അല്ലാഹുവിന്റെ റസൂൽ ﷺ രാത്രിനമസ്കാരത്തിനായി ഉണ൪ന്ന് എഴുന്നേല്‍ക്കുന്ന സമയത്ത് ആ വിരിപ്പില്‍ ഇരുന്നുകൊണ്ട് മുഖത്ത് നിന്ന് ഉറക്കത്തിന്റെ അടയാളം കൈ കൊണ്ട് തടവുകയും ശേഷം സൂറ: ആലുഇംറാനിലെ അവസാന പത്ത് ആയത്തുകള്‍ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു. വുളു ചെയ്യേണ്ടതില്ലെന്നാണ് ഹദിസില്‍ നിന്നും മനസ്സിലാകുന്നത്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّهُ، بَاتَ عِنْدَ مَيْمُونَةَ زَوْجِ النَّبِيِّ صلى الله عليه وسلم وَهْىَ خَالَتُهُ قَالَ فَاضْطَجَعْتُ فِي عَرْضِ الْوِسَادَةِ، وَاضْطَجَعَ رَسُولُ اللَّهِ صلى الله عليه وسلم وَأَهْلُهُ فِي طُولِهَا، فَنَامَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى إِذَا انْتَصَفَ اللَّيْلُ، أَوْ قَبْلَهُ بِقَلِيلٍ، أَوْ بَعْدَهُ بِقَلِيلٍ، اسْتَيْقَظَ رَسُولُ اللَّهِ صلى الله عليه وسلم فَجَلَسَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدِهِ، ثُمَّ قَرَأَ الْعَشْرَ الآيَاتِ الْخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ، ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ مِنْهَا، فَأَحْسَنَ وُضُوءَهُ، ثُمَّ قَامَ يُصَلِّي.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ അദ്ദേഹം പ്രവാചക പത്നിയും അദ്ദേഹത്തിന്റെ മാതൃ സഹോദരിയുമായ മൈമൂന رَضِيَ اللَّهُ عَنْها യുടെ വീട്ടില്‍ വീട്ടിൽ രാത്രി താമസിച്ചു. അദ്ദേഹം പറയുന്നു: തലയിണയുടെ വിലങ്ങനെ ഞാനും അതിന്റെ നീളത്തില്‍ നബി ﷺ യും കുടുംബവും കിടന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അർദ്ധരാത്രി വരെയോ അതിന് അൽപ്പം മുമ്പോ ശേഷമോ വരെയോ ഉറങ്ങി. നബി ﷺ ഉറക്കത്തിൽ നിന്നും ഉണർന്നു. എന്നിട്ട് അവിടുത്തെ കൈകൊണ്ട് മുഖത്തു നിന്ന് ഉറക്കത്തിൻ്റെ (അടയാളം ) തടവി. ശേഷം സൂറത്ത് ആലുഇംറാനിലെ അവസാനത്തെ പത്ത് ആയത്തുകൾ ( إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ മുതല്‍ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ വരെ) പാരായണം ചെയ്തു. തുട൪ന്ന് ബന്ധിക്കപ്പെട്ടതായ ഒരു തോല്‍പാത്രത്തിങ്കലേക്ക് എഴുന്നേറ്റു ചെന്ന് അതില്‍ നിന്ന് അതില്‍ നിന്ന് വുളു ചെയ്യുകയും തന്റെ വുളുവിനെ നന്നാക്കുകയും ചെയ്തു. പിന്നീട് നബി(സ്വ) എഴുന്നേറ്റ് നമസ്കരിച്ചു. (ബുഖാരി:4572)
ഉറക്കത്തെ ഒരു മരണമായിക്കൊണ്ടാണ് ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്:
ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖു൪ആന്‍ :39/42)
അതുകൊണ്ടുതന്നെ രാത്രിനമസ്കാരത്തിന് എഴുന്നേറ്റാലും സുബ്ഹി നമസ്കാരത്തിന് എഴുന്നേറ്റാലും അല്ലാഹുവിനെ സ്തുതിക്കണം. കാരണം നാം ഒരു ചെറിയ മരണത്തിലായിരുന്നു. അല്ലാഹു ഉറക്കത്തില്‍ പിടിച്ചെടുത്ത നമ്മുടെ ആത്മാവ് അവന്‍ വിട്ടുനല്‍കിയതുകൊണ്ടാണ് നമുക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയത്. പ്രസ്തുത സ്തുതിയുടെ വചനം നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ
അൽഹംദു ലില്ലാഹില്ലദീ അഹ്‌യാനാ ബഅ്ദ മാ അമാതനാ വ ഇലൈഹി ന്നുശൂർ
നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ്. (ബുഖാരി, മുസ്ലിം)
ചുരുങ്ങിയത് ഇപ്രകാരമെങ്കിൽ പറയാൻ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ താഴെ പറയുന്ന ദിക്റുകൾ കൂടി പറയുക.
لاَ إِلٰهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلهِ، وَسُبْحَانَ اللهِ، وَلاَ إِلٰهَ إِلاَّ اللهُ، وَاللهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، اللَّهُمَّ اغْفرْ لِي
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു, വ ലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ഖദീർ. അൽഹംദു ലില്ലാഹ്, വ സുബ്ഹാനല്ലാഹ്, വ ലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബർ, വ ലാഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്, അല്ലാഹുമ്മഗ്‌ഫിർലീ.
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം അവനാണ്. എല്ലാ സ്തുതികളും അവന്നാണ്. അവൻ സർവ്വ കാര്യത്തിനും കഴിവുള്ളവനാണ്! എല്ലാ സ്തുതികളും അല്ലാഹുവിനാണ്. അല്ലാഹു എത്ര പരിശുദ്ധൻ! . അല്ലാഹുവല്ലാതെ ആരാധന (പ്രാർത്ഥന, ബലി അറവ്, നേർച്ച…)ക്ക് അർഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റ വും വലിയവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല!, അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ. (البخاري : ١١٥٤ ، سنن الترمذي : ٣٤١٤)
ഈ ദിക്റ് പറയുന്നതിന്റെ ശ്രേഷ്ടത അറിയിക്കുന്ന ഹദീസ് കാണുക.
عَنِ عُبَادَةُ بْنُ الصَّامِتِ، رضى الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ “ مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ثُمَّ قَالَ رَبِّ اغْفِرْ لِي أَوْ قَالَ ثُمَّ دَعَا اسْتُجِيبَ لَهُ فَإِنْ عَزَمَ فَتَوَضَّأَ ثُمَّ صَلَّى قُبِلَتْ صَلاَتُهُ ”
ഉബാദത്തു ബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ആരെങ്കിലും രാത്രിയിൽ ഉണർന്നെഴുന്നേറ്റ് മേൽ പറഞ്ഞതുപോലെ പറയുന്നുവെങ്കിൽ അവന് പൊറുത്ത് കൊടുക്കുന്നതാണ്. അവന് ഉത്തരം ലഭിക്കുന്നതുമാണ്. എഴുന്നേറ്റ് വുളൂ എടുത്ത് (തഹജ്ജുദ്) നമസ്‌കരിച്ചാൽ അത് സ്വീകരിക്കപ്പെടുന്നതുമാണ്. (തിർമിദി: 3414)
മറ്റൊരു ദിക്റ് കൂടി കാണുക:
الْحَمْدُ لِلهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ
അൽഹംദു ലില്ലാഹില്ലദീ ആഫാനീ ഫീ ജസദീ, വറദ്ദ അലയ്യ റൂഹീ, വ അദിന ലീ ബിദിക്‌രിഹി
എന്റെ ശരീരത്തിന് ആരോഗ്യം നൽകുകയും, എന്റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോൾ) എന്നിലേക്ക് തിരിച്ചുതരികയും, അവന്റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരികയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും. (തിർമിദി: 3401)
ഉണർന്നെഴുന്നേറ്റാൽ കൈകൾ മൂന്ന് പ്രാവശ്യം കഴുകുകയും മൂന്ന് പ്രാവശ്യം മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും വേണം.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : إِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلاَ يَغْمِسْ يَدَهُ فِي الإِنَاءِ حَتَّى يَغْسِلَهَا ثَلاَثًا فَإِنَّهُ لاَ يَدْرِي أَيْنَ بَاتَتْ يَدُهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾ ഉറക്കത്തിൽ നിന്നുണർന്നാൽ കൈ പാത്രത്തിൽ മുക്കാതിരിക്കട്ടെ. മൂന്ന് പ്രാവശ്യം അത് കഴുകുന്നത് വരെ. രാത്രിയിൽ അവന്റെ കൈ എവിടെയാണെന്ന് അവനറിയില്ല. (മുസ്ലിം:278)
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : إِذَا اسْتَيْقَظَ أَحَدُكُمْ مِنْ مَنَامِهِ فَلْيَسْتَنْثِرْ ثَلاَثَ مَرَّاتٍ فَإِنَّ الشَّيْطَانَ يَبِيتُ عَلَى خَيَاشِيمِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ അവന്‍ മൂന്ന് പ്രാവശ്യം (മൂക്കില്‍) വെളളം കയറ്റി ചീറ്റുകയും ചെയ്യട്ടെ. തീർച്ചയായും ശൈത്താൻ അവന്റെ തരിമൂക്കിൽ രാത്രി താമസിച്ചിട്ടുണ്ടാകും. (മുസ്ലിം:238)
ശേഷം പല്ല് തേക്കുകയും വായ വൃത്തിയാക്കുകയും വേണം.
عَنْ عَائِشَةَ، قَالَتْ : فَقَالَتْ كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ فَيَبْعَثُهُ اللَّهُ مَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ فَيَتَسَوَّكُ وَيَتَوَضَّأُ وَيُصَلِّي تِسْعَ رَكَعَاتٍ
ആയിശ رَضِيَ اللَّهُ عَنْها നിന്ന് നിവേദനം: അവ൪ പറഞ്ഞു :നബി ﷺ ക്ക് വേണ്ടി ബ്രഷും ശുദ്ധീകരിക്കാനുള്ള വെള്ളവും ഞങ്ങൾ ഒരുക്കി വെക്കാറുണ്ടായിരുന്നു. രാത്രി ഉണർത്താൻ ഉദ്ദേശിച്ച സമയത്ത് അദ്ദേഹത്തെ അല്ലാഹു ഉണർത്തും. അനന്തരം നബി ﷺ മിസ്വാക് ചെയ്യുകയും വുദളൂഅ് ചെയ്യുകയും 11 റക്അത്ത് നമസ്കരിക്കുകയും ചെയ്യും. (മുസ്ലിം : 746)
عَنْ حُذَيْفَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഉറക്കത്തിൽ നിന്ന് ഉണർന്നാൽ മിസ്വാക്ക് കൊണ്ട് വായ വൃത്തിയാക്കുമായിരുന്നു. (ബുഖാരി:245)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു. (ബുഖാരി:1142)