ഈമാനുള്ളവരോടായി അല്ലാഹു പറഞ്ഞു:
قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ
പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് തഖ്‌വയുള്ളവരാകുക. (ഖുര്‍ആൻ:39/6)
أَيْ: قُلْ مُنَادِيًا لِأَشْرَفِ الْخَلْقِ، وَهُمُ الْمُؤْمِنُونَ، آمِرًا لَهُمْ بِأَفْضَلِ الْأَوَامِرِ، وَهِيَ التَّقْوَى، ذَاكِرًا لَهُمُ السَّبَبَ الْمُوجِبَ لِلتَّقْوَى، وَهُوَ رُبُوبِيَّةُ اللَّهِ لَهُمْ وَإِنْعَامُهِ عَلَيْهِمُ، الْمُقْتَضِي ذَلِكَ مِنْهُمْ أَنْ يَتَّقُوهُ، وَمِنْ ذَلِكَ مَا مَنَّ اللَّهُ عَلَيْهِمْ بِهِ مِنَ الْإِيمَانِ فَإِنَّهُ مُوجِبٌ لِلتَّقْوَى، كَمَا تَقُولُ: أَيُّهَا الْكَرِيمُ تَصَدَّقْ، وَأَيُّهَا الشُّجَاعُ قَاتِلْ.
ഉത്തമരായ സൃഷ്ടികളെ വിളിച്ച് പ്രവാചകരേ, താങ്കൾ പറയുക. അവരാണ് യഥാർഥ വിശ്വാസികൾ. ഏറ്റവും ഉത്തമമായത് അവരോട് കൽപിക്കുക. അത് ധർമനിഷ്ഠയാണ്. തക്വ്‌വയുണ്ടാകാനാവശ്യമായ കാര്യങ്ങൾ അവരെ ഉദ്‌ബോധിപ്പിക്കുക. അല്ലാഹുവാണ് സംരക്ഷിക്കുന്നതെന്നും, അവൻ തരുന്ന അനുഗ്രഹങ്ങൾ അവനെ സൂക്ഷിച്ച് ജീവിക്കാൻ പ്രേരണയാകണമെന്നും, ഈമാനെന്ന ഏറ്റവും വലിയ അനുഗ്രഹം അവൻ തന്നു എന്നതും തക്വ്‌വയോടെ ജീവിക്കാൻ ബാധ്യതപ്പെട്ട ഒരനുഗ്രഹമാണ്. ‘ഓ ഔദാര്യവാനേ, നീ ധർമം ചെയ്യുക,’ ‘ധീരനേ നീ പോരാടുക’ എന്നെല്ലാം പറയുന്നതുപോലെ. (തഫ്സീറുസ്സഅ്ദി)
وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ
സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മതഅവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്. (ഖുർആൻ:47/17)
{وَالَّذِينَ اهْتَدَوْا} بِالْإِيمَانِ وَالِانْقِيَادِ، وَاتِّبَاعِ مَا يُرْضِي اللَّهَ {زَادَهُمْ هُدًى} شُكْرًا مِنْهُ تَعَالَى لَهُمْ عَلَى ذَلِكَ، {وَآتَاهُمْ تَقْوَاهُمْ} أَيْ: وَفَّقَهُمْ لِلْخَيْرِ، وَحَفِظَهُمْ مِنَ الشَّرِّ، فَذَكَرَ لِلْمُهْتَدِينَ جَزَاءَيْنِ: الْعِلْمُ النَّافِعُ، وَالْعَمَلُ الصَّالِحُ.
{സന്മാർഗം സ്വീകരിച്ചവരാകട്ടെ} വിശ്വസിക്കുകയും കീഴ്‌പ്പെടുകയും അല്ലാഹുവിന്റെ തൃപ്തിയെ പിൻതുടരുകയും ചെയ്തവർ. {അവർക്കവൻ മാർഗദർശനം വർധിപ്പിക്കുന്നു} അവർ സന്മാർഗം സ്വീകരിച്ചതിനുള്ള നന്ദിയായി. {അവർക്ക് വേണ്ടതായ സൂക്ഷ്മത അവർക്ക് നൽകുകയും ചെയ്യുന്നതാണ്} അതായത്, നന്മക്കുള്ള അവസരവും ദോഷങ്ങളിൽനിന്നുള്ള സംരക്ഷണവും. സന്മാർഗം സ്വീകരിച്ചവർക്ക് രണ്ട് പ്രതിഫലം ഇവിടെ പറയുന്നു; പ്രയോജനകരമായ അറിവും സൽപ്രവർത്തനവും. (തഫ്സീറുസ്സഅ്ദി)
ഈമാനും തഖ്‌വയുമുള്ളവരുമാണ് അല്ലാഹുവിന്റെ ഔലിയാഅ്.
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴿٦٣﴾
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഔലിയാഅ്, അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (ഖുർആൻ:10/62-63)
{الَّذِينَ آمَنُوا} بالله وملائكته وكتبه ورسله واليوم الآخر وبالقدر خيره وشره، وصدقوا إيمانهم، باستعمال التقوى، بامتثال الأوامر، واجتناب النواهي.
അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, ഖദ്റിലും വിശ്വസിക്കുകയും, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുകയും, അവൻ വിലക്കിയവ ഒഴിവാക്കുകയും ചെയ്ത് ജീവിതത്തിൽ തഖ്‌വ കൈകൊണ്ട് തങ്ങളുടെ വിശ്വാസത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നവരാണവർ. (തഫ്സീറുസ്സഅ്ദി)
തഖ്‌വയുമുള്ളവരുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് ഈമാനാണ്.
الٓمٓ ﴿١﴾ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿٣﴾ وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٥﴾
അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍. (ഖു൪ആന്‍ :2/1-5)
അനുഗ്രഹങ്ങളിലെ വര്‍ദ്ധനവിന് കാരണമാണ് ഈമാനും തഖ്‌വയും.
ﻭَﻟَﻮْ ﺃَﻥَّ ﺃَﻫْﻞَ ٱﻟْﻘُﺮَﻯٰٓ ءَاﻣَﻨُﻮا۟ ﻭَٱﺗَّﻘَﻮْا۟ ﻟَﻔَﺘَﺤْﻨَﺎ ﻋَﻠَﻴْﻬِﻢ ﺑَﺮَﻛَٰﺖٍ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻭَﻟَٰﻜِﻦ ﻛَﺬَّﺑُﻮا۟ ﻓَﺄَﺧَﺬْﻧَٰﻬُﻢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻜْﺴِﺒُﻮﻥَ
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി. (ഖു൪ആന്‍ :7/96)
അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന് കാരണമാണ് ഈമാനും തഖ്‌വയും.
وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ ۖ لَّوْ كَانُوا۟ يَعْلَمُونَ
അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍! (ഖു൪ആന്‍ :2/103)
അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള സുരക്ഷിതത്വമാണ് ഈമാനും തഖ്‌വയും.
وَأَمَّا ثَمُودُ فَهَدَيْنَٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ ﴿١٧﴾ وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴿١٨﴾
എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി. വിശ്വസിക്കുകയും ധര്‍മ്മനിഷ്ഠ പുലര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (ഖുര്‍ആൻ:41/17-18)
ഈമാനിന്റെയും തഖ്‌വയുടെയും ആളുകൾ പരലോകത്ത് ഉത്തമമായ പ്രതിഫലമുണ്ട്.
وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം. (ഖുര്‍ആൻ:12/57)