آدَابُ البُيُوتِ (ഏതാനും വീട്ടുമര്യാദകൾ)

THADHKIRAH

വീടാകുന്ന അനുഗ്രഹം
സഅ്ദ് ഇബ്നു അബീവക്വാസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ، وَالْمَسْكَنُ الْوَاسِعُ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الْهَنِيءُ، وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضِّيقُ، وَالْمَرْكَبُ السُّوءُ

“നാലു കാര്യങ്ങൾ സൗഭാഗ്യമാണ്. സ്വാലിഹത്തായ ഭാര്യ, വിശാ ലാമയ പാർപ്പിടം, നല്ല അയൽവാസി, ധന്യമായ വാഹനം. നാലു കാര്യങ്ങൾ ദൗർഭാഗ്യവുമാണ്. ചീത്ത അയൽവാസി, ദുഷിച്ച ഭാര്യ, ഇടുങ്ങിയ പാർപ്പിടം, മോശമായ വാഹനം.”

വീട്ടിൽ പ്രവേശിക്കുമ്പോൾ ബിസ്മി ചൊല്ലുക, സലാം പറയുക
അബൂമാലിക് അൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ  ‎ﷺ  പറഞ്ഞു:

إذَا وَلَجَ الرَّجُلُ بَيْتَهُ فَلْيَقُلْ اللَّهُمَّ إنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ ، بِاسْمِ اللَّهِ وَلَجْنَا وَبِاسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا ، ثُمَّ لِيُسَلِّمَ عَلَى أَهْلِهِ.

“ഒരാൾ തന്റെ വീട്ടിൽ പ്രവേശിച്ചാൽ അവൻ,

اللَّهُمَّ إنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ ، بِاسْمِ اللَّهِ وَلَجْنَا وَبِاسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا

“അല്ലാഹുവേ, ഉത്തമമായ പ്രവേശനവും ഉത്തമമായ പുറപ്പാടും ഞാൻ നിന്നോട് തേടുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞങ്ങൾ പുറപ്പെ ട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ മാത്രം ഞ ങ്ങൾ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.’ എന്നു പ്രാർത്ഥിക്ക ട്ടെ. ശേഷം അവൻ തന്റെ കുടുംബത്തിനു സലാം പറയട്ടെ”

വീട്ടിൽ പ്രവേശിക്കുമ്പോൾ ബിസ്മി ചൊല്ലുന്നതിന്റെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ. وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ. وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ

“ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുകയും തന്റെ പ്രവേശനവേളയി ലും ഭക്ഷണവേളയിലും അല്ലാഹുവെ സ്മരിക്കുകയുമായാൽ ശെ യ്ത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നിങ്ങൾക്ക് (ഇവിടെ) അന്തിയുറങ്ങുവാനും രാത്രിഭക്ഷണത്തിനും യാതൊരു വഴിയുമില്ല. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ, തന്റെ പ്രവേശനവേളയിൽ അല്ലാഹുവെ സ്മരിക്കുവാൻ മറന്നാൽ ശൈത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നിങ്ങൾ (ഇവിടെ) അന്തിയുറക്കം നേടിയിരിക്കുന്നു.’ തന്റെ ഭക്ഷണവേളയിൽ അല്ലാഹുവെ സ്മരിക്കുവാൻ മറന്നാൽ ശെയ് ത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നി ങ്ങൾ (ഇവിടെ) അന്തിയുറക്കവും രാത്രിഭക്ഷണവും നേടിയിരിക്കുന്നു.”. (മുസ്‌ലിം)

സലാം ചൊല്ലുന്നതിന്റെ മഹത്വം
ജാബിർ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറഞ്ഞു:

إذا دخلت على أهلك فسلم عليهم تحية من عند الله مباركة طيبة

“നീ നിന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചാൽ അവർക്കു സലാം പറയുക; അല്ലാഹുവിങ്കൽ നിന്നുള്ള വിശിഷ്ടവും അനുഗ്രഹീതവു മായ അഭിവാദ്യം.”

വീട്ടിൽ പ്രവേശിച്ചാൽ
ശുറൈഹി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:

سَألْتُ عَائِشَةَ، قُلْتُ: بِأيِّ شَيْءٍ كَانَ يَبْدَأ النَّبِيُّ ‎ﷺ  إِذَا دَخَلَ بَيْتَهُ؟ قَالَتْ: بِالسِّوَاكِ.

“നബി ‎ﷺ  തന്റെ വീട്ടിൽ പ്രവേശിച്ചാൽ എന്താണ് ആദ്യമായി ചെയ് തു തുടങ്ങിയിരുന്നത് എന്ന് ഞാൻ ആഇശായോട് ചോദിച്ചു. അവർ പറഞ്ഞു: മിസ്വാക്കു ചെയ്തുകൊണ്ട്” (മുസ്‌ലിം)

രാത്രിയായാൽ ബിസ്മി ചൊല്ലി കതകടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ …… وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا….

“രാത്രിയുടെ തുടക്കമായാൽ അല്ലെങ്കിൽ സന്ധ്യാസമയമായാൽ ….നിങ്ങൾ വാതിലുകൾ അടക്കുകയും അല്ലാഹുവിന്റെ നാമം സ്മ രിക്കുകയും(ബിസ്മി ചൊല്ലുകയും) ചെയ്യുക. കാരണം പിശാച്, (അപ്രകാരം)അടക്കപ്പെട്ടവാതിൽ തുറക്കുകയില്ല… “(ബുഖാരി)
രാത്രിയായാൽ ബിസ്മി ചൊല്ലി വെള്ളപാത്രങ്ങൾ അടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. തിരുദൂതർ  ‎ﷺ  പറഞ്ഞു:

إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ …. وَأَوْكُوا قِرَبَكُمْ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا ….

“രാത്രിയുടെ തുടക്കമായാൽ അല്ലെങ്കിൽ സന്ധ്യാസമയമായാൽ നിങ്ങളുടെ വെള്ളപ്പാത്രങ്ങൾ നിങ്ങൾ കെട്ടിയിടുകയും നിങ്ങളു ടെ പാത്രങ്ങൾക്ക് മുകളിൽ വിലങ്ങനെ വല്ലതും വെച്ചെങ്കിലും നി ങ്ങൾ അവ മൂടുകയും അല്ലാഹുവിന്റെ നാമം സ്മരിക്കുകയും (ബിസ്മില്ല ചൊല്ലുകയും) ചെയ്യുക.”

കുടുംബത്തോട് സൽസ്വഭാവം
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي

“നിങ്ങളിൽ ഉത്തമൻ നിങ്ങളുടെ കുടുംബത്തിനു ഏറ്റവും ഉത്തമ നായവനാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും ഉത്തമനാണ്”

ദിക്റെടുക്കപ്പെടുന്ന വീട്
അബൂമൂസ ‎رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

مَثَلُ البَيْتِ الَّذِي يُذْكَرُ اللهُ فِيهِ وَالبَيْتِ الَّذِي لا يُذْكَرُ اللهُ فِيهِ مَثَلُ الحَيِّ وَالمَيِّتِ

“അല്ലാഹു സ്മരിക്കപ്പെടുന്ന വീടിന്റേയും അല്ലാഹു സ്മരിക്കപ്പെടാ ത്ത വീടിന്റേയും ഉപമ ജീവനുള്ളവന്റേയും മരിച്ചവന്റേയും ഉപമയാണ്.”  (മുസ്‌ലിം)
ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ

“നിങ്ങൾ നിങ്ങളുടെ വീടുകളെ മക്വ്ബറകളാക്കരുത്. നിശ്ചയം സൂറത്തുൽബക്വറഃ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽനിന്ന് ശെ യ്ത്വാൻ വിരണ്ടോടുന്നതാണ്. (മുസ്‌ലിം)

നുഅ്മാൻ ഇബ്നുബശീറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ اللهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالْأَرْضَ بِأَلْفَيْ عَامٍ فَأَنْزَلَ مِنْهُ آيَتَيْنِ فَخَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلَا يُقْرَآنِ فِي دَارٍ ثَلَاثَ لَيَالٍ فَيَقْرَبَهَا الشَّيْطَانُ

“നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷം മുമ്പ് ഒരു ഗ്രന്ഥം രേഖപ്പെടുത്തി. അതിൽനി ന്ന് രണ്ടു വചനങ്ങളെ അവൻ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുൽബഖറഃ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അ വ രണ്ടും ഒരു വീട്ടിൽ പാരായണം ചെയ്യപ്പെടുകയാണെങ്കിൽ മൂന്നു രാവുകൾ ആ വീടിനോട് ശെയ്ത്വാൻ അടുക്കുകയില്ല.”

ദമ്പതികൾ രാത്രി നമസ്കരിക്കുക
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽ നിന്നും അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ اسْتَيْقَظَ مِنْ اللَّيْلِ وَأَيْقَظَ امْرَأَتَهُ فَصَلَّيَا رَكْعَتَيْنِ جَمِيعًا كُتِبَا مِنْ الذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ

“വല്ലവരും രാത്രി ഉറക്കമുണരുകയും തന്റെ ഇണയെ ഉറക്കിൽ നിന്ന് ഉണർത്തുകയും അവർ രണ്ടുപേരും ഒന്നിച്ചു രണ്ട് റക്അ ത്ത് നമസ്കരിക്കുകയും ചെയ്താൽ, അവർ രണ്ടുപേരും ധാരാ ളമായി അല്ലാഹുവിനെ ഒാർക്കുന്ന പുരുഷന്മാരിലും സ്ത്രീകളിലും രേഖപ്പെടുത്തപ്പെടും.”

സ്ത്രീകൾക്കുള്ള ശ്രേഷ്ഠ കർമ്മം

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‎﴿٣٣﴾‏ وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ ۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا ‎﴿٣٤﴾  (الأحزاب:٣٣، ٣٤)

“നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്കാരം മുറപോലെ
നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചക ന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളിൽ വെച്ച് ഒാതികേൾപിക്കപ്പെ ടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങൾ ഒാർ മിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നയജ്ഞനും സൂ ക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 33: 33, 34)

വീട്ടുകാരെ സഹായിക്കൽ
അൽഅസ്വദി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

سَألْتُ عَائِشَةَ رَضِيَ اللهُ عَنْهَا مَا كَانَ النَّبِيُّ  يَصْنَعُ فِي بَيْتِهِ؟ قالتْ: كَانَ يَكُونُ فِي مِهْنَةِ أهْلِهِ تَعْنِي خِدْمَةَ أهْلِهِ فَإذَا حَضَرَتِ الصَّلاةُ خَرَجَ إلَى الصَّلاةِ.

“ഞാൻ ആഇശാ رَضِيَ اللَّهُ عَنْها  യോടു ചോദിച്ചു: നബി ‎ﷺ  തന്റെ വീട്ടിൽ എന്താണ് ചെയ്തിരുന്നത്? അവർ പറഞ്ഞു: തിരുമേനി ‎ﷺ  വീട്ടുകാ രെ ഖിദ്മത്ത് ചെയ്യുകയായിരിക്കും. നമസ്കാര സമയമായാൽ തിരുമേനി ‎ﷺ  നമസ്കാരത്തിനു പുറപ്പെടും.” (ബുഖാരി)

വീട്ടുകാരെ ഉൽബോധിപ്പിക്കൽ

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ‎﴿١٣٢﴾   (طه:١٣٢)

“നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ(നമസ്കാരത്തിൽ) നീ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുക യും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നി നക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്.” (ഖുർആൻ  20: 132)
മാലിക് ഇബ്നുൽഹുവയ്രിഥി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.

أتَيْتُ النَّبِيَّ ﷺ  فِي نَفَرٍ مِنْ قَوْمِي، فَأقَمْنَا عِنْدَهُ عِشْرِينَ لَيْلَةً، وَكَانَ رَحِيماً رَفِيقاً، فَلَمَّا رَأى شَوْقَنَا إلَى أهَالِينَا، قال: ارْجِعُوا فَكُونُوا فِيهِمْ، وَعَلِّمُوهُمْ، وَصَلُّوا، فَإذَا حَضَرَتِ الصَّلاةُ فَلْيُؤَذِّنْ لَكُمْ أحَدُكُمْ، وَلْيَؤُمَّكُمْ أكْبَرُكُمْ

“എന്റെ ഗോത്രത്തിലെ ആളുകൾക്കൊപ്പം ഞാൻ നബി ‎ﷺ  യുടെ അടുക്കൽ ചെന്നു. ഇരുപതു രാവുകൾ ഞങ്ങൾ തിരുമേനി ‎ﷺ  യു ടെ അടുക്കൽ താമസിച്ചു. തിരുമേനി ‎ﷺ  കരുണാമയനും വാത്സ ല്യനിധിയുമായിരുന്നു. കുടുംബത്തോടുള്ള ഞങ്ങളുടെ ഭ്രമം കണ്ട പ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങൾ മടങ്ങുക. കുടുംബത്തോ ടൊപ്പം കഴിഞ്ഞുകൂടുകയും അവരെ നിങ്ങൾ പഠിപ്പിക്കുകയും ചെയ്യുക. നിങ്ങൾ നമസ്കരിക്കുക. നമസ്കാരസമയമായാൽ നി ങ്ങളിൽ ഒരാൾ നിങ്ങൾക്കു ബാങ്കുവിളിക്കുകയും നിങ്ങളിൽ മു തിർന്നവൻ ഇമാമത്തു നിൽക്കുകയും ചെയ്യട്ടെ.” (ബുഖാരി)

ഇബ്രാഹീം നബിയുടെ ഉൽബോധനങ്ങൾ

وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ‎﴿٤١﴾‏ إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنكَ شَيْئًا ‎﴿٤٢﴾   (مريم: ٤١، ٤٢)

“വേദഗ്രന്ഥത്തിൽ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനു മായിരുന്നു. അദ്ദേഹം തന്റെ പിതാവിനോടുപറഞ്ഞ സന്ദർഭം (ശ്ര ദ്ധേയമാകുന്നു:) എന്റെ പിതാവേ, കേൾക്കുകയോ, കാണുക യോ ചെയ്യാത്ത, താങ്കൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന് ആരാധിക്കുന്നു.?”  (ഖുർആൻ  19:41,42)

 يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا ‎﴿٤٣﴾   (‏مريم: ٤٣)

“എന്റെ പിതാവേ, തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാൽ താങ്കൾ എന്നെ പിന്തടരൂ. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചുതരാം.” (ഖുർആൻ 19: 43)

 يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا ‎﴿٤٤﴾‏   (مريم: ٤٤)

“എന്റെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്. തീർച്ച യായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവ നാകുന്നു. ” (ഖുർആൻ  19: 44)

 يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا ‎﴿٤٥﴾  (مريم: ٤٥)

“എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽനിന്നുള്ള വ ല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അ പ്പോൾ താങ്കൾ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്.”  (ഖുർആൻ 19: 45)

മക്കളോട് വാത്സല്യം കാണിക്കണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം.

قَبَّلَ رَسُولُ اللهِ  ‎ﷺ  الحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِساً، فَقَالَ الأقْرَعُ: إِنَّ لِي عَشَرَةً مِنَ الوَلَدِ مَا قَبَّلْتُ مِنْهُمْ أحَداً فَنَظَرَ إِلَيْهِ رَسُولُ الله ثُمَّ قال: مَنْ لا يَرْحَمُ لا يُرْحَمُ.

അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഹസൻ ഇബ്നുഅലിയ്യിനെ ചുംബിച്ചു. തിരുമേനിയുടെ അടുക്കൽ അൽഅക്വ്റഅ് ഇബ്നു ഹാബിസ് അത്തമീമി ഉണ്ടായിരുന്നു. അപ്പോൾ അക്വ്റഅ് പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട്. അവരിൽ ഒരാളേയും ഞാൻ ചുംബിച്ചിട്ടില്ല. അ പ്പോൾ അയാളിലേക്ക് തിരുദൂതർ ‎ﷺ  നോക്കി. ശേഷം പറഞ്ഞു: ക രുണ കാണിക്കാത്തവനോട് കരുണ കാണിക്ക പ്പെടുകയില്ല.” (ബുഖാരി)

ആഇശാ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:

قَدِمَ نَاسٌ مِنَ الأَعْرَابِ عَلَى رَسُولِ اللهِ ﷺ  فَقَالُوا: أَتُقَبِّلُونَ صِبْيَانَكُمْ؟ فَقَالُوا: نَعَمْ، فَقَالُوا: لَكِنَّا وَاللهِ مَا نُقَبِّلُ، فَقَالَ رَسُولُ اللهِ ‎ﷺ  : وَأَمْلِكُ إِنْ كَانَ اللهُ نَزَعَ مِنْكُمُ الرَّحْمَةَ.

“അല്ലാഹുവിന്റെ റസൂലി ‎ﷺ  നടുക്കലേക്ക് അഅ്റാബികളിൽനിന്നു ള്ള ഒരു വിഭാഗം ആഗതരായി. അവർ ചോദിച്ചു: നിങ്ങൾ കുട്ടിക ളെ ചുംബിക്കുമോ? സ്വഹാബികൾ പറഞ്ഞു: അതെ. എന്നാൽ ഞ ങ്ങൾ അല്ലാഹുവാണേ, ചുംബിക്കുകയില്ല. അപ്പോൾ അല്ലാഹുവി ന്റെ റസൂൽ ‎ﷺ പറഞ്ഞു: അല്ലാഹു നിങ്ങളിൽനിന്ന് കാരുണ്യം ഉൗരി യെടുത്തിട്ടുണ്ടെങ്കിൽ ഞാനത് ഉടമപ്പെടുത്തുമോ?”  (മുസ്‌ലിം)

തിരുനബിയുടെ ഉത്തമമാതൃക
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം:

مَا رَأَيْتُ أَحَداً كَانَ أَرْحَمَ بِالعِيَالِ مِنْ رَسُولِ اللهِ ‎ﷺ  قَالَ: كَانَ إِبْرَاهِيمُ مُسْتَرْضِعاً لَهُ فِي عَوَالِي المَدِينَةِ، فَكَانَ يَنْطَلِقُ وَنَحْنُ مَعَهُ، فَيَدْخُلُ البَيْتَ …..فَيَأْخُذُهُ فَيُقَبِّلُهُ ثُمَّ يَرْجِعُ.

“അല്ലാഹുവിന്റെ റസൂലി ‎ﷺ  നോളം കുടുംബത്തോട് കാരുണ്യമുള്ള വനായി ഒരാളേയും ഞാൻ കണ്ടിട്ടില്ല. മദീനയിലെ അവാലിയിൽ (നബി ‎ﷺ  യുടെ പുത്രൻ) ഇബ്റാഹീം മുലയൂട്ടപെടുന്നവനായിരു ന്നു. നബി ‎ﷺ  യും തിരുമേനി ‎ﷺ  യോടൊപ്പം ഞങ്ങളും പോവുകയും തിരുമേനി ‎ﷺ  വീട്ടിൽ പ്രവേശിക്കുകയും ചെയ്യും….. അങ്ങനെ തിരു മേനി ‎ﷺ  കുഞ്ഞിനെ എടുക്കുകയും ചുംബിക്കുകയും ശേഷം മട ങ്ങുകയും ചെയ്യുമായിരുന്നു.”  (മുസ്‌ലിം)

ലുക്വ്മാനുൽഹകീമിന്റെ ഉൽബോധനങ്ങൾ
അല്ലാഹു പറഞ്ഞു:

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ‎﴿١٣﴾‏  (لقمان: ١٣)

“ലുക്വ്മാൻ തന്റെ മകന് സദുപദേശം നൽകികൊണ്ടിരിക്കെ അ വനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേർക്കരുത്. തീർച്ചയാ യും അങ്ങനെ പങ്കുചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.”  (ഖുർആൻ  31: 13)

يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ‎﴿١٦﴾‏ (لقمان: ١٦)

“എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് (കാര്യം) ഒരു കടു കുമണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്ക ല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെതന്നെയായാ ലും അല്ലാഹുവതുകൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (ഖുർആൻ 31: 16)

 يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ‎﴿١٧﴾‏  (لقمان: ١٧)

“എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിർവഹി ക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വി ലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെ യ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ടകാര്യങ്ങളിൽ പെട്ടതത്രെ അത്.” (ഖുർആൻ 31: 17)

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾ ‏وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ‎﴿١٩﴾‏   (لقمان:١٨، ١٩)

“നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തി രിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെ യും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തിൽ നീ മിത ത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീർ ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്ന ത് കഴുതയുടെ ശബ്ദമത്രെ.” (ഖുർആൻ  31:18, 19)

ദുആയും ഇസ്തിഗ്ഫാറും ചെയ്യുന്ന മക്കളെ വളർത്തുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إلاَّ مِنْ ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ.

“ഒരു മനുഷ്യൻ മരണപ്പെട്ടാൽ തന്റെ കർമ്മങ്ങൾ മുറിഞ്ഞു പോ യി; മൂന്നെണ്ണം ഒഴികെ. സ്വദക്വത്തുൻ ജാരിയഃ(നിലനിൽക്കുന്ന സ്വദക്വഃ), ഉപകാരപ്പെടുന്നതായ അറിവ്, തനിക്കുവേണ്ടി ദുആ ഇ രക്കുന്ന സ്വാലിഹായ സന്തതി(എന്നിവയാണവ).”  (മുസ്‌ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ فَيَقُولُ يَا رَبِّ أَنَّى لِي هَذِهِ؟ فَيَقُولُ بِاسْتِغْفَارِ وَلَدِكَ لَكَ.

“നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വർഗത്തിൽ തന്റെ പദവി ഉയർത്തികൊടുക്കും. അപ്പോൾ അയാൾ (അടിമ) പറ യും: രക്ഷിതാവേ, എനിക്ക് ഇതെങ്ങനെയാണ് (ലഭിച്ചത്)? അപ്പോൾ അല്ലാഹു  പറയും: നിന്റെ മകൻ നിനക്കുവേണ്ടി പാപ മോചനത്തിനു തേടിയതുകൊണ്ട്.:”

പെൺമക്കളെ പരിചരിക്കുക
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

مَنِ ابتُلِيَ مِنْ هَذِهِ البَنَاتِ بِشَيْءٍ فأَحْسَنَ إليهنَّ كُنَّ له سِتْراً مِنَ النَّارِ

“പെൺമക്കളാൽ പരീക്ഷിക്കപ്പെടുന്നവൻ(രക്ഷിതാവ്) അവരെ ന ല്ലനിലയിൽ വളർത്തിയാൽ, അവർ അവന് നരകത്തിൽനിന്ന് മ റയായിത്തീരും.”  (ബുഖാരി, മുസ്‌ലിം)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ عَالَ جَارِيَتَيْنِ حَتَّىٰ تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ، وَضَمَّ أَصَابِعَهُ.

“ഒരാൾ രണ്ടു പെൺമക്കളെ പ്രായപൂർത്തിയാകുന്നതുവരെ ചില വുനൽകി പോറ്റിവളർത്തിയാൽ അയാളും ഞാനും അന്ത്യനാളി ൽവരും. തിരുമേനി ‎ﷺ  തന്റെ വിരലുകൾ ചേർത്തുവെച്ചു.”  (മുസ്‌ലിം)

സന്താനങ്ങളെ ദുർബലരായി വിട്ടേക്കരുത്

وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا عَلَيْهِمْ فَلْيَتَّقُوا اللَّهَ وَلْيَقُولُوا قَوْلًا سَدِيدًا ‎﴿٩﴾  (النساء: ٩)

“തങ്ങളുടെ പിന്നിൽ ദുർബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാൽ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവർ (അതേ വിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിലും) ഭയപ്പെടട്ടെ. അങ്ങനെ അവർ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറ യുകയും ചെയ്യട്ടെ.” (ഖുർആൻ 4: 9)
സഅ്ദ് ഇബ്നു അബീവക്വാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.

كَانَ رَسُولُ اللَّهِ ‎ﷺ  يَعُودُنِي عَامَ حَجَّةِ الْوَدَاعِ مِنْ وَجَعٍ اشْتَدَّ بِي فَقُلْتُ إِنِّي قَدْ بَلَغَ بِي مِنْ الْوَجَعِ وَأَنَا ذُو مَالٍ وَلَا يَرِثُنِي إِلَّا ابْنَةٌ أَفَأَتَصَدَّقُ بِثُلُثَيْ مَالِي قَالَ لَا فَقُلْتُ بِالشَّطْرِ فَقَالَ لَا ثُمَّ قَالَ الثُّلُثُ وَالثُّلُثُ كَبِيرٌ أَوْ كَثِيرٌ إِنَّكَ أَنْ تَذَرَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ النَّاسَ

“എന്നെ കഠിനമായി ബാധിച്ച ഒരു രോഗത്തിൽ ഹജ്ജത്തുൽവ ദാഇന്റെ വർഷം അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നെ രോഗസന്ദർശ നം നടത്തുകയായിരുന്നു. ഞാൻ പറഞ്ഞു: രോഗം എന്നെ ന ന്നായി പിടികൂടിയിട്ടുണ്ട്. ഞാനാകട്ടെ സമ്പത്തുള്ള ആളുമാണ്. ഒരു മകളല്ലാതെ എന്നെ അനന്തരമെടുക്കുകയില്ല. അതിനാൽ എന്റെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഞാൻ സ്വദകഃ ചെയ്യട്ടെ. തിരുമേനി ‎ﷺ  പറഞ്ഞു: പാടില്ല. ഞാൻ പറഞ്ഞു: പകുതി സ്വദകഃ ചെയ്യട്ടെ. തിരുമേനി ‎ﷺ  പറഞ്ഞു: പാടില്ല. തിരുമേനി ‎ﷺ  പറഞ്ഞു: മൂന്നി ലൊന്ന്. മൂന്നിലൊന്നുതന്നെ വലുതാണ് അല്ലെങ്കിൽ ധാരാളമാ ണ്. നിശ്ചയം താങ്കൾ താങ്കളുടെ അനന്തരാവകാശികളെ ധന്യ രായി വിട്ടേക്കലാണ് ജനങ്ങളോടു കൈ നീട്ടുന്ന അന്യാശ്രയക്കാ രായി വിടുന്നതിനേക്കാൾ താങ്കൾക്കുത്തമം…..”   (ബുഖാരി)

മക്കൾക്കിടയിൽ നീതിപാലിക്കുക
നുഅ്മാൻ ബ്നുബഷീറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.

تَصَدّقَ عَلَيّ أَبِي بِبَعْضِ مَالِهِ فَقَالَتْ أُمّي عَمْرَةُ بِنْتُ رَوَاحَةَ: لاَ أَرْضَى حَتّى تُشْهِدَ رَسُولَ اللهِ ‎ﷺ ، فَانْطَلَقَ أَبِي إلَى النّبِيّ ‎ﷺ  لِيُشْهِدَهُ عَلَى صَدَقَتِي، فَقَالَ لَهُ رَسُولُ اللهِ ‎ﷺ : أَفَعَلْتَ هَذَا بِوَلَدِكَ كُلّهِمْ؟ قَالَ: لاَ، قَالَ: اتّقُوا اللهَ وَاعْدِلُوا فِي أَوْلاَدِكُمْ فَرَجَعَ أَبِي، فَرَدّ تِلْكَ الصّدَقَةَ.

‘എന്റെ പിതാവ് അദ്ദേഹത്തിന്റെ കുറച്ചു സമ്പത്ത് എനിക്ക് ദാന മായി നൽകി. അപ്പോൾ എന്റെ മാതാവ് അംറഃ ബിൻത് റവാഹഃ പറഞ്ഞു: അല്ലാഹവിന്റെ റസൂൽ ‎ﷺ  സാക്ഷ്യം വഹിക്കുന്നതുവരെ ഞാൻ (ഇൗ സ്വദകഃ നൽകൽ) ഇഷ്ടപ്പെടുകയില്ല. അപ്പോൾ എന്റെ പിതാവ് എനിക്കു നൽകിയ സ്വദക്വഃയിൽ നബി ‎ﷺ  യെ സാക്ഷിയാ ക്കുവാൻ തിരുമേനി ‎ﷺ  യുടെ അടുക്കൽപോയി. അപ്പോൾ അല്ലാഹു വിന്റെ റസൂൽ ‎ﷺ  പിതാവിനോടു ചോദിച്ചു: താങ്കളുടെ മക്കൾക്ക് എല്ലാവർക്കും ഇപ്രകാരം താങ്കൾ നൽകിയിട്ടുണ്ടോ? അദ്ദേഹം പ റഞ്ഞു: ഇല്ല. തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങൾ അല്ലാഹുവെ സൂക്ഷി ക്കുക. മക്കൾക്കിടയിൽ നീതികാണിക്കുക. അപ്പോൾ എന്റെ പി താവ് തിരിച്ചുവന്നു പ്രസ്തുത സ്വദക്വഃ മടക്കിവാങ്ങി.” (ബുഖാരി)

കൊച്ചുമക്കളോടുള്ള വാത്സല്യം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:

خَرَجَ النَّبِيُّ ‎ﷺ  فِي طَائِفَةِ النَّهَارِ، لا يُكَلِّمُنِي وَلا أكَلِّمُهُ، حَتَّى أتَى سُوقَ بَنِي قَيْنُقَاعَ، فَجَلَسَ بِفِنَاءِ بَيْتِ فَاطِمَةَ، فَقال: أثَمَّ لُكَعُ، أثَمَّ لُكَعُ. فَحَبَسَتْهُ شَيْئاً، فَظَنَنْتُ أنَّهَا تُلْبِسُهُ سِخَاباً أوْ تُغَسِّلُهُ، فَجَاءَ يَشْتَدُّ حَتَّى عَانَقَهُ وَقَبَّلَهُ، وَقال: اللَّهمَّ أحْبِبْهُ وَأحِبَّ مَنْ يُحِبُّهُ

“നബി ‎ﷺ  പകലിൽ പുറപ്പെട്ടു. തിരുനബി ‎ﷺ എന്നോടോ ഞാൻ തിരുമേനി ‎ﷺ  യോടൊ സംസാരിക്കുന്നില്ല. അങ്ങനെ തിരുമേനി ‎ﷺ  ബ നൂക്വയ്നുക്വാഇന്റെ അങ്ങാടിയിലെത്തി. തിരുമേനി ‎ﷺ  ഫാത്വിമഃ യുടെ വീട്ടു മുറ്റത്ത് ഇരുന്നു. തിരുമേനി ‎ﷺ  ചോദിച്ചു: അവിടെ കുഞ്ഞുണ്ടോ? അവിടെ കുഞ്ഞുണ്ടോ? അപ്പോൾ ഫാത്വിമഃ കുട്ടിയെ കുറച്ചുനോരം പിടിച്ചുവെച്ചു. ഫാത്വിമഃ കുട്ടിയെ സുഗന്ധമാല ധരിപ്പിക്കുകയോ അല്ലെങ്കിൽ കുളിപ്പിക്കുകയോ ആണെന്ന് ഞാൻ വിചാരിച്ചു. കുട്ടി വേഗതയിൽ വന്നു. അങ്ങനെ തിരുമേനി ‎ﷺ  കുട്ടി യെ അണച്ചുപൂട്ടുകയും ചുംബിക്കുകയും ചെയ്തു. നബി ‎ﷺ  ദു ആഅ് ചെയ്തു: അല്ലാഹുവേ, ഇൗ കുഞ്ഞിനെ നീ ഇഷ്ടപ്പെടേണ മേ. ഇൗ കുഞ്ഞിനെ ഇഷ്ടപ്പെടുന്നവരേയും നീ ഇഷ്ടപ്പെടേണമേ.”  (ബുഖാരി)

കുട്ടികളെ മന്ത്രിക്കുക
ഇംറാന്റെ ഭാര്യ ഹന്നഃ മർയമിനെ പ്രസവിച്ചപ്പോൾ ദുആ ചെയ്തതായി അല്ലാഹു പറയുന്നു:

 وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ‎﴿٣٦﴾

“….ശപിക്കപ്പെട്ട പിശാചിൽനിന്നും ഇവളേയും ഇവളുടെ സന്തതികളേയും രക്ഷിക്കുവാനായി ഞാൻ (രക്ഷിതാവേ)നിന്നിൽ ശരണം പ്രാപിക്കുകയും ചെയ്യുന്നു.”  (ഖുർആൻ  3:36)
അല്ലാഹുവിന്റെ റസൂൽ ‎ﷺ, ഹസൻ رَضِيَ اللَّهُ عَنْهُ ഹുസെയ്ൻ رَضِيَ اللَّهُ عَنْهُ എന്നീ പേരമക്കൾക്കുവേണ്ടി ഇപ്രകാരം മന്ത്രിക്കുമായിരുന്നു:

أُعِيذُكُما بِكَلِمَاتِ اللّهِ التّامّةِ مِنْ كلّ شَيْطَانٍ وَهَامَّة وَمِنْ كُلِّ عَيْنٍ لاَمّةٍ

“എല്ലാ പിശാചുക്കളിൽനിന്നും, വിഷജീവികളിൽനിന്നും, ബാധയേൽ പ്പിക്കുന്ന കണ്ണുകളിൾനിന്നും നിങ്ങളുടെ(രക്ഷക്കായി) അല്ലാഹുവി ന്റെ പരിപൂർണ്ണവചനങ്ങൾകൊണ്ട് ഞാൻ അഭയം തേടുന്നു.’
ശേഷം ഇപ്രകാരം പറയും: നിശ്ചയം, നിങ്ങളുടെ പിതാവ് (ഇബ്റാഹീം (അ)) ഇസ്മാഇൗലിനും ഇസ്ഹാക്വിനും ഇവകൊണ്ട് മ ന്ത്രിക്കുമായിരുന്നു.”

മുതിർന്നവരെ മന്ത്രിക്കുക
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്നു നിവേദനം:

كَانَ رَسُولُ اللَّهِ ‎ﷺ  إِذَا مَرِضَ أَحَدٌ مِنْ أَهْلِهِ نَفَثَ عَلَيْهِ بِالْمُعَوِّذَاتِ فَلَمَّا مَرِضَ مَرَضَهُ الَّذِى مَاتَ فِيهِ جَعَلْتُ أَنْفُثُ عَلَيْهِ وَأَمْسَحُهُ بِيَدِ نَفْسِهِ لأَنَّهَا كَانَتْ أَعْظَمَ بَرَكَةً مِنْ يَدِى.

“തന്റെ കുടുംബത്തിൽ ഒരാൾ രോഗിയായാൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  മുഅവ്വിദാത്തുകൾ പാരായണം ചെയ്ത് അവരെ ഉൗ താറുണ്ടായിരുന്നു. മരണത്തിനു കാരണമായ രോഗം തിരുമേനി ‎ﷺ  ക്ക് പിടിപെട്ടപ്പോൾ ഞാൻ തിരുമേനി ‎ﷺ  യെ ഉൗതുവാനും അ വിടുത്തെ കൈകൊണ്ടു തടവുവാനും തുടങ്ങി. കാരണം നബി യുടെ കൈ എന്റെ കൈയ്യിനേക്കാൾ ബർകത്ത് ഉള്ളതായിരുന്നു.”  (മുസ്‌ലിം)
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ:

كَانَ النَّبِيُّ ‎ﷺ  يَتَعَوَّذُ بِهَؤُلَاءِ الْكَلِمَاتِ أَذْهِبْ الْبَاسْ رَبَّ النَّاسْ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا فَلَمَّا ثَقُلَ النَّبِيُّ ‎ﷺ  فِي مَرَضِهِ الَّذِي مَاتَ فِيهِ أَخَذْتُ بِيَدِهِ فَجَعَلْتُ أَمْسَحُهُ وَأَقُولُهَا فَنَزَعَ يَدَهُ مِنْ يَدِي ثُمَّ قَالَ اللَّهُمَّ اغْفِرْ لِي وَأَلْحِقْنِي بِالرَّفِيقِ الْأَعْلَى قَالَتْ فَكَانَ هَذَا آخِرَ مَا سَمِعْتُ مِنْ كَلَامِهِ ‎ﷺ 

” നബി ‎ﷺ  ഇൗ വചനങ്ങൾ കൊണ്ടു രക്ഷതേടാറുണ്ടായിരുന്നു,

أَذْهِبْ الْبَاسْ رَبَّ النَّاسْ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا

“ജനങ്ങളുടെ രക്ഷിതാവെ പ്രയാസം നീക്കേണമേ, നീ രോഗം സു ഖപ്പെടുത്തുന്നവനായിരിക്കേ സുഖപ്പെടുത്തുകയും ചെയ്യേണമേ, നിന്റെ ശമനമല്ലാതെ യാതൊരു ശമനവുമില്ല, യാതൊരു രോഗ വും അവശേഷിക്കാത്ത ശമനം (നീ നൽകേണമേ”
നബി ‎ﷺയുടെ മരണത്തിനു കാരണമായ രോഗം മൂത്ത പ്പോൾ ഞാൻ തിരുമേനി ‎ﷺ  യുടെ കൈപിടിച്ചകൊണ്ട് തിരുമേനി ‎ﷺ യെ തടവുകയും ഇതു പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരു ന്നു, അപ്പോൾ തിരുമേനി ‎ﷺ  യുടെ കൈ എന്റെ കയ്യിൽനിന്നും ഉൗരിപ്പോയി. ശേഷം തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹുവെ എനിക്കു പൊറുത്തുതരേണമേ, റഫീക്വുൽഅഅ്ലയിൽ എന്നെ നീ ചേർ ക്കുകയും ചെയ്യേണമേ. ആയിശാ ‎ﷺ  പറഞ്ഞു: റസൂലുല്ലാഹി ‎ﷺ  യുടെ വാക്കുകളിൽ നിന്ന് ഞാൻ അവസാനമായി കേട്ടത് ഇതായിരുന്നു.

കുടുംബത്തോടുള്ള മുഖപ്രസന്നത
അബൂ ഇസ്വ്ഹാക്വി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:

سُئِلَ البَرَاءُ: أكَانَ وَجْهُ النَّبِيِّ ‎ﷺ  مِثْلَ السَّيْفِ قال: لا، بَلْ مِثْلَ القَمَرِ

അൽബർറാഅ് ചോദിക്കപ്പെട്ടു: നബി ‎ﷺ  യുടെ മുഖം വാളുപോലെ (തിളക്കമുള്ളതാ)യിരുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ല. ചന്ദ്രനെ പോലെയായിരുന്നു.”  (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്നും നിവേദനം:

مَا رَأيْتُ النَّبِيَّ ‎ﷺ  مُسْتَجْمِعاً قَطُّ ضَاحِكاً حَتَّى أرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ.

“ഞാൻ നബി ‎ﷺ  യെ ഒരിക്കലും ഗൗരവത്തിലും ചെറുനാക്ക് കാണും വിധം ചിരിക്കുന്നതായും കണ്ടിട്ടില്ല. തിരുമേനി ‎ﷺ  പുഞ്ചിരിക്കു ക മാത്രമായിരുന്നു.” (ബുഖാരി)
കുടുംബബന്ധം ചാർത്തണം
അബൂഹുറയ്റഃ ‎رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

….وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَصِلْ رَحِمَهُ …..

“…വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ കുടുംബബന്ധം ചാർത്തട്ടെ….” (ബുഖാരി)
അബൂഅയ്യൂബ് അൽഅൻസ്വാരി ‎رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:

أَنَّ أَعْرَابِيًّا عَرَضَ لِرَسُولِ اللَّهِ ‎ﷺ  هُوَ فِي سَفَرٍ فَأَخَذَ بِخِطَامِ نَاقَتِهِ أَوْ بِزِمَامِهَا ثُمَّ قَالَ: يَا رَسُولَ اللَّهِ أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ وَمَا يُبَاعِدُنِي مِنَ النَّارِ قَالَ فَكَفَّ النَّبِيُّ ‎ﷺ  ثُمَّ نَظَرَ فِي أَصْحَابِهِ ثُمَّ قَالَ لَقَدْ وُفِّقَ أَوْ لَقَدْ هُدِيَ قَالَ كَيْفَ قُلْتَ؟ قَالَ: فَأَعَادَ. فَقَالَ النَّبِيُّ ‎ﷺ  ……. وَتَصِلُ الرَّحِمَ دَعْ النَّاقَةَ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു യാത്രയിലായിരിക്കെ ഒരു അഅ് റാബി തിരുമേനി ‎ﷺ  യുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, തുടർന്ന് അദ്ദേ ഹം അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ ഒട്ടകത്തിന്റെ കടിഞ്ഞാൺ അ ല്ലെങ്കിൽ മൂക്കുകയർ പിടിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: അല്ലാഹുവി ന്റെ ദൂതരേ, സ്വർഗത്തിലേക്ക് എന്നെ അടുപ്പിക്കുകയും നരക ത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന (കാര്യങ്ങളെ) താ ങ്കൾ എനിക്ക് അറിയിച്ചുതരിക. അപ്പോൾ നബി ‎ﷺ  (അദ്ദേഹത്തി നു മറുപടി പറയാതെ) വിട്ടൊഴിഞ്ഞ് തന്റെ സ്വഹാബികളിലേക്ക് നോക്കി. ശേഷം നബി ‎ﷺ  പറഞ്ഞു: തീർച്ചയായും അയാൾ തൗഫീ ക്വ് നൽകപ്പെട്ടവനാണ് അല്ലെങ്കിൽ സന്മാർഗ്ഗം നൽകപ്പെട്ടവനാണ്.)) എന്നിട്ട് (നബി ‎ﷺ  അദ്ദേഹത്തോടു) ചോദിച്ചു: താങ്കൾ എപ്ര കാരമാണ് പറഞ്ഞത്? അപ്പോൾ അദ്ദേഹം പറഞ്ഞതു മടക്കിപ്പറ ഞ്ഞു. അപ്പോൾ നബി ‎ﷺ  പറഞ്ഞു:….നീ കുടുംബബന്ധം ചേർക്കുക. ഒട്ടകത്തെ വിടൂ.” (ബുഖാരി, മുസ്‌ലിം)

 കുടുംബക്കാരോട് നന്മയിൽ വർത്തിക്കണം
അല്ലാഹു പറയുന്നു:

 وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ   (النساء: ٣٦)
“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊ ന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നില യിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും…” (ഖുർആൻ 4:36)
കുടുംബക്കാർക്ക് അവകാശങ്ങൾ നൽകണം
وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ‎﴿٢٦﴾‏   (الإسراء: ٢٦) 
 
“കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നൽകുക. അ ഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുർവ്യയം ചെയ്തുകളയരുത്…..”  (ഖുർആൻ 17:26) 
فَآتِ ذَا الْقُرْبَىٰ حَقَّهُ   (الروم:٣٨)
….ആകയാൽ കുടുംബ ബന്ധമുള്ളവന് നീ അവന്റെ അവകാശം കൊടുക്കുക…..” (ഖുർആൻ  30;38) 
 
കുടുംബക്കാരെ സാമ്പത്തികമായി സഹായിക്കണം
 إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ‎﴿٩٠﴾  (النحل: ٩٠)
“തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകു വാനുമാണ്. അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്കു ഉപദേശം നൽകുന്നു.” (ഖുർആൻ 16:90)  
وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ  البقرة: ١٧٧ 
“…സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും,….. നൽ കുകയും (ചെയ്യുന്നരാണ് പുണ്യവാന്മാർ.)….” (ഖുർആൻ  2:177)  
കുടുംബബന്ധം ചാർത്തുന്നതിന്റെ മഹത്വം
സ്വർഗം അർഹിക്കുന്ന മൂന്നുവിഭാഗങ്ങളെ വിശദീകരിക്കു മ്പോൾ അവരിൽ ഒരു വിഭാഗത്തെക്കുറിച്ച്  അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറഞ്ഞു:
وَرَجُلٌ رَحِيمٌ رَقِيقُ الْقَلبِ لِكُلِّ ذِي قُرْبَى وَمُسْلِمٍ
“എല്ലാ അടുത്ത ബന്ധുക്കളോടും മുസ്ലിമിനോടും കാരുണ്യവാ നും ലോലഹൃദയനുമായ വ്യക്തിയാണ്(സ്വർഗാർഹൻ.” (മുസ്‌ലിം)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. തിരുദൂതൻ ‎ﷺ  പറഞ്ഞു:
مَنْ أحَبَّ أن يُبْسَطَ له في رِزقِهِ، ويُنْسَأَ لَهُ فِي أَثَرِهِ، فلْيَصِلْ رَحِمَهُ
“തന്റെ ഉപജീവനം വിശാലമായിക്കിട്ടുവാനും തന്റെ അവധി (ആ യുസ്സ്) നീട്ടിക്കിട്ടുവാനും ആരാണോ ഇഷ്ടപ്പെടുന്നത് അവൻ കു ടുംബബന്ധം ചേർത്തുകൊള്ളട്ടെ.”  (ബുഖാരി)
കുടുംബബന്ധം മുറിക്കുന്നതിന്റെ ഗൗരവം
ഖഥ്അം ഗോത്രത്തിലെ ഒരു വ്യക്തിയിൽ നിന്നും നിവേദ നം. അദ്ദേഹം പറഞ്ഞു:
قُلْتُ يَا رَسُولَ اللهِ ، أَيُّ الأَعَمَالِ أَبْغَضُ إِلَى الله ؟ قال: الإِشْرَاكُ بِالله  قُلْتُ: يَا رَسُولَ الله  ثُمَ مَهْ ؟ قَالَ : قَطِيعَةُ الرَّحِمِ.
“ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന് ഏറ്റ വും കോപമുണ്ടാക്കുന്ന പ്രവൃത്തികൾ ഏതാണ്? തിരുമേനി ‎ﷺ  പ റഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, പിന്നെ ഏതാണ്? തിരുമേനി ‎ﷺ  പറഞ്ഞു: കുടും ബബന്ധം മുറിക്കൽ.”
 അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ اللّهَ خَلَقَ الْخَلْقَ. حَتَّىٰ إِذَا فَرَغَ مِنْهُمْ قَامَتِ الرَّحِمُ فَقَالَتْ: هٰذَا مَقَامُ الْعَـائِذِ مِنَ الْقَـطِيعَةِ. قَالَ: نَـعَمْ. أَمَا تَرْضَـيْنَ أَنْ أَصِـلَ مَنْ وَصَلَكِ وَأَقْطَعَ مَنْ قَـطَعَكِ ؟  قَالَتْ: بَلَىٰ. قَالَ: فَذَاكِ لَكِ ….
 
“അല്ലാഹു സൃഷ്ടികളെ പടച്ചു. അങ്ങനെ അതിൽ നിന്ന് വിരമിച്ച പ്പോൾ കുടുംബബന്ധം എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു: കു ടുംബബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് രക്ഷതേടുന്നവ ന്റെ നിറുത്തമാണ് ഇത്. അല്ലാഹു പറഞ്ഞു: അതെ, നിന്നോടു ബന്ധംചേർക്കുന്നവനോട് ഞാൻ ബന്ധംചേർക്കുകയും നിന്നോ ടു ബന്ധംമുറിച്ചവനോട് ഞാൻ ബന്ധംമുറിക്കുകയും ചെയ്യുന്ന തിൽ നീ തൃപ്തയല്ലേ? അതു പറഞ്ഞു: അതെ. അല്ലാഹു പറ ഞ്ഞു: അത്  നിനക്കുണ്ട്…”(ബുഖാരി) 
കുടുംബബന്ധം മുറിക്കൽ ലോകാവസാനത്തിന്റെ ലക്ഷണമാണ്!
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
مِنْ أَشْرَاطِ السَّاعَةِ الْفُحْشُ وَالتَّفَحُّشُ وَقَطِيعَةُ الرَّحِمِ
“നീചവൃത്തിയും ബോധപൂർവ്വമുള്ള നെറികേടുകളും കുടുംബബ ന്ധം മുറിക്കലും അന്ത്യനാളിന്റെ അടയാളങ്ങളിൽപെട്ടതത്രേ”
  ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
بَيْنَ يَدَيْ السَّاعَةِ ….. وَتُقْطَعُ الْأَرْحَامُ
“അന്ത്യനാളിന് മുന്നോടിയായി.. .. .. കുടുംബ ബന്ധങ്ങൾ വിച്ഛേദി ക്കപ്പെടുകയും ചെയ്യും.”  
 
മാതാപിതാക്കൾക്ക് പുണ്യം ചെയ്യുക
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا   (النساء:٣٦)
 
“നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് ന ല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക…..”  (ഖുർആൻ  4: 36)
 
മാതാപിതാക്കളോട് തെറ്റുചെയ്താൽ!
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ قِيلَ: مَنْ يَا رَسُولَ اللّهِ؟ قَالَ مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا، ثُمَّ لَمْ يَدْخُلِ الْجَنَّةَ
“അവന്റെ മൂക്ക് മണ്ണിൽകുത്തി നാശമടയട്ടെ. വീണ്ടും അവന്റെ മൂ ക്ക് മണ്ണിൽകുത്തി നാശമടയട്ടെ. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ ആരാണ്? തിരുമേനി ‎ﷺ  പറഞ്ഞു: വാർദ്ധക്യാവസ്ഥയിൽ ത ന്റെ മാതാപിതാക്കളെ; അവരിൽ ഒരാളെയോ അല്ലെങ്കിൽ രണ്ടു പേരേയോ കണ്ടുമുട്ടിയിട്ടും (അവർക്കു സേവനം ചെയ്ത്) സ്വർഗ ത്തിൽ പ്രവേശിച്ചിട്ടില്ലാത്തവൻ.”  (മുസ്‌ലിം)
മുഗീറത്ത് ഇബ്നു ശു അ്ബയി  رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِنَّ اللَّهَ حَرَّمَ عَلَيْكُمْ عُقُوقَ الْأُمَّهَاتِ .
“ഉമ്മമാരെ ഉപദ്രവിക്കൽ,…… അല്ലാഹു നിങ്ങളുടെമേൽ ഹറാമാക്കി യിരിക്കുന്നു.”(ബുഖാരി, മുസ്‌ലിം)

അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നു നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
ثَلاَثَةٌ قَدْ حَرَّمَ اللَّهُ عَلَيْهِمُ الْجَنَّةَ مُدْمِنُ الْخَمْرِ وَالْعَاقُّ ….
“മൂന്നു കൂട്ടരുടെമേൽ അല്ലാഹു സ്വർഗം ഹറാമാക്കിയിരിക്കുന്നു. മുഴുകുടിയൻ, മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ…”  
 
മാതാപിതാക്കളുടെ കാൽക്കീഴിലാണ് സ്വർഗം
മുആവിയഃ അസ്സുലമി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: 
أَتَيْتُ رَسُولَ اللَّهِ ‎ﷺ  فَقُلْتُ يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ.  قَالَ  وَيْحَكَ أَحَيَّةٌ أُمُّكَ. قُلْتُ: نَعَمْ. 
قَالَ:  ارْجِعْ فَبَرَّهَا  ثُمَّ أَتَيْتُهُ مِنَ الْجَانِبِ الآخَرِ،   فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ ، أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ.  قَالَ: وَيْحَكَ أَحَيَّةٌ أُمُّكَ. قُلْتُ:  نَعَمْ يَا رَسُولَ اللَّهِ  
قَالَ: فَارْجِعْ إِلَيْهَا فَبَرَّهَا. ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ قَالَ:  وَيْحَكَ أَحَيَّةٌ أُمُّكَ قُلْتُ نَعَمْ يَا رَسُولَ اللَّهِ قَالَ وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ 
“ഞാൻ അല്ലാഹുവിന്റെ തിരുദൂതരു ‎ﷺ  ടെ അടുക്കൽ ചെ ന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊ പ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗവും ഞാൻ ആഗ്രഹിക്കുന്നു. തി രുമേനി ‎ﷺ  പറഞ്ഞു: താങ്കൾക്കു നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാൻ പറഞ്ഞു: അതെ. 
തിരുമേനി ‎ﷺ  പറഞ്ഞു: മടങ്ങിച്ചെന്ന് അവർക്ക് പുണ്യം ചെ യ്യുക. പിന്നെ ഞാൻ മറുഭാഗത്തിലൂടെ തിരുമേനി ‎ﷺ  യെ സമീപി ച്ചു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊ പ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗവും ഞാൻ ആഗ്രഹിക്കുന്നു. തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾക്കു നാശം. താങ്കളുടെ മാതാവ് ജീവി ച്ചിരിപ്പുണ്ടോ? ഞാൻ പറഞ്ഞു: തിരുദൂതരേ, അതെ. 
തിരുമേനി ‎ﷺ  പറഞ്ഞു: മടങ്ങിച്ചെന്ന് അവർക്കു പുണ്യം ചെ യ്യുക. പിന്നീട് ഞാൻ മുന്നിലൂടെ തിരുമേനി ‎ﷺ  യെ സമീപിച്ചുകൊണ്ടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദുചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവി ന്റെ വജ്ഹും സ്വർഗവും ഞാൻ ആഗ്രഹിക്കുന്നു. തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാൻ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾക്ക് നാശം. അവരുടെ കാൽപാദത്തെ വിടാതെ കൂടുക. കാ രണം അവിടെയാണ് സ്വർഗം.”     
മുആവിയഃ അസ്സുലമി رَضِيَ اللَّهُ عَنْهُ യിൽനിന്ന് തന്നെയുള്ള മറ്റൊരു നിവേദനത്തിൽ: 
أَتَيْتُ رَسُولَ اللَّهِ ‎ﷺ  أَسْتَشِيرُهُ فِي الْجِهَادِ ، فَقَالَ النَّبِيُّ ‎ﷺ :  أَلَكَ وَالِدَانِ ؟  قُلْتُ: نَعَمْ، قَالَ: الْزَمْهُمَا فَإِنَّ الْجَنَّةَ تَحْتَ أَرْجُلِهِمَا. 
“ജിഹാദിന്റെ വിഷയത്തിൽ കൂടിയാലോചന നടത്തുവാൻ ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്നടുക്കൽ ചെന്നു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: താങ്കൾക്ക് മാതാപിതാക്കൾ ഉണ്ടോ? ഞാൻ പറഞ്ഞു: അതെ. തിരുമേനി ‎ﷺ  പറഞ്ഞു: അവർ രണ്ടുപേരേയും വിടാതെ കൂ ടുക. കാരണം സ്വർഗം അവരുടെ കാലുകൾക്ക് കീഴിലാണ്.”
 
അയൽവാസിയെ ആദരിക്കുക, നന്മചെയ്യുക
അബൂശുറയ്ഹ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ  യിൽനിന്ന്   നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ كَانَ يُؤْمِنُ بِالله وَالْيَوْمِ الآخِرِ فَلْيُكْرِمْ جَارَهُ
“വല്ലവനും അല്ലാഹുവിലും അന്ത്യാനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ അയൽവാസിയെ ആദരിക്കട്ടെ….”(ബുഖാരി)
مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنْ إِلَى جَارِهِ
“ആരെങ്കിലും അല്ലാഹുവിലും അന്ത്യാനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ അയൽവാസിക്കു നന്മചെയ്യട്ടെ….” (മുസ്‌ലിം)
യത്തീമുകളെ സംരക്ഷിക്കുക
ﭽ ﭕ  ﭖ  ﭗﭘ  ﭙ  ﭚ       ﭛ   ﭜﭝ  ﭞ  ﭟ  ﭠﭼ البقرة: ٢٢٠
 
“അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊ പ്പം നിങ്ങൾ കൂട്ടുജീവിതം നയിക്കുകയാണെങ്കിൽ (അതിൽ തെ റ്റില്ല.) അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ?….” (ഖുർആൻ 2: 220)
 
യത്തീമുകളെ വളർത്തുന്നതിന്റെ മഹത്വം
അദിയ്യ് ഇബ്നുഹാതിമി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ ضَمَّ يَتِيماً لَهُ أَوْ لِغَيْرِهِ حَتى يُغْنِيَهُ اللهُ عَنْهُ وَجَبَتْ لَهُ الجَنَّةَ.
“ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാ ളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽ കുന്നതുവരെ തന്നിലേക്ക് ചേർത്തു വളർത്തിയാൽ അയാൾക്ക് സ്വർഗം അനിവാര്യമായി.” 
 
യത്തീമുകളുടെ സ്വത്ത് സംരക്ഷിക്കുമ്പോൾ
وَآتُوا الْيَتَامَىٰ أَمْوَالَهُمْ ۖ وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِ ۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ ۚ إِنَّهُ كَانَ حُوبًا كَبِيرًا ‎﴿٢﴾  (النساء: ٢)
“അനാഥകൾക്ക് അവരുടെ സ്വത്തുക്കൾ നിങ്ങൾ വിട്ടുകൊടുക്കു ക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങൾ മാറ്റിയെടുക്കരുത്. നിങ്ങ ളുടെ ധനത്തോടു കൂട്ടിചേർത്ത് അവരുടെ ധനം നിങ്ങൾ തിന്നു കളയുകയുമരുത്. തീർച്ചയായും അത് ഒരു കൊടും പാതകമാകുന്നു.” (ഖുർആൻ  4:2)
 وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُم مِّنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ ۖ وَلَا تَأْكُلُوهَا إِسْرَافًا وَبِدَارًا أَن يَكْبَرُوا ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ ۚ وَكَفَىٰ بِاللَّهِ حَسِيبًا ‎﴿٦﴾‏  (النساء:٦)
“അനാഥകളെ നിങ്ങൾ പരീക്ഷിച്ചു നോക്കുക. അങ്ങനെ അവർക്കു വിവാഹപ്രായമെത്തിയാൽ നിങ്ങളവരിൽ കാര്യബോധം കാ ണുന്ന പക്ഷം അവരുടെ സ്വത്തുക്കൾ അവർക്ക് വിട്ടുകൊടുക്കു ക. അവർ (അനാഥകൾ) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അതു തിന്നുതീർക്കരുത്. ഇനി (അനാഥരുടെ സംര ക്ഷണമേൽക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കിൽ (അതിൽ നിന്നു എടുക്കാതെ) മാന്യത പുലർത്തുകയാണ് വേണ്ടത്. വല്ലവ നും ദരിദ്രനാണെങ്കിൽ മര്യാദപ്രകാരം അയാൾക്കതിൽ നിന്ന് ഭ ക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കൾ അവർക്ക് നി ങ്ങൾ ഏൽപിച്ചുകൊടുക്കുമ്പോൾ നിങ്ങളതിന് സാക്ഷിനിർത്തേ ണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹുതന്നെ മതി.”  (ഖുർആൻ  4:6)
 
യത്തീമുകളുടെ സ്വത്ത് കവർന്നാൽ
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا ‎﴿١٠﴾‏   (النساء:١٠)
“തീർച്ചയായും അനാഥകളുടെ സ്വത്തുകൾ അന്യായമായി തിന്നു ന്നവർ അവരുടെ വയറുകളിൽ തിന്നു(നിറക്കു)ന്നത് തീ മാത്രമാ കുന്നു. പിന്നീട് അവർ നരകത്തിൽ കത്തിഎരിയുന്നതുമാണ്.” (ഖുർആൻ 4: 10)   
 
മിണ്ടാപ്രാണികളെ ദ്രോഹിച്ചാൽ

ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
…… وَدَنَتْ مِنِّي النَّارُ حَتَّى قُلْتُ أَيْ رَبِّ وَأَنَا مَعَهُمْ فَإِذَا امْرَأَةٌ حَسِبْتُ أَنَّهُ قَالَ تَخْدِشُهَا هِرَّةٌ. قُلْتُ: مَا شَأْنُ هَذِهِ ؟ قَالُوا: حَبَسَتْهَا حَتَّى مَاتَتْ جُوعًا لَا أَطْعَمَتْهَا وَلَا أَرْسَلَتْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ.
“….നരകം എന്നോട് അടുത്തു. ഞാൻ ചോദിച്ചുപോയി. രക്ഷിതാ വേ, ഞാനും അവരോടൊപ്പമാണോ?       അപ്പോഴതാ (നരകത്തിൽ) ഒരു സ്ത്രീയെ പൂച്ച മാന്തിപ്പറിക്കുന്നു. ഞാൻ ചോദിച്ചു. ഇവളുടെ വിഷയം എന്താണ്?  അവർ പറഞ്ഞു: ആ സ്ത്രീ ആ പൂച്ചയെ ബ ന്ധിച്ചുവെച്ചു. വിശപ്പിനാൽ പൂച്ച ചത്തുപോയി. ആ സ്ത്രീ പൂച്ചക്ക് തിന്നാൻ കൊടുത്തില്ല, ഭൂമിയിലെ പ്രാണികളെ തിന്നുവാൻ കെട്ട ഴിച്ചുവിട്ടതുമില്ല.”  (മുസ്‌ലിം)
 
കുടുംബത്തിൽ നീചവൃത്തി സമ്മതിക്കരുത്
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
ثَلاَثَةٌ قَدْ حَرَّمَ اللَّهُ عَلَيْهِمُ الْجَنَّةَ مُدْمِنُ الْخَمْرِ وَالْعَاقُّ وَالْدَّيُّوثُ الَّذِى يُقِرُّ فِى أَهْلِهِ الْخَبَثَ 
“മൂന്നുകൂട്ടരുടെമേൽ അല്ലാഹു സ്വർഗം ഹറാമാക്കിയിരിക്കുന്നു. മുഴുകുടിയൻ, മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, സ്വന്തം കു ടുംബത്തിൽ വൃത്തികേടിന് സമ്മതം നൽകുന്നവൻ”
 
ഗൃഹനാഥൻ വഞ്ചിതനാകരുത്
അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതൻ ‎ﷺ  പറഞ്ഞു: 
كُلُّكُمْ رَاعٍ فَمَسْئُولٌ عَنْ رَعِيَّتِهِ فَالْأَمِيرُ الَّذِي عَلَى النَّاسِ رَاعٍ وَهُوَ مَسْئُولٌ عَنْهُمْ ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ وَهُوَ مَسْئُولٌ عَنْهُمْ …….
“നിങ്ങൾ എല്ലാവരും പ്രജാധിപന്മാരാണ്. തന്റെ പ്രജയെ കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. ജനങ്ങൾക്ക് നേതാവായിട്ടുള്ളവൻ അ വരുടെ മേൽനോട്ടക്കാരനാണ്. അയാൾ അവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ മേൽ നോട്ടക്കാരനാണ്; അയാൾ അവരെകുറിച്ച് ചോദ്യം ചെയ്യപ്പെടു ന്നവനാണ്…..”   (ബുഖാരി)
ഗൃഹനാഥൻ വഞ്ചിതനായാൽ!
മഅ്ക്വിൽ ബ്നുയസാറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ 
“അല്ലാഹു പ്രജകളുടെ പരിപാലനം ഏൽപ്പിച്ച ഒരു ദാസൻ മരി ക്കുന്നു; തന്റെ പ്രജകളെ വഞ്ചിച്ചവനായ അവസ്ഥയിലാണ് അ യാൾ മരിക്കുന്നതെങ്കിൽ അല്ലാഹു അയാൾക്ക് സ്വർഗം നിഷിദ്ധ മാക്കിയിരിക്കുന്നു.”  (മുസ്‌ലിം)
 
കുടുംബത്തിനു ചെലവു നൽകുന്നതിന്റെ മഹത്വം
അബൂമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ
“വല്ലവനും (അല്ലാഹുവിൽനിന്ന്)പ്രതിഫലം മോഹിച്ച് തന്റെ കുടും ബത്തിന് ചെലവുനൽകിയാൽ അത് അവനു സ്വദക്വഃയാണ്.” (ബുഖാരി, മുസ്‌ലിം)
 
വീട്ടുവേലക്കാരോട് നന്നായി പെരുമാറണം 
അബൂദർറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം തന്റെ ഒരു അടിമയെ ശകാരിച്ചപ്പോൾ അദ്ദേഹത്തെ ഗുണദോഷിച്ചുകൊണ്ട് നബി ‎ﷺ  പറഞ്ഞു:
يَا أَبَا ذَرَ إنّكَ امْرؤٌ فِيكَ جَاهِلِيّةٌ، هُمْ إخْوَانُكُمْ، جَعَلَهُمُ اللهُ تَحْتَ أَيْدِيكُمْ، فَأَطْعِمُوهُمْ مِمّا تَأْكُلُونَ، وَأَلْبِسُوهُمْ مِمّا تَلْبَسُونَ، وَلاَ تُكَلّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلّفْتُمُوهُمْ فَأَعِينُوهُمْ.
 
“അബൂദർറ്! താങ്കൾ ജാഹിലിയ്യത്തുള്ള ഒരു വ്യക്തിതന്നെ. അ വർ നിങ്ങളുടെ സഹോദരങ്ങളാണ്. അവരെ അല്ലാഹു നിങ്ങളുടെ കീഴിലാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഭക്ഷിക്കുന്നതിൽനി ന്ന് നിങ്ങളവരെ തീറ്റുക.  നിങ്ങൾ ധരിക്കുന്നതിൽനിന്ന് നിങ്ങൾ അവരെ ധരിപ്പിക്കുക. അവർക്കു കഴിയാത്തത് നിങ്ങൾ അവരോ ട് കൽപിക്കരുത്. നിങ്ങൾ അവരോട് കൽപിക്കുകയാണെങ്കിൽ നിങ്ങൾ അവരെ സഹായിക്കുക.” (മുസ്‌ലിം)
 
വീട്ടിനകത്ത് നായയും ചിത്രവും പാടില്ല
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ 
“നായയോ ചിത്രമോ ഉള്ള വീട്ടിലേക്കു (കാരുണ്യത്തിന്റെ) മലക്കുകൾ പ്രവേശിക്കുകയില്ല” (ബുഖാരി)
 
വീട്ടിനകത്ത് പാടില്ലാത്തതുണ്ടായാൽ!
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം:  
وَاعَدَ رَسُولَ الله ‎ﷺ  جِبْرِيلُ عَلَيْهِ السّلاَمُ فِي سَاعَةٍ يَأْتِيهِ فِيهَا، فَجَاءَتْ تِلْكَ السّاعَةُ وَلَمْ يَأْتِهِ، وَفِي يَدِهِ عَصاً فَأَلْقَاهَا مِنْ يَدِهِ، 
وَقَالَ: مَا يُخْلِفُ اللهُ وَعْدَهُ، وَلاَ رُسُلُهُ ثُمّ التَفَتَ فَإِذَا جِرْوُ كَلْبٍ تَحْتَ سَرِيرِهِ، فَقَالَ: يَا عَائِشَةُ مَتَىَ دَخَلَ هَذَا الكَلْبُ هَهُنَا؟ 
فَقَالَتْ: وَاللهِ مَا دَرَيْتُ، فَأَمَرَ بِهِ فَأُخْرِجَ، فَجَاءَ جِبْرِيلُ، فَقَالَ رَسُولُ اللهِ ‎ﷺ : وَاعَدْتَنِي فَجَلَسْتُ لَكَ فَلَمْ تَأْتِ.
 فَقَالَ: مَنَعَنِي الكَلْبُ الّذِي كَانَ فِي بَيْتِكَ، إنّا لاَ نَدْخُلُ بَيْتاً فِيهِ كَلْبٌ وَلاَ صُورَةٌ. 
“അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ അടുക്കൽ ജിബ്രീൽ വരാ റുണ്ടായിരുന്ന സമയത്ത് താൻ വരുമെന്ന് വാഗ്ദാനം ചെയ്തി രുന്നു. അങ്ങനെ പ്രസ്തുത സമയം വന്നു. ജിബ്രീൽ വന്നില്ല. തിരുമേനി ‎ﷺ  യുടെ കയ്യിൽ ഒരു വടിയുണ്ടായിരുന്നു. തിരുമേനി ‎ﷺ  അത് കയ്യിൽനിന്ന് താഴെയിട്ടു. 
തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതന്മാരും വാഗ്ദാനം ലംഘിക്കുകയില്ല. ശേഷം തിരുമേനി ‎ﷺ  തിരിഞ്ഞുനോ ക്കി. അപ്പോഴതാ തിരുമേനി ‎ﷺ  യുടെ കട്ടിലിനുതാഴെ ഒരു നായ ക്കുട്ടി. തിരുമേനി ‎ﷺ ചോദിച്ചു: ആഇശാ رَضِيَ اللَّهُ عَنْها  ഇൗ നായക്കുട്ടി എപ്പോഴാ ണ് ഇവിടെ പ്രവേശിച്ചത്? 
അവർ പറഞ്ഞു: അല്ലാഹുവാണേ, ഞാനറിഞ്ഞിട്ടില്ല. അ പ്പോൾ അതിനെ പുറത്താക്കുവാൻ തിരുമേനി ‎ﷺ  കൽപിക്കുകയും അത് പുറത്താക്കപ്പെടുകയുമുണ്ടയി. അപ്പോൾ ജിബ്രീൽ വന്നു. 
തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾ വരുമെന്ന് എനിക്ക് വാക്കു തരികയും ഞാൻ താങ്കൾക്കായി കാത്തിരിക്കുകയും ചെയ്തു. എന്നാൽ താങ്കൾ വന്നില്ല. 
ജിബ്രീൽ പറഞ്ഞു: താങ്കളുടെ വീട്ടിലുണ്ടായിരുന്ന നായ യാണ് എന്നെ തടഞ്ഞത്. ഞങ്ങൾ (മലക്കുകൾ) നായയും രൂപവു മുള്ള വീട്ടിലേക്ക് പ്രവേശിക്കുകയില്ല.”  (മുസ്‌ലിം)
 
വീട്ടിൽനിന്നു തിന്മകൾ ഒഴിവാക്കണം
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം:
دَخَلَ عَلَيّ رَسُولُ اللهِ ‎ﷺ  وَقَدْ سَتَرْتُ سَهْوَةً لِي بِقِرَامٍ فِيهِ تَمَاثِيلُ، فَلَمّا رَآهُ هَتَكَهُ وَتَلَوّنَ وَجْهُهُ وَقَالَ: يَا عَائِشَةُ أَشَدّ النّاسِ عَذَاباً عِنْد اللهِ يَوْمَ القيَامَةِ، الّذِينَ يُضَاهُونَ بِخَلْقِ اللهِ. قَالَتْ عَائِشَةُ: فَقَطَعْنَاهُ فَجَعَلْنَا مِنْهُ وِسَادَةً أَوْ وِسَادَتَيْنِ.
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്റെ അടുക്കൽ പ്രവേശിച്ചു. ഞാൻ രൂപങ്ങളുള്ള ഒരു വിരികൊണ്ട് ജനൽ മറച്ചിരുന്നു. തിരുമേനി ‎ﷺ  അതു കണ്ടപ്പോൾ അതു മുറിച്ചിട്ടു. തിരുമേനി ‎ﷺ  യുടെ മുഖം നി റം മാറിയിരുന്നു. തിരുമേനി ‎ﷺ  പറഞ്ഞു: ആഇശാ, അന്ത്യനാളിൽ കഠിനമായ ശിക്ഷയുള്ളത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് തുല്യ പ്പെടുന്നവർക്കാണ്. ആഇശാ ‎ﷺ  പറയുന്നു: അപ്പോൾ ഞങ്ങൾ അതിനെ മുറിച്ച് അതിൽനിന്ന് ഒന്ന് അല്ലെങ്കിൽ രണ്ടു തലയിണ കൾ ഉണ്ടാക്കി.” (മുസ്‌ലിം)
 
വീട്ടിൽ അന്യരുടെ സാന്നിദ്ധ്യം
ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا كَانَ ثَالِثَهُمَا الشَّيْطَانُ 
 
“ഒരാളും (അന്യ)സ്ര്തീയുമായി ഒഴിഞ്ഞിരിക്കുകയില്ലതന്നെ; അവർ രണ്ടുപേരോടൊപ്പം മൂന്നാമനായി പിശാച് ഉണ്ടാകാതെ.”  
ഉക്വ്ബത് ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:  അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ. فَقَالَ رَجُلٌ مِنَ الأنْصَارِ: يَا رَسُولَ اللهِ، أفَرَأيْتَ الحَمْوَ؟ قال: الحَمْوُ الـمَوْتُ
“നിങ്ങൾ സ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നത് സൂക്ഷിക്കു ക. അപ്പോൾ അൻസ്വാരികളിൽ ഒരു വ്യക്തി പറഞ്ഞു: അല്ലാഹു വിന്റെ തിരുദൂതരേ, ഭർത്താവിന്റെ സഹോദരങ്ങളെ കുറിച്ച് താ ങ്കൾ എന്തു പറയുന്നു? തിരുമേനി ‎ﷺ  പറഞ്ഞു: ഭർതൃ സഹോദര ങ്ങൾ മരണമാണ്.”  (ബുഖാരി, മുസ്‌ലിം)
 
ദുർവ്യയം പാടില്ല
۞ يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ‎﴿٣١﴾  (الأعراف: ٣١)
“ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എ ല്ലാ ആരാധനാവേളകളിലും) നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ് ത്രങ്ങൾ ധരിച്ചുകൊള്ളുക നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർ വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.”  (ഖുർആൻ 7:31)

وَلَا تُبَذِّرْ تَبْذِيرًا ‎﴿٢٦﴾‏ إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا ‎﴿٢٧﴾‏  (الإسراء:٢٦، ٢٧)
 
“….നീ ദുർവ്യയം ചെയ്തുകളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.”  (ഖുർആൻ  17: 26,27) 
അംറ് ഇബ്നു ശുഎെബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
كُلُوا، وَاشْرَبُوا، وَتَصَدَّقُوا، وَالبَسُوا فِي غَيْرِ مَخِيلَةٍ وَلاَ سَرَفٍ……. 
“നിങ്ങൾ തിന്നുകയും കുടിക്കുകയും ദാനധർമ്മം നിർവ്വഹിക്കു കയും വസ്ത്രം ധരിക്കുകയുംചെയ്യുക; ധൂർത്തും പൊങ്ങച്ചപ്രക ടനവും ഇല്ലാതെ….”
 
അഥിതികളെ ആദരിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
…..وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ ……
“….വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ അതിഥിയെ ആദരിക്കട്ടെ….”  (ബുഖാരി)
 
പ്രശ്നങ്ങളിൽ ക്ഷമിക്കുക
 
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ‎﴿١٥٥﴾‏ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ‎﴿١٥٦﴾‏  (البقرة:١٥٥، ١٥٦)
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എ ന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെചെയ്യും. (അത്ത രം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയി ക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാ ശീലർ)പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അ വങ്കലേക്ക് മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.”  (ഖുർആൻ 2: 155, 156)   
 وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ‎﴿٣٤﴾‏ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ ‎﴿٣٥﴾.  (فصلت: ٣٤، ٣٥)
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അ ത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരു വനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്ക ല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യ മുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല.”  (ഖുർആൻ 41: 34, 35)
 
വീട്ടിൽ സുന്നത്തു നമസ്കാരം
സെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
…..فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ الصَّلَاةِ صَلَاةُ الْمَرْءِ فِي بَيْتِهِ إِلَّا الْمَكْتُوبَةَ
“…ജനങ്ങളേ നിങ്ങൾ നിങ്ങളുടെ വീടുകളിൽ നമസ്കരിക്കുക. കാ രണം തന്റെ വീട്ടിൽ ഒരാൾ നമസ്കരിക്കലാണ് നമസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്; ഫർദ്വ് നമസ്കാരങ്ങളൊഴിച്ച്.”  
 
വീടുകൾ ശ്മശാന തുല്യമാകാതിരിക്കുവാൻ
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
اجْعَلُوا فِي بُيُوتِكُمْ مِنْ صَلَاتِكُمْ وَلَا تَتَّخِذُوهَا قُبُورًا
“നിങ്ങൾ നിങ്ങളുടെ നമസ്കാരങ്ങൾ വീടുകളിലാക്കുക. നിങ്ങൾ നിങ്ങളുടെ വീടുകളെ  ക്വബ്റുകളാക്കരുത്.” (ബുഖാരി)
 
വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ ചൊല്ലേണ്ടത്
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ പറഞ്ഞു:
مَنْ قَالَ إِذَا خَرَجَ مِنْ بَيْتِهِ: بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله. يُقَالُ لهُ حِينَئِذٍ: كُفِيتَ وَوُقِيتَ وَ هُديتَ، وَتَنَحَّى عَنْهُ الشَّيْطَانُ، فَيَقُولُ لشَيْطَانٍ آخَر، كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ.
 
“ഒരാൾ തന്റെ വീട്ടിൽ നിന്നും പുറപെടുമ്പോൾ, 
بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله
അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു), ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല എന്നു പ്രാർത്ഥിച്ചാൽ, അ ന്നേരം അയാളോട് പറയപ്പെടും, (മറ്റുള്ളവരുടെ തിന്മയിൽനിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാർഗ്ഗം സിദ്ധിച്ചവനാ യി. പിശാച് അവനിൽനിന്ന് അകന്നുനിൽക്കും. എന്നിട്ട് മറ്റൊരു പിശാചിനോട് പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീർ ച്ചയായും അയാൾക്ക് സന്മാർഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരിൽ നിന്നുള്ള തിന്മ അയാൾക്ക് തടയപ്പെട്ടിരിക്കുന്നു, അയാൾ സം രക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.”

പ്രാണികളോട് കാരുണ്യം കാണിക്കുക

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أَنَّ رَجُلًا رَأَى كَلْبًا يَأْكُلُ الثَّرَى مِنْ الْعَطَشِ فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ 
“ഒരു നായ ദാഹം കാരണം മണ്ണു തിന്നുന്നത് ഒരാൾ കണ്ടു. അ യാൾ തന്റെ പാദരക്ഷ ഉൗരി അതിന്റെ ദാഹം തീരുന്നതുവരെ വെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോട് നന്ദി കാണി ച്ചു, അയാളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു.”  (ബുഖാരി)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts