آدَابُ السفَرِ (യാത്രയുടെ മര്യാദകൾ)

THADHKIRAH

യാത്രക്കുമുമ്പ് വസ്വിയ്യത്ത് ചോദിക്കൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം:

أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ إِنِّي أُرِيدُ أَنْ أُسَافِرَ فَأَوْصِنِي. قَالَ: عَلَيْكَ بتَقْوَى اللهِ وَالتَّكْبيرِ عَلَى كُلِّ شَرَفٍ فَلَمَّا أَنْ وَلَّى الرَّجُلُ قَالَ: اللَّهمَّ اطْوِ لَهُ الأَرْضَ وَهَوِّنْ عَلَيْهِ السَّفَرَ.

“ഒരു വ്യക്തി പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ യാ ത്ര ചെയ്യുവാനുദ്ദേശിക്കുന്നു. അതിനാൽ എനിക്കു വസ്വിയ്യത്തു നൽകിയാലും. തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾ തക്വ്വഃ കൈകൊ ള്ളുക. എല്ലാ കയറ്റങ്ങളിലും തക്ബീർ ചൊല്ലുക. ആ വ്യക്തി തിരി ച്ചുപോയപ്പോൾ തിരുമേനി ‎ﷺ  ദുആഅ് ചെയ്തു:

اللَّهمَّ اطْوِ لَهُ الأَرْضَ وَهَوِّنْ عَلَيْهِ السَّفَرَ

“അല്ലാഹുവേ, ഭൂമിയെ ഇദ്ദേഹത്തിനു നീ ചരുട്ടി(ദൂരം കുറ)ക്കേ ണമേ. യാത്ര ഇദ്ദേഹത്തിനു എളുപ്പമാക്കേണമേ.”

 

നല്ല യാത്രകൾ

۞ وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ  (النساء: ١٠٠)

“അല്ലാഹുവിന്റെ മാർഗത്തിൽ വല്ലവനും സ്വദേശം വെടിഞ്ഞു പോകുന്നപക്ഷം ഭൂമിയിൽ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാ ലതയും അവൻ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടിൽ നിന്ന് -സ്വദേശം വെടിഞ്ഞുകൊണ്ട്- അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞു..”  (ഖുർആൻ 4:100)

علِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ ۙ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ المزمل: ٢٠

“…നിങ്ങളുടെ കൂട്ടത്തിൽ രോഗികളും ഭൂമിയിൽ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന മറ്റുചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം…” (ഖുർആൻ  73: 20)

 

ചീത്ത യാത്രകൾ

وَلَا تَكُونُوا كَالَّذِينَ خَرَجُوا مِن دِيَارِهِم بَطَرًا وَرِئَاءَ النَّاسِ وَيَصُدُّونَ عَن سَبِيلِ اللَّهِ ۚ وَاللَّهُ بِمَا يَعْمَلُونَ مُحِيطٌ ‎﴿٤٧﴾‏   (الأنفال: ٤٧)

“ഗർവ്വോടുകൂടിയും, ജനങ്ങളെ കാണിക്കാൻവേണ്ടിയും അല്ലാഹു വിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടഞ്ഞു നിർത്താൻ വേണ്ടിയും തങ്ങളുടെ വീടുകളിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു… ”   (ഖുർആൻ 8:47)

പാഥേയം സ്വീകരിക്കൽ
മൂസാ (അ) യും ഭൃത്യനും നടത്തിയ യാത്രയിൽ അവർ പാഥേയം കരുതിയതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:

ﭽ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﭘ ﭙ ﭚ ﭛ ﭜﭼ الكهف: ٦٢

“…അങ്ങനെ അവർ ആ സ്ഥലം വിട്ട് മുന്നോട്ടു പോയിക്കഴിഞ്ഞ പ്പോൾ മൂസാ തന്റെ ഭൃത്യനോടു പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ടുവാ. നമ്മുടെ ഇൗ യാത്ര നിമിത്തം നമുക്ക് ക്ഷീ ണം നേരിട്ടിരിക്കുന്നു…” (ഖുർആൻ   73: 20)
ഏറ്റവും നല്ല പാഥേയം
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.

كَانَ أهْلُ اليَمَنِ يَحُجُّونَ وَلا يَتَزَوَّدُونَ، وَيَقُولُونَ: نَحْنُ المُتَوَكِّلُونَ، فَإِذَا قَدِمُوا مَكَّةَ سَألُوا النَّاسَ، فَأنْزَلَ اللهُ “وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ”

“യമനികൾ ഹജ്ജ് ചെയ്യുമായിരുന്നു; അവർ യാത്രാ ഭക്ഷണം കരുതുമായിരുന്നില്ല. ഞങ്ങൾ തവക്കുലാക്കുന്നവരാണെന്ന് അ വർ പറയും. അങ്ങനെ അവർ മക്കയിൽ എത്തിയാൽ ജനങ്ങളോ ടു യാചിക്കും. അപ്പോഴാണ് അല്ലാഹു,

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ   (البقرة: ١٩٧)

“….നിങ്ങൾ യാത്രക്കുവേണ്ട വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാൽ യാത്രയ്ക്കുവേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് തക്വ്വയാ കുന്നു…..” (ഖുർആൻ 2:197) എന്ന വചനം അവതരിപ്പിച്ചത്.”  (ബുഖാരി)

 

തിരുനബി നൽകിയ പാഥേയം
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

جَاءَ رَجُلٌ إِلَى النَّبِيِّ ‎ﷺ  فَقَالَ يَا رَسُولَ اللَّهِ إِنِّي أُرِيدُ سَفَرًا فَزَوِّدْنِي قَالَ زَوَّدَكَ اللَّهُ التَّقْوَى قَالَ زِدْنِي قَالَ وَغَفَرَ ذَنْبَكَ قَالَ زِدْنِي بِأَبِي أَنْتَ وَأُمِّي قَالَ وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ

“ഒരിക്കൽ ഒരാൾ നബി ‎ﷺ  യുടെ സവിധത്തിൽ ചെന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാനൊരു യാത്ര ഉദ്ദേശിക്കു ന്നു. എനിക്കെന്തെങ്കിലും പാഥേയം നല്കിയാലും. തിരുദൂതൻ‎ ﷺ പ്രാർത്ഥിച്ചു. നിനക്ക് അല്ലാഹു ഭക്തി പ്രദാനം ചെയ്യട്ടെ. അദ്ദേ ഹം പറഞ്ഞു. അല്പം കൂടി. തിരുദൂതൻ ‎ﷺ  പ്രാർത്ഥിച്ചു: നിന്റെ പാപം അല്ലാഹു പൊറുക്കുകയും ചെയ്യട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു. അല്പം കൂടി. തിരുദൂതൻ ‎ﷺ  അപ്പോൾ ദുആഅ് ചെ യ്തു. നീ എവിടെയായാലും അല്ലാഹു നിനക്ക് നന്മ എളുപ്പമാക്കിത്തരട്ടെ.”
യാത്രക്ക് ഏറ്റവും നല്ലദിവസം
കഅ്ബ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.

أنَّ النَّبِيَّ ‎ﷺ  خَرَجَ يَوْمَ الخَمِيسِ فِي غَزْوَةِ تَبُوكَ، وَكَانَ يُحِبُّ أنْ يَخْرُجَ يَوْمَ الخَمِيسِ

“നബി ‎ﷺ  തബൂക് യുദ്ധത്തിൽ വ്യാഴാഴ്ച പുറപ്പെട്ടു. വ്യഴാഴ്ച പുറപ്പെടുന്നത് തരുമേനി ‎ﷺ  ഇഷ്ടപെട്ടിരുന്നു.” (ബുഖാരി)

لَقَلَّمَا كَانَ رَسُولُ اللهِ ‎ﷺ  يَخْرُجُ إِذَا خَرَجَ فِي سَفَرٍ إِلاَّ يَوْمَ الخَمِيسِ.

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  യാത്ര പുറപ്പെടുവാൻ ഉദ്ദേശിച്ചാൽ വ്യാഴാഴ്ചയല്ലാത്തദിവസം വളരെ വിരളമായേ പുറപ്പെട്ടിരുന്നുള്ളൂ.” (ബുഖാരി)

യാത്രക്ക് ഏറ്റവും നല്ല സമയം
സ്വഖ്ർ ഇബ്നു വദാഅഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.

اللَّهُمَّ بَارِكْ لأُمَّتِي في بُكُورِهَا وَكَانَ إِذَا بَعَثَ سَرِيَّةً أَوْ جَيْشًا بَعَثَهُمْ مِنْ أوَّلِ النَّهَارِ. وَكَانَ صَخْرٌ تَاجِرًا وَكَانَ يَبْعَثُ تِجَارَتَهُ أوَّلَ النَّهَار فَأَثْرَى وَكَثُرَ مَالُهُ.

“അല്ലാഹുവേ, എന്റെ ഉമ്മത്തിന് അതിന്റെ പ്രഭാതത്തിൽ നീ ബർ കത്ത് ചൊരിയേണമേ. തിരുനബി ‎ﷺ  ഒരു സംഘത്തേയോ സൈ ന്യത്തേയോ അയക്കുകയാണെങ്കിൽ പൂർവ്വാഹ്നത്തിൽ അവരെ അയക്കുമായിരുന്നു. സ്വഖ്ർ ഒരു കച്ചവടക്കാരനായിരുന്നു. അദ്ദേ ഹം തന്റെ കച്ചവട(സംഘ)ത്തെ പകലിന്റെ തുടക്കത്തിലായിരുന്നു നിയോഗിച്ചിരുന്നത്. അങ്ങനെ അദ്ദേഹം സമ്പന്നനാവുകയും അ ദ്ദേഹത്തിന്റെ സമ്പത്ത് വർദ്ധിക്കുകയും ചെയ്തു.”
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

عَلَيْكُمْ بِالدُّلْجَةِ، فَإنَّ الأرْضَ تُطْوَى بِاللَّيْلِ.

“നിങ്ങൾ രാത്രിയിൽ സഞ്ചരിക്കുക. കാരണം ഭൂമി രാത്രിയിൽ ചുരുട്ടപ്പെടും.”യാത്രക്കാരനും യാത്രാമൃഗവും രാത്രിയിൽ ദൂരം താണ്ടുവാൻ കൂടുതൽ ഉൗർജ്ജസ്വലതയിലായിരിക്കും.

യാത്രയാക്കുന്നവന്റെ ദുആഅ്
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  ഞങ്ങളെ യാത്രയാക്കുകയും, 

أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ

“താങ്കളുടെ ദീൻ സംരക്ഷിക്കുവാനും താങ്കൾ കൈകാര്യം ചെയ്യു ന്ന അമാനത്ത് സംരക്ഷിക്കുവാനും താങ്കളുടെ നല്ല പര്യവസാന വും ഞാൻ അല്ലാഹുവോടു തേടുന്നു.’ എന്നു പറയുകയും ചെയ്യുമായിരുന്നു.  
 
യാത്രക്കാരൻ പ്രതികരിക്കേണ്ട ദുആ വചനം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നെ യാത്രയാക്കിക്കൊണ്ടു പറഞ്ഞു:

أَسْتَوْدِعُكَ اللَّهَ الَّذي لا تَضِيعُ وَدَائِعُهُ

“അല്ലാഹുവോട് താങ്കളെ സംരക്ഷിക്കുവാൻ ഞാൻ തേടുന്നു; അവന്റെ സംരക്ഷണത്തിലുള്ളവയൊന്നും നഷ്ടപ്പെടുകയില്ല.”  
 
ഒരിടത്ത് ചെന്നിറങ്ങിയാൽ 
ഖൗലഃ ബിൻതുഹകീമി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “വല്ലവനും ഒരിടത്ത് ചെന്നിറങ്ങി ശേഷം,

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

“അല്ലാഹുവിന്റെ സമ്പൂർണ വചനങ്ങൾകൊണ്ട് അവൻ സൃഷ്ടിച്ച തിലെ തിന്മയിൽ നിന്ന് ഞാൻ അഭയം തേടുന്നു.’ എന്നു പറ ഞ്ഞാൽ താനിറങ്ങിയ സ്ഥലത്തുനിന്ന് യാത്രയാകുന്നതുവരെ യാതൊന്നും അവനെ ഉപദ്രവിക്കില്ല.”  (മുസ്‌ലിം)  
നായയും സംഗീതോപകരണങ്ങളും പാടില്ല
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

لاَ تَصْحَبُ الـمَلاَئِكَةُ رُفْقَةً فِيهَا كَلْبٌ وَلا جَرَسٌ

“നായയും മണിയുമുള്ള സംഘത്തോട് മലക്കുകൾ സഹവസിക്കുകയില്ല.”  (മുസ്‌ലിം)
 
തനിച്ചു യാത്ര ചെയ്യരുത്
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

لَوْ يَعْلَمُ النَّاسُ مَا فِي الوَحْدَةِ مَا أعْلَمُ، مَا سَارَ رَاكِبٌ بِلَيْلٍ وَحْدَهُ

“തനിച്ചാകുമ്പോളുള്ളത് ഞാൻ അറിയുന്നത് ജനങ്ങൾ അറി ഞ്ഞിരുന്നുവെങ്കിൽ രാത്രിയിൽ ഒരു യാത്രക്കാരനും തനിച്ചു സഞ്ചരിക്കുമായിരുന്നില്ല.” (ബുഖാരി)
 
രണ്ടാളുകൾ യാത്ര ചെയ്താൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യേയും മുആദി رَضِيَ اللَّهُ عَنْهُ നേയും യമനിലേ ക്കു നിയോഗിച്ചപ്പോൾ തിരുനബി ‎ﷺ  പറഞ്ഞു:

يَسِّرَا وَلاَ تُعَسِّرَا، وَبَشِّرَا وَلاَ تُنَفِّرَا، وَتَطَاوَعَا وَلاَ تَخْتَلِفَا

“നിങ്ങൾ രണ്ടുപേരും എളുപ്പമാക്കുക. നിങ്ങൾ ഞെരുക്കമാക്കരു ത്. നിങ്ങൾ സന്തോഷമറിയിക്കുക. നിങ്ങൾ അകറ്റിക്കളയരുത്. നിങ്ങൾ അന്യോന്യം അനുസരിക്കുക. നിങ്ങൾ ഭിന്നിക്കരുത്.”  (ബുഖാരി, മുസ്‌ലിം)
 
യാത്രയിൽ ഒരു അമീർ
ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:

إِذَا كَانَ نَفَرٌ ثَلاثٌ فَلْيُؤَمِّرُوا أَحَدَهُمْ، ذَاكَ أَمِيرٌ أَمَّرَهُ رَسُولُ اللهِ ‎ﷺ 

“മൂന്നാളുകൾ ഉണ്ടായാൽ അവരിലൊരാളെ അമീറാക്കട്ടെ. പ്ര സ്തുത അമീർ അല്ലാഹുവിന്റെ റസൂൽ ‎ﷺ  നിശ്ചയിച്ച അമീറാകു ന്നു.”   
ആവശ്യക്കാരെ സഹായിക്കുക
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ كَانَ مَعَهُ فَضْلُ ظَهْرٍ فَلْيَعُدْ بِهِ عَلَى مَنْ لاَ ظَهْرَ لَهُ، وَمَنْ كَانَ لَهُ فَضْلُ زَادٍ فَلْيَعُدْ بِهِ عَلَى مَنْ لاَ زَادَ لَهُ

“വല്ലവന്റേയും കൂടെ വാഹനം അധികമുണ്ടെങ്കിൽ അവൻ അ തുകൊണ്ട് വാഹനമില്ലാത്തവനു ആശ്വാസമേകട്ടെ. വല്ലവന്റേയും കൂടെ പാഥേയം അധികമുണ്ടെങ്കിൽ അവൻ അതുകൊണ്ട് പാഥേ യമില്ലാത്തവനു ആശ്വാസമേകട്ടെ.  (മുസ്‌ലിം)

യാത്ര കയറ്റത്തിലും ഇറക്കത്തിലുമാകുമ്പോൾ
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

وَكَانَ النَّبيُّ  ‎ﷺ  وَجُيُوشُهُ إِذا عَلَوُا الثنَايَا كَبَّرُوا وَإِذا هَبَطُوا سَبَّحُوا.

“നബി ‎ﷺ  യും സൈന്യവും കുന്നുകയറിയാൽ തക്ബീർ ചൊല്ലുമാ യിരുന്നു. അവർ ഇറങ്ങിയാൽ തസ്ബീഹ് ചൊല്ലുമായിരുന്നു.”

ജാബിറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

كُنَّا إِذَا صَعِدْنَا كَبَّرْنَا، وَإِذَا نَزَلْنَا سَبَّحْنَا.

“ഞങ്ങൾ കയറ്റം കയറിയാൽ തക്ബീർ ചൊല്ലുമായിരുന്നു. ഇറ ങ്ങിയാൽ തസ്ബീഹ് ചൊല്ലുമായിരുന്നു.”  (ബുഖാരി) 
 
യാത്രയിൽ ദുആഅ്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

ثلاثُ دَعَوَاتٍ مُسْتَجَابَات لاَ شَكَّ فِيهِنَّ: دَعْوَةُ المَظْلُومِ، وَدَعْوَةُ الـمُسَافِرِ، وَدَعْوَةُ الوَالِدِ عَلَى وَلَدِهِ 

“മൂന്നു ദുആഉകൾ ഉത്തരമേകപ്പെടുന്നവയാണ്; അവയിൽ സംശ യമില്ല. മർദ്ദിതന്റെ ദുആഅ്. യാത്രക്കാരന്റെ ദുആഅ്. മക്കൾ ക്കെതിരിൽ പിതാവിന്റെ ദുആഅ്.” 
യാത്രയിൽ അഭയത്തേട്ടം
അബ്ദുല്ലാഹ് ഇബ്നു സർജിസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.

كَانَ رسول الله ‎ﷺ  إِذَا سَافَرَ يَتَعَوَّذُ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الـمُنْقَلَبِ وَالْحَوْرِ بَعْدَ الكَوْنِ وَدَعْوَةِ الـمَظْلُومِ وَسُوءِ الـمَنْظَرِ في الأَهْلِ وَالمَالِ. 

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  യാത്ര ചെയ്താൽ യാത്രയുടെ പ്ര യാസങ്ങളിൽനിന്നും മോശമായ മടക്കത്തിൽനിന്നും ദീനീനിഷ്ഠ ക്കു ശേഷം വീഴ്ചവരുത്തുന്നതിൽനിന്നും മർദ്ദിതന്റെ ദുആഇൽ നിന്നും കുടുംബത്തിലും സമ്പത്തിലും മോശമായ കാഴ്ചയിൽനി ന്നും അഭയം തേടുമായിരുന്നു.”  (മുസ്‌ലിം)
 
ഒരു വിഭാഗത്തെ ഭയന്നാൽ
അബൂമൂസ ‎ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  ഒരു വിഭാഗത്തെ ഭയന്നാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

اللَّهُمَّ إنَّا نَجْعَلُكَ في نُحُورِهِمْ، وَنَعُوذُ بِكَ مِنْ شُرُورِهِمْ 

“അല്ലാഹുവേ, അവരുടെ നെഞ്ചുകൾക്കുനേരെ ഞങ്ങൾ നിന്നെ (അവരെ തടുക്കുവാൻ)ആക്കുന്നു. അവരുടെ കെടുതികളിൽനി ന്ന് നിന്നോടു ഞങ്ങൾ അഭയം തേടുന്നു.” 
 
യാത്രയിൽ സേവനം
മൂസാ (അ) തന്റെ യാത്രയിൽ നിർവ്വഹിച്ച സേവന പ്രവർ ത്തനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
 

وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ ‎﴿٢٢﴾‏ وَلَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ النَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ امْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ ‎﴿٢٣﴾‏ فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ ‎﴿٢٤﴾‏  (القصص:٢٢-٢٤)

“മദ്യന്റെ നേർക്ക് യാത്ര തിരിച്ചപ്പോൾ അദ്ദേഹം(മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാർഗത്തിലേക്ക് എന്നെ ന യിച്ചേക്കാം. മദ്യനിലെ ജലാശയത്തിങ്കൽ അദ്ദേഹം ചെന്നെത്തി യപ്പോൾ ആടുകൾക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിൻപറ്റത്തെ) തടഞ്ഞുനിർത്തിക്കൊ ണ്ടിരിക്കുന്ന രണ്ടു സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോ ദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവർ പറഞ്ഞു: ഇടയൻമാർ (ആടുകൾക്ക് വെള്ളം കൊടുത്ത്) തിരിച്ചുകൊണ്ടു പോകു ന്നതുവരെ ഞങ്ങൾക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പി താവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവർക്കുവേ ണ്ടി അദ്ദേഹം (അവരുടെ കാലികൾക്ക്) വെള്ളം കൊടുത്തു. പി ന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മ ക്കും ഞാൻ ആവശ്യക്കാരനാകുന്നു.”  (ഖുർആൻ 28:22-24)
 
തിരുനബിയുടെ മാതൃക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. 

كَانَ رسول الله ‎ﷺ  يَتَخَلَّفُ في المَسير فَيُزْجِي الضَّعِيف وَيُرْدِفُ وَيَدْعُو لَهُ. 

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  യാത്രാവേളയിൽ പിന്തിവരുമായിരു ന്നു. അങ്ങനെ തിരുമേനി ‎ﷺ  ദുർബലനെ സഹായിക്കുകയും വാ ഹനപ്പുറത്ത് തന്റെ പിന്നിൽ ഇരുത്തുകയും അവനുവേണ്ടി ദു ആഅ് ചെയ്യുകയും ചെയ്യുമായിരുന്നു.”  
 
യാത്രയിൽ ക്വസ്വ്റാക്കി നമസ്കാരിക്കൽ

وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا ‎﴿١٠١﴾‏  (النساء: ١٠١)

“നിങ്ങൾ ഭൂമിയിൽ യാത്രചെയ്യുകയാണെങ്കിൽ സത്യനിഷേധികൾ നിങ്ങൾക്കു നാശം വരുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം നമസ്കാരം ചുരുക്കി നിർവഹിക്കുന്നതിൽ നിങ്ങൾക്കു കുറ്റമില്ല. തീർച്ചയായും സത്യനിഷേധികൾ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.”  (ഖുർആൻ 4:101)
ആഇശഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അവർ പറഞ്ഞു:

فَرَضَ اللهُ الصَّلاةَ حِينَ فَرَضَهَا، رَكْعَتَيْنِ رَكْعَتَيْنِ، فِي الحَضَرِ وَالسَّفَرِ، فَأُقِرَّتْ صَلاةُ السَّفَرِ، وَزِيدَ فِي صَلاةِ الحَضَرِ

“അല്ലാഹു നമസ്കാരത്തെ നിർബന്ധമാക്കിയപ്പോൾ, ഇൗരണ്ട് റക്അത്തുകളായാണ് നാട്ടിൽതാമസിക്കുമ്പോഴും യാത്രയിലായി രിക്കുമ്പോഴും നിർബന്ധമാക്കിയത്. അതിൽപിന്നെ യാത്രയിലെ നമസ്കാരം ഉറപ്പിക്കപ്പെടുകയും നാട്ടിൽ താമസിക്കുമ്പോഴുള്ള നമസ്കാരത്തിൽ വർദ്ധിപ്പിക്കപ്പെടുകയും ചെയ്തു.” (ബുഖാരി)
 
യാത്രയിൽ നമസ്കാരം ജംഅ് ചെയ്യാം
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

كَانَ رَسُولُ اللهِ ‎ﷺ  يَجْمَعُ بَيْنَ صَلاَةِ الظُّهْرِ وَالعَصْرِ إِذَا كَانَ عَلَى ظَهْرِ سَيْرٍ، وَيَجْمَعُ بَيْنَ المَغْرِبِ وَالعِشَاءِ.

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  യാത്രയിലായാൽ ദ്വുഹ്ർ, അസ്വ്ർ ന മസ്കാരങ്ങളെ ജംഅ് ചെയ്യുമായിരുന്നു(ഒന്നിച്ചു നമസ്കരിക്കു മായിരുന്നു”. മഗ്രിബ്, ഇശാഅ് നമസ്കാരങ്ങളേയും ജംഅ് ചെ യ്യുമായിരുന്നു.” (ബുഖാരി)
 
ക്വുർആൻ കൊണ്ട് യാത്ര ചെയ്യുമ്പോൾ
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

أَنّهُ كَانَ يَنْهَى أَنْ يُسَافَرَ بِالقُرْآنِ إِلَى أَرْضِ العَدُوّ مَخَافَةَ أَنْ يَنَالَهُ العَدُوّ

“ശത്രു ക്വുർആനിനെ മോശമായി കൈകാര്യം ചെയ്യുമെന്നുള്ള ഭയത്താൽ ശത്രുവിന്റെ നാട്ടിലേക്കു ക്വുർആനുമായി യാത്ര ചെയ്യപ്പെടുന്നത് നബി ‎ﷺ  വിരോധിക്കുമായിരുന്നു.” (ബുഖാരി)
 
യാത്രയിൽ ഉറങ്ങുമ്പോൾ
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
 

كَانَ رسولُ الله ‎ﷺ  إِذَا كَانَ فِي سَفَرٍ فَعَرَّسَ بِلَيْلٍ اضْطَجَعَ عَلَى يَمِينهِ، وَإِذَا عَرَّسَ قُبَيلَ الصُّبْحِ نَصَبَ ذِرَاعَهُ وَوَضَعَ رَأسَهُ عَلَى كَفِّهِ 

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  യാത്രയിലാവുകയും രാത്രിയിൽ വി ശ്രമിക്കുകയുമായാൽ തന്റെ വലതുഭാഗത്ത് ചരിഞ്ഞു കിടക്കു മായിരുന്നു. സ്വുബ്ഹിക്കു തൊട്ടുമുമ്പാണ് വിശ്രമിക്കുന്നതെങ്കിൽ തന്റെ മുഴം കൈ നാട്ടികുത്തുകയും ശിരസ്സ് ഉള്ളംകയ്യിൽ വെ ക്കുകയും ചെയ്യുമായിരുന്നു.” (മുസ്‌ലിം)
 
ആവശ്യം കഴിഞ്ഞാലുടൻ യാത്രതിരിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന്   നിവേദനം:

السَّفَرُ قِطْعَةٌ مِنَ العَذَابِ، يَمْنَعُ أحَدَكُمْ نَوْمَهُ وَطَعَامَهُ وَشَرَابَهُ، فَإِذَا قَضَى أحَدُكُمْ نَهْمَتَهُ فَلْيُعَجِّلْ إِلَى أهْلِهِ.

“യാത്ര ശിക്ഷയുടെ ഭാഗമാണ്. അത് നിങ്ങളിലൊരാൾക്ക് അയാ ളുടെ ഉറക്കവും ഭക്ഷണവും പാനീയവും തടയുന്നു. അതിനാൽ നിങ്ങളിലൊരാൾ തന്റെ ആവശ്യം നിർവഹിച്ചാൽ അവൻ തന്റെ കുടുംബത്തിലേക്ക് വേഗം മടങ്ങട്ടെ.” (ബുഖാരി, മുസ്‌ലിം)
 
യാത്രതിരിച്ചാൽ കുടുംബത്തെ വിവരമറിയിക്കൽ
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِذَا دَخَلْتَ لَيْلاً فَلا تَدْخُلْ عَلَى أهْلِكَ حَتَّى تَسْتَحِدَّ الـمُغِيبَةُ وَتَمْتَشِطَ الشَّعِثَةُ

“താങ്കൾ രാത്രിയിൽ പ്രവേശിച്ചാൽ താങ്കളുടെ കുടുംബത്തിലേ ക്ക് പ്രവേശിക്കരുത്. ഭർത്താവ് സ്ഥലത്തില്ലാത്ത സ്ത്രീ അവരുടെ രോമങ്ങൾ നീക്കട്ടെ. ജടകുത്തിയമുടി ചീകിമിനുക്കട്ടെ.”  (ബുഖാരി)
 
രാത്രിയിൽ വാതിൽ മുട്ടരുത്
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

كَانَ النَّبِيُّ ‎ﷺ لا يَطْرُقُ أهْلَهُ، كَانَ لا يَدْخُلُ إِلا غُدْوَةً أوْ عَشِيَّةً.

“നബി ‎ﷺ  (യാത്രയിൽനിന്ന് തിരിച്ച്) രാത്രി കുടുംബത്തിന്റെ വാതിൽ മുട്ടുമായിരുന്നില്ല. പ്രഭാതത്തിൽ അല്ലെങ്കിൽ പ്രദോഷത്തി ല്ലാതെ തിരുമേനി ‎ﷺ  പ്രവേശിക്കുമായിരുന്നില്ല.” (ബുഖാരി)
 
യാത്രയിൽനിന്നു തിരിച്ചെത്തിയാൽ ചെയ്യേണ്ടത്
കഅ്ബ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. 

كَانَ لا يَقْدَمُ مِنْ سَفَرٍ إِلا نَهَاراً فِي الضُّحَى، فَإِذَا قَدِمَ بَدَأ بِالـمَسْجِدِ فَصَلَّى فِيهِ رَكْعَتَيْنِ ثُمَّ جَلَسَ فِيهِ.

“നബി ‎ﷺ  യാത്രയിൽനിന്ന് പകലിൽ പൂർവ്വാഹ്ന വേളയിലല്ലാതെ മടങ്ങി വരുമായിരുന്നില്ല. മടങ്ങി വന്നാൽ പള്ളിയിൽതുടങ്ങി രണ്ടു റക്അത്ത് നമസ്കരിക്കുമായിരുന്നു. ശേഷം പള്ളിയിൽ ഇരിക്കുമായിരുന്നു.” (ബുഖാരി)
 
യാത്രക്കാരെ സ്വീകരിക്കൽ
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. 

لَمَّا قَدِمَ النَّبِيُّ ‎ﷺ  مَكَّةَ، اسْتَقْبَلَتْهُ أُغَيْلِمَةُ بَنِي عَبْدِ الـمُطَّلِبِ، فَحَمَلَ وَاحِداً بَيْنَ يَدَيْهِ وَآخَرَ خَلْفَهُ.

“നബി ‎ﷺ  മക്കയിലേക്ക് വന്നപ്പോൾ അബ്ദുൽമുത്ത്വലിബിന്റെ ചെറു മക്കൾ തിരുമേനി ‎ﷺ  യെ സ്വീകരിച്ചു. അപ്പോൾ നബി ‎ﷺ  ഒരു കുട്ടിയെ തന്റെ മുന്നിലും മറ്റൊരു കുട്ടിയെ തന്റെ പിന്നിലുമായി വഹിച്ചു.” (ബുഖാരി)
അസ്സാഇബ് ഇബ്നുയസീദി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

ذَهَبْنَا نَتَلَقَّى رَسُولَ اللهِ ‎ﷺ  مَعَ الصِّبْيَانِ إِلَى ثَنِيَّةِ الوَدَاعِ.

“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ  നെ സ്വീകരിക്കുവാൻ കുട്ടികളോടൊപ്പം ഥനിയ്യത്തുൽവദാഇലേക്ക് ചെന്നു.” (ബുഖാരി)
 
ആഗതനെ ആലിംഗനം ചെയ്ത് സ്വീകരിക്കൽ
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

كَانَ أَصْحَابُ النَّبِيِّ ‎ﷺ  إِذَا تَلاقَوا تَصَافَحُوا وَإِذَا قَدِمُوا مِنْ سَفِرٍ تَعانَقُوا

“നബി ‎ﷺ  യുടെ സ്വഹാബത്ത് അന്യോന്യം കണ്ടുമുട്ടിയാൽ ഹസ്ത ദാനം ചെയ്യുമായിരുന്നു. യാത്രയിൽനിന്ന് അവർ വന്നാൽ അ ന്യോന്യം ആലിംഗനം ചെയ്യുമായിരുന്നു.” 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts