يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. (ഖുർആൻ:61/64)
{يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ اللَّهِ} أَيْ: بِالْأَقْوَالِ وَالْأَفْعَالِ، وَذَلِكَ بِالْقِيَامِ بِدِينِ اللَّهِ، وَالْحِرْصِ عَلَى تَنْفِيذِهِ عَلَى الْغَيْرِ، وَجِهَادِ مَنْ عَانَدَهُ وَنَابَذَهُ، بِالْأَبْدَانِ وَالْأَمْوَالِ، وَمَنْ نَصَرَ الْبَاطِلَ بِمَا يَزْعُمُهُ مِنَ الْعِلْمِ وَرَدَّ الْحَقَّ، بِدَحْضِ حُجَّتِهِ، وَإِقَامَةِ الْحُجَّةِ عَلَيْهِ، وَالتَّحْذِيرِ مِنْهُ. وَمِنْ نَصْرِ دِينِ اللَّهِ، تَعَلُّمُ كِتَابِ اللَّهِ وَسُنَّةِ رَسُولِهِ، وَالْحَثُّ عَلَى ذَلِكَ، وَالْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنِ الْمُنْكَرِ .
{സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക} വാക്കുകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും. അത് അല്ലാഹുവിന്റെ ദീനിനെ നിലനിര്‍ത്തലാണ്. മറ്റുള്ളവരില്‍ അത് നടപ്പിലാവാനുള്ള താല്‍പര്യമാണ്. ദീനിനോട് എതിരിടുകയും ധിക്കാരം കാണിക്കുകയും ചെയ്യുന്നവരോട് ധനവും ശരീരവുംകൊണ്ട് പോരാടലും അതില്‍ പെട്ടതാണ്. തനിക്കുള്ള വിജ്ഞാനംകൊണ്ട് അസത്യത്തെ സഹായിക്കുകയും തെളിവുനശിപ്പിച്ച് സത്യത്തെ നിരാകരിക്കുകയും ദീനിനെതിരെ തെളിവുണ്ടാക്കുകയും ചെയ്യുന്നവര്‍ ഭയപ്പെട്ടുകൊള്ളട്ടെ. അല്ലാഹുവിന്റെ ദീനിനെ സഹായിച്ചവന്‍ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകചര്യയും പഠിച്ച്, അതില്‍ പഠിക്കാന്‍ പ്രേരിപ്പിച്ച്, നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്തവനാണ്. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന്റെ സഹായികളാകുന്നതിൽ ഈസാ നബി عليه السلام യുടെ അനുയായികളായ ഹവാരിയ്യീങ്ങളിൽ മാതൃകയുണ്ട്. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്‌റാഈല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു. (ഖുർആൻ:61/64)
فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ ﴿٥٢﴾رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّٰهِدِينَ ﴿٥٣﴾
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. (തുടര്‍ന്ന് അവര്‍ പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്‍റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ. (ഖുർആൻ:3/52-53)
അല്ലാഹുവിന്റെ ദീനിനെ സഹായിക്കാന്‍ എന്റെ കൂടെ നിലകൊള്ളാൻ ആരുണ്ട് എന്ന് ഈസാ عليه السلام ചോദിച്ചപ്പോൾ അല്ലാഹുവിന്റെ ദീനിനെ സഹായിക്കാൻ ഞങ്ങളുണ്ടെന്ന് ഹവാരിയ്യീങ്ങൾ പ്രഖ്യാപിച്ചു. അഥവാ അല്ലാഹുവിന്‍റെ ദീൻ പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുവാന്‍ തയ്യാറാണെന്ന് താല്‍പര്യം. അപ്പോള്‍ ഈസാ നബി عليه السلام യുടെയും ഹവാരികളുടെയും പ്രബോധനഫലമായി ഇസ്‌റാഈല്‍ സന്തതികളില്‍ പെട്ട ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരുവിഭാഗം അവിശ്വസിക്കുകയും ചെയ്തു. വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ അല്ലാഹു പിന്‍ബലം നല്‍കുകയും ശക്തിനല്‍കുകയും ശത്രുവിനെതിരെ സഹായിക്കുകയും ചെയ്തു.
يقول تعالى آمرا عباده المؤمنين أن يكونوا أنصار الله في جميع أحوالهم ، بأقوالهم ، وأفعالهم ، وأنفسهم ، وأموالهم ، وأن يستجيبوا لله ولرسوله ، كما استجاب الحواريون لعيسى حين قال
അല്ലാഹു വിശ്വാസികളായ തന്റെ അടിമകളോട് കല്‍പിക്കുന്നു; അവരുടെ എല്ലാ അവസ്ഥകളിലും വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും ശരീരംകൊണ്ടും സമ്പത്ത്‌കൊണ്ടും അല്ലാഹുവിന്റെ സഹായികളായിത്തീരാനും ഈസാനബി عليه السلام യുടെ സഹായികള്‍ വിളിക്ക് ഉത്തരം നല്‍കിയപോലെ അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കാനും. (ഇബ്‌നുകഥീര്‍ 4/430).
فَأَنْتُمْ يَا أُمَّةَ مُحَمَّدٍ، كُونُوا أَنْصَارَ اللَّهِ وَدُعَاةَ دِينِهِ، يَنْصُرْكُمُ اللَّهُ كَمَا نَصَرَ مَنْ قَبْلَكُمْ، وَيُظْهِرْكُمْ عَلَى عَدُوِّكُمْ.
അതിനാല്‍ മുഹമ്മദ് നബി ﷺ യുടെ സമുദായമേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളും ദീനിന്റെ പ്രബോധകരുമാവുക. നിങ്ങള്‍ക്ക് മുമ്പുള്ളവരെ സഹായിച്ചപോലെ അല്ലാഹു നിങ്ങളെ സഹായിക്കും. ശത്രുവിനെതിരെ നിങ്ങള്‍ വിജയം വരിക്കും. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. ശത്രുക്കള്‍ക്കെതിരില്‍ അവരുടെ കാലടികളെ ഉറപ്പിച്ചു വിജയം നല്‍കുകയും ചെയ്യും.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (ഖുർആൻ:47/7)
അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാണല്ലോ. (അമാനി തഫ്സീര്‍)
وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ഖുർആൻ:22/40)