ആഥിത്യം ഇസ്ലാമികമായ മര്യാദയും മതവിധിയുമാണ്. നബിപുങ്കവന്മാരുടെ മഹനീയ സ്വഭാവങ്ങളിൽപെട്ടതാണ് അത്. ഇബ്രാഹീം നബി ﷺ യുടേയും ലൂത്വ് നബിയുടേയും ചരിത്രം വിശുദ്ധക്വുർആൻ വിവരിച്ചതിൽ നിന്ന് അതു നമുക്ക് മനസിലാ ക്കാം. ഇബ്റാഹീംനബിയുടെ സ്വഭാവ മഹിമ ഇൗ വിഷയത്തിൽ വഴിയെ വായിക്കാം.
നബി ﷺ യുടെ സവിശേഷസ്വഭാവമായിരുന്നു അഥിതികളെ സൽകരിക്കൽ. വഹ്യ് ലഭിച്ച ആദ്യനാളിൽ ഭയപെട്ടും പനിപിടി ച്ചും ഭാര്യ ഖദീജഃ رَضِيَ اللَّهُ عَنْها യുടെ അടുക്കലെത്തിയ തിരുനബി ﷺ യെ സമാശ്വസിപ്പിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്:
كَلَّا أَبْشِرْ فَوَاللَّهِ لَا يُخْزِيكَ اللَّهُ أَبَدًا فَوَاللَّهِ إِنَّكَ لَتَصِلُ الرَّحِمَ وَتَصْدُقُ الْحَدِيثَ وَتَحْمِلُ الْكَلَّ وَتَكْسِبُ الْمَعْدُومَ وَتَقْرِي الضَّيْفَ وَتُعِينُ عَلَى نَوَائِبِ الْحَقِّ
“ഒരിക്കലും ഭയപ്പെടേണ്ട. താങ്കൾ സന്തോഷിക്കുക. അല്ലാഹുവാണേ അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം ചാർത്തുന്നു. വർത്തമാനത്തിൽ സത്യസന്ധത പുലർത്തുന്നു. ഭാരം പേറുന്നവന്റെ ഭാരംതാങ്ങുന്നു. ധനം നിഷേ ധിക്കപെട്ടവന് നേടിക്കൊടുക്കുന്നു. അഥിതിയെ സൽകരിക്കുന്നു. ആപത്തുകളിൽ സഹായം നൽകുകയും ചെയ്യുന്നു.” (ബുഖാരി)
ക്ഷണം സ്വീകരിക്കൽ ഇസ്ലാമിക വിധി
ക്ഷണം സ്വീകരിക്കൽ നിർബന്ധമാണെന്നറിയിക്കുന്ന തെ ളിവുകൾ വന്നിരിക്കുന്നു. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ رَدُّ السَّلَامِ وَعِيَادَةُ الْمَرِيضِ وَاتِّبَاعُ الْجَنَائِزِ وَإِجَابَةُ الدَّعْوَةِ وَتَشْمِيتُ الْعَاطِسِ
“ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിന്റെമേൽ ബാധ്യതയായി അ ഞ്ചു കാര്യങ്ങളുണ്ട്. സലാം മടക്കുക, രോഗിയെ സന്ദർശിക്കുക, ജ നാസകളെ പിൻതുടരുക, ക്ഷണത്തിനു ഉത്തരമേകുക, തുമ്മിയ വനുള്ള തശ്മീത്.” (ബുഖാരി)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
شَرُّ الطَّعَامِ طَعَامُ الْوَلِيمَةِ يُمْنَعُهَا مَنْ يَأْتِيهَا وَيُدْعَى إِلَيْهَا مَنْ يَأْبَاهَا وَمَنْ لَمْ يُجِبْ الدَّعْوَةَ فَقَدْ عَصَى اللَّهَ وَرَسُولَهُ.
“വലീമഃയിലേക്ക് വരുന്നവർ(സാധുക്കൾ) തടയപ്പെടുകയും അതി ലേക്ക് ക്ഷണിക്കപെട്ടാൽ വിസമ്മതിക്കുന്നവർ(ധനികന്മാർ) ക്ഷണി ക്കപ്പെടുകയും ചെയ്യുന്ന വലീമഃയുടെ ഭക്ഷണമാകുന്നു ഏറ്റവും മോശമായ ഭക്ഷണം. വല്ലവനും ക്ഷണത്തിനുത്തരമേകിയില്ലങ്കിൽ അവൻ അല്ലാഹുവേയും അവന്റെ തിരുദൂതനേയും ധിക്കരിച്ചിരി ക്കുന്നു.” (മുസ്ലിം)
ഇസ്ലാമിക ലോകത്തെ ഭൂരിപക്ഷം പണ്ഡിതന്മാരും ഉപരി സൂചിത ഹദീഥിന്റെ വെളിച്ചത്തിൽ വിവാഹ സൽകാരത്തിലേക്കു ള്ള ക്ഷണത്തിന് ഉത്തരമേകൽ നിർബന്ധമാണ് എന്ന പക്ഷക്കാ രാണ്. എന്നാൽ ഇതര ക്ഷണങ്ങൾക്ക് ഉത്തരമേകൽ സുന്നത്താ ണ് എന്നതാണ് അവരുടെ അഭിപ്രായം.
ക്ഷണം തിരസ്കരിക്കാവുന്നത് എപ്പോൾ?
സ്വീകരിക്കൽ നിർബന്ധമായ ക്ഷണമായാലും സ്വീകരി ക്കൽ സുന്നത്തായ ക്ഷണമായാലും അവ തിരസ്കരിക്കുന്നതിന് ചില നിബന്ധനകളുണ്ട്:
ഒന്ന്: ക്ഷണിതാവ് ബഹിഷ്കരണം നിർബന്ധമോ സുന്നത്തോ ആയ വ്യക്തിയാവുക.
രണ്ട്: ക്ഷണിക്കപ്പെടുന്ന സ്ഥലത്ത് തിന്മയുണ്ടാകാതിരിക്കുക. അവിടം തിന്മയുണ്ടെങ്കിൽ അതിനെ നീക്കുവാൻ സാധി ക്കുമെങ്കിൽ അതിൽ പങ്കെടുക്കൽ രണ്ട് കാരണങ്ങളാൽ നിർബ ന്ധമാണ്.
1. ക്ഷണത്തിനു ഉത്തരമേകുക.
2. തിന്മ തടയുക.
തിന്മ ഒഴിവാക്കുവാൻ സാധ്യമല്ലെങ്കിൽ പങ്കെടുക്കൽ നിഷിദ്ധമാണ്.
മൂന്ന്: ക്ഷണിതാവ് മുസ്ലിമായിരിക്കുക. മുസ്ലിമല്ലെങ്കിൽ ഉത്തരമേകൽ നിർബന്ധമില്ല. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
حَقُّ الْمُسْلِمِ عَلَى الْمُسْلِمِ …..وَإِجَابَةُ الدَّعْوَةِ …..
“ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിന്റെമേൽ ബാധ്യതയായി അ ഞ്ച് കാര്യങ്ങളുണ്ട്….. ക്ഷണത്തിനു ഉത്തരമേകുക,.. ” (ബുഖാരി)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…..وَإِذَا دَعَاكَ فَأَجِبْهُ…..
“…അവൻ താങ്കളെ ക്ഷണിച്ചാൽ താങ്കൾ ഉത്തരമേകുക…”
നാല്: ക്ഷണിതാവിന്റെ സമ്പാദ്യം ഹറാമായത് ആകാതിരിക്കു ക. കാരണം അത്തരക്കാർക്ക് ഉത്തരമേകൽ താങ്കൾ ഹറാമുതി ന്നുന്നതിനെ അനിവാര്യമാക്കും. അത് അനുവദനീയമല്ല. ഇതാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
മറ്റു ചിലർ പറഞ്ഞു: സമ്പാദ്യത്തിൽ ഹറാമായതിന്റെ പാപം സ മ്പാദിച്ചവനു മാത്രമാണ്. സമ്പാദിച്ചവനിൽനിന്ന് അത് ഹലാലായ മാർഗത്തിൽ എടുത്തവന് അതിന്റെ പാപമില്ല. എന്നാൽ മദ്യം, കവർന്നെടുത്തത് പോലുള്ള ആ വസ്തു തന്നെ ഹറാമായവ ഇ തിൽനിന്ന് വ്യത്യസ്തമാണ്. ഇൗ അഭിപ്രായവും മുഖവിലക്കെടുക്ക പ്പെടേണ്ടതും ശക്തവുമാണ്. അതിനുള്ള തെളിവുകൾ:
• നബി ﷺ തന്റെ കുടുംബത്തിന് ജൂതനിൽനിന്ന് ഭക്ഷണം വാങ്ങിയത്.
• നബി ﷺ ഖയ്ബറിൽ വെച്ച് ജൂതസ്ത്രീ സമ്മാനിച്ച ആടു മാം സം ഭക്ഷിച്ചത്.
• നബി ﷺ ജൂതന്റെ ക്ഷണം സ്വീകരിച്ചത്.
• ജൂതന്മാർ പലിശ സ്വീകരിക്കുകയും ഹറാം തിന്നുകയും ചെ യ്യുന്നത് അറിയപെട്ടതാണല്ലോ.
• ബരീറഃ رَضِيَ اللَّهُ عَنْهُ ക്കു സ്വദകഃയായി നൽകപെട്ട മാംസത്തെ കുറിച്ച് നബി ﷺ പറഞ്ഞത് ഇൗ അഭിപ്രായത്തെ ശക്തിപെടു ത്തിയേക്കും. നബി ﷺ പറഞ്ഞു:
هَذَا لبَرِيرَةَ صَدَقَةٌ وَلَنَا هَدِيَّةٌ
“ഇത് ബരീറഃക്കു സ്വദക്വഃയാണ്. നമുക്ക് ഹദിയ്യയുമാണ്.” (മുസ്നദുഅഹ്മദ്. അർനാഉൗത്വ് സ്വഹീഹെന്നു വിശേഷിപ്പിച്ചു)
അഞ്ച്: മറ്റൊരു നിർബന്ധകർമ്മത്തേയോ അല്ലെങ്കിൽ ക്ഷണത്തിനു ഉത്തരമേകുക എന്നതിനേക്കാൾ ബാധ്യതയായ മ റ്റൊരു കർമ്മത്തേയോ നഷ്ടപെടുത്തുന്നതിനെ ക്ഷണം സ്വീകരി ക്കുന്നത് ഉൾകൊള്ളാതിരിക്കുക.
ആറ്: തന്റെ സാന്നിദ്ധ്യത്തിനു തന്റെ കുടുംബക്കാർ ആ വശ്യക്കാരായിരിക്കെ അവരോട് വേർപിരിയുക, ക്ഷണം സ്വീകരി ക്കുവാൻ യാത്രചെയ്യേണ്ടിവരിക തുടങ്ങിയുള്ള പ്രയാസങ്ങളെ ഉത്തരമേകൽ ഉൾകൊള്ളാതിരിക്കുക
നോമ്പുകാരൻ ക്ഷണിക്കപെട്ടാൽ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِذَا دُعِيَ أَحَدُكُمْ فَلْيُجِبْ فَإِنْ كَانَ صَائِمًا فَلْيُصَلِّ وَإِنْ كَانَ مُفْطِرًا فَلْيَطْعَمْ
“നിങ്ങളിലൊരാൾ ക്ഷണിക്കപെട്ടാൽ അവൻ ഉത്തമേകട്ടേ. അവൻ നോമ്പുകാരനാണെങ്കിൽ അവൻ സ്വലാത്ത് നിർവഹിക്കട്ടെ(ദുആ ചെയ്യട്ടേ.) നോമ്പുകാരനല്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കട്ടെ.” (മുസ്ലിം)
അബൂസഇൗദ് ഒരു ഭക്ഷണം ഒരുക്കുകയും അതിലേക്ക് നബി ﷺ യേയും സ്വഹാബികളേയും ക്ഷണിക്കുകയും ചെയ്തു. ഒരാൾ പറഞ്ഞു: ഞാൻ നോമ്പുകാരനാണ്. അപ്പോൾ തിരുനബി ﷺ പറഞ്ഞു:
صَنَعَ لَكَ أَخُوكَ طَعَامًا وَتَكَلَّفَ لَكَ أَخُوكَ أَفْطِرْ وَصُمْ يَوْمًا آخَرَ مَكَانَهُ
“താങ്കളുടെ സഹോദരൻ താങ്കൾക്കായി ഭക്ഷണം ഒരുക്കിയിരി ക്കുന്നു. താങ്കളുടെ സഹോദരൻ താങ്കൾക്കായി ബുദ്ധിമുട്ടിയിരി ക്കുന്നു. നോമ്പുമുറിക്കുക. അതിന്റെ സ്ഥാനത്ത് മറ്റൊരു ദിനം നോമ്പെടുക്കുക.” (സുനനുദ്ദാറക്വുത്വ്നി. ഇബ്നുഹജർ ഹസൻ എന്ന് വിശേഷിപ്പിച്ചു)
ഇമാം നവവി പറഞ്ഞു: “എന്നാൽ നോമ്പുകാരൻ ക്ഷ ണിക്കപെട്ടാൽ ഭക്ഷണം കഴിക്കൽ നിർബന്ധമില്ല എന്നതിൽ യാ തൊരു അഭിപ്രായ വ്യത്യാസവുമില്ല. എന്നാൽ അവന്റേത് നിർബ ന്ധ നോമ്പാണെങ്കിൽ ഭക്ഷണം കഴിക്കൽ അവനു അനുവദനീയ മല്ല. കാരണം നിർബന്ധമായതിൽനിന്ന് പുറത്തുപോകൽ അനു വദനീയമല്ല. നോമ്പ് സുന്നത്തയതാണെങ്കിൽ നോമ്പു മുറിക്ക ലും ഉപേക്ഷിക്കലും അവനു അനുവദനീയമാണ്. ഭക്ഷണം ഒരുക്കി യവന് അഥിതിയുടെ നോമ്പ് പ്രയാസകരമാകുമെങ്കിൽ അപ്പോൾ ഏറ്റവും ശ്രേഷ്ഠമായത് നോമ്പുമുറിക്കലാകുന്നു. അതില്ലായെ ങ്കിൽ നോമ്പ് പൂർത്തീകരിക്കലുമാകുന്നു” (ശറഹു മുസ്ലിം)
അഥിതിയെ ആദരിക്കുന്നതിന്റെ സമയ പരിധി
അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ പറയുന്നു. നബി ﷺ ഇപ്രകാരം പറയു ന്ന വേളയിൽ എന്റെ രണ്ടു ചെവികൾ കേൾക്കുകയും ഇരു നേത്രങ്ങൾ കാണുകയും ചെയ്തു. നബി ﷺ പറഞ്ഞു:
مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ قَالَ وَمَا جَائِزَتُهُ يَا رَسُولَ اللَّهِ قَالَ يَوْمٌ وَلَيْلَةٌ وَالضِّيَافَةُ ثَلَاثَةُ أَيَّامٍ فَمَا كَانَ وَرَاءَ ذَلِكَ فَهُوَ صَدَقَةٌ عَلَيْهِ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ തന്റെ അയൽ വാസിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസി ക്കുന്നവൻ അതിഥിക്കുള്ള ജാഇസത്ത്(ആദ്യത്തെ ഒരു രാവും പക ലുമുള്ള സൽകാരം) നന്നാക്കി അവനെ ആദരിക്കട്ടെ. ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ജാഇസത്തിന്റെ (സമയം) ഏതാണ്? നബി ﷺ അരുളി: ഒരു പകലും രാത്രിയും. അതിഥിയെ സൽക്കരി ക്കൽ മൂന്നു ദിവസമാണ്. അതിന് അപ്പുറമുള്ളത് അഥിതിക്കുള്ള ദാ നധർമ്മമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ നല്ലതു പറയട്ടെ അല്ലെങ്കിൽ മൗനം ദീക്ഷിക്കട്ടെ.” (ബുഖാരി)
അഥിതിയെ സൽകരിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ فَلا يُؤْذِ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ فَلْيَقُلْ خَيْراً أوْ لِيَصْمُتْ
“അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ തന്റെ അയൽ വാസിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസി ക്കുന്നവൻ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യനാളി ലും വിശ്വസിക്കുന്നവൻ നല്ലതു പറയട്ടെ. അല്ലെങ്കിൽ മൗനം ദീക്ഷി ക്കട്ടെ.” (ബുഖാരി)
ആഥിത്യം നൽകിയില്ലങ്കിൽ
ഉക്വ്ബത് ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. ഞങ്ങൾ ചോദിച്ചു:
يَا رَسُولَ اللهِ، إِنَّكَ تَبْعَثُنَا، فَنَنْزِلُ بِقَوْمٍ فَلا يَقْرُونَنَا، فَمَا تَرَى؟ فَقَالَ لَنَا رَسُولُ اللهِ ﷺ : إِنْ نَزَلْتُمْ بِقَوْمٍ فَأمَرُوا لَكُمْ بِمَا يَنْبَغِي لِلضَّيْفِ فَاقْبَلُوا، فَإِنْ لَمْ يَفْعَلُوا، فَخُذُوا مِنْهُمْ حَقَّ الضَّيْفِ الَّذِي يَنْبَغِي لَهُمْ
“അല്ലാഹുവിന്റെ തിരുദൂതരേ, താങ്കൾ ഞങ്ങളെ നിയോഗിച്ചയ ക്കുന്നു. ഞങ്ങൾ വല്ല ജനവിഭാഗത്തിലും ചെന്നിറങ്ങിയാൽ അവർ ഞങ്ങളെ സൽകരിക്കുന്നില്ല. താങ്കളുടെ അഭിപ്രായമെന്താണ്? അ പ്പോൾ അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളോടു പറഞ്ഞു: നിങ്ങൾ ഒരു ജനവിഭാഗത്തിൽ ചെന്നിറങ്ങുകയും അവർ ഒരു അഥിതിക്ക് അനിവാര്യമായത് നിങ്ങൾക്കായി കൽപിക്കുകയും ചെയ്താൽ അതു നിങ്ങൾ സ്വീകരിക്കുക. അവർ അപ്രകാരം ചെയ്തില്ലായെ ങ്കിൽ അവരുടെമേൽ ബാധ്യതയായ അഥിതിയുടെ അവകാശം നി ങ്ങൾ എടുത്തുകൊള്ളുക.” (ബുഖാരി)
അഥിതിയോടൊപ്പം ക്ഷണിക്കപ്പെടാത്തവരുണ്ടായാൽ
അൻസ്വാരികളിൽപെട്ട അബൂശുഎെബ് رَضِيَ اللَّهُ عَنْهُ എന്ന ഒരു വ്യ ക്തി നബി ﷺ യുടെ മുഖത്ത് വിശപ്പ് കണ്ടപ്പോൾ തന്റെ ഭൃത്യനോട് ഒരു ഭക്ഷണം ഒരുക്കുവാൻ ആവശ്യപ്പെടുകയും അതിലേക്ക് തിരു നബി ﷺ യെ ക്ഷണിക്കുകയും ചെയ്തു. നബി ﷺ യെ ഒരു വ്യക്തി അനുഗമിക്കുകയുണ്ടായി. ആഥിതേയനായ അബൂശുഎെബിനോ ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَا أَبَا شُعَيْبٍ إِنَّ رَجُلًا تَبِعَنَا فَإِنْ شِئْتَ أَذِنْتَ لَهُ وَإِنْ شِئْتَ تَرَكْتَهُ قَالَ لَا بَلْ أَذِنْتُ لَهُ
“അബൂശുഎെബ്, നിശ്ചയം ഒരു വ്യക്തി നമ്മെ പിന്തുടർന്നിരിക്കു ന്നു. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് അനുവാദം നൽകുക. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ അദ്ദേഹത്തെ വിട്ടേ ക്കുക. അബൂശുഎെബ് പറഞ്ഞു: ഇല്ല, അദ്ദേഹത്തിന് ഞാൻ അ നുവാദം നൽകിയിരിക്കുന്നു.” (ബുഖാരി)
ഏറ്റവും മോശമായ സൽക്കാരം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
شَرُّ الطَّعَامِ طَعَامُ الْوَلِيمَةِ يُمْنَعُهَا مَنْ يَأْتِيهَا وَيُدْعَى إِلَيْهَا مَنْ يَأْبَاهَا…..
“വലീമഃയിലേക്ക് വരുന്നവർ(സാധുക്കൾ) തടയപ്പെടുകയും അതി ലേക്ക് ക്ഷണിക്കപെട്ടാൽ വിസമ്മതിക്കുന്നവർ(ധനികന്മാർ) ക്ഷണി ക്കപ്പെടുകയും ചെയ്യുന്ന വലീമഃയുടെ ഭക്ഷണമാകുന്നു ഏറ്റവും മോശമായ ഭക്ഷണം…” (മുസ്ലിം)
സമ്മാനങ്ങൾ കൈമാറൽ
ആഇശഃ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:
تَهَادَوْا فَإِنَّ الْهَدِيَّةَ تُذْهِبُ وَغَرَ الصَّدْرِ…..
“അന്യോന്യം സമ്മാനങ്ങൾ നൽകുക, എന്തുകൊണ്ടന്നാൽ സ മ്മാനങ്ങൾ നെഞ്ചകത്തെ പക എടുത്തുകളയുന്നു.” (മുസ്നദുഅഹ്മദ്, അർനാഉൗത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)
സൽകാരം ഹൃദ്യമാകണം
هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ ﴿٢٤﴾ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ ﴿٢٥﴾ فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾ (الذاريات: ٢٤ – ٢٧)
“ഇബ്രാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാർത്ത നി നക്കു വന്നുകിട്ടിയിട്ടുണ്ടോ? അവർ അദ്ദേഹത്തിന്റെ അടുത്തു ക ടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങൾ) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയിൽ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അ വരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ തിന്നു ന്നില്ലേ?” (ഖുർആൻ 51: 24-27)
وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ ﴿٦٩﴾ ( هود: ٦٩)
“നമ്മുടെ ദൂതന്മാർ ഇബ്രാഹീമിന്റെ അടുത്ത് സന്തോഷവാർത്ത യും കൊണ്ട് വരികയുണ്ടായി. അവർ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു; സലാം. വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു.” (ഖുർആൻ 11: 69)
സൽകാരത്തിൽ ദുർവ്യയം പാടില്ല
ഏതുകാര്യത്തിലും ദുർവ്യയം ഇസ്ലാമിൽ വിരോധിക്കപ്പെ ട്ടിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
وَلَا تُبَذِّرْ تَبْذِيرًا ﴿٢٦﴾ إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا ﴿٢٧﴾ (الإسراء: ٢٦، ٢٧)
“…നീ (ധനം) ദുർവ്യയം ചെയ്ത് കളയരുത്. തീർച്ചയായും ദുർവ്യ യം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാ ച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.” (ഖുർആൻ 17: 2627)
ഇൗ വിരോധം സൽകാരത്തിന്റെ വിഷയത്തിലും ബാധക മാണ്. അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
كُنَّا عِنْدَ عُمَرَ فَقَالَ نُهِينَا عَنْ التَّكَلُّفِ
ഞങ്ങൾ ഉമറി رَضِيَ اللَّهُ عَنْهُ ന്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: തകല്ലുഫിനെതൊട്ട്(അഥിതിക്കുവേണ്ടി തന്റെ കഴിവിനപ്പുറം ചെല വഴിക്കൽ) ഞങ്ങൾ വിരോധിക്കപെട്ടിരിക്കുന്നു.” (ബുഖാരി)
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പ റയുന്നത് ഞാൻ കേട്ടു:
طَعَامُ الْوَاحِدِ يَكْفِي الِاثْنَيْنِ وَطَعَامُ الِاثْنَيْنِ يَكْفِي الْأَرْبَعَةَ وَطَعَامُ الْأَرْبَعَةِ يَكْفِي الثَّمَانِيَةَ
“ഒരാളുടെ ഭക്ഷണം രണ്ടുപേർക്കു മതിയാകും. രണ്ടുപേരുടെ ഭ ക്ഷണം നാലുപേർക്കു മതിയാകും. നാലു പേരുടെ ഭക്ഷണം എട്ടു പേർക്കുമതിയാകും.” (മുസ്ലിം)
വലിയവരെ മുന്തിപ്പിക്കണം
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
أَرَانِي أَتَسَوَّكُ بِسِوَاكٍ فَجَاءَنِي رَجُلَانِ أَحَدُهُمَا أَكْبَرُ مِنْ الْآخَرِ فَنَاوَلْتُ السِّوَاكَ الْأَصْغَرَ مِنْهُمَا فَقِيلَ لِي كَبِّرْ فَدَفَعْتُهُ إِلَى الْأَكْبَرِ مِنْهُمَا
((ഞാൻ സ്വപ്നത്തിൽ ഒരു മിസ്വാകുകൊണ്ട് ദന്തശുദ്ധി വരു ത്തുന്നതായി കണ്ടു. അപ്പോൾ രണ്ടുപേർ എന്റെ അടുക്കൽ വ ന്നു. രണ്ടിൽ ഒരാൾ അപരനേക്കാൾ മുതിർന്നവനാണ്. ഞാൻ അവരിൽ ചെറിയയാൾക്ക് മിസ്വാക് നൽകി. അപ്പോൾ എന്നോടു പറയപെട്ടു: മുതിർന്നയാളെ മുന്തിപ്പിക്കുക. ഞാൻ മിസ്വാക്ക് അ വരിൽ മുതിർന്നയാൾക്ക് നൽകി.” (മുസ്ലിം)
വലതു ഭാഗം മുന്തിപ്പിക്കണം
സഹ്ല് ഇബ്നു സഅ്ദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
أَنَّ رَسُولَ اللَّهِ ﷺ أُتِيَ بِشَرَابٍ فَشَرِبَ مِنْهُ وَعَنْ يَمِينِهِ غُلَامٌ وَعَنْ يَسَارِهِ الْأَشْيَاخُ فَقَالَ لِلْغُلَامِ أَتَأْذَنُ لِي أَنْ أُعْطِيَ هَؤُلَاءِ فَقَالَ الْغُلَامُ وَاللَّهِ يَا رَسُولَ اللَّهِ لَا أُوثِرُ بِنَصِيبِي مِنْكَ أَحَدًا قَالَ فَتَلَّهُ رَسُولُ اللَّهِ ﷺ فِي يَدِهِ
“അല്ലാഹുവിന്റെ റസൂലി ﷺ ലേക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. നബി ﷺ അതിൽനിന്ന് കുടിച്ചു. നബി ﷺ യുടെ വലതുഭാഗത്ത് ഒരു കുട്ടിയും ഇടതു ഭാഗത്ത് പ്രയമുള്ളവരുമായിരുന്നു. നബി ﷺ കുട്ടി യോടു ചോദിച്ചു: ഇവർക്കു നൽകുവാൻ നീ അനുവാദം തരുമോ? അപ്പോൾ കുട്ടി പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിന്റെ ദൂതരേ, താങ്കളിൽനിന്നുള്ള എന്റെ വിഹിതത്തിൽ ഞാൻ ഒരാൾ ക്കും പ്രാമുഖ്യം കൽപികില്ല. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അത് ആ കുട്ടിയുടെ കയ്യിൽ വെച്ചുകൊടുത്തു.” (ബുഖാരി)
കൂടെ കഴിക്കുന്നതിന്റേയും കൂടിയിരിക്കുന്നതിന്റേയും മ ര്യാദകളിൽ പെട്ടതാണ് ഒരു വ്യക്തി തിന്നുകയോ കുടിക്കുകയോ ചെയ്താൽ താൻ ബാക്കിയാക്കുന്നത് തന്റെ വലതുഭാഗത്തുള്ള യാൾ ആരാകട്ടെ അയാൾക്കു നൽകുകയെന്നത്. വലതുഭാഗ ത്തുള്ളയാൾ സ്ഥാനം കുറഞ്ഞവനും ഇടതു ഭാഗത്തുള്ളയാൾ സ്ഥാനം കൂടിയവനുമായാലും ശരി. ഭക്ഷണവും പാനീയവും തുട ക്കത്തിൽ സമർപിക്കുമ്പോഴാണ് മുതിർന്നവർക്ക് മുൻഗണന നൽ കേണ്ടത്.
അമുസ്ലിം ക്ഷണിച്ചാൽ
അനസി ﷺ ൽനിന്ന് നിവേദനം.
أَنَّ يَهُودِيّاً دَعَا النَّبِيَّ ﷺ إِلَى خُبْزِ شَعِيرٍ وَإِهَالَةٍ سَنِخَةٍ، فَأَجَابَهُ.
“ഒരു ജൂതൻ നബി ﷺ യെ ഗോതമ്പു റൊട്ടിയും മണപ്പകർച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോൾ തിരുമേനി ﷺ ആ ജൂതനു ഉത്തരമേകി.” (മുസ്നദുഅഹ്മദ്, അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഭക്ഷണശേഷം പിരിഞ്ഞുപോകണം
അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَٰكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنكُمْ ۖ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ (الأحزاب: ٥٣(
“സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നി ങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടു കളിൽ നിങ്ങൾ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്ന ത് നിങ്ങൾ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങൾ ക്ഷ ണിക്കപ്പെട്ടാൽ നിങ്ങൾ കടന്നുചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാ ൽ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പറ ഞ്ഞ് രസിച്ചിരിക്കുന്നവരാവുകയുമരുത്. തീർച്ചയായും അതൊ ക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാൽ നിങ്ങളോട് (അതു പറയാൻ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല…” (ഖുർആൻ 33: 53)
ഇമാം ശൗകാനി പറഞ്ഞു: “ഇവിടെ അല്ലാഹു മുഅ്മി നീങ്ങളെ അനുവാദമില്ലാതെ നബി ﷺ യുടെ വീട്ടിൽ പ്രവേശിക്കുന്നത് വിരോധിച്ചു. മുഅ്മിനീങ്ങളും ഇപ്രകാരം അനുവാദമില്ലാതെ അവർ പരസ്പരം വീടുകളിൽ പ്രവേശിക്കരുത്. ഇൗ നിരോധന ത്തിൽ മുഴുവൻ മുഅ്മിനീങ്ങളും ഉൾപ്പെടും” (ഫത്ഹുൽക്വദീർ)
ഭക്ഷണം നൽകിയവർക്കുവേണ്ടി ദുആ ചെയ്യണം
സൽകരിച്ചവർ ദുആഅ് ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ നബി ﷺ ഇപ്രകാരം ദുആ ചെയ്തതായി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്:
اللَّهُمَّ بَارِكْ لَهُمْ فِى مَا رَزَقْتَهُمْ وَاغْفِرْ لَهُمْ وَارْحَمْهُمْ
അല്ലാഹുവേ, നീ ഉപജീവനമായി നൽകിയതിൽ ഇവർക്ക് ബർക്ക ത്ത് ചൊരിയേണമേ. ഇവർക്ക് പൊറുക്കുകയും കാരുണ്യം വർഷി ക്കുകയും ചെയ്യേണമേ.
നബി ﷺ ദുആഅ് ചെയ്തായി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തത് ഇപ്രകാരം ഹദീഥിലുണ്ട്.
اللَّهُمَّ أَطْعِمْ مَنْ أَطْعَمَنِى وَأَسْقِ مَنْ أَسْقَانِى
അല്ലാഹുവേ, എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കേണമേ. എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കേണമേ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല