അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ ഭയപ്പെടുക

THADHKIRAH

അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ ഭയപ്പെടുന്നതിനെ കുറിച്ച് പരാമര്‍ശിച്ച വിശുദ്ധ ഖുര്‍ആനിലെ ആയത്തുകളിലൂടെ

മുത്തഖീങ്ങളുടെ അടയാളം

وَلَقَدْ ءَاتَيْنَا مُوسَىٰ وَهَٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ ‎﴿٤٨﴾‏ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ ‎﴿٤٩﴾‏

മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപു ലര്‍ത്തുന്നവര്‍ക്കുള്ളഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി ഉല്‍ക്കണ്ഠയുള്ളവരുമാരോ (അവര്‍ക്കുള്ള ഉല്‍ബോധനം.) (ഖു൪ആന്‍ :21/48-49)

 الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ ؛ أَيْ: يَخْشَوْنَهُ فِي حَالِ غَيْبَتِهِمْ وَعَدَمِ مُشَاهَدَةِ النَّاسِ لَهُمْ، فَمَعَ الْمُشَاهَدَةِ أَوْلَى، فَيَتَوَرَّعُونَ عَمَّا حَرَّمَ، وَيَقُومُونَ بِمَا أَلْزَمَ،

ജനങ്ങൾ അവനെ കാണാത്തപ്പോഴും ജനങ്ങൾ സാക്ഷിയാകാത്തപ്പോഴും അവൻ അല്ലാഹുവിനെ ഭയപ്പെടുന്നു, അല്ലാഹു നിഷിദ്ധമാക്കിയ കാര്യത്തിൽ നിന്നും ഒഴിഞ്ഞു മാറിയും നിര്‍ബന്ധമായതിൽ നിലനിൽക്കുകകയും ചെയ്തുകൊണ്ട്. (തഫ്സീറുസ്സഅ്ദി)

ഭക്തജനങ്ങള്‍ ആരാണെന്നു തുടര്‍ന്നു വിവരിച്ചിട്ടുമുണ്ട്. അതെ, നേരില്‍ കാണാതെത്തന്നെ, അല്ലാഹുവിലുള്ള വിശ്വാസാദാര്‍ഢ്യം നിമിത്തം അവനെ – അഥവാ അവന്റെ നിര്‍ദ്ദേശങ്ങളെ ലംഘിച്ചാലുണ്ടാകുന്ന വിപത്തുകളെ – ഭയപ്പെട്ടും, ലോകാവസാനദിവസം തങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉത്തരം പറയേണ്ടി വരുമെന്ന് പേടിച്ചും കൊണ്ടിരിക്കുന്നവരാണവര്‍. (അമാനി തഫ്സീര്‍)

അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് താക്കീതുകളും ഉൽബോധനങ്ങളും ഫലപ്പെടുകയുള്ളൂ

إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ

തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. (ഖു൪ആന്‍ :35/18)

الذين يخشونه في حال السر والعلانية، والمشهد والمغيب

രഹസ്യമായും പരസ്യമായും ജനങ്ങൾ കാണുമ്പോഴും കാണാത്തപ്പോഴും അല്ലാഹുവിനെ ഭയപ്പെടുന്നവർ. (തഫ്സീറുസ്സഅ്ദി)

അവര്‍ക്ക് പാപമോചനവും ഉദാരരമായ പ്രതിഫലവുമുണ്ട്.

إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ

ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍ :36/11)

അവര്‍ക്ക് വലിയ പ്രതിഫലമുണ്ട്

إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.(ഖു൪ആന്‍ :67/12)

{إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ} أَيْ: فِي جَمِيعِ أَحْوَالِهِمْ، حَتَّى فِي الْحَالَةِ الَّتِي لَا يَطَّلِعُ عَلَيْهِمْ فِيهَا إِلَّا اللَّهُ، فَلَا يُقْدِمُونَ عَلَى مَعَاصِيهِ، وَلَا يُقَصِّرُونَ عَمَّا أَمَرَهُمْ بِهِ

{തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍} ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും അല്ലാഹു അല്ലാതെ മറ്റാരും കാണാത്ത സന്ദര്‍ഭങ്ങളിലും തെറ്റായി പ്രവര്‍ത്തിക്കുകയോ കല്‍പനകളില്‍ വീഴ്ച വരുത്തുകയോ ഇല്ല.

{لَهُمْ مَغْفِرَةٌ{ لِذُنُوبِهِمْ، وَإِذَا غَفَرَ اللَّهُ ذُنُوبَهُمْ، وَقَاهُمْ شَرَّهًا، وَوَقَاهُمْ عَذَابَ الْجَحِيمِ، وَلَهُمْ {أَجْرٌ كَبِيرٌ} وَهُوَ مَا أَعَدَّهُ لَهُمْ فِي الْجَنَّةِ، مِنَ النَّعِيمِ الْمُقِيمِ، وَالْمُلْكِ الْكَبِيرِ، وَاللَّذَّاتِ الْمُتَوَاصِلَاتِ ، وَالْقُصُورِ وَالْمَنَازِلِ الْعَالِيَاتِ، وَالْحُورِ الْحِسَانِ، وَالْخَدَمِ وَالْوِلْدَانِ.وَأَعْظَمُ مِنْ ذَلِكَ وَأَكْبَرُ، رِضَا الرَّحْمَنِ، الَّذِي يَحِلُّهُ اللَّهُ عَلَى سَاكِنِي الْجِنَانِ.

{അവര്‍ക്ക് പാപമോചനവും} അവരുടെ തെറ്റുകള്‍ക്ക്, അതവര്‍ക്ക് പൊറുത്ത് കൊടുത്താല്‍ തിന്മകളില്‍ നിന്ന് അവരെ രക്ഷിക്കുകയും നരകശിക്ഷയില്‍ നിന്ന് സംരക്ഷിതരാക്കുകയും ചെയ്യും. {വലിയ പ്രതിഫലവും} നിത്യമായ സുഖാനുഗ്രഹങ്ങളില്‍ അല്ലാഹു അവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണത്. വലിയ അധികാരവും തുടര്‍ച്ചയായ ആസ്വാദനങ്ങളും ഉന്നതമായ ഭവനങ്ങളും കൊട്ടാരങ്ങളും സുന്ദരികളായ സ്വര്‍ഗസ്ത്രീകളും സേവകരും കുട്ടികളുമെല്ലാം സ്വര്‍ഗത്തില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്നു. പരമകാരുണികന്റെ തൃപ്തിയാണ് സ്വര്‍ഗത്തില്‍ ഏറ്റവും മഹത്തായത്. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവന്‍ ഇങ്ങോട്ട് കാണുന്നുവെന്ന ബോധത്തോടെ വര്‍ത്തിക്കുക. സ്വകാര്യ ജീവിതത്തിലും ബാഹ്യ ജീവിതത്തിലും ഒരുപോലെ സൂക്ഷ്മത പാലിക്കുക, ജനബോധ്യത്തിനും കീര്‍ത്തിക്കും വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുക, അല്ലാഹുവിനെയും അവന്‍റെ ശിക്ഷയെയും കണ്‍മുമ്പില്‍ കണ്ടാലേ വിശ്വസിക്കു എന്ന് ശഠിക്കാതെ ലക്ഷ്യദൃഷ്ടാന്തങ്ങള്‍ മുഖേന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി ഭയഭക്തിയോടെ ജീവിക്കുക മുതലായവയാണ് അദൃശ്യമായ നിലയില്‍ റബ്ബിനെ ഭയപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍. (അമാനി തഫ്സീര്‍)

അവര്‍ക്ക് സ്വര്‍ഗമുണ്ട്

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ‎﴿٣١﴾‏ هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ ‎﴿٣٢﴾‏ مَّنْ خَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ ‎﴿٣٣﴾‏ ٱدْخُلُوهَا بِسَلَٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ ‎﴿٣٤﴾‏ لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ ‎﴿٣٥﴾‏

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്‌. (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌. അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്‌.(അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌. അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌. (ഖു൪ആന്‍ :50/31-35)

{مَنْ خَشِيَ الرَّحْمَنَ} أَيْ: خَافَهُ عَلَى وَجْهِ الْمَعْرِفَةِ بِرَبِّهِ، وَالرَّجَاءِ لِرَحْمَتِهِ وَلَازَمَ عَلَى خَشْيَةِ اللَّهِ فِي حَالِ غَيْبِهِ أَيْ: مَغِيبِهِ عَنْ أَعْيُنِ النَّاسِ، وَهَذِهِ هِيَ الْخَشْيَةُ الْحَقِيقِيَّةُ، وَأَمَّا خَشْيَتُهُ فِي حَالِ نَظَرِ النَّاسِ وَحُضُورِهِمْ، فَقَدْ تَكُونُ رِيَاءً وَسُمْعَةً، فَلَا تَدُلُّ عَلَى الْخَشْيَةِ، وَإِنَّمَا الْخَشْيَةُ النَّافِعَةُ، خَشْيَةُ اللَّهِ فِي الْغَيْبِ وَالشَّهَادَةِ

{അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും} തന്റെ രക്ഷിതാവിനെ അറിഞ്ഞ് ഭയപ്പെടുകയും അവന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുക. അദൃശ്യാവസ്ഥയില്‍ അല്ലാഹുവിനെ ഭയപ്പെടല്‍ അനിവാര്യമാണ്. അതായത്: ജനങ്ങള്‍ കാണാത്ത സമയത്തും. ഇതാണ് ശരിയായ ഭയം. ജനങ്ങളുടെ കാഴ്ചയിലും അവരുടെ സാന്നിധ്യത്തിലുമുള്ള ഭയം ലോകമാന്യതക്കും സല്‍കീര്‍ത്തിക്കും വേണ്ടിയായിരിക്കും. അത് യഥാര്‍ഥ ഭക്തിയല്ല. ദൃശ്യമായും അദൃശ്യമായും അവനെ ഭയപ്പെടുന്നത് മാത്രമാണ് ഉപകാരപ്പെടുന്ന ഭയം. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിനെ അങ്ങോട്ടു കാണുന്നിലെങ്കിളും അവന്‍ ഇങ്ങോട്ടു കാണുന്നുവെന്ന ബോധത്തോടെ അവനെ ഭയപ്പെടുക. (അമാനി തഫ്സീര്‍)

മഹ്ശറയിൽ തണല്‍ ലഭിക്കും

അല്ലാഹുവിന്‍റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാനില്ലാത്ത ആ മഹാദിനത്തില്‍ അവന്‍ തണല്‍ നല്‍കി രക്ഷിക്കുന്ന ഏഴുകൂട്ടരെപ്പറ്റി വിവരിക്കുന്ന പ്രസിദ്ധമായ ഹദീഥില്‍, നബി ﷺ എണ്ണിയിട്ടുള്ള രണ്ടുകൂട്ടര്‍ ഇവരാകുന്നു:

(1) സ്ഥാനമാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ദുര്‍വൃത്തിക്കായി) ക്ഷണിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയവന്‍.

(2) വല്ല ദാനധര്‍മ്മവും ചെയ്യുമ്പോള്‍ വലത്തേകൈ ചിലവഴിച്ചത് ഇടത്തേകൈ അറിയാത്തവണ്ണം ചിലവഴിക്കുന്ന  അഥവാ അത്രയും രഹസ്യമായി ധര്‍മ്മം ചെയ്യുന്ന മനുഷ്യന്‍.

‌عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِي ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ إِمَامٌ عَدْلٌ، وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلاَنِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്.

  1. നീതിമാനായ നേതാവ്
  2. അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്
  3. ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ
  4. അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ
  5. സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ
  6. വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി
    ദാനധർമ്മങ്ങൾ ചെയ്‌തവൻ
  7. ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത്‌ കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (ബുഖാരി)
സാന്ദര്‍ഭികമായി ഓര്‍ക്കുക

قال الشيخ العثيمين رحمه الله: ‏ ‏اللّٰه يبتلي المرء بتيسير أسباب ⁧ المعصية ⁩ له حتى يعلم سبحانه من يخافه بالغيب .

ശൈഖ് ഇബ്നു ഉസൈമീൻ  رحمه اللّٰه പറഞ്ഞു : അദൃശ്യമായ നിലയിൽ തന്നെ ഭയപ്പെടുന്നവനാരെന്ന് തിരിച്ചറിയുന്നതിന് വേണ്ടി, തിന്മകളുടെ മാർഗ്ഗങ്ങൾ എളുപ്പമാക്കി കൊണ്ട് ചിലപ്പോൾ അല്ലാഹു ഒരുവനെ പരീക്ഷിക്കും. [ القول المفيد【٢٠٠/١】]

അല്ലാഹുവിൽ അഭയം ……

Leave a Reply

Your email address will not be published.

Similar Posts