقُلْتُ فَكَيْفَ النَّاسُ بَعْدَ ذَلِكَ أَوْ عِنْدَ ذَلِكَ؟
قَالَ دَبًى يَأْكُلُ شِدَادُهُ ضِعَافَهُ حَتَّى تَقُومَ عَلَيْهِمْ السَّاعَةُ
“ആഇശാ, എന്റെ ഉമ്മത്തികളിൽ ഏറ്റം വേഗത്തിൽ എന്നോട് വന്നണയുന്നത് നിങ്ങളുടെ ഗോത്രമാ(ക്വുറയ്ശികളാ)യിരിക്കും.
ആഇശാ رَضِيَ اللَّهُ عَنْها പറയുന്നു: “പിന്നീട് നബിﷺ ഇരുന്നപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കൾ കടന്നുവന്നപ്പോൾ പറഞ്ഞിരുന്നതായ വാക്ക് എന്നെ ഭീതിയിലാഴ്ത്തി.”
തിരുമേനിﷺ ചോദിച്ചു: എന്താണ് നിങ്ങളെ ഭിതീയിലാ ഴ്ത്തിയത്?
അവർ പറഞ്ഞു: “എന്റെ ഗോത്രമായ (ക്വുറയ്ശികളാ) യിരിക്കും താങ്കളുടെ ഉമ്മത്തികളിൽ ഏറ്റം വേഗത്തിൽ താങ്ക ളോട് വന്നണയുന്നത് എന്ന താങ്കൾ പറഞ്ഞില്ലേ?”
തിരുമേനിﷺ പറഞ്ഞു: അതെ.
അവർ ചോദിച്ചു: “അത് എന്തു കാരണത്താലാണ്?”
തിരുമേനിﷺ പറഞ്ഞു: മരണം ക്വുറയ്ശികളെ സ്വാദിഷ്ടമായ ഇരകളായി കാണുകയും സമുദായം അവരുടെമേൽ ചാടി വീഴുകയും ചെയ്യും.
അവർ പറയുന്നു: ഞാൻ ചോദിച്ചു: “അന്നേരം അല്ലെ ങ്കിൽ അതിനു ശേഷം ജനങ്ങൾ എപ്രകാരമായിരിക്കും?
തിരുമേനിﷺ പറഞ്ഞു: വെട്ടുകിളികളുടെ അവസ്ഥയിൽ ശക്തന്മാർ ദുർബലരെ തിന്നും. അവരുടെമേൽ അന്ത്യനാൾ സംഭവിക്കുന്നതുവരെ. (ജനങ്ങളിലെ ശക്തന്മാർ ദുർബലന്മാരെ നശിപ്പി ക്കുമെന്നു സാരം)”
59,60. റോമാക്കാർ എണ്ണം കൂടും അറബികൾ എണ്ണം കുറയുംമുസ്തൗരിദുൽ ഫിഹ്രി
رَضِيَ اللَّهُ عَنْهُ, അംറ് ഇബ്നുൽആസ്വി
رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
سَمِعْتُ رَسُولَ اللَّهِ يَقُولُ تَقُومُ السَّاعَةُ وَالرُّومُ أَكْثَرُ النَّاسِ
“റോമക്കാർ ആളുകളിൽ എണ്ണക്കൂടുതലായിരക്കെ അന്ത്യനാൾ സംഭവിക്കുമെന്ന് അല്ലാഹുവിന്റെ റസൂൽﷺ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.’ അപ്പോൾ അംറ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ പറയുന്നത് ഉറപ്പാക്കുക.” മുസ്തൗരിദുൽ ഫിഹ്രി رَضِيَ اللَّهُ عَنْهُ പറഞ്ഞു:
أَقُولُ لَكَ مَا سَمِعْتُ مِنْ رَسُولِ اللَّهِ ﷺ فَقَالَ عَمْرُو بْنُ الْعَاصِ إِنْ تَكُنْ قُلْتَ ذَاكَ إِنَّ فِيهِمْ لَخِصَالًا أَرْبَعًا إِنَّهُمْ لَأَسْرَعُ النَّاسِ كَرَّةً بَعْدَ فَرَّةٍ وَإِنَّهُمْ لَخَيْرُ النَّاسِ لِمِسْكِينٍ وَفَقِيرٍ وَضَعِيفٍ وَإِنَّهُمْ لَأَحْلَمُا لنَّاسِ عِنْدَ فِتْنَةٍ وَالرَّابِعَةُ حَسَنَةٌ جَمِيلَةٌ وَإِنَّهُمْ لَأَمْنَعُ النَّاسِ مِنْ ظُلْمِ الْمُلُوكِ
“അല്ലാഹുവിന്റെ റസൂലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് കേട്ടതാണ് ഞാൻ താങ്കളോട് പറയുന്നത്. അംറ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:”അത് താങ്കൾ പറയുന്നുവെങ്കിൽ നിശ്ചയം അവരിൽ നാല് സൽഗുണങ്ങളുണ്ട്. താങ്കൾക്ക് പരാജയമോ ദുരിതമോ ഉണ്ടായാൽ അവരുടെ പ്രശ്നങ്ങൾ തീർക്കുവാൻ അവർ ധൃതികാണിക്കും. സാധുവിനും അഗതിക്കും ദുർബലനും അവർ ഉത്തമരായിരിക്കും. കുഴപ്പങ്ങളുണ്ടാവുമ്പോൾ അവർ ഏറ്റവും വിവേകികളായിരിക്കും. നാലാമത്തേത് നല്ലതും സുന്ദരവുമാണ്. അഥവാ അവർ രാജാക്കന്മാരുടെ അന്യായങ്ങളിൽ നിന്ന് ആളുകളെ പ്രതിരോധിക്കുന്നവരാണ്.”
61. മുസ്ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യും
അന്ത്യനാളിന്റെ മുന്നോടിയായി മുസ്ലിംകൾ കല്ലുകളു ടേയും വൃക്ഷങ്ങളുടേയും സഹായത്തോടെ ജൂതന്മാരോട് യുദ്ധം ചെയ്യും. കല്ലുകളും വൃക്ഷങ്ങളും മുസ്ലിംകളോട് ജൂത ന്മാർക്കെതിരിൽ സംസാരിക്കും. തൽവിഷയത്തിൽ ഏതാനും ഹദീഥുകൾ.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَا لْيَهُودَ فَيَقْتُلُهُمْ الْمُسْلِمُونَ
حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ فَيَقُولُ الْحَجَرُ أَوْ
الشَّجَرُ يَا مُسْلِمُ يَاعَبْدَ اللَّهِ هَذَا يَهُودِيٌّ خَلْفِي فَتَعَالَ فَاقْتُلْهُ إِلَّ االْغَرْقَدَ فَإِنَّهُ مِنْ شَجَرِ الْيَهُودِ
“മുസ്ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.മുസ്ലിംകൾ അവരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ ജൂതൻ കല്ലുകൾക്കും വൃക്ഷങ്ങൾക്കും പിന്നിൽ ഒളിച്ചിരിക്കുകയും അപ്പോൾ കല്ലുകളും വൃക്ഷങ്ങളും വിളിച്ചു പറയുകയും ചെയ്യും: “മുസ്ലിമേ, അല്ലാഹുവിന്റെ ദാസനേ, ഇതാ എന്റെ പിന്നിൽ ജൂതൻ. നീ വരൂ. ഇവനെ കൊല്ലൂ. ഗർക്വദ് വൃക്ഷമൊഴിച്ച്; അത് ജൂതന്മാരുടെ വൃക്ഷ ങ്ങളിൽ പെട്ടതാണ്.” (മുസ്ലിം)
അനസി رَضِيَ اللَّهُ عَنْه ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
تُقَاتِلُونَ الْيَهُودَ حَتَّى يَخْتَبِيَ أَحَدُهُمْ وَرَاءَ الْحَجَرِ فَيَقُولُ يَا عَبْدَ اللَّهِ هَذَا يَهُودِيٌّ وَرَائِي فَاقْتُلْهُ
“ജൂതന്മാരോട് നിങ്ങൾ യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചു പറയും: “അല്ലാഹുവിന്റെ ദാസനേ, ഇതാ എന്റെ പിന്നി ൽ ജൂതൻ. നീ ഇവനെ കൊല്ലൂ.” (ബുഖാരി)
62. യൂപ്രട്ടീസ് വറ്റും
ഇറാക്വിലെ യൂപ്രട്ടീസ് നദി പ്രസിദ്ധമാണ്. അന്ത്യനാളടുത്താൽ പ്രസ്തുത നദി വറ്റിത്തുടങ്ങുകയും അത് ഗതിമാറി ഒഴുകുകയും അതിൽ ഒരു സ്വർണ്ണമല വെളിപ്പെടുകയും അതി നു വേണ്ടി ആളുകൾ യുദ്ധം ചെയ്യുകയും ചെയ്യും. ധാരാളം മനുഷ്യർ അപ്പോൾ കൊല്ലപ്പെടും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَحْسِرَ الْفُرَاتُ عَنْ جَبَلٍ مِنْ ذَهَبٍ يَقْتَتِلُ النَّاسُ عَلَيْهِ فَيُقْتَلُ مِنْ كُلِّ مِائَةٍ تِسْعَةٌ وَتِسْعُونَ وَيَقُولُ كُلُّ رَجُلٍ مِنْهُمْ لَعَلِّي أَكُونُ أَنَا الَّذِي أَنْجُو
“സ്വർണ്ണത്താലുള്ള ഒരു മല (വെളിപ്പെടും വിധം) യൂപ്രട്ടീസ് നദിയിലെ വെള്ളം വറ്റുന്നതുവരെ അന്ത്യനാൾ സംഭവിക്കുക യില്ല. അതിനായി ജനങ്ങൾ യുദ്ധം ചെയ്യും. അപ്പോൾ ഒാരോ നൂറ് പേരിൽ നിന്നും തൊണ്ണൂറ്റിയൊമ്പത് പേർ കൊല്ലപ്പെടും. രക്ഷപ്പെടുന്നവൻ ഞാനായിരുന്നുവെങ്കിൽ എന്ന് അവരിൽ ഒാരോരുത്തരും പറഞ്ഞുപോകും.” (മുസ്ലിം)
മറ്റൊരു റിപ്പോർട്ടിൽ:
فَمَنْ حَضَرَهُ فَلَا يَأْخُذْ مِنْهُ شَيْئًا
“വല്ലവനും അതിൽ സന്നിഹിതനായാൽ അവൻ അതിൽ നിന്ന് യാതൊന്നും എടുക്കാതിരിക്കട്ടെ.” (ബുഖാരി))
63. പർവ്വതങ്ങൾ അപ്രത്യക്ഷമാകും
ഭൂമിക്ക് ആണികളെന്നോണം വർത്തിക്കുന്ന പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുന്നത് അന്ത്യ നാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. പ്രകൃതിക്ഷോഭങ്ങൾ കാരണത്താലോ മനുഷ്യരുടെ ഭൂമി നിരത്തൽ പ്രക്രിയ കാരണ ത്താലോ മറ്റോ മലകൾ അപ്രത്യക്ഷമായേക്കാം.
സമുറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَزُولَ الجِبَالُ عَنْ أمَاكِنِهَا وتَرَونَ الأُمُورَ العِظَامَ الَّتىِ لَـمْ تَكُونُو اتَرَونَهَا
“പർവ്വതങ്ങൾ അതിന്റെ സ്ഥാനത്തു നിന്ന് നീങ്ങുന്നതുവരേയും നിങ്ങൾ കണ്ടിട്ടില്ലാത്ത വലിയ വലിയ കാര്യങ്ങൾ നിങ്ങൾ കാണുന്നതുവരേയും അന്ത്യനാൾ സംഭവിക്കുകയില്ല.”
64,65.അറേബ്യൻ ഉപദ്വീപ് നിർഭയത്വത്തിലാകും, പച്ചപുതക്കും
അറേബ്യൻ ഉപദ്വീപിൽ എഴുപത് ശതമാനവും വരണ്ട മരുപ്രദേശമാണ്. എന്നാൽ അന്ത്യനാളിന് മുന്നോടിയായി അവിടം നദികളൊഴുകിയും പച്ചമുളച്ചും മരുഭൂമി സസ്യശ്യാമള മാകുമെന്ന് തിരുമൊഴിയുണ്ട്. അത് അന്ത്യനാളിന്റെ അടയാളവുമായിരിക്കും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى تَعُودَ أَرْضُ الْعَرَبِ مُرُوجًا وَأَنْهَارًا وَحَتَّى يَسِيرَ الرَّاكِبُ بَيْنَ الْعِرَاقِ وَمَكَّةَ لَا يَخَافُ إِلَّا ضَلَالَ الطَّرِيقِ وَحَتَّى يَكْثُرَ الْهَرْجُ قَالُوا وَمَا الْهَرْجُ يَا رَسُولَ اللَّهِ قَالَ الْقَتْلُ
“അറേബ്യൻ ഉപദ്വീപിന് പച്ചപ്പുകളാലും നദികളാലും ഒരു മടക്കം ഉണ്ടാകുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. മക്കയുടേയും ഇറാക്ക്വിന്റേയും ഇടയിൽ ഒരു വാഹനസവാരിക്കാ രൻ സഞ്ചരിക്കും; അയാൾ വഴി തെറ്റുന്നതിനെ മാത്രമാണ് ഭയ ക്കുക. (അതുവരേയും അന്ത്യനാൾ സംഭവിക്കുകയില്ല.) ഹർജ് വർദ്ധിക്കുന്നതുവരേയും (അന്ത്യനാൾ സംഭവിക്കുകയില്ല.) അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഹർജ്? നബിﷺ പറഞ്ഞു: “കൊലപാതകമാണ്.””
66,67,68. അഹ്ലാസ്, സർറാഅ്, ദുഹയ്മാഅ് ഫിത്നഃകൾ
ദജ്ജാലിന്റെ ഫിത്നഃയോടടുത്ത് നടമാടുന്ന അപകടകാരികളായ ഏതാനും കുഴപ്പങ്ങളും കഠിനമായ പരീക്ഷണങ്ങളുമാണ് അഹ്ലാസ്, സർറാഅ്, ദുഹയ്മാഅ് എന്നീ ഫിത്നഃകൾ. അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كُنَّا قُعُودًا عِنْدَ رَسُولِ اللَّهِ ﷺ فَذَكَرَ الْفِتَنَ فَأَكْثَرَ فِي ذِكْرِهَا حَتَّى ذَكَرَ فِتْنَةَ الْأَحْلَاسِ
فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا فِتْنَةُ الْأَحْلَاسِ
قَالَ هِيَ هَرَبٌ وَحَرْبٌ
ثُمَّ فِتْنَةُ السَّرَّاءِ دَخَنُهَا مِنْ تَحْتِ قَدَمَيْ رَجُلٍ مِنْ أَهْلِ بَيْتِي يَزْعُمُ أَنَّهُ مِنِّي
وَلَيْسَ مِنِّي وَإِنَّمَا أَوْلِيَائِي الْمُتَّقُونَ
ثُمَّ يَصْطَلِحُ النَّاسُ عَلَى رَجُلٍ كَوَرِكٍ عَلَى ضِلَعٍ
ثُمَّ فِتْنَةُ الدُّهَيْمَاءِ لَا تَدَعُ أَحَدًا مِنْ هَذِهِ الْأُمَّةِ إِلَّ الَطَمَتْهُ لَطْمَةً فَإِذَا قِيلَ انْقَضَتْ تَمَادَتْ يُصْبِحُ الرَّجُلُ فِيهَا مُؤْمِنًا وَيُمْسِي كَافِرًا حَتَّى يَصِيرَ النَّاسُ إِلَى فُسْطَاطَيْنِ فُسْطَاطِ إِيمَانٍ لَا نِفَاقَ فِيهِ وَفُسْطَاطِ نِفَاقٍ لَا إِيمَانَ فِيهِ
فَإِذَا كَانَ ذَاكُمْ فَانْتَظِرُوا الدَّجَّالَ مِنْ يَوْمِهِ أَوْ مِنْ غَدِهِ
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലിﷺനരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ തിരുമേനിﷺ ഫിത്നകളെ അനുസ്മരിക്കുകയും പ്രസ്തുത അനുസ്മരണം അധികരിപ്പിക്കുകയും ചെയ്തു. അങ്ങിനെ തിരുമേനി ﷺ “അഹ്ലാസി’ന്റെ ഫിത്നഃയെക്കുറിച്ച് പറഞ്ഞു.
അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് “അഹ്ലാസി’ന്റെ ഫിത്നഃ?
തിരുമേനി ﷺ പറഞ്ഞു:കൊള്ളയും കലഹവുമാണ് അത്.
പിന്നീട് ഫിത്നതുസ്സർറാഅ് (സുഖാഢംബരത്താലുള്ള ഫിത്നഃ) ആണ്. എന്റെ കുടുംബത്തിൽ ഒരാളുടെ കാൽപാദങ്ങൾക്ക് അടിയിൽ നിന്നാണ് അതിന്റെ പുക ഉയരുക. അയാൾ എന്റെ (കുടുംബത്തിൽ) നിന്നാണെന്ന് ജൽപ്പിക്കും. അയാൾ എന്നിൽ നിന്നല്ല. എന്റെ മിത്രങ്ങൾ മുത്തക്വീങ്ങൾ മാത്രമാണ്.
പിന്നീട് ജനങ്ങൾ ഒരാൾക്ക് ബയ്അത്ത് ചെയ്തു ഒരുമിക്കും.(അയാൾ അധികാരത്തിന് യോഗ്യതയും കാര്യപ്രാപ്തിയും ഇല്ലാത്തവനായതിനാൽ അയാളുടെ നേതൃത്വം) വാരിയെല്ലിൽ തൂങ്ങിനിൽക്കുന്ന ഭാരിച്ച ഒരു എല്ലുപോലെ (ഉലഞ്ഞാടു ന്നതായിരിക്കും).
പിന്നീടാണ് ഫിത്നത്തുദ്ദുഹയ്മാഅ്. ഈ സമുദായ ത്തിൽ ഒരാളേയും അത് (പരീക്ഷണങ്ങൾ കൊണ്ട്) പ്രഹരിക്കാ തെ വിട്ടേക്കില്ല. അത് തീർന്നെന്ന് പറയപ്പെട്ടാൽ അത് അധിക രിച്ചുപരക്കും. അതിൽ ആളുകൾ വിശ്വാസിയായി പ്രഭാതത്തിൽ പ്രവേശിക്കും. അവിശ്വാസിയായി പ്രദോഷത്തിലും പ്രവേ ശിക്കും. അങ്ങിനെ ജനങ്ങൾ രണ്ടു വിഭാഗമാകും. ഒരു വിഭാഗം ഇൗമാനിന്റേത്. അതിൽ ഒട്ടും കാപട്യമില്ല. മറ്റേ വിഭാഗം കാപട്യത്തിന്റേത്. അതിൽ ഒട്ടും ഈമാനില്ല.
അത് ആയിക്കഴിഞ്ഞാൽ നിങ്ങൾ അന്നുതന്നെ ദജ്ജാലി നെ പ്രതീക്ഷിക്കുക. അല്ലെങ്കിൽ അതിന്റെ പിറ്റേന്നാൾ.”
69,70. ഹറമിന്റെ പവിത്രത കെടുത്തുക, കഅ്ബഃ പൊളിക്കുക
കലാവസാനം ഹബശക്കാരനായ ദൂസുവയ് ക്വതയ്ൻ പുറപ്പെടുകയും കഅ്ബഃയിലെ മുതലുകൾ കൊള്ളയടിക്കുകയും അതിന്റെ കിസ്വഃ അഴിച്ചിടുകയും അത് പൊളിക്കുകയും ചെയ്യും. ഭൂമിക്കുപരിയിൽ “അല്ലാഹ്, അല്ലാഹ് ‘ എന്ന് വിളിക്കുന്ന ഒരാളും ശേഷിക്കാത്ത കാലത്തായിരിക്കും അത്. അന്ന് കഅ്ബഃ പൊളിച്ചാൽ പിന്നീട് അതൊരിക്കലും പുനർനിർമ്മാണം നടത്തപ്പെടുകയോ പരിപാലിക്കപ്പെടുകയോ ഇല്ല.
സഈദ് ഇബ്നു സംആനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി അബൂ ഹുറയ്റഃ رَضِيَ اللَّهُ عَنْهُ അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യോട് പറയുന്നത് ഞാൻ കേട്ടു:
يُبَايَعُ لِرَجُلٍ مَابَيْنَ الرُّكْنِ وَالْمَقَامِ وَلَنْ يَسْتَحِلَّ الْبَيْتَ إِلَّا أَهْلُهُ فَإِذَا اسْتَحَلُّوهُ فَلَا يُسْأَلُ عَنْ هَلَكَةِ الْعَرَبِ ثُمَّ تَأْتِي الْحَبَشَةُ فَيُخَرِّبُونَهُ خَرَابًا لَا يَعْمُرُ بَعْدَهُ أَبَدًا وَهُمْ الَّذِي نَيَسْتَخْرِجُونَ كَنْزَهُ
“ഹജറുൽ അസ്വദിന്റേയും മക്വാമു ഇബ്റാഹീമിന്റേയും ഇട യിൽ ഒരാൾക്ക് ബൈഅത്ത് ചെയ്യപ്പെടും. കഅ്ബയുടെ പവിത്രത അതിന്റെ വാക്താക്കളല്ലാതെ (മുസ്ലിംകളല്ലാതെ) നശിപ്പിക്കുകയില്ല. അവർ അതിന്റെ പവിത്രത കെടുത്തിയാൽ അറബികളുടെ നാശത്തെപ്പറ്റി ചോദിക്കപ്പെടേണ്ടതില്ല. അതിൽ പിന്നെ ഹബശക്കാർ വരും. അവർ കഅ്ബഃയെ തകർക്കും. പിന്നീടൊരിക്കലും അത് പുനർനിർമ്മിക്കപ്പെടുകയോ പരിപാലിക്കപ്പെടുകയോ ഇല്ല. അവർ തന്നെയായിരിക്കും അതിലെ സൂക്ഷിപ്പു സ്വത്ത് പുറത്തെടുക്കുക.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
يُخَرِّبُ الْكَعْبَةَ ذُو السُّوَيْقَتَيْنِ مِنْ الْحَبَشَةِ
“ഹബശഃയിൽ നിന്നുള്ള ദൂസുവയ്ക്വതയ്ൻ കഅ്ബയെ തകർ ക്കുന്നതാണ്.” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
فِي آخِرِ الزَّمَانِ يَظْهَرُ ذُو السُّوَيْقَتَيْنِ عَلَى الْكَعْبَةِ… فَيَهْدِمُهَا
“കാലാവസാനത്തിൽ ദൂസുവയ്ക്വതയ്ൻ കഅ്ബഃയുടെ മേൽ ആധിപത്യം നേടുകയും അത് പൊളിക്കുകയും ചെയ്യുന്നതാണ്.”
71. ഇസ്താംബൂൾ വിജയം
ക്വുസ്ത്വൻത്വീനിയ്യഃ (കോൺസ്റ്റാന്റിനോപ്പിൾ) ബയ്സാ ന്റിയ തുടങ്ങിയ പേരുകളിൽ ചരിത്രത്തിൽ പ്രസിദ്ധമായ റോമൻ നഗരമാണ് ഇന്ന് ഇസ്താംബൂൾ എന്ന പേരിൽ അറിയ പ്പെടുന്നത്. യുദ്ധസന്ധികളുടെ ചരിത്രമാണ് മുസ്ലിംകളുടേയും റോമാക്കാരുടേയും ചരിത്രം. അന്ത്യനാളിനോടടുത്ത് മുസ്ലിംക ളുടേയും റോമാക്കാരുടേയും ഇടയിൽ രക്തസിക്തമായ വലിയ ഒരു പോരാട്ടം നടക്കുമെന്നും അതിൽ മുസ്ലിംകൾ വിജയം വരിക്കുമെന്നും തിരുനബിﷺ പറഞ്ഞിട്ടുണ്ട്. പ്രസ്തുത പോരാട്ടത്തെ തുടർന്ന് മുസ്ലിംകൾ ക്വുസ്ത്വൻത്വീനിയ്യഃയിലേക്ക് തിരിക്കുമെന്നും സായുധ പോരാട്ടമില്ലാതെ അത് വിജയിച്ചടക്കുമെന്നും നബിﷺ ഉണർത്തി. അന്ന് മുസ്ലിംകളുടെ ആയുധങ്ങൾ തക്ബീറും തഹ്ലീലുമായിരിക്കും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
سَمِعْتُمْ بِمَدِينَةٍ جَانِبٌ مِنْهَا فِي الْبَرِّ وَجَانِبٌ مِنْهَا فِي الْبَحْرِ
قَالُوا نَعَمْ يَا رَسُولَ اللَّهِ
قَالَ لَا تَقُومُ السَّاعَةُ حَتَّى يَغْزُوَهَا سَبْعُونَ أَلْفًا مِنْ بَنِي إِسْحَقَ فَإِذَا جَاءُوهَا نَزَلُوا فَلَمْ يُقَاتِلُوا بِسِلَاحٍ وَلَمْ يَرْمُوا بِسَهْمٍ
قَالُوا لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ فَيَسْقُطُ أَحَدُ جَانِبَيْهَا…..
ثُمَّ يَقُولُوا الثَّانِيَةَ لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ فَيَسْقُطُ جَانِبُهَا الْآخَرُ
ثُمَّ يَقُولُوا الثَّالِثَةَ لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ فَيُفَرَّجُ لَهُمْ فَيَدْخُلُوهَا فَيَغْنَمُوا فَبَيْنَمَا هُمْ يَقْتَسِمُونَ الْمَغَانِمَ إِذْ جَاءَهُمْ الصَّرِيخُ فَقَالَ إِنَّ الدَّجَّالَ قَدْ خَرَجَ فَيَتْرُكُونَ كُلَّ شَيْءٍ وَيَرْجِعُونَ
“നിങ്ങൾ, ഒരു ഭാഗം കരയിലും മറ്റൊരു ഭാഗം കടലിലുമായി ട്ടുള്ള ഒരു പട്ടണത്തെ കുറിച്ച് കേട്ടിട്ടില്ലേ.
അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അതെ.
നബി ﷺ പറഞ്ഞു:ഇസ്വ്ഹാക്വിന്റെ സന്താന പരമ്പരയിൽ നിന്ന് എഴുപതിനായിരം പേർ ആ പട്ടണത്തോട് യുദ്ധം ചെയ്യു ന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അവർ ആ നാട്ടിലെ ത്തിയാൽ അവിടെ ഇറങ്ങും. അവർ ആയുധമെടുത്ത് പോരാടു കയോ അമ്പെയ്യുകയോ ചെയ്യില്ല.
അവർ “ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബർ’ എന്ന് പറയും. അതോടെ അതിന്റെ രണ്ടിലൊരു ഭാഗം വീഴും.
രണ്ടാമതായി വീണ്ടും അവർ പറയും: “ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബർ’. അതോടെ അതിന്റെ മറ്റേ ഭാഗ വും വീഴും.
വീണ്ടും അവർ പറയും: “ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅ ക്ബർ’. അതോടെ അവർക്ക് വഴിതുറക്കപ്പെടുകയും അവർ യുദ്ധാർജിത സമ്പത്തുകൾ നേടുകയും ചെയ്യും. അവർ യുദ്ധാർജിത സമ്പത്തുകൾ വിഹിതം വെച്ചെടുക്കവെ അവരെ തേടി വിളിയാളിയെത്തും. അയാൾ വിളംബരം ചെയ്യും: നിശ്ചയം ദജ്ജാൽ പുറപ്പെട്ടിരിക്കുന്നു. അതോടെ അവർ എല്ലാം വെടിയുകയും മടങ്ങുകയും ചെയ്യും.”
72.വിശ്വാസികളെ മരിപ്പിക്കുന്ന അനുഗ്രഹക്കാറ്റ്
ദജ്ജാലിന്റെ പുറപ്പാടും ഇൗസാ
رَضِيَ اللَّهُ عَنْهُ യുടെ ഇറക്കവും യഅ്ജൂജ് മഅ്ജൂജിന്റെ വരവും വിവരിക്കുന്ന നവ്വാസ് ഇബ്നു സംആനി
رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഇപ്രകാരം ഉണ്ട്:
إِذْ بَعَثَ اللَّهُ رِيحًا طَيِّبَةً فَتَأْخُذُهُمْ تَحْتَ آبَاطِهِمْ فَتَقْبِضُ رُوحَ كُلِّ مُؤْمِنٍ وَكُلِّ مُسْلِمٍ وَيَبْقَى شِرَارُ النَّاسِ يَتَهَارَجُونَ فِيهَا تَهَارُجَ الْحُمُرِ فَعَلَيْهِمْ تَقُومُ السَّاعَةُ
“…അന്നേരം അല്ലാഹു ഒരു നല്ലകാറ്റിനെ നിയോഗിക്കും. അത് അവരുടെ കക്ഷങ്ങൾക്കടിയിലൂടെ അവരെ പിടികൂടുകയും എല്ലാ മുഅ്മിനിന്റേയും എല്ലാ മുസ്ലിമിന്റേയും ആത്മാവിനെ പിടികൂടുകയും ചെയ്യും. ജനങ്ങളിൽ അതിനീചന്മാർ ശേഷിക്കും. അവർ അതിൽ കഴുതകൾ ഇണചേരുന്നതു പോലെ ലൈംഗീകാസക്തിയിൽ കഴിയും.അപ്പോൾ അവരുടേ മേൽ അന്ത്യനാൾ സംഭവിക്കും.” (മുസ്ലിം)
73. ഹജ്ജ് കർമ്മം നിലക്കൽ
അന്ത്യനാൾ സംഭവിക്കുന്നതിന്റെ മുമ്പായി കഅ്ബഃ യിൽ ഹജ്ജ് കർമ്മം നിലക്കുന്ന ഒരു സമയം വരുമെന്ന് ഹദീഥിലുണ്ട്. അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
لاَ تَقُومُ السَّاعَةُ حَتىَّ لاَ يُحَجَّ البَيْتُ
“കഅ്ബഃയിൽ ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.” (ബുഖാരി)
74. ഇസ്ലാം നാമാവശേഷമാകൽ, ക്വുർആൻ ഉയർത്തപ്പെടൽഹുദയ്ഫഃ
رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ അല്ലാഹു വിന്റെ റസൂൽﷺ പറഞ്ഞതായി ഇപ്രകാരം ഉണ്ട്:
يَدْرُسُ الْإِسْلَامُ كَمَا يَدْرُسُ وَشْيُ الثَّوْبِ حَتَّى لَا يُدْرَى مَا صِيَامٌ وَلَا صَلَاةٌ وَلَا نُسُكٌ وَلَا صَدَقَةٌ وَلَيُسْرَى عَلَى كِتَابِ اللَّهِ عَزَّ وَجَلَّ فِي لَيْلَةٍ فَلَا يَبْقَى فِي الْأَرْضِ مِنْهُ آيَةٌ وَتَبْقَى طَوَائِفُ مِنْ النَّاسِ الشَّيْخُ الْكَبِيرُ وَالْعَجُوزُ يَقُولُونَ أَدْرَكْنَا آبَاءَنَا عَلَى هَذِهِ الْكَلِمَةِ لَا إِلَهَ إِلَّا اللَّهُ فَنَحْنُ نَقُولُهَا
“വസ്ത്രത്തിന്റെ കര നുരുമ്പിത്തീരുന്നതു പോലെ ഇസ്ലാം നാമാവശേഷമാകും. എത്രത്തോളമെന്നാൽ നോമ്പ്, നമസ്കാരം, ഹജ്ജ്, സ്വദക്വഃ എന്നിവ എന്താണെന്നു പോലും അറിയപ്പെടു കയില്ല. വിശുദ്ധക്വുർആനിന് ഒരു രാത്രി കഴിഞ്ഞുപോകും. അപ്പോൾ അതിൽനിന്ന് ഒരു ആയത്തുപോലും ഭൂമിയിൽ ശേഷി ക്കുകയില്ല. പ്രായാധിക്യമുള്ള വൃദ്ധന്മാർ, വൃദ്ധകൾ തുടങ്ങി ജനങ്ങളിൽ ചില വിഭാഗങ്ങൾ ശേഷിക്കും. അവർ പറയും: “ലാഇലാഹ ഇല്ലല്ലാഹ് ‘ എന്ന കലിമത്തിലാണ് ഞങ്ങൾ ഞങ്ങ ളുടെ മാതാപിതാക്കളെ കണ്ടുമുട്ടിയത്. അതിനാൽ ഞങ്ങളും അത് പറയുന്നു.”