آدَابُ الجِوَارِ (അയൽപക്ക മര്യാദകൾ)

THADHKIRAH

സ്വാലിഹായ അയൽവാസി സൗഭാഗ്യമാണ്
നാഫിഅ് ഇബ്നു അബ്ദിൽഹാരിഥി رَضِيَ اللَّهُ عَنْهُ  ൽ നിന്ന്   നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مِنْ سَعَادَةِ الْمَرْءِ الْجَارُ الصَّالِحُ وَالْمَرْكَبُ الْهَنِيءُ وَالْمَسْكَنُ الْوَاسِعُ
“സ്വാലിഹായ അയൽവാസിയും ധന്യമായ വാഹനവും വിശാലമാ യ പാർപിടവും ഒരു മനുഷന്റെ സൗഭാഗ്യത്തിൽപെട്ടതാണ്.)) 
 
ചീത്ത അയൽവാസിയിൽനിന്ന് രക്ഷതേടുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
تَعَوَّذُوا بِاللَّهِ مِنْ جَارِ السَّوْءِ فِى دَارِ الْمُقَامِ فَإِنَّ جَارَ الْبَادِيَةِ يَتَحَوَّلُ عَنْكَ
“ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാസിയിൽനിന്ന് നിങ്ങൾ അല്ലാഹുവോട് അഭയം തേടുക. കാരണം മരുഭൂമിയിലെ അയൽവാസി നിന്നിൽനിന്ന് മാറിപ്പോകും.”  
 
വീടിനു മുമ്പ് അയൽവാസി(?!)
വീടെടുക്കുന്നതിനുമുമ്പ് അയൽവാസിയെ നോക്കണമെ ന്ന് പഴമൊഴിയുണ്ട്. ഇൗ ആശയത്തിൽ അറബികൾ പറയും:
الْجَارُ قَبْلَ الدَّارِ 
ഫിർഒൗനിന്റെ ഭാര്യ ആസിയ رَضِيَ اللَّهُ عَنْها  നിർവ്വഹിച്ച ദുആയിൽ അവർ ഇക്കാര്യം ശ്രദ്ധിച്ചതായി പണ്ഡിതന്മാർ ഉണർത്തി. അവരു ടെ ദുആഅ് ഇപ്രകാരമാണ് വിശുദ്ധ ക്വുർആനിലുള്ളത്:

 رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ‎﴿١١﴾‏    (التحريم: ١١)

“…..എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗ ത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിർഒൗനിൽനിന്നും അ വന്റെ പ്രവർത്തനത്തിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെ യ്യേണമേ. അക്രമികളായ ജനങ്ങളിൽനിന്നും എന്നെ നീ രക്ഷി ക്കേണമേ.”  (ഖുർആൻ 66: 11)
 
ആരാണ് അയൽവാസി?
ഇബ്നു ഹജർ  പറഞ്ഞു: അൽജാർ(അയൽവാസി) എന്ന പദം മുസ്ലിമിനേയും കാഫിറിനേയും പുണ്യാളനേയും പാ പിയേയും മിത്രത്തേയും ശത്രുവേയും ഉപകാരിയേയും ഉപദ്രവ കാരിയേയും അടുത്തബന്ധുവേയും അകന്നബന്ധുവേയും വീടി നോട് ഏറ്റവും അടുത്തവനേയും ഏറ്റവും അകന്നവനേയും ഉൾ കൊള്ളുന്നു. അവനു ചില പദവികളുണ്ട്; അവ ചിലത് ചിലതിനേ ക്കാൾ മികച്ചതാണ്.    
 
അയൽവാസികൾ മൂന്നു വിഭാഗമാണ്
ഒന്ന്: മൂന്ന് അവകാശമുള്ളവർ. കുടുംബക്കാരനും മുസ്ലിമും അയൽവാസിയുമായവരാണ് അവർ.  
രണ്ട്: രണ്ട് അവകാശമുള്ളവർ. മുസ്ലിമും അയൽവാസിയുമായവരാണ് അവർ. 
മൂന്ന്: ഒരു അവകാശമുള്ളവർ. അയൽവാസിമാത്രമായ വരാണ് അവർ. ഇൗ വിഭാഗങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞു:

 ۞ وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ  (النساء: ٣٦)

“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പ ങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തി ക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും
സഹവാസിയോടും .. .. ..നല്ലനിലയിൽ വർത്തിക്കുക….” (ഖുർആൻ 4: 36)
 
ഒരു വസ്വിയ്യത്ത്
അബൂദർറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ
“അബൂദർറ്, താങ്കൾ കറി പാകംചെയ്താൽ അതിന്റെ വെള്ളം കൂട്ടുകയും താങ്കളുടെ അയൽവാസിയോട് ബന്ധം ചേർക്കുക യും ചെയ്യുക.”  (മുസ്‌ലിം)
 
അയൽവാസിയുടെ അവകാശത്തിന്റെ മഹത്വം
ആഇശാ رَضِيَ اللَّهُ عَنْها  ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു: 
مَا زَالَ يُوصِينِي جِبْرِيلُ بِالجَارِ حَتَّى ظَنَنْتُ أنَّهُ سَيُوَرِّثُهُ
“അയൽവാസിയുടെ വിഷയത്തിൽ ജിബ്രീൽ എന്നെ വസ്വിയ്യത്ത് ചെയ്തുകൊണ്ടേയിരുന്നു; എത്രത്തോളമെന്നാൽ അവന് അന ന്തര സ്വത്ത് നൽകുമെന്ന് ഞാൻ വിചാരിച്ചുപോയി.”  (ബുഖാരി)
 
അയൽവാസിയെ ആദരിക്കണം
അബൂശുറയ്ഹ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽനിന്ന്   നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ كَانَ يُؤْمِنُ بِالله وَالْيَوْمِ الآخِرِ فَلْيُكْرِمْ جَارَهُ
“വല്ലവനും അല്ലാഹുവിലും അന്ത്യാനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽവാസിയെ ആദരിക്കട്ടെ….”(ബുഖാരി) 
 
അയൽവാസിക്ക് നന്മ ചെയ്യണം
അബൂശുറയ്ഹ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽനിന്ന്   നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنْ إِلَى جَارِهِ
“വല്ലവനും അല്ലാഹുവിലും അന്ത്യാനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ അയൽവാസിക്ക് നന്മ ചെയ്യട്ടെ…” (മുസ്‌ലിം)
 
ഏറ്റവും കടപ്പാടുള്ള അയൽവാസി
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അവർ ചോദിച്ചു:
يَا رَسُولَ اللَّهِ إِنَّ لِي جَارَيْنِ فَإِلَى أَيِّهِمَا أُهْدِي قَالَ إِلَى أَقْرَبِهِمَا مِنْكِ بَابًا
“അല്ലാഹുവിന്റെ ദൂതരേ, എനിക്കു രണ്ട് അയൽവാസികളുണ്ട്. അ വർ രണ്ടുപേരിൽ ആർക്കാണ് ഞാൻ ആദ്യമായി ഹദ്യഃ നൽകേ ണ്ടത്? തിരുമേനി ‎ﷺ പറഞ്ഞു: അവരിൽ നിങ്ങളുടെ വീട്ടുപടിയോട് ഏറ്റവും അടുത്തത് ആരാണോ അയാൾക്ക്.” (ബുഖാരി) 
 
ഏറ്റവും നല്ല അയൽവാസി
അബ്ദുല്ലാഹ് ഇബ്നുഅംറി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ പറഞ്ഞു:
وَخَيْرُ الْجِيرَانِ عِنْدَ اللَّهِ خَيْرُهُمْ لِجَارِهِ
“…അല്ലാഹുവിന്റെ അടുത്ത് ഏറ്റവും നല്ല അയൽവാസി തന്റെ അയൽവാസിയോട് ഏറ്റവും നന്നായി വർത്തിക്കുന്നവനാണ്.’  
 
ഒരു നല്ല മാനഃദണ്ഡം
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
قَالَ رَجُلٌ لِلنَّبِيِّ  ‎ﷺ : يَا رَسُولِ اللهِ كَيْفَ لِي أَنْ أَعْلَمَ إِذَا أَحْسَنْتُ أَوْ إِذَا أَسَأْتُ؟ فَقَالَ النَّبِيُّ  ‎ﷺ :إِذَا سَمِعْتَ جِيرَانَكَ يَقُولُونَ قَدْ أَحْسَنْتَ فَقَدْ أَحْسَنْتَ وَ إِذَا سَمِعْتَهُمْ يَقُولُونَ قَدْ أَسَأْتَ فَقَدْ أَسَأْتَ
“ഒരാൾ നബി ‎ﷺ  യോടു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞാൻ നന്മ ചെയ്താൽ അല്ലെങ്കിൽ തിന്മ ചെയ്താൽ എനിക്ക് അത് എങ്ങിനെ അറിയുവാൻ സാധിക്കും? നിന്റെ അയൽവാസികൾ നീ നന്മ ചെയതു എന്നു പറയുന്നത് നീ കേട്ടാൽ നീ നന്മ ചെയ് തിരിക്കുന്നു. നിന്റെ അയൽവാസികൾ നീ തിന്മ ചെയതു എന്നു പറയുന്നത് നീ കേട്ടാൽ നീ തിന്മ ചെയ്തു.”

അയൽവാസിയെ ദ്രോഹിക്കരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلَا يُؤْذِي جَارَهُ

“വല്ലവനും അല്ലാഹുവിലും അന്ത്യാനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ അയൽവാസിയെ ദ്രോഹിക്കരുത്…”(ബുഖാരി)

അയൽവാസിയെ നിസാരനാക്കരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

 

يَا نِسَاءَ الْمُسْلِمَاتِ لَا تَحْقِرَنَّ جَارَةٌ لِجَارَتِهَا وَلَوْ فِرْسِنَ شَاةٍ

“മുസ്‌ലിം സ്ത്രീകളേ, ഒരു അയൽവാസിനിയും തന്റെ അയൽവാ സിനിയെ നിസാരമാക്കരുത്; ഒരു ആട്ടിൻ കാലെങ്കിലും (സമ്മാന മായി നൽകി നിങ്ങൾ അവരെ ആദരിക്കുക.”   (ബുഖാരി)

 

അയൽവാസിയോടുള്ള മോശമായ പെരുമാറ്റം അന്ത്യനാളിന്റെ അടയാളമാണ്
അബ്ദുല്ലാഹിബ്നു അംറി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ وَالتَّفَاحُشُ وَقَطِيعَةُ الرَّحِمِ وَسُوءُ الْمُجَاوَرَةِ

“നീചവൃത്തിയും ബോധപൂർവ്വമുള്ള നെറികേടുകളും കുടുംബബ ന്ധം മുറിക്കലും ചീത്ത അയൽപക്കബന്ധവും വ്യാപകമാകുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

 

അയൽവാസി ഉപകാരമെടുക്കുന്നത് തടയരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لا يَمْنَعْ جَارٌ جَارَهُ أنْ يَغْرِزَ خَشَبَهُ فِي جِدَارِهِ

“ഒരാൾ തന്റെ മരത്തടി അയൽവാസിയുടെ ചുമരിൽ നാട്ടുന്നത് ഒരു അയൽവാസിയും തടയരുത്.” (ബുഖാരി)

 

അയൽവാസിക്കുനേരെ നന്മ തടയരുത്
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

كَمْ مِنْ جَارٍ متعلقٍ بِجَارِهِ يَوْمَ الْقِيَامَةِ، يَقُولُ، يَا رَبِّ! هَذَا أَغْلَقَ بَابَهُ دُونِي، فَمَنَعَ مَعْرُوفَهُ

“അന്ത്യനാളിൽ എത്ര അയൽവാസികളാണ് തന്റെ അയൽവാസി യാൽ ബന്ധിക്കപെട്ടവനായുള്ളത്. അയാൾ പറയും: എന്റെ രക്ഷി താവേ, ഇയാൾ അയാളുടെ വാതിൽ എന്നെക്കൂടാതെ കൊട്ടിയ ടക്കുകയും അവന്റെ നന്മ എനിക്കു തടയുകയും ചെയ്തു.”

 

അയൽവാസിയെ ദ്രോഹിക്കുന്നവൻ വിശ്വാസിയാവുകയില്ല!
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

وَاللَّهِ لَا يُؤْمِنُ ، وَاللَّهِ لَا يُؤْمِنُ ، وَاللَّهِ لَا يُؤْمِنُ ، قِيلَ وَمَنْ يَا رَسُولَ اللَّهِ ؟ قَالَ: الَّذِي لَا يَأْمَنُ جَارُهُ بَوَايِقَهُ

“അല്ലാഹുവാണെ സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം, വിശ്വാസി യാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ ആരാണയാൾ? തിരുമേനി ‎ﷺ  പറഞ്ഞു: ആരുടെ ഉപദ്രവത്തിൽനിന്നും ച തിപ്രയോഗങ്ങളിൽ നിന്നുമാണോ അയൽവാസി നിർഭയനാകാ ത്തത് അയാൾ.” (ബുഖാരി)
അയൽവാസിയെ ദ്രോഹിക്കുന്നവൻ ശാപാർഹനാണ്!
അബൂജുഹയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.

جَاءَ رَجُلٌ إلَى رَسُولِ اللَّهِ ‎ﷺ  يَشْكُو جَارَهُ فَقَالَ:ضَعْ مَتَاعَكَ عَلَى الطَّرِيقِ أَوْ عَلَى ظَهْرِ الطَّرِيقِ فَوَضَعَهُ ، فَكَانَ كُلُّ مَنْ مَرَّ بِهِ قَالَ مَا شَأْنُكَ قَالَ جَارِي يُؤْذِينِي فَيَدْعُو عَلَيْهِ فَجَاءَ جَارُهُ فَقَالَ : رُدَّ مَتَاعَكَ فَلَا أُؤْذِيك أَبَدًا

“ഒരു വ്യക്തി തന്റെ അയൽവാസിയെകുറിച്ച് ആവലാതിപെട്ടു കൊണ്ട് അല്ലാഹുവിന്റെ റസൂലി  നരികിലേക്ക് വന്നു. തിരുമേനി ‎ﷺ  പറഞ്ഞു: താങ്കളുടെ വിഭവങ്ങൾ വഴിയിൽ അല്ലെങ്കിൽ നടുവഴി യിൽ വെക്കുക. അയാൾ അവ വഴിയിൽ വെച്ചു. അപ്പോൾ അ യാൾക്കരികിലൂടെ നടക്കുന്ന ഒാരോരുത്തരും ചോദിച്ചു: എന്താ ണ് താങ്കളുടെ കാര്യം? അയാൾ പറഞ്ഞു: എന്റെ അയൽവാസി എന്നെ ഉപദ്രവിക്കുന്നു. അതോടെ അയാൾ ഇൗ അയൽവാസി ക്കെതിരിൽ ദുആ ചെയ്തു. അപ്പോൾ അയൽവാസി വന്നു. അ യാൾ പറഞ്ഞു: താങ്കൾ താങ്കളുടെ വിഭവങ്ങൾ തിരിച്ചെടുക്കുക. ഞാൻ ഒരിക്കലും താങ്കളെ ഉപദ്രവിക്കുകയില്ല.” മറ്റൊരു നിവേദ നത്തിൽ ഇപ്രകാരമുണ്ട്:

 

لَقَدْ لَعَنَكَ اللَّهُ قَبْلَ النَّاسِ

“ജനങ്ങൾ നിന്നെ ശപിക്കുന്നതിനു മുമ്പായി അല്ലാഹു നിന്നെ ശപിച്ചിരിക്കുന്നു.”

അയൽവാസിക്കു വിശന്നാൽ!
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

ما آمن بي مَنْ بَاتَ شَبْعَانَ وَجَارُهُ جائع إلى جنبه وهو يعلم به

“തന്റെ അയൽവാസി തന്റെ ഒാരത്ത് വിശക്കുന്നവനായിരിക്കെ അവനെകുറിച്ച് അറിഞ്ഞുകൊണ്ട് വല്ലവനും വയറുനിറച്ച് അന്തിയുറങ്ങിയാൽ അവൻ എന്നെ വിശ്വസിച്ചവനാവുകയില്ല.”

 

അയൽവാസിയെ ദ്രോഹിക്കുന്നവനു സ്വർഗമില്ല!
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ പറഞ്ഞു:

لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ

“ആരുടെ ഉപദ്രവത്തിൽനിന്നും ചതിപ്രയോഗങ്ങളിൽ നിന്നുമാ ണോ അയാളുടെ അയൽവാസി നിർഭയനാവാത്തത് അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.”(മുസ്‌ലിം)

 

അയൽവാസിയെ ദ്രോഹിച്ചാൽ നരകമാണ്!
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

يَا رَسُولَ اللهِ إِنَّ فُلاَنَةَ تَقُومُ الَّليْلَ وَتَصُومُ النَّهَارَ وَتَفْعَلُ وَتَتَصَدَّقُ وَتُؤْذِي جِيرَانَهَا بِلِسَانَهَا، فَقَالَ: لاَ خَيْرَ فِيهَا هِيَ مِنْ أَهْلِ النَّارِ. وَقَالُوا: وَ فُلاَنَةُ تُصَلِّي اْلمَكْتُوبَةَ وَتَصَّدَّقُ بِأَثْوَارٍ وَلاَ تُؤْذِي أَحَداً، قَالَ: هِيَ مِنْ أَهْلِ اْلجنَّة

“അല്ലാഹുവിന്റെ ദൂതരെ, തീർച്ചയായും ഒരു സ്ത്രീ രാത്രിയിൽ ന മസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നു. ദാനദർമ്മങ്ങൾ നിർവ്വ ഹിക്കുന്നു. അതോടൊപ്പം അവൾ തന്റെ നാവുകൊണ്ട് അവളു ടെ അയൽവാസിയെ ഉപദ്രവിക്കുന്നു. (അവരുടെ അവസ്ഥയെന്താ ണ്)? അല്ലാഹുവിന്റെ ദൂതർ ‎ﷺ  പറഞ്ഞു: അവളിൽ ഒരു നന്മയുമില്ല. അവൾ നരകവാസികളിൽ പെട്ടവളാണ്. അവർ ചോദിച്ചു; ഒരു സ് ത്രീ അവൾ നിർബന്ധ നമസ്കാരങ്ങൾ നമസ്കരിക്കുന്നു. ഉണ ങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുന്നു. അവൾ ഒരാളെയും ബുദ്ധിമു ട്ടിക്കുന്നില്ല. (അവളുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറഞ്ഞു: അവൾ സ്വർഗവാസികളിൽ പെട്ടവളാണ്.”

അയൽവാസിനിയെ വ്യഭിചരിക്കൽ കഠിനപാപമാണ്
അബ്ദുല്ലാഹ് ഇബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം അല്ലാഹുവിന്റെ റസൂലി ‎ﷺ  നോട് ചോദിച്ചു:

أَيُّ الذَّنْبِ أَعْظَمُ قَالَ أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ قُلْتُ ثُمَّ أَيٌّ قَالَ أَنْ تَقْتُلَ وَلَدَكَ مِنْ أَجْلِ أَنْ يَطْعَمَ مَعَكَ قُلْتُ ثُمَّ أَيٌّ قَالَ أَنْ تُزَانِيَ حَلِيلَةَ جَارِكَ

“ഏതു പാപമാണ് ഏറ്റവും ഗൗരവമായത്? തിരുമേനി പറഞ്ഞു: അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കെ നീ അവന് പങ്കുകാരനെ ആക്ക ലാണ്. ഞാൻ ചോദിച്ചു: പിന്നീട് ഏതാണ്? നിന്റെ കൂടെ ഭക്ഷിക്കു മെന്നതിനാൽ നീ നിന്റെ സന്താനത്തെ വധിക്കലാണ്. ഞാൻ ചോ ദിച്ചു: പിന്നീട് ഏതാണ്? നിന്റെ അയൽവാസിയുടെ ഭാര്യയെ വ്യഭി ചരിക്കലാണ്.” (ബുഖാരി) മിക്വ്ദാദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.

قَالَ رَسُولُ اللَّهِ ‎ﷺ  لِأَصْحَابِهِ مَا تَقُولُونَ فِي الزِّنَا قَالُوا حَرَّمَهُ اللَّهُ وَرَسُولُهُ فَهُوَ حَرَامٌ إِلَى يَوْمِ الْقِيَامَةِ قَالَ فَقَالَ رَسُولُ اللَّهِ ‎ﷺ  لِأَصْحَابِهِ لَأَنْ يَزْنِيَ الرَّجُلُ بِعَشْرَةِ نِسْوَةٍ أَيْسَرُ عَلَيْهِ مِنْ أَنْ يَزْنِيَ بِامْرَأَةِ جَارِهِ ….

“അല്ലാഹുവിന്റെ ദൂതർ ‎ﷺ  തന്റെ അനുചരന്മാരോട് ചോദിച്ചു: വ്യഭിചാരത്തിന്റെ വിഷയത്തിൽ നിങ്ങൾ എന്താണ് പറയുന്നത്? അ വർ പറഞ്ഞു: വ്യഭിചാരത്തെ അല്ലാഹുവും അവന്റെ റസൂലും ഹ റാമാക്കിയിരിക്കുന്നു; അതിനാൽ അത് അന്ത്യനാളുവരേക്കും ഹ റാമാകുന്നു. അപ്പോൾ അല്ലാഹുവിന്റെ ദൂതർ ‎ﷺ  തന്റെ അനുചര ന്മാരോടു പറഞ്ഞു: ഒരാൾ പത്തു സ്ത്രീകളെ വ്യഭിചരിക്കലാണ് ത ന്റെ അയൽവാസിയുടെ ഭാര്യയെ വ്യഭിചരിക്കുന്നതിനേക്കാൾ അയാൾക്ക് എളുപ്പമായത്… ..”

 

അയൽവാസിയെ മോഷ്ടിച്ചാൽ
ഉപരിയിൽ നൽകിയ മിക്വ്ദാദ് ഇബ്നു അസ്വദി رَضِيَ اللَّهُ عَنْهُ ൽ നി ന്നുള്ള നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:

فَقَالَ مَا تَقُولُونَ فِي السَّرِقَةِ قَالُوا حَرَّمَهَا اللَّهُ وَرَسُولُهُ فَهِيَ حَرَامٌ قَالَ لَأَنْ يَسْرِقَ الرَّجُلُ مِنْ عَشْرَةِ أَبْيَاتٍ أَيْسَرُ عَلَيْهِ مِنْ أَنْ يَسْرِقَ مِنْ جَارِهِ

“…. അപ്പോൾ അല്ലാഹുവിന്റെ ദൂതർ ‎ﷺ  ചോദിച്ചു: മോഷണത്തിന്റെ വിഷയത്തിൽ നിങ്ങൾ എന്താണ് പറയുന്നത്? അവർ പറഞ്ഞു: മോഷണത്തെ അല്ലാഹുവും അവന്റെ റസൂലും ഹറാമാക്കിയിരി ക്കുന്നു; അതിനാൽ അത് ഹറാമാകുന്നു. അപ്പോൾ അല്ലാഹുവിന്റെ ദൂതർ ‎ﷺ  പറഞ്ഞു: ഒരാൾ പത്തു വീടുകളിൽനിന്ന് മോഷ ണം നടത്തലാണ് തന്റെ അയൽവാസിയിൽനിന്ന് മോഷ്ടിക്കുന്ന തിനേക്കാൾ അയാൾക്ക് എളുപ്പമായത്.”

 

വിശ്വാസം പൂർണമാകുവാൻ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

وَالَّذِي نَفْسِي بِيَدِهِ لا يُؤْمِنُ عَبْدٌ حَتَّى يُحِبَّ لِجَارِهِ (أوْ قال لأَخِيهِ) مَا يُحِبُّ لِنَفْسِهِ

“എന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവനാണെ സ ത്യം, സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് തന്റെ അയൽവാസിക്ക് അല്ലെ ങ്കിൽ തന്റെ സഹോദരന് ഇഷ്ടപ്പെടുന്നതുവരെ ഒരു ദാസനും (യഥാർത്ഥ)വിശ്വാസിയാവുകയില്ല.”  (ബുഖാരി, മുസ്‌ലിം)

ഒരു ദുആഅ്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

اللَّهُمَّ إنِّي أَعُوذُ بِكَ مِنْ جَارِ سُوءٍ فِي دَارِ الْمُقَامَةِ

“അല്ലാഹുവേ, ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാ സിയിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു.’

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts