آدَابُ اْلمَجَالِسِ (സദസ്സുകളിലെ മര്യാദകൾ)

THADHKIRAH

നല്ലവരോടൊപ്പം ഇരിക്കുക
അല്ലാഹു പറഞ്ഞു:

وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ‎﴿٦٨﴾‏ (الأنعام: ٦٨)

“…..ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ചുകളയുന്നപക്ഷം ഒാർ മവന്നതിനു ശേഷം അക്രമികളായ ആ ആളുകളുടെകൂടെ നീ ഇരിക്കരുത്” (ഖുർആൻ  6: 68)

നല്ലകൂട്ടുകാരന്റെ ഉപമ
അബൂമൂസ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു

مَثَلُ الجَلِيسِ الصَّالِحِ وَالسَّوْءِ، كَحَامِلِ المِسْكِ وَنَافِخِ الكِيرِ، فَحَامِلُ المِسْكِ: إِمَّا أنْ يُحْذِيَكَ، وَإِمَّا أنْ تَبْتَاعَ مِنْهُ، وَإِمَّا أنْ تَجِدَ مِنْهُ رِيحاً طَيِّبَةً. …..

“നല്ലകൂട്ടുകാരന്റേയും ചീത്തകൂട്ടുകാരന്റേയും ഉപമ കസ്തൂരി വഹിക്കുന്നവന്റേയും ഉലയിൽ ഉൗതുന്നവന്റേയും ഉപമയാണ്. എ ന്നാൽ കസ്തൂരിവാഹകൻ, ഒന്നുകിൽ അയാൾ താങ്കൾക്ക് നൽ കിയേക്കാം. അല്ലെങ്കിൽ അയാളിൽനിന്ന് വിലക്ക് വാങ്ങുകയോ അതുമല്ലെങ്കിൽ നല്ല ഒരു പരിമളം ഏൽക്കുകയോ ചെയ്യാം….”   (ബുഖാരി)

ചീത്തകൂട്ടുകാരന്റെ ഉപമ
ഉപരി സൂചിത അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽനിുള്ള ഹദീഥിൽ ചീത്ത കൂട്ടുകാരനെ ഉലയിൽ ഉൗതുന്നവനോട് ഉപമിച്ചുകൊണ്ട് അവ ന്റെ പ്രത്യേകത പറയപ്പെടുന്നത് ഇപ്രകാരമാണ്:

…..وَنَافِخُ الكِيرِ: إِمَّا أنْ يُحْرِقَ ثِيَابَكَ، وَإِمَّا أنْ تَجِدَ رِيحاً خَبِيثَةً

“…..ഉലയിൽ ഉൗതുന്നവൻ ഒന്നുകിൽ താങ്കളുടെ വസ്ത്രം കരിച്ചേ ക്കും അല്ലെങ്കിൽ താങ്കൾക്ക് ഒരു വൃത്തികെട്ട മണം അനുഭവി ക്കാം.” (ബുഖാരി)

അല്ലാഹുവിനുവേണ്ടി കൂടിയിരിക്കുന്നതിന്റെ മഹത്വം
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

قال الله وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ وَلِلْمُتَجَالِسِينَ فِيَّ….

“അല്ലാഹു പറഞ്ഞു: എന്റെ മാർഗത്തിൽ പരസ്പരം സ്നേഹി ക്കുന്നവർക്കും, എന്റെ മാർഗത്തിൽ പരസ്പരം കൂടിയിരിക്കുന്ന വർക്കും, ….. എന്റെ സ്നേഹം അനിവാര്യമായി”    (മുവത്ത്വഉമാലിക്, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

കൂടിയിരുന്ന് ദിക്റെടുക്കുന്നതിന്റെ മഹത്വം
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ പറഞ്ഞു:

لَيَبْعَثَنَّ اللهُ أَقْوَاماً يَوْمَ الْقِيَامَةِ، فِي وُجُوهِهِمْ النُّورُ عَلَى منَابِرِ اللُّؤْلُؤِ، يَغْبِطُهُمُ النَّاسُ، لَيْسُوا بِأَنْبِيَاءَ وَلاَ شُهَدَاءَ، قَالَ: فَجَثَى أَعرَابِيٌّ عَلَى رُكْبَتَيْهِ. فَقَالَ: يَا رَسُولَ الله جَلِّهِمْ لَنَا نَعْرِفُهُمْ. قَالَ: هُمُ المُتحَابِّونَ فِي الله منْ قَبائِلَ شَتَّى وَبِلاَدٍ شَتَّى، يَجْتَمِعُونَ عَلى ذِكْرِ اللهِ يَذْكُرُونَهُ

“അല്ലാഹു ക്വിയാമത്ത് നാളിൽ ഒരു വിഭാഗം ആളുകളെ ഉയിർ ത്തെഴുന്നേൽപ്പിക്കുകതന്നെ ചെയ്യും, അവരുടെ മുഖങ്ങളിൽ പ്ര കാശമുണ്ട്. മുത്തുകൾ കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അ വർ. ജനങ്ങൾ അവരിലേക്ക് ആഗ്രഹം ജനിച്ചു ചെല്ലും. അവരാ കട്ടെ നബിമാരോ ശുഹദാക്കളോ അല്ല. അപ്പോൾ ഒരു ഗ്രാമീണൻ (അഅ്റാബി) മുട്ടുകുത്തിയിരുന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവി ന്റെ ദൂതരെ, ഞങ്ങൾ അവരെ അറിയുന്നതിനുവേണ്ടി ഒന്നു വ്യ ക്തമാക്കിത്തരൂ. തിരുമേനി ‎ﷺ  പറഞ്ഞു: അവർ അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ച വ്യത്യസ്ത ദേശങ്ങളിൽപ്പെട്ടവ രും വ്യത്യസ്ത ഗോത്രങ്ങളിൽപ്പെട്ടവരുമാണ്. അല്ലാഹുവിന് ദിക്ർ എടുക്കുവാൻ അവർ ഒരുമിച്ചുകൂടിയിരിക്കുന്നു. അവർ അല്ലാഹു വിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു.”.  (ത്വബറാനി. ഇമാം അൽമുൻദിരി ഹസനെന്ന് വിശേഷിപ്പിച്ചു. ഇമാം അൽ ഹയ്ഥമി ഹദീഥിന്റെ റാവിമാർ വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്)

ബിദ്ഇ ദിക്റു ഹൽക്വഃകൾ

അംറ് ഇബ്നുയഹ്യാ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽനിന്നും നിവേദനം ചെയ്യുന്നു:

كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ قَبْلَ صَلَاةِ الْغَدَاةِ فَإِذَا خَرَجَ مَشَيْنَا مَعَهُ إِلَى الْمَسْجِدِ. فَجَاءَنَا أَبُو مُوسَى الْأَشْعَرِيُّ فَقَالَ أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ بَعْدُ قُلْنَا لَا فَجَلَسَ مَعَنَا حَتَّى خَرَجَ فَلَمَّا خَرَجَ قُمْنَا إِلَيْهِ جَمِيعًا

فَقَالَ لَهُ أَبُو مُوسَى يَا أَبَا عَبْدِ الرَّحْمَنِ إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ وَلَمْ أَرَ وَالْحَمْدُ لِلَّهِ إِلَّا خَيْرًا قَالَ فَمَا هُوَ فَقَالَ إِنْ عِشْتَ فَسَتَرَاهُ

قَالَ رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ فِي كُلِّ حَلْقَةٍ رَجُلٌ وَفِي أَيْدِيهِمْ حَصًى فَيَقُولُ كَبِّرُوا مِائَةً فَيُكَبِّرُونَ مِائَةً فَيَقُولُ هَلِّلُوا مِائَةً فَيُهَلِّلُونَ مِائَةً وَيَقُولُ سَبِّحُوا مِائَةً فَيُسَبِّحُونَ مِائَةً

قَالَ فَمَاذَا قُلْتَ لَهُمْ قَالَ مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ وَانْتِظَارَ أَمْرِكَ

قَالَ أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ فَوَقَفَ عَلَيْهِمْ فَقَالَ مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ قَالُوا يَا أَبَا عَبْدِ الرَّحْمَنِ حَصًى نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ

قَالَ فَعُدُّوا سَيِّئَاتِكُمْ فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ

وَيْحَكُمْ يَا أُمَّةَ مُحَمَّدٍ مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُتَوَافِرُونَ وَهَذِهِ ثِيَابُهُ لَمْ تَبْلَ وَآنِيَتُهُ لَمْ تُكْسَرْ وَالَّذِي نَفْسِي بِيَدِهِ إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ أَوْ مُفْتَتِحُو بَابِ ضَلَالَةٍ

قَالُوا وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ مَا أَرَدْنَا إِلَّا الْخَيْرَ قَالَ وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حدثنا أَنَّ قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ

ثُمَّ تَوَلَّى عَنْهُمْ فَقَالَ عَمْرُو بْنُ سَلَمَةَ رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ

ഞങ്ങൾ ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ന്റെ വീട്ടുപടിക്കൽ ഫജ്റ് നമ സ്കാരത്തിനുമുമ്പ് ഇരിക്കുമായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പം പള്ളിയിലേക്ക് നടക്കും.
അപ്പോൾ അബൂമൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ ഞങ്ങളുടെ അടുക്ക ലേക്ക് വന്നുകൊണ്ട് പറഞ്ഞു: അബൂ അബ്ദുർറഹ്മാൻ നിങ്ങളു ടെ അടുത്തേക്ക് പുറപ്പെട്ടുവോ?
ഞങ്ങൾ പറഞ്ഞു: ഇല്ല. അദ്ദേഹം ഇബ്നുമസ്ഉൗദ് رَضِيَ اللَّهُ عَنْهُ ഇറ ങ്ങുവോളം ഞങ്ങളോടൊപ്പം ഇരുന്നു. അദ്ദേഹം പുറപ്പെട്ടപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിനടുത്തേക്ക് എഴുന്നേറ്റുചെന്നു.
അബൂമൂസാ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോടു പറഞ്ഞു: അബൂ അബ്ദിർ റ്വഹ്മാൻ, ഞാൻ പള്ളിയിൽ തൊട്ടുമുമ്പ് എനിക്ക് അപരിചിതമാ യ ഒരു കാര്യം കണ്ടു. അൽഹംദുലില്ലാഹ്, ഞാൻ നല്ലതു മാത്രമാ ണ് കണ്ടത്.
അദ്ദേഹം ചോദിച്ചു: അത് എന്താണ്? അബൂമൂസാ رَضِيَ اللَّهُ عَنْهُ പറഞ്ഞു: താങ്കൾ ജീവിച്ചിരുന്നാൽ അത് കാണാവുന്നതാണ്.
അദ്ദേഹം പറഞ്ഞു: പള്ളിയിൽ ഒരു വിഭാഗം നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് ഹൽക്വകളായി (വട്ടംകൂടി) ഇരിക്കുന്നു.
എല്ലാ ഹൽക്വയിലും ഒരാളുണ്ട്. അവരുടെ കൈകളിൽ ക ല്ലുകളുമുണ്ട്. അയാൾ പറയും: നിങ്ങൾ നൂറു തവണ അല്ലാഹു അക്ബർ ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ അല്ലാഹു അ ക്ബർ ചൊല്ലും. അയാൾ പറയും: നിങ്ങൾ നൂറു തവണ ലാഇലാ ഹ ഇല്ലല്ലാഹ് ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലും. അയാൾ പറയും: നിങ്ങൾ നൂറു തവണ സു ബ്ഹാനല്ലാഹ് ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ സുബ്ഹാ നല്ലാഹ് ചൊല്ലും.
ഇബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അപ്പോൾ താങ്കൾ അവരോ ട് എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞു: താങ്കളുടെ അഭിപ്രാ യവും കൽപനയും കാത്ത് ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടില്ല.
ഇബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അവരുടെ തെറ്റുകൾ എണ്ണുവാൻ താങ്കൾക്ക് അവരോടു കൽപ്പിക്കാമായിരുന്നില്ലേ? എ ങ്കിൽ അവരുടെ നന്മകളിൽ യാതൊന്നും നഷ്ടപ്പെടുകയില്ലെ ന്ന് താങ്കൾക്ക് അവർക്ക് ഉറപ്പ് നൽകാമായിരുന്നു. ശേഷം അദ്ദേ ഹം നടന്നു നീങ്ങി. ഞങ്ങളും അദ്ദേഹത്തോടൊപ്പം നടന്നുനീങ്ങി. ആ ഹലക്വകളിൽ ഒരു ഹലക്വയുടെ അടുത്തെത്തിയ ശേഷം അ വരുടെ അടുത്തുനിന്ന് അദ്ദേഹം പറഞ്ഞു: നിങ്ങൾ പ്രവർത്തി ക്കുന്നത് എന്താണ്? അവർ പറഞ്ഞു: അബാ അബ്ദിർറഹ്മാൻ, ഏ താനും കല്ലുകൾ. അവകൊണ്ട് ഞങ്ങൾ തക്ബീറുകളുടേയും ത ഹ്ലീലുകളുടേയും തസ്ബീഹുകളുടേയും എണ്ണം പിടിക്കുന്നു.
അദ്ദേഹം പറഞ്ഞു: എങ്കിൽ നിങ്ങൾ നിങ്ങളുടെ തിന്മകൾ ക്ക് എണ്ണം പിടിക്കുക; അങ്ങനെയാണെങ്കിൽ നിങ്ങളുടെ പുണ്യ കർമ്മങ്ങളിൽ ഒന്നും പാഴാകില്ലാ എന്നതിന് ഞാൻ നിങ്ങൾക്ക് ഉറ പ്പു നൽകുന്നവനാണ്.
മുഹമ്മദ് നബി رَضِيَ اللَّهُ عَنْهُ യുടെ സമുദായമേ, നിങ്ങൾക്കു നാശം. നിങ്ങളുടെ പതനം എത്രപെട്ടന്നാണ്. ഇതാ നിങ്ങളുടെ നബി رَضِيَ اللَّهُ عَنْهُ യു ടെ സ്വഹാബത്ത് ഇവിടെ യഥേഷ്ടമുണ്ട്. ഇതാ, തിരുമേനി رَضِيَ اللَّهُ عَنْهُ യുടെ വസ്ത്രങ്ങൾ നുരുമ്പിപോയിട്ടില്ല. തിരുമേനി رَضِيَ اللَّهُ عَنْهُ യുടെ പാത്രങ്ങൾ ഉടഞ്ഞുപോയിട്ടുമില്ല. അല്ലാഹുവാണേ സത്യം, മുഹമ്മദുനബി رَضِيَ اللَّهُ عَنْهُ കൊ ണ്ടുവന്ന ആദർശത്തേക്കാൾ ഉത്തമമായ ഒരു ആദർശത്തിലാ ണോ നിങ്ങൾ. അതല്ല വഴികേടിന്റെ കവാടം തുറക്കുന്നവരാണോ നിങ്ങൾ?
അവർ പറഞ്ഞു: അല്ലാഹുവാണേ സത്യം, അബാ അബ്ദിർ റഹ്മാൻ, ഞങ്ങൾ നന്മ മാത്രമാണ് ഉദ്ദ്യേശിച്ചത്. അദ്ദേഹം പറഞ്ഞു: നന്മ ഉദ്ദ്യേശിക്കുന്ന എത്ര മനുഷ്യരാണ്, അവർക്ക് അതു ലഭിക്കുകയേ ഇല്ല. നിശ്ചയം, അല്ലാഹുവിന്റെ റസൂൽ رَضِيَ اللَّهُ عَنْهُ ഞങ്ങ ളോട് പറഞ്ഞിട്ടുണ്ട്: ഒരു വിഭാഗം ആളുകൾ ക്വുർആൻ പാരായണം ചെയ്യും. പ്രസ്തുത പാരായണം അവരുടെ തൊണ്ടക്കുഴി കൾക്ക് താഴെ ഇറങ്ങില്ല. അല്ലാഹുവാണേ സത്യം. നിങ്ങളിൽ കൂ ടുതലും അവരിൽ പെട്ടവരാണോ എന്ന് എനിക്ക് അറിയില്ല.
ശേഷം അദ്ദേഹം അവരിൽനിന്ന് മടങ്ങി. അംറ് ഇബ്നു സലമഃ رَضِيَ اللَّهُ عَنْهُ പറയുന്നു: ഖവാരിജുകളോടൊപ്പംനിന്ന് നഹ്റുവാൻ യുദ്ധദിനം ഞങ്ങളോട് പോരാടുന്നവരായി ആ ഹൽക്വകളിൽ ഉണ്ടാ യിരുന്നവരെ മൊത്തത്തിൽ ഞങ്ങൾ കാണുകയുണ്ടായി. (സുനനുദ്ദാരിമി. ഇൗ അഥറിനെ ശെയ്ഖ് അൽബാനി സ്വഹീഹായി അം ഗീകരിച്ചിട്ടുണ്ട്)

മജ്ലിസുല്ലഗ്വ് വെടിയുക

 وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ ‎﴿٥٥﴾  (القصص: ٥٥)

“വ്യർത്ഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽ നിന്നവർ തിരി ഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കു ള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. നിങ്ങൾക്കു സലാം. മൂഢന്മാരെ ഞങ്ങൾക്ക് ആവശ്യമി ല്ല.”  (ഖുർആൻ 28: 55)

സദസുകളിൽ ദിക്റിനും സ്വലാത്തിനുമുള്ള മഹത്വം
മുആവിയഃ رَضِيَ اللَّهُ عَنْهُ  പറഞ്ഞതായി അബൂ സഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:

وَإِنَّ رَسُولَ اللَّهِ ‎ﷺ  خَرَجَ عَلَى حَلْقَةٍ مِنْ أَصْحَابِهِ فَقَالَ: مَا أَجْلَسَكُمْ. قَالُوا جَلَسْنَا نَذْكُرُ اللَّهَ وَنَحْمَدُهُ عَلَى مَا هَدَانَا لِلإِسْلاَمِ وَمَنَّ بِهِ عَلَيْنَا. قَالَ : آللَّهِ مَا أَجْلَسَكُمْ إِلاَّ ذَاكَ. قَالُوا وَاللَّهِ مَا أَجْلَسَنَا إِلاَّ ذَاكَ. قَالَ : أَمَا إِنِّى لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ وَلَكِنَّهُ أَتَانِى جِبْرِيلُ فَأَخْبَرَنِى أَنَّ اللَّهَ عَزَّ وَجَلَّ يُبَاهِى بِكُمُ الْمَلاَئِكَةَ.

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  തന്റെ സഹാബികൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് പുറപ്പെട്ടു. തിരുമേനി ‎ﷺ  ചോദിച്ചു: നിങ്ങളെ ഇരുത്തിയത് എന്താണ്? അവർ പറഞ്ഞു: അല്ലാഹു ഇസ്ലാമിലേക്ക് ഞങ്ങൾക്കു മാർഗം കാണിക്കുകയും ഇസ്ലാം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തതിനാൽ ഞങ്ങൾ അവനെ സ്മരി ക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ഇരിക്കുകയാണ്. തിരുമേനി ‎ﷺ  ചോദിച്ചു: അല്ലാഹുവാണേ, അതുമാത്രമാണോ നിങ്ങളെ ഇരുത്തിയത്? അവർ പറഞ്ഞു: അല്ലാഹുവാണേ, അതു മാത്രമാണ് ഞങ്ങളെ ഇരുത്തിയത്. തിരുമേനി ‎ﷺ  പറഞ്ഞു: എന്നാൽ നിങ്ങളെ തെറ്റിദ്ധരിച്ചതിനാലല്ല ഞാൻ നിങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചത്. പ്രത്യുത, ജിബ്രീൽ എന്റെ അടുക്കൽ വരിക യും അല്ലാഹു നിങ്ങളെ പുകഴ്ത്തി മലക്കുകളോട് പെരുമ പറയു ന്നു എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു”. (മുസ്‌ലിം)

ദിക്റില്ലാതെ സദസ്സ് പിരിഞ്ഞാലുള്ള നഷ്ടം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന്   നിവേദനം. നബി ‎ﷺ പറഞ്ഞു:
مَا اجْتَمَعَ قَوْمٌ فَتَفَرَّقُوا عَنْ غَيْرِ ذِكْرِ اللَّهِ إِلَّا كَأَنَّمَا تَفَرَّقُوا عَنْ جِيفَةِ حِمَارٍ وَكَانَ ذَلِكَ الْمَجْلِسُ عَلَيْهِمْ حَسْرَةً
“ഒരു വിഭാഗം ആളുകൾ ഒരുമിച്ചുകൂടുകയും അതിൽ അവർ അല്ലാഹുവെ സ്മരിക്കാതെ പിരിയുകയുമായാൽ അവർ ഒരു ക ഴുതയുടെ ശവത്തിനരികിൽനിന്ന് പിരിഞ്ഞുപോകുന്നതുപോലെ മാത്രമാണ്. പ്രസ്തുത സദസ്സ് അവർക്ക് ഖേദമായിരിക്കും.”  (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
 
സ്വലാത്ത് ചൊല്ലാതെ സദസ്സ് പിരിഞ്ഞാലുള്ള നഷ്ടം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന്   നിവേദനം. നബി ‎ﷺ  പറഞ്ഞു:
 
مَا جَلَسَ قَوْمٌ مَجْلِساً لَمْ يَذْكُرُوا الله تَعَالَى فِيهِ ، وَلَمْ يُصَلُّوا عَلَى نَبِيِّهِمْ فِيهِ ، إِلاَّ كَانَ عَلَيْهِمْ تِرَةٌ ؛ فَإنْ شَاءَ عَذَّبَهُمْ ، وَإنْ شَاءَ غَفَرَ لَهُمْ
“ഒരു വിഭാഗം ആളുകൾ ഒരു സദസ്സിലിരുന്ന് അതിൽ അവർ അല്ലാഹുവെ സ്മരിക്കാതിരിക്കുകയും അവരുടെ നബി ‎ﷺ  യുടെ മേൽ സ്വലാത്ത് ചൊല്ലാതിരിക്കുകയുമായാൽ അത് അവർക്ക് ഖേദമാവുകതന്നെ ചെയ്യും. അല്ലാഹു ഉദ്ദ്യേശിച്ചാൽ അവൻ അവ രെ ശിക്ഷക്കും. അവനുദ്ദ്യേശിച്ചാൽ അവൻ അവർക്കു പൊറുക്കും.”  (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
 
മജ്ലിസിൽ പ്രവേശിക്കുമ്പോഴും പിരിയുമ്പോഴും സലാം പറയുക
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذا انْتَهَى أَحَدُكُمْ إِلَى المَجْلِسِ فَلْيُسَلِّمْ فَإِذا أَرَادَ أَنْ يَقُومَ فَلْيُسَلِّمْ فَلَيْسَتْ الأُولَى بأَحَقَّ مِنْ الآخِرَةِ

“നിങ്ങളിൽ ഒരാൾ ഒരു മജ്ലിസിലേക്കു എത്തിയാൽ അയാൾ സ ലാം പറയട്ടെ. മജ്ലിസിൽനിന്ന് പോകുവാൻ എഴുന്നേറ്റാൽ അ പ്പോഴും സലാം പറയട്ടെ. ആദ്യത്തേതും അവസാനത്തേതും ഒരു പോലെ അർഹമായതാണ്.”  (സുനനുത്തിർമുദി. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 
വിശാലമായ മജ്ലിസ്
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന്   നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറഞ്ഞു:
…. خَيْرُ الـمَجَالِسِ أَوْسَعُهَا…..
“…സദസ്സുകളിൽ ഏറ്റവും ഉത്തമമായത് അവയിൽ വിശാലമായ താണ്…”  (മുസ്നദുഅഹ്മദ്. അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
സദസ്സുകളിൽ അവയവങ്ങളെ സൂക്ഷിക്കുക
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا ‎﴿٣٦﴾    (الإسراء: ٣٦)
“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവ യെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഖുർആൻ 17: 36)
 
മുതിർന്നവരെ മാനിക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന്   നിവേദനം.
جَاءَ شَيْخٌ يُرِيدُ النَّبيَّ  ‎ﷺ  فَأَبْطَأَ القَوْمُ عَنْهُ أَنْ يُوَسِّعُوا لَهُ. فَقَالَ النَّبيُّ ‎ﷺ  : لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبيرَنَا.
“ഒരു വൃദ്ധൻ നബി ‎ﷺ  യെ ഉദ്ദേശിച്ചുകൊണ്ട് വന്നു. അദ്ദേഹത്തി നു സദസ്സ് വിശാലമാക്കുന്നതിൽ ആളുകൾ അൽപം പിന്തി. അ പ്പോൾ നബി ‎ﷺ  പറഞ്ഞു: നമ്മിലെ ചെറിയവരോട് കരുണ കാണി ക്കാത്തവരും നമ്മിലെ വലിയവരെ ആദരിക്കാത്തവരും നമ്മിൽ പെട്ടവരല്ല.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ഇരുന്നിടത്തുനിന്ന് എഴുന്നേൽപ്പിക്കരുത്
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന്   നിവേദനം: 
أَنَّهُ نَهَى أَنْ يُقَامَ الرَّجُلُ مِنْ مَجْلِسِهِ وَيَجْلِسَ فِيهِ آخَرُ وَلَكِنْ تَفَسَّحُوا وَتَوَسَّعُوا وَكَانَ ابْنُ عُمَرَ يَكْرَهُ أَنْ يَقُومَ الرَّجُلُ مِنْ مَجْلِسِهِ ثُمَّ يَجْلِسَ مَكَانَهُ
“അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ഒരാൾ തന്റെ സീറ്റിൽനിന്ന് എഴു ന്നേൽപ്പിക്കപ്പെടുന്നതും അവിടെ മറ്റൊരാൾ ഇരിക്കുന്നതും വിരോധിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ ഇടം നൽകുകയും വിശാലത നൽകുകയും ചെയ്യുക. ഇബ്നു ഉമർ ഒരാളെ തന്റെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും അവിടെ ഇരിക്കുന്നതും വെറുത്തിരുന്നു”   (ബുഖാരി)
 
സദസ്സിൽനിന്ന് എഴുന്നേൽക്കുന്നവൻ
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ قَامَ مِنْ مَجْلِسِهِ ثُمّ رَجَعَ إِلَيْهِ فَهُوَ أَحَقّ بِهِ
“വല്ലവനും തന്റെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കുകയും ശേ ഷം അതിലേക്ക് മടങ്ങുകയുമായാൽ ആ സീറ്റിന് ഏറ്റവും അർ ഹൻ അവൻ തന്നെയാണ്.”   (മുസ്‌ലിം)
 
മറ്റുള്ളവർക്ക് ഇടം നൽകുക
يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ   (المجادلة: ١١)
“സത്യവിശ്വാസികളേ, നിങ്ങൾ സദസ്സുകളിൽ സൗകര്യപ്പെടുത്തികൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാൽ നിങ്ങൾ സൗകര്യപ്പെട ത്തികൊടുക്കണം. എങ്കിൽ അല്ലാഹു നിങ്ങൾക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്….” (ഖുർആൻ 58: 11)
 
രണ്ടാളുകൾക്കിടയിൽ ഇടമുണ്ടാക്കരുത്
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ  ൽനിന്ന്   നിവേദനം.  അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَحِلُّ لِرَجُلٍ أَنْ يُفَرِّقَ بَيْنَ اثْنَيْنِ إِلَّا بِإِذْنِهِمَا
“രണ്ടാളുകൾക്കിടയിൽ അവരുടെ അനുവാദമില്ലാതെ വിടവുണ്ടാക്കുന്നത് ഒരാൾക്കും അനുവദനീയമല്ല.”     ( മുസ്നദുഅഹ്മദ്. അർനാഉൗത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)
രണ്ടാളുകൾക്കിടയിൽ ഇടമുണ്ടാക്കിക്കൊടുക്കരുത്
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ  ൽനിന്ന്   നിവേദനം.  അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لاَ يُجْلسُ بَيْنَ رَجُلَيْنِ إِلاَّ بِإذْنِهِمَا
“രണ്ടാളുകൾക്കിടയിൽ അവരുടെ അനുവാദമില്ലാതെ ഒരാൾ ഇരുത്തപ്പെടാവതല്ല”  (സുനനു അബീദാവൂദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
 
മജ്ലിസ് അവസാനിക്കുന്നിടത്ത് ഇരിക്കുക
ജാബിർ ഇബ്നു സമുറഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന്   നിവേദനം.
كُنَّا إِذَا أَتَيْنَا النَّبِيَّ ‎ﷺ  جَلَسَ أَحَدُنَا حَيْثُ يَنْتَهِي
“ഞങ്ങൾ നബി ‎ﷺ  യുടെ അടുക്കൽ എത്തിയാൽ ഞങ്ങൾ സദസ്സ് അവസാനിച്ചിടത്ത് ഇരിക്കുമായിരുന്നു.”  (മുസ്നദുഅഹ്മദ്. അർനാഉൗത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)
 
ഹൽക്വഃയുടെ മദ്ധ്യത്തിൽ ഇരിക്കരുത്
ഹുദയ്ഫഃ ഇബ്നുൽയമാനി رَضِيَ اللَّهُ عَنْهُ ൽനിന്ന്   നിവേദനം.
أنَّ رسول الله ‎ﷺ  لَعَنَ مَنْ جَلَسَ وَسَطَ الحَلْقَةِ. 
അല്ലാഹുവിന്റെ റസൂൽ رَضِيَ اللَّهُ عَنْهُ  ഹൽക്വഃയുടെ മദ്ധ്യത്തിൽ ഇരിക്കുന്നവനെ ശപിച്ചിരിക്കുന്നു.”  (ഇമാം അബൂദാവൂദ് ഹസനായ സനദിൽ നിവേദനം ചെയ്തു). (രിയാദ്വു സ്സ്വാലിഹീൻ നോക്കുക) 
അബൂമിജ്ലസി رَضِيَ اللَّهُ عَنْهُ  ൽനിന്ന്   നിവേദനം.
أنَّ رَجُلًا قَعَدَ وَسَطَ حَلْقَةٍ، فَقَالَ حُذَيْفَةُ: مَلْعُونٌ عَلَى لِسَانِ مُحَمَّدٍ ‎ﷺ  أَوْ لَعَنَ اللهُ عَلَى لِسَانِ مُحَمَّدٍ  ‎ﷺ  مَنْ جَلَسَ وَسَطَ الحَلْقَةِ. 
“ഒരു വ്യക്തി ഹൽക്വഃയുടെ മദ്ധ്യത്തിൽ ഇരുന്നു. അപ്പോൾ ഹുദ യ്ഫഃ പറഞ്ഞു: ഹൽക്വഃയുടെ മദ്ധ്യത്തിൽ ഇരിക്കുന്നവൻ മുഹമ്മദ് ‎ﷺ  നാവിനാൽ ശപിക്കപ്പെട്ടവനാണ്. അല്ലെങ്കിൽ അവനെ അല്ലാഹു മുഹമ്മദ ‎ﷺ  യുടെ നാവിലൂടെ ശപിച്ചിരിക്കുന്നു.” (സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സംസാരം കട്ടുകേൾക്കരുത്
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
…..وَمَنِ اسْتَمَعَ إِلَى حَدِيثِ قَوْمٍ وَهُمْ لَهُ كَارِهُونَ أَوْ يَفِرُّونَ مِنْهُ ، صُبَّ فِى أُذُنِهِ الآنُكُ يَوْمَ الْقِيَامَةِ
“…..ഒരുവിഭാഗം ഒരാളോട് അനിഷ്ടമുള്ളവരായിരിക്കെ അല്ലെങ്കിൽ അവനിൽനിന്ന് ഒഴിഞ്ഞു പോകുന്നവരായിരിക്കെ അവൻ അവരു ടെ സംസാരത്തിലേക്ക് കാതുകൊടുത്താൽ അവന്റെ ചെവിയിൽ അന്ത്യനാളിൽ ഉരുക്കിയ ഇയ്യം ഒഴിക്കപ്പെടുന്നതാണ്.”  (ബുഖാരി)
 
കൂടെയുള്ളവനെ കൂടാതെ സ്വകാര്യം പറയരുത്
ശക്വീക്വ് ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ  യിൽ നിന്ന്   നിവേദനം. നബി ‎ﷺ  പറഞ്ഞു:
لَا يَتَنَاجَى اثْنَانِ دُونَ الثَّالِثِ فَإِنَّ ذَلِكَ يُحْزِنُهُ
“മൂന്നാമനെ കൂടാതെ രണ്ടാളുകൾ പരസ്പരം സ്വകാര്യം പറയരുത്; കാരണം അത് അവനു ദുഃഖമുണ്ടാക്കും” (മുസ്‌ലിം)
 
ചിരി അധികമാവരുത്
അബൂഹുറയ്റഃ ‎ﷺ  യിൽ നിന്ന്   നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
….وَلَا تُكْثِرْ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ….
“…..താങ്കൾ ചിരി വർദ്ധിപ്പിക്കരുത്. കാരണം ചിരിയുടെ ആധിക്യം ഹൃദയത്തെ നിർജ്ജീവമാക്കും….”    (സുനനു അബീദാവൂദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)
 
ഏമ്പക്കം നിയന്ത്രിക്കണം
അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു വ്യക്തി തികട്ടുന്നത് കണ്ട വേളയിൽ ഇപ്രകാരം പറഞ്ഞു: 
كُفَّ عَنَّا جُشَاءَكَ فَإِنَّ أَكْثَرَهُمْ شِبَعًا فِى الدُّنْيَا أَطْوَلُهُمْ جُوعًا يَوْمَ الْقِيَامَةِ
“താങ്കളുടെ ഇൗ ഏമ്പക്കം നമ്മിൽനിന്ന് ഒതുക്കി നിറുത്തുക. നിശ്ചയം ദുനിയാവിൽ ആളുകളിൽ ഏറ്റവും കൂടുതൽ വയറു നിറച്ചവൻ അന്ത്യനാളിൽ ഏറ്റവും ദീർഘമായി വിശക്കുന്നവനായിരിക്കും.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ആവശ്യപ്പെട്ടാൽ പിരിഞ്ഞു പോകുക
وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ‎﴿١١﴾‏ (المجادلة: ١١)
“…നിങ്ങൾ എഴുന്നേറ്റുപോകണമെന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴു ന്നേറ്റുപോകണം….” (ഖുർആൻ  58: 11)
 
സദസ്സ് പിരിയുമ്പോൾ
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ جَلَس في مَجْلِسٍ فَكَثُرَ فيهِ لَغَطُهُ، فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ: سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ إِلاّ غُفِرَ لَهُ مَا كَانَ في مَجْلِسِهِ ذَلِكَ 
 
ഒരാൾ ഒരു സദസ്സിൽ ഇരിക്കുകയും അവിടെ കോലാഹലങ്ങൾ വർദ്ധിക്കുകയും ചെയ്തു. അവൻ ആ സദസ്സിൽനിന്ന് എഴുന്നേൽ ക്കുന്നതിന് മുമ്പ്: 
سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
ഇങ്ങനെ പറഞ്ഞുവെങ്കിൽ, അവൻ ആ മജ്ലിസിൽനിന്ന് പോകു ന്നതിനുമുമ്പ് അവന്റെ പാപങ്ങൾ അവന് പൊറുത്തു കൊടുക്ക പ്പെടാതിരിക്കില്ല.  (സുനനുത്തിർമുദി. അൽബാനി സഹീഹെന്ന് വിശേഷിപിച്ചു)
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്നും അബൂബർസഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നു മുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
ذَلِكَ كَفَّارَةٌ لِمَا يَكُونُ في اْلـمَجْلِسِ 
“മജ്ലിസിൽ ഉണ്ടാകുന്ന(തെറ്റുകൾക്കുള്ള) പ്രായശ്ചിത്തമാകുന്നു അത്.”   (മുസ്തദ്റകുഹാകിം. ഇമാം ഹാകിം സഹീഹെന്ന് വിശേഷിപിച്ചു)
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  താഴെ വരുന്ന വചനങ്ങൾ കൊണ്ട് ദുആ ചെയ്യാതെ വള രെ വിരളമായേ സദസ്സിൽനിന്ന് എഴുന്നേറ്റിരുന്നുള്ളൂ (സുനനുത്തിർമുദി. ഇമാം തിർമുദി ഹസനെന്ന് വിശേഷിപ്പിച്ചു)
اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بأسْمَاعِنا، وَأَبْصَارِنَا، وقُوَّتِنَا مَا أحْيَيْتَنَا، وَاجْعَلْهُ الوارثَ مِنَّا، وَاجْعَلْ ثَأرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا. 
അല്ലാഹുവേ, ഞങ്ങൾക്കും ഞങ്ങൾ നിന്നോടു തെറ്റു പ്ര വർത്തിക്കുന്നതിനും ഇടയിൽ മറയിടുന്ന നിന്നോടുള്ള പേടിയും നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന നിനക്കുള്ള അ നുസരണവും ഭൗതിക ജീവിതത്തിലെ വിപത്തുകൾ നീ ഞങ്ങൾ ക്ക് നിസാരമാക്കിത്തരുന്ന ദൃഢവിശ്വാസവും നീ ഞങ്ങൾക്കു ക നിയേണമേ.
ഞങ്ങളുടെ കേൾവികളിലും കാഴ്ചകളിലും ശക്തികളിലും ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും നീ ഞങ്ങൾക്ക് സുഖമേ കേണമേ. പ്രസ്തുത സുഖം നീ ഞങ്ങൾക്ക് ശേഷിപ്പിക്കുകയും സം രക്ഷിക്കുകയും ചെയ്യേണമേ. 
ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് അന്യായം ചെയ്ത വർക്കെതിരിൽ മാത്രമാക്കേണമേ.
ഞങ്ങളോടു ശത്രുതവെച്ചവർക്കെതിരിൽ നീ ഞങ്ങളെ സ ഹായിക്കേണമേ.
ഞങ്ങളുടെ മുസ്വീബത്ത് നീ ഞങ്ങളുടെ ദീനിൽ(ദീനീ നി ഷ്ഠയെ കെടുത്തുന്നതും പോക്കുന്നതും) ആക്കരുതേ.
ഞങ്ങളുടെ ഏറ്റവും വലിയ വിചാരവും വിജ്ഞാനത്തിന്റെ ലക്ഷ്യവും നീ ദുനിയാവ് ആക്കരുതേ.
ഞങ്ങളോടു കരുണ കാണിക്കാത്തവർക്ക് നീ ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ.  
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts