الأعلى (അൽഅഅ്ലാ)

THADHKIRAH

അല്ലാഹു അവന്റെ സത്ത(ദാതു)കൊണ്ട് അത്യുന്നത നാണ്. അവന്റെ ഉലൂഹിയ്യതിനേയും റുബൂബിയ്യതിനേയും നിരാ കരിക്കുന്ന എല്ലാവിധ കുറവുകളിൽനിന്നും പോരായ്മകളിൽനി ന്നും അവൻ അത്യുന്നതനായിരിക്കുന്നു. 
അവന്റെ സ്വമദിയ്യതിനാൽ അവൻ ഇണകളിൽനിന്നും സ ന്തതികളിൽനിന്നും തുല്യരിൽനിന്നും അത്യുന്നതനായിരിക്കുന്നു.
 അവന്റെ അള്വമത്തിനാൽ അവന്റെ അനുവാദവും തൃ പ്തിയുമില്ലാതെ ശുപാർശ പറയുന്നവരിൽനിന്നും അവൻ അത്യു ന്നതനായിരിക്കുന്നു. 
അവന്റെ ഏകത്വത്തിനാൽ അവൻ പങ്കാളികളിൽനിന്നും സഹായികളിൽനിന്നും മിത്രങ്ങളിൽനിന്നും അത്യുന്നതനായിരി ക്കുന്നു.
 അവന്റെ ഹയാത്തിന്റേയും ക്വുദ്റത്തിന്റേയും ആസൂ ത്രണത്തിന്റേയും പരിപൂർണതയാൽ മയക്കത്തിൽനിന്നും ഉറക്ക ത്തിൽനിന്നും അവൻ അത്യുന്നതനായിരിക്കുന്നു.
അവന്റെ ഹിക്മത്തിന്റെ സമ്പൂർണതയാൽ അവൻ അ ക്രമത്തിൽ നിന്നും അനീതിയിൽ നിന്നും കളിതമാശകളിൽ നി ന്നും അത്യുന്നതനായിരിക്കുന്നു. 
അവന്റെ അറിവിന്റെ പരിപൂർണതയാൽ അവൻ മറവി യിൽനിന്നും അശ്രദ്ധയിൽനിന്നും സൃഷ്ടികളെ വെറുതെ പടച്ചിടു ന്നതിൽനിന്നും അത്യുന്നതനായിരിക്കുന്നു. 
അവന്റെ ധന്യതയുടെ പരിപൂർണതയാൽ അവൻ എല്ലാ വരേയും ഉൗട്ടുകയും ഏവർക്കും ഉപജീവനം കനിയുകയും ചെ യ്യുന്നു; അവൻ ഉൗട്ടപ്പെടുന്നില്ല, ഉപജീവനം നൽകപ്പെടുന്നുമില്ല. 
എല്ലാവിധ വിശേഷണങ്ങളിലും ഗുണങ്ങളിലും അവൻ അ ത്യുന്നതനായിരിക്കുന്നു. അവനു മാത്രമാകുന്നു ഉണ്മയുടെ ലോ കത്ത് ഉന്നതാവസ്ഥ.
وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ ۚ   (الروم: ٢٧)
അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടു തൽ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റ വും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു….(വി. ക്വു. 30: 27)
വിശുദ്ധക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ അൽഅഅ്ലാ എന്ന നാമം വന്നിട്ടുണ്ട്. വിശുദ്ധക്വുർആനിലെ 
سَبِّحِ اسْمَ رَبِّكَ الْأَعْلَى ‎﴿١﴾‏  (الأعلى: ١) إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ‎﴿٢٠﴾ (الليل: ٢٠)
എന്നീ വചനങ്ങളാണ് അവ.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts