(മലമൂത്ര വിസർജ്ജന മര്യാദകൾ)

THADHKIRAH

വിസർജ്ജന സ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്തിആദത്ത് ചൊല്ലുക
അനസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.
كَانَ النَّبِيُّ ‎ﷺ  إِذَا دَخَلَ الْخَلَاءَ قَالَ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ
“നബി ‎ﷺ  മലമൂത്രവിസർജ്ജന സ്ഥലത്ത് പ്രവേശിക്കുകയായാൽ,
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
“അല്ലാഹുവേ, തീർച്ചയായും ആൺപെൺ പിശാചുക്കളിൽ നിന്ന് നിന്നിൽ ഞാൻ അഭയം തേടുന്നു’ എന്ന് പ്രാർത്ഥിക്കുമായിരുന്നു.” (ബുഖാരി)
 
വിസർജ്ജന സ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്തി ആദത്ത് ചൊല്ലണം, എന്തുകൊണ്ട്?
സെയ്ദ് ഇബ്നുഅർക്വമി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ فَإِذَا أَرَادَ أَحَدُكُمْ أَنْ يَدْخُلَ فَلْيَقُلْ: اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ. 
“മലമൂത്രവിസർജ്ജന സ്ഥലങ്ങൾ (ജിന്നുകളും പിശാചുക്കളും) സ ന്നിഹിതരാകുന്ന സ്ഥലങ്ങളാകുന്നു. അതിനാൽ നിങ്ങളിലൊരാൾ മലമൂത്രവിസർജ്ജന സ്ഥലത്ത് പ്രവേശിച്ചാൽ,
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
എന്ന് പറയട്ടേ.”
 
വിസർജ്ജന സ്ഥലത്തു പ്രവേശിക്കുമ്പോൾ ബിസ്മി ചൊല്ലുന്നതിന്റെ ഫലം
അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ أَحَدُهُمْ الْخَلَاءَ أَنْ يَقُولَ بِسْمِ اللَّهِ
“ഒരാൾ മലമൂത്രവിസർജ്ജന സ്ഥലത്ത് പ്രവേശിച്ചാൽ ആദം സ ന്തതികളുടെ നഗ്നതകളുടേയും ജിന്നുകളുടെ ദൃഷ്ടികളുടേയും ഇടയിലുള്ള മറ അയാൾ ബിസ്മില്ലാഹ് ചൊല്ലലാണ്.”   
 
വിസർജ്ജന സ്ഥലത്തേക്കു ഇടതുകാൽ മുന്തിപ്പിക്കുക
ശെയ്ഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യഃ  പറഞ്ഞു: “വലതു(ഭാഗവും) ഇടതു(ഭാഗവും) പങ്കാളികളാകുന്ന കർമ്മങ്ങളുടെ വിഷയത്തിൽ ശരീഅത്തിന്റെ നിയമങ്ങൾ ഇപ്രകാരം സ്ഥിരപെട്ടിരി ക്കുന്നു. കുളി, വുദ്വൂഅ് പോലുള്ള കറാമത്തിന്റെ വകുപ്പിൽപെട്ട കർമ്മങ്ങളിൽ വലതിനെ മുന്തിപ്പിക്കപ്പെടും. മിസ്വാക്ക് ചെയ്യുക, ക ക്ഷരോമം പറിക്കുക, വസ്ത്രം ധരിക്കുക, ചെരിപ്പ് ധരിക്കുക, പ ള്ളിയിൽ പ്രവേശിക്കുക, വീട്ടിൽ പ്രവേശിക്കുക, മലമൂത്ര വിസർജ്ജ ന സ്ഥലത്തുനിന്ന് പുറത്തുവരിക, പോലുള്ളവയിലും വലതുഭാഗം കൊണ്ടാണ് തുടങ്ങുക. മലമൂത്ര വിസർജ്ജന സ്ഥലത്തേക്കു പ്രവേ ശിക്കുക, ചെരിപ്പ് ഉൗരുക, പള്ളിയിൽനിന്ന് പുറപ്പെടുകപോലെ ഇ തിനെതിരിലുള്ളതിലെല്ലാം ഇടതുഭാഗം മുന്തിപ്പിക്കപ്പെടും.”   
 
ദിക്റുല്ലാഹ് ഉള്ളതൊന്നും വിസർജ്ജന സ്ഥലത്തേ ക്കു കൊണ്ടുപോകരുത്
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.
كَانَ النَّبِيُّ ‎ﷺ  إِذَا دَخَلَ الْخَلَاءَ وَضَعَ خَاتَمَهُ
“നബി ‎ﷺ  മലമൂത്രവിസർജ്ജന സ്ഥലത്ത് പ്രവേശിച്ചാൽ തന്റെ മോ തിരം ഉൗരിവെക്കുമായിരുന്നു.”  കാരണം, അതിൽ മുഹമ്മദുൻ റസൂലുല്ലാഹ് എന്ന് രേഖപ്പെടുത്തിയിരുന്നു.
 
ക്വിബ്ലഃക്ക് മുന്നിടരുത്, പിന്നിടരുത്
അബൂഅയ്യൂബിൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِذَا أَتَى أَحَدُكُمْ الْغَائِطَ فَلَا يَسْتَقْبِل الْقِبْلَةَ وَلَا يُوَلِّهَا ظَهْرَهُ ….
“…നിങ്ങളിലൊരാൾ മലമൂത്ര വിസർജ്ജനത്തിനെത്തിയാൽ അ വൻ ക്വിബ്ലഃയിലേക്ക് മുന്നിടുകയും അവന്റെ മുതുക് ക്വിബ്ലഃ യിലേക്ക് തിരിക്കുകയും(പിന്നിടുകയും) ചെയ്യരുത്….”  (ബുഖാരി)
 
മറപ്പുരയിലായാൽ ക്വിബ്ലഃക്ക് മുന്നിടുന്നതും പിന്നിടുന്നതും അനുവദനീയമാണ്
ഇബ്നു ഉമറിൽ നിന്നും നിവേദനം:
رَقِيتُ يَوْمًا عَلَى بَيْتِ حَفْصَةَ فَرَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حَاجَتِهِ مُسْتَقْبِلَ الشَّامِ مُسْتَدْبِرَ الْكَعْبَةِ
“ഞാൻ ഹഫ്സ്വഃയുടെ വീടിനുമുകളിൽ ഒരു ദിനം കയറി. അ പ്പോൾ തിരുനബി ‎ﷺ  സിറിയയിലേക്കു മുന്നിട്ട്, ക്വിബ്ലഃയിലേക്ക് പി ന്നിട്ട് തന്റെ ആവശ്യം നിർവ്വഹിക്കുന്നത് ഞാൻ കണ്ടു.”   
മലമൂത്ര വിസർജ്ജനം മറപ്പുരയിലായാൽ ക്വിബ്ലഃക്ക് മു ന്നിടുന്നതും പിന്നിടുന്നതും അനുവദനീയമാണെന്നത് നബി ‎ﷺ  യുടെ ഇൗ പ്രവൃത്തി അറിയിക്കുന്നു.
 
മറപ്പുരയിലായാലും ഉത്തമമായത്
അബൂഅയ്യൂബിൽഅൻസ്വാരി ‎ﷺ  പറഞ്ഞു:
فَقَدِمْنَا الشَّامَ فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ قِبَلَ الْقِبْلَةِ فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ اللَّهَ … 
“ഞങ്ങൾ സിറിയയിൽ വന്നു. അപ്പോൾ കക്കൂസുകൾ ക്വിബ്ലക്ക് അഭിമുഖമായി നിർമ്മിക്കപ്പെട്ടത് ഞങ്ങൾ കണ്ടു. അതിനാൽ ഞ ങ്ങൾ ക്വിബ്ലഃയെതൊട്ട് തെറ്റിയിരിക്കുകയും അല്ലാഹുവോട് പൊ റുക്കലിനെ തേടുകയും ചെയ്യുമായിരുന്നു…” (മുസ്‌ലിം)
 
വഴിയിലും തണലിലും പാടില്ല
മുആദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
اتَّقُوا الْمَلَاعِنَ الثَّلَاثَةَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ
“ഉറവകളിലും വഴിയിലും (മനുഷ്യൻ വിശ്രമിക്കുന്ന) തണലിലും വി സർജ്ജിക്കുക എന്നീ ശപാർഹമായ മുന്നു കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക.” 
 
മാളത്തിൽ വിസർജ്ജനം പാടില്ല
അബ്ദുല്ലാഹ് ഇബ്നു സർജ്ജിസി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ يُبَالَ فِي الْجُحْرِ
“മാളത്തിൽ മൂത്രമൊഴിക്കുന്നത് അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  വിരോധിച്ചിരിക്കുന്നു…”
 
ക്വബ്റിസ്ഥാനിൽ പാടില്ല
ഉക്വ്ബത്ത് ഇബ്നുആമിറി ‎ﷺ  ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
….. وَمَا أُبَالِي أَوَسْطَ الْقُبُورِ قَضَيْتُ حَاجَتِي أَوْ وَسْطَ السُّوقِ
“…ക്വബ്റുകൾക്ക് നടുവിലാണോ അതല്ല അങ്ങാടി മദ്ധ്യത്തിലാ ണോ ഞാൻ വിസർജ്ജിച്ചത് (എന്ന് തുല്യപ്പെടുത്തി പറയുന്നത്) ഞാൻ പ്രശ്നമാക്കുന്നില്ല.”  
 
കെട്ടിനിൽക്കുന്ന വെള്ളത്തിൽ വിസർജ്ജനം പാടില്ല
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
أنَّهُ نَهَى أنْ يُبَالَ فِي المَاءِ الرَّاكِدِ
“കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കപ്പെടുന്നത് നബി ‎ﷺ  വിരോധിച്ചിരിക്കുന്നു”.  (മുസ്‌ലിം)
 
വിസർജ്ജനം ചെയ്ത വെള്ളത്തിൽ കുളിക്കരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لا يَبُولَنَّ أحَدُكُمْ فِي المَاءِ الدَّائِمِ ثُمَّ يَغْتَسِلُ مِنْهُ
“നിങ്ങളിൽ ഒരാളും കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴി ക്കുകയും ശേഷം അതിൽനിന്ന് കുളിക്കുകയും ചെയ്യരുത്.” (മുസ്‌ലിം)
 
കുളിക്കുന്ന സ്ഥലവും വിസർജ്ജനവും
അബ്ദുല്ലാഹ് ഇബ്നു മുഗഫ്ഫഃ رَضِيَ اللَّهُ عَنْهُ ലിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَبُولَنَّ أَحَدُكُمْ فِي مُسْتَحَمِّهِ ثُمَّ يَغْتَسِلُ فِيهِ
“നിങ്ങളിലൊരാൾ തന്റെ കളിപ്പുരയിൽ മൂത്രമൊഴിക്കുകയും ശേ ഷം അതിൽ കുളിക്കുകയും ചെയ്യരുത്.”  
വലതു കൈകൊണ്ട് ഗുഹ്യാവയവം പിടിക്കരുത്
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يُمْسِكَنَّ أَحَدُكُمْ ذَكَرَهُ بِيَمِينِهِ وَهُوَ يَبُولُ …..
“നിങ്ങളിലൊരാൾ മൂത്രവിസർജ്ജനം നടത്തിക്കൊണ്ടിരിക്കെ ത ന്റെ വലതുകൈകൊണ്ട് ലിംഗം പിടിക്കരുത്….” (ബുഖാരി)
 
ഇരുന്നാണ് നിർവ്വഹിക്കേണ്ടത്
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം.
مَنْ حَدَّثَكُمْ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَالَ قَائِمًا فَلَا تُصَدِّقُوهُ مَا كَانَ يَبُولُ إِلَّا جَالِسًا

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  നിന്നുകൊണ്ട് മൂത്രമൊഴിച്ചു എന്ന് വല്ലവരും നിങ്ങളോടു പറഞ്ഞാൽ അയാളെ നിങ്ങൾ സത്യപ്പെടു ത്തരുത്. തിരുമേനി ‎ﷺ  ഇരുന്നുകൊണ്ടല്ലാതെ മൂത്ര വിസർജ്ജനം നടത്തിയിട്ടില്ല.”  

 
നിന്നുകൊണ്ടു മൂത്രവിസർജ്ജനം ആകാവുന്നത് എപ്പോൾ?
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
رَأَيْتُنِي أَنَا وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَتَمَاشَى فَأَتَى سُبَاطَةَ قَوْمٍ خَلْفَ حَائِطٍ فَقَامَ كَمَا يَقُومُ أَحَدُكُمْ فَبَالَ فَانْتَبَذْتُ مِنْهُ فَأَشَارَ إِلَيَّ فَجِئْتُهُ فَقُمْتُ عِنْدَ عَقِبِهِ حَتَّى فَرَغَ
“ഞാനും നബി ‎ﷺ  യും നടക്കുകയായിരുന്നു. അപ്പോൾ ഒരു മതി ലിനു പിന്നിൽ ഒരു വിഭാഗത്തിന്റെ ചവറുകൾക്കരികിൽ തിരുമേനി ‎ﷺ  ചെല്ലുകയും നിങ്ങളിലൊരാൾ നിൽകുന്നതുപോലെ നിൽ ക്കുകയും മൂത്രമൊഴിക്കുകയുമുണ്ടായി. അപ്പോൾ ഞാൻ അക ന്നുനിന്നു. തിരുമേനി ‎ﷺ  അടുത്തുവരുവാൻ എന്നോട് സൂചിപിച്ചപ്പോൾ ഞാൻ അടുത്തു ചെല്ലുകയും വിരമിക്കുന്നതുവരെ തിരു മേനി ‎ﷺ  യുടെ മടമ്പിനരികിൽ ഞാൻ നിൽകുകയും ചെയ്തു.”  (ബുഖാരി) 
മാലിന്യം ഏൽക്കുകയില്ലെന്നതിലും നഗ്നത വെളിപ്പെടുക യില്ലെന്നതിലും നിർഭയത്വമുണ്ടായാൽ മാത്രമാണ് നിന്നുകൊണ്ട് മൂത്രവിസർജ്ജനം നടത്തുവാൻ അനുവാദമുള്ളത്.
 
തിരിച്ചുതെറിക്കുന്നത് സൂക്ഷിക്കുക
ഇബ്നു അബ്ബാസി ‎ﷺ  ൽനിന്ന് നിവേദനം:
مَرَّ النَّبِىُّ ‎ﷺ  بِقَبْرَيْنِ فَقَالَ: إِنَّهُمَا لَيُعَذَّبَانِ ، وَمَا يُعَذَّبَانِ فِى كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ 
“നബി ‎ﷺ  രണ്ടു ക്വബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ തിരു മേനി ‎ﷺ   പറഞ്ഞു: തീർച്ചയായും ഇവർ രണ്ടുപേരും ശിക്ഷിക്കപ്പെ ടുന്നു. വലിയതിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്. ശേ ഷം തിരുമേനി ‎ﷺ  പറഞ്ഞു: അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്ര ത്തിൽനിന്ന് (മൂത്രം തിരിച്ചു തെറിക്കുന്നതിൽനിന്ന്) മറ സ്വീകരി ക്കുമായിരുന്നില്ല.”  (ബുഖാരി)
 
വസ്ത്രം ഉയർത്തേണ്ടത്
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: 
كَانَ النَّبِيُّ ‎ﷺ  إِذَا أَرَادَ الْحَاجَةَ لَمْ يَرْفَعْ ثَوْبَهُ حَتَّى يَدْنُوَ مِنْ الْأَرْضِ
“നബി ‎ﷺ  മലമൂത്ര വിസർജ്ജനം ഉദ്ദേശിച്ചാൽ ഭൂമിയോട് അടുക്കു ന്നതുവരെ തന്റെ വസ്ത്രം ഉയർത്തുമായിരുന്നില്ല.” 
 
ജനദൃഷ്ടിയിൽനിന്ന് മറഞ്ഞിരിക്കുക
മുഗീറത്ത് ഇബ്നു ശുഅ്ബഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
كُنْتُ مَعَ النَّبِيِّ ‎ﷺ  فِي سَفَرٍ، فَقَالَ: يَا مُغِيرَةُ، خُذِ الإدَاوَةَ. فَأخَذْتُهَا، فَانْطَلَقَ رَسُولُ اللهِ ‎ﷺ  حتَّى تَوَارَى عَنِّي، فَقَضَى حَاجَتَهُ.
“ഞാൻ നബി ‎ﷺ  യോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: മുഗീറാ തോൽപാത്രമെടുക്കൂ. അപ്പോൾ ഞാൻ അതെടുത്തു. എന്നിൽനിന്ന് മറയുവോളം അല്ലാഹുവിന്റെ റസൂൽ ‎ﷺ  ദൂരെ പോയി. അങ്ങനെ തിരുമേനി ‎ﷺ  തന്റെ ആവശ്യം നിർവ്വഹിച്ചു.”  (ബുഖാരി)
ബിലാൽ ഇബ്നുഹരിഥിൽമുസനി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
أَنَّ رَسُولَ اللَّهِ ‎ﷺ  كَانَ إِذَا أَرَادَ الْحَاجَةَ أَبْعَدَ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ വിസർജ്ജനം ഉദ്ദേശിച്ചാൽ ദൂര(സ്ഥല) ത്തേക്ക് പോകുമായിരുന്നു.”
സലാം പറയരുത്, മടക്കരുത്
ജാബിർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
أَنَّ رَجُلًا مَرَّ عَلَى النَّبِيِّ ‎ﷺ  وَهُوَ يَبُولُ فَسَلَّمَ عَلَيْهِ فَقَالَ لَهُ رَسُولُ اللَّهِ ‎ﷺ  إِذَا رَأَيْتَنِي عَلَى مِثْلِ هَذِهِ الْحَالَةِ فَلَا تُسَلِّمْ عَلَيَّ فَإِنَّكَ إِنْ فَعَلْتَ ذَلِكَ لَمْ أَرُدَّ عَلَيْكَ
“നബി ‎ﷺ  മൂത്രവിസർജ്ജനം നടത്തികൊണ്ടിരിക്കെ ഒരാൾ തിരു മേനി ‎ﷺ  ക്കിരകിലൂടെ നടന്നു പോവുകയും തിരുമേനി‎ ﷺ യോടു സലാം പറയുകയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  അയാളോടു പറഞ്ഞു: ഇതുപോലുള്ള അവസ്ഥയിൽ എന്നെ ക ണ്ടാൽ താങ്കൾ എന്നോടു സലാം പറയരുത്. അപ്രകാരം ചെ യ്താൽ ഞാൻ താങ്കളുടെ സലാം മടക്കില്ല.”   
 
ശുദ്ധിപ്രാപിക്കുന്നതിന്റെ മഹത്വം
ﭽ ﯚ  ﯛ  ﯜ  ﯝ  ﯞ   ﯟ     ﭼ البقرة: ٢٢٢
“….തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.” (ഖുർആൻ 2:222)
 
ശുദ്ധിപ്രാപിക്കുന്നതിന്റെ പ്രധാന്യം
അബൂമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു:
الطُّهُورُ شَطْرُ الإِيمَانِ
“ശുദ്ധി, വിശ്വാസത്തിന്റെ പകുതിയാകുന്നു…” (മുസ്‌ലിം)
 
മൂത്ര വിസർജ്ജനം വെടിപ്പാക്കാതിരുന്നാൽ
അബ്ദുർറഹ്മാൻ ഇബ്നു ഹസനഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീ ഥിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഇപ്രകാരം ഉണ്ട്:
أَلَمْ تَعْلَمُوا مَا لَقِيَ صَاحِبُ بَنِي إِسْرَائِيلَ كَانُوا إِذَا أَصَابَهُمْ الْبَوْلُ قَطَعُوا مَا أَصَابَهُ الْبَوْلُ مِنْهُمْ فَنَهَاهُمْ فَعُذِّبَ فِي قَبْرِهِ
“നിങ്ങൾക്കറിയില്ലേ, ഇസ്റാഇൗല്യരിലെ ഒരാൾ നേരിട്ടത്. ഇസ്റാ ഇൗല്യർക്ക് മൂത്രവിസർജനമേറ്റാൽ മൂത്രമേറ്റ ഭാഗമത്രയും അ വർ മുറിച്ച് കളയുമായിരുന്നു. എന്നാൽ അയാൾ അത് അവരോ ട് നിരോധിച്ചു. അത് കാരണത്താൽ അയാൾ തന്റെ ക്വബ്റിൽ ശിക്ഷിക്കപ്പെട്ടു.”   ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
 أَكْثَرُ عَذَابِ الْقَبْرِ فِى الْبَوْلِ ، فَتَنَزَّهُوا مِنَ الْبَوْلِ 
“ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്.) അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാകുക”
അബൂഹുറയ്റയേിൽനിന്നും അനസിൽേനിന്നും മറ്റും  നിവേദനം:
تَنَزَّهُوا مِنَ الْبَوْلِ فَإِنَّ عَامَّةَ عَذَابِ الْقَبْرِ مِنْهُ 
“നിങ്ങൾ മൂത്രത്തിൽനിന്നും വെടിപ്പാകുക. കാരണം ക്വബ്ർ ശി ക്ഷയിൽ ഏറ്റവും കൂടുതൽ അതിൽനിന്നാണ്.”  
ഇസ്തിൻജാഉും ഇസ്തിജ്മാറും
കല്ല്, കടലാസ്, പോലുള്ളത് ഉപയോഗിച്ചുകൊണ്ട് നജസ് നീക്കിവൃത്തിയാക്കുന്നതിന് ഇസ്തിജ്മാറ് എന്നും വെള്ളം ഉപയോ ഗിച്ചു നജസ് നീക്കുന്നതിനു ഇസ്തിൻജാഅ് എന്നും പറയും.  
 
ഏതാണ് ഉത്തമം?
മലവും മൂത്രവും ശരീര ഭാഗങ്ങളിലേക്ക് പരന്നിട്ടില്ലെങ്കിൽ കല്ലോ മറ്റോ ഉപയോഗിച്ചുള്ള ഇസ്തിജ്മാറ്  മതിയാകുന്നതാണ്. ഏറ്റവും നല്ലത് ആദ്യം ഇസ്തിജ്മാറും പിന്നീട് വെള്ളം കൊണ്ട് ക ഴുകലു(ഇസ്തിൻജാഉ)മാണ്. എന്നാൽ രണ്ടിൽ ഒന്നു കൊണ്ട് പരി മിതപെടുത്തുകയാണെങ്കിൽ അപ്പോൾ ഇസ്തിൻജാഅ് ഇസ്തി ജ്മാറിനേക്കാൾ ശ്രേഷ്ഠമാണ്. എന്നാൽ മലവും മൂത്രവും പരിതി വിട്ട് വ്യാപിച്ചിട്ടുണ്ടെങ്കിൽ ഇസ്തിൻജാഅ് തന്നെയാണ് വേണ്ടത്.  
 
വലതു കൈകൊണ്ട് ശുദ്ധിയാക്കരുത്
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذَا بَالَ أَحَدُكُمْ فَلَا يَأْخُذَنَّ ذَكَرَهُ بِيَمِينِهِ وَلَا يَسْتَنْجِي بِيَمِينِهِ 
“നിങ്ങളിലൊരാൾ മൂത്രവിസർജ്ജനം നടത്തയാൽ തന്റെ വല തുകൈകൊണ്ട് ഗുഹ്യാവയവം പിടിക്കരുത്. തന്റെ വലതു കൈ കൊണ്ട് ശുദ്ധീകരിക്കുകയും ചെയ്യരുത്….” (ബുഖാരി)
 
വിസർജ്ജനം ശുദ്ധിയാക്കുവാൻ ഇടതു കൈ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذَا اسْتَطَابَ أَحَدُكُمْ فَلَا يَسْتَطِبْ بِيَمِينِهِ لِيَسْتَنْجِ بِشِمَالِهِ
“നിങ്ങളിൽ ഒരാൾ ശുദ്ധിവരുത്തിയാൽ വലതു കൈകൊണ്ട് ശുദ്ധി വരുത്തരുത്. അവൻ തന്റെ ഇടതു കൈകൊണ്ട് (മല മൂത്രവിസർജ്ജനം) ശുദ്ധി വരുത്തട്ടെ.” 
 
ചുരുങ്ങിയത് മൂന്നു തവണ തടവുക
സൽമാനി رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള ഹദീഥിൽ നബി ‎ﷺ  പറഞ്ഞതായി ഇപ്രകാരം ഉണ്ട്:
لَا يَسْتَنْجِي أَحَدُكُمْ بِدُونِ ثَلَاثَةِ أَحْجَارٍ
“….മൂന്നിൽകുറഞ്ഞ കല്ലുകൾകൊണ്ട് നിങ്ങളിലൊരാൾ (മലമൂത്ര വിസർജ്ജനം) ശുദ്ധിവരുത്തരുത്.”  (മുസ്‌ലിം)
 
ഒറ്റയായി ശുദ്ധിവരുത്തുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذَا اسْتَجْمَرَ أَحَدُكُمْ فَلْيَسْتَجْمِرْ وِتْرًا…..
“നിങ്ങളിലൊരാൾ ഇസ്തിജ്മാർ ചെയ്താൽ അവൻ ഒറ്റയായി ഇ സ്തിജ്മാർ ചെയ്യട്ടെ…” (മുസ്‌ലിം)
 
എല്ലും ചാണകവും ഉപയോഗിക്കരുത്
സൽമാനി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
لَقَدْ نَهَانَا …..أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ بِعَظْمٍ
“…നിശ്ചയം, ചാണകംകൊണ്ടോ അല്ലെങ്കിൽ എല്ലുകൊണ്ടോ വി സർജ്ജനം ശുദ്ധിയാക്കുന്നത് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഞങ്ങ ളോട് വിരോധിച്ചിരിക്കുന്നു.”    (മുസ്‌ലിം)
 
എല്ലും ചാണകവും ഉപയോഗിക്കരുത്, എന്തുകൊണ്ട്?
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽൃ പറഞ്ഞു:
لَا تَسْتَنْجُوا بِالرَّوْثِ وَلَا بِالْعِظَامِ فَإِنَّهُ زَادُ إِخْوَانِكُمْ مِنْ الْجِنِّ
“മൃഗങ്ങളുടെ കാഷ്ടം കൊണ്ടും എല്ലു കൊണ്ടും നിങ്ങൾ മലമൂ ത്രശുചീകരണം നടത്തരുത്. കാരണം അവ നിങ്ങളുടെ സഹോദ രങ്ങളായ ജിന്നുകളുടെ പാഥേയമാകുന്നു.” 
എല്ലും ചാണകവും ഉപയോഗിച്ചാലുള്ള ഗൗരവം
റുവയ്ഫിഅ് ഇബ്നുഥാബിതി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതർ رَضِيَ اللَّهُ عَنْهُ  എന്നോടു പറഞ്ഞു: 
يَا رُوَيْفِعُ لَعَلَّ الْحَيَاةَ سَتَطُولُ بِكَ بَعْدِي فَأَخْبِرْ النَّاسَ …..أَوْ اسْتَنْجَى بِرَجِيعِ دَابَّةٍ أَوْ عَظْمٍ فَإِنَّ مُحَمَّدًا ‎ﷺ  مِنْهُ بَرِيءٌ
“റുവൈഫിഅ്, എന്റെ ശേഷം താങ്കൾ ദീർഘകാലം ജീവിച്ചേക്കാം അപ്പോൾ, താങ്കൾ ജനങ്ങളോടു പറയുക:…. ആര് മൃഗങ്ങളുടെ കാഷ്ടം കൊണ്ടോ എല്ലു കൊണ്ടോ മലമൂത്രശുചീകരണം നടത്തി യോ അവനിൽ നിന്ന് മുഹമ്മദ് ‎ﷺ  നിരുത്തരവാദിയാണ്, തീർച്ച.” 
 
വസ്വാസ് പാടില്ല
അബ്ദുല്ലാഹ് ഇബ്നു മുഗഫ്ഫലി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽൃ പറഞ്ഞു: 
إِنَّهُ سَيَكُونُ فِي هَذِهِ الْأُمَّةِ قَوْمٌ يَعْتَدُونَ فِي الطَّهُورِ وَالدُّعَاءِ
“ദുആഇലും ശുദ്ധിവരുത്തുന്നതിലും അതിരുവിടുന്ന ഒരു വിഭാ ഗം ഇൗ സമുദായത്തിൽ ഉണ്ടാകും, തീർച്ച.?
 
ഇസ്തിൻജാഇനുശേഷം കൈ വൃത്തിയാക്കണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
كَانَ النَّبِيُّ ‎ﷺ  إِذَا أَتَى الْخَلَاءَ أَتَيْتُهُ بِمَاءٍ فِي تَوْرٍ أَوْ رَكْوَةٍ فَاسْتَنْجَى ….. ثُمَّ مَسَحَ يَدَهُ عَلَى الْأَرْضِ ثُمَّ أَتَيْتُهُ بِإِنَاءٍ آخَرَ فَتَوَضَّأَ
“നബി ‎ﷺ  വിസർജ്ജനസ്ഥലത്തേക്ക് പോയാൽ ഞാൻ തിരുമേനി ‎ﷺ  ക്കു ഒരു ചെറുപാത്രത്തിലോ തോൽസഞ്ചിയിലോ വെള്ളം കൊ ണ്ടെത്തിക്കുമായിരുന്നു. അപ്പോൾ തിരുനബി ‎ﷺ  വെള്ളം കൊണ്ട് ശുദ്ധീകരിച്ചു. പിന്നീട് തന്റെ കയ്യ് മണ്ണിൽ തേച്ചു. ശേഷം ഞാൻ തിരുനബി ‎ﷺ  ക്ക് മറ്റൊരു പാത്രം വെള്ളം കൊണ്ടുവരികയും അവി ടുന്നു വുദ്വൂഅ് ഉണ്ടാക്കുകയും ചെയ്തു.”  
 
വിസർജ്ജന സ്ഥലത്തുനിന്ന് ഇറങ്ങുമ്പോൾ
ആഇശഃ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം:
“നബി ‎ﷺ  വിസർജ്ജന സ്ഥലത്തുനിന്ന് പുറപ്പെട്ടാൽ,
غُفْــرَانَكَ
അല്ലാഹുവേ ഞാൻ നിന്നിൽനിന്നുള്ള പാപമോചനം തേടുന്നു. എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു.”
 
വുദ്വൂഅ് ചെയ്യലും നമസ്കരിക്കലും
അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ബിലാലി رَضِيَ اللَّهُ عَنْهُ നോട് ഫജ്റ് നമ സ്കാരവേളയിൽ പറയുകയുണ്ടായി.
يا بلالُ حدِّثني بأَرجىٰ عملٍ عملتَهُ في الإسلامِ، فإني سمعتُ دَفَّ نَعليكَ بينَ يدَيَّ في الجَنَّة. قال: ما عملتُ عَملاً أرجى عندي أني لم أتطهَّرْ طُهُوراً في ساعةِ ليلٍ أو نهارٍ إلا صلَّيتُ بذلكَ الطُّهورِ ما كُتِبَ لي أن أصلِّي
“ബിലാൽ, താങ്കൾ ഇസ്ലാമിൽ പ്രവർത്തിച്ച ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്ന കർമ്മം ഏതെന്ന് എന്നോടു പറഞ്ഞാലും. കാര ണം, ഞാൻ താങ്കളുടെ ചെരിപ്പടി ശബ്ദം എന്റെ മുമ്പിൽ സ്വർഗ ത്തിൽ കേൾക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഞാൻ രാവിലാ കട്ടെ പകലിലാകട്ടെ ഏതൊരു സമയത്തും ശുദ്ധിവരുത്തിയാൽ പ്രസ്തുത ശുദ്ധികൊണ്ട് എനിക്ക് വിധിക്കപ്പെട്ട നമസ്കാരം ഞാൻ നമസ്കരിക്കുക എന്നതല്ലാതെ എനിക്ക് ഏറ്റവും പ്രതിഫ ലം പ്രതീക്ഷിക്കുന്ന ഒരുകർമ്മവും ഞാൻ ചെയ്തിട്ടില്ല.”   (ബുഖാരി)

Leave a Reply

Your email address will not be published.

Similar Posts