അത്വാഅ് عطاء (ദാനം) അർഹിക്കുന്നവന് അത് കനിയു ന്നവനാണ് അൽമുഅ്ത്വി. അവൻ നൽകിയത് തടയുന്ന ആരുമില്ല. അവൻ തടഞ്ഞത് നൽകുവാനും ആരുമില്ല. അല്ലാഹുവാകുന്നു മുഴുവൻ സൃഷ്ടികൾക്കും അവയുടെ സൃഷ്ടിപ്പ് കനിയുകയും അവയുടെ കാര്യങ്ങൾ ഏറ്റെടുക്കുകയും അവക്ക് ഉപജീവനം നൽ കുകയും ചെയ്യുന്നത്.
അല്ലാഹുവിന്റെ അത്വാഇനു രണ്ട് രീതിയുണ്ട്:
ഒന്ന്: അത്വാഉൻആമ്. (عطاء عام)
ഇത് മുഴുവൻ സൃഷ്ടകൾക്കുമുള്ള അല്ലാഹുവിന്റെ ദാനമാണ്. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا ﴿٢٠﴾ (لإسراء: ٢٠)
ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്) നാം സഹായിക്കുന്നതാണ്. നിന്റെ രക്ഷിതാവിന്റെ ദാനത്തിൽ പെട്ടതത്രെ അത്. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞു വെക്കപ്പെടുന്നതല്ല. (വി. ക്വു. 17: 20)
രണ്ട്: അത്വാഉൻഖാസ്വ്. (عطاء خاصّ)
ഇത് അല്ലാഹുവിന്റെ നബിമാർ മുർസലീങ്ങൾ സ്വാലിഹീ ങ്ങൾ തുടങ്ങിയുള്ളവർക്കാണ്. സുലെയ്മാൻ നബി (അ) യുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ ﴿٣٥﴾ فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاءً حَيْثُ أَصَابَ ﴿٣٦﴾ وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ ﴿٣٧﴾ وَآخَرِينَ مُقَرَّنِينَ فِي الْأَصْفَادِ ﴿٣٨﴾ هَٰذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ ﴿٣٩﴾ (ص: ٣٥-٣٩)
അദ്ദേഹം പറഞ്ഞു. എന്റെ രക്ഷിതാവേ, നീ എനിക്കു പൊറുത്തു തരികയും എനിക്കു ശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജ വാഴ്ച നീ എനിക്കു പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീർച്ച യായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലൻ.അപ്പോൾ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹ ത്തിന്റെ കൽപനപ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗ മ്യമായനിലയിൽ അത് സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിർമാണ വിദഗ്ദ്ധരും മുങ്ങൽ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹ ത്തിന്നു കീഴ്പെടുത്തികൊടുത്തു.) ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു.) ഇത് നമ്മുടെ ദാനമാകുന്നു. ആകയാൽ നീ ഒൗദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കൽ ഉണ്ടാവില്ല.(എന്നു നാം സുലെയ്മാനോട് പറയുകയും ചെയ്തു.) (വി. ക്വു. 38: 35-39)
അന്ത്യനാൾ സംഭവിച്ചാൽ അല്ലാഹുവിന്റെ അത്വാഅ് വി ശ്വാസികളായ ദാസന്മാർക്കുമാത്രമാണ്.
أَمَّا الَّذِينَ سُعِدُوا فَفِي الْجَنَّةِ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۖ عَطَاءً غَيْرَ مَجْذُوذٍ ﴿١٠٨﴾ (هود: ١٠٨)
എന്നാൽ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവർ സ്വർഗത്തിലായിരി ക്കും. ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം അവര തിൽ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊ ഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കുമത്.(വി. ക്വു. 11: 108)
إِنَّ لِلْمُتَّقِينَ مَفَازًا ﴿٣١﴾ حَدَائِقَ وَأَعْنَابًا ﴿٣٢﴾ وَكَوَاعِبَ أَتْرَابًا ﴿٣٣﴾ وَكَأْسًا دِهَاقًا ﴿٣٤﴾ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا ﴿٣٥﴾ جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا ﴿٣٦﴾ (النبأ: ٣١-٣٦)
തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്. അതായത് (സ്വർഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, തുടുത്തമാർവിടമുള്ള സമപ്രായക്കാരായ തരുണികളും. നിറഞ്ഞ പാനപാത്രങ്ങളും. അ വിടെ അനാവശ്യമായ ഒരു വാക്കോ വ്യാജവാർത്തയോ അവർ കേൾക്കുകയില്ല. (അത്)നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള ഒരു പ്രതി ഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു. (വി. ക്വു. 78: 31-36)
അല്ലാഹുവിന് അൽമുഅ്ത്വി എന്ന നാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. മുആവിയി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ في الدِّينِ، وَاللَّهُ الْمُعْطِي وَأَنَا الْقَاسِمُ، وَلاَ تَزَالُ هَذِهِ الأُمَّةُ ظَاهِرِينَ عَلَى مَنْ خَالَفَهُمْ حَتَّى يَأْتِي أَمْرُ اللَّهِ وَهُمْ ظَاهِرُونَ
“വല്ലവനോടും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ ഇസ്ലാമിൽ അവന് പാണ്ഡിത്യമേകും. അല്ലാഹുവാണ് അൽമുഅ്ത്വി(ദാനമേകുന്നവൻ) ഞാൻ ക്വാസിമുമാണ് (അല്ലാഹു നൽകിയതു അവൻ കൽപിച്ച തുപ്രകാരം വീതംവെക്കുന്നവൻ.) ഇൗ സമുദായം അവരോട് എ തിരാവുന്നവർക്കെതിരിൽ വിജയികളായിക്കൊണ്ടിരിക്കും. അല്ലാഹു വിന്റെ കൽപനയെത്തുന്നതുവരെ അവർ വിജയികളായിരിക്കും.”. (ബുഖാരി, മുസ്ലിം)
അത്വാഅ് അല്ലാഹുവിന്റേതാണ്. അവൻ നൽകിയത് തടയുന്ന ആരുമില്ല. അവൻ തടഞ്ഞത് നൽകുവാനും ആരുമില്ല. ന മസ്കാരശേഷം നബി ﷺ ഇപ്രകാരം ചൊല്ലിയിരുന്നതായി ഇമാം മുസ്ലിം മുഗീറഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം ചെയ്തിട്ടുണ്ട്.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നൽകുന്ന ത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നൽകുന്ന വനായി ആരുമില്ല. നിന്റെ അടുക്കൽ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.
അബ്ദുൽ ജബ്ബാർ അബ്ദുല്ല