الْقَابِضُ ، الْبَاسِطُ (അൽക്വാബിദ്വ്, അൽബാസിത്വ്)

THADHKIRAH

താനുദ്ദേശിക്കുന്നവർക്ക് ഉപജീവനം കുടുസ്സാക്കുന്നവനും നിഷേധിക്കുന്നവനും എന്നാണ് അൽക്വാബിദ്വ് എന്ന നാമം അർ ത്ഥമാക്കുന്നത്. താനുദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കു ന്നവൻ എന്നാണ് അൽബാസിത്വ് അർത്ഥമാക്കുന്നത്.
അൽഹലീമിജ പറഞ്ഞു:  തന്റെ  ഒൗദാര്യം ദാസന്മാർക്കു വിശാലമാക്കുന്നവൻ എന്നതാണ് അൽബാസിത്വ് അർത്ഥമാക്കു ന്നത്. അവൻ ഉപജീവനമേകുകയും വിശാലമാക്കുകയും ഒൗദാര്യ മേകുകയും പ്രാമുഖ്യമേകുകയും സ്വാധീനമേകുകയും കീഴ്പെ ടുത്തുകയും ചെയ്യുന്നു. ആവശ്യമാകുന്നതിനേക്കാൾ കൂടുതൽ നൽകുന്നു. താനുദ്ദേശിക്കുന്നവരിൽനിന്ന് തന്റെ നന്മയും പു ണ്യവും ചുരുക്കുകയും കുടുസ്സാക്കുകയും അല്ലെങ്കിൽ തടയുക യും ദരിദ്രനാക്കുകയും ചെയ്യുന്നവനാണ് അൽക്വാബിദ്വ്  
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: തന്റെ ഹിക്മത്തി ന്റേയും റഹ്മത്തിന്റേയും തുടർച്ചയായി രിസ്ക്വുകളേയും റൂഹുകളേയും പിടിക്കുകയും രിസ്ക്വുകളേയും ഹൃദയങ്ങളേയും വിശാലമാക്കുകയും ചെയ്യുന്നവനാണ് അൽക്വാബിദ്വും  അൽബാസിത്വു മായവൻ.  
അൽക്വാബിദ്വ്, അൽബാസിത്വ് എന്നീ അല്ലാഹുവിന്റെ തിരുനാമങ്ങൾ അനസി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള ഹദീഥിലാണ് വന്നിട്ടുള്ളത്. 
غَلَا السِّعْرُ عَلَى عَهْدِ رَسُولِ اللَّهِ ‎ﷺ  فَقَالُوا يَا رَسُولَ اللَّهِ لَوْ سَعَّرْتَ فَقَالَ إِنَّ اللَّهَ هُوَ الْخَالِقُ الْقَابِضُ الْبَاسِطُ الرَّازِقُ الْمُسَعِّرُ وَإِنِّي لَأَرْجُو أَنْ أَلْقَى اللَّهَ وَلَا يَطْلُبُنِي أَحَدٌ بِمَظْلَمَةٍ ظَلَمْتُهَا إِيَّاهُ فِي دَمٍ وَلَا مَالٍ
“അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ കാലത്ത് വിലകൂടി. അപ്പോൾ അ വർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ വില നിശ്ചയിച്ചാ ലും. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: നിശ്ചയം അല്ലാഹു അവ നാണ് അൽക്വാബിദ്വും അൽബാസിത്വും അർറാസിക്വും അൽ മുസഇറുമായ(വില വിധിച്ചവനുമായ) സ്രഷ്ടാവ്. നിശ്ചയം, ഒരാളും രക്തത്തിന്റേയോ സമ്പത്തിന്റേയോ വിഷയത്തിൽ ഞാൻ അയാ ളോട് ചെയ്ത ഒരു അന്യായത്തിന്റെ പേരിൽ എന്നെ അന്വേഷി ക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ഞാൻ ആ ഗ്രഹിക്കുന്നു.”   
അടിയാറുകളുടെ ഉപജീവനം വിശാലമാക്കുന്നവനും ഇടു ക്കുന്നവനും അല്ലാഹുവാകുന്നു. ഉപജീവനം വിശാലമാക്കലും ഇടുക്കലും അല്ലാഹുവിലേക്ക് ചേർത്തുപറഞ്ഞ ധാരാളം വചനങ്ങൾ വിശുദ്ധ ക്വുർആനിൽ കാണാം. 
اللَّهُ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ  (الرعد: ٢٦)
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് ഉപജീവനം വിശാലമാ ക്കുകയും (മറ്റു ചിലർക്ക് അത്) പരിമിതപ്പെടുത്തുകയും ചെയ്യുന്നു… (വി. ക്വു. 13: 26)
 إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ (الإسراء: ٣٠)
തീർച്ചയായും നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനമാർഗം വിശാലമാക്കികൊടുക്കുന്നു. (ചിലർക്കത്) ഇടുങ്ങിയ താക്കുകയും ചെയ്യുന്നു… (വി. ക്വു. 17: 30)
قلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ   (سبأ: ٣٦)
നീ പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശി ക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും (താൻ ഉദ്ദേശിക്കുന്ന വർക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു…  (വി. ക്വു. 34: 36)
അല്ലാഹുവിന്റെ ഹിക്മത്തിനാൽ അവൻ കാണുന്ന ന ന്മകൊണ്ടു മാത്രമാണ് അവൻ അടിയാറുകളുടെ ഉപജീവനം ഇടു 
ക്കുന്നതും അവർക്ക് അത് തടയുന്നതും. 
وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ ‎﴿٢٧﴾ (الشورى: ٢٧)
അല്ലാഹു തന്റെ ദാസൻമാർക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കിൽ ഭൂമിയിൽ അവർ അതിക്രമം പ്രവർത്തിക്കുമായിരുന്നു. പക്ഷെ, അവൻ ഒരു കണക്കനുസരിച്ച് താൻ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നു.തീർച്ചയായും അവൻ തന്റെ ദാസൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.  (വി. ക്വു. 42: 27)  
 
ഏതാനും ദുആഉകൾ
അല്ലാഹുവിന്റെ റസൂൽ ‎ﷺ  ദുആഅ് ചെയ്യാറുള്ളതായി അബ്ദുല്ലാഹ് അസ്സുറക്വി رَضِيَ اللَّهُ عَنْهُ  പറയുന്നു:  
اللَّهُمَّ لاَ قَابِضَ لِمَا بَسَطْتَ وَلاَ بَاسِطَ لِمَا قَبَضْتَ وَلاَ هَادِىَ لِمَا أَضْلَلْتَ وَلاَ مُضِلَّ لِمَنْ هَدَيْتَ وَلاَ مُعْطِىَ لِمَا مَنَعْتَ وَلاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُقَرِّبَ لِمَا بَاعَدْتَ وَلاَ مُبَاعِدَ لِمَا قَرَّبْتَ وأعوذ بك مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ منا .
അല്ലാഹുവേ, നീ വിശാലമാക്കിയത് കുടുസ്സാക്കുന്ന യാതൊരാളു മില്ല. നീ തടയുകയും കുടുസ്സാക്കുകയും ചെയ്തത്  വിശാലമാ ക്കുന്ന യാതൊരാളുമില്ല. നീ വഴികേടിലാക്കിയവന് ഹിദായത്ത് ഏകുവാൻ യാതൊരാളുമില്ല. നീ ഹിദായത്ത് ഏകിയിവനെ വഴി കേടിലാക്കുന്ന യാതൊരാളുമില്ല. നീ തടഞ്ഞത് നൽകുന്ന യാ തൊരാളുമില്ല. നീ നൽകിയത് തടയുന്ന യാതൊരാളുമില്ല. നീ അകറ്റിയയത് അടുപ്പിക്കുന്ന യാതൊരാളുമില്ല. നീ അടുപ്പിച്ചത് അകറ്റുന്ന യാതൊരാളുമില്ല. നീ ഞങ്ങൾക്ക് നൽകിയതിലെ തിന്മ യിൽനിന്നും നീ ഞങ്ങൾക്ക് തടഞ്ഞതിലെ തിന്മയിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
അബൂമാലിക് അൽഅശ്ജഇൗ رَضِيَ اللَّهُ عَنْهُ  തന്റെ പിതാവിൽനിന്നും നിവേദനം ചെയ്യുന്നു:
أَنَّ رَجُلاً أَتَى إِلَى النَّبِيِّ ‎ﷺ   فَقَالَ: يَا رَسُولَ اللّهِ كَيْفَ أَقُولُ حِينَ أَسْأَلُ رَبِّي؟ قَالَ قُلْ: اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي وَيَجْمَعُ أَصَابِعَهُ إِلاَّ الإِبْهَامَ فَإِنَّ هٰؤُلاَءِ تَجْمَعُ لَكَ دُنْيَاكَ وَآخِرَتَكَ
നിശ്ചയം, ഒരാൾ നബി ‎ﷺ  യുടെ അടുക്കൽ വന്നു. അയാൾ ചോ ദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ റബ്ബിനോട് ചോദിക്കു മ്പോൾ, എങ്ങനെയാണ് ഞാൻ ചോദിക്കേണ്ടത്? നബി ‎ﷺ  പറഞ്ഞു നീ പറയുക:
اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي
(അല്ലാഹുവേ നീ എന്നോടു പൊറുക്കേണമേ, നീ എന്നോടു കരു ണകാണിക്കേണമേ, നീ എനിക്കു സൗഖ്യം നൽകേണമേ, നീ എ നിക്കു ഉപജീവനം നൽകേണമേ) തിരുമേനി ‎ﷺ  തന്റെ തള്ളവിര ലൊഴിച്ച് ബാക്കി വിരലുകൾ കൂട്ടിപിടിച്ചുകൊണ്ടു പറഞ്ഞു: കാര ണം ഇവകൾ താങ്കൾക്കു താങ്കളുടെ ഇഹവുംപരവും ഒരുമിച്ചു നേടിത്തരും. (മുസ്‌ലിം)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts