അടിയാറുകൾക്കിടയിൽ താൻ ഉദ്ദേശിക്കുന്നതുകൊണ്ട് ഉ ദ്ദേശിക്കും വിധം വിധിക്കുന്നവൻ,
ഇൗമാൻകൊണ്ടും ഹുദകൊണ്ടും ഹൃദയങ്ങളെ തുറക്കു ന്നവൻ,
ഭൗതിക ജീവിതം ധന്യമാകുവാൻ ഉപജീവന കവാടങ്ങൾ തുറന്ന് അടിയാറുകൾക്ക് കരുണ കനിയുന്നവൻ,
വിജ്ഞാനങ്ങളുടേയും യുക്തിയുടേയും ഉൾകാഴ്ചയുടേ യും കവാടങ്ങൾ തുറന്ന് ദാസന്മാർക്ക് മാർഗമേകുന്നവൻ,
സത്യത്തേയും അതിന്റെ വക്താക്കളേയും തുണച്ചും അ സത്യത്തേയും അതിന്റെ വക്താക്കളേയും പരാജയപ്പെടുത്തിയും ഭൗതികലോകത്ത് വിശ്വാസികൾക്ക് വിജയവും അധികാരവുമേകു ന്നവൻ,
അന്ത്യനാളിൽ മുഅ്മിനും കാഫിറും പുണ്യാളനും പാപി യും സത്യസന്ധനും വ്യാജവാദിയും പ്രതിഫലമർഹിക്കുന്നവനും ശിക്ഷയർഹിക്കുന്നവനുമൊക്കെ വേർതിരിക്കപ്പെടും വിധം അടി യാറുകൾക്കിടയിൽ വിധിതീർപ്പു കൽപിക്കുന്നവൻ,
എന്നിങ്ങനെ പല അർത്ഥങ്ങളും തേട്ടങ്ങളുമുള്ള അല്ലാഹുവിന്റെ തിരുനാമമാണ് അൽഫത്താഹ്.
ഇമാം അൽഖത്വാബിജ പറഞ്ഞു: തന്റെ അടിയാറുകൾ ക്കിടയിൽ വിധികൽപിക്കുന്നവനാണ് അൽഫത്താഹ്. ദാസന്മാർ ക്ക് ഉപജീവനത്തിന്റേയും കാരുണ്യത്തിന്റേയും കവാടങ്ങൾ തുറ ക്കുന്നവൻ എന്ന അർത്ഥത്തിലുമാകും അത്. അവരുടെ കാര്യ ങ്ങളിൽനിന്നും കാരണങ്ങളിൽനിന്നും അവർക്കുമേൽ അടയപെട്ട തു അവൻ തുറക്കും. സത്യം കാണുവാൻ വേണ്ടി അവരുടെ ഹൃദ യങ്ങളും അവരുടെ അകക്കണ്ണുകളും അവൻ തുറക്കും. വിജയി എന്ന അർത്ഥവും അൽഫാതിഹിനുണ്ടായിരിക്കും. താഴെ വരുന്ന വിശുദ്ധ വചനം പോലെ:
إِن تَسْتَفْتِحُوا فَقَدْ جَاءَكُمُ الْفَتْحُ ۖ (الأنفال: ١٩)
“(സത്യനിഷേധികളേ,) നിങ്ങൾ വിജയമായിരുന്നു തേടിയിരുന്നതെങ്കിൽ ആ “വിജയ’മിതാ (വിശ്വാസികൾക്കു ബദ്റിലുണ്ടായ വിജയം) നിങ്ങൾക്കു വന്നുകഴിഞ്ഞിരിക്കുന്നു…” (വി. ക്വു. 8: 19)
വിശുദ്ധ ക്വുർആനിൽ അല്ലാഹുവിന് അൽഫത്താഹ് എന്ന തിരുനാമം ഒരു തവണ വന്നിട്ടുണ്ട്. അല്ലാഹുവാകുന്നു ഖയ്റുൽഫാതിഹീൻ എന്നും പറയപ്പെട്ടിട്ടുണ്ട്.
وَهُوَ الْفَتَّاحُ الْعَلِيمُ ﴿٢٦﴾ (سبأ: ٢٦) وَأَنتَ خَيْرُ الْفَاتِحِينَ ﴿٨٩﴾ (الأعراف: ٨٩)
വിധിക്കുകയും തീർപ്പു കൽപിക്കുകയും ചെയ്യുന്നവനാണ് അൽഫത്താഹായ അല്ലാഹു
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِالْحَقِّ وَهُوَ الْفَتَّاحُ الْعَلِيمُ ﴿٢٦﴾ (سبأ: ٢٦)
“പറയുക: നമ്മുടെ രക്ഷിതാവ് നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടുകയും, അനന്തരം നമുക്കിടയിൽ അവൻ സത്യപ്രകാരം തീർപ്പു കൽപിക്കുകയും ചെയ്യുന്നതാണ്. അവൻ സർവ്വജ്ഞനായ തീർപ്പുകാരനത്രെ.” (വി. ക്വു. 34: 26)
رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ ﴿٨٩﴾ (الأعراف: ٨٩)
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കു മിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. നീയാണ് തീർപ്പു ണ്ടാക്കുന്നവരിൽ ഉത്തമൻ.” (വി. ക്വു. 7: 89)
കാരുണ്യകവാടങ്ങൾ തുറക്കുന്നവനാണ് അൽഫത്താഹായ അല്ലാഹു.
مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ ۚ (فاطر: ٢)
“അല്ലാഹു മനുഷ്യർക്കു വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കുവാനാരുമില്ല. അവൻ വല്ലതും പിടിച്ചു വെക്കുന്ന പക്ഷം അതിനു ശേഷം അത് വിട്ടുകൊടുക്കുവാനും ആരുമില്ല…” (വി. ക്വു. 35: 2)
വിജയവും സഹായവും ഏകുന്നവനാണ് അൽഫത്താഹായ അല്ലാഹു.
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ (الفتح: ١)
“തീർച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നൽകി യിരിക്കുന്നു.” (വി. ക്വു. 48: 1)
وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ اللَّهِ وَفَتْحٌ قَرِيبٌ ۗ (الصف: ١٣)
“നിങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവൻ നൽകുന്നതാണ്.) അതെ, അല്ലാഹുവിങ്കൽനിന്നുള്ള സഹായവും ആസന്നമായ വിജയവും…” (വി. ക്വു. 61: 13)
സഹ്ല് ഇബ്നു സഅ്ദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ ഖയ്ബർ യുദ്ധദിനം പറഞ്ഞു:
لأُعْطِينَّ الرايةَ غداً رجلاً يُحِبّ اللهَ ورسولَهُ ويُحبّه اللهُ ورسولُهُ يَفتحُ اللهُ على يديهِ
“ഞാൻ നാളെ പതാക ഒരു വ്യക്തിക്ക് നൽകും. അല്ലാഹുവിനേ യും അല്ലാഹുവിന്റെ റസൂലിനേയും അദ്ദേഹം ഇഷ്ടപ്പെടുന്നു. അ ദ്ദേഹത്തെ അല്ലാഹുവും അല്ലാഹുവിന്റെ റസൂലും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു വിജയം നൽകും…” (ബുഖാരി, മുസ്ലിം)
നൂഹ് നബി(അ)യുടെ ദുആഅ്
رَبِّ إِنَّ قَوْمِي كَذَّبُونِ ﴿١١٧﴾ فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ ﴿١١٨﴾ (الشعراء: ١١٧، ١١٨)
“…എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത എന്നെ നി ഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാൽ എനിക്കും അവർക്കുമിട യിൽ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എ ന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.” (വി. ക്വു. 26: 117,118)
ശുഎെബ് നബി(അ) വിശ്വസിച്ചവരുടെ ദുആഅ്
وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ ﴿٨٩﴾ (الأعراف: ٨٩)
“…ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉൾകൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങൾ ഭര മേൽപിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞ ങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. നീയാണ് തീർപ്പുണ്ടാക്കുന്നവരിൽ ഉത്തമൻ.” (വി. ക്വു. 7: 89)
അബ്ദുൽ ജബ്ബാർ അബ്ദുല്ല