പള്ളികളുടെ മഹത്വം
فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾ (النور: ٣٦)
“ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയർത്തപ്പെടാ നും അവയിൽ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്ത രവ് നൽകിയിരിക്കുന്നു. അവയിൽ രാവിലെയും സന്ധ്യാസമയങ്ങ ളിലും അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു.” (ഖുർആൻ 24:36)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
أحَبُّ البِلادِ إِلَى اللهِ مَسَاجِدُهَا، وَأبْغَضُ البِلادِ إِلَى اللهِ أسْوَاقُهَا
“അല്ലാഹുവിന് നാടുകളിൽ ഏറ്റവും ഇഷ്ടപെട്ടസ്ഥലം പള്ളികളാകു ന്നു. നാടുകളിൽ അല്ലാഹുവിന് ഏറ്റവും വെറുക്കപെട്ട സ്ഥലം അ വയിലെ അങ്ങാടികളാകുന്നു.” (മുസ്‌ലിം)
പള്ളി നിർമ്മിക്കുന്നതിന്റെ മഹത്വം
ഉഥ്മാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ
“ഒരാൾ ഒരു പള്ളി അല്ലാഹുവിനുവേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്.” (മുസ്‌ലിം)
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
مَنْ بَنَى مَسْجِداً لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتاً فِي الْجَنَّةِ
“ഒരാൾ ഒരു പക്ഷി അടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആയ ഒരു പള്ളി അല്ലാഹുവിനു വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്.”
പള്ളി പരിപാലിക്കുന്നതിന്റെ മഹത്വം
إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ ﴿١٨﴾ (التوبة: ١٨)
“അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അ ന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിർ വഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്. എന്നാൽ അ ത്തരക്കാർ സന്മാർഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.” (ഖുർആൻ 9:18)
മോശമായി പെരുമാറുന്നതിന്റെ ഗൗരവം
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ﴿١١٤﴾ (البقرة: ١١٤)
“അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടു ന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകർ ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാൾ വലിയ അതിക്ര മകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക് ആ പള്ളി കളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക് ഇഹലോകത്ത് നി ന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും” (ഖുർആൻ 2: 114)
പള്ളിയിലേക്കുപോകുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ أَعَدَّ اللهُ لَهُ نُزُلاً فِي الجَنَّةِ كُلَّمَا غَدَا أَوْ رَاحَ
“ഒരാൾ പ്രഭാതത്തിലോ അല്ലെങ്കിൽ പ്രദോഷത്തിലോ പള്ളിയിലേ ക്കുപോയാൽ, അവൻ പോകുമ്പോഴെല്ലാം സ്വർഗത്തിൽ അല്ലാഹു അവന് ഒരു വിരുന്ന് ഒരുക്കുന്നതാണ്.” (ബുഖാരി, മുസ്‌ലിം)
പള്ളിയുമായി ബന്ധപ്പെടുന്നതിന്റെ മഹത്വം
അന്ത്യനാളിൽ അല്ലാഹു അർശിന്റെ തണൽ നൽക്കു ന്നവരെ എണ്ണിപ്പറയവെ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…..ورجُلٌ قلبُهُ مُعلَّقٌ في المساجدِ…..
“…പള്ളികളോട് ഹൃദയം ബന്ധപ്പെട്ടിട്ടുള്ള ഒരാളും,…” (ബുഖാരി)
ഇരുട്ടിൽ പള്ളിയിലേക്കുപോകുന്നതിന്റെ മഹത്വം
ബുറയ്ദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
بَشِّرِ الْمَشَّائِينَ فِي الظُلَمِ إِلَى الْمَسَاجِدِ بالنّوُرِ التَّامِ يَوْمَ الْقِيَامَةِ
“ഇരുളിൽ പള്ളിയിലേക്കു നടന്നുപോകുന്നവർക്ക്, അന്ത്യനാളിൽ പൂർണ പ്രകാശം ഉണ്ടാകുമെന്ന് സുവിശേഷമറിയിക്കുക.”
കാൽവെപ്പുകൾ കൂടുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ قَالُوا: بَلَى يَا رَسُولَ اللَّهِ قَالَ: إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ. وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ فَذَلِكُمْ الرِّبَاطُ
“അല്ലാഹു പാപങ്ങൾ മായ്ക്കുകയും പദവികളെ ഉയർത്തുകയും ചെയ്യുന്ന കാര്യങ്ങളെ ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടയോ. അ വർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അതെ. തിരുമേനി ﷺ പറഞ്ഞു: ക്ലേശകരമായ അവസ്ഥയിൽ വുദ്വൂഅ് സമ്പൂർണമായി ചെയ്യലും പള്ളികളിലേക്ക് ധാരാളമായുള്ള കാൽവെപ്പുകളും ഒരു നമസ്കാരത്തിനുശേഷം മറ്റൊരു നമസ്കാരത്തെ കാത്തിരിക്ക ലുമാണ് അത്; അതത്രെ രിബാത്വും..” (മുസ്‌ലിം)
അല്ലാഹുവിന്റെ മാർഗത്തിൽ അതിർത്തി സംരക്ഷണ ത്തിന് കാവലായി നിൽക്കുന്നതിനാണ് രിബാത്വ് എന്നു പറയുന്നത്. വലിയ പുണ്യകർമ്മമാണ് രിബാത്വ്. അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു:
رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنْ الدُّنْيَا وَمَا عَلَيْهَا وَمَوْضِعُ سَوْطِ أَحَدِكُمْ مِنْ الْجَنَّةِ خَيْرٌ مِنْ الدُّنْيَا وَمَا عَلَيْهَا
“അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം രിബാത്വിന് (അതിർ ത്തിസംരക്ഷണത്തിന്) നിൽക്കൽ, ദുനിയാവിനെക്കാളും അതി ലെ വിഭവങ്ങളേക്കാളും ശ്രേഷ്ഠമാണ്. സ്വർഗത്തിൽ നിങ്ങളിലൊ രാൾക്ക് ചാട്ടവെക്കുവാനുള്ള സ്ഥലം ദുനിയാവിനെക്കാളും അതി ലെ വിഭവങ്ങളേക്കാളും ശ്രേഷ്ഠമാണ്.” (ബുഖാരി)
പള്ളിയിലേക്കു നമസ്കാരത്തിനു പോകുന്ന രീതി
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إذَا سَمِعْتُمُ الإقَامَةَ فَامْشُوا إلَى الصَّلاةِ، وَعَلَيْكُمْ بِالسَّكِينَةِ وَالوَقَارِ، وَلا تُسْرِعُوا، فَمَا أدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأتِمُّوا
“നിങ്ങൾ ഇക്വാമത്തു കേട്ടാൽ നമസ്കാരത്തിലേക്കു നടന്നുപോ വുക. നിങ്ങളുടെമേൽ സമാധാനവും അടക്കവും ഉണ്ടാകണം. നി ങ്ങൾ വേഗതകൂട്ടരുത്. നിങ്ങൾക്കു കിട്ടിയത് നിങ്ങൾ നമസ്കരി ക്കുക. നിങ്ങൾക്കു നഷ്ടപെട്ടതു പൂർത്തിയാക്കുക.” (ബുഖാരി)
ദുർഗന്ധം പേറി പള്ളിയിൽ പോകരുത്
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ أَكَلَ ثُوماً أَوْ بَصَلاً فَلْيَعْتَزِلْنَا أَوْ قَالَ فَلْيَعْتَزِلْ مَسْجِدَنَا وَلْيَقْعُدْ فِي بَيْتِهِ
“ആരെങ്കിലും വെളുത്തുള്ളിയോ, ചുവന്നുള്ളിയോ ഭക്ഷിച്ചാൽ ന മ്മളിൽനിന്ന് വിട്ടുനിൽക്കട്ടെ. അല്ലെങ്കിൽ നബി ﷺ പറഞ്ഞു: നമ്മു ടെ പള്ളികളിൽ നിന്നും വിട്ടു നിൽക്കുകയും അവൻ അവന്റെ വീ ട്ടിൽ ഇരിക്കുകയും ചെയ്യട്ടെ.” (ബുഖാരി)
പള്ളിയിൽ വൃത്തി കാത്തു സൂക്ഷിക്കുക
സമുറഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
فَإِنَّ رَسُولَ اللهِ ﷺ كَانَ يَأْمُرُنَا بالمَسَاجِدِ أَنْ نَصْنَعَهَا فِي دِيَارِنَا وَنُصْلِحَ صَنْعَتَهَا وَنُطَهِّرَهَا.
“ഞങ്ങളുടെ താമസസ്ഥലങ്ങളിൽ പള്ളികൾ നിർമ്മിക്കുവാനും അ വയുടെ നിർമ്മാണം നന്നാക്കുവാനും അവ ശുദ്ധിയാക്കുവാനും ഞങ്ങളോട് അല്ലാഹുവിന്റെ റസൂൽ ﷺ കൽപിക്കുമായിരുന്നു.”
പള്ളി വൃത്തിയാക്കുന്നവർക്കുള്ള മഹത്വം
നബി ﷺ യുടെ കാലത്ത് മസ്ജിദുന്നബവി തൂത്തുവാരി വൃ ത്തിയാക്കിയിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ മരണപ്പെട്ടു. അവരെ കാണാതിരുന്ന തിരുമേനി ﷺ അവരെക്കുറിച്ച് തിരക്കി. രാത്രി സമയത്ത് അവർ മരണപ്പെട്ടുവെന്നും ഞങ്ങൾ അവരുടെ ജ നാസഃ സംസ്കരിച്ചുവെന്നും അവർ തിരുമേനി ﷺ യോട് പറഞ്ഞു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു:
دُلُّونِى عَلَى قَبْرِهَا، فَأَتَى قَبْرَهَا فَصَلَّى عَلَيْهَا
“നിങ്ങൾ അവരുടെ ക്വബ്ർ എനിക്കു കാണിച്ചുതരുക. തിരുമേനി ﷺ അവരുടെ ക്വബ്റിന്നരികിലെത്തി. ആ മഹതിക്കുവേണ്ടി ജനാ സഃ നമസ്കരിച്ചു. ശേഷം തിരുമേനി ﷺ പറഞ്ഞു:
إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ
“തീർച്ചയായും ഇൗ ക്വബ്റുകൾ, അതിലുള്ളവരുടെമേൽ ഇരുട്ടി നാൽ നിറക്കപ്പെട്ടതാണ്. നിശ്ചയം, അല്ലാഹു എന്റെ നമസ്കാ രത്തിനാൽ അവർക്ക് ക്വബ്റിടങ്ങളെ പ്രകാശമയമാക്കിനൽകും.” (മുസ്‌ലിം)
പള്ളിയിലേക്കു പുറപ്പെടുമ്പോൾ ചൊല്ലേണ്ടത്
നബി ﷺ, ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ,
اللَّهُمَّ اجْعَلْ فِى قَلْبِى نُورًا، وَفِى لِسَانِى نُورًا، وَاجْعَلْ فِى سَمْعِى نُورًا، وَاجْعَلْ فِى بَصَرِى نُورًا، وَاجْعَلْ مِنْ خَلْفِى نُورًا، وَمِنْ أَمَامِى نُورًا ، وَاجْعَلْ مِنْ فَوْقِى نُورًا ، وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.
“അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശ മാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.’ എന്നു ചൊല്ലിയതായി എന്ന് ഇമാം മുസ്‌ലിം ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
പള്ളിയിലേക്ക് ശുദ്ധിവരുത്തി പോവുക
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
مَنْ خَرَجَ مَنْ بَيْتِهِ مُتَطَهِّراً إِلَى صَلاَةٍ مَكْتُوبَةٍ فأَجْرُهُ كَأَجْرِ الْحَاجِّ المُحَرِمِ، وَمَنْ خَرَجَ إِلَى تَسْبِيحِ الضُّحَى لا يَنْصِبُهُ إِلا أَيَّاهُ فأَجْرُهُ كَأَجْرِ الْمُعْتَمِرِ، وَصَلاَةٌ عَلَى إِثْرِ صَلاَةٍ لا لَغْوٌ بَيْنَهُمَا كِتَابٌ في عِلِّيِّينَ
“ഒരാൾ തന്റെ വീട്ടിൽനിന്ന് ശുദ്ധിചെയ്തു ഫർദ്വ് നമസ്കാരം നിർവ്വഹിക്കുവാൻ പുറപ്പെട്ടാൽ അവന്റെ പ്രതിഫലം ഇഹ്റാമിൽ പ്രവേശിച്ച ഒരു ഹാജിയുടെ പ്രതിഫലം പോലെയാണ്. ഒരാൾ ദ്വു ഹാ നമസ്കാരത്തിന് പുറപ്പെട്ടാൽ അതിന്നല്ലാതെ അവൻ പുറ പ്പെടുന്നില്ല, എങ്കിൽ അവന്റെ പ്രതിഫലം ഒരു ഉംറഃ നിർവഹിച്ചവ ന്റെ പ്രതിഫലമാണ്. ഒരു നമസ്കാരത്തെ തുടർന്ന് മറ്റൊരു നമ സ്കാരം, അവക്കിടയിൽ അനാവശ്യങ്ങൾ ചെയ്തില്ലായെങ്കിൽ ഇ ല്ലിയ്യീനിൽ ഒരു രേഖയാണ് (പുണ്യാത്മാക്കളോടൊപ്പം അയാൾ രേഖപ്പെടുത്തപ്പെടും)”
പള്ളിയിലേക്ക് നടന്നുപോവുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി s പറഞ്ഞു:
مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللهِ، لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً، وَالأخْرَى تَرْفَعُ دَرَجَةً
“വല്ലവരും തന്റെ വീട്ടിൽവെച്ചു വുദ്വൂഅ് ചെയ്യുകയും ശേഷം അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നിലേക്ക് അവൻ നിർബന്ധമാക്കി യ ഒരു നമസ്കാരം നിർവ്വഹിക്കുന്നതിനുവേണ്ടി നടന്നുപോവുക യും ചെയ്താൽ അവന്റെ ഇരു കാൽവെപ്പുകളിലൊന്ന് ഒരു തെ റ്റുമായ്ക്കുകയും മറ്റേ കാൽ വെപ്പ് ഒരു പദവി ഉയർത്തുകയും ചെയ്യും.” (മുസ്‌ലിം)
ജമാഅത്തിലേക്ക് നേരെത്തെ പോകുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
مَنْ صَلَّى ِللهِ أَرْبَعِينَ يوماً في جَمَاعَةٍ، يُدْرِكُ التَّكْبِيرَةَ الأُولىَ كُتِبَ لهُ براءَتَان: بَراءَةٌ مِنْ النَّارِ، وبَرَاءَةٌ مِنَ النِّفَاقِ
“ഒരാൾ തക്ബീറത്തുൽഇഹ്റാം ലഭിച്ചുകൊണ്ട് നാൽപ്പതുദിനം ജമാഅത്തിൽ പങ്കുകൊണ്ട് അല്ലാഹുവിനുവേണ്ടി നമസ്കരിച്ചാൽ, രണ്ടു മോക്ഷം അയാൾക്ക് രേഖപ്പെടുത്തപ്പെടും. നരകത്തിൽ നി ന്നുള്ള മോക്ഷവും, കാപട്യത്തിൽനിന്നുള്ള മോക്ഷവും.”
ജുമുഅഃക്കും നേരെത്തെ പോവുക
ഒൗസ് ഇബ്നു ഒൗസ് അഥ്ഥക്വഫി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ، وَبَكَّرَ وَابْتَكَرَ، وَمَشَى وَلَمْ يَرْكَبْ، وَدَنَا مِنَ الإِمَامِ، فَاسْتَمَعَ، وَلَمْ يَلْغُ، كَانَ لَهُ بِكُلِّ خَطْوَةٍ عَمَلُ سَنَةٍ، أَجْرُ صِيَامِهَا وَقِيَامِهَا
“ആരെങ്കിലും ജുമുഅഃ ദിവസം കഴുകുകയും കുളിക്കുകയും നേ രത്തെ (ജുമുഅക്ക് തയ്യാറായി) പുറപ്പെടുകയും വാഹനം കയ റാതെ നടന്നുപോയി ഇമാമിനോട് അടുക്കുകയും (ജുമുഅഃയു ടെ ഫലം) കളയാതെ ശ്രദ്ധാപൂർവ്വം (ഖുതുബ) കേൾക്കുകയും ചെയ്താൽ അവന് അവന്റെ ഒരോ കാലടികൾക്കും ഒരോ വർഷ ത്തെ പ്രവർത്തന(ഫല)മുണ്ട്. അഥവാ ഒരു വർഷത്തെ നോമ്പി ന്റേയും നമസ്കാരത്തിന്റേയും.” (മുസ്‌ലിം)
ജമാഅത്തുനമസ്കാരത്തിൽനിന്ന് പിന്തുന്നവൻ
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلاَّ مُنَافِقٌ، مَعْلُومُ النِّفَاقِ. وَلَقَدْ كَانَ الرَّجُلُ يُؤْتَىٰ بِهِ يُهَادَىٰ بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ.
“(നബി ﷺ ജീവിച്ചനാളിൽ) ജമാഅത്ത് നമസ്കാരത്തിൽ നിന്ന് പിന്തുന്നവരെ തനി കപടനായിട്ടായിരുന്നു ഞങ്ങൾ കണ്ടിരുന്ന ത്. രണ്ടാളുകളാൽ വഹിക്കപ്പെടുന്നവനായി (ജമാഅത്തിൽനിന്ന് രോഗം കാരണം പിന്തിനിൽക്കുന്ന വ്യക്തി) കൊണ്ടുവരപ്പെടുക യും, സ്വഫ്ഫിൽ അയാൾ നിർത്തപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.” (മുസ്‌ലിം)
പള്ളിയിൽ പ്രവേശിക്കുമ്പോൾ വലതുകാൽ മുന്തിപ്പിക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
مِنَ السُّنَّةِ إِذَا دَخَلتَ الـمَسْجِدَ أَنْ تَبدَأَ بِرِجْلِكَ اليُمْنَى، وَإِذَا خَرَجتَ أَنْ تَبْدَأَ بِرِجْلِكَ اليُسْرَى.
“താങ്കൾ പള്ളിയിൽ പ്രവേശിക്കുമ്പോൾ താങ്കളുടെ വലതുകാൽ കൊണ്ടുതുടങ്ങുക എന്നതും (പള്ളിയിൽനിന്നു) പുറപ്പെടുമ്പോൾ ഇടതുകാൽകൊണ്ടു തുടങ്ങുകയെന്നതും സുന്നത്തിൽ പെട്ടതാണ്.”
പള്ളിയിൽ പ്രവേശിക്കുമ്പോൾ ദുആഅ്
അല്ലാഹുവിന്റെ റസൂൽ ﷺ പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയും:
أَعُوذُ بالله الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ. فَإِذَا قال ذَلِكَ ، قال الشَّيْطَانُ: حُفِظَ مِنِّي سَائِرِ الْيَوْمِ
“മഹാനായ അല്ലാഹുവിൽ, അവന്റെ ആദരവുറ്റ തിരുമുഖത്താൽ, അവന്റെ അനാദിയായ അധികാരത്താൽ അകറ്റപ്പെട്ട പിശാചിൽ നിന്നും ഞാൻ അഭയം തേടുന്നു.
ഇൗ പ്രാർത്ഥന ഒരാൾ പ്രാർത്ഥിച്ചാൽ പിശാച് പറയും: ദി വസം മുഴുവനും ഇയാൾ എന്നിൽ നിന്നും സംരക്ഷിക്കപ്പെട്ടു.”
മറ്റു ചില ദുആഉകൾ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلْيُسَلِّمْ عَلَى النَّبِيِّ ﷺ وَلْيَقُلْ اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ….
“നിങ്ങളിലൊരാൾ പള്ളിയിൽ പ്രവേശിച്ചാൽ അവൻ നബി ﷺ യുടെ മേൽ സലാം പറയട്ടേ, അവൻ:
اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
“അല്ലാഹുവേ, നീ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്കു തുറക്കേണമേ’ എന്നു പറയുകയും ചെയ്യട്ടേ…” നബി ﷺ പള്ളിയി ലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം ചൊല്ലിയിരുന്നു:
بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله، اللَّهُمّ اِغْفِرْ لِي ذُنُوبي
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പള്ളിയിൽ പ്രവേശിക്കുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്റെ തിരുദൂതരിൽ ഉണ്ടാവട്ടേ. അല്ലാഹുവേ, എന്റെ പാപങ്ങൾ നീ എനിക്ക് പൊറുക്കേണമേ.”
തഹിയ്യത്തുൽമസ്ജിദ്
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِذَا دَخَلَ أَحَدُكُمُ الـمَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ
“നിങ്ങളിലൊരാൾ പള്ളിയിൽ പ്രവേശിച്ചാൽ അവൻ രണ്ടു റക്അ ത്ത് നമസ്കരിക്കുന്നതുവരെ ഇരിക്കരുത്.” (ബുഖാരി)
പള്ളിയിൽ ക്വുർആൻ പഠിക്കുന്നതിന്റെ മഹത്വം
ഉക്വ്ബത്ത് ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
أَيُّكُمْ يُحِبُّ أَنْ يَغْدُوَ كُلَّ يَوْمٍ إِلَىٰ بُطْحَانَ أَوْ إِلَى الْعَقِيقِ فَيَأْتِي مِنْهُ بِنَاقَتَيْنِ كَوْمَاوَيْنِ، فِي غَيْرِ إِثْمٍ وَلاَ قَطْعِ رَحِمٍ؟
فَقُلْنَا: يَا رَسُولَ اللّهِ نُحِبُّ ذٰلِكَ.
قَالَ: أَفَلاَ يَغْدُو أَحَدُكُمْ إِلَىٰ الْمَسْجِدِ فَيَعْلَمُ أَوْ يَقْرَأُ آيَتَيْنِ مِنْ كِتَابِ اللّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ، وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ، وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ، وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ.
“നിങ്ങളിൽ ആരെങ്കിലും തെറ്റുചെയ്യാതെയും, കുടുംബ ബന്ധം തകർക്കാതെയും എല്ലാ ദിവസവും രാവിലെ ബുത്വ്ഹാ നി ലേക്കോ അക്വീക്വി ലേക്കോ പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാൻ ഇഷ്ടപ്പെടുന്നുണ്ടോ?
അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളത് ഇഷ്ടപ്പെടുന്നു.
അപ്പോൾ തിരുമേനി പറഞ്ഞു: നിങ്ങളിൽ ഒരാൾ പള്ളി യിലേക്ക് രാവിലെ പോവുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നി ന്ന് രണ്ട് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താൽ അതാണ് അയാൾക്ക് രണ്ടു ഒട്ടകങ്ങളെ കിട്ടുന്നതി നേക്കാളും ഉത്തമമായത്. മൂന്ന് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താൽ അതാണ് അയാൾക്ക് മൂ ന്നു ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാളും ഉത്തമമായത്. നാല് ആയ ത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താൽ അതാണ് അയാൾക്ക് നാലു ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാളും ഉ ത്തമമായത്. (പഠിക്കുകയോ പാരായണം ചെയ്യപ്പെടുകയോ ചെയ്യുന്ന) ആയത്തുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഒട്ടക ങ്ങളുടെ എണ്ണവും.” (മുസ്‌ലിം)
പള്ളികളിൽ വിജ്ഞാന സദസ്സുകൾ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
وَمَا اجْتَمَعَ قَوْمٌ فِى بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ
“ഒരു വിഭാഗം അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിൽ ഒരു പ ള്ളിയിൽ ഒരുമിച്ചുകൂടുകയും അല്ലാഹുവിന്റെ കിതാബ് പാരായ ണം ചെയ്യുകയും അവരത് അന്യോന്യം പഠിക്കുകയുമായാൽ അവരുടെമേൽ സമാധാനം വന്നിറങ്ങുകയും റഹ്മത്ത് അവരെ മൂടുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു ത ന്റെ അടുക്കലുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും, തീർച്ച.” (മുസ്‌ലിം)
പള്ളിയിൽ ദിക്റെടുക്കുന്നതിന്റെ മഹത്വം
അബൂ സഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
خَرَجَ مُعَاوِيَةُ عَلَى حَلْقَةٍ فِى الْمَسْجِدِ فَقَالَ مَا أَجْلَسَكُمْ قَالُوا جَلَسْنَا نَذْكُرُ اللَّهَ.قَالَ آللَّهِ مَا أَجْلَسَكُمْ إِلاَّ ذَاكَ قَالُوا وَاللَّهِ مَا أَجْلَسَنَا إِلاَّ ذَاكَ. قَالَ أَمَا إِنِّى لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ وَمَا كَانَ أَحَدٌ بِمَنْزِلَتِى مِنْ رَسُولِ اللَّهِ ﷺ أَقَلَّ عَنْهُ حَدِيثًا مِنِّى وَإِنَّ رَسُولَ اللَّهِ خَرَجَ عَلَى حَلْقَةٍ مِنْ أَصْحَابِهِ فَقَالَ: مَا أَجْلَسَكُمْ. قَالُوا جَلَسْنَا نَذْكُرُ اللَّهَ وَنَحْمَدُهُ عَلَى مَا هَدَانَا لِلإِسْلاَمِ وَمَنَّ بِهِ عَلَيْنَا. قَالَ: آللَّهِ مَا أَجْلَسَكُمْ إِلاَّ ذَاكَ. قَالُوا وَاللَّهِ مَا أَجْلَسَنَا إِلاَّ ذَاكَ. قَالَ: أَمَا إِنِّى لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ وَلَكِنَّهُ أَتَانِى جِبْرِيلُ فَأَخْبَرَنِى أَنَّ اللَّهَ عَزَّ وَجَلَّ يُبَاهِى بِكُمُ الْمَلاَئِكَةَ.
“മുആവിയഃ പള്ളിയിൽ ഒരു സദസ്സിലേക്കു പുറപ്പെട്ടു. അപ്പോൾ അ ദ്ദേഹം ചോദിച്ചു: നിങ്ങളെ കൂട്ടിയിരുത്തിയത് എന്താണ്? അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിനു ദിക്ർ ചെയ്തുകൊണ്ടിരിക്കു കയാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിനു ദി ക്റെടുക്കലാണോ നിങ്ങളെ കൂട്ടിയിരുത്തിയത്? അവർ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിനു ദിക്റെടുക്കലാണ് ഞങ്ങളെ കൂട്ടി യിരുത്തിയത്. അദ്ദേഹം പറഞ്ഞു: നിങ്ങളെ തെറ്റിദ്ധരിച്ചതിനാലല്ല ഞാൻ നിങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചത്. അല്ലാഹുവിന്റെ തിരു ദൂതർ ﷺ തന്റെ സ്വഹാബികൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് പുറപ്പെട്ടു. തിരുമേനി ചോദിച്ചു: നിങ്ങളെ ഇരുത്തിയത് എന്താ ണ്? അവർ പറഞ്ഞു: അല്ലാഹു ഇസ്ലാമിലേക്ക് ഞങ്ങൾക്കു മാർ ഗം കാണിക്കുകയും ഇസ്ലാംകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കു കയും ചെയ്തതിനാൽ ഞങ്ങൾ അവനെ സ്മരിക്കുകയും സ്തു തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുമേനി ﷺ ചോദി ച്ചു: അല്ലാഹുവാണേ, അതുമാത്രമാണോ നിങ്ങളെ ഇരുത്തിയത്? അവർ പറഞ്ഞു: അല്ലാഹുവാണേ, അതു മാത്രമാണ് ഞങ്ങളെ ഇ രുത്തിയത്. തിരുമേനി ﷺ പറഞ്ഞു: നിങ്ങളെ തെറ്റിദ്ധരിച്ചതിനാല ല്ല ഞാൻ നിങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചത്. പ്രത്യുത, ജിബ്രീൽ എന്റെ അടുക്കൽ വരികയും അല്ലാഹു നിങ്ങളെ പുകഴ്ത്തി മല ക്കുകളോട് പെരുമപറയുന്നു എന്ന് അറിയിക്കുകയും ചെയ്തി രിക്കുന്നു.” (മുസ്‌ലിം)
നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لا يَزَالُ العَبْدُ فِي صَلاةٍ مَا كَانَ فِي مُصَلاهُ يَنْتَظِرُ الصَّلاةَ، وَتَقُولُ المَلائِكَةُ، اللَّهمَّ اغْفِرْ لَهُ، اللَّهمَّ ارْحَمْهُ حَتَّى يَنْصَرِفَ أَوْ يُحْدِثَ. قُلْتُ: مَا يُحْدِثُ؟ قال: يَفْسُو أَوْ يَضْرِطُ.
“ഒരു ദാസൻ തന്റെ മുസ്വല്ലയിൽ നമസ്കാരത്തെ കാത്തിരിക്കു ന്ന സമയമത്രയും അവൻ നമസ്കാരത്തിലായിരിക്കും. മലക്കുകൾ പ്രാർത്ഥിക്കും: അല്ലാഹുവേ, ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേ യോ അല്ലെങ്കിൽ ഇയാൾക്കു വുദ്വൂഅ് നഷ്ടമാകുന്നതുവരേയോ ഇദ്ദേഹത്തിനു പൊറുക്കേണമേ, ഇദ്ദേഹത്തോടു കരുണകാണി ക്കേണമേ. ഞാൻ ചോദിച്ചു: എന്താണ് വുദ്വൂഇനെ നഷ്ടമാക്കുക? തിരുമേനി ﷺ പറഞ്ഞു: കീഴ്വായുപോകലാണ്.” (മുസ്‌ലിം)
നമസ്കാര സ്ഥലത്ത് മറ സ്വീകരിക്കുക
അബൂ സഇൗദിൽഖുദ്രിയിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا صَلَّى أَحَدُكُمْ فَلْيُصَلِّ إِلَى سُتْرَةٍ ، وَلْيَدْنُ مِنْهَا
നിങ്ങളിൽ ഒരാൾ നമസ്കരിക്കുകയായാൽ അവൻ ഒരു സു ത്റഃ (മറ)യിലേക്ക് നമസ്കരിക്കട്ടെ. അവൻ അതിനോടു അടുത്തു നിൽക്കട്ടെ.”
മുന്നിൽ നടക്കുന്നവനെ തടയുക
അബൂ സഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا كَانَ أَحَدُكُمْ يُصَلِّى فَلاَ يَدَعْ أَحَدًا يَمُرُّ بَيْنَ يَدَيْهِ وَلْيَدْرَأْهُ مَا اسْتَطَاعَ فَإِنْ أَبَى فَلْيُقَاتِلْهُ فَإِنَّمَا هُوَ شَيْطَانٌ….. فإن معه القرين
“നിങ്ങളിൽ ഒരാൾ നമസ്കരിക്കുകയായാൽ ആരേയും തന്റെ മുന്നിലൂടെ നടന്നുപോകുവാൻ വിട്ടേക്കരുത്. കഴിയും വിധം അ വൻ അവനെ(നടന്നുപോകുന്നവനെ) തടുക്കട്ടെ. അവൻ വിസമ്മ തിച്ചാൽ അവനോട് മല്ലിടട്ടെ. കാരണം, അവൻ പിശാച് മാത്രമാ കുന്നു.)) മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: ((അവ ന്റെ കൂടെ ക്വരീനുണ്ട്.” (മുസ്‌ലിം)
പള്ളിയിൽ കിടക്കാം
അബ്ദുല്ലാഹ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أنَّهُ رَأى رَسُولَ اللهِ ﷺ مُسْتَلْقِياً فِي الـمَسْجِدِ وَاضِعاً إحْدَى رِجْلَيْهِ عَلَى الأُخْرَى
“തന്റെ ഒരു കാൽ മറ്റേകാലിന്മേൽവെച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂതർ ﷺ പള്ളിയിൽ കിടക്കുന്നത് അദ്ദേഹം കണ്ടു.” (ബുഖാരി)
പള്ളിയിൽ താമസിക്കാം
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം.
أسْلَمَتِ امْرَأةٌ سَوْدَاءُ لِبَعْضِ العَرَبِ، وَكَانَ لَهَا حِفْشٌ فِي المَسْجِدِ، قالتْ: فَكَانَتْ تَأْتِينَا فَتَحَدَّثُ عِنْدَنَا.
“അറബികളിൽ ചിലരുടെ (അടിമയായ) കറുത്ത ഒരു സ്ത്രീ ഇസ് ലാം സ്വീകരിച്ചു. അവർക്ക് പള്ളിയിൽ ഒരു ചെറിയ തമ്പുണ്ടായിരു ന്നു. ആഇശാ رَضِيَ اللَّهُ عَنْها പറയുന്നു: അവർ ഞങ്ങളുടെ അടുക്കൽ വരി കയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.” (ബുഖാരി)
كُنَّا نَنَامُ عَلَى عَهْدِ رَسُولِ اللَّهِ ﷺ فِي الْمَسْجِدِ وَنَحْنُ شَبَابٌ
إِذا رَأَيْتُمْ مَنْ يَبيعُ أَوْ يَبْتَاعُ فِي الـمَسْجِدِ فَقُولُوا لاَ أَرْبَحَ اللهُ تِجَارَتَكَ
مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي الـمَسْجِدِ، فَلْيَقُلْ: لا رَدَّهَا اللهُ عَلَيْكَ، فَإِنَّ الـمَسَاجِدَ لَمْ تُبْنَ لِهَذَا.
البُزَاقُ فِي الـمَسْجِدِ خَطِيئَةٌ، وَكَفَّارَتُهَا دَفْنُهَا
مَنْ أكَلَ مِنْ هَذِهِ البَقْلَةِ الثُّومِ وَقالَ مَرَّةً: مَنْ أَكَلَ البَصَلَ وَالثُّومَ وَالكُرَّاثَ فَلا يَقْرَبَنَّ مَسْجِدَنَا فَإِنَّ الـمَلائِكَةَ تَتَأذَّى مِمَّا يَتَأذَّى مِنْهُ بَنُو آدَمَ
ثُمَّ إِنَّكُمْ أَيُّهَا النَّاسُ تَأْكُلُونَ شَجَرَتَيْنِ لاَ أَرَاهُمَا إِلاَّ خَبِيثَتَيْنِ: هَذَا البَصَلَ والثُومَ ، لَقَدْ رَأَيْتُ رَسُولَ اللهِ ﷺ إِذَا وَجَدَ رِيحَهُمَا مِنَ الرَجُلِ فِي المَسْجِدِ أُمِرَ بِهِ فَأُخْرِجَ إِلىَ الْبَقِيعِ فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخاً
قُلْتُ لِجَابِرِ بْنِ سَمُرَةَ: أَكُنْتَ تُجَالِسُ رَسُولَ اللهِ ﷺ ؟ قَالَ: نَعَمْ، كَثِيراً، كَانَ لاَ يَقُومُ مِنْ مُصَلاَّهُ الَّذِي يُصَلِّي فِيهِ الصُّبْحَ حَتَّى تَطْلُعَ الشَّمْسُ، فَإِذَا طَلَعَتْ قَامَ، وَكَانُوا يَتَحَدَّثُونَ فَيَأْخُذُونَ فِي أَمْرِ الجَاهِلِيَّةِ، فَيَضْحَكُونَ، وَيَتَبَسَّمُ.
كُنَّا نَأْكُلُ عَلَى عَهْدِ رَسُولِ اللهِ ﷺ فِي الْمَسْجِدِ الخُبْزَ وَاللَّحْمَ.