അദ്ധ്വാനം, മൽസരം ഇവയൊക്കെ മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. പ്രയത്നിക്കുന്നവരും, മത്സരിക്കുന്നവരും അതിന് വേണ്ടി പ്രയത്നിക്കട്ടെ / മൽസരിക്കട്ടെ എന്ന പ്രയോഗ വിശുദ്ധ ഖുർആനിൽ കാണാം.
لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ
പ്രയത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി പ്രയത്നിച്ചുകൊള്ളട്ടെ. (ഖുർആൻ:37/61)
وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ
മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ. (ഖുർആൻ:83/26)
പ്രയത്നിക്കുന്നവരും, മത്സരിക്കുന്നവരും എന്തിന് വേണ്ടിയാണ് പ്രയത്നിക്കേണ്ടതെന്നും എന്തിന് വേണ്ടിയാണ് മത്സരിക്കേണ്ടതെന്നും അതേ ആയത്തിന്റെ തന്നെ തൊട്ടുമുമ്പ് പരാമർശിച്ചിട്ടുണ്ട്.
إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ ﴿٣٨﴾ وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٣٩﴾ إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ ﴿٤٠﴾ أُو۟لَٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ ﴿٤١﴾ فَوَٰكِهُ ۖ وَهُم مُّكْرَمُونَ ﴿٤٢﴾ فِى جَنَّٰتِ ٱلنَّعِيمِ ﴿٤٣﴾ عَلَىٰ سُرُرٍ مُّتَقَٰبِلِينَ ﴿٤٤﴾ يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينِۭ ﴿٤٥﴾ بَيْضَآءَ لَذَّةٍ لِّلشَّٰرِبِينَ ﴿٤٦﴾ لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ﴿٤٧﴾ وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ عِينٌ ﴿٤٨﴾ كَأَنَّهُنَّ بَيْضٌ مَّكْنُونٌ ﴿٤٩﴾ فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴿٥٠﴾ قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ ﴿٥١﴾ يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ ﴿٥٢﴾ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ ﴿٥٣﴾ قَالَ هَلْ أَنتُم مُّطَّلِعُونَ ﴿٥٤﴾ فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ ﴿٥٥﴾ قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ ﴿٥٦﴾ وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ ﴿٥٧﴾ أَفَمَا نَحْنُ بِمَيِّتِينَ ﴿٥٨﴾ إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ ﴿٥٩﴾ إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ ﴿٦٠﴾ لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ ﴿٦١﴾
തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്കപ്പെടുകയുള്ളു. അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഇതില്‍ നിന്ന് ഒഴിവാകുന്നു. അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം. വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും. സൌഭാഗ്യത്തിന്റെ സ്വര്‍ഗത്തോപ്പുകളില്‍. അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും. സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍. ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. അവന് പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ? നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ? തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്റെ മദ്ധ്യത്തില്‍ കാണും. അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു. (സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ. നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല. തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. പ്രയത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി പ്രയത്നിച്ചുകൊള്ളട്ടെ. (ഖുർആൻ:37/38-61)
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ﴿٢٢﴾ عَلَى ٱلْأَرَآئِكِ يَنظُرُونَ ﴿٢٣﴾ تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ ﴿٢٤﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ ﴿٢٦﴾
തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ. (ഖുർആൻ:83/22-26)
വര്ണങ്ങളാല് കണ്‍കുളിര്‍മ നല്കുന്ന, ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകളാല്‍ നിര്‍മിക്കപ്പെട്ട, തൂവെള്ളനിറമുള്ള നേര്‍മയുള്ള പൊടിയും കലര്‍പ്പില്ലാത്ത കസ്തൂരിയുടെ വാസനയുമുള്ള മണ്ണിനാല്‍ സംവിധാനിക്കപ്പെട്ട, ആകാശഭൂമികളോളം വിശാലമായ, ഉന്നത പദവികളുള്ള, മണിമേടകളും കൊട്ടാരങ്ങളും തലയിണകളും മെത്തകളും പരവതാനികളും ചാരുമഞ്ചങ്ങളും കട്ടിലുകളും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും വൃക്ഷങ്ങളും തണലുകളും തോട്ടങ്ങളും ഫലങ്ങളും നദികളും പാനീയങ്ങളും സേവകന്മാരും സ്വര്‍ഗീയ മദ്യവും സ്വര്‍ഗീയ ഇണകളുമുള്ള, എന്നെന്നും നിലനില്‍ക്കുന്ന, ഇഹലോകത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ സ്വര്ഗത്തിന് വേണ്ടിയാണ് ഓരോരുത്തരും പ്രയത്നിക്കേണ്ടതും മൽസരിക്കേണ്ടതും.
{ لِمِثْلِ هَذَا فَلْيَعْمَلِ الْعَامِلُونَ } أَيْ: فَهُوَ أَحَقُّ مَا أُنْفِقَتْ فِيهِ نَفَائِسُ الْأَنْفَاسِ وَأَوْلَى مَا شَمَّرَ إِلَيْهِ الْعَارِفُونَ الْأَكْيَاسَ، وَالْحَسْرَةُ كُلُّ الْحَسْرَةِ، أَنْ يَمْضِيَ عَلَى الْحَازِمِ وَقْتٌ مِنْ أَوْقَاتِهِ، وَهُوَ غَيْرُ مُشْتَغِلٍ بِالْعَمَلِ الَّذِي يُقَرِّبُ لِهَذِهِ الدَّارِ، فَكَيْفَ إِذَا كَانَ يَسِيرُ بِخَطَايَاهُ إِلَى دَارِ الْبَوَارِ؟
{പ്രയത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി പ്രയത്നിച്ചുകൊള്ളട്ടെ} ചെലവഴിക്കുന്നവരുടെ ഏറ്റവും മൂല്യവത്തായ കാര്യങ്ങൾ ചെലവഴിക്കാൻ ഏറ്റവും അർഹതപ്പെട്ടത് അതാകുന്നു. അറിവുള്ളവർ ധൃതിയിൽ പ്രവർത്തിക്കാൻ അനുയോജ്യമായിട്ടുള്ളതും അതാകുന്നു. അത് നഷ്ടപ്പെടുത്തുക എന്നത് വലിയ നഷ്ടമാകുന്നു. മറ്റുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകാതെ ഈ ഭവനത്തിലേക്ക് അടുപ്പിക്കുന്നതായ കാര്യങ്ങളെകൊണ്ട് ഒരുവന്റെ സമയത്തിൽ നിന്ന് ഉറപ്പോടെ കഴിച്ചുകൂട്ടേണ്ടത് അതിനാണ്. അപ്പോൾ അവൻ തന്റെ പാപങ്ങളുമായി നാശത്തിന്റെ വാസസ്ഥലത്തേക്ക് സഞ്ചരിച്ചാലോ? (തഫ്സീറുസ്സഅ്ദി)
{ فَلْيَتَنَافَسِ الْمُتَنَافِسُونَ } أَيْ: فَلْيَتَسَابَقُوا فِي الْمُبَادَرَةِ إِلَيْهِ بِالْأَعْمَالِ الْمُوَصِّلَةِ إِلَيْهِ، فَهَذَا أَوْلَى مَا بُذِلَتْ فِيهِ نَفَائِسُ الْأَنْفَاسِ، وَأَحْرَى مَا تَزَاحَمَتْ لِلْوُصُولِ إِلَيْهِ فُحُولُ الرِّجَالِ.
{മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ} അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ധൃതി കാണിക്കാന്‍ അവര്‍ മത്സരിക്കട്ടെ, അത് നേടുന്നതിന് ഏറ്റവും വിലപ്പെട്ടതിനെ ത്യാഗം ചെയ്യുന്നതിൽ മുൻഗണന നൽകണം, കാരണം ഉന്നതരായ ആളുകൾ നേടിയെടുക്കാൻ മത്സരിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും അർഹതയുള്ളതിതിനാണ്. (തഫ്സീറുസ്സഅ്ദി)
സ്വര്ഗ്ഗത്തിന് അവകാശികളായ ആളുകള്‍ അവരുടെ ജീവിതത്തില്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ അല്ലാഹുവിനായി ത്യജിക്കുന്നതിലും സ്വന്തത്തിനെ തന്നെ അല്ലാഹുവിനായി സമര്‍പ്പിക്കുന്നതിനും കഠിന പ്രയത്നം നടത്തി, മത്സരിച്ച് മുന്നേറിയപ്പോഴാണ് رضي الله عنهم ورضوا عنه എന്ന് സര്‍ട്ടിഫിക്കേറ്റ് അല്ലാഹു നല്‍കുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗം അവര്‍ക്കുണ്ടെന്ന സന്തോഷ വാര്‍ത്ത വിശുദ്ധ ഖുര്‍ആനിലൂടെ അറിയിക്കുകയും ചെയ്തത്.
അതുകൊണ്ട്, ദുനിയാവിലെ നൈമിഷികമായ ജീവിതത്തിനായി അതിലെ നൈമിഷികമായ സുഖസൗകര്യങ്ങൾക്കായി പ്രയത്നിക്കുകയല്ല, അതിനായി മല്‍സരിക്കുകയല്ല സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. സുഖാനുഭൂതികളുടെ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗത്തിനായി പ്രയത്നിക്കുകയും മൽസരിക്കുകയുമാണ് വേണ്ടത്.