സന്ദർശനം എന്തിനുവേണ്ടി?
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قال الله عَزَّ وَجَلَّ: وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَلِلْمُتَجَالِسِينَ فِيَّ، وَلِلْمُتَزَاوِرِينَ فِيَّ، وَلِلْمُتَبَاذِلِينَ فِيَّ
“അല്ലാഹു പറഞ്ഞു: എന്റെ മാർഗത്തിൽ പരസ്പരം സ്നേഹി ക്കുന്നവർക്കും, എന്റെ മാർഗത്തിൽ പരസ്പരം കൂടിയിരിക്കുന്ന വർക്കും, എന്റെ മാർഗത്തിൽ പരസ്പരം സന്ദർശിക്കുന്നവർക്കും, എന്റെ മാർഗത്തിൽ പരസ്പരം ചെലവഴിക്കുന്നവർക്കും എന്റെ സ്നേഹം അനിവാര്യമായി” (മുവത്ത്വഉമാലിക്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മുസ്ലിംകളെ പരസ്പരം അടുപ്പിക്കുകയും അവരെ ഒരൊറ്റ ശരീരംപോലെ ആക്കിത്തീർക്കുകയും മറ്റുള്ളവരുടെ പ്രശ്ന ങ്ങൾ അറിയുകയും വിജ്ഞാനം നേടിത്തരുകയും ഇസ്വ്ലാഹ് ഉണ്ടാക്കുകയും പ്രശ്നങ്ങൾ തീർക്കുകയും ചെയ്യുവാനുതകു ന്ന സന്ദർശനങ്ങളെല്ലാം അല്ലാഹുവിന്റെ മാർഗത്തിലുള്ളതാണ്.
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
أَنَّ النَّبِيَّ ﷺ كَانَ يَزُورُ الأَنْصَارَ وَيُسَلِّمُ عَلَى صِبْيَانِهِمْ وَيَمْسَحُ بِرُءُوسِهِمْ
“തിരുനബി ﷺ അൻസ്വാരികളെ സന്ദർശിക്കുകയും അവരുടെ കു ട്ടികളോടു സലാം പറയുകയും അവരെ തലോടുകയും ചെയ്യുമായിരുന്നു.” (സ്വഹീഹുഇബ്നിഹിബ്ബാൻ. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
സന്ദർശനത്തിന്റെ മഹത്വം
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَلَا أُخْبِرُكُمْ بِرِجَالِكُمْ مِنْ أَهْلِ الْجَنَّةِ ؟ قَالُوا: بَلَى يَا رَسُولَ اللهِ، قَالَ: ….. وَرَجُلٌ زَارَ أَخَاهُ فِي نَاحِيَةِ الْمِصْرِ يَزُورُهُ فِي اللهِ فِي الْجَنَّةِ
“സ്വർഗത്തിൽ നിങ്ങളുടെ ആളുകളെ ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടേ. ഞങ്ങൾ പറഞ്ഞു: അതെ. അല്ലാഹുവിന്റെ ദൂതരേ. തിരു നബി ﷺ പറഞ്ഞു:……. പട്ടണത്തിന്റെ ഒാരത്തുള്ള തന്റെ സഹോദര നെ സന്ദർശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാർഗത്തിൽ മാത്ര മാണ് ആ സന്ദർശനം നടത്തുന്നതെങ്കിൽ അയാളും സ്വർഗത്തിലാണ്.” (ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
സന്ദർശനം ആത്മാർത്ഥമായാൽ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
أَنَّ رَجُلًا زَارَ أَخًا لَهُ فِي قَرْيَةٍ أُخْرَى فَأَرْصَدَ اللَّهُ لَهُ عَلَى مَدْرَجَتِهِ مَلَكًا فَلَمَّا أَتَى عَلَيْهِ قَالَ أَيْنَ تُرِيدُ قَالَ أُرِيدُ أَخًا لِي فِي هَذِهِ الْقَرْيَةِ قَالَ هَلْ لَكَ عَلَيْهِ مِنْ نِعْمَةٍ تَرُبُّهَا قَالَ لَا غَيْرَ أَنِّي أَحْبَبْتُهُ فِي اللَّهِ عَزَّ وَجَلَّ قَالَ فَإِنِّي رَسُولُ اللَّهِ إِلَيْكَ بِأَنَّ اللَّهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ
“ഒരാൾ തന്റെ ഒരു സഹോദരനെ മറ്റൊരു നാട്ടിൽ സന്ദർശിക്കു വാൻ പുറപ്പെട്ടു. അപ്പോൾ അല്ലാഹു അയാളുടെ വഴിയെ ഒരു മല ക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കൽ എത്തിയപ്പോൾ ചോദിച്ചു: താങ്കൾ എവി ടേക്കാണ് ഉദ്ദ്യേശിക്കുന്നത്? അയാൾ പറഞ്ഞു: ഇൗ നാട്ടിൽ എ ന്റെ ഒരു സഹോദരനെ സന്ദർശിക്കുവാൻ. മലക്ക് ചോദിച്ചു; താ ങ്കൾക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കൾക്കായി അയാളുടെ പക്കലുണ്ടോ? സന്ദർശകൻ പറഞ്ഞു: ഇല്ല, എങ്കിലും ഞാൻ അയാളെ അല്ലാഹുവിന്റെ മാർഗത്തിൽ ഇഷ്ടപ്പെടുന്നു. മലക്ക് പറഞ്ഞു: എങ്കിൽ ഞാൻ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കൾ അയാളെ ഇഷ്ടപ്പെട്ടതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെട്ടിരിക്കുന്നു.” (മുസ്ലിം)
സന്ദർശനവേളയിൽ ഇമാമത്തു നിൽക്കൽ
അബൂമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
وَلا تَؤُمَّنَّ الرَّجُلَ فِي أهْلِهِ وَلا فِي سُلْطَانِهِ …..إِلا أنْ يَأْذَنَ لَكَ أَوْ بِإِذْنِهِ
“….ഒരാൾ അനുവാദം നൽകിയാലല്ലാതെ അല്ലെങ്കിൽ അയാളു ടെ അനുവാദം കൊണ്ടല്ലാതെ അയാളുടെ കുടുംബത്തിലും അ ധികാരപരിധിയിലും താങ്കൾ ഇമാമത്ത് നിൽക്കരുത്.” (മുസ്ലിം)
സന്ദർശനവേളയിൽ വിരിപ്പിൽ ഇരിക്കൽ
ഉപരിയിലുള്ള നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
…..وَلا تَجْلِسْ عَلَى تَكْرِمَتِهِ، فِي بَيْتِهِ، إِلا أنْ يَأْذَنَ لَكَ، أَوْ بِإِذْنِهِ
….ഒരാൾ അനുവാദം നൽകിയാലല്ലാതെ അല്ലെങ്കിൽ അയാളു ടെ അനുവാദം കൊണ്ടല്ലാതെ അയാളുടെ വീട്ടിൽ അയാളുടെ വിരിപ്പിൽ താങ്കൾ ഇരിക്കുകയും ചെയ്യരുത്. (മുസ്ലിം)
നന്മയുള്ളവരെ സന്ദർശിക്കൽ
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾ فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًا ﴿٦٢﴾ قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾ قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا ﴿٦٤﴾ فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥﴾ قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦﴾ (الكهف: ٦٠- ٦٦)
“മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയ മാകുന്നു:) ഞാൻ രണ്ടു കടലുകൾ കൂടിച്ചേരുന്നിടത്ത് എത്തുക യോ, അല്ലെങ്കിൽ സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാൻ (ഇൗ യാത്ര) തുടർന്നു കൊണ്ടേയിരിക്കും. അങ്ങനെ അവർ അവ(കടലുകൾ) രണ്ടും കൂ ടിച്ചേരുന്നിടത്തെത്തിയപ്പോൾ തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മ റന്നുപോയി. അങ്ങനെ അത് കടലിൽ (ചാടി) അത് പോയ മാർ ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീർത്തു. അങ്ങനെ അവർ ആ സ്ഥലം വിട്ട് മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ മൂസാ തന്റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ടുവാ. നമ്മുടെ ഇൗ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു. അവൻ പറഞ്ഞു: താങ്കൾ കണ്ടുവോ? നാം ആ പാറക്കല്ലിൽ അഭ യം പ്രാപിച്ച സന്ദർഭത്തിൽ ഞാൻ ആ മത്സ്യത്തെ മറന്നുപോകു ക തന്നെ ചെയ്തു. അത് പറയാൻ എന്നെ മറപ്പിച്ചത് പിശാചല്ലാ തെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാ ക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം (മൂസാ) പറഞ്ഞു: അതു തന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്. ഉടനെ അവർ ര ണ്ടുപേരും തങ്ങളുടെ കാൽപാടുകൾ നോക്കിക്കൊണ്ട് മടങ്ങി. അ പ്പോൾ അവർ രണ്ടുപേരും നമ്മുടെ ദാസന്മാരിൽ ഒരാളെ കണ്ടെ ത്തി. അദ്ദേഹത്തിനു നാം നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നൽകുകയും നമ്മുടെ പക്കൽ നിന്നുള്ള ജ്ഞാനം നാം അദ്ദേഹ ത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂസാ അദ്ദേഹത്തോടു പറ ഞ്ഞു: താങ്കൾക്ക് പഠിപ്പിക്കപ്പെട്ട സന്മാർഗജ്ഞാനത്തിൽ നിന്ന് എനിക്കു താങ്കൾ പഠിപ്പിച്ചുതരുന്നതിന്നായി ഞാൻ താങ്കളെ അ നുഗമിക്കട്ടെ?” (ഖുർആൻ 18: 60-66)
وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ﴿٢٨﴾ (الكهف: ٢٨)
“തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോടു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരു ടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോക ജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചുപോകരുത്.” (ഖുർആൻ 18: 28)
പ്രമുഖരെ സന്ദർശിക്കൽ
ഉസാമഃ ഇബ്നു സെയ്ദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
أنَّ النَّبِيَّ رَكِبَ عَلَى حِمَارٍ، عَلَى إِكَافٍ عَلَى قَطِيفَةٍ فَدَكِيَّةٍ، وَأرْدَفَ أُسَامَةَ وَرَاءَهُ، يَعُودُ سَعْدَ بْنَ عُبَادَةَ قَبْلَ وَقْعَةِ بَدْرٍ.
ഫദക് ദേശത്തുനിന്നുള്ള ഒരു വിരിപ്പ് ഇരിപ്പടമാക്കി നബി ﷺ ഒരു കഴുതപ്പുറത്ത് ഉസാമഃയെ തന്റെ പിന്നിൽ ഇരുത്തി സഞ്ചരിച്ചു. ബദർയുദ്ധം നടക്കുന്നതിനുമുമ്പ് സഅ്ദ് ഇബ്നു ഉബാദഃയെ നബി ﷺ (രോഗ)സന്ദർശനം നടത്തുകയായിരുന്നു” (ബുഖാരി)
സാധുക്കളെ സന്ദർശിക്കൽ
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
أنَّ جَدَّتَهُ مُلَيْكَةَ دَعَتْ رَسُولَ اللهِ ﷺ لِطَعَامٍ صَنَعَتْهُ، فَأكَلَ مِنْهُ، فَقال: ട്ടقُومُوا فَلأصَلِّيَ بِكُمْ. فَقُمْتُ إلَى حَصِيرٍ لَنَا قَدِ اسْوَدَّ مِنْ طُولِ مَا لُبِس، فَنَضَحْتُهُ بِمَاءٍ، فَقَامَ رَسُولُ اللهِ ﷺ وَاليَتِيمُ مَعِي، وَالعَجُوزُ مِنْ وَرَائِنَا، فَصَلَّى بِنَا رَكْعَتَيْنِ.
“അദ്ദേഹത്തിന്റെ ജദ്ദത്ത്(വല്ല്യുമ്മ) മുലയ്കഃ, അവർ പാകം ചെ യ്ത ഭക്ഷണത്തിലേക്ക് തിരുമേനി ﷺ യെ ക്ഷണിച്ചു. അപ്പോൾ തി രുമേനി ﷺ അതിൽ നിന്ന് ഭക്ഷിച്ചു. തിരുമേനി ﷺ പറഞ്ഞു: എഴു ന്നേൽക്കുക. ഞാൻ നിങ്ങളോടൊത്ത് നമസ്കരിക്കാം. അപ്പോൾ ഞാൻ ഞങ്ങളുടെ ഒരു പായ എടുക്കുവാൻ എഴുന്നേറ്റു. അത് ദീർഘനാൾ ഉപയോഗിച്ചതിനാൽ കറുത്തുപോയിരുന്നു. അങ്ങ നെ ഞാൻ അതിൽ വെള്ളം തളിച്ചു. അല്ലാഹുവിന്റെ റസൂൽ ﷺ നമസ്കരിക്കുവാൻ നിന്നു. ഒരു അനാഥൻ എന്നോടൊപ്പവും. ഞ ങ്ങളുടെ പിന്നിൽ വൃദ്ധയായ സ്ത്രീയും. അങ്ങിനെ അല്ലാഹുവി ന്റെ റസൂൽ ﷺ ഞങ്ങളോടൊത്ത് രണ്ടു റക്അത്ത് നമസ്കരിച്ചു.” (ബുഖാരി, മുസ്ലിം)
പ്രായമുള്ളവരെ സന്ദർശിക്കൽ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അബൂബകർ رَضِيَ اللَّهُ عَنْهُ , ഉമറി رَضِيَ اللَّهُ عَنْهُ നോടു പറഞ്ഞു:
انْطَلِقْ بِنَا إِلَى أُمِّ أَيْمَنَ نَزُورُهَا كَمَا كَانَ رَسُولُ اللَّهِ ﷺ يَزُورُهَا….
“….. നമുക്കൊന്നിച്ച് ഉമ്മുഅയ്മന്റെ അരികിലേക്ക് പുറപ്പെടാം. അല്ലാഹുവിന്റെ റസൂൽ ﷺ അവരെ സന്ദർശിച്ചിരുന്നതുപോലെ നമുക്ക് അവരെ സന്ദർശിക്കാം…” (മുസ്ലിം)
സന്ദർശകർക്ക് അവകാശങ്ങളുണ്ട്
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
….فَإِنَّ لِجَسَدِكَ عَلَيْكَ حَقًّا وَإِنَّ لِعَيْنِكَ عَلَيْكَ حَقًّا وَإِنَّ لِزَوْجِكَ عَلَيْكَ حَقًّا وَإِنَّ لِزَوْرِكَ عَلَيْكَ حَقًّا…..
“…തീർച്ചയായും നിന്റെ ശരീരത്തിന് നിന്നിൽനിന്ന് അവകാശമുണ്ട്. നിന്റെ കണ്ണിന് നിന്നിൽനിന്ന് അവകാശമുണ്ട്. നിന്റെ ഭാര്യക്കും നിന്നിൽനിന്ന് അവകാശമുണ്ട്. നിന്റെ സന്ദർകർക്ക് നി ന്നിൽനിന്ന് അവകാശമുണ്ട്…” (ബുഖാരി)
നന്മയുള്ളവർ കൂടുതൽ സന്ദർശകരാകട്ടെ
ആഇശഃ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം:
لَمْ أعْقِلْ أبَوَيَّ إِلا وَهُمَا يَدِينَانِ الدِّينَ، وَلَمْ يَمُرَّ عَلَيْهِمَا يَوْمٌ إِلا يَأْتِينَا فِيهِ رَسُولُ اللهِ ﷺ طَرَفَيِ النَّهَارِ، بُكْرَةً وَعَشِيَّةً.
“എനിക്ക് ബുദ്ധിയുറക്കുന്നതിനുമുമ്പ് എന്റെ മാതാപിതാക്കൾ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. പകലിന്റെ രണ്ടറ്റങ്ങളിൽ അഥവാ രാവിലേ യും വൈകുന്നേരവും അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളുടെ അടു ക്കൽവരാതെ അവർക്ക് ഒരുനാളും കടന്നുപോയിട്ടില്ല.:(ബുഖാരി)
നന്മയുള്ളവരോട് കൂടുതൽ സന്ദർശിക്കുവാൻ ആവശ്യപ്പെടണം
അല്ലാഹുവിന്റെ റസൂൽ ﷺ ജിബ്രീലിനോട് പറഞ്ഞു:
مَا يَمْنَعُكَ أَنْ تَزُورَنَا أَكْثَرَ مِمَّا تَزُورُنَا فَنَزَلَتْ: وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ
താങ്കൾ നമ്മെ സന്ദർശിച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടു തൽ നമ്മെ സന്ദർശിക്കുവാൻ താങ്കളെ തടസ്സപ്പെടുത്തുന്നത് എന്താണ്. അപ്പോൾ,
وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ
(ജിബ്രീൽ (അ) നബി ﷺ യോട് പറഞ്ഞു: “താങ്കളുടെ രക്ഷിതാവിന്റെ കൽപനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പി ലുള്ളതും നമ്മുടെ പിന്നിലുള്ളതുമെല്ലാം അവന്റെതത്രെ…” (ഖുർആൻ 19: 64) എന്ന ആയത്ത് അവതരിച്ചു.” (ബുഖാരി)
സന്ദർശകരെ ഹൃദ്യമായി സ്വീകരിക്കണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
خَرَجَ رَسُولُ اللَّهِ ﷺ ذَاتَ يَوْمٍ أَوْ لَيْلَةٍ فَإِذَا هُوَ بِأَبِى بَكْرٍ وَعُمَرَ ،فَقَالَ: مَا أَخْرَجَكُمَا مِنْ بُيُوتِكُمَا هَذِهِ السَّاعَةَ؟ قَالاَ الْجُوعُ يَا رَسُولَ اللَّهِ.
قَالَ: وَأَنَا وَالَّذِى نَفْسِى بِيَدِهِ لأَخْرَجَنِى الَّذِى أَخْرَجَكُمَا قُومُوا. فَقَامُوا مَعَهُ فَأَتَى رَجُلاً مِنَ الأَنْصَارِ فَإِذَا هُوَ لَيْسَ فِى بَيْتِهِ فَلَمَّا رَأَتْهُ الْمَرْأَةُ قَالَتْ مَرْحَبًا وَأَهْلاً.
فَقَالَ لَهَا رَسُولُ اللَّهِ ﷺ : أَيْنَ فُلاَنٌ ؟
قَالَتْ ذَهَبَ يَسْتَعْذِبُ لَنَا مِنَ الْمَاءِ. إِذْ جَاءَ الأَنْصَارِىُّ فَنَظَرَ إِلَى رَسُولِ اللَّهِ ﷺ وَصَاحِبَيْهِ ثُمَّ قَالَ الْحَمْدُ لِلَّهِ مَا أَحَدٌ الْيَوْمَ أَكْرَمَ أَضْيَافًا مِنِّى قَالَ فَانْطَلَقَ فَجَاءَهُمْ بِعِذْقٍ فِيهِ بُسْرٌ وَتَمْرٌ وَرُطَبٌ فَقَالَ كُلُوا مِنْ هَذِهِ. وَأَخَذَ الْمُدْيَةَ.
فَقَالَ لَهُ رَسُولُ اللَّهِ ﷺ : إِيَّاكَ وَالْحَلُوبَ. فَذَبَحَ لَهُمْ فَأَكَلُوا مِنَ الشَّاةِ وَمِنْ ذَلِكَ الْعِذْقِ وَشَرِبُوا فَلَمَّا أَنْ شَبِعُوا وَرَوُوا
قَالَ رَسُولُ اللَّهِ ﷺ لأَبِى بَكْرٍ وَعُمَرَ: وَالَّذِى نَفْسِى بِيَدِهِ لَتُسْأَلُنَّ عَنْ هَذَا النَّعِيمِ يَوْمَ الْقِيَامَةِ أَخْرَجَكُمْ مِنْ بُيُوتِكُمُ الْجُوعُ ثُمَّ لَمْ تَرْجِعُوا حَتَّى أَصَابَكُمْ هَذَا النَّعِيمُ.
ഒരു ദിനം അല്ലെങ്കിൽ ഒരു രാത്രി അല്ലാഹുവിന്റെ ദൂ തൻ ﷺ പുറപ്പെട്ടു. അപ്പോഴതാ തിരുമേനി ﷺ അബൂബകറിനും ഉമറി നും അരികിൽ.
തിരുമേനി ﷺ പറഞ്ഞു: ഇൗ സമയം നിങ്ങളെ രണ്ടുപേരേ യും നിങ്ങളുടെ വീടുകളിൽനിന്നും പുറത്ത് കൊണ്ടുവന്നത് എ ന്താണ്? അവർ രണ്ടുപേരും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, വിശപ്പാണ്.
തിരുമേനി ﷺ പറഞ്ഞു: ഞാനും (അപ്രകാരം തന്നെ). അല്ലാഹുവാണ സത്യം, നിങ്ങളെ പുറത്തുകൊണ്ടുവന്ന വിശപ്പ് ത ന്നെയാണ് എന്നേയും പുറത്തുകൊണ്ടുവന്നത്. നിങ്ങൾ എഴു ന്നേൽക്കൂ. അങ്ങിനെ അവർ തിരുമേനി ﷺ യോടൊപ്പം എഴുന്നേറ്റു. തിരുമേനി ﷺ അൻസ്വാരികളിൽനിന്നും ഒരു വ്യക്തിയെ (തേടി) ചെന്നു. അദ്ദേഹമാകട്ടെ അദ്ദേഹത്തിന്റെ വീട്ടിലില്ലായിരുന്നു.
ഭാര്യ തിരുമേനി ﷺ യെ കണ്ടപ്പോൾ(സ്വാഗതമരുളി) പറഞ്ഞു: “മർഹബൻ വഅഹ്ലൻ’.
അവരോട് അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: വീട്ടുകാ രൻ എവിടെ?
അവർ പറഞ്ഞു: ഞങ്ങൾക്ക് ശുദ്ധവെള്ളം എടുക്കുവാൻ പോയിരിക്കയാണ്. അന്നേരം ആ അൻസ്വാരി വന്നു. അല്ലാഹുവി ന്റെ റസൂലി ﷺ ലേക്കും തിരുമേനി ﷺ യുടെ കൂട്ടുകാരിലേക്കും നോക്കി. ശേഷം പറഞ്ഞു: അൽഹംദുലില്ലാഹ്; ഇന്നേദിനം അഥിതിക ളാൽ ആദരിക്കപ്പെട്ടവനായി എന്നെപ്പോലെ ആരുമില്ല. ഉടൻ അ ദ്ദേഹം പച്ചകാരക്കയും പഴുത്തകാരക്കയും ഉണക്കകാരക്കയുമു ള്ള ഒരു ഇൗന്തപ്പനക്കുല കൊണ്ടുവന്നു.
അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇതിൽനിന്ന് ഭക്ഷിച്ചാലും. അ ദ്ദേഹം കത്തിയെടുത്തു.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: കറവുള്ളതിനെ അറുക്കുന്നത് സൂക്ഷിക്കുക. അങ്ങനെ അദ്ദേഹം അവർക്കായി ഒരു (ആടിനെ) അറുത്തു. അവർ ആട് മാംസത്തിൽനിന്നും ഇത്തപ്പ നക്കുലയിൽനിന്നും ഭക്ഷിക്കുകയും (വെള്ളം)കുടിക്കുകയും ചെ യ്തു. അവർക്ക് വിശപ്പടങ്ങുകയും ദാഹം ശമിക്കുകയും ചെയ്ത പ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അബൂബകറിനോടും ഉമറിനോടും പറഞ്ഞു:
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ (അല്ലാഹുവാണ) സത്യം. അന്ത്യനാളിൽ ഇൗ അനുഗ്രഹത്തെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. നി ങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് വിശപ്പ് പുറത്ത് കൊണ്ടുവ ന്നു. എന്നിട്ട് നിങ്ങൾ വീട്ടിലേക്ക് മടങ്ങിയിട്ടില്ല അപ്പോഴേക്കും നി ങ്ങൾക്കിതാ ഇൗ അനുഗ്രഹം ലഭിച്ചിരിക്കുന്നു.” (മുസ്ലിം)