ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്ടികളെല്ലാം സമ്മേളിക്കുന്ന മഹ്ശറയില്‍ ആളുകളെല്ലാവരും അനിശ്ചിതാവസ്ഥയില്‍ ദീര്‍ഘകാലം ഭയവിഹ്വലരായി കഴിയുമ്പോള്‍, തങ്ങളുടെ വിചാരണ കഴിച്ച് രണ്ടിലൊരു തീരുമാനമെടുക്കുവാന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണമെന്ന് പ്രവാചക പ്രമുഖന്മാരായ പലരോടും ജനങ്ങള്‍ അപേക്ഷിക്കും. ഓരോ പ്രവാചകൻമാരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകും. അന്ന് ഇബ്രാഹിം നബി عليه السلام പറയുന്ന കാരണം ഇപ്രകാരമാണ്:
إِنِّي لَسْتُ هُنَاكُمْ ـ وَيَذْكُرُ ثَلاَثَ كَلِمَاتٍ كَذَبَهُنَّ ـ
എനിക്ക് അതിന് കഴിയുകയില്ല – അദ്ദേഹം പറഞ്ഞ മൂന്ന് കളവുകൾ അദ്ദഹം പരാമര്‍ശിക്കും – (ബുഖാരി:7440)
ഇബ്റാഹീം നബി عليه السلام പറഞ്ഞ കളവിന്റെ മൂന്ന് സന്ദർഭങ്ങൾ ഏതൊക്കെയായിരുന്നുവെന്ന് മുഹമ്മദ് നബി ﷺ വിവരിക്കുന്നത് കാണുക:
لَمْ يَكْذِبْ إِبْرَاهِيمُ النَّبِيُّ عَلَيْهِ السَّلاَمُ قَطُّ إِلاَّ ثَلاَثَ كَذَبَاتٍ ثِنْتَيْنِ فِي ذَاتِ اللَّهِ قَوْلُهُ { إِنِّي سَقِيمٌ} . وَقَوْلُهُ { بَلْ فَعَلَهُ كَبِيرُهُمْ هَذَا} وَوَاحِدَةً فِي شَأْنِ سَارَةَ
മൂന്ന് കളവുകളല്ലാതെ ഇബ്രാഹിം നബി عليه السلام പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്റെ ദാത്തിന്റെ വിഷയത്തിലാണ്. {ഞാൻ രോഗിയാണ്} എന്ന് പറഞ്ഞ വാക്കും, {അല്ല അത് ചെയ്തത് അവരിലെ വലിയവനാണ്} എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. (മുസ്ലിം:2371)
إِنِّي سَقِيمٌ (ഞാൻ രോഗിയാണ്) എന്ന് ഇബ്രാഹിം നബി عليه السلام പറഞ്ഞ സന്ദര്‍ഭം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്.
സൂര്യചന്ദ്രനക്ഷത്രാദികളെയും കല്ലുകൊണ്ടും മരംകൊണ്ടും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയും വണങ്ങിയും അവയോട് പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കിടയിലാണ് ഇബ്റാഹീം നബി عليه السلام യുടെ ജനനം. അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് തെളിവ് സഹിതം അദ്ദേഹം പല സന്ദര്‍ഭങ്ങളിലായി പഠിപ്പിക്കാന്‍ ശ്രമിച്ചു. ബഹുദൈവാരാധനയുടെ നിരര്‍ത്ഥകത അദ്ദേഹം മനസ്സിലാകുന്ന ശൈലിയില്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. ഒരിക്കൽ അതിനായി അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു.
وَتَٱللَّهِ لَأَكِيدَنَّ أَصْنَٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ
അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്. (ഖുര്‍ആന്‍:21/57)
ഇബ്റാഹീം عليه السلام പ്രയോഗിച്ച തന്ത്രം എന്തായിരുന്നുവെന്ന് ഖുർആൻ തുടർന്ന് പറയുന്നുണ്ട്:
فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ
അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ. (ഖുര്‍ആന്‍:21/58)
വിഗ്രഹങ്ങളില്‍ തന്ത്രം പ്രയോഗിക്കുന്നതിന് മുമ്പായി അദ്ദേഹം പിതാവിനോടും തന്റെ ജനതയോടും പറയുന്നത് കാണുക.
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ ﴿٨٥﴾ أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ ﴿٨٦﴾ فَمَا ظَنُّكُم بِرَبِّ ٱلْعَٰلَمِينَ ﴿٨٧﴾ فَنَظَرَ نَظْرَةً فِى ٱلنُّجُومِ ﴿٨٨﴾ فَقَالَ إِنِّى سَقِيمٌ ﴿٨٩﴾ فَتَوَلَّوْا۟ عَنْهُ مُدْبِرِينَ ﴿٩٠﴾ فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ ﴿٩١﴾ مَا لَكُمْ لَا تَنطِقُونَ ﴿٩٢﴾ فَرَاغَ عَلَيْهِمْ ضَرْبَۢا بِٱلْيَمِينِ ﴿٩٣﴾ فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ ﴿٩٤﴾
തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി. എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ! തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. (ഖുര്‍ആന്‍:37/86-93)
ആളുകൾ അവരുടെ ആരാധനാലയത്തിലെ ഉത്സവത്തിന് അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ അവിടെ പോകാതിരക്കാനായി എനിക്ക് രോഗമാണെന്ന് വെറുതെ പറഞ്ഞു. അതായിരുന്നു ഇബ്റാഹീം عليه السلام പറഞ്ഞ ഒന്നാമത്തെ കളവ്.
بَلْ فَعَلَهُ كَبِيرُهُمْ هَذَا (അല്ല അത് ചെയ്തത് അവരിലെ വലിയവനാണ്) എന്ന് ഇബ്രാഹിം നബി عليه السلام പറഞ്ഞത് മേൽ സന്ദര്‍ഭത്തെ തുടര്‍ന്ന് സംഭവിക്കുന്നതാണ്.
അങ്ങനെ ആളുകളൊക്കെ ഉത്സവത്തിന് പോയപ്പോൾ ഇബ്റാഹീം عليه السلام അവരുടെ ആരാധനാലയത്തിൽ പ്രവേശിച്ച് വിഗ്രഹങ്ങളെ തകർത്തു. ഒന്നൊഴികെ എല്ലാത്തിനെയും തുണ്ടമാക്കിക്കളഞ്ഞു. അവര്‍ ഉത്സവം കഴിഞ്ഞു തിരിച്ചെത്തി. തങ്ങളുടെ ആരാധ്യരെല്ലാം നിലംപൊത്തി കിടക്കുന്നതാണ് അവര്‍ കാണുന്നത്. ഇബ്റാഹീം عليه السلام ആണ് ഇത് ചെയ്തതെന്ന് അവിടെയുള്ള ചിലര്‍ പറഞ്ഞു. അദ്ദേഹത്തെ പിടികൂടുവാനായി അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ധൃതിപ്പെട്ടു ചെന്നു.
فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ ﴿٩٤﴾ قَالَ أَتَعْبُدُونَ مَا تَنْحِتُونَ ﴿٩٥﴾ وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ ﴿٩٦﴾
എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്. (ഖുര്‍ആന്‍:37/94-96)
قَالُوٓا۟ ءَأَنتَ فَعَلْتَ هَٰذَا بِـَٔالِهَتِنَا يَٰٓإِبْرَٰهِيمُ ﴿٦٢﴾ قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ ﴿٦٣﴾ فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّٰلِمُونَ ﴿٦٤﴾ ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَٰٓؤُلَآءِ يَنطِقُونَ ﴿٦٥﴾ قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ ﴿٦٦﴾ أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ ﴿٦٧﴾
അവര്‍ ചോദിച്ചു: ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ച് നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖുര്‍ആന്‍:21/62-68)
ആരാണ് വിഗ്രഹങ്ങളെ ഇപ്രകാരം ചെയ്തതെന്ന് അന്വേഷണം വന്നപ്പോൾ ഞാനല്ല ചെയ്തത് വലിയ വിഗ്രഹമാണെന്ന് അവരെ ചിന്തിപ്പിക്കുന്നതിന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു ഇബ്റാഹീം عليه السلام പറഞ്ഞ രണ്ടാമത്തെ കളവ്. തകര്‍ന്ന് കിടക്കുന്ന ഈ ആരാധ്യരോടും കോടാലി തോളില്‍ തൂക്കിയിട്ട് നില്ക്കുന്ന വലിയ വിഗ്രഹത്തോടും ചോദിക്കൂ എന്ന ചോദ്യം അവരില്‍ വലിയ ചിന്തക്ക് കാരണമാക്കി.
ഇബ്റാഹീം عليه السلام പറഞ്ഞ മൂന്നാമത്തെ കളവ് മേൽ ഹദീസിൽ തുടര്‍ന്ന് വിവരിക്കുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” لَمْ يَكْذِبْ إِبْرَاهِيمُ النَّبِيُّ عَلَيْهِ السَّلاَمُ قَطُّ إِلاَّ ثَلاَثَ كَذَبَاتٍ ثِنْتَيْنِ فِي ذَاتِ اللَّهِ قَوْلُهُ { إِنِّي سَقِيمٌ} . وَقَوْلُهُ { بَلْ فَعَلَهُ كَبِيرُهُمْ هَذَا} وَوَاحِدَةً فِي شَأْنِ سَارَةَ فَإِنَّهُ قَدِمَ أَرْضَ جَبَّارٍ وَمَعَهُ سَارَةُ وَكَانَتْ أَحْسَنَ النَّاسِ فَقَالَ لَهَا إِنَّ هَذَا الْجَبَّارَ إِنْ يَعْلَمْ أَنَّكِ امْرَأَتِي يَغْلِبْنِي عَلَيْكِ فَإِنْ سَأَلَكِ فَأَخْبِرِيهِ أَنَّكِ أُخْتِي فَإِنَّكِ أُخْتِي فِي الإِسْلاَمِ فَإِنِّي لاَ أَعْلَمُ فِي الأَرْضِ مُسْلِمًا غَيْرِي وَغَيْرَكِ فَلَمَّا دَخَلَ أَرْضَهُ رَآهَا بَعْضُ أَهْلِ الْجَبَّارِ أَتَاهُ فَقَالَ لَهُ لَقَدْ قَدِمَ أَرْضَكَ امْرَأَةٌ لاَ يَنْبَغِي لَهَا أَنْ تَكُونَ إِلاَّ لَكَ . فَأَرْسَلَ إِلَيْهَا فَأُتِيَ بِهَا فَقَامَ إِبْرَاهِيمُ عَلَيْهِ السَّلاَمُ إِلَى الصَّلاَةِ فَلَمَّا دَخَلَتْ عَلَيْهِ لَمْ يَتَمَالَكْ أَنْ بَسَطَ يَدَهُ إِلَيْهَا فَقُبِضَتْ يَدُهُ قَبْضَةً شَدِيدَةً فَقَالَ لَهَا ادْعِي اللَّهَ أَنْ يُطْلِقَ يَدِي وَلاَ أَضُرُّكِ . فَفَعَلَتْ فَعَادَ فَقُبِضَتْ أَشَدَّ مِنَ الْقَبْضَةِ الأُولَى فَقَالَ لَهَا مِثْلَ ذَلِكَ فَفَعَلَتْ فَعَادَ فَقُبِضَتْ أَشَدَّ مِنَ الْقَبْضَتَيْنِ الأُولَيَيْنِ فَقَالَ ادْعِي اللَّهَ أَنْ يُطْلِقَ يَدِي فَلَكِ اللَّهَ أَنْ لاَ أَضُرَّكِ . فَفَعَلَتْ وَأُطْلِقَتْ يَدُهُ وَدَعَا الَّذِي جَاءَ بِهَا فَقَالَ لَهُ إِنَّكَ إِنَّمَا أَتَيْتَنِي بِشَيْطَانٍ وَلَمْ تَأْتِنِي بِإِنْسَانٍ فَأَخْرِجْهَا مِنْ أَرْضِي وَأَعْطِهَا هَاجَرَ . قَالَ فَأَقْبَلَتْ تَمْشِي فَلَمَّا رَآهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ انْصَرَفَ فَقَالَ لَهَا مَهْيَمْ قَالَتْ خَيْرًا كَفَّ اللَّهُ يَدَ الْفَاجِرِ وَأَخْدَمَ خَادِمًا . قَ
അബൂഹുറൈയ്റ رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ പറഞ്ഞു:മൂന്ന് കളവുകളല്ലാതെ ഇബ്രാഹിം നബി عليه السلام പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്റെ ദാത്തിന്റെ വിഷയത്തിലാണ്. {ഞാൻ രോഗിയാണ്} എന്ന് പറഞ്ഞ വാക്കും, {അല്ല അത് ചെയ്തത് അവരിലെ വലിയവനാണ്} എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. അത്, പോക്കിരിയായ ഒരു ഭരണകർത്താവിന്റെ പ്രദേശത്ത് അദ്ദേഹം വന്നു. കൂടെ സാറയുമുണ്ടായിരുന്നു. അവർ അതിസുന്ദരിയായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു: ‘ഇവനൊരു പോക്കിരിയാണ്, നീ എന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ ഇവനെന്നെ നിന്റെ കാര്യത്തിൽ പരാജയപ്പെടുത്തും. നിന്നോടവൻ ചോദിച്ചാൽ നീ എന്റെ സഹോദരിയാണെന്ന് പറഞ്ഞേക്കണം. (യഥാർത്ഥത്തിൽ) നീ ഇസ്ലാമിലെ എന്റെ സഹോദരി തന്നെയാണല്ലോ. നീയും ഞാനുമല്ലാതെ ഭൂമിയിൽ ഒരു
മുസ്ലിംമുള്ളതായി എനിക്കറിഞ്ഞുകൂടാ’. അങ്ങിനെ അയാളുടെ നാട്ടിൽ അവർ പ്രവേശിച്ചപ്പോൾ ആ പോക്കിരിയുടെ ഒരു വക്താവ് അവരെ (സാറയെ) കണ്ടു. അവൻ അവന്റെയടുത്ത് ചെന്ന് പറഞ്ഞു: ‘അങ്ങയുടെ ഈ നാട്ടിൽ ഒരു സ്ത്രീ വന്നിട്ടുണ്ട്; അവൾ അങ്ങേക്കല്ലാതെ മറ്റാർക്കും പറ്റുകയില്ല.’ അങ്ങനെ ആളെ അയച്ചു അവരെ വരുത്തി. അപ്പോൾ ഇബ്രാഹിം നബി عليه السلام നമസ്കരിക്കാനായി നിന്നു. സാറയുടെ അടുത്ത് അവൻ വന്നപ്പോൾ അവരുടെ നേരെ കൈനീട്ടിപ്പിടിക്കാൻ അവന് കഴിഞ്ഞില്ല. അവന്റെ കൈ ശക്തമായി ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോൾ അവൻ അവളോട് പറഞ്ഞു. ‘എന്റെ കൈ വിടുവിക്കാൻ നീ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ഞാൻ നിന്നെ ഉപദ്രവിക്കുകയില്ല.’ അപ്പോൾ അവരങ്ങിനെ ചെയ്തു. എന്നാലവൻ വീണ്ടുമതുചെയ്തു. അപ്പോൾ ആദ്യത്തേക്കാൾ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോൾ ആദ്യത്തെ പോലെ അവൻ പറഞ്ഞു. അവരങ്ങിനെ (പ്രാർത്ഥിച്ചു). എന്നാൽ വീണ്ടും അവൻ അതു ആവർത്തിച്ചു. അപ്പോൾ ആദ്യത്തെ രണ്ടു തവണത്തേക്കാൾ ശക്തമായി കൈ ചുരുട്ടി പിടിക്കപ്പെട്ടു. അപ്പോൾ അവൻ പറഞ്ഞു: ‘എന്റെ കൈ നിവർത്തിക്കിട്ടാൻ നീ പ്രാർത്ഥിക്കൂ. അല്ലാഹുവിനെ തന്നെ നിന്നെ ഞാൻ ഉപദ്രവിക്കുകയില്ല’. അപ്പോഴും അവരങ്ങിനെ ചെയ്തു. അവന്റെ കൈ നീട്ടപ്പെട്ടു. അവരെ കൊണ്ടുവന്നവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: നീ എനിക്ക് കൊണ്ടുവന്നു തന്നത് ഒരു പിശാചിനെയാണ്; ഒരു മനുഷ്യനെയല്ല എത്തിച്ചു തന്നത്. എന്റെ പ്രദേശത്ത് നിന്ന് ഇവളെ പുറത്താക്കൂ. ഹാജറയെ അവൾക്ക് കൊടുക്കുക’. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു. അങ്ങനെ അവൾ നടന്നുവന്നു. അവരെ കണ്ടപ്പോൾ ഇബ്റാഹീ നബി عليه السلام നമസ്കാരത്തിൽ നിന്ന് വിരമിച്ചു. എന്നിട്ട് അവരോട് ചോദിച്ചു: ‘എന്തുണ്ടായി?’ അവർ പറഞ്ഞു: ‘നല്ലതു മാത്രം, ആ തെമ്മാടിയുടെ കരത്തെ അല്ലാഹു തടഞ്ഞു. അവന്റെ ഒരു അടിമ സ്ത്രീയെ തന്നു.’ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: അറബികളേ, അവരാണ് നിങ്ങളുടെ ഉമ്മ. (മുസ്ലിം:2371)