സംസാരം അനുഗ്രഹമാണ്
അല്ലാഹു പറഞ്ഞു:
خَلَقَ الْإِنسَانَ ﴿٣﴾ عَلَّمَهُ الْبَيَانَ ﴿٤﴾ (الرحمن:٣، ٤)
“(അല്ലാഹു) മനുഷ്യനെ സൃഷ്ടിച്ചു. അവനെ അവൻ സംസാരി ക്കുവാൻ പഠിപ്പിച്ചു” (ഖുർആൻ 55: 3, 4)
أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ ﴿٩﴾ (البلد:٨، ٩)
“നാം രണ്ടു കണ്ണുകൾ ഉണ്ടാക്കികൊടുത്തിട്ടില്ലേ? ഒരു നാ വും രണ്ടു ചുണ്ടുകളും.” (ഖുർആൻ 90: 8, 9)
ഇൗ ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുകഥീർ പറഞ്ഞു: അഥവാ, നാവുകൊണ്ട് അവൻ സംസാരിക്കുകയും അങ്ങനെ തന്റെ ഹൃദയത്തിലുള്ളത് അവൻ അറിയിക്കുകയും ചെ യ്യുന്നു.
وَضَرَبَ اللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَا أَبْكَمُ لَا يَقْدِرُ عَلَىٰ شَيْءٍ وَهُوَ كَلٌّ عَلَىٰ مَوْلَاهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِي هُوَ وَمَن يَأْمُرُ بِالْعَدْلِ ۙ وَهُوَ عَلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٧٦﴾ (النحل: ٧٦)
“(ഇനിയും) രണ്ടു പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തു കാണിക്കുന്നു. അവരിൽ ഒരാൾ യാതൊന്നിനുംകഴിവില്ലാത്ത ഉൗ മയാകുന്നു. അവൻ തന്റെ യജമാനന് ഒരു ഭാരവുമാണ്. അവ നെഎവിടേക്ക് തിരിച്ചുവിട്ടാലും അവൻ യാതൊരുനന്മയും കൊ ണ്ടുവരില്ല. അവനും, നേരായ പാതയിൽ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാൻ കൽപിക്കുന്നവനും തുല്യരാകുമോ?”(ഖുർആൻ 16:76)
സംസാരിക്കുന്നവരുടെ ശ്രദ്ധക്ക്
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴿١٨﴾ (ق:١٨)
“അവൻ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നിൽക്കുന്ന നിരീക്ഷകൻ ഉണ്ടാവാതിരിക്കുകയില്ല.” (ഖുർആൻ 50: 18)
ഏറ്റവും നല്ല സംസാരം
നബി ﷺ പ്രസംഗിച്ചതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ ، وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلَالَةٌ.
“വാക്കുകളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ കിതാബാ കുന്നു. ചര്യകളിൽ ഏറ്റവും ഉത്തമമായത് മുഹമ്മദിന്റെ ചര്യകളാ കുന്നു. കാര്യങ്ങളിൽ ഏറ്റവും മോശമായത് ബിദ്അത്തുകളാകു ന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാകുന്നു.” (മുസ്ലിം)
ഏറ്റവും നല്ലത് പറയുക
وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ (الإسراء:٥٣)
‘നീ എന്റെ ദാസന്മാരോട് പറയുക; അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്….” (ഖുർആൻ 17: 53)
وَقُولُوا لِلنَّاسِ حُسْنًا (البقرة:٨٣)
“…..നിങ്ങൾ ജനങ്ങളോട് നല്ല വാക്ക് പറയണം….” (ഖുർആൻ 2: 83)
സദ്വചനം സ്വദകഃയാണ്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ
” ..സദ്വചനം സ്വദക്വഃയാണ്… ” (ബുഖാരി)
സദ്വചനം നരകരക്ഷക്ക്
അദിയ്യ് ഇബ്നു ഹാതിമി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ فَمَنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ
“…ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക; വല്ലവനും അത് കണ്ടെത്തിയില്ലെങ്കിൽ അപ്പോൾ സ ദ്വചനം കൊണ്ട്.” (ബുഖാരി)
നാവിനെ സൂക്ഷിക്കുക
ഇസ്ലാം കാര്യങ്ങളേയും പുണ്യപ്രവൃത്തികളേയും മുആദ് ഇബ്നു ജബലിന് ഒാതിക്കൊടുത്ത അല്ലാഹുവിന്റെ റസൂൽ ﷺ അവസാനമായി അദ്ദേഹത്തോടു പറഞ്ഞു:
أَلَا أُخْبِرُكَ بِمَلَاكِ ذَلِكَ كُلِّهِ قُلْتُ بَلَى يَا نَبِيَّ اللَّهِ فَأَخَذَ بِلِسَانِهِ قَالَ كُفَّ عَلَيْكَ هَذَا فَقُلْتُ يَا نَبِيَّ اللَّهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ فَقَالَ ثَكِلَتْكَ أُمُّكَ يَا مُعَاذُ وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَوْ عَلَى مَنَاخِرِهِمْ إِلَّا حَصَائِدُ أَلْسِنَتِهِمْ
“…അവകളൊന്നും പാഴാക്കാതെ നിങ്ങൾക്കു നേടിത്തരുന്നത് നി ങ്ങൾക്കു ഞാൻ അറിയിച്ചു തരട്ടയോ? ഞാൻ പറഞ്ഞു: അതെ നബിയേ. അപ്പോൾ തിരുനബി തന്റെ നാവു പിടിച്ചു. തിരുമേനി ﷺ പറഞ്ഞു: ഇതു നീ പിടിച്ചു നിർത്തുക. ഞാൻ ചോദിച്ചു: ഞ ങ്ങൾ സംസാരിക്കുന്നതിൽ ഞങ്ങൾ പിടികൂടപ്പെടുമോ? നബി ﷺ പറഞ്ഞു: മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളിൽ അല്ലെങ്കിൽ അവരുടെ മൂക്കുകളിൽ നരകത്തിൽ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദൂഷ്യസംസാരങ്ങൾ മാത്രമാണ്. .. ..
നാവ് നേരെയായാൽ
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا أَصْبَحَ ابْنُ آدَمَ فَإِنَّ أَعْضَاءَهُ تُكَفِّرُ لِلِّسَانِ تَقُولُ اتَّقِ اللَّهَ فِينَا فَإِنَّكَ إِنْ اسْتَقَمْتَ اسْتَقَمْنَا وَأَنْ اعْوَجَجْتَ اعْوَجَجْنَا
“മനുഷ്യൻ പ്രഭാതത്തിലായാൽ അവന്റെ അവയവങ്ങൾ നാവി നോട് വിനയപുരസ്സരം പറയും: ഞങ്ങളുടെ വിഷയത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ നേരെചൊവ്വെ ആയാൽ ഞ ങ്ങൾ നേരെ ആയി. നീ വളഞ്ഞാൽ ഞങ്ങളും വളഞ്ഞു.”
നല്ലതു പറയുക അല്ലെങ്കിൽ മൗനംദീക്ഷിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
….وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ
“…..വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ നല്ലതു പറയട്ടെ അല്ലെങ്കിൽ മൗനം ദീക്ഷിക്കട്ടെ.” (ബുഖാരി)
സംസാരം ചെവ്വായാൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ العَبْدَ لَيَتَكَلَّمُ بِاْلكَلِمَةِ مِنْ رِضْوَانِ اللهِ لاَ يُلْقِي لَهَا بالاً يرفَعُهُ اللهُ بِهَا دَرَجَاتٍ…..
“തീർച്ചയായും ഒരു അടിമ അല്ലാഹുവിന് തൃപ്തിയുളവാക്കുന്ന ഒ രു വാചകം പറയും; അതിന് അയാൾ വലിയ ഗൗരവം നൽകിയി ട്ടുണ്ടാകില്ല. അതുകാരണം അല്ലാഹു അവനെ ധാരാളം പദവികൾ ഉയർത്തും…” (ബുഖാരി)
സംസാരം പിഴച്ചാൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…..وإنَّ العبدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللّهِ لاَ يُلْقِي لَهَا بَالاً يَهْوِي بِهَا فِي جَهَنَّمَ
“….ഒരു അടിമ അല്ലാഹുവിനെ കോപിപ്പിക്കുന്ന വാക്ക് ഉച്ചരിക്കും; അതിന് അയാൾ വലിയ ഗൗരവം നൽകിയിട്ടുണ്ടാകില്ല. അത് അ വനെ നരകത്തിൽ വീഴ്ത്തും.” (ബുഖാരി)
ഗൗനിക്കാതെയുള്ള സംസാരത്തിന്റെ ഗൗരവം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ العبدَ ليَتكلمُ بالكلمةِ ما يَتبَينُ فيها ، يَزلُّ بها إلى النار أبعدَ مِمَّا بينَ الْمَشْرِقِ وَالْمَغْرِبِ
‘തീർച്ചയായും ഒരു അടിമ ഒരു വാചകം പറയും; ആ വാചകത്തി ലെ ആശയം ആലോചിക്കുകയോ ആന്വേഷിക്കുകയോ ചെയ്യാ തെ. പ്രസ്തുത വാചകം കാരണത്താൽ അയാൾ കിഴക്കിനും പടി ഞ്ഞാറിനുമിടയിലുള്ളതിനേക്കാൾ വിദൂരമായി നരകത്തിലേക്ക് തെന്നിവീഴും.” (ബുഖാരി, മുസ്ലിം)
അനാവശ്യ സംസാരം പാടില്ല
അൽമുഗീറഃ ഇബ്നുശുഅ്ബഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ ….. وَكَرِهَ لَكُمْ قِيلَ وَقَالَ وَكَثْرَةَ السُّؤَالِ وَإِضَاعَةَ الْمَالِ
“…..അനാവശ്യ സംസാരവും കൂടുതലായുള്ള ചോദ്യങ്ങളും സമ്പ ത്ത് പാഴാക്കലും നിശ്ചയം അല്ലാഹു നിങ്ങൾക്ക് വെറുത്തിരിക്കുന്നു.” (ബുഖാരി)
പരിഹസിക്കരുത്, അപമാനിക്കരുത്
അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ ﴿١١﴾ (الحجرات:١١)
“സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പ രിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്നവർ) അവരെക്കാൾ ന ല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്ന സ് ത്രീകൾ) മറ്റവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോ ന്യം കുത്തുവാക്ക് പറയരുത്. നിങ്ങൾ പരിഹാസപേരുകൾ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈ ക്കൊണ്ടതിനു ശേഷം അധാർമ്മികമായ പേര് (വിളിക്കുന്നത്) എ ത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ ത ന്നെയാകുന്നു അക്രമികൾ.” (ഖുർആൻ 49: 11)
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴿١﴾ (الهمزة: ١)
“കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊ രാൾക്കും നാശം.” (ഖുർആൻ 104:1)
വായാടികൾ പരാജിതർ
ജാബിറുബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
….. وإِنَّ مِنْ أَبْغَضِكُمْ إِلَيَّ وَأَبْعَدِكُمْ مِنِّي يَوْمَ القِيَامَةَ الثَّرثَارُونَ وَالـمُتَشَدِّقُونَ وَالـمُتَفَيْهِقُونَ. قَالُوا: يا رَسُولَ الله قَدْ عَلِمْنَا الثَّرثَارِينَ وَالـمُتَشَدِّقِينَ فَما الـمُتَفَيْهِقُونَ؟ قال: الـمُتَكَبِّرُونَ.
“…..നിശ്ചയം, നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യ നാളിൽ എന്നോട് ഏറ്റവും അകലത്തിൽ ഇരിപ്പിടമുള്ളവരും വാ യാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരി ക്കുന്നവരും മുതഫയ്ഹിക്വീങ്ങളുമാണ്. അവർ ചോദിച്ചു: അല്ലാഹു വിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരേയും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ, ആരാണ് മുതഫയ്ഹിക്വീങ്ങൾ? തിരുമേനി ﷺ പറഞ്ഞു: അഹങ്കാരികളാണ്.”
അപവാദപ്രചരണത്തിന്റെ അപകടം
وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا ﴿٥٨﴾ (الأحزاب:٥٨)
“സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.” (ഖുർആൻ 33: 58)
وَمَن يَكْسِبْ خَطِيئَةً أَوْ إِثْمًا ثُمَّ يَرْمِ بِهِ بَرِيئًا فَقَدِ احْتَمَلَ بُهْتَانًا وَإِثْمًا مُّبِينًا ﴿١١٢﴾ (النساء:١١٢)
“ആരെങ്കിലും വല്ല തെറ്റോകുറ്റമോ പ്രവർത്തിക്കുകയും, എന്നിട്ട ത് ഒരു നിരപരാധിയുടെ പേരിൽ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അവൻ ഒരു കള്ളാരോപണവും പ്രത്യക്ഷമാ യ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.” (ഖുർആൻ 4: 19)
അപവാദപ്രചരണം വൻപാപമാണ്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
اجْتَنِبُوا السّبْعَ الْمُوبِقَاتِ قالوا: يَا رَسُولَ اللّهِ وَمَا هُنّ؟ قَالَ: الشّرْكُ بِالله، …… وَقَذْفُ الْمُحْصَنَاتِ الْغَافِلاَتِ الْمُؤْمِنَاتِ
“നാശഗർത്തത്തിലും നരകത്തിലും മനുഷ്യനെ മുക്കുന്ന ഏഴ് വൻപാപങ്ങളെ നിങ്ങൾ സൂക്ഷിക്കുക. അവർ ചോദിച്ചു: തിരുദൂ തരേ അവ ഏതൊക്കെയാണ്? തിരുമേനി ﷺ പറഞ്ഞു: അല്ലാഹു വിൽ പങ്കുചേർക്കൽ,….., വിശ്വാസിനികളും പതിവ്രതകളും ചീത്തവി ചാരങ്ങൾ ഇല്ലാത്തവരുമായ സ്ത്രീകളെക്കുറിച്ച് അപവാദം പറ യൽ എന്നിവയാണവ.” (ബുഖാരി, മുസ്ലിം)
ദുർവൃത്തി പ്രചരിപ്പിക്കുന്നത് സൂക്ഷിക്കുക
إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ (النور:١٩)
“തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കു ന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തി ലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങൾ
അറിയുന്നില്ല.” (ഖുർആൻ 24: 19)
ഗീബത്ത് പറയരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
يَا مَعْشَرُ مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلِ الإيمَانُ قَلْبَهُ لا تَغْتَابُوا المُسْلِمِينَ وَلا تَتَّبِعُوا عَوْرَاتِهِمْ فإِنَّهُ مَنْ اتَّبَعَ عَوْرَاتِهِمْ، يَتَّبِعِ الله عَوْرَتَهُ، وَمَنْ يَتَّبعِ اللهُ عَوْرَتَهُ يَفْضَحْهُ في بَيْتِهِ.
“ഹൃദയത്തിലേക്ക് ഇൗമാൻ പ്രവേശിക്കാതെ നാവുകൊണ്ടു മാത്രം വിശ്വസിച്ച കൂട്ടരേ! നിങ്ങൾ മുസ്ലിമീങ്ങളെക്കുറിച്ച് പരദൂഷണം പ റഞ്ഞു നടക്കരുത്, നിങ്ങൾ അവരുടെ കുറവ് അന്വേഷിച്ച് പിറ കെ നടക്കരുത്, നിശ്ചയം ആരാണോ അവരുടെ കുറവുകൾ അ ന്വേഷിച്ച് അവരുടെ പിറകെ നടക്കുന്നത് അവരുടെ കുറവുകൾ അല്ലാഹു പിന്തുടർന്നു പിടിക്കും. ആരുടെ കുറവുകളാണോ അല്ലാഹു പിന്തുടർന്ന് പിടികൂടുന്നത് അവരെ അവരുടെ ഭവന ത്തിൽ വെച്ച് അല്ലാഹു വഷളാക്കും.”
എന്താണ് ഗീബത്ത്?
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
أَتَدْرُونَ مَا الغِيبَةُ؟ قَالُوا: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ذِكْرُكَ أَخَاكَ بِمَا يَكْرَهُ. قِيلَ: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟ قَالَ: إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ
“ഗീബത്ത് എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതൽ അറിയുന്നവർ. നബി ﷺ പറഞ്ഞു: നിന്റെ സഹോദരനു നീരസമായത് അവനെ കുറിച്ച് നീ പറയലാണ്(ഗീബത്ത്). ചോദിക്കപെട്ടു: എന്റെ സഹോദ രനിൽ ഞാൻ പറയുന്നത് ഉണ്ടെങ്കിലോ? നബി ﷺ പറഞ്ഞു: നിന്റെ സഹോദരനിൽ നീ പറയുന്നത് ഉണ്ടെങ്കിൽ നീ അവനെ കുറിച്ച് ഗീബത്ത് പറഞ്ഞു. അവനിൽ (നീ പറയുന്നത്) ഇല്ലെങ്കിൽ അവ നെ കുറിച്ച് നീ കള്ളം പറഞ്ഞു.” (മുസ്ലിം)
ഗീബത്ത് പറയുന്നവൻ ശവം തീനിയാണ്
وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ (الحجرات:١٢)
“…നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപ റയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. …” (ഖുർആൻ 49: 12)
ഗീബത്ത് പറയുന്നവനുള്ള ശിക്ഷ
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
لَيْلَةَ أُسْرِيَ بِنَبِيِّ اللَّهِ ﷺ نَظَرَ فِي النَّارِ ، فَإِذَا قَوْمٌ يَأْكُلُونَ الْجِيَفَ قَالَ: مَنْ هَؤُلَاءِ يَا جِبْرِيلُ ؟ قَالَ: هَؤُلَاءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ
“അല്ലാഹുവിന്റെ തിരുനബി ﷺ യെകൊണ്ട് ഇസ്റാഅ് നടത്തിയ രാവിൽ തിരുമേനി ﷺ നരകത്തിലേക്ക് നോക്കി. അപ്പോഴതാ ഒരു വിഭാഗമാളുകൾ ശവങ്ങൾ തിന്നുന്നു. തിരുമേനി ﷺ ചോദിച്ചു: ജിബ് രീൽ ഇവർ ആരാണ്? ജിബ്രീൽ പറഞ്ഞു: ഇക്കൂട്ടർ ജനങ്ങളുടെ മാംസം തിന്നുന്നവരാണ്.”
നമീമത്ത് പറയരുത്
ഹുദയ്ഫയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നത് ഞാൻ കേട്ടു:
لاَ يَدْخُلُ الْجَنَّةَ نَمَّامٌ
“നമീമത്ത് പറയുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല” (മുസ്ലിം)
ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…..وَأَمَّا الآخَرُ فَكَانَ يَمْشِى بِالنَّمِيمَةِ …..
“…എന്നാൽ അപരനാകട്ടേ ഏഷണിയുമായി നടക്കുന്നവനായിരുന്നു…” (ബുഖാരി)
കളവു പറയരുത്
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള നിവേദനം:
إِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَالْفُجُورَ يَهْدِي إِلَى النَّارِ وَإِنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا
“നിങ്ങൾ കളവിനെ സൂക്ഷിക്കുക. കാരണം കളവ് നീചവൃത്തിക ളിലേക്ക് വഴി തെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേ ക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി കളവു പറയും; അങ്ങനെ അയാൾ അല്ലാഹുവിങ്കൽ പെരുംകള്ളൻ എന്ന് എഴുതപ്പെടും.”
കളവ് അല്ലാഹുവെ കുറിച്ചായാൽ!
അല്ലാഹു പറഞ്ഞു:
ﭽﮌ ﮍ ﮎ ﮏ ﮐ ﮑ ﮒ ﮓ ﮔ ﮕﮖ ﮗ ﮘ ﮙ ﮚﭼ (الأنعام:٢١)
“അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമിയാരുണ്ട്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച.” (ഖുർആൻ 6:21)
وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ ﴿٢١﴾ (الأنعام: ١٤٤)
“അപ്പോൾ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാൻ വേണ്ടി അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ വലിയ അ ക്രമി ആരുണ്ട്? അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയി ലേക്ക് നയിക്കുകയില്ല; തീർച്ച” വി. ക്വു. 6: 144)
قُلْ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ ﴿٦٩﴾ (يونس:٦٩)
“പറയുക: അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച” (ഖുർആൻ 10: 69)
وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ ﴿١١٦﴾ (النحل:١١٦)
“നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കു കയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടി ച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച.” (ഖുർആൻ 16: 116)
ആരാണ് കളവു പറയുക?!
إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ ﴿١٠٥﴾ (النحل:١٠٥)
“അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവർ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവർ തന്നെയാണ് വ്യാജവാദികൾ.” (ഖുർആൻ 16: 105)
കളവ് തിരുനബിയെ കുറിച്ചായാൽ
അലിയ്യി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَا تَكْذِبُوا عَلَيَّ فَإِنَّهُ مَنْ كَذَبَ عَلَيَّ فَلْيَلِجْ النَّارَ
നിങ്ങൾ എന്റെ പേരിൽ കളവ് പറയരുത്. കാരണം, ആരെങ്കി ലും എന്റെ പേരിൽ കളവു പറഞ്ഞാൽ അവൻ നരകത്തിൽ പ്ര വേശിക്കട്ടേ…” (ബുഖാരി, മുസ്ലിം)
കളവുപറഞ്ഞാൽ
ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന ഒരാളെ കുറിച്ച് നബി ﷺ പറഞ്ഞത് സമുറഃ رَضِيَ اللَّهُ عَنْهُ യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
…..وَأَمَّا الرَّجُلُ الَّذِى أَتَيْتَ عَلَيْهِ يُشَرْشَرُ شِدْقُهُ إِلَى قَفَاهُ ، وَمَنْخِرُهُ إِلَى قَفَاهُ ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ فَيَكْذِبُ الْكَذْبَةَ تَبْلُغُ الآفَاقَ…..
“…എന്നാൽ നിങ്ങൾ ചെന്ന, തന്റെ മോണ പിരടിവരെ മുറിക്കപ്പെ ടുന്ന, മൂക്ക് പിരടിവരെ മുറിക്കപ്പെടുന്ന, കണ്ണ് പിരടിവരെ മുറിക്ക പ്പെടുന്ന വ്യക്തി അയാൾ തന്റെ വീട്ടിൽനിന്ന് പ്രഭാതത്തിൽ പുറ പ്പെടുകയും ചക്രവാളം മുട്ടുമാറ് കളവു പറയുകയും ചെയ്യുന്ന വ്യക്തിയായിരുന്നു… ” (ബുഖാരി)
കളവിൽ അനുവദനീയമായത്
ഉമ്മുകുൽഥൂം ബിൻത് ഉക്വ്ബഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതു ഞാൻ കേട്ടു:
لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ فَيَنْمِي خَيْرًا أَوْ يَقُولُ خَيْرًا
“ജനങ്ങൾക്കിടയിൽ സ്വുൽഹുണ്ടാക്കുന്നവൻ കളവു പറയുന്നവ നല്ല. അയാൾ (സ്വുൽഹുണ്ടാക്കുവാൻ) നല്ലതുദ്ധരിക്കുന്നു അല്ലെ ങ്കിൽ നല്ലതു പറയുന്നു.” (ബുഖാരി)
ഇബ്നു ശിഹാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
وَلَمْ أَسْمَعْ يُرَخَّصُ فِي شَيْءٍ مِمَّا يَقُولُ النَّاسُ كَذِبٌ إِلَّا فِي ثَلَاثٍ الْحَرْبُ وَالْإِصْلَاحُ بَيْنَ النَّاسِ وَحَدِيثُ الرَّجُلِ امْرَأَتَهُ وَحَدِيثُ الْمَرْأَةِ زَوْجَهَا
“മൂന്നു കാര്യങ്ങളിലല്ലാതെ ജനങ്ങൾ പറയുന്ന യാതൊരു കളവി ലും ഇളവു നൽകപെട്ടതായി ഞാൻ കേട്ടിട്ടില്ല; യുദ്ധം, ജനങ്ങൾ ക്കിടയിൽ സ്വുൽഹുണ്ടാക്കൽ, ഭർത്താവ് തന്റെ ഭാര്യയോടും ഭാ ര്യ തന്റെ ഭർത്താവിനോടുമുള്ള സംസാരം.” (മുസ്ലിം)
ഇസ്ലാമിൽ അക്ഷേപാർഹമായ കളവല്ല ഇവിടെ ഉദ്ദേശ്യം. കാരണം അതു കുഴപ്പവും സത്യത്തെ തമസ്കരിക്കലുമാണ്. ഇവി ടെ നന്മയുദ്ദേശിച്ചുള്ള സംസാരമാണ് ഉദ്ദേശ്യം. ദ്വയാർത്ഥമുള്ളവാ ക്കിനെ അതിന്റെ വിദൂരാർത്ഥത്തിൽ ഉപയോഗിക്കലാണ് ഇവിടെ കദിബെന്ന പ്രയോഗത്തിലുള്ളത്. കദിബ് എന്നപോലെ മആരീദ്വ് എന്നും ഇത്തരം പ്രയോഗങ്ങൾക്കു പറയും. വിശദമായി മനസി ലാക്കുവാൻ ഇമാം നവവിയുടെ വിവരണം നോക്കുക.
സൂക്ഷിച്ചു സത്യം ചെയ്യുക
وَاحْفَظُوا أَيْمَانَكُمْ ۚ (المائدة:٨٩)
“…നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ സൂക്ഷിച്ചുകൊള്ളുക…” (ഖുർആൻ 5: 89)
വെറുതെ പറഞ്ഞുപോകുന്ന സത്യം
لَّا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّهُ غَفُورٌ حَلِيمٌ ﴿٢٢٥﴾ (البقرة:٢٢٥)
“(ബോധപൂർവ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാ ക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നി ങ്ങൾ മനസ്സറിഞ്ഞ് പ്രവർത്തിച്ചതിന്റെ പേരിൽ അല്ലാഹു നിങ്ങളെ പിടി കൂടുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹന ശീലനുമാകുന്നു.” (ഖുർആൻ 2: 225)
സത്യം ചതിപ്രയോഗത്തിനാകരുത്
وَلَا تَتَّخِذُوا أَيْمَانَكُمْ دَخَلًا بَيْنَكُمْ فَتَزِلَّ قَدَمٌ بَعْدَ ثُبُوتِهَا وَتَذُوقُوا السُّوءَ بِمَا صَدَدتُّمْ عَن سَبِيلِ اللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌ ﴿٩٤﴾ (النحل:٩٤)
“നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാർഗമാക്കിക്കളയരുത്. (ഇസ്ലാമിൽ) നിൽപുറച്ചതിനുശേഷം പാദം ഇട റിപോകാനും, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തടഞ്ഞ തു നിമിത്തം നിങ്ങൾ കെടുതി അനുഭവിക്കാനും അതു കാരണമായി ത്തീരും. നിങ്ങൾക്ക് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയുംചെയ്യും.(ഖുർആൻ 16: 94)
ഉറപ്പിച്ച സത്യത്തെ ലംഘിക്കരുത്
وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدتُّمْ وَلَا تَنقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلًا ۚ (النحل:٩١، ٩٢)
“നിങ്ങൾ കരാർ ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കരാർ നിങ്ങൾ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങൾ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്.” (ഖുർആൻ 16: 91, 92)
ഉറപ്പിച്ച സത്യത്തെ ലംഘിച്ചാൽ
لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖفَمَن لَّمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ (المائدة:٨٩)
“ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശ പഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോൾ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങൾ നി ങ്ങളുടെ വീട്ടുകാർക്ക് നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണ ത്തിൽനിന്ന് പത്തു സാധുക്കൾക്ക് ഭക്ഷിക്കാൻകൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക് വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊ ന്നും) കിട്ടിയില്ലെങ്കിൽ മൂന്നുദിവസം നോമ്പെടുക്കുകയാണ് വേ ണ്ടത്. നിങ്ങൾ സത്യം ചെയ്തു പറഞ്ഞാൽ, നിങ്ങളുടെ ശപഥങ്ങൾ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്…” (ഖുർആൻ 5:89)
അല്ലാഹുവെ കുറിച്ച് സത്യംചെയ്തു പറയുമ്പോൾ
ജുൻദുബ് ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
قَالَ رَجُل: وَاللّهِ لاَ يَغْفِرُ اللّهُ لِفُلاَنٍ، فقال اللهُ : مَنْ ذَا الذِي يَتَأَلَّى عَلَيّ أَنْ لاَ أَغْفِرَ لِفُلاَنٍ. فَإِنّي قَدْ غَفَرْتُ لَهُ. وَأَحْبَطْتُ عَمَلَكَ
“ഒരാൾ പറഞ്ഞു: അല്ലാഹുവാണെ സത്യം നിശ്ചിത വ്യക്തിക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. അപ്പോൾ അല്ലാഹു പറ ഞ്ഞു: ഞാൻ നിശ്ചിത വ്യക്തിക്ക് പൊറുത്തുകൊടുക്കുകയില്ലെ ന്ന് എന്റെ പേരിൽ സത്യം ചെയ്തു പറയാൻ ആരാണ് ധൈര്യം കാണിച്ചത്?! നിശ്ചയം, ഞാൻ അവനു പൊറുത്തു കൊടുത്തിരിക്കുന്നു. നിന്റെ കർമങ്ങൾ ഞാൻ നിഷ്ഫലമാക്കുകയും ചെയ്തി രിക്കുന്നു.” (മുസ്ലിം)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
أن القائل رجل عابد. قال أبو هريرة: تَكَلّمَ بِكَلِمَةٍ أَوْبَقَتْ دُنْيَاهُ وَآخِرَتَهُ
“ഇതു പറഞ്ഞ വ്യക്തി ഒരു ആബിദ് (അല്ലാഹുവിനുള്ള ഇബാദ ത്തിൽ കഴിയുന്ന വ്യക്തി) ആയിരുന്നു. അബൂഹുറയ്റرَضِيَ اللَّهُ عَنْهُ പറ ഞ്ഞു: “ഒരു വാക്യം അയാൾ സംസാരിച്ചു; അത് അയാളുടെ ഇഹവും പരവും തുലച്ചു.'”
കള്ളസത്യം ചെയ്താൽ
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ فَقَدْ أَوْجَبَ اللَّهُ لَهُ النَّارَ وَحَرَّمَ عَلَيْهِ الْجَنَّةَ فَقَالَ لَهُ رَجُلٌ وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللَّهِ قَالَ وَإِنْ قَضِيبًا مِنْ أَرَاكٍ
“വല്ലവനും തന്റെ (കള്ള)സത്യംകൊണ്ട് ഒരു മുസ്ലിമായ മനുഷ്യ ന്റെ അവകാശം കവർന്നെടുത്താൽ തീർച്ചയായും അല്ലാഹു അവ ന് നരകം അനിവാര്യമാക്കി. അവന്റെമേൽ സ്വർഗം ഹറാമാകു ന്നു. അപ്പോൾ ഒരാൾ തിരുമേനി ﷺ യോട് ചോദിച്ചു: അല്ലാഹുവി ന്റെ റസൂലേ നേരിയ ഒന്നാണെങ്കിലും. നബി ﷺ പറഞ്ഞു: ഒരു അറാ ക്കിന്റെ കൊള്ളിയാണെങ്കിലും.” (മുസ്ലിം)
കള്ളസാക്ഷ്യം നിർവ്വഹിക്കരുത്
അബൂബകർ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി എസ് പറഞ്ഞു:
أَلَا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ ثَلَاثًا قَالُوا: بَلَى يَا رَسُولَ اللَّهِ. قَالَ: الْإِشْرَاكُ بِاللَّهِ وَعُقُوقُ الْوَالِدَيْنِ وَجَلَسَ وَكَانَ مُتَّكِئًا، فَقَالَ: أَلَا وَقَوْلُ الزُّورِ. قَالَ: فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا لَيْتَهُ سَكَتَ
“ഞാൻ നിങ്ങൾക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ? (മൂന്നുതവണ തിരുമേനി ﷺ ഇത് ആവർത്തിച്ചു) അവർ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ. തിരുമേനി ﷺ പറഞ്ഞു: അല്ലാഹു വിൽ പങ്കുചേർക്കൽ, മാതാപിതാക്കളെ ധിക്കരിക്കൽ, ചാരിഇരി ക്കുകയായിരുന്ന അദ്ദേഹം നേരെയിരുന്നു. ശേഷം പറഞ്ഞു: അ റിയുക, കള്ളം പറയൽ, അറിയുക, കള്ളസാക്ഷ്യം നിർവ്വഹിക്കൽ. അദ്ദേഹം അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെ ന്നാൽ ഞങ്ങൾ പറഞ്ഞുപോയി: തിരുമേനി ﷺ മൗനം ദീക്ഷിച്ചുവെങ്കിൽ.” (ബുഖാരി, മുസ്ലിം)
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
سُئِلَ رَسُولُ اللهِ ﷺ عَنِ الْكَبَائِرِ، فَقَالَ: الإِشْرَاكُ بِاللَّهِ وَعُقُوقُ الْوَالِدَيْنِ وَقَتْلُ النَّفْسِ وَشَهَادَةُ الزُّورِ أَوْ قَوْلُ الزُّورِ.
“വൻപാപങ്ങളെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ ചോദിക്കപ്പെട്ടു. തിരുമേനി ﷺ പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ, മാതാപിതാ ക്കളെ ധിക്കരിക്കൽ, മനുഷ്യവധം, കള്ളസാക്ഷ്യം.” (ബുഖാരി)
കള്ളസാക്ഷ്യത്തിന് കള്ളസത്യം!
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
خيرُ النّاسِ قَرني, ثمّ الذين يَلونهم, ثمّ الذينَ يَلونَهم. ثمّ يَجيءُ أقوامٌ تَسبِقُ شهادةُ أحدِهم يَمينَه ويَمينُهُ شهادتَه.
“എന്റെ ഉമ്മത്തികളിൽ ഉത്തമർ എന്റെ തലമുറയാണ്. പിന്നീട് അ വരെ തുടർന്ന് വരുന്നവർ. പിന്നീട് അവരെ തുടരുന്നവർ. പിന്നെ ഒരു വിഭാഗം വരും. അവരിൽ ഒരാളുടെ ശഹാദത്ത് (സാക്ഷ്യം) അ വന്റെ സത്യത്തെ മുൻകടക്കും. അവന്റെ സത്യം, സാക്ഷ്യത്തെ മുൻകടക്കും.” (ബുഖാരി, മുസ്ലിം)
സംസാരിക്കുമ്പോൾ രഹസ്യം സൂക്ഷിക്കണം
ജാബിറുബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا حَدَّثَ الرَّجُلُ بِالْحَدِيثِ ثُمَّ الْتَفَتَ فَهِيَ أَمَانَةٌ
“ഒരാൾ ഒരു വാർത്ത പറയുകയും (മറ്റാരും കേൾക്കരുതെന്ന നിലക്ക്)അനന്തരം തിരിഞ്ഞുനോക്കുകയും ചെയ്താൽ അത് അ മാനത്താണ്. (പരസ്യം ചെയ്യുവാൻ പാടില്ലാത്തതാണ്.))
കാപട്യം സൂക്ഷിക്കുക
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ
æമുനാഫിക്വിന്റെ അടയാളം മൂന്നെണ്ണമാകുന്നു. അവൻ സംസാരി ച്ചാൽ കളവുപറയും. കരാർ ചെയ്താൽ ലംഘിക്കും. വിശ്വസിച്ചേൽ പ്പിക്കപ്പെട്ടാൽ വഞ്ചിക്കും.” (ബുഖാരി)
മറ്റൊരു റിപ്പോർട്ടിൽ:
മറ്റൊരു റിപ്പോർട്ടിൽ:
إِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ وَإِذَا خَاصَمَ فَجَرَ
“സംസാരിച്ചാൽ കളവ് പറയും. ഉടമ്പടി ചെയ്താൽ ലംഘിക്കും. തർക്കിച്ചാൽ നെറികേട് പറയും.” (ബുഖാരി)
ശാപ വാക്കുകൾ
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلَا اللَّعَّانِ وَلَا الْفَاحِشِ وَلَا الْبَذِيءِ
“മുഅ്മിൻ കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ നീചവൃത്തി ചെയ്യുന്നവനോ നെറികെട്ടവനോ അല്ല.”
നിരർത്ഥം സംസാരിക്കരുത്
തന്റെ വീട്ടു പടിക്കൽ ഒരു വിഭാഗം സംസാരിക്കുന്നത് തിരുനബി ﷺ കേട്ടു. ഒരാൾ പറയുന്നു: അല്ലാഹു ഇന്നത് പറഞ്ഞിട്ടി ല്ലേ? അപരൻ പറഞ്ഞു: അല്ലാഹു ഇന്നതും പറഞ്ഞിട്ടില്ലേ? തിരുനബി ﷺ കോപാകുലനായി പുറത്തുവന്നു. തിരുദൂതർ ﷺ പറഞ്ഞു:
بِهَذَا أُمِرْتُمْ أَوْ بِهَذَا بُعِثْتُمْ أَنْ تَضْرِبُوا كِتَابَ اللَّهِ بَعْضَهُ بِبَعْضٍ إِنَّمَا ضَلَّتْ الْأُمَمُ قَبْلَكُمْ فِي مِثْلِ هَذَا …..
“ഇതിനാണോ നിങ്ങൾ കൽപ്പിക്കപ്പെട്ടത്? അതല്ല, ഇതുകൊണ്ടാ ണോ നിങ്ങൾ നിയോഗിക്കപ്പെട്ടത്? അഥവാ അല്ലാഹുകവിന്റെ ഗ്ര ന്ഥത്തിലെ ചില വചനങ്ങളെ ചിലതുകൊണ്ട് ഇൗ രീതിയിൽ കൈ കാര്യം ചെയ്യുവാൻ. ഇതുപോലുള്ള (സംസാരങ്ങളിലാണ്) നിങ്ങൾ ക്കു മുമ്പ് സമുദായങ്ങൾ പിഴച്ചുപോയത്…”
കേട്ടതെല്ലാം പറഞ്ഞു നടക്കരുത്
ഹഫ്സ്വ് ഇബ്നുആസ്വിമി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ
“താൻ കേട്ടതെല്ലാം പറഞ്ഞു നടക്കുകയെന്നത് ഒരു മനുഷ്യന് കളവായി മതി.” (മുസ്ലിം)
കൂടെയുള്ളവനെ കൂടാതെ സ്വകാര്യം പറയരുത്
ശക്വീക്വ് ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَا يَتَنَاجَى اثْنَانِ دُونَ الثَّالِثِ فَإِنَّ ذَلِكَ يُحْزِنُهُ
“മൂന്നാമനെ കൂടാതെ രണ്ടാളുകൾ പരസ്പരം സ്വകാര്യം പറയരുത്; കാരണം അത് അവനു ദുഃഖമുണ്ടാക്കും.” (മുസ്ലിം)
പൈശാചികമായ സ്വകാര്യഭാഷണം?
إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ
“ആ രഹസ്യസംസാരം പിശാചിൽ നിന്നുള്ളത് മാത്രമാകുന്നു. സ ത്യവിശ്വാസികളെ ദുഃഖിപ്പിക്കാൻ വേണ്ടിയാകുന്നു അത്. എന്നാൽ അല്ലാഹുവിന്റെ അനുമതികൂടാതെ അതവർക്ക് യാതൊരു ഉപ ദ്രവവും ചെയ്യുന്നതല്ല….” (ഖുർആൻ 58: 10)
സ്വകാര്യഭാഷണം, പാടുള്ളതും പാടില്ലാത്തതും
يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ ﴿٩﴾ (المجادلة:٩)
“സത്യവിശ്വാസികളേ, നിങ്ങൾ രഹസ്യസംഭാഷണം നടത്തുകയാ ണെങ്കിൽ അധർമ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്ക രിക്കുന്നതിനും നിങ്ങൾ രഹസ്യസംഭാഷണം നടത്തരുത്. പുണ്യ ത്തിന്റെയും ഭയഭക്തിയുടെയും കാര്യത്തിൽ നിങ്ങൾ രഹസ്യോ പദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങൾ ഒരുമി ച്ചു കൂട്ടപ്പെടുമോ അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.” (ഖുർആൻ 58: 9)
രഹസ്യഭാഷണത്തിന്റെ ഗൗരവം
أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚحَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ ﴿٨﴾ (المجادلة:٨)
“രഹസ്യസംഭാഷണം നടത്തുന്നതിൽ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവർ ഏതൊന്നിൽ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവർ പിന്നീട് മടങ്ങുന്നു. പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവർ പരസ്പരം രഹസ്യോപദേശം നടത്തുകയും ചെയ്യുന്നു. അവർ നിന്റെ അടുത്തു വന്നാൽ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയിൽ അവർ നിനക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്യും. ഞങ്ങൾ ഇൗ പറയു ന്നതിന്റെ പേരിൽ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ അന്യോന്യം പറയുകയും ചെയ്യും. അവർക്കു നരകം മതി. അവർ അതിൽ എരിയുന്നതാണ്. ആ പ ര്യവസാനം എത്ര ചീത്ത.” (ഖുർആൻ 58: 8)
രഹസ്യഭാഷണം നടത്തുന്നവരുടെ ശ്രദ്ധക്ക്
أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِن ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ ﴿٧﴾ (المجادلة:٧)
“ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നു ണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേർ തമ്മിലുള്ള യാതൊരു രഹ സ്യസംഭാഷണവും അവൻ (അല്ലാഹു) അവർക്കു നാലാമനായി കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെ ങ്കിൽ അവൻ അവർക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെ ക്കാൾ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കിൽ അവർ എവിടെയായിരുന്നാലും അവൻ അവരോ ടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിർത്തെഴുന്നേൽപിന്റെ നാ ളിൽ, അവർ പ്രവർത്തിച്ചതിനെപ്പറ്റി അവരെ അവൻ വിവരമറിയി ക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏതു കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.” (ഖുർആൻ 58: 7)
പാരുഷ്യം പാടില്ല
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ (آل عمران:١٥٩)
“(നബിയേ,) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവി യും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽ നിന്നും
അവർ പിരിഞ്ഞു പോയിക്കളയുമായിരുന്നു…” (ഖുർആൻ 3: 159)
ഹാരിഥഃ ഇബ്നുവഹബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
…أَلاَ أُخْبِرُكُم بأهلِ النَّارِ؟ كلُّ عُتُلٍّ جَوّاظٍ مُسْتَكْبِرٍ
“…ആരാണ് നരകവാസികൾ എന്ന് ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടെയോ? എല്ലാ അഹങ്കാരികളും ക്രൂരന്മാരും പരുഷസ്വഭാവിക ളുമാണ്”. (ബുഖാരി, മുസ്ലിം)
വഷളാക്കരുത്
അബൂദർറുൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ شَانَ عَلَى مُسْلِمٍ كَلِمَةً يَشِينُهُ بِهَا بِغَيْرِ حَقٍّ أَشَانَهُ اللَّهُ بِهَا فِي النَّارِ يَوْمَ الْقِيَامَةِ
“വല്ലവനും അന്യായമായി ഒരു മുസ്ലിമിനെ ഒരു വാക്കുകൊണ്ട് വഷളാക്കിയാൽ ആ വാക്കുകൊണ്ട് അല്ലാഹു അവനെ അന്ത്യ നാളിൽ നരകത്തിൽ വഷളാക്കുന്നതാണ്.”
പുണ്യം ചെയ്തത് എടുത്തു പറയരുത്
يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا ۗوَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٢٦٤﴾ (البقرة:٢٦٤)
“സത്യവിശ്വാസികളേ, (കൊടുത്തത്)എടുത്തുപറഞ്ഞുകൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ് ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമി ല്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്ന വനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളിൽ അൽപം മണ്ണുമാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്ത മഴപതിച്ചു. ആ മഴയതിനെ ഒരു മൊട്ടപ്പാ റയാക്കി മാറ്റിക്കളഞ്ഞു. അവർ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫ ലവും കരസ്ഥമാക്കാൻ അവർക്ക് കഴിയില്ല. സത്യനിഷേധികളായ ജനതയെ അല്ലാഹു നേർവഴിയിലാക്കുകയില്ല.” (ഖുർആൻ 2:264)
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ مَنَّانٌ وَلاَ عَاقٌّ وَلاَ مُدْمِنُ خَمْرٍ
“ദാനമേകിതത് എടുത്ത് പറയുന്നവനും മാതാപിതാക്കളെ ദോഹിക്കുന്നവനും നിത്യകുടിയനും സ്വർഗത്തിൽ പ്രവേശിക്കുകയില്ല.”
കുതർക്കം ഉപേക്ഷിക്കുന്നവന്റെ മഹത്വം
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
أَنَا زَعِيمٌ بِبَيْتٍ في رَبَضِ الْجَنَّةِ لِمَنْ تَرَكَ المِرَاءَ وَإِنْ كَانَ مُحِقاًّ….
“പറയുന്നത് സത്യമാണെങ്കിലും ശരി തർക്കം ഉപേക്ഷിക്കുന്നവന് സ്വർഗത്തിന് ചുറ്റും ഒരു വീടിന് ഞാൻ ജാമ്യം നിൽക്കുന്നു….”
ജനബുദ്ധിക്ക് പ്രാപ്യമാകുന്നത് പറയുക
അലിയ്യ് ഇബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللَّهُ وَرَسُولُهُ
“ജനങ്ങൾക്ക് അറിയുന്നവകൊണ്ട് നിങ്ങൾ അവരോട് സംസാരിക്കുക. അല്ലാഹുവും തിരുദൂതനും കളവാക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” (ബുഖാരി)
ഇബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
ഇബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
مَا أَنْتَ مُحَدِّثاً قَوْماً حَدِيثاً لاَ تَبْلُغُهُ عُقُولُهُمْ إِلاَّ كَانَ لِبَعْضِهِمْ فِتْنَة
“ബുദ്ധിക്ക് അപ്രാപ്യമായ കാര്യങ്ങൾ താങ്കൾ ഒരുവിഭാഗത്തിന് മുന്നിൽ അവതരിപ്പിക്കുന്നവനായാൽ അത് അവരിൽ ചിലർക്കെ ങ്കിലും ഫിത്നയാകാതിരിക്കില്ല.” (മുസ്ലിം)
ചിരിപ്പിക്കുവാനുള്ള സംസാരം
ബഹ്സ് ഇബ്നുഹകീം رَضِيَ اللَّهُ عَنْهُ തന്റെ പ്രപിതാവിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ
“ജനങ്ങളെ ചിരിപ്പിക്കുവാൻവേണ്ടി സംസാരിക്കുകയും കളവുപറ യുകയും ചെയ്യുന്നവനു നാശം. അവനു നാശം. അവനു നാ ശം.”
വലിയവർ സംസാരിക്കട്ടെ
റാഫിഅ് ഇബ്നുഖദീജി رَضِيَ اللَّهُ عَنْهُ ൽനിന്നും സഹ്ൽ ഇബ്നുഅബീ ഹഥ്മഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം:
أَنَّ عَبْدَ اللَّهِ بْنَ سَهْلٍ وَمُحَيِّصَةَ بْنَ مَسْعُودٍ أَتَيَا خَيْبَرَ فَتَفَرَّقَا فِي النَّخْلِ فَقُتِلَ عَبْدُ اللَّهِ بْنُ سَهْلٍ فَجَاءَ عَبْدُ الرَّحْمَنِ بْنُ سَهْلٍ وَحُوَيِّصَةُ وَمُحَيِّصَةُ ابْنَا مَسْعُودٍ إِلَى النَّبِيِّ ﷺ فَتَكَلَّمُوا فِي أَمْرِ صَاحِبِهِمْ فَبَدَأَ عَبْدُ الرَّحْمَنِ وَكَانَ أَصْغَرَ الْقَوْمِ فَقَالَ لَهُ النَّبِيُّ ﷺ كَبِّرْ الْكُبْرَ
“അബ്ദുല്ലാഹ് ഇബ്നു സഹ്ലും മുഹയ്യിസ്വഃ ഇബ്നു മസ്ഉൗദും ഖ യ്ബറിൽ എത്തി. അവർ രണ്ടുപേരം ഇത്തപ്പന(തോട്ടത്തി)ൽവെച്ച് വഴി പിരിഞ്ഞു. അതിൽപിന്നെ അബ്ദുല്ല ഇബ്നു സഹ്ൽ വധിക്ക പ്പെട്ടു. അങ്ങിനെ അബ്ദുർറഹ്മാൻ ഇബ്നു സഹ്ലും ഇബ്നു മസ് ഉൗദിന്റെ മക്കളായ ഹുവയ്യിസ്വഃയും മുഹയ്യിസ്വഃയും നബി ﷺ യുടെ അടുക്കലേക്കുവന്നു. അവർ തങ്ങളുടെ കൂട്ടുകാരന്റെ വിഷയ ത്തിൽ സംസാരിച്ചു. അപ്പേൾ അബ്ദുറർഹ്മാൻ സംസാരം തുടങ്ങി. അദ്ദേഹമാകട്ടെ അവരിൽ ഏറ്റവും ചെറിയ ആളായിരുന്നു. അപ്പോൾ നബി ﷺ അദ്ദേഹത്തോടു പറഞ്ഞു: ഏറ്റവും മുതിർന്നവർ സംസാരം ഏറ്റെടുക്കട്ടെ.” (ബുഖാരി)
സംസാരം മുറിക്കരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം.
بَيْنَمَا النَّبِيُّ ﷺ فِي مَجْلِسٍ يُحَدِّثُ الْقَوْمَ جَاءَهُ أَعْرَابِيٌّ فَقَالَ مَتَى السَّاعَةُ فَمَضَى رَسُولُ اللَّهِ يُحَدِّثُ فَقَالَ بَعْضُ الْقَوْمِ سَمِعَ مَا قَالَ فَكَرِهَ مَا قَالَ وَقَالَ بَعْضُهُمْ بَلْ لَمْ يَسْمَعْ حَتَّى إِذَا قَضَى حَدِيثَهُ قَالَ أَيْنَ أُرَاهُ السَّائِلُ عَنْ السَّاعَةِ قَالَ هَا أَنَا يَا رَسُولَ اللَّهِ قَالَ فَإِذَا ضُيِّعَتْ الْأَمَانَةُ فَانْتَظِرْ السَّاعَةَ قَالَ كَيْفَ إِضَاعَتُهَا قَالَ إِذَا وُسِّدَ الْأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرْ السَّاعَةَ
((നബി ﷺ ഒരു സദസ്സിൽ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒ രു അഅ്റാബി തിരുനബി ﷺ യുടെ അടുക്കൽ ആഗതനായി. അ അ്റാബി ചോദിച്ചു: അന്ത്യനാൾ എപ്പോഴാണ്? അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ സംസാരം തുടർത്തികൊണ്ടുപോയി. ജനങ്ങളിൽ ചിലർ പറഞ്ഞു: അയാളുടെ ചോദ്യം തിരുമേനി ﷺ കേട്ടിരിക്കുന്നു; എന്നാൽ തരുമേനി ﷺ ക്ക് അതിൽ നീരസമുണ്ടായി. ചിലർ പറഞ്ഞു: തിരുമേനി ﷺ അത് കേട്ടിട്ടില്ല. തിരുമേനി ﷺ തന്റെ സംസാരം അവ സാനിപ്പിച്ചപ്പോൾ ചോദിച്ചു: അന്ത്യനാളിനെ കുറിച്ച് ചോദിച്ച വ്യ ക്തി എവിടെയാണ്? അയാൾ പറഞ്ഞു: തിരുദൂതരേ ഞാൻ ഇതാ. തിരുമേനി ﷺ പറഞ്ഞു: അമാനത്ത് നഷ്ടപ്പെടുത്തപ്പെട്ടാൽ താ ങ്കൾ അന്ത്യനാളിനെ പ്രതീക്ഷിക്കുക. അയാൾ ചോദിച്ചു: എങ്ങ നെയാണ് അത് നഷ്ടപ്പെടുത്തൽ? തിരുമേനി ﷺ പറഞ്ഞു: കാര്യ ങ്ങൾ അതിന്റെ അർഹരല്ലാത്തവരിലേക്ക് ഏൽപിക്കപ്പെട്ടാൽ താ ങ്കൾ അന്ത്യനാളിനെ പ്രതീക്ഷിക്കുക.” (ബുഖാരി)
അനാവശ്യ ചോദ്യങ്ങൾ
يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ ﴿١٠١﴾ ) (المائدة:١٠١)
“സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുത്. നി ങ്ങൾക്ക് അവ വെളിപ്പെടുത്തപ്പെട്ടാൽ നിങ്ങൾക്കത് മനഃപ്രയാസ മുണ്ടാക്കും. ക്വുർആൻ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങള വയെപ്പറ്റി ചോദിക്കുകയാണെങ്കിൽ നിങ്ങൾക്കവ വെളിപ്പെടുത്തു കതന്നെ ചെയ്യും. (നിങ്ങൾ ചോദിച്ചു കഴിഞ്ഞതിന്) അല്ലാഹു (നി ങ്ങൾക്ക്) മാപ്പുനൽകിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്ന വനും സഹനശീലനുമാകുന്നു.” (ഖുർആൻ 5: 101)
അനാവശ്യ ചോദ്യങ്ങൾ വെറുക്കപെട്ടത്
മുഗീറത്ത് ഇബ്നു ശുഅ്ബയി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. തിരുനബി ﷺ പറഞ്ഞു:
إِنَّ اللَّهَ ….وَكَرِهَ لَكُمْ قِيلَ وَقَالَ وَكَثْرَةَ السُّؤَالِ وَإِضَاعَةَ الْمَالِ
“..അനാവശ്യ സംസാരം, കൂടുതലായുള്ള ചോദ്യങ്ങൾ, സമ്പത്ത് ന ഷ്ടപ്പെടുത്തൽ എന്നിവ അല്ലാഹു നിങ്ങൾക്ക് വെറുക്കുകയും ചെയ്തിരിക്കുന്നു.” (ബുഖാരി, മുസ്ലിം)
ശബ്ദം താഴ്ത്തുക
وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾ ( لقمان:١٩)
“നിന്റെ നടത്തത്തിൽ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീർച്ചയായും ശബ്ദങ്ങളുടെ കൂട്ട ത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.”
(ഖുർആൻ 31: 19)
ശബ്ദം ഉയർത്താം, എപ്പോൾ?
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
تَخَلَّفَ عَنَّا النَّبِيّ ﷺ فِي سَفْرَةٍ سَافَرْنَاهَا، فَأدْرَكَنَا وَقَدْ أرْهَقَتْنَا الصَّلاةُ وَنَحْنُ نَتَوَضَّأ، فَجَعَلْنَا نَمْسَحُ عَلَى أرْجُلِنَا، فَنَادَى بِأعْلَى صَوْتِهِ: وَيْلٌ لِلأعْقَابِ مِنَ النَّارِ. مَرَّتَيْنِ أوْ ثَلاثاً.
“ഞങ്ങൾ നിർവ്വഹിച്ച ഒരു യാത്രയിൽ നബിൃ ഞങ്ങളിൽനിന്ന് പിന്തി. നമസ്കാരസമയം അവസാനിക്കുവാൻ ഏറെ അടുത്തി രുന്നു. ഞങ്ങൾ വദ്വൂഅ് നിർവ്വഹിക്കവെ തിരുമേനിൃ ഞങ്ങളെ കണ്ടെത്തി. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ കാലുകൾ തടവുവാൻ തുടങ്ങി. ഉടൻ തിരുമേനിൃ തന്റെ ഏറ്റവും ഉച്ചത്തിൽ വിളിച്ചു പറ ഞ്ഞു: (വുദ്വൂഅ് ചെയ്യുമ്പോൾ വെള്ളമെത്താത്ത) മടമ്പുകാലുകൾ നരകത്തിലാകുന്നു. രണ്ട് അല്ലെങ്കിൽ മൂന്നു തവണ തിരു മേനിൃ ഇത് ആവർത്തിച്ചു.(ബുഖാരി, മുസ്ലിം)
ജാബിർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كَانَ رَسُولُ اللهِ إِذَا خَطَبَ احْمَرَّتْ عَيْنَاهُ، وَعَلا صَوْتُهُ، وَاشْتَدَّ غَضَبُهُ، حَتَّى كَأنَّهُ مُنْذِرُ جَيْشٍ…….
“അല്ലാഹുവിന്റെ റസൂൽ ﷺ ഖുത്വുബഃ നിർവ്വഹിച്ചാൽ തന്റെ ഇരു കണ്ണുകളും ചുവക്കുകയും തന്റെ ശബ്ദം ഉയരുകയും ദേഷ്യം ക ഠിനമാവുകയും ചെയ്യുമായിരുന്നു. എത്രത്തോളമെന്നാൽ ഒരു സൈന്യത്തിനു മുന്നറിയിപ്പു നൽകുന്നവനെ പോലെയാകുമാ യിരുന്നു തിരുമേനിൃ… ” (മുസ്ലിം)
സംസാരം ചുരുക്കുക
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു:
كَانَ يُحَدِّثُ حَدِيثاً لَوْ عَدَّهُ العَادُّ لأحْصَاهُ.
“തിരുമേനിൃ സംസാരിക്കുമായിരുന്നു. എണ്ണുന്ന ഒരാൾ അത് എണ്ണിയിരുന്നുവെങ്കിൽ അതിനെ തിട്ടപ്പെടുത്തുമായിരുന്നു.”
ആവർത്തിച്ചു പറയൽ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أنَّهُ كَانَ إذَا تَكَلَّمَ بِكَلِمَةٍ أعَادَهَا ثَلاثاً،حَتَّى تُفْهَمَ عَنْهُ….
“അല്ലാഹുവിന്റെ റസൂൽ ﷺ ഒരു വചനം പറഞ്ഞാൽ അതു തിരുമേനി ﷺ യിൽനിന്ന് മനസിലാക്കപ്പെടുവാൻ മൂന്നു തവണ ആവർ ത്തിക്കുമായിരുന്നു…” (ബുഖാരി)
സൗമ്യമായ വാക്കു പറയുക
اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي ﴿٤٢﴾ اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ﴿٤٣﴾ فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ ﴿٤٤﴾ قَالَا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ ﴿٤٥﴾ قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ ﴿٤٦﴾ (طه:٤٢-٤٦)
“എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ അമാന്തിക്കരുത്. നിങ്ങൾ രണ്ടുപേരും ഫിർഒൗന്റെ അടുത്തേക്ക് പോകുക. തീർ ച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നി ങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയുക. അവൻ ഒരു വേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന് വരാം. അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അ വൻ (ഫിർഒൗൻ) ഞങ്ങളുടെ നേർക്ക് എടുത്തുചാടുകയോ, അതി ക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അ വൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട. തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ കേൾക്കുകയും കാണു കയും ചെയ്യുന്നുണ്ട്.” (ഖുർആൻ 20:42-46)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
يَسِّرُوا وَلَا تُعَسِّرُوا وَبَشِّرُوا وَلَا تُنَفِّرُوا
“നിങ്ങൾ എളുപ്പമാക്കുക. നിങ്ങൾ ഞെരുക്കമുണ്ടാക്കരുത്. നി ങ്ങൾ സന്തോഷമറിയിക്കുക. നിങ്ങളകറ്റിക്കളയരുത്.” (ബുഖാരി)
നന്മ പകരുന്നവന്റെ മഹത്വം
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുനബി ﷺ പറഞ്ഞു:
إِنَّ الله وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ في جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളി ലുള്ളവരും ഭൂതലങ്ങളിലുള്ളവരും മാളങ്ങളിലുള്ള ഉറുമ്പുകളും മത്സ്യ ങ്ങൾപോലും ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന്ന് കാരുണ്യവർഷത്തി നുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു”
ദഅ്വത്തിന്റെ മഹത്വം
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾ (فصلت:٣٣)
“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്നു പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?” (ഖുർആൻ 41:33)
തിരുദൂതർ ﷺ , അലിയ്യി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
فو اللهِ لأنْ يَهدِيَ اللهُ بكَ رجُلاً خَيرٌ لكَ من أن يكونَ لكَ حُمْرُ النَّعَم
“അല്ലാഹു തന്നെയാണ് സത്യം, താങ്കൾ കാരണത്താൽ ഒരാൾ ക്ക് അല്ലാഹു, ഹിദായത്ത് നൽകിയാൽ അതാണ് താങ്കൾക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനേക്കാളും ഉത്തമമായത്” (ബുഖാരി)
എങ്ങനെ ദഅ്വത്ത് നടത്തും?
ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿١٢٥﴾ (النحل:١٢٥)
“യുക്തിദീക്ഷയോടുകൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാർഗ്ഗം വിട്ടുപിഴച്ചുപോയ വരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സൻമാർഗം പ്രാപിച്ചവരെ പ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.” (ഖുർആൻ 16: 125)
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ ﴿١٠٨﴾ (يوسف:١٠٨)
“(നബിയേ) പറയുക, ഇതാണെന്റെ മാർഗം. ദൃഢബോദ്ധ്യത്തോടു കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ലതന്നെ.” (ഖുർആൻ 12: 108)
ദഅ്വത്ത് നടത്തിയില്ലങ്കിൽ!
അല്ലാഹു പറയുന്നു:
فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾ (الأعراف:١٦٥)
“എന്നാൽ അവരെ ഒാർമ്മപ്പെടുത്തിയിരുന്നത് അവർ മറന്ന് കളഞ്ഞപ്പോൾ ദുഷ്പ്രവൃത്തിയിൽനിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവർ ധിക്കാരം കാണിച്ചതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂ ടുകയും ചെയ്തു.” (ഖുർആൻ 7: 165)
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽനിന്നു നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بالمَعْرُوفِ وَلَتَنْهَوُنَّ عَنِ المُنْكَرِ و لَيُوشِكَنَّ الله أَنْ يَبْعَثَ عَلَيْكُمْ عِقَاباً مِنْهُ فَتَدْعُونَهُ فَلا يَسْتَجِيبُ لَكُمْ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, നിങ്ങൾ നന്മകൽപ്പിക്കുകതന്നെവേണം. തിന്മ വിരോധിക്കു കതന്നെവേണം. അല്ലെങ്കിൽ അല്ലാഹു അവന്റെ ശിക്ഷ നിങ്ങളു ടെമേൽ അയക്കാനായിരിക്കുന്നു, അപ്പോൾ നിങ്ങളവനോട് ദുആ ചെയ്യും, എന്നാലതിന്ന് നിങ്ങൾക്ക് ഉത്തരം ലഭിക്കുകയില്ല.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല