آدَابُ الْمَشْيِ وَالرُّكُوبِ (നടത്തം, വാഹനസഞ്ചാരം ഏതാനും മര്യാദകൾ)

THADHKIRAH

ഏറ്റവും നല്ലനടത്തം

 وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ‎﴿١٩﴾‏  (لقمان: ١٩)

“നിന്റെ നടത്തത്തിൽ നീ മിതത്വംപാലിക്കുക. നിന്റെ ശബ്ദം നീ ഒ തുക്കുകയും ചെയ്യുക. തീർച്ചയായും ശബ്ദങ്ങളുടെകൂട്ടത്തിൽ ഏ റ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.” (ഖുർആൻ 31: 19)

വിനയത്തോടെ നടക്കുക

وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا   (الفرقان: ٦٣)

“പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരാകുന്നു…” (ഖുർആൻ 25: 63)

قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا ‎﴿٩٥﴾   (الإسراء: ٩٥)

“(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നു പോകുന്ന മലക്കുകളായിരുന്നെങ്കിൽ അവരിലേക്ക് ആകാശത്തുനിന്ന് ഒ രു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.” (ഖുർആൻ 17: 95)

അഹങ്കരിച്ച് നടക്കരുത്

ﭽ ﰁ ﰂ ﰃ ﰄ ﰅﰆ ﰇ ﰈ ﰉ ﰊ ﰋ ﰌ ﰍ ﰎﭼ الإسراء: ٣٧

“നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്. തീർച്ചയായും നിന ക്ക് ഭൂമിയെ പിളർക്കാനൊന്നുമാവില്ല. ഉയരത്തിൽ നിനക്ക് പർവ്വ തങ്ങൾക്കൊപ്പമെത്താനും ആവില്ല, തീർച്ച.” (ഖുർആൻ 17: 37)

وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾‏  (لقمان: ١٨)

“….ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുര ഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (ഖുർആൻ 31: 18)

അഹങ്കരിച്ചു നടന്നാൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

بَيْنَمَا رَجُلٌ يَتَبَخْتَرُ، يَمْشِي فِي بُرْدَيْهِ، قَدْ أَعْجَبَتْهُ نَفْسُهُ، فَخَسَفَ اللّهُ بِهِ الأَرْضَ، فَهُوَ يَتَجَلْجَلُ فِيهَا إِلَىٰ يَوْمِ الْقِيَامَةِ

“ഒരാൾ തന്റെ ഇരുവസ്ത്രങ്ങളിൽ അഹങ്കരിച്ച് നടക്കുകയായി രുന്നു. അയാൾക്ക് തന്നിൽതന്നെ ആശ്ചര്യം തോന്നി അപ്പോൾ അയാളെ അല്ലാഹു ഭൂമിയെ പിളർത്തി അതിലേക്ക് ആഴ്ത്തി. അ യാൾ ഭൂമിയിൽ ക്വിയാമത്ത് നാളുവരേയും ആണ്ടിറങ്ങികൊണ്ടി രിക്കുന്നു.” (മുസ്‌ലിം)

സ്ത്രീകളുടെ ശ്രദ്ധക്ക്

 وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ‎﴿٣١﴾‏   (النور: ٣١)

“….. ..തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടു വാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസി കളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.” (ഖുർആൻ  24: 31)

നഗ്നപാദരായി നടക്കൽ
ഫദ്വാലഃ ഇബ്നു ഉബയ്ദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.

إِنَّ رَسُولَ اللَّهِ  ‎ﷺ  أَمَرَنَا أَنْ نَحْتَفِيَ أَحْيَانًا

“ചിലപ്പോഴൊക്കെ നഗ്ന പാദരായി നടക്കുവാൻ അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഞങ്ങളോട് കൽപിക്കുമായിരുന്നു.” ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

كُنَّا جُلُوساً مَعَ رَسُولِ اللهِ، إِذْ جَاءَهُ رَجُلٌ مِنَ الأنْصَارِ فَسَلَّمَ عَلَيْهِ. ثُمَّ أدْبَرَ الانْصَارِيُّ. فَقَالَ رَسُولُ اللهِ ‎ﷺ : يَا أخَا الانْصَارِ كَيْفَ أخِي سَعْدُ بْنُ عُبَادَةَ. فَقَالَ صَالِحٌ فَقَالَ رَسُولُ اللهِ ‎ﷺ : مَنْ يَعُودُهُ مِنْكُمْ؟

فَقَامَ وَقُمْنَا مَعَهُ، وَنَحْنُ بِضْعَةَ عَشَرَ، مَا عَلَيْنَا نِعَالٌ وَلا خِفَافٌ وَلا قَلانِسُ وَلا قُمُصٌ، نَمْشِي فِي تِلْكَ السِّبَاخِ حَتَّى جِئْنَاهُ. فَاسْتَأْخَرَ قَوْمُهُ مِنْ حَوْلِهِ. حَتَّى دَنَا رَسُولُ اللهِ ‎ﷺ  وَأصْحَابُهُ الَّذِينَ مَعَهُ.

“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ  നോടൊപ്പം ഇരിക്കുന്ന വരായിരുന്നു. അന്നേരം അൻസ്വാരികളിൽപെട്ട ഒരു വ്യക്തി തിരു മേനി ‎ﷺ  യുടെ അടുക്കൽവന്നു സലാം പറഞ്ഞു. ശേഷം ആ അൻ സ്വാരി തിരിച്ചുപോയി.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിച്ചു: അൻസ്വാരീ സഹോദരാ, എന്റെ സഹോദരൻ സഅ്ദ് ഇബ്നു ഉബാദഃ എങ്ങി നെയുണ്ട്?
അൻസ്വാരി പറഞ്ഞു: നല്ലനിലയിലാണ്. അപ്പോൾ അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു: നിങ്ങളിൽ ആരാണ് അദ്ദേഹത്തെ രോ ഗസന്ദർശനം നടത്തുന്നത്?
ഉടൻ തിരുമേനി ‎ﷺ  എഴുന്നേറ്റു. തിരുമേനി ‎ﷺ  യോടൊപ്പം ഞ ങ്ങളും എഴുന്നേറ്റു. ഞങ്ങൾ പത്തിൽപരം ആളുകൾ ഉണ്ടായിരു ന്നു. ഞങ്ങൾക്ക് ചെരിപ്പുകളോ ഖുഫ്ഫകളോ തൊപ്പികളോ കുപ്പാ യങ്ങളോ ഉണ്ടായിരുന്നില്ല. ആ ചതുപ്പ് നിലത്തിലൂടെ ഞങ്ങൾ നട ന്നു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിനടുത്തെത്തിയപ്പോൾ അദ്ദേ ഹത്തിന്റെ ചുറ്റിൽനിന്നും ആളുകൾ പിന്തിമാറിനിന്നു. അല്ലാഹു വിന്റെ റസൂലും ‎ﷺ  കൂടെയുള്ള അനുചരന്മാരും അദ്ദേഹത്തോട് അടുക്കുകയും ചെയ്തു.  (മുസ്‌ലിം)

 

ചെരിപ്പു ധരിച്ചു നടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

سَمِعْتُ النّبِيّ  ‎ﷺ  يَقُولُ فِي غَزْوَةٍ غَزَوْنَاهَا: اسْتَكْثِرُوا مِنَ النّعَالِ، فَإِنّ الرّجُلَ لاَ يَزَالُ رَاكِباً مَا انْتَعَلَ

“ഞങ്ങൾ ചെയ്ത ഒരു യുദ്ധത്തിൽ തിരുനബി ‎ﷺ  പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ചെരിപ്പുകൾ വർദ്ധിപ്പിക്കുക. കാരണം ചെ രിപ്പണിയുന്ന കാലമത്രയും വാഹനത്തിൽ സഞ്ചിരക്കുന്നവനെ (പോലെയായിരിക്കും.) (അവന്റെ കാലുകൾക്ക് ഉപദ്രവമേൽക്കുക യില്ലെന്ന് സാരം” (മുസ്‌ലിം)

നല്ല ചെരിപ്പ് അഹങ്കരമല്ല
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً قَالَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ

“ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൗതുകമുള്ളതാ കാൻ ആഗ്രഹിക്കാറുണ്ടല്ലോ? നബി പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ടപ്പെടുന്നവനുമാണ്. (അതുകൊണ്ട് അ തൊരു അഹങ്കാരമല്ല.) സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവ ഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.”  (മുസ്‌ലിം)

ധരിക്കുമ്പോൾ വലതിനെ മുന്തിപ്പിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا انْتَعَلَ أَحَدُكُمْ فَلْيَبْدَأْ بِالْيَمِينِ ……

“നിങ്ങളിലൊരാൾ ചെരിപ്പു ധരിക്കുകയായാൽ അവൻ വലതു കൊണ്ട് തുടങ്ങട്ടെ….” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:

كَانَ رَسُولُ اللَّهِ ‎ﷺ  يُحِبُّ التَّيَمُّنَ فِي شَأْنِهِ كُلِّهِ فِي نَعْلَيْهِ وَتَرَجُّلِهِ وَطُهُورِهِ

“തന്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിപ്പിക്കുകയെന്നത് തിരുദൂതന് ‎ﷺ  ഇഷ്ടമായിരുന്നു. തന്റെ ചെരിപ്പുകൾ ധരിക്കുക, മു ടിചീകുക, ശുദ്ധിവരുത്തുക എന്നിവയിലെല്ലാം.”  (മുസ്‌ലിം)

അഴിക്കുമ്പോൾ ഇടതിനെ മുന്തിപ്പിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

….وَإِذَا نَزَعَ فَلْيَبْدَأْ بِالشِّمَالِ لِيَكُنْ الْيُمْنَى أَوَّلَهُمَا تُنْعَلُ وَآخِرَهُمَا تُنْزَعُ

“…ചെരിപ്പ് ഉൗരുകയായാൽ അവൻ ഇടതുകൊണ്ട് തുടങ്ങട്ടെ. ചെരിപ്പുകളിൽ ആദ്യമായി ധരിക്കപ്പെടുന്നതും അവസാനമായി ഉൗരപ്പെടുന്നതും വലതാകട്ടെ.” (ബുഖാരി)

 

ഒറ്റച്ചെരിപ്പിൽ നടക്കരുത്; എന്തുകൊണ്ട് ?
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَا يَمْشِ أَحَدُكُمْ فِي نَعْلٍ وَاحِدَةٍ لِيُنْعِلْهُمَا جَمِيعًا أَوْ لِيَخْلَعْهُمَا جَمِيعًا

“നിങ്ങളിലൊരാൾ ഒരു ചെരിപ്പിൽ നടക്കരുത്. അവൻ അവ രണ്ടും ഒന്നിച്ചു ധരിക്കട്ടെ. അല്ലെങ്കിൽ അവരണ്ടും ഒന്നിച്ച് ഉൗരട്ടെ.” (മുസ്‌ലിം)

അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

…..إِنَّ الشَّيْطَانَ يَمْشِي بِالنَّعْلِ الْوَاحِدَةِ

“…..കാരണം ശെയ്ത്വാനാണ് ഒറ്റച്ചെരിപ്പിൽ നടക്കുക.”

 

 വാഹനം അനുഗ്രഹമാണ്

وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ ‎﴿١٢﴾‏ لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ ‎﴿١٣﴾‏ وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ ‎﴿١٤﴾‏  )الزخرف:١٢-١٤)

“എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങൾക്ക് സവാരിചെയ്യാ നുള്ള കപ്പലുകളും കാലികളെയും നിങ്ങൾക്ക് ഏർപെടുത്തിത്ത രികയും ചെയ്തവൻ. അവയുടെ പുറത്ത് നിങ്ങൾ ഇരിപ്പുറപ്പി ക്കാനും എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോൾ നി ങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഒാർമിക്കുവാനും, നി ങ്ങൾ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിനെ ഇ ണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളു ടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു.” (ഖുർആൻ  43:12, 13, 14)
 
സൗഭാഗ്യമാകുന്ന വാഹനം
സഅ്ദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ وَالْمَسْكَنُ الْوَاسِعُ وَالْجَارُ الصَّالِحُ وَالْمَرْكَبُ  الْهَنِيءُ…..

 

“നാലു കാര്യങ്ങൾ സൗഭാഗ്യമാണ്. സ്വാലിഹത്തായ ഭാര്യ, വിശാ ലാമയ പാർപിടം, നല്ല അയൽവാസി, ധന്യമായ വാഹനം….”
 
ദൗർഭാഗ്യമാകുന്ന വാഹനം
ഉപരിസൂചിത രിവായത്തിന്റെ തുടർച്ച ഇപ്രകാരമാണ്: 

….. وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضِّيقُ، وَالْمَرْكَبُ السُّوءُ

“…നാലു കാര്യങ്ങൾ ദൗർഭാഗ്യവുമാണ്. ചീത്ത അയൽവാസി, ദു ഷിച്ച ഭാര്യ, ഇടുങ്ങിയ പാർപിടം, മോശമായ വാഹനം.”
 
വാഹനത്തെ ശപിക്കരുത്
ഇംറാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:

بَيْنَمَا رَسُولُ اللهِ ‎ﷺ  فِي بَعْضِ أَسْفَارِهِ، وَامْرَأَةٌ مِنَ الأَنْصَارِ عَلَى نَاقَةٍ، فَضَجِرَتْ فَلَعَنَتْهَا، فَسَمِعَ ذَلِكَ رَسُولُ اللهِ ‎ﷺ  فَقَالَ: خُذُوا مَا عَلَيْهَا وَدَعُوهَا، فَإِنَّهَا مَلْعُونَةٌ. قَالَ عِمْرَانُ: فَكَأَنِّي أَرَاهَا الآنَ تَمْشِي فِي النَّاسِ، مَا يَعْرِضُ لَهَا أَحَدٌ.

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  തന്റെ ചില യാത്രയിലായിരിക്കെ അൻ സ്വാരികളിൽപെട്ട ഒരു സ്ത്രീ ഒട്ടകപ്പുറത്തായിരുന്നു. അവർക്ക് മുഷിപ്പു തോന്നുകയും അതിനെ ശപിക്കുകയും ചെയ്തു. അത് അല്ലാഹുവിന്റെ റസൂൽ ‎ﷺ  കേട്ടു. തിരുമേനി ‎ﷺ  പറഞ്ഞു: അതിന്മേ ലുള്ളത് നിങ്ങൾ എടുക്കുകയും അതിനെ നിങ്ങൾ വിട്ടേക്കുക യും ചെയ്യുക. കാരണം അത് ശപിക്കപെട്ടതാണ്. ഇംറാൻ പറയു ന്നു: ആ സ്ത്രീ ജനങ്ങളിൽ നടക്കുന്നതായി ഞാൻ കാണുന്നു. ഒരാളും അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നില്ല.”  (മുസ്‌ലിം)
 
വാഹന ഉടമ മുൻസീറ്റിൽ
ബുറയ്ദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.

بَيْنَمَا رَسُولُ اللَّهِ ‎ﷺ  يَمْشِي جَاءَ رَجُلٌ وَمَعَهُ حِمَارٌ فَقَالَ يَا رَسُولَ اللَّهِ ارْكَبْ وَتَأَخَّرَ الرَّجُلُ فَقَالَ رَسُولُ اللَّهِ ‎ﷺ  لَا أَنْتَ أَحَقُّ بِصَدْرِ دَابَّتِكَ مِنِّي إِلَّا أَنْ تَجْعَلَهُ لِي قَالَ فَإِنِّي قَدْ جَعَلْتُهُ لَكَ فَرَكِبَ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  നടന്നുപോകവെ ഒരു വ്യക്തി വന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു കഴുത ഉണ്ടായിരുന്നു. അദ്ദേഹം പറ ഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, കയറിയാലും. ആ വ്യക്തി പി ന്നോട്ടിരുന്നു. അപ്പോൾ  അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: ഇല്ല. താങ്കളാണ് താങ്കളുടെ യാത്രാമൃഗത്തിന്റെ മുന്നിലിരിക്കുവാൻ എ ന്നെക്കാൾ അർഹൻ; താങ്കൾ അതിന്റെ മുൻഭാഗം എനിക്കു (അനുവദിച്ചു)നൽകിയാലല്ലാതെ. അദ്ദേഹം പറഞ്ഞു: അത് ഞാൻ താങ്കൾക്കു നൽകിയിരിക്കുന്നു. അപ്പോൾ തിരുമേനി ‎ﷺ  അതി ന്മേൽ കയറി.”  
 
വാഹനപ്പുറത്ത് സുന്നത്തു നമസ്കാരം
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:

كَانَ رَسُولُ اللهِ ‎ﷺ  يُسَبِّحُ عَلَى الرَّاحِلَةِ قِبَلَ أيِّ وَجْهٍ تَوَجَّهَ، وَيُوتِرُ عَلَيْهَا غَيْرَ أنَّهُ لا يُصَلِّي عَلَيْهَا المَكْتُوبَةَ.

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  വാഹനപ്പുറത്ത് വാഹനം തിരിഞ്ഞ ഭാ ഗത്തേക്ക് സുന്നത്തു നമസ്കാരം നിർവ്വഹിക്കുമായിരുന്നു. അ തിന്മേൽ വിത്റും നിർവഹിക്കുമായിരുന്നു. എന്നാൽ അതിന്മേൽ നിർബന്ധനമസ്കാരം നിർവഹിക്കുമായിരുന്നില്ല.” (ബുഖാരി)

أَنَّ رَسُولَ اللهِ كَانَ يُسَبِّحُ عَلَى ظَهْرِ رَاحِلَتِهِ حَيْثُ كَانَ وَجْهُهُ يُومِئُ بِرَأْسِهِ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  തന്റെ വാഹനപ്പുറത്ത് താൻ തിരി യുന്ന ഭാഗത്തേക്ക് സുന്നത്തു നമസ്കാരം നിർവ്വഹിക്കുമായി രുന്നു. തിരുമേനി ‎ﷺ  തന്റെ തലകൊണ്ട് ആംഗ്യം കാണിക്കും.” (ബുഖാരി)
 
വാഹനത്തിൽ ക്വുർആൻ പാരായണം
അബ്ദുല്ലാഹ് ഇബ്നുമുഗഫ്ഫലി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

رَأَيْتُ رَسُولَ اللَّهِ ‎ﷺ  يَوْمَ فَتْحِ مَكَّةَ وَهْوَ يَقْرَأُ عَلَى رَاحِلَتِهِ سُورَةَ الْفَتْحِ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  മക്കാ വിജയനാളിൽ തന്റെ വാഹനപ്പു റത്ത് സൂറത്തുൽഫത്ഹ് പാരായണംചെയ്യുന്നത് ഞാൻ കണ്ടു.” (ബുഖാരി)
വാഹനത്തിലേക്ക് കാലുവെച്ചാൽ
അലിയ്യ് ഇബ്നു റബീഅഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. ഞാൻ അലിയ്യി رَضِيَ اللَّهُ عَنْهُ ന്റെ അടുക്കൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിനു സഞ്ചരിക്കുവാൻ ഒരു വാഹനം കൊണ്ടുവരപ്പെട്ടു. അപ്പോൾ അ ദ്ദേഹം തന്റെ കാൽ കാലണിയിൽ വെച്ചപ്പോൾ,
بِسْـــمِ الله  എന്നു പറഞ്ഞു. വാഹനത്തിൽ കയറിയപ്പോൾ, 
الْحَــمْدُ لِلَّهِ   എന്നു പറഞ്ഞു. ശേഷം,

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ، وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ ‎‏ 

“ഞങ്ങൾക്കുവേണ്ടി ഇൗ വാഹനത്തെ വിധേയമാക്കിത്തന്നവൻ എ ത്ര പരിശുദ്ധൻ! ഞങ്ങൾക്കിതിനെ ഇണക്കുവാൻ കഴിയുമായി രുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു.’ എന്നു ചൊല്ലി. 
ശേഷം മൂന്നുതവണالْحَمْدُ لِلَّهِ  എന്നുചൊല്ലി. പിന്നെ മൂന്നുതവണ,
اللَّهُ أَكْبَرُ എന്നു ചൊല്ലി. അതിൽപിന്നെ,

سُبْحَانَكَ إنّي ظَلَمْتُ نَفْسي فاغْفِرْ لي، إنّه لا يَغْفِرُ الذُّنُوبَ إلاَّ أَنْتَ

“അല്ലാഹുവേ, നിന്റെപരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നിശ്ചയം ഞാൻ എന്നോട് അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നീ എനിക്കു പൊറുത്തു തരേണമേ. നിശ്ചയം, പാപങ്ങളെ നീയല്ലാ തെ പൊറുക്കുകയില്ല.’ എന്നു പ്രാർത്ഥിക്കുകയും ചെയ്തു.”   
വാഹനം ഇടറിയാൽ പറയേണ്ടത്
വഹനം ഇടറിയാൽ,
بِسْـــمِ الله എന്നു പറയുവാൻ അബൂതമീമഃ അൽഹുജയ്മി رَضِيَ اللَّهُ عَنْهُ യോട് തിരുനബി ‎ﷺ  കൽപിച്ചു.  
 
വാഹനത്തിൽ ഇരുന്നാൽ ദുആഅ്
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  യാത്ര പുറപ്പെട്ട് വാഹനത്തിലിരുന്നാൽ, 
اللَّهُ أَكْبَرُ     اللَّهُ أَكْبَرُ      اللَّهُ أَكْبَرُ
എന്ന് മൂന്നുതവണ ചൊല്ലുകയും തുടർന്ന്,

سُبْحَانَ الَّذِى سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ  وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِى سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِى السَّفَرِ وَالْخَلِيفَةُ فِى الأَهْلِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِى الْمَالِ وَالأَهْلِ 

ഞങ്ങൾക്കുവേണ്ടി ഇൗ വാഹനത്തെ വിധേയമാക്കിത്തന്നവൻ എ ത്ര പരിശുദ്ധൻ! ഞങ്ങൾക്കിതിനെ ഇണക്കുവാൻ കഴിയുമായിരു ന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തി രിച്ചെത്തുന്നവർ തന്നെയാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഇൗ യാത്രയിൽ ഞങ്ങൾ നിന്നോട് പുണ്യവും തക്വ്വയും നീ ഇഷ്ടപ്പെ ടുന്ന കർമ്മവും തേടുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഇൗ യാത്ര ഞങ്ങൾക്കു നീ എളുപ്പമാക്കേണമേ. അതിന്റെ ദൂരം ഞങ്ങൾക്കു നീ ചുരുക്കേണമേ. അല്ലാഹുവേ, നീയാകുന്നു യാത്രയിൽ കൂട്ടു കാരനും കുടുംബത്തിൽ പിൻഗാമിയും. അല്ലാഹുവേ, യാത്രാ ക്ലേശങ്ങളിൽനിന്നും ദുഃഖകരമായ കാഴ്ചകളിൽനിന്നും കുടുംബ ത്തിലേക്കും സമ്പത്തിലേക്കും മോശമായുള്ള മടക്കത്തിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. 
 
യാത്രയിൽനിന്നു മടങ്ങിയാൽ ഇതോടൊപ്പം,

آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ 

“പശ്ചാതപിക്കുന്നവരും ആരാധന നിർവ്വഹിക്കുന്നവരും ഞങ്ങളു ടെ നാഥനെ വാഴ്ത്തുന്നവരുമയി മടങ്ങുന്നവരാണ് ഞങ്ങൾ.’ എ ന്ന് അധികമായി ചൊല്ലിയിരുന്നു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts