നല്ലസ്വപ്നങ്ങളുടെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
لَمْ يَبْقَ مِنَ النُّبُوَّةِ إِلَّا الـمُبَشِّرَاتُ قَالُوا: وَمَا الـمُبَشِّرَاتُ؟ قَالَ: الرُّؤْيَا الصَّالِحَةُ
“നുബുവ്വത്തിൽ(പ്രവാചകത്വത്തിൽ) ശേഷിക്കുന്നത് മുബശ്ശിറാ ത്ത് മാത്രമാണ്. അവർ ചോദിച്ചു: എന്താണ് മുബശ്ശിറാത്ത്? തിരു നബി ﷺ പറഞ്ഞു: നല്ല സ്വപ്നങ്ങൾ.” (ബുഖാരി)
നല്ല മനുഷ്യരുടെ സ്വപ്നങ്ങൾ
അനസ് ഇബ്നുമാലികി ﷺ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
الرُّؤْيَا الحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأرْبَعِينَ جُزْءاً مِنَ النُّبُوَّةِ
“സ്വാലിഹായ വ്യക്തിയിൽനിന്നുള്ള നല്ലസ്വപ്നങ്ങൾ നുബുവ്വത്തി ന്റെ നാൽപ്പത്തിയാറ് ഭാഗങ്ങളിൽ ഒരു ഭാഗമാണ്.”(ബുഖാരി)
സ്വപ്നങ്ങളുടെ ഇനങ്ങൾ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
….وَالرُّؤْيَا ثَلاَثَةٌ: فَرُؤْيَا الصَّالِحَةِ، بُشْرَى مِنَ اللهِ، وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ، وَرُؤْيَا مِمَّا يُحَدِّثُ المَرْءُ نَفْسَهُ…..
“….സ്വപ്നങ്ങൾ മൂന്നു വിധമാകുന്നു. നല്ലസ്വപ്നങ്ങൾ അല്ലാഹു വിൽനിന്നുള്ള സന്തോഷവാർത്തയാകുന്നു. ദുഃഖിപ്പിക്കുന്ന സ്വ പ്നങ്ങൾ ശെയ്ത്വാനിൽനിന്നാകുന്നു. സ്വന്തത്തോട് മനുഷ്യർ സം സാരിക്കുന്നതിൽനിന്നുണ്ടാകുന്ന സ്വപ്നങ്ങളുമുണ്ട്….” (മുസ്ലിം)
ഒൗഫ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ الرُّؤْيَا ثَلَاثٌ مِنْهَا أَهَاوِيلُ مِنْ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنْ النُّبُوَّةِ
“നിശ്ചയം സ്വപ്നങ്ങൾ മൂന്നു വിധമാകുന്നു. മനുഷ്യനെ ദുഃഖ ത്തിലകപ്പെടുത്തുവാൻവേണ്ടി ശെയ്ത്വാനിൽനിന്നുള്ള ഭീകരമാ യ സ്വപ്നങ്ങൾ അവയിലുണ്ട്. മനുഷ്യന്റെ ഉണർച്ചയിൽ അവനു പ്രശ്നമാവുകയും അങ്ങനെ അത് ഉറക്കിൽ സ്വപ്നമായി കാ ണുന്നതും അവയിലുണ്ട്. നുബുവ്വത്തിന്റെ നാൽപ്പത്തിയാറ് ഭാഗ ങ്ങളിൽ ഒരു ഭാഗമാവുന്ന സ്വപ്നവും അവയിലുണ്ട്.”
കാലാവസാനത്തിലുള്ള സ്വപ്നങ്ങൾ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الـمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثاً وَرُؤْيَا الـمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءاً مِنَ النُّبُوَّةِ …..
“കാലം അടുത്താൽ മുസ്ലിമിന്റെ സ്വപ്നം കളവാകുകയില്ല. സ്വ പ്നത്തിൽ സത്യസന്ധനായിരിക്കും നിങ്ങളിൽ സംസാരത്തിലും ഏ റ്റവും സത്യസന്ധൻ. മുസ്ലിമിന്റെ സ്വപ്നം നുബുവ്വത്തിന്റെ നാൽ പ്പത്തിയഞ്ച് ഭാഗങ്ങളിൽ ഒരു ഭാഗമാണ്…..” (മുസ്ലിം)
നല്ലസ്വപ്നം സുവിശേഷമാണ്
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
الرُّؤْيَا الحَسَنَةُ مِنَ اللهِ…..
“നല്ല സ്വപ്നം അല്ലാഹുവിൽനിന്നാകുന്നു…” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
…..فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللهِ…..
“…നല്ലസ്വപ്നങ്ങൾ അല്ലാഹുവിൽനിന്നുള്ള സന്തോഷവാർത്തയാകുന്നു…” (മുസ്ലിം)
നല്ലസ്വപ്നം കണ്ടാൽ സന്തോഷിക്കുക, അല്ലാഹുവി നെ സ്തുതിക്കുക
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള മുസ്ലിമിന്റെ നിവേദന ത്തിൽ ഇപ്രകാരമുണ്ട്:
فَإِنْ رَأَى رُؤْيَا حَسَنَةً فَلْيُبْشِرْ……
“….അവൻ നല്ല സ്വപ്നമാണ് കണ്ടതെങ്കിൽ സന്തോഷിക്കട്ടെ….”
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا رَأى أحَدُكُمُ الرُّؤْيَا يُحِبُّهَا، فَإِنَّهَا مِنَ اللهِ، فَلْيَحْمَدِ اللهَ عَلَيْهَا
“നിങ്ങളിലൊരാൾ താനിഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ നിശ്ചയം അത് അല്ലാഹുവിൽനിന്നാണ്. അതിൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ.” (ബുഖാരി)
ഗുണകാംക്ഷികളോട് മാത്രം പറയുക
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
….. فَإِذَا رَأى أحَدُكُمْ مَا يُحِبُّ فَلا يُحَدِّثْ بِهِ إِلا مَنْ يُحِبُّ…..
“…നിങ്ങളിലൊരാൾ താനിഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ താനിഷ്ട പ്പെടുന്നയാളൊടല്ലാതെ അതിനെ കുറിച്ച് അവൻ സംസാരിക്കരുത്…” (ബുഖാരി) |
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
لَا تُقَصُّ الرُّؤْيَا إِلَّا عَلَى عَالِمٍ أَوْ نَاصِحٍ
“പണ്ഡിതനോടോ അല്ലെങ്കിൽ ഗുണകാംക്ഷിയോടോ അല്ലാതെ സ്വപ്നം പറയപ്പെടാവതല്ല.”
അബൂറസീനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുനബി ﷺ പറഞ്ഞു:
لَا يُحَدِّثُ بِهَا إِلَّا حَبِيبًا أَوْ لَبِيبًا
ഇഷ്ടക്കാരനോടോ അല്ലെങ്കിൽ ബുദ്ധിമാനോടോ അല്ലാതെ സ്വ പ്നത്തെ കുറിച്ച് സംസാരിക്കരുത്.”
അസൂയാലുക്കളോട് പറയരുത്
قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾ (يوسف: ٥)
“അദ്ദേഹം (യഅ്ക്വൂബ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരൻമാർക്ക് വിവരിച്ചുകൊടുക്കരുത്. അവർ നിനക്കെതിരെ വല്ലതന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയാ യും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.” (ഖുർആൻ 12:5)
ചീത്തസ്വപ്നം ശൈത്വാനിൽ നിന്ന്
അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
……وَالْحُلْمُ مِنْ الشَّيْطَانِ ……
“….പേക്കിനാവ് പിശാചിൽ നിന്നാകുന്നു… ” (മുസ്ലിം)
…… وَالرُّؤْيَا السَّوْءُ مِنَ الشَّيْطَانِ ……
“ചീത്ത സ്വപ്നം പിശാചിൽനിന്നുമാകുന്നു…” (മുസ്ലിം)
ചീത്തസ്വപ്നം കണ്ടാൽ
ഇടതു ഭാഗത്തേക്ക് ഉൗതുക, തുപ്പുക
തിരുനബി ﷺ പറഞ്ഞു:
….فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ فَلْيَنْفُثْ عَنْ يَسَارِهِ ثَلَاثًا …
“…വല്ലവനും താൻ വെറുക്കുന്ന സ്വപ്നം കണ്ടാൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് മൂന്നു പ്രാവശ്യം ഉൗതട്ടെ…” (മുസ്ലിം)
അബൂസലമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ فَلْيَبْصُقْ عَنْ يَسَارِهِ ثَلَاثَ بَصَقَاتٍ
“…വല്ലവനും താൻ വെറുക്കുന്ന സ്വപ്നം കണ്ടാൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് മൂന്നു തവണതുപ്പട്ടെ…”
അല്ലാഹുവോട് രക്ഷതേടുക
തിരുനബി ﷺ പറഞ്ഞു:
فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ…وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا ….
“…വല്ലവനും താൻ വെറുക്കുന്ന സ്വപ്നം കണ്ടാൽ… സ്വപ്നത്തി ന്റെ കെടുതിയിൽനിന്ന് അല്ലാഹുവോട് അവൻ രക്ഷതേടുകയും ചെയ്യട്ടെ……” (മുസ്ലിം)
ആരോടും പറയാതിരിക്കുക
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
…..فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ…..وَلاَ يُحَدِّثْ بِهَا النَّاسَ.
“….നിങ്ങളിലൊരാൾ തനിക്ക് നീരസമുണ്ടാകുന്നത് കണ്ടാൽ….. അ തിനെ കുറിച്ച് ജനങ്ങളോട് സംസാരിക്കാതിരിക്കട്ടെ.” (മുസ്ലിം)
നബി ﷺ പ്രസംഗിക്കുന്നത് കേട്ടതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
……لَا يُحَدِّثَنَّ أَحَدُكُمْ بِتَلَعُّبِ الشَّيْطَانِ بِهِ فِي مَنَامِهِ.
“…ഉറക്കത്തിൽ ശെയ്ത്വാൻ തന്നെക്കൊണ്ട് കളിക്കുന്നത് നിങ്ങളി ലാരും പറയരുത്.” (മുസ്ലിം)