വാർദ്ധക്യം : ചില പാഠങ്ങൾ

THADHKIRAH

വാർദ്ധക്യം എന്ന അവസ്ഥ അല്ലാഹു നിശ്ചയിച്ചത്

ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ

നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖുർആൻ:30/54)

വാർദ്ധക്യത്തിലെ ഫിത്ന സൂക്ഷിക്കുക

أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ : لاَ يَزَالُ قَلْبُ الْكَبِيرِ شَابًّا فِي اثْنَتَيْنِ فِي حُبِّ الدُّنْيَا، وَطُولِ الأَمَلِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: രണ്ടു കാര്യത്തിൽ വൃദ്ധന്റെ ഹൃദയം യുവത്വത്തിലായിരിക്കും. ഐഹികലോകത്തോടുള്ള ഇഷ്ടത്തിലും, ദീർഘായുസ്സിന്റെ വിഷയത്തിലും. (ബുഖാരി: 6420)

വാർദ്ധക്യത്തിലെ തിൻമകൾ ഗൗരവതരം

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ – قَالَ أَبُو مُعَاوِيَةَ وَلاَ يَنْظُرُ إِلَيْهِمْ – وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യദിനത്തില്‍ മൂന്ന് വിഭാഗം ആളുകളോട്‌ അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്‌. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ്‌ 3. അഹങ്കാരിയായ ദരിദ്രന്‍. (മുസ്ലിം:107)

വാർ‌ദ്ധ‌ക്യ‌ത്തിലെ ദു‌രി‌ത‌ത്തിൽനിന്ന് രക്ഷ തേടുക

وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا

(നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. (ഖുർആൻ:22/5)

പ്രഭാത പ്രദോഷ വേളകളിൽ പ്രാർത്ഥിക്കാൻ പഠിപ്പിക്കപ്പെട്ടവയിൽ ഈ പ്രാർത്ഥന വന്നിട്ടുണ്ട്.

أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوِء الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ.

അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു ലില്ലാഹ്, വല്‍ ഹംദുലില്ലാഹ് ,ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദല്‍ യൌമി വ ഖൈറ മാ ബഅ്ദഹു, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദല്‍ യൌമി വ ശര്‍റി മാ ബഅ്ദഹു, റബ്ബി അഊദുബിക മിനല്‍ കസലി, വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.

ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. നാഥാ, ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ, നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. (മുസ്ലിം :2723 – സുനനുഅബൂദാവൂദ് :5071 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

രാവിലത്തെ ദിക്റില്‍ أَصْـبَحْنا (അസ്ബഹ്നാ – ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ أَمْسَـينا (അംസയ്നാ – ഞങ്ങള്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു) എന്നാക്കിയാണ് ചൊല്ലേണ്ടത്. അതേപോലെ هَذاَ الْيَوْمَ (ഹാദല്‍ യൌമ – ഈ പകലിലെ) , بَعْدَهُ (ബഅ്ദഹു ) എന്നതിന് പകരം هـذهِ اللَّـيْلَةِ (ഹാദിഹി ലൈലത്തി – ഈ രാതിയിലെ) , بَعْـدَهـا (ബഅ്ദഹാ) എന്നുമാണ് ചൊല്ലേണ്ടത്.

സൽകർമ്മങ്ങളിൽ മുഴുകുക

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَعْمَارُ أُمَّتِي مَا بَيْنَ سِتِّينَ إِلَى سَبْعِينَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റ ആയുസ്സ് അറുപതിനും എഴുപതിനും ഇടയിലാണ്. (തിർമിദി:3550)

തിരിച്ചു പോകാനുള്ള സമയമായി എന്ന നിരന്തര ഓര്‍മ്മപ്പെടുത്തലാണ് വാർദ്ധക്യം. പ്രായം വര്‍ദ്ധിക്കുന്തോറും തന്റെ മേല്‍ അല്ലാഹുവിന്റെ പിടുത്തം ശക്തമാവുകയാണ് എന്ന ഓര്‍മ്മ ഉണ്ടാകണം.  ഈ അവസ്ഥയിൽ കൂടുതൽ സൽകർമ്മങ്ങളിൽ മുഴുകുക.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم فَقَالَ ‏ “‏ أَعْذَرَ اللَّهُ إِلَى امْرِئٍ أَخَّرَ أَجَلَهُ حَتَّى بَلَّغَهُ سِتِّينَ سَنَةً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അറുപത് വയസ്സുവരെ അല്ലാഹു ആയുസ്സ് നീട്ടിക്കൊടുത്ത ഒരാൾക്ക് പിന്നീട് ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ അവസരം നൽകില്ല. (ബുഖാരി: 6419)

സ്വർഗത്തിൽ വാർദ്ധക്യമില്ല

عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَأَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يُنَادِي مُنَادٍ إِنَّ لَكُمْ أَنْ تَصِحُّوا فَلاَ تَسْقَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَحْيَوْا فَلاَ تَمُوتُوا أَبَدًا وَإِنَّ لَكُمْ أَنْ تَشِبُّوا فَلاَ تَهْرَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَنْعَمُوا فَلاَ تَبْتَئِسُوا أَبَدًا ‏”‏ ‏.‏ فَذَلِكَ قَوْلُهُ عَزَّ وَجَلَّ ‏{‏ وَنُودُوا أَنْ تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ‏}‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ വും അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വും നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒരാൾ ഇങ്ങനെ വിളമ്പരം ചെയ്യും. ഇനി ഒരിക്കലും മരണമില്ലാതെ ശാശ്വതമായി ജീവിച്ചിരിക്കുന്നവരാണ് നിങ്ങൾ. നിങ്ങൾ ആരോഗ്യവാന്മാരായിരിക്കും. ഒരിക്കലും രോഗം ബാധിക്കുകയില്ല, നിങ്ങൾ നിത്യ യൗവനമുള്ളവരായിരിക്കും. ഒരിക്കലും വാർദ്ധക്യം ബാധിക്കുകയില്ല. നിങ്ങൾ സുഖാനുഭൂതിയിൽ കഴിയുന്നതാണ്. ഒരിക്കലും പ്രയാസമനുഭവിക്കേണ്ടിവരില്ല. (മുസ്‌ലിം: 2837)

Leave a Reply

Your email address will not be published.

Similar Posts