മുദബ്ബിറുൽ ആലം (ലോകം നിയന്ത്രിക്കുന്നവൻ) അല്ലാഹുവാണെന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽ പെട്ടതാണ്. പ്രപഞ്ചത്തിലെ സർവ്വകാര്യങ്ങളും നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്നതിനുള്ള തെളിവ് കാണുക:
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ ﴿٤﴾ يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴿٥﴾
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ (ഘട്ടങ്ങളില്‍) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ? അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്. (ഖുര്‍ആൻ:32/4-5)
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (ഖുര്‍ആൻ:10/3)
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആൻ:7/54)
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു. (ഖുര്‍ആൻ:13/2)
തദ്ബീർ (നിയന്ത്രണാധികാരം) എന്ന അല്ലാഹുവിന് മാത്രമുള്ള കഴിവും അധികാരവും മക്കയിലെ മുശ്രിക്കുകൾ പോലും അംഗീകരിച്ചിരുന്നു.
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾ فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَٰلُ ۖ فَأَنَّىٰ تُصْرَفُونَ ﴿٣٢﴾
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്? (ഖുര്‍ആൻ:10/31-32)
‘യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്’ എന്ന് പറഞ്ഞുകൊണ്ടാണ് ആയത്ത് അവസാനിക്കുന്നത്. മുദബ്ബിറുൽ ആലം (ലോകം നിയന്ത്രിക്കുന്നവൻ) അല്ലാഹുവല്ലാതെ മറ്റാരെങ്കിലുമാണെന്ന് ആരെങ്കിലും വിശ്വസിച്ചാൽ അത് വഴികേടാണെന്ന് വ്യക്തം.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ قَالَ اللَّهُ عَزَّ وَجَلَّ يُؤْذِينِي ابْنُ آدَمَ، يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ، أُقَلِّبُ اللَّيْلَ وَالنَّهَارَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിന്റെ സന്തതികൾ എന്നെ ദ്രോഹിക്കുന്നു. (കാരണം) കാലത്തെ അവർ ചീത്തപറയുന്നു. ഞാനാകുന്നു കാലം. എന്റെ കയ്യിലാകുന്നു കാര്യങ്ങളെല്ലാം. രാത്രിയെയും പകലിനെയും ഞാൻ മാറ്റിമറിക്കുന്നു. (ബുഖാരി: 4826)
ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله പറഞ്ഞു: ‘സർവലോകങ്ങളുടെയും മുദബ്ബിർ അല്ലാഹുവാണ്. (ഹിദായത്തുൽ ഹയാറാ: 1/219)
ഇമാം ഗസ്സാലി رحمه الله പറഞ്ഞു: അല്ലാഹുവാണ് നിർമാതാവും മുദബ്ബിറും. (അൽമുൻക്വിദ്: 1/130)
ഇമാം സുയൂത്വി, ഇമാം മഹല്ലി رحمه الله എന്നിവർ പറഞ്ഞു: ദൃശ്യ-അദൃശ്യ ലോകങ്ങളുടെ മുദബ്ബിർ അല്ലാഹുവാണ്.(ജലാലൈനി)
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു: റബ്ബാണ് മുദബ്ബിറുൽ ആലം. (ബയാനു തൽബീസിൽ ജഹ്‌മിയ്യ: 6/579)
ഇമാം മുനാവി رحمه الله പറഞ്ഞു: അല്ലാഹുവാണ് ഏത് അവസ്ഥയിലും മുദബ്ബിറുൽ ആലം. (ഫയ്‌ളുൽ ക്വദീർ 5:111)
മുദബ്ബിറുൽ ആലം അഥവാ, ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണെന്ന് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിച്ചിരിക്കെ, അത് ഇസ്ലാമിന്റെ അഖീദയിൽ (വിശ്വാസകാര്യത്തിൽ) പെട്ടതായിരിക്കെ, മക്കാ മുശ്രിക്കുകൾ വരെ അത് അല്ലാഹുവാണെന്ന് സമ്മതിച്ചിരിക്കെ ഇന്ന് കേരളത്തിലെ ചില ആധുനിക മുശ്രിക്കുകൾക്ക് മുദബ്ബിറുൽ ആലം (ലോക നിയന്താവ്) സി.എം.മടവൂരാണ്. വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട ചിറ്റടി മീത്തൽ മുഹമ്മദ് അബൂബക്കർ മുസ്ലിയാർ എന്ന സി.എം മടവൂർ എന്ന വ്യക്തിയാണ് ലോകം നിയന്ത്രിക്കുന്നത് എന്നാണ്. അദ്ദേഹം മുദബ്ബിറുൽ ആലം ആണ് പോലും! അഥവാ ഈ ലോകത്തിന്റെ നിയന്ത്രണം അദ്ദേഹത്തിനാണ് എന്ന്! കടലിലും കരയിലും കാട്ടിലും വാനലോകത്തും എല്ലാം ഇദ്ദേഹത്തിന്റെ നിയന്ത്രണമുണ്ടത്രെ!
പച്ചയായ ശിർക്കൻ വാദമാണ് ഇത്. മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്നതാണ് മുസ്‌ലിംകൾ ഇക്കാലംവരേക്കും വിശ്വസിച്ച് പോന്നത്. മുസ്‌ലിംകൾക്ക് അതിൽ യാതൊരു സംശയവുമില്ല. മുഹമ്മദ് നബി ﷺ പോലും മുദബ്ബിറുൽ ആലം ആണ് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നില്ല. പ്രമാണങ്ങൾ അങ്ങനെയൊരു കാര്യം പറയുന്നുമില്ല. എന്നിട്ടല്ലേ സി.എം.മടവൂരോ മറ്റാരെങ്കിലുമോ മുദബ്ബിറുൽ ആലം ആവുന്നത്!
അല്ലാഹുവല്ലാത്ത മരണപ്പെട്ടുപോയ മഹാൻമാരെ വിളിച്ചു പ്രാര്‍ത്ഥിക്കാൻ, അവര്‍ക്ക് നമ്മുടെ കാര്യങ്ങൾ സാധിച്ചു തരാനുള്ള കഴിവുണ്ടെന്ന് സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇക്കൂട്ടര്‍ ‘മുദബ്ബിറുൽ ആലം’ അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്തി പറയുന്നത്. അതിനായി അവര്‍ വിശുദ്ധ ഖുര്‍ആനിലെ ഒരു ആയത്തിനെ ദുര്‍വ്യാഖ്യാനിക്കുന്നുണ്ട്. പ്രസ്തുത ആയത്ത് കാണുക:
فَٱلْمُدَبِّرَٰتِ أَمْرًا
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം. (ഖുര്‍ആൻ:79/5)
സൂറത്തുന്നാസിആത്തിലെ ആദ്യ അഞ്ച് ആയത്തുകൾ അല്ലാഹു സത്യം ചെയ്തു പറയുന്നതാണ്. മനുഷ്യരുടെ ആത്മാക്കളെ മരണ സമയത്ത് പിടിച്ചെടുക്കുന്ന മലക്കുകളെ കുറിച്ചും അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവത്തെ കുറിച്ചുമാണ് ഈ വചനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ചു മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5-ാം വചനത്തിൽ സൂചന. അതാണ് പ്രബലാഭിപ്രായം. അതല്ലാതെ ഔലിയാക്കൾ ലോകം നിയന്ത്രിക്കുന്നതിനെ കുറിച്ചല്ല.
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله ، وكذلك قال أهل التأويل. ذكر من قال ذلك: حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة فَالْمُدَبِّرَاتِ أَمْرًا قال: هي الملائكة . حدثنا ابن عبد الأعلى، قال: ثنا ابن ثور، عن معمر، عن قتادة، مثله.
‘കാര്യങ്ങൾ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം’ എന്ന അല്ലാഹുവിന്റെ വചനം കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിന്റെ കൽപന പ്രകാരം കാര്യങ്ങൽ നിയന്ത്രിക്കുന്ന മലക്കുകളാണ്. അപ്രകാരമാണ് അഹ്ലുത്തഅ്വീലിന്റെ ആളുകളും പറഞ്ഞിട്ടുള്ളത്. ഇമാം ഖതാദയിൽ നിന്നും നിവേദനം: ഇൗ ആയത്തിന്റെ ഉദ്ദശ്യം മലക്കുകളാണ്. ഇബ്നുഅബ്ദുൽ അഅ്ലാ, ഇബ്നു സൗർ. മഅ്മർ, ഖതാദ എന്നിവരിൽനിന്നും ഉദ്ധരിക്കുന്നതും അതുകൊണ്ടുള്ള ഉദ്ദേശ്യം മലക്കുകളാണ് എന്നു തന്നെയാണ്.” (ത്വബ്’രി)
മേൽ കൊടുത്തിട്ടുള്ള ഖുര്‍ആൻ 7/54 ന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ജരീര്‍ അത്ത്വബ്രി رحمه الله പറഞ്ഞിട്ടുള്ളത് പ്രത്യേകം ഓര്‍ക്കുക:
وَمَنْ زَعَمَ أَنَّ اللَّهَ جَعَلَ لِلْعِبَادِ مِنَ الْأَمْرِ شَيْئًا فَقَدْ كَفَرَ بِمَا أَنْزَلَ اللَّهُ عَلَى أَنْبِيَائِهِ ، لِقَوْلِهِ: {أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ}
കാര്യങ്ങളിൽ നിന്ന് എന്തെങ്കിലും അല്ലാഹു അടിമകൾക്ക് ഉടമപ്പെടുത്തികൊടുത്തിരിക്കുന്നു എന്ന് ആരെങ്കിലും വാദിച്ചാൽ അല്ലാഹു അവന്റെ നബിമാർക്ക് ഇറക്കികൊടുത്തതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു. (കാരണം) അല്ലാഹു പറയുന്നു: {അറിയുക, സൃഷ്ടിപ്പും നിയന്ത്രണവും അല്ലാഹുവിനുള്ളതാണ്. ലോകരക്ഷിതാവായ അല്ലാഹു അനുഗ്രഹീതൻ തന്നെ} (ത്വബ്’രി)