മരണാസന്നനരാകുന്ന മനുഷ്യരെല്ലാം മരണത്തിന്റെ സകറാത്തി നെ അഭിമുഖീകരിക്കുകയും അനുഭവിക്കുകയും ചെയ്യും.
وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ﴿١٩﴾ (ق: ١٩)
മരണത്തിന്റെ സകറാത്ത് യാഥാർത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നിൽ നിന്ന് നീ ഒഴിഞ്ഞു മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. (വി.ക്വു 50:19)
സകറാത്ത് എന്നാൽ പ്രയാസവും വേദനയെ തുടർന്നുണ്ടാകുന്ന അർദ്ധബോധാവസ്ഥയുമാകുന്നു. ഇത്തരം സകറാത്ത് അല്ലാഹുവിന്റെ തിരുദൂതർ ﷺ വരെ അനുഭവിച്ചിട്ടുണ്ട്. തിരുനബി ﷺ തന്റെ മരണശയ്യയി ലായിരിക്കേ മുന്നിലുണ്ടായിരുന്ന പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് മുഖം തുടച്ചു കൊണ്ടിരിന്നു. തിരുമേനി ﷺ പറഞ്ഞതായി പ്രിയപത്നി ആഇശ رَضِيَ اللَّهُ عَنْها പറയുന്നു:
لاَ إِلَهَ إِلاَّ اللَّهُ، إِنَّ لِلْمَوْتِ سَكَرَاتٍ
“ലാഇലാഹഇല്ലല്ലാഹ്” നിശ്ചയം, മരണത്തിന് സകറാത്തുണ്ട്.” (ബുഖാരി)
ആഇശ رَضِيَ اللَّهُ عَنْها പറയുന്നു:
مَا رَأَيْتُ أَحَدًا أَشَدَّ عَلَيْهِ الْوَجَعُ مِنْ رَسُولِ اللَّهِ ﷺ
“അല്ലാഹുവിന്റെ റസൂലി ﷺ നോളം വേദന കഠിനമായതായി ഒരാളേയും ഞാൻ കണ്ടിട്ടില്ല.” (ബുഖാരി)
അനസി رَضِيَ اللَّهُ عَنْهُ ൽ യനിന്നും നിവേദനം:
لَمَّا ثَقُلَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ ، جَعَلَ يَتَغَشَّاهُ ، فَقَالَتْ فَاطِمَةُ: وَا كَرْبَ أَبَاهُ، فَقَالَ لَهَا: لَيْسَ عَلَى أَبِيكِ كَرْبٌ بَعْدَ الْيَوْمِ
“നബി ﷺ ക്ക് രോഗം മൂർചിച്ചപ്പോൾ തിരുമേനി ﷺ ബോധരഹിതനാകു വാൻ തുടങ്ങി. അപ്പോൾ ഫാത്വിമഃ رَضِيَ اللَّهُ عَنْها പറഞ്ഞു: എന്റെ പിതാവിന് എന്തൊരു വേദന! ഉടൻ തിരമേനി ﷺ അവരോടു പറഞ്ഞു: ഇന്നേ ദിവസത്തിനു ശേഷം നിങ്ങളുടെ ഉപ്പാക്ക് യാതൊരു വേദനയുമില്ല.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല