അല്ലാഹുവിനു വേണ്ടിയാക്കുക
പരസ്പരം കണ്ടുമുട്ടുന്നതും കൂടിക്കാഴ്ച നടത്തുന്നതും പിരിഞ്ഞുപോരുന്നതുമെല്ലാം അല്ലാഹുവിന്റെ പ്രീതിക്കായി മാത്രമാക്കുകയെന്നത് വലിയപുണ്യമാണ്. കേവലഭൗതിക നേട്ടങ്ങൾ ക്കായുള്ള അഭിമുഖങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
അല്ലാഹുവിന്റെ പ്രീതിനേടുവാനുള്ള കൂടിക്കാഴ്ചകൾ അനുഗ്രഹീതമാണ്. അന്ത്യനാളിൽ അർശിന്റെ തണലേകപ്പെടുന്ന ഭാഗ്യവാന്മാരിൽ ഒരു വിഭാഗത്തെ തിരുമേനി ﷺ അറിയിക്കുന്നത് ഇ പ്രകാരമാണ്:
…. ورَجُلانِ تَحابا في اللَّهِ اجتمعَا عليهِ وتَفَرَّقَا عليه….
“…അല്ലാഹുവിന്റെമാർഗത്തിൽ പരസ്പരം സ്നേഹിച്ച് അതിൽ സം ഗമിക്കുകയും വേർപിരിയുകയുംചെയ്ത രണ്ടുപേർ…” (ബുഖാരി)
അന്യോന്യം കണ്ടുമുട്ടുമ്പോൾ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
حَقّ الـمُسْلِمِ عَلَى الـمُسْلِمِ سِتٌّ، قِيلَ: مَا هُنّ يَا رَسُولَ اللهِ؟ قَالَ: إِذَا لَقِيتَهُ فَسَلّمْ عَلَيْهِ
“ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിന്റെമേൽ ബാധ്യതയായുള്ള അവകാശങ്ങൾ ആറെണ്ണമാകുന്നു. ചോദിക്കപ്പെട്ടു: അല്ലാഹുവി ന്റെ തിരുദൂതരേ അവ ഏതാണ്? തിരുമേനി ﷺ പറഞ്ഞു: നീ അവ നെ കണ്ടുമുട്ടിയാൽ അവനോട് സലാം പറയുക…” (മുസ്‌ലിം)
മുഖപ്രസന്നത
അബൂദർറുൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ എന്നോടു പറഞ്ഞു:
لاَ تَحْقِرَنَّ مِنَ الـمَعْرُوفِ شَيْئاً، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ
“നന്മയിൽ യാതൊന്നും താങ്കൾ നിസാരവൽകരിക്കരുത്; താങ്കളുടെ സഹോദരനെ മുഖപ്രസന്നതയിൽ കണ്ടുമുട്ടുന്നതായാൽ പോലും.”(മുസ്‌ലിം)
പുഞ്ചിരി
ആഇശഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:
مَا رَأيْتُ النَّبِيَّ ﷺ مُسْتَجْمِعاً قَطُّ ضَاحِكاً حَتَّى أرَى مِنْهُ لَهَوَاتِهِ إِنَّمَا كَانَ يَتَبَسَّمُ
“നബി ﷺ യെ ഒരിക്കലും ഗൗരവതരത്തിലും ചെറുനാക്ക് കാണും വിധം ചിരിക്കുന്നതായും ഞാൻ കണ്ടിട്ടില്ല. തിരുമേനി ﷺ പുഞ്ചിരിക്കുകമാത്രമായിരുന്നു” (ബുഖാരി)
ഹസ്തദാനം ചെയ്യുക
ക്വതാദഃ (റ) പറയുന്നു:
قُلْتُ لِأَنَسٍ أَكَانَتْ الْمُصَافَحَةُ فِي أَصْحَابِ النَّبِيِّ ﷺ قَالَ نَعَمْ
“പരസ്പരം കൈ കൊടുക്കൽ നബി ﷺ യുടെ സ്വഹാബികളിലുണ്ടായിരുന്നുവോ എന്ന് ഞാൻ അനസിനോടു ചോദിച്ചു; അദ്ദേഹം പറഞ്ഞു: അതെ” (ബുഖാരി)
ഹസ്തദാനത്തിന്റെ മഹത്വം
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
مَا مِنْ مُسْلِمَيْنِ الْتَقَيَا فَأَخَذَ أَحَدُهُمَا بِيَدِ صَاحِبِهِ، إِلَّا كَانَ حَقًّا عَلَى اللَّهِ أَنْ يَحْضُرَ دُعَاءَهُمَا، وَلَا يُفَرِّقَ بَيْنَ أَيْدِيهِمَا حَتَّى يَغْفِرَ لَهُمَا
“മുസ്ലിംകളിൾപെട്ട രണ്ടുപേർ പരസ്പരം കണ്ടുമുട്ടുകയും അവരിലൊരാൾ ഹസ്തദാനത്തിനായി തന്റെ കൂട്ടുകാരന്റെ കൈപിടിക്കുകയും ചെയ്താൽ, അവരുടെ രണ്ടുപേരുടേയും പ്രാർത്ഥനക്ക് ഉത്തരം നൽകലും അവരുടെ കൈകൾ വേർപിരിക്കും മുമ്പ് അവർക്കു പൊറുത്തുകൊടുക്കലും അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു” (മുസ്നദുഅഹ്മദ് ശുഅയ്ബ് അൽഅർനാഉൗത്വ് സ്വഹീഹുൻലിഗയ്രിഹി എന്നു വിശേഷിപ്പിച്ചു.)
അൽബർറാഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غَفَرَ الله لَهُمَا قَبْلَ أَنْ يَفترقَا
“മുസ്ലിംകളിൾപെട്ട രണ്ടുപേർ പരസ്പരം കണ്ടുമുട്ടുകയും അവർ പരസ്പരം ഹസ്തദാനം ചെയ്യുകയും ചെയ്താൽ അവർ പിരിയു ന്നതിന്നു മുമ്പ് അവരുടെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും, തീർച്ച” (സുനനുത്തുർമുദി. അൽബാനി ഹസൻ എന്നു വിശേഷിപ്പിച്ചു)
പരസ്ത്രീകൾക്ക് ഹസ്തദാനം പാടില്ല
ഉമയ്മത് ബിൻത് റുക്വയ്ക്വഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنِّي لاَ أُصَافِحُ النِّسَاءَ
“തീർച്ചയായും ഞാൻ സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യില്ല” (സുനനുത്തുർമുദി, സുനനുന്നസാഇ, സുനനുൽബയ്ഹക്വി. അൽബാനി സ്വഹീഹ് എന്നു വിശേഷിപ്പിച്ചു.)
പരസ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നതിന്റെ ഗൗരവം
വിവാഹബന്ധം ഹറാമായവർ ഒഴികെയുള്ള സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യൽ അനുവദനീയമല്ല. ഇത് ഹറാമാണ്.
മഅ്ക്വൽ ഇബ്നുയസാറിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لأَنْ يَطْعَنَ فِي رَأْسِ أَحَدِكُمْ بِمَخِيطٍ مِنْ حَدِيدٍ خَيْرٌ لَّهُ مِنْ أَنْ يَمَسَّ اِمْرَأَةً لاَ تَحِلُّ لَهُ
“നിങ്ങളിലൊരാളുടെ തലയിൽ ഒരു ഇരുമ്പിന്റെ സൂചികൊണ്ടു കുത്തലാണ് അവന് തനിക്കു അനുവദനീയമല്ലാത്ത ഒരു സ്ത്രീക്ക് ഹസ്തദാനം ചെയ്യുന്നതിനേക്കാളും ഉത്തമമായത്” (റൂവയാനി, അൽബാനി ഹദീഥിനെ സ്വഹീഹ് എന്നു വിശേഷിപ്പിച്ചു.)
പുരുഷന്മാർ ദൃഷ്ടി താഴ്ത്തണം
വിശ്വാസികളോട് ദൃഷ്ടി നിയന്ത്രിക്കുവാനും താഴ്ത്തുവാനും അല്ലാഹു കൽപിച്ചിരിക്കുന്നു.
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ
“(നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തു വാൻ പറയുക…” (ഖുർആൻ 24: 30)
തിരുനബിയുടെ ശിക്ഷണം
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
كَانَ الفَضْلُ بْنُ عَبَّاسٍ رَدِيفَ رَسُولِ اللهِ ﷺ فَجَاءَتْهُ امْرَأةٌ مِنْ خَثْعَمَ تَسْتَفْتِيهِ، فَجَعَلَ الفَضْلُ يَنْظُرُ إِلَيْهَا وَتَنْظُرُ إِلَيْهِ، فَجَعَلَ رَسُولُ اللهِ ﷺ يَصْرِفُ وَجْهَ الفَضْلِ إِلَى الشِّقِّ الآخَرِ.
“ഫദ്വ്ൽ ഇബ്നു അബ്ബാസ്, അല്ലാഹുവിന്റെ റസൂലി ﷺ ന്റെ പിന്നിൽ വാഹനപ്പുറത്ത് സഞ്ചരിക്കുന്നവനായിരിന്നു. അപ്പോൾ ഖഥ്അം ഗോത്രത്തിൽപെട്ട ഒരു സ്ത്രീ ഫത്വ ചോദിച്ചുകൊണ്ട് നബി ﷺ യു ടെ അടുക്കൽവന്നു. അന്നേരം ഫദ്വ്ൽ ആ സ്ത്രീയിലേക്കും അ വർ ഫദ്വ്ലിലേക്കും നോക്കുവാനും നബി ﷺ ഫദ്വ്ലിന്റെ മുഖം മറ്റേ ഭാഗത്തേക്കു തിരിക്കുവാനും തുടങ്ങി.” (ബുഖാരി, മുസ്‌ലിം)
അനുവദനീയമായ നോട്ടം
അല്ലാഹുവിന്റെ റസൂൽ ﷺ അലിയ്യി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
يَا عَلِيُّ لَا تُتْبِعْ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الْأُولَى وَلَيْسَتْ لَكَ الْآخِرَةُ
“ഹേ അലിയ്യേ, നോക്കിയതിനെതുടർന്ന് പിന്നേയും നീ നോക്ക രുത്. കാരണം ആദ്യത്തേത് (നോട്ടം) നിനക്ക് ആവാം. പിന്നത്തേ ത് നിനക്കു പാടില്ല.” (സുനനുഅബീദാവൂദ്. അൽബാനി ഹസൻ എന്നു വിശേഷിപ്പിച്ചു)
സ്ത്രീകളും ദൃഷ്ടി താഴ്ത്തണം
വിശ്വാസിനികളോടും ദൃഷ്ടി നിയന്ത്രിക്കുവാനും താഴ്ത്തുവാനും അല്ലാഹു കൽപിച്ചിരിക്കുന്നു.
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ
“(നബിയേ,) നീ സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താ ഴ്ത്തുവാൻ പറയുക.” (ഖുർആൻ 24: 31)
തിരുനബിയുടെ ശിക്ഷണം
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു:
كُنْتُ عِنْدَ رَسُولِ اللهِ ﷺ وَعِنْدَهُ مَيْمُونَةُ، فَأَقْبَلَ ابْنُ أُمِّ مَكْتُومٍ وَذلِكَ بَعْدَ أَنْ أُمِرْنَا بالحِجَاب فَقَالَ النَّبيُّ ﷺ : احْتَجِبَا مِنْهُ. فَقُلْنَا: يَا رَسُولَ اللهِ أَلَيْسَ أَعْمَى لاَ يُبْصِرُنَا وَلاَ يَعْرِفُنَا؟ فَقَالَ النَّبيُّ ﷺ : أَفَعَمْيَاوَانِ أَنْتُمَا أَلَسْتُمَا تُبْصِرَانِهِ.
“ഞാൻ അല്ലാഹുവിന്റെ തിരുദൂതരു ﷺ ടെ അടുക്കൽ ഉണ്ടായിരു ന്നു. തിരുമേനി ﷺ യുടെ അടുക്കൽ മയ്മൂനഃയുമുണ്ടായിരുന്നു. അപ്പോൾ ഇബ്നു ഉമ്മിമക്തൂം കടന്നുവന്നു. ഇതു ഞങ്ങൾ ഹി ജാബുകൊണ്ട് കൽപിക്കപ്പെട്ടതിനുശേഷമായിരുന്നു. ഉടൻ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ രണ്ടുപേരും അദ്ദേഹത്തിൽനിന്നു മറഞ്ഞു നിൽക്കുക. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അ ദ്ദേഹം അന്ധനല്ലേ. അദ്ദേഹം ഞങ്ങളെ കാണുകയോ അറിയുക യോ ഇല്ലല്ലോ? നബി ﷺ പറഞ്ഞു: നിങ്ങൾ രണ്ടുപേരും അന്ധരാണോ. നിങ്ങൾ അദ്ദേഹത്തെ കാണുകയില്ലേ?” (സുനനുഅബീദാവൂദ്. സുനനുത്തുർമുദി. ഇമാം തിർമുദി ഹസനുൻസ്വഹീഹ് എന്നു വിശേഷിപ്പിച്ചു)
ദൃഷ്ടി താഴ്ത്തുന്നത് എന്തിന്?
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
كُتِبَ عَلَى ابْنِ آدَمَ نَصِيبُهُ مِنْ الزِّنَا مُدْرِكٌ ذَلِكَ لَا مَحَالَةَ فَالْعَيْنَانِ زِنَاهُمَا النَّظَرُ وَالْأُذُنَانِ زِنَاهُمَا الِاسْتِمَاعُ وَاللِّسَانُ زِنَاهُ الْكَلَامُ وَالْيَدُ زِنَاهَا الْبَطْشُ وَالرِّجْلُ زِنَاهَا الْخُطَا وَالْقَلْبُ يَهْوَى وَيَتَمَنَّى وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ
“ആദമിന്റെ സന്തതിയുടെമേൽ വ്യഭിചാരത്തിൽ നിന്നുളള അവന്റെ ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവൻ കരസ്ഥമാ ക്കുന്നവനാണ്. അതിൽ യാതൊരു അസംഭവ്യതയുമില്ല. അതിൽ ഇരുകണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്. ഇരുകാതുകളുടെ വ്യഭി ചാരം കേൾക്കലാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. കയ്യിന്റെ വ്യഭിചാരം പിടുത്തമാണ്. കാലിന്റെ വ്യഭിചാരം കാൽവെപ്പുകളാണ്. മനസ്സ് അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അത് സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യുന്നു.” (മുസ്‌ലിം)
നിന്നുകൊണ്ട് ആദരിക്കുന്നത് ഇഷ്ടപ്പെടുന്നവൻ
മുആവിയഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:
مَنْ أَحَبَّ أَنْ يَمْثُلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
“ആളുകൾ നിന്നുകൊണ്ട് തന്നെ ആദരിക്കുന്നത് വല്ലവനേയും ഇഷ്ടപ്പെടുത്തുന്നുവെങ്കിൽ അവൻ നരകത്തീയിൽ തന്റെ ഇരിപ്പിടം ഒരുക്കട്ടെ.” (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹായി അംഗീകരിച്ചിട്ടുണ്ട്)
തലകുനിക്കലും ചുംബനവും പാടില്ല
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം ചോദിച്ചു:
يَا رَسُولَ اللهِ الرَّجُلُ مِنَّا يَلْقَى أَخَاهُ أَوْ صَدِيقَهُ أَيَنْحَنِي لَهُ؟ قَالَ: لاَ قَالَ: أَفَيَلْتَزِمُهُ وَيُقَبلُهُ؟ قَالَ: لاَ قَالَ: أَفَيَأْخُذ بيَدِهِ وَيُصَافِحُهُ؟ قَالَ: نَعَمْ
“അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിൽ ഒരാൾ തന്റെ സഹോദരനെ അല്ലെങ്കിൽ കൂട്ടുകാരനെ കണ്ടുമുട്ടുന്നു; അയാൾക്കുവേണ്ടി കു നിയണമോ? നബി ﷺ പറഞ്ഞു: വേണ്ട. ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യാമോ? നബി ﷺ പറഞ്ഞു: വേണ്ട. അയാളു ടെ കൈ പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്യാമോ? തിരുനബി ﷺ പറഞ്ഞു: അതെ” (സുനനുത്തുർമുദി, സുനനുഇബ്നിമാജഃ, അൽബാനി സ്വഹീഹ് എന്നു വിശേഷിപ്പിച്ചു)
ആലിംഗനം ആവാം എപ്പോൾ?
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كَانَ أَصْحَابُ النَّبِيِّ ﷺ إِذَا تَلاقَوا تَصَافَحُوا وَإِذَا قَدِمُوا مِنْ سَفِرٍ تَعانَقُوا
“നബി ﷺ യുടെ സ്വഹാബികൾ അന്യോന്യം കണ്ടുമുട്ടിയാൽ ഹസ്ത ദാനം ചെയ്യുമായിരുന്നു. യാത്രയിൽനിന്ന് അവർ മടങ്ങിവന്നാൽ അന്യോന്യം ആലിംഗനം ചെയ്യുമായിരുന്നു” (ത്വബറാനി. അൽബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു)
താൻ കേൾക്കാത്ത ഒരു ഹദീഥ് അബ്ദുല്ലാഹ് ഇബ്നു ഉനയ്സ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു എന്ന് ജാബിർ رَضِيَ اللَّهُ عَنْهُ അറിഞ്ഞപ്പോൾ അ ദ്ദേഹം മദീനയിൽനിന്ന് ഒരു മാസത്തെ യാത്ര ചെയ്തു സിറിയ യിൽ അബ്ദുല്ലാഹ് ഇബ്നുഉനയ്സി رَضِيَ اللَّهُ عَنْهُ ന്റെ വീട്ടു പടിക്കലെത്തിയ സംഭവം ഹദീഥു ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നു ഉനയ്സ് رَضِيَ اللَّهُ عَنْهُ പുറത്തുവന്ന് ജാബിറി رَضِيَ اللَّهُ عَنْهُ നെ സ്വീകരിച്ചതിനെ കുറിച്ച് അദ്ദേഹം പറയുന്നു:
فَاعْتَنَقَنِي وَاعْتَنَقْتُهُ
“അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. ഞാൻ അദ്ദേഹത്തേ യും ആലിംഗനം ചെയ്തു.” (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹെന്നു വിശേഷിപ്പിച്ചു)
ഇമാം ബുഖാരി തന്റെ അദബുൽമുഫ്റദിൽ ഉപരിസൂചിത സംഭവം നൽകിയിട്ടുണ്ട്. സ്വഹീഹിൽ ബാബുൽമുആനക്വഃ(ആലിം ഗനത്തെ പ്രദിപാതിക്കുന്ന അദ്ധ്യായം) എന്ന പേരിൽ ഒരു അ ദ്ധ്യായവും നൽകിയിട്ടുണ്ട്.
കുട്ടികളെ ആലിംഗനം ചെയ്യാം
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
عَانَقَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْحَسَنَ
“നബി ﷺ ഹസനെ ആലിംഗനം ചെയ്തു.” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം.
خَرَجَ النَّبِيُّ ﷺ فِي طَائِفَةِ النَّهَارِ، لا يُكَلِّمُنِي وَلا أكَلِّمُهُ، حَتَّى أتَى سُوقَ بَنِي قَيْنُقَاعَ، فَجَلَسَ بِفِنَاءِ بَيْتِ فَاطِمَةَ، فَقال: أثَمَّ لُكَعُ، أثَمَّ لُكَعُ. فَحَبَسَتْهُ شَيْئاً، فَظَنَنْتُ أنَّهَا تُلْبِسُهُ سِخَاباً أوْ تُغَسِّلُهُ، فَجَاءَ يَشْتَدُّ حَتَّى عَانَقَهُ وَقَبَّلَهُ، وَقال: اللَّهمَّ أحْبِبْهُ وَأحِبَّ مَنْ يُحِبُّهُ
“നബി ﷺ പകലിൽ പുറപ്പെട്ടു. തിരുനബി ﷺ എന്നോടോ ഞാൻ തിരുമേനി ﷺ യോടൊ സംസാരിക്കുന്നില്ല. അങ്ങനെ തിരുമേനി ﷺ ബനൂക്വയ്നുക്വാഇന്റെ അങ്ങാടിയിലെത്തി. തിരുമേനി ﷺ ഫാത്വിമഃ യുടെ വീട്ടു മുറ്റത്തിരുന്നു. തിരുമേനി ﷺ ചോദിച്ചു: കുഞ്ഞ് അവി ടെയുണ്ടോ? കുഞ്ഞ് അവിടെയുണ്ടോ? അപ്പോൾ ഫാത്വിമഃ കുട്ടി യെ കുറച്ചുനോരം തടഞ്ഞുവെച്ചു. ഫാത്വിമഃ കുട്ടിയെ സുഗന്ധ മാല ധരിപ്പിക്കുകയോ അല്ലെങ്കിൽ കുളിപ്പിക്കുകയോ ആണെന്ന് ഞാൻ വിചാരിച്ചു. കുട്ടി ഒാടിവന്നു. അങ്ങനെ തിരുമേനി ﷺ കുട്ടിയെ അണച്ചുപൂട്ടുകയും ചുംബിക്കുകയും ചെയ്തു. തിരുമേനി ﷺ ദുആഅ് ചെയ്തു: അല്ലാഹുവേ, ഈ കുഞ്ഞിനെ നീ ഇഷ്ടപ്പെടേണമേ. ഈ കുഞ്ഞിനെ ഇഷ്ടപ്പെടുന്നവരേയും നീ ഇഷ്ടപ്പെടേണമേ.” (ബുഖാരി)
കുട്ടികളെ ചുംബിക്കാം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
قَبَّلَ رَسُولُ اللهِ ﷺ الحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِساً، فَقَالَ الأقْرَعُ: إِنَّ لِي عَشَرَةً مِنَ الوَلَدِ مَا قَبَّلْتُ مِنْهُمْ أحَداً، فَنَظَرَ إِلَيْهِ رَسُولُ الله ﷺ ثُمَّ قال: مَنْ لا يَرْحَمُ لا يُرْحَمُ
“അല്ലാഹുവിന്റെ റസൂൽ ﷺ ഹസൻ ഇബ്നു അലിയ്യിനെ ചുംബി ച്ചു. തിരുമേനി ﷺ യുടെ അടുക്കൽ അൽഅക്വ്റഅ് ഇബ്നു ഹാബിസ് അത്തമീമി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അക്വ്റഅ് പറഞ്ഞു: എനിക്കു പത്തു മക്കളുണ്ട്. അവരിൽ ഒരാളേയും ഞാൻ ചുംബിച്ചിട്ടില്ല. അപ്പോൾ അയാളിലേക്ക് അല്ലാഹുവിന്റെ റസൂൽ ﷺ നോക്കി. ശേഷം പറഞ്ഞു: കരുണ കാണിക്കാത്തവനോട് കരുണ കാണിക്കപ്പെടുകയില്ല.” (ബുഖാരി)
മരണപെട്ടവരെ ചുംബിക്കാം
ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞതായി അബൂസലമഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:
أَقْبَلَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ عَلَى فَرَسِهِ مِنْ مَسْكَنِهِ بِالسُّنْحِ حَتَّى نَزَلَ فَدَخَلَ الْمَسْجِدَ فَلَمْ يُكَلِّمْ النَّاسَ حَتَّى دَخَلَ عَلَى عَائِشَةَ رَضِيَ اللَّهُ عَنْهَا فَتَيَمَّمَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ مُسَجًّى بِبُرْدِ حِبَرَةٍ فَكَشَفَ عَنْ وَجْهِهِ ثُمَّ أَكَبَّ عَلَيْهِ فَقَبَّلَهُ ثُمَّ بَكَى…..
“അബൂബകർ رَضِيَ اللَّهُ عَنْهُ സുൻഹിലുള്ള തന്റെ വീട്ടിൽനിന്ന് തന്റെ കുതിര പ്പുറത്ത് ആഗതനായി. കുതിരപ്പുറത്തുനിന്ന് ഇറങ്ങിയ അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. ആഇശായുടെ വീട്ടിൽ പ്രവേശിക്കു ന്നതുവരെ അദ്ദേഹം ജനങ്ങളോട് സംസാരിച്ചില്ല. അദ്ദേഹം നബി ﷺ യെ ലക്ഷ്യമാക്കി ചെന്നു. യമനിൽനിന്നുള്ള ഒരു തരം പുതപ്പി നാൽ തിരുമേനി മൂടപ്പെട്ടിരുന്നു. തിരുമുഖത്തുനിന്ന് പുതപ്പു നീക്കിയ അദ്ദേഹം തിരുമേനി ﷺ യിലേക്ക് മുഖം താഴ്ത്തി തിരുമേനി ﷺ യെ ചുംബിച്ചു. എന്നിട്ട് അദ്ദേഹം കരഞ്ഞു…” (ബുഖാരി)
സുജൂദ് പാടില്ലഅബൂഹുറയ്റ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَوْ أَمرْتُ أَحداً أَنْ يسْجُدَ لأَحدٍ، لأَمرْتُ المرْأَةَ أَنْ تسْجُدَ لزوجِهَا منْ عِظَمِ حَقِّهِ علَيْها………..
“ഞാൻ ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ കൽപ്പിച്ചിരുന്നുവെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഭാര്യ യോടു കൽപിക്കുമായിരുന്നു; അവളുടെമേൽ അവനുള്ള അവ കാശത്തിന്റെ മഹത്വം കണക്കിലെടുത്താണത്…” (മുസ്തദ്റകു ഹാകിം. അൽബാനി സ്വഹീഹ് എന്നു വിശേഷിപ്പിച്ചു)
പരിചയപ്പെടുക, സാന്ത്വനമേകുക
അബൂജംറഃ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
إنَّ وَفْدَ عَبْدِ القَيْسِ أتَوُا النَّبِيَّ ﷺ فَقَالَ: مَنِ الوَفْدُ أوْ مَنِ القَوْمُ؟ قَالُوا: رَبِيعَةُ، فَقَالَ: مَرْحَباً بِالقَوْمِ أوْ بِالوَفْدِ، غَيْرَ خَزَايَا وَلا نَدَامَى
“നിശ്ചയം അബ്ദുൽക്വയ്സിന്റെ സംഘം നബി ﷺ യുടെ അടുക്കൽ വന്നു. അപ്പോൾ തിരുമേനി ﷺ ചോദിച്ചു: ഇൗ സംഘം ആരാണ്? അല്ലെങ്കിൽ ഇൗ ജനത ആരാണ്? അവർ പറഞ്ഞു: റബീഅത്ത് ഗോത്രം. തിരുമേനി ﷺ പറഞ്ഞു: അപമാനിതരും ദുഃഖിതരുമല്ലാതെ (കടന്നുവന്ന) ഇൗ സംഘത്തിന് അല്ലെങ്കിൽ ഇൗ ജനത്തിന് സ്വാഗതം.” (ബുഖാരി, മുസ്‌ലിം)
ഇസ്ലാം സ്വയംഉൾക്കൊണ്ട് കടന്നുവന്ന അബ്ദുൽക്വയ്സിന്റെ സംഘത്തെ സ്വീകരിച്ചപ്പോൾ തിരുമേനി ﷺ പറഞ്ഞത് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
مَرْحَبًا بِالْوَفْدِ الَّذِينَ جَاءُوا غَيْرَ خَزَايَا وَلَا نَدَامَى
“…അപമാനിതരും ദുഃഖിതരുമല്ലാതെ (കടന്നുവന്ന) ഇൗ സംഘത്തിന് സ്വാഗതം.” (ബുഖാരി)