ഉറക്കം അത്ഭുതദൃഷ്ടാന്തമാണ്
അല്ലാഹുപറഞ്ഞു:
وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ ﴿٢٣﴾ (الروم: ٢٣)
“രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹ ത്തിൽ നിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാ ന്തങ്ങളിൽപെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കു ന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (ഖുർആൻ 30: 23)
ഉറക്കം അനുഗ്രഹമാണ്
وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا ﴿٤٧﴾ (الفرقان: ٤٧)
“അവനത്രെ നിങ്ങൾക്കു വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറ ക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ എ ഴുന്നേൽപ് സമയമാക്കുകയും ചെയ്തിരിക്കുന്നു.” (ഖുർആൻ 25: 47)
وَجَعَلْنَا نَوْمَكُمْ سُبَاتًا ﴿٩﴾ (النبأ: ٩)
“നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.” (ഖുർആൻ 78: 9)
ധൂർത്ത് സൂക്ഷിക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തോട് പറഞ്ഞു:
فِرَاشٌ لِلرّجُلِ، وَفِرَاشٌ لاِمْرَأَتِهِ، وَالثّالِثُ لِلضّيْفِ، وَالرّابِعُ لِلشّيْطَانِ
“ഒരു വിരിപ്പ് പുരുഷന്. ഒരു വിരിപ്പ് തന്റെ ഭാര്യക്ക്. മൂന്നാമ ത്തേത് അഥിതിക്ക്. നാലാമത്തേത് പിശാചിന്.” (മുസ്ലിം)
ഉറങ്ങുന്നതിനു മുമ്പ് വിളക്കണക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
أَطْفِئُوا الْمَصَابِيحَ إِذَا رَقَدْتُمْ……
“…നിങ്ങൾ ഉറങ്ങുകയായാൽ വിളക്കുകൾ അണക്കുക…” (ബുഖാരി)
ഉറങ്ങുന്നതിനു മുമ്പ് തീ കെടുത്തുക
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
لَا تَتْرُكُوا النَّارَ فِي بُيُوتِكُمْ حِينَ تَنَامُونَ
“നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ വീടുകളിൽ തീ (കെടുത്താതെ) വിട്ടേക്കരുത്.” (ബുഖാരി)
വിളക്കണക്കുന്നതും തീകെടുത്തുന്നതും എന്തിന്?
ഉറങ്ങുന്നതിനു മുമ്പ് വിളക്കണക്കുവാനും തീ കെടുത്തു വാനും കൽപിച്ചതിലെ യുക്തി അറിയിക്കുന്ന ഒരു നിവേദനം ഇപ്രകാരമുണ്ട്:
وَأَطْفِئُوا الْمَصَابِيحَ فَإِنَّ الْفُوَيْسِقَةَ رُبَّمَا جَرَّتْ الْفَتِيلَةَ فَأَحْرَقَتْ أَهْلَ الْبَيْتِ……
“നിങ്ങൾ വിളക്കുകൾ അണക്കുക കാരണം ചിലപ്പോൾ എലി വിള ക്കിന്റെ തിരി വലിക്കുകയും വീട്ടുകാരെ കത്തിക്കുകയും ചെയ്യും…” (ബുഖാരി)
ഇൗ കാരണം ഇല്ലെങ്കിൽ വിലക്കും ഇല്ല എന്ന് ഇമാം നവവിയെ പോലുള്ളവർ പറഞ്ഞിട്ടുണ്ട്.
ഉറങ്ങുന്നതിനുമുമ്പ് കതകടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَطْفِئُوا الْمَصَابِيحَ إِذَا رَقَدْتُمْ وَغَلِّقُوا الْأَبْوَابَ ……
“നിങ്ങൾ ഉറങ്ങുകയായാൽ വിളക്കുകൾ അണക്കുകകയും വാതി ലുകൾ അടക്കുകയും ചെയ്യുക….” (ബുഖാരി)
പാത്രങ്ങൾ മൂടുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…..إِذَا رَقَدْتُمْ ….. وَأَوْكُوا الْأَسْقِيَةَ
“…..നിങ്ങൾ ഉറങ്ങുകയായാൽ വെള്ളപാത്രങ്ങൾ (അടച്ചു)ബന്ധി ക്കുകയും ചെയ്യുക….” (ബുഖാരി)
ഭക്ഷണപാനീയങ്ങൾ മൂടിവെക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…..إِذَا رَقَدْتُمْ ….. وَخَمِّرُوا الطَّعَامَ وَالشَّرَابَ …..
“നിങ്ങൾ ഉറങ്ങുകയായാൽ ഭക്ഷണപാനീയങ്ങൾ മൂടിവെക്കുകയും ചെയ്യുക…..” (ബുഖാരി)
കതകടക്കുന്നതും പാത്രം മൂടുന്നതും എന്തിന്?
രാത്രിയായാൽ കതകടക്കുവാനും പാത്രങ്ങൾ മൂടുവാനും കൽപിച്ചതിലെ യുക്തി അറിയിക്കുന്ന ഒരു നിവേദനം ഇപ്ര കാരമുണ്ട്:
فَإِنَّ الشَّيْطَانَ لاَ يَحُلُّ سِقَاءً وَلاَ يَفْتَحُ بَابًا وَلاَ يَكْشِفُ إِنَاءً
“കാരണം, പിശാച് (വെള്ളം നിറച്ച)തോൽപാത്രത്തിന്റെ കെട്ടഴി ക്കുകയില്ല. വാതിൽ തുറക്കുകയില്ല. പാത്രത്തിന്റെ മൂടിനീക്കു കയുമില്ല.”(ബുഖാരി, മുസ്ലിം)
ബിസ്മി ചൊല്ലിക്കൊണ്ട് ഇവ്വിധം നിർവ്വഹിക്കുകയായാൽ ശെയ്ത്വാന് കതക് തുറക്കുവാനും മൂടി നീക്കുവാനും കെട്ട് അ ഴിക്കുവാനും ആവുകയില്ല. ചില നിവേദനങ്ങൾ ഇൗ വിഷയം അ റിയിക്കുന്നുണ്ട്. വീട്ടുമര്യാദകളെ അറിയിക്കുന്ന അധ്യായത്തിൽ അവയിൽ ചിലത് നൽകുന്നുണ്ട്. إن شاء الله
വൃത്തിയില്ലെങ്കിൽ കൈ കഴുകുക
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബിൃ പറഞ്ഞു:
مَنْ بَاتَ وَبِيَدِهِ غَمْرٌ فَأَصَابَهُ شَيْءٌ فَلَا يَلُومَنَّ إلَّا نَفْسَهُ
“തന്റെ കയ്യിൽ നെയ്യ് പുരണ്ടവനായി വല്ലവനും രാത്രി കഴിച്ചു കൂട്ടുകയും അവന് വല്ലതും ബാധിക്കുകയുമായാൽ അവൻ ത ന്നെതന്നെ കുറ്റപ്പെടുത്തട്ടെ.”
ശുദ്ധിയിൽ രാപാർക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ بَاتَ طَاهِرًا بَاتَ فِي شِعَارِهِ مَلَكٌ لاَ يَسْتَيْقِظُ سَاعَةً مِنْ لَيْلٍ إِلاَّ قَالَ الْمَلَكُ: اللهمَّ اغْفِرْ لِعَبْدِكَ فُلاَنٍ ، فَإِنَّهُ بَاتَ طَاهِرًا.
“ഒരാൾ ശുദ്ധിയുള്ളവനായി രാത്രി കഴിച്ചുകൂട്ടിയാൽ തന്റെ വ സ്ത്രത്തിൽ ഒരു മലക്കും കഴിച്ചുകൂട്ടും. അയാൾ ഉണരുകയില്ല; മലക്ക് (ഇപ്രകാരം) പറയാതെ: അല്ലാഹുവേ, നിന്റെ ഇൗ അടിമക്ക് നീ പൊറുത്തു കൊടുക്കേണമേ. കാരണം, അയാൾ ശുദ്ധിയുള്ള വനായാണ് രാത്രി കഴിച്ചുകൂട്ടിയത്.”
മൂന്നു തവണ വിരിപ്പു കുടയുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِذَا أَوَى أَحَدُكُمْ إِلَى فِرَاشِهِ فَلْيَنْفُضْ فِرَاشَهُ بِدَاخِلَةِ إِزَارِهِ فَإِنَّهُ لَا يَدْرِي مَا خَلَفَهُ عَلَيْهِ …..
“നിങ്ങളിലൊരാൾ തന്റെ വിരിപ്പണഞ്ഞാൽ തന്റെ ഉടുമുണ്ടിന്റെ അറ്റംകൊണ്ട് അവൻ തന്റെ വിരിപ്പ് കുടയട്ടെ. കാരണം അതി ന്മേൽ അവനു പിറകെ എന്താണുണ്ടായതെന്ന് അവന്നറിയുകയി ല്ല… ” (ബുഖാരി)
ബുഖാരിയുടെ മറ്റുചില നിവേദനങ്ങളിൽ മൂന്നു തവണ കുടയട്ടെ എന്നാണുള്ളത്.
വലതുഭാഗം ചരിഞ്ഞുകിടക്കുക
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلَاةِ ثُمَّ اضْطَجِعْ عَلَى شِقِّكَ الْأَيْمَنِ…….
“താങ്കൾ താങ്കളുടെ ശയ്യയിൽ എത്തിയാൽ നമസ്കാരത്തിനു വുദ്വൂഅ് ചെയ്യുന്നതുപോലെ വുദ്വൂഅ് ചെയ്യുകയും താങ്കളുടെ വലതുഭാഗം ചരിഞ്ഞു കിടക്കുകയും ചെയ്യുക….” (ബുഖാരി)
വലതു കൈ വലതുകവിളിൽ വെക്കുക, ദിക്റു ചൊല്ലുക
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
كَانَ النَّبِيُّ ﷺ إِذَا أَخَذَ مَضْجَعَهُ مِنْ اللَّيْلِ وَضَعَ يَدَهُ تَحْتَ خَدِّهِ ثُمَّ يَقُولُ اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا
“നബി ﷺ രാത്രി ശയ്യപ്രപിച്ചാൽ തന്റെ കവിളിന് താഴെ കൈ വെ ക്കുകയും ശേഷം പറയുകയും ചെയ്യും:
اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا
അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കു കയും ചെയ്യുന്നു” (ബുഖാരി)
ഹഫ്സ്വഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം.
أَنَّ رَسُولَ اللَّهِ ﷺ كَانَ إِذَا أَرَادَ أَنْ يَرْقُدَ وَضَعَ يَدَهُ الْيُمْنَى تَحْتَ خَدِّهِ ثُمَّ يَقُولُ اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ ثَلَاثَ مِرَارٍ
“അല്ലാഹുവിന്റെ റസൂൽ ﷺ ഉറങ്ങുവാൻ ഉദ്ദേശിച്ചാൽ തന്റെ വല തു കൈ തന്റെ കവിളിനു താഴെ വെച്ച് ശേഷം മൂന്ന് തവണ പറയുമായിരുന്നു:
اللَّهُمَّ قِنِى عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ
അല്ലാഹുവേ, നീ നിന്റെ ദാസന്മാരെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിനം നിന്റെ ശിക്ഷയിൽനിന്ന് എന്നെ കാക്കേണമേ.”
ഉറങ്ങുന്നതിനു മുമ്പ് മുഅവ്വിദത്തുകൾ പാരായണം ചെയ്യുക
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം.
أَنَّ النَّبِيَّ ﷺ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا قُلْ هُوَ اللَّهُ أَحَدٌ وَ قُلْ أَعُوذُ بِرَبِّ الْفَلَقِ وَ قُلْ أَعُوذُ بِرَبِّ النَّاسِ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ
നബി ﷺ എല്ലാ രാത്രിയിലും തന്റെ കിടപ്പറ പ്രപിച്ചാൽ തന്റെ ഇരു കൈകളും ചേർത്ത് അതിൽ ഉൗതുകയും ശേഷം,
قُلْ هُوَ اللَّهُ أَحَدٌ وَ قُلْ أَعُوذُ بِرَبِّ الْفَلَقِ وَ قُلْ أَعُوذُ بِرَبِّ النَّاسِ
“സൂറത്തുകൾ അവയിൽ ഒാതി തന്റെ ശരീരത്തിൽ സാധ്യമാകു ന്നത്ര തടവുമായിരുന്നു. തന്റെ തലയിലും മുഖത്തും ശരീരത്തി ന്റെ മുൻഭാഗത്തും തുടങ്ങികൊണ്ടാണ് തടവിയിരുന്നത്. നബി ﷺ ഇങ്ങനെ മൂന്നുതവണ ആവർത്തിച്ച് ചെയ്യുമായിരുന്നു.” (ബുഖാരി)
ആയത്തുൽകുർസിയ്യ് ഒാതുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ , ഫിത്വ്റ് സകാത്തിന് കാവൽനിന്ന രാവുകളിൽ പിശാചുവന്ന് മോഷണത്തിന് ശ്രമിക്കുകയും അദ്ദേഹം പിടികൂടുകയും അവസാനം തന്നിൽനിന്ന് രക്ഷപ്പെടുവാൻ പിശാ ച് മാർഗം പഠിപ്പിക്കുകയും വ്യാജം പറയുന്നവനായ പിശാച് ആ പറഞ്ഞത് സത്യമാണെന്ന് നബി ﷺ പറയുകയും ചെയ്ത ഭാഗം ഇ പ്രകാരമാണ് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നത്:
إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِىِّ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ. فَقَالَ النَّبِىُّ ﷺ صَدَقَكَ وَهْوَ كَذُوبٌ، ذَاكَ شَيْطَانٌ
“നീ നിന്റെ ശയ്യയിലേക്ക് അണഞ്ഞാൽ ആയത്തുൽ കുർസിയ്യ് ഒാതുക. അല്ലാഹുവിൽനിന്നുള്ള ഒരു സംരക്ഷകൻ നിന്റെ മേൽ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതമാകുന്നതുവരെ പിശാച് നിന്നോ ട് അടുക്കുകയില്ല. അപ്പോൾ നബി ﷺ പറഞ്ഞു: വ്യാജം പറയുന്നവ നായിരിക്കേ അവൻ താങ്കളോട് സത്യം പറഞ്ഞിരിക്കുന്നു. അവൻ ശെയ്ത്വാനാകുന്നു.”
സൂറത്തുസ്സജദഃയും സൂറത്തുൽമുൽകും ഒാതുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
أَنَّ النَّبِيَّ ﷺ كَانَ لَا يَنَامُ حَتَّى يَقْرَأَ سورة السجدة وسورة الملك
“നബി ﷺ , സൂറത്തു സജദഃയും സൂറത്തുൽമുൽകും പാരായണം ചെയ്യുന്നതുവരെ ഉറങ്ങാറില്ലായിരുന്നു
സൂറത്തുൽകാഫിറൂൻ ഒാതുക
ഫർവത്ത് ഇബ്നുനൗഫലി ﷺ ൽനിന്ന് നിവേദനം.
أَنَّهُ أَتَى النَّبِيَّ ﷺ فَقَالَ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي قَالَ اقْرَأْ (سورة الملك) فَإِنَّهَا بَرَاءَةٌ مِنْ الشِّرْكِ
“നബി ﷺ യുടെ അടുക്കൽ ചെന്നു അദ്ദേഹം പറഞ്ഞു: അല്ലാഹുവി ന്റെ ദൂതരേ, ഞാൻ എന്റെ കിടപ്പറ പ്രപിച്ചാൽ ചൊല്ലുവാൻ എ ന്നെ വല്ലതും പഠിപ്പിച്ചാലും. നബി ﷺ പറഞ്ഞു: താങ്കൾ സൂറത്തുൽ കാഫിറൂൻ പാരായണം ചെയ്യുക. കാരണം അത് ശിർക്കിൽ നി ന്ന് വിട്ടകലലാകുന്നു.”
സൂറത്തുൽഇസ്റാഉം സൂറത്തുസ്സുമറും ഒാതുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
كَانَ النَّبِيُّ ﷺ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ وَبَنِي إِسْرَائِيلَ
“നബി ﷺ, സൂറത്തുസ്സുമറും സൂറത്തു ഇസ്റാഉം പാരായണം ചെയ്യുന്നതുവരെ ഉറങ്ങാറില്ലായിരുന്നു.”
അൽബക്വറഃയുടെ അവസാന ആയത്തുകൾ
അബൂ മസ്ഉൗദി رَضِيَ اللَّهُ عَنْهُ ﷺൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:
الْآيَتَانِ مِنْ آخِرِ سُورَةِ الْبَقَرَةِ مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ
“സൂറത്തുൽബക്വറഃയുടെ അവസാനത്തെ രണ്ട് ആയത്തുകൾ വല്ലവനും പാരായണം ചെയ്താൽ അവ അവനു മതിയാകും.” (ബുഖാരി)
വിരിപ്പ് കുടയുക, ദുആ ചെയ്യുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ((നിങ്ങളിൽ ഒരാൾ ഉറങ്ങുവാൻ തന്റെ വിരി പ്പിലണഞ്ഞാൽ തന്റെ വസ്ത്രത്തിന്റെ അറ്റംകൊണ്ട് വിരിപ്പ് മൂ ന്നുതവണ കുടയട്ടെ. കാരണം അതിന്മേൽ അവനു പിറകെ എ ന്താണുണ്ടായതെന്ന് അവന്നറിയുകയില്ല. ശേഷം അവൻ ഇപ്രകാരം ചൊല്ലട്ടെ:
بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ ، إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
“എന്റെ രക്ഷിതാവേ നിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വം വെച്ചരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാൻ അത് ഉയർത്തുന്നത്. നീ എന്റെ ശരീരത്തെ (മരണത്തിലൂടെ) പിടിച്ചുവെങ്കിൽ അതി നോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാൻ) അയച്ചുവെ ങ്കിൽ നിന്റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊ ണ്ട് അതിനേയും നീ സംരക്ഷിക്കേണമേ.” (ബുഖാരി)
തക്ബീറും തസ്ബീഹും തഹ്മീദും
നബി ﷺ, മകൾ ഫാത്വിമ رَضِيَ اللَّهُ عَنْها യേയും മരുമകൻ അലിയ്യി رَضِيَ اللَّهُ عَنْهُ നേയും അവർ കിടപ്പറ പ്രാപിച്ചാൽ ചൊല്ലുവാൻ പഠിപ്പിച്ചത്.
أَلَا أُعَلِّمُكُمَا خَيْرًا مِمَّا سَأَلْتُمَانِي إِذَا أَخَذْتُمَا مَضَاجِعَكُمَا تُكَبِّرَا أَرْبَعًا وَثَلَاثِينَ وَتُسَبِّحَا ثَلَاثًا وَثَلَاثِينَ وَتَحْمَدَا ثَلَاثًا وَثَلَاثِينَ فَهُوَ خَيْرٌ لَكُمَا مِنْ خَادِمٍ
“നിങ്ങൾ രണ്ടുപേരും ചോദിച്ചതിനേക്കാൾ ഉത്തമമായത് ഞാൻ നിങ്ങക്കു പഠിപ്പിച്ചു തരട്ടെയോ? നിങ്ങൾ നിങ്ങളുടെ ശയ്യ പ്രാപി ച്ചാൽ മുപ്പത്തി നാലുതവണ അല്ലാഹു അക്ബർ ചൊല്ലുക. മുപ്പ ത്തിമൂന്നു തവണ സുബ്ഹാനല്ലാഹ് ചൊല്ലുക. മുപ്പത്തിമൂന്നു ത വണ അൽഹംദുലില്ലാഹ് ചൊല്ലുക. ഇതാണ് ഒരു വേലക്കാരൻ ഉ ണ്ടാകുന്നതിനേക്കാൾ നിങ്ങൾക്ക് ഗുണകരമായത്.” (ബുഖാരി)
വലതു ഭാഗം ചരിഞ്ഞ് കിടക്കുക, ദുആ ചെയ്യുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. ഒരാൾ ഉറങ്ങു വാൻ ഉദ്ദേശിച്ചാൽ വലതുഭാഗം ചരിഞ്ഞ് കിടക്കുവാനും ശേഷം ഇ പ്രകാരം ചൊല്ലുവാനും നബി ﷺ കൽപിച്ചു:
أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
“വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്റേ യും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വി ത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുർക്വാ നും അവതരിപ്പിച്ചവനായ അല്ലാഹുവേ, നിന്റെ പിടിത്തത്തിലുള്ള എല്ലാ വസ്തുക്കളുടേയും തിന്മയിൽനിന്ന് ഞാൻ നിന്നോട് അഭ യം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അൽഅവ്വൽ നിനക്കു മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അൽആഖിർ നിനക്കു ശേ ഷം യാതൊന്നുമില്ല. നീയാകുന്നു അളള്വാഹിർ നിനക്കുമീതെ യാ തൊന്നുമില്ല. നീയാകുന്നു അൽബാത്വിൻ നിന്റെ (അറിവ്) കൂടാ തെ യാതൊന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യ ത്തിൽനിന്ന് കരകയറ്റി ഞങ്ങളെ ധന്യരാക്കേണമേ.” (മുസ്ലിം)
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
أَنَّهُ أَمَرَ رَجُلًا إِذَا أَخَذَ مَضْجَعَهُ قَالَ اللَّهُمَّ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فَقَالَ لَهُ رَجُلٌ أَسَمِعْتَ هَذَا مِنْ عُمَرَ فَقَالَ مِنْ خَيْرٍ مِنْ عُمَرَ مِنْ رَسُولِ اللَّهِ ﷺ
അദ്ദേഹം ഒരു വ്യക്തിയോട് തന്റെ ശയ്യ പ്രാപിച്ചാൽ,
اللَّهُمَّ خَلَقْتَ نَفْسِى وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ
അല്ലാഹുവേ, നീ എന്റെ ശരീരത്തെ പടച്ചു. നീ അതിനെ പൂർണ മായി ഏറ്റെടുക്കുന്നു. അതിന്റെ മരണവും അതിന്റെ ജീവിതവും നിന്റെ(കഴിവുകൊണ്ടാണ്). നീ അതിനെ ജീവിപ്പിച്ചാൽ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിച്ചാൽ അതിനോട് പൊറു ക്കേണമേ. അല്ലാഹുവേ നിന്നോടു ഞാൻ സൗഖ്യം തേടുന്നു.
എന്നു ചൊല്ലുവാൻ കൽപിച്ചു. ആ വ്യക്തി ഇബ്നു ഉമറി നോടു ചോദിച്ചു: ഇതു താങ്കൾ ഉമറിൽ നിന്നാണോ കേട്ടത്? ഇ ബ്നു ഉമർ പറഞ്ഞു: ഉമറിനേക്കാൾ ഉത്തമനിൽനിന്ന്; അല്ലാഹു വിന്റെ റസൂലി ﷺ ൽനിന്ന്. (മുസ്ലിം)
അബൂബകർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ പ്രഭാതത്തിലായാലും പ്രദോഷത്തിലായാലും ചൊല്ലുവാൻ ഏതാ നും വചനങ്ങൾ നിങ്ങൾ കൽപിച്ചാലും. നബി ﷺ പറഞ്ഞു: താങ്കൾ,
اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ
ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ച, ദൃശ്യ വും അദൃശ്യവും അറിയുന്ന, എല്ലാ വസ്തുക്കളുടേയും രക്ഷി താവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനാ യി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽനിന്നും പിശാചിന്റെ കെടു തികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാൻ അവൻ ക്ഷ ണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാൻ നിന്നോടു രക്ഷതേടു ന്നു. ഞാൻ എന്നോടു തന്നെ തിന്മചെയ്യുന്നതിൽ നിന്നും അ ത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു.
എന്ന് ചൊല്ലുക. പ്രഭാതത്തിലായാലും പ്രദോഷത്തിലാ യാലും കിടപ്പറ പ്രാപിച്ചാലും ഇവ ചൊല്ലുക.
അനസി رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം. നബി ﷺ കിടപ്പറ പ്രപിച്ചാൽ,
الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ
“നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. കാരണം എത്രയാളുകളാണ്; അവർക്ക് കാര്യങ്ങൾ നിർവ്വഹിച്ചു നൽകുവാ നും അഭയം നൽകുവാനും യാതൊരാളുമില്ല.’ എന്നു പറയുമാ യിരുന്നു. (മുസ്ലിം)
അവസാനമായി ചൊല്ലേണ്ട വചനങ്ങൾ
അൽബർറാഅ് ഇബ്നുആസിബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ((താങ്കൾ താങ്കളുടെ വിരിപ്പിലേക്കു ചെല്ലുവാനു ദ്ദേശിച്ചാൽ നമസ്കാരത്തിനു വദ്വൂഅ് ചെയ്യുന്നതുപോലെ വു ദ്വൂഅ് ചെയ്യുക. ശേഷം താങ്കളുടെ വലതുഭാഗത്തേക്കു ചരിഞ്ഞു കിടക്കുക. ശേഷം പറയുക:
اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
അല്ലാഹുവേ എന്നെ ഞാൻ നിന്നിലേക്ക് ഏൽപ്പിച്ചിരിക്കുന്നു. എ ന്റെ മുഖം നിന്നിലേക്കു തിരിക്കുകയും എന്റെ കാര്യങ്ങൾ നിന്നി ലർപ്പിക്കുകയും എന്റെ മുതുകിനെ ഞാൻ നിന്നിലേക്ക് ചേർക്കു കയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊ ണ്ടൺും നിന്റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നിൽ നിന്ന് നിന്നിലേക്ക് അല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവ തരിപ്പിച്ച വേദത്തിലും നീ അയച്ച നിന്റെ നബിയിലും ഞാൻ വിശ്വ സിച്ചിരിക്കുന്നു.
നബി ﷺ പറഞ്ഞു: ആ രാത്രി താങ്കൾ മരണപ്പെടുകയാ ണെങ്കിൽ താങ്കൾ ഫിത്വ്റത്തിലാണ് (ഇസ്ലാമിലാണ് മരണപ്പെടുക). ഇൗ വചനങ്ങളെ താങ്കൾ ഉച്ചരിക്കുന്ന അവസാന വചനങ്ങളാക്കുക.” (ബുഖാരി, മുസ്ലിം)
ഉറക്കിൽ തിരിഞ്ഞു കിടക്കുമ്പോൾ
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: “നബി ﷺ ഉറക്കിൽ (അസ്വസ്ഥതയാൽ) തിരിഞ്ഞു കിടക്കുമ്പോൾ,
لاَ إِلَهَ إلاَّ الله الوَاحِدُ القَهَّارُ رَبُّ السَّمَوَاتِ واْلأَرْضِ ومَا بَيْنَهُمَا العَزِيزُ الغَفَّارُ
“ഏകനും എല്ലാം അടക്കിവാഴുന്നവനും വാനങ്ങളുടേയും ഭൂമി യുടേയും അവക്കിടയിലുള്ളതിന്റേയും നാഥനും എല്ലാം അതിജ യിച്ചവനും പാപങ്ങൾ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവ ല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല’ എന്നു പറയുമായി രുന്നു.”
ഉറക്കത്തിൽ പേടിച്ചാൽ
അംറ് ഇബ്നു ശുഎെബ് رَضِيَ اللَّهُ عَنْهُ തന്റെ പ്രപിതാവിൽ നിന്ന് നി വേദനം. നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ ഉറക്കിൽ പേടിച്ചാൽ,
أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون
“അല്ലാഹുവിന്റെ പരിപൂർണവചനങ്ങൾകൊണ്ട് അവന്റെ കോപ ത്തിൽനിന്നും ശിക്ഷയിൽനിന്നും അവന്റെ ദാസന്മാരുടെ കെടു തിയിൽനിന്നും പിശാചുക്കളുടെ കുത്തുകളിൽനിന്നും അവർ സ ന്നിഹിതരാകുന്നതിൽനിന്നും ഞാൻ രക്ഷതേടുന്നു. എന്നു ചൊ ല്ലട്ടെ. കാരണം അവ അവനെ ഉപദ്രവിക്കുകയില്ല.”
കമിഴ്ന്നു കിടക്കരുത്
അബൂദർറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറയുന്നു:
مَرَّ بِيَ النَّبِيُّ وَأَنَا مُضْطَجِعٌ عَلَى بَطْنِي فَرَكَضَنِي بِرِجْلِهِ وَقَالَ يَا جُنَيْدِبُ إِنَّمَا هَذِهِ ضِجْعَةُ أَهْلِ النَّارِ
“ഞാൻ എന്റെ വയറിന്മേലായി (കമിഴ്ന്ന്) കിടക്കവെ നബി ﷺ എന്റെ അരികിലൂടെ നടന്നു. അപ്പോൾ തിരുമേനി ﷺ തന്റെ കാലു കൊണ്ട് എന്നെ തട്ടി(വിളിച്ചു). തിരുമേനി ﷺ പറഞ്ഞു: ജുനയ്ദിബ്, തീർച്ചയായും ഇത് നരകവാസികളുടെ കിടത്തമാണ്.”
മറ്റൊരു നിവേദനത്തിൽ:
هَذِهِ نَوْمَةٌ يَكْرَهُهَا اللَّهُ، أَوْ يُبْغِضُهَا اللَّهُ
“ഇത് അല്ലാഹു വെറുക്കുന്ന അല്ലെങ്കിൽ അല്ലാഹു കോപിക്കുന്ന ഉറക്കമാണ്” എന്നാണുള്ളത്.
പുരപ്പുറത്ത് ഉറങ്ങരുത്
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം.
نَهَى رَسُولُ اللَّهِ ﷺ أَنْ يَنَامَ الرَّجُلُ عَلَى سَطْحٍ لَيْسَ بِمَحْجُورٍ عَلَيْهِ
“തടയില്ലാത്ത പുരപ്പുറത്ത് ഒരു വ്യക്തി ഉറങ്ങുന്നത് അല്ലാഹുവി ന്റെ റസൂൽ ﷺ വിരോധിച്ചു.” അലിയ്യ് ഇബ്നു ശെയ്ബാനി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. തിരുനബി ﷺ പറഞ്ഞു:
مَنْ بَاتَ عَلَى ظَهْرِ بَيْتٍ لَيْسَ لَهُ حِجَارٌ فَقَدْ بَرِئَتْ مِنْهُ الذِّمَّةُ
“വല്ലവനും മറയില്ലാത്ത പുരപ്പുറത്ത് അന്തിയുറങ്ങിയാൽ അവ നിൽനിന്ന് ഉത്തരവാദിത്തം ഒഴിവായി(അവന് അല്ലാഹുവിന്റെ സം രക്ഷണമില്ല.)”
ഉപദ്രവമേൽകുന്ന സ്ഥലത്ത് ഉറങ്ങരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
……وَإِذَا عَرّسْتُمْ بِاللّيْلِ، فَاجْتَنِبُوا الطّرِيقَ، فَإِنّهَا مَأْوَى الهَوَامّ بِاللّيْلِ
“…നിങ്ങൾ യാത്രാമദ്ധ്യേ രാത്രിയിൽ ഉറങ്ങുകയായാൽ വഴി ഒഴിവാക്കുക. കാരണം രാത്രിയിൽ വഴി ഇഴജന്തുക്കളുടെ അഭയ സ്ഥാനമാകുന്നു.” (മുസ്ലിം)
ഉറക്കമുണരുമ്പോൾ ദിക്റ് ചൊല്ലുക, വുദ്വൂവെടു ക്കുക, നമസ്കരിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ
“നിങ്ങളിൽ ഒരാൾ ഉറങ്ങുകയായാൽ പിശാച് അവന്റെ പിരടിയി ലായി മൂന്ന് കെട്ടുകളിടും. ഒാരോ കെട്ടുകൾ വീഴ്ത്തുമ്പോഴും (അവൻ പറയും:) “നീണ്ട രാത്രി (ശേഷിക്കുന്നുണ്ട്). അതിനാൽ ഉറ ങ്ങിക്കൊള്ളുക. അയാൾ ഉണർന്ന് അല്ലാഹുവിന് ദിക്റ് ചൊല്ലി യാൽ ഒരുകെട്ട് അഴിയും. വുദ്വൂഅ് ചെയ്താൽ ഒരുകെട്ട് അഴി യും. നമസ്കരിച്ചാൽ ഒരുകെട്ട് അഴിയും. അതോടെ ശുദ്ധമന സ്സുള്ളവനായും ഉന്മേഷവാനായും അയാൾ പ്രഭാതത്തിൽ പ്രവേ ശിക്കും. ഇല്ലായെങ്കിൽ അലസനായും മ്ലേച്ഛമനസ്സുള്ളവനായും അ വൻ പ്രഭാതത്തിൽ പ്രവേശിക്കും.” (ബുഖാരി)
രാത്രിയിലുള്ള ദുആഇന്റെ മഹത്വം
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ فِي اللَّيْلِ لَسَاعَةً، لاَ يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ الله خَيْراً مِنْ أَمْرِ الدُّنْيَا وَالآخِرَةِ إِلاَّ أَعْطَاهُ إِيَّاهُ، وَذٰلِكَ كُلَّ لَيْلَةٍ
“നിശ്ചയം, രാത്രിയിൽ ഒരു സമയമുണ്ട്. ഒരു മുസ്ലിമായ മനു ഷ്യൻ തന്റെ ദുനിയാവിന്റേയും ആഖിറത്തിന്റേയും കാര്യങ്ങളി ലെ നന്മ ചോദിക്കുന്നത് ആ സമയത്തോട് ഒത്തുവന്നാൽ അത് അയാൾക്ക് അല്ലാഹു നൽകാതിരിക്കില്ല. അത് എല്ലാ രാവുകളിലു മുണ്ട്.” (മുസ്ലിം)
ഒരു രാത്രി പത്ത് ആയത്തുകളോതിയാൽ
ഫദ്വാലഃ ഇബ്നു ഉബയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്നും തമീമുദ്ദാരി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَرَأَ عَشْرَ آياتٍ فِي لَيْلَةٍ كُتِبَ لهُ قِنْطَارٌ مِن الأَجْرِ ، وَالْقِنْطَارُ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ، فَإِذَا كانَ يومُ القِيامةِ يَقُولُ ربُّكَ عزَّوجَلَّ: اِقْرَأْ وَارْقَ بِكُلِّ آيةٍ درجَةً حَتَى ينْتَهِيَ إِلَى آخِرِ آيَةٍ معهُ ، يَقُولُ اللهُ عزَّوجَلَّ لِلْعبْدِ: إِقْبِضْ، فَيَقولُ العبْدُ بيدِهِ: يا ربِّ أَنْتَ أَعلَمُ. يَقولُ: بِهذِهِ الْخُلْدَ وَبِهذِهِ النَّعيمَ.
((വല്ലവനും ഒരു രാത്രി പത്ത് ആയത്തുകൾ ഒാതിയാൽ അവന് ഒരു ക്വിൻത്വാർ രേഖപ്പെടുത്തപ്പെടും. ഒരു ക്വിൻത്വാർ ദുനിയാവി നേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്. അന്ത്യനാളാ യാൽ താങ്കളുടെ രക്ഷിതാവ് പറയും: നീ ഒാതുക. നീ കയറുക യും ചെയ്യുക. ഒരോ ആയത്തിനും ഒരോ പദവിയുണ്ട്; അയാളു ടെ അടുക്കലുള്ള അവസാന ആയത്തിലേക്ക് എത്തുന്നതുവരെ. അല്ലാഹു ദാസനോടു പറയും: നിന്റെ കൈകൊണ്ട് പിടിക്കുക. അപ്പോൾ അടിമ തന്റെ കൈ കാണിച്ചു പറയും: അല്ലാഹുവേ നീ യാണ് നന്നായി അറിയുന്നവൻ. അല്ലാഹു പറയും നിന്റെ വലതു കൈകൊണ്ട് ഖുൽദിനെ പിടിക്കുക. ഇടതു കൈകൊണ്ട് നഇൗ മിനെ പിടിക്കുക.))
ഉറക്കമുണർന്നാൽ പല്ലുതേക്കണം
അല്ലാഹുവിന്റെ തിരുദൂതരു ﷺ ടെ വിത്ർ നമസ്കാരത്തെ കുറിച്ച് ആഇശാ رَضِيَ اللَّهُ عَنْها ചോദിക്കപെട്ടു. അപ്പോൾ അവർ പറഞ്ഞു:
…..كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ فَيَبْعَثُهُ اللَّهُ مَا شَاءَ أَنْ يَبْعَثَهُ مِنْ اللَّيْلِ فَيَتَسَوَّكُ وَيَتَوَضَّأُ…..
“….ഞങ്ങൾ തിരുമേനി ﷺ ക്ക് മിസ്വാക്കും ശുദ്ധിവരുത്തുവാനുള്ള വെള്ളവും തയ്യാറാക്കുമായിരുന്നു. അങ്ങനെ രാത്രിയിൽ നബി ﷺ യെ ഉണർത്തുവാൻ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അല്ലാഹു തിരു മേനി ﷺ യെ ഉണർത്തുകയും തിരുമേനി ﷺ മിസ്വാക്ക് ചെയ്യുകയും വുദ്വൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു….” (മുസ്ലിം)
ഉറക്കമുണർന്നാൽ വായവൃത്തിയാക്കണം
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
كَانَ النَّبِيُّ ﷺ إِذَا قَامَ مِنْ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ
“നബി ﷺ രാത്രിയിൽ എഴുന്നേറ്റാൽ മിസ്വാക്കുകൊണ്ട് തന്റെ വായ വൃത്തിയാക്കുമായിരുന്നു.” (ബുഖാരി)
ജനാബത്തുകാരനായിരിക്കെ ഉറങ്ങുമ്പോൾ
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം.
كَانَ النَّبِيُّ ﷺ إذَا أرَادَ أنْ يَنَامَ وَهُوَ جُنُبٌ، غَسَلَ فَرْجَهُ، وَتَوَضَّأ لِلصَّلاةِ.
“നബി ﷺ ജനാബത്തുകാരനായിരിക്കെ ഉറങ്ങുവാനുദ്ദേശിച്ചാൽ തന്റെ ഗുഹ്യാവയവം കഴുകുകയും നമസ്കാരത്തിനെന്ന പോ ലെ വുദ്വൂഅ് എടുക്കുകയും ചെയ്യുമായിരുന്നു.” (ബുഖാരി)
ഇശാഇനുമുമ്പ് ഉറക്കവും ശേഷം സംസാരവും
അബൂബറസഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
أنَّ رَسُولَ اللهِ ﷺ كَانَ يَكْرَهُ النَّوْمَ قَبْلَ العِشَاءِ، وَالحَدِيثَ بَعْدَهَا
“അല്ലാഹുവിന്റെ റസൂൽ ﷺ ഇശാഇനുമുമ്പ് ഉറങ്ങുന്നതും അതി നു ശേഷം സംസാരിക്കുന്നതും വെറുത്തിരുന്നു.” (ബുഖാരി)
നന്മക്കുവേണ്ടി ഉറക്കമിളക്കൽ
ഉമറി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْمُرُ مَعَ أَبي بَكْرٍ فِي الأَمْرِ مِنْ أَمْرِ الـمُسْلِمِينَ وَأَنَا مَعَهُمَا.
“അല്ലാഹുവിന്റെ റസൂൽ ﷺ അബൂബകറിനോടൊപ്പം മുസ്ലിംകളു ടെ വിഷയത്തിൽ രാത്രി സംസാരിച്ചിരിക്കുമായിരുന്നു. ഞാനും അവരോടൊപ്പമുണ്ടായിരുന്നു.”
ഉറങ്ങുവാനുള്ള നല്ല സമയങ്ങൾ
അല്ലാഹു പറഞ്ഞു:
ﭽ ﮬ ﮭ ﮮ ﮯ ﮰ ﮱ ﯓ ﯔ ﯕ ﯖ ﯗ ﯘ ﯙ ﯚﯛ ﯜ ﯝ ﯞ ﯟ ﯠ ﯡ ﯢ ﯣ ﯤ ﯥ ﯦ ﯧ ﯨﯩ ﯪ ﯫ ﯬﯭ ﯮ ﯯ ﯰ ﯱ ﯲ ﯳﯴ ﭼ النور: ٥٨
“സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ വ(അടിമകൾ)രും, നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവ രും മൂന്ന് സന്ദർഭങ്ങളിൽ നിങ്ങളോട് (പ്രവേശനത്തിന്) അനുവാ ദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയ ത്ത് (ഉറങ്ങുവാൻ) നിങ്ങളുടെ വസ്ത്രങ്ങൾ മാറ്റിവെക്കുന്ന സമയ ത്തും, ഇശാനമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാ ര്യ സന്ദർഭങ്ങളത്രെ ഇത്. ഇൗ സന്ദർഭങ്ങൾക്ക് ശേഷം നിങ്ങൾ ക്കോ അവർക്കോ(കൂടിക്കലർന്ന് ജീവിക്കുന്നതിന്) യാതൊരു കു റ്റവുമില്ല….”
രാത്രിയിൽ ഉറക്കമുണർന്നാൽ
അൽബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: വല്ലവനും രാത്രി ഉറക്കമുണർന്നാൽ അവൻ,
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
എന്നു പറയട്ടെ.”അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണ മേ….. എന്നോ അല്ലെങ്കിൽ മറ്റു ദുആഉകൾ ചൊല്ലുകയോ ചെയ് താൽ അവന് ഉത്തരം നൽകപ്പെടുമെന്നും അയാൾ എഴുന്നേൽ ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരിക്കുകയും ചെ യ്താൽ നമസ്കാരം സ്വീകരിക്കപ്പെടുമെന്നും ഇമാം ബുഖാരി നി വേദനം ചെയ്യുന്ന ഹദീഥിലുണ്ട്.”
ഉറക്കിൽനിന്ന് ഉണരുമ്പോൾ
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. “നബി ﷺ ഉറക്കമുണരുമ്പോൾ,
الْحَمْدُ لِلَّهِ الَّذِى أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
“നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിന് മാത്ര മാകുന്നു സർവ്വസ്തുതിയും. അവനിലേക്കാകുന്നു ഉയർത്തെഴു ന്നേൽക്കൽ.’ എന്നു ചൊല്ലാറുണ്ടായിരുന്നു.” (ബുഖാരി)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ((നിങ്ങളിലൊരാൾ ഉറക്കമുണരുമ്പോൾ,
الحَمْدُ لله الَّذِي عَافَانِي في جَسَدِي ورَدَ عَلَيَّ رُوحِي وأَذِنَ لِي بِذِكْرِه
“എന്റെ ശരീരത്തിൽ സൗഖ്യമേകുകയും എന്റെ റൂഹ് എന്നിലേക്ക് മടക്കുകയും ദിക്റെടുക്കുവാൻ എന്നെ അനുവദിക്കുകയും ചെ യ്ത അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.” എന്നു പറയട്ടെ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല