വഴികളിലെ ഇരിപ്പിടങ്ങൾ വെടിയുക
അബൂത്വൽഹഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നു നിവേദനം:
كُنّا قُعُوداً بِالأَفْنِيَةِ نَتَحَدّثُ، فَجَاءَ رَسُولُ اللهِ ﷺ فَقَامَ عَلَيْنَا، فَقَالَ: مَا لَكُمْ وَلِمَجَالِسِ الصّعُدَاتِ؟ اجْتَنِبُوا مَجَالِسَ الصّعُدَاتِ فَقُلْنَا: إِنّمَا قَعَدْنَا لِغَيْرِ مَا بَأْسٍ، قَعَدْنَا نَتَذَاكَرُ وَنَتَحَدّثُ…..
“ഞങ്ങൾ വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ തിരുദൂതർ ﷺ വരികയും ഞങ്ങൾക്കരി കിൽ നിൽകുകയും ചെയ്തു. തിരുമേനി ﷺ പറഞ്ഞു: വഴികളിലെ ഇരിപ്പിടങ്ങളിൽ നിങ്ങൾ ഇരിക്കുന്നു. നിങ്ങൾക്കെന്തുപറ്റി? വഴികളി ലെ ഇരിപ്പിടങ്ങൾ നിങ്ങൾ വെടിയുക. ഞങ്ങൾ പറഞ്ഞു: കുറ്റകര മല്ലാത്ത നിലക്കുമാത്രമാണ് ഞങ്ങൾ ഇരുന്നത്. പരസ്പരം ഉൽ ബോധനം നടത്തിയും സംസാരിച്ചും മാത്രമാണ് ഞങ്ങൾ ഇരുന്നത്….” (മുസ്‌ലിം)
വഴികൾക്ക് അവകാശമുണ്ട്
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِيَّاكُمْ وَالجُلُوسَ بِالطُّرُقَاتِ. فَقَالُوا: يَا رَسُولَ اللهِ، مَا لَنَا مِنْ مَجَالِسِنَا بُدٌّ نَتَحَدَّثُ فِيهَا، فَقَالَ: فإِذْ أبَيْتُمْ إِلا المَجْلِسَ فَأعْطُوا الطَّرِيقَ حَقَّهُ….
വഴികളിൽ ഇരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുക. അവർ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾക്ക് സംസാരിച്ചിരിക്കുവാൻ സദസ്സുകൾ അനിവാര്യമാണ്. തിരുദൂതർ ﷺ പറഞ്ഞു: ഇരിക്കാതിരി ക്കൽ നിങ്ങൾ വിസമ്മതിച്ചിരിക്കെ വഴിയുടെ അവകാശം നിങ്ങൾ നൽകുക…..” (ബുഖാരി)
സലാം മടക്കൽ
വഴിയുടെ അവകാശങ്ങൾ അറിയിക്കുന്ന അബൂത്വൽഹഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
….فَأَدّوا حَقّهَا: …..وَرَدّ السّلاَمِ
“…..എന്നാൽ നിങ്ങൾ വഴികൾക്ക് അതിന്റെ അവകാശങ്ങൾ നൽകുക…. .. സലാം മടക്കുക. ..” (മുസ്‌ലിം)
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
قَالُوا: وَمَا حَقُّ الطَّرِيقِ يَا رَسُولَ اللهِ؟ قال: …..وَرَدُّ السَّلامِ……
“അവർ ചോദിച്ചു: തിരുദൂതരേ, എന്താണ് വഴിയുടെ അവകാശം? തിരുമേനി ﷺ പറഞ്ഞു:….സലാം മടക്കുക…” (ബുഖാരി)
ഉപദ്രവം ഒഴിവാക്കൽ
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
قَالُوا: وَمَا حَقُّ الطَّرِيقِ يَا رَسُولَ اللهِ؟ قال:…. وَكَفُّ الأذَى …
“അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലെ, എന്താണ് വഴിയുടെ അവകാശം? നബി ﷺ പറഞ്ഞു:…. ഉപദ്രവം ചെറുക്കുക…”{(ബുഖാരി)
ദൃഷ്ടി താഴ്ത്തൽ
അബൂത്വൽഹഃ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
….فَأَدّوا حَقّهَا: غَضّ البَصَرِ …..
“…..എന്നാൽ നിങ്ങൾ വഴികൾക്ക് അതിന്റെ അവകാശങ്ങൾ നൽ കുക. ദൃഷ്ടി താഴ്ത്തുക…..” (മുസ്‌ലിം)
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
قَالُوا: وَمَا حَقُّ الطَّرِيقِ يَا رَسُولَ اللهِ؟ قال: غَضُّ البَصَرِ….
“അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് വഴിയുടെ അവകാശം? നബി ﷺ പറഞ്ഞു:…..ദൃഷ്ടി താഴ്ത്തുക…” (ബുഖാരി)
നന്മ കൽപിക്കലും തിന്മ വിരോധിക്കലും
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
قَالُوا وَمَا حَقُّ الطَّرِيقِ يَا رَسُولَ اللهِ؟ قال…. وَالأمْرُ بِالمَعْرُوفِ وَالنَّهْيُ عَنِ الـمُنْكَرِ
“അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്താണ് വഴി യുടെ അവകാശം? തിരുമേനി ﷺ പറഞ്ഞു:… നന്മ കൽപിക്കുക, തി ന്മ വിരോധിക്കുക.” (ബുഖാരി)
നല്ലതു പറയൽ
അബൂത്വൽഹഃ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
….فَأَدّوا حَقّهَا:… وَحُسْنُ الكَلاَمِ “…..നിങ്ങൾ വഴികൾക്ക് അതിന്റെ അവകാശങ്ങൾ നൽ കുക…… നല്ലതു പറയുക.” (മുസ്‌ലിം)
വഴി അറിയിക്കലും വഴിയുടെ അവകാശമാണ്
വഴികളുടെ അവകാശങ്ങളറിയിക്കുന്ന അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…..وَإِرْشَادُ السَّبِيلِ....”…..വഴി അറിയിക്കുക…..”
ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
وَتَهْدُوا الضَّالَّ “വഴി തെറ്റിയവനു നിങ്ങൾ വഴി കാണിക്കുക”
വഴിയിൽ കുഴപ്പമുണ്ടാക്കരുത്
وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ (الأعراف: ٨٦)
“ഭീഷണിയുണ്ടാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അതിൽ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാർഗം) വക്രമായിരിക്കാൻ ആഗ്രഹിച്ചുകൊണ്ടും നിങ്ങൾ പാതകളിലെല്ലാം ഇരിക്കുകയും അരുത്…..” (വി. ക്വു. 7: 86)
ഉപദ്രവങ്ങൾ നീക്കുന്നത് സ്വദകഃയാണ്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
…..وَيُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ
“…വഴിയിൽനിന്ന് ഉപദ്രവം നീക്കുന്നത് സ്വദക്വഃയാണ്.” (ബുഖാരി)
ഉപദ്രവങ്ങൾ നീക്കുന്നതിന്റെ മഹത്വം
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നുള്ള നിവേദനത്തിൽ, നരകത്തി ൽ നിന്നു ശരീരത്തെ സംരക്ഷിക്കുവാനുള്ള കർമ്മങ്ങളെ തിരുന ബിൃ എണ്ണിയ കൂട്ടത്തിൽ ഇപ്രകാരം പറഞ്ഞു:
…وَعَزَلَ حَجَراً عَنْ طَرِيقِ النَّاسِ، أَوْ شَوْكَةً أَوْ عَظْماً عَنْ طَرِيقِ النَّاسِ … فَإِنَّهُ يَمْشِي يَوْمَئِذٍ وَقَدْ زَحْزَحَ نَفْسَهُ عَنْ النَّارِ
“…ജനങ്ങളുടെ വഴിയിൽനിന്നും കല്ല് നീക്കിയിടുകയോ മുള്ളോ എല്ലോ എടുത്തുമാറ്റുകയോ….. ചെയ്തവൻ അവന്റെ ശരീരത്തെ നരകത്തിൽ നിന്നും തെറ്റിച്ചുകൊൺണ്ടാണ് (സംരക്ഷിച്ചു കൊൺണ്ടാ ണ്) നടന്നുകൊണ്ടൺിരിക്കുന്നത്.” (മുസ്‌ലിം)
ഉപദ്രവങ്ങൾ നീക്കുന്നവർക്ക് സ്വർഗം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ، كَانَتْ تُؤْذِي النَّاسَ
“തീർച്ചയായും ഒരു വൃക്ഷം കാരണത്താൽ സ്വർഗത്തിൽ വിഹരി ക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു, അയാൾ, ജനങ്ങൾക്ക് പ്ര യാസമായിക്കൊണ്ട് വഴിയിൽനിന്നിരുന്ന ആ വൃക്ഷത്തെ മുറിച്ചു മാറ്റി.” (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ:
مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَىٰ ظَهْرِ طَرِيقٍ. فَقَالَ: وَاللّهِ لأُنَحِّيَنَّ هَـٰذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ. فَأُدْخِلَ الْجَنَّةَ
“ഒരാൾ, വഴിയിലുണ്ടായിരുന്ന ഒരു മരക്കൊമ്പിനരികിലൂടെ നട ക്കുകയായിരുന്നു, അപ്പോൾ അയാൾ പറഞ്ഞു: അല്ലാഹുവാണേ സത്യം, മുസ്ലിംകൾക്ക് വേണ്ടി ഞാനിത് (വഴിയിൽനിന്ന്)നീക്കു കതന്നെ ചെയ്യും; ഇത് അവരെ ബുദ്ധിമുട്ടിക്കരുത്. അതോടെ അയാൾ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു” (മുസ്ലിം)
മലമൂത്ര വിസർജ്ജനം വഴിയിൽ പാടില്ല
മുആദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
اتَّقُوا الْمَلَاعِنَ الثَّلَاثَةَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ
“ശപിക്കപ്പെട്ട മുന്നു കാര്യങ്ങളെ സൂക്ഷിക്കുക: ഉറവുകൾക്കു സമീ പവും, വഴിയിലും, (മനുഷ്യൻ വിശ്രമിക്കുന്ന) തണലിലും വിസർജ്ജിക്കുന്നത്.”
ആവശ്യക്കാരെ സഹായിക്കുക
വഴിയുടെ അവകാശങ്ങളറിയിക്കുന്ന ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഇമാം അബൂദാവൂദിന്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
…وَتُغِيثُوا الْمَلْهُوفَ…”…ബുദ്ധിമുട്ടുന്നവനെ സഹായിക്കുക….”
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
كُلَّ يَوْمٍ يُعِينُ الرَّجُلَ فِي دَابَّتِهِ يُحَامِلُهُ عَلَيْهَا أَوْ يَرْفَعُ عَلَيْهَا مَتَاعَهُ صَدَقَةٌ
“….ഒരു വ്യക്തിയെ തന്റെ വാഹനപ്പുറത്ത് വഹിച്ചുകൊണ്ട് സഹാ യിക്കുന്ന ഒരോ ദിവസവും സ്വദക്വഃയാണ്. അല്ലെങ്കിൽ അതിന്മേൽ അയാളുടെ ചരക്ക് കയറ്റുന്നതും സ്വദക്വഃയാണ്…” (ബുഖാരി)
വഴിയിൽ ഉറങ്ങരുത്
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
… وَإِذَا عَرّسْتُمْ بِاللّيْلِ، فَاجْتَنِبُوا الطّرِيقَ، فَإِنّهَا مَأْوَى الهَوَامّ بِاللّيْلِ
“….നിങ്ങൾ യാത്രാമദ്ധ്യേ രാത്രിയിൽ ഉറങ്ങുകയായാൽ വഴി ഒഴി വാക്കുക. കാരണം രാത്രിയിൽ വഴി ഇഴജന്തുക്കളുടെ അഭയസ്ഥാ നമാകുന്നു.” (മുസ്‌ലിം)
വഴിയും സ്ത്രീകളും
അബൂഉസയ്ദിൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
أَنَّهُ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ وَهُوَ خَارِجٌ مِنْ الْمَسْجِدِ فَاخْتَلَطَ الرِّجَالُ مَعَ النِّسَاءِ فِي الطَّرِيقِ فَقَالَ رَسُولُ اللَّهِ ﷺ لِلنِّسَاءِ اسْتَأْخِرْنَ فَإِنَّهُ لَيْسَ لَكُنَّ أَنْ تَحْقُقْنَ الطَّرِيقَ عَلَيْكُنَّ بِحَافَّاتِ الطَّرِيقِ فَكَانَتْ الْمَرْأَةُ تَلْتَصِقُ بِالْجِدَارِ حَتَّى إِنَّ ثَوْبَهَا لَيَتَعَلَّقُ بِالْجِدَارِ مِنْ لُصُوقِهَا بِهِ
“അല്ലാഹുവിന്റെ റസൂൽ ﷺ പള്ളിയിൽനിന്ന് പുറപ്പെടുന്ന അവസ രത്തിൽ പറയുന്നതു അദ്ദേഹം കേട്ടു. അപ്പോൾ വഴിയിൽ പുരു ഷന്മാർ സ്ത്രീകളോടു കൂടിക്കലർന്നിരുന്നു. അല്ലാഹുവിന്റെ തിരു ദൂതർ ﷺ സ്ത്രീകളോടു പറഞ്ഞു: നിങ്ങൾ പിന്തുക. കാരണം വഴിമ ദ്ധ്യേ സഞ്ചരിക്കൽ നിങ്ങൾക്കു പാടുള്ളതല്ല. വഴിയോരങ്ങളെ നി ങ്ങൾ സ്വീകരിക്കുക. അതിൽ പിന്നെ ഒരു സ്ത്രീ ചുമരിൽ ഒട്ടി നടക്കുമായിരുന്നു. എത്രത്തോളമെന്നാൽ അവൾ ചുമരിനോട് ഒട്ടു ന്നതിനാൽ അവളുടെ വസ്ത്രം ചുമരിൽ കൊളുത്തിപ്പടിക്കുമായിരുന്നു”
അബ്ദുൽ ജബ്ബാർ അബ്ദുല്ല