എന്താണ് സലാം?
عَنْ أَنَسٍ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: إِنَّ السَّلامَ اسْمٌ مِنْ أَسْمَاءِ اللهِ تَعَالَى، وَضَعَهُ اللَّهُ فِي الأَرْضِ، فَأَفْشُوا السَّلامَ بَيْنَكُمْ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അസ്സലാം അല്ലാഹുവിന്റെ നാമങ്ങളില്‍ ഒരു നാമമാണ്. അല്ലാഹു ഭൂമിയില്‍ അത് നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാമിനെ വ്യാപിപ്പിക്കുക. (അദബുല്‍ മുഫ്രദ് : 989)
നമ്മുടെ അഭിവാദ്യം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: خَلَقَ اللَّهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا، ثُمَّ قَالَ اذْهَبْ فَسَلِّمْ عَلَى أُولَئِكَ مِنَ الْمَلاَئِكَةِ، فَاسْتَمِعْ مَا يُحَيُّونَكَ، تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ. فَقَالَ السَّلاَمُ عَلَيْكُمْ. فَقَالُوا السَّلاَمُ عَلَيْكَ وَرَحْمَةُ اللَّهِ. فَزَادُوهُ وَرَحْمَةُ اللَّهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആദമിനെ സൃഷ്ടിച്ചു, അദ്ദേഹത്തിന്റെ ഉയരം 60 മുഴം ആയിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയി ആ മലക്കുകളുടെ സംഘത്തിന് സലാം പറയുക. എന്നിട്ട് അവ൪ നിനക്ക് അഭിവാദ്യം നല്‍കുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. അത് നിന്റെയും നിന്റെ സന്തതികളുടെയും അഭിവാദ്യമാകുന്നു. അദ്ദേഹം പോയിട്ട് പറഞ്ഞു: അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ) അപ്പോള്‍ അവ൪ (മലക്കുകൾ) പറഞ്ഞു: അസ്സലാമു അലൈക്ക വ റഹ്മത്തുല്ലാഹ് (നിനക്ക് അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ). അവ൪ (പ്രത്യഭിവാദ്യത്തില്‍) റഹ്മത്തുല്ലാഹ് എന്ന് വ൪ദ്ധിപ്പിച്ചു. (ബുഖാരി:3326)
സലാം മടക്കുന്നതിന്റെ മതവിധി
ഏറെ പ്രതിഫലാർഹമായ പുണ്യകർമ്മമാണ് സലാം പറയൽ. സലാം അർപ്പിക്കുന്നതിന്റെ മതവിധി സുന്നത്താണെന്ന് പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ قَالَ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم بِسَبْعٍ بِعِيَادَةِ الْمَرِيضِ، وَاتِّبَاعِ الْجَنَائِزِ، وَتَشْمِيتِ الْعَاطِسِ، وَنَصْرِ الضَّعِيفِ، وَعَوْنِ الْمَظْلُومِ، وَإِفْشَاءِ السَّلاَمِ، وَإِبْرَارِ الْمُقْسِمِ،
ബറാഅ് ബ്നു ആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രോഗ സന്ദർശനം, ജനാസയെ അനുഗമിക്കൽ, തുമ്മിയവനെ തശ്മീത്ത് ചെയ്യൽ, ദുർബലനെ സഹായിക്കൽ, മർദ്ദിതനെ തുണയ്ക്കൽ, സലാം വ്യാപിപ്പിക്കൽ, സത്യം ചെയ്തത് നിറവേറ്റൽ എന്നീ കാര്യങ്ങൾ കൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് കൽപിച്ചു. (ബുഖാരി:6235)
സലാമിന്റെ രൂപം
(ഒന്ന്) السَّلاَمُ عَلَيْكُمْ
(രണ്ട്) السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ (കുറച്ചുകൂടി ശ്രേഷ്ടം)
(മൂന്ന്) السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ وَرَحْمَةُ اللَّهِ وَبَرَكَاتُهُ (ഏറ്രവും ശ്രേഷ്ടം)
عَنْ عِمْرَانَ بْنِ حُصَيْنٍ، أَنَّ رَجُلاً، جَاءَ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ السَّلاَمُ عَلَيْكُمْ . قَالَ قَالَ النَّبِيُّ صلى الله عليه وسلم ” عَشْرٌ ” . ثُمَّ جَاءَ آخَرُ فَقَالَ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ فَقَالَ النَّبِيُّ صلى الله عليه وسلم ” عِشْرُونَ ” . ثُمَّ جَاءَ آخَرُ فَقَالَ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ فَقَالَ النَّبِيُّ صلى الله عليه وسلم ” ثَلاَثُونَ ” .
ഇംറാനുബ്നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യുടെ അരികിൽ വന്ന് ‘അസ്സലാമു അലൈകും’ എന്ന് പറഞ്ഞു. നബി ﷺ തങ്ങൾ സലാം മടക്കിയിട്ട് പത്ത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. മറ്റൊരാൾ വന്ന് ‘അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്’ എന്ന് പറഞ്ഞു. സലാം മടക്കിയ നബി ﷺ ഇരുപത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. മൂന്നാമതൊരാൾ വന്ന് ‘അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹൂ’ എന്ന് സലാം പറഞ്ഞു. നബി ﷺ തങ്ങൾ സലാം മടക്കി മുപ്പത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. (തിർമുദി:2689)
സലാമിന്റെ പ്രാധാന്യം
ഇസ്ലാമിന്റെ ഒരു പ്രത്യേക ചിഹ്നമാണ് സലാം. മുസ്ലിം സഹോദരന്മാര് പരസ്പരം നിത്യവും ആചരിക്കേണ്ടുന്ന ഒരു മുഖ്യ കടമയുമാണത്. ഈ സംഗതി പൊതുവെ എല്ലാവര്ക്കും അറിയാവുന്നതാണെങ്കിലും, ഇന്നത്തെ മുസ്ലിംകളില് പലരും – നമ്മുടെ രാജ്യങ്ങളില്‍ പ്രത്യേകിച്ചും – ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗനിക്കാറില്ലെന്നുള്ളത് വളരെ വ്യസനകരം തന്നെ! മുസ്ലിംകളില് അനിസ്ലാമിക സംസ്കാരങ്ങളുടെ അതിപ്രസരം നിമിത്തം ഉളവായ അനേകം ഭവിഷ്യത്തുകളില്‍ ചിലതത്രെ സലാം പറയുന്നതില്‍ മുസ്ലിംകള്ക്കിടയില് കടന്നുകൂടിയ വൈമുഖ്യവും അനിസ്ലാമികമായ ഉപചാര വാക്യങ്ങളുടെ പ്രയോഗവും. (അമാനി തഫ്സീ൪ : ഖു൪ആന്‍:4/86 ന്റെ വിശദീകരണത്തില്‍ നിന്ന്)
സലാം പറയുന്നതിന്റെ മഹത്വം
عَنْ عَبْدُ اللَّهِ بْنُ سَلاَمٍ، قَالَ لَمَّا قَدِمَ النَّبِيُّ ـ صلى الله عليه وسلم ـ الْمَدِينَةَ انْجَفَلَ النَّاسُ قِبَلَهُ وَقِيلَ قَدْ قَدِمَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ قَدْ قَدِمَ رَسُولُ اللَّهِ قَدْ قَدِمَ رَسُولُ اللَّهِ . ثَلاَثًا فَجِئْتُ فِي النَّاسِ لأَنْظُرَ فَلَمَّا تَبَيَّنْتُ وَجْهَهُ عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ فَكَانَ أَوَّلَ شَىْءٍ سَمِعْتُهُ تَكَلَّمَ بِهِ أَنْ قَالَ “ يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ ” .
അബ്ദുല്ലാഹിബ്നു സലാം رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ മദിനയിലേക്ക് വന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ധൃതിപ്പെട്ട് പോയി.അല്ലാഹുവിന്റെ റസൂൽ, വന്നിരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു എന്ന് മൂന്ന് തവണ പറയപ്പെടുകയുണ്ടായി. ജനങ്ങളോടോപ്പം ഞാനും അദ്ദേഹത്തെ കാണാൻ വന്നു . അദ്ദേഹത്തിന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടപ്പോള്‍, അതൊരു കളവ് പറയുന്നവന്റെ മുഖമല്ലെന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് പറയുന്നതായി ഞാന്‍ ആദ്യം കേട്ടത് ഇതായിരുന്നു: നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടംബബന്ധം ചേ൪ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രിയില്‍ എഴുന്നേറ്റ്) നമസ്കരിക്കുക. സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’. (തി൪മിദി:29/3374)
സലാം പറയുന്നതിലൂടെ പരസ്പരം സ്നേഹം വര്‍ധിക്കുകയും ബന്ധങ്ങള്‍ ഊഷ്മളമാവുകയും ചെയ്യുന്നു. അത് ബറകത്താണ്. അതോടൊപ്പം പാപമോചനവും ലഭിക്കുന്നു.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا . أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അന്യോന്യം സ്നേഹമുള്ളവരാകാതെ നിങ്ങൾ സത്യവിശ്വാസികളാകുന്നതല്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടയോ? അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക. (മുസ്ലിം: 54)
عَنْ أَنَسُ بْنُ مَالِكٍ قَالَ: قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم: يَا بُنَىَّ إِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ يَكُونُ بَرَكَةً عَلَيْكَ وَعَلَى أَهْلِ بَيْتِكَ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്നോട് പറഞ്ഞു: ഹേ, കുഞ്ഞുമോനേ, നീ നിന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചാല്‍ അവ൪ക്ക് സലാം പറയുക. അത് നിനക്കും നിന്റെ വീട്ടുകാ൪ക്കും ബറകത്ത് നല്‍കും (തി൪മിദി :2698)
عن هانئ بن يزيد بن نهيك أبي شريح قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ موجِباتِ المغفرةِ بذلُ السلامِ، وحُسْنُ الكلامِ
നബി ﷺ പറഞ്ഞു: പാപമോചനം അനിവാര്യമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് സലാം പറയലും നല്ല സംസാരവും. (സ്വഹീഹുൽ ജാമിഅ്:2232)
സലാം വ്യാപിപ്പിക്കുക
عَنْ أَنَسٍ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: إِنَّ السَّلامَ اسْمٌ مِنْ أَسْمَاءِ اللهِ تَعَالَى، وَضَعَهُ اللَّهُ فِي الأَرْضِ، فَأَفْشُوا السَّلامَ بَيْنَكُمْ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അസ്സലാം അല്ലാഹുവിന്റെ നാമങ്ങളില്‍ ഒരു നാമമാണ്. അല്ലാഹു ഭൂമിയില്‍ അത് നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാമിനെ വ്യാപിപ്പിക്കുക. (അദബുല്‍ മുഫ്രദ് : 989)
عَنْ أَبِي هُرَيْرَةَ، قَالَ إِذَا لَقِيَ أَحَدُكُمْ أَخَاهُ فَلْيُسَلِّمْ عَلَيْهِ فَإِنْ حَالَتْ بَيْنَهُمَا شَجَرَةٌ أَوْ جِدَارٌ أَوْ حَجَرٌ ثُمَّ لَقِيَهُ فَلْيُسَلِّمْ عَلَيْهِ أَيْضًا .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിങ്ങളിലൊരാൾ തന്റെ സഹോദരനെ കണ്ടുമുട്ടിയാൽ സലാം പറയട്ടെ. അങ്ങനെ അവർ രണ്ടുപേർക്കിടയിൽ ഒരു മരമോ, ചുമരോ, കല്ലോ മറയിടുകയും, തുടർന്ന് വീണ്ടും കാണുകയാണെങ്കിൽ, അപ്പോഴും സലാം പറയട്ടെ. (അബൂദാവൂദ്:5200 – സിൽസ്സിലത്തുസ്സഹീഹ: 186)
ഇമാം ത്വീബി رحمه الله പറഞ്ഞു: അവർ രണ്ടുപേർക്കുമിടയിൽ ഒരു മരം മറയിട്ടാൽ എന്ന ഹദീസ്, സലാം വ്യാപിപ്പിക്കുന്നതിനും, അവസ്ഥകൾ മാറുമ്പോഴും, ഓരോ പോക്കുവരവിനും അത് ആവർത്തിക്കുന്നതിനുമുള്ള പ്രേരണയാണ്.
ശൈഖ് ഉസൈമീന്‍ رحمه الله പറഞ്ഞു: മനുഷ്യന് തന്റെ സഹോദരനോട് അസ്സലാമു അലൈക്കും എന്ന് പറയുംമ്പോള്‍ അതുമുഖേന അയാള്‍ക്ക് രേഖപ്പെടുത്തപെടുന്നത് പത്ത് നന്മകളാണ്. അങ്ങനെ അയാള്‍ പത്ത് പേരോട് സലാം പറഞ്ഞാല്‍ അതുമുഖേന അയാള്‍ക്ക് രേഖപെടുത്തപ്പെട്ടത് നൂറു നന്മകളാണ്. (ശറഹു രിയാളിസ്സ്വാലിഹീന്‍ – 4/396)
സലാം മടക്കുന്നതിന്റെ മതവിധി
സലാം മടക്കൽ നിർബന്ധമാണ്. അല്ലാഹു പറഞ്ഞു:
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ
നിങ്ങള്‍ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. (ഖുർആൻ:4/86)
ഇമാം ഇബ്നു ഹസം رحمه الله, ഇബ്നു അബ്ദിൽ ബർറ് رحمه الله എന്നിവർ സലാം മടക്കൽ നിർബന്ധമാണെന്നതിൽ ഇജ്മാഅ് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
മെച്ചമായ രീതിയിൽ സലാം മടക്കുക
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ
നിങ്ങള്‍ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. (ഖുർആൻ:4/86)
ഒരാള്‍ ഇങ്ങോട്ട് സലാം പറഞ്ഞാല്‍, അതിനെക്കാള്‍ നല്ല രൂപത്തില്‍ അങ്ങോട്ടും പറയുകയാണ് വേണ്ടത്. ചുരുങ്ങിയ പക്ഷം, ഇങ്ങോട്ട് പറഞ്ഞ അതേ രൂപത്തിലെങ്കിലും അങ്ങോട്ട് മടക്കണം എന്ന് അല്ലാഹു ഈ ആയത്തിലൂടെ കല്പിക്കുന്നു.
മുസ്ലിംകള്ക്കിടയില് അംഗീകരിക്കപ്പെട്ടിട്ടുള്ള സലാമിന്റെ വാചകം ‘അസ്സലാമു അലൈക്കും (السَّلاَمُ عَلَيكمْ)’ എന്നാണല്ലോ. നിങ്ങള്‍ക്ക് സമാധാന രക്ഷയുണ്ടാവട്ടെ എന്നര്‍ഥം. ഒരാള്‍ السَّلاَمُ عَلَيكمْ എന്ന് സലാം പറഞ്ഞാല്‍ وَعَلَيْكُمْ السلَّام وَرَحْمَةُ لله(നിങ്ങള്‍ക്ക് സമാധാന രക്ഷയും അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാവട്ടെ) എന്നും السَّلاَمُ عَلَيكمْ وَرَحْمَةُ لله എന്ന് സലാം പറഞ്ഞാല്‍, അതോടുകൂടി وَبَرَكَاتُهُ(അവന്റെ ആശീര്‍വാദങ്ങളും ഉണ്ടാവട്ടെ) എന്നുകൂടി ചേര്‍ത്തുകൊണ്ട് السَّلاَمُ عَلَيكمْ وَرَحْمَةُ لله وَبَرَكَاتُهُ എന്നും മടക്കേണ്ടതാണ് എന്ന് ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (അമാനി തഫ്സീ൪ : ഖു൪ആന്‍:4/86 ന്റെ വിശദീകരണത്തില്‍ നിന്ന്)
ആദ്യം സലാം പറയുന്നവന്റെ ശ്രേഷ്ടത
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ أَوْلَى النَّاسِ بِاللَّهِ مَنْ بَدَأَهُمْ بِالسَّلاَمِ
അബൂ ഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളിൽ അല്ലാഹുവോട് ഏറ്റവും അടുത്തവരും കടപ്പെട്ടവരും ജനങ്ങളോട് സലാം കൊണ്ട് തുടങ്ങുന്നവരാണ്. (അബൂദാവൂദ്:5197 – സ്വഹീഹ് അൽബാനി)
ഒരു വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വീട്ടുകാർക്ക് സലാം പറയണം
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) (ഖുർആൻ:24/27)
فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَٰرَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَٰتِ لَعَلَّكُمْ تَعْقِلُونَ
എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. (ഖുർആൻ:24/61)
هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ﴿٢٤﴾ إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ قَوْمٌ مُّنكَرُونَ ﴿٢٥﴾ فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾
ഇബ്രാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? (ഖുർആൻ:51/25-27)
സദസ്സിൽ പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴും സലാം പറയണം
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا انْتَهَى أَحَدُكُمْ إِلَى الْمَجْلِسِ فَلْيُسَلِّمْ فَإِذَا أَرَادَ أَنْ يَقُومَ فَلْيُسَلِّمْ فَلَيْسَتِ الأُولَى بِأَحَقَّ مِنَ الآخِرَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും ഒരു സദസ്സിൽ ചെന്നെത്തിയാലും അവിടെ നിന്ന് എഴുന്നേൽക്കാൻ ഉദ്ദേശിക്കുമ്പോഴും സലാം പറയണം. ആദ്യത്തെ സലാം അവസാനത്തേതിനേക്കാൾ കൂടുതൽ കടമപ്പെട്ടതല്ല. (അബൂദാവൂദ്: 5208)
പരിചിതരോടും അപരിചിതരോടും സലാം പറയണം
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم أَىُّ الإِسْلاَمِ خَيْرٌ قَالَ : تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ، وَعَلَى مَنْ لَمْ تَعْرِفْ
അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യോട് ചോദിച്ചു: ഇസ്ലാമിലെ നടപടികളിൽ ഏതാണ് ഉത്തമം? നബി ﷺ പറഞ്ഞു: ഭക്ഷണം കൊടുക്കുക. പരിചിതരോടും അപരിചിതരോടും സലാം പറയുക. (ബുഖാരി: 6236)
عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَعلى آلِهِ وَصَحْبِهِ وَسَلَّمَ: إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُسَلِّمَ الرَّجُلُ عَلَى الرَّجُلِ، لَا يُسَلِّمُ عَلَيْهِ إِلَّا لِلْمَعْرِفَةِ
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്നرَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സലാം പറയുന്നത് പരിചയത്തിന്മേല് മാത്രമാകുന്നത് അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതത്രെ. (അഹ്മദ്: 3848)
عن ابن مسعود ، عن النبي صلى الله عليه وسلم قال : إن بين يدي الساعة التسليم على الخاصة
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രത്യേകക്കാർക്ക് സലാം പറയൽ നിശ്ചയം അന്ത്യനാളിന്റെ മുന്നോടിയായിരിക്കും. (അഹ്മദ്)
സലാമും സലഫുകളും
أَنَّ الطُّفَيْلَ بْنَ أُبَىِّ بْنِ كَعْبٍ، أَخْبَرَهُ أَنَّهُ، كَانَ يَأْتِي عَبْدَ اللَّهِ بْنَ عُمَرَ فَيَغْدُو مَعَهُ إِلَى السُّوقِ قَالَ فَإِذَا غَدَوْنَا إِلَى السُّوقِ لَمْ يَمُرَّ عَبْدُ اللَّهِ بْنُ عُمَرَ عَلَى سَقَاطٍ وَلاَ صَاحِبِ بَيْعَةٍ وَلاَ مِسْكِينٍ وَلاَ أَحَدٍ إِلاَّ سَلَّمَ عَلَيْهِ – قَالَ الطُّفَيْلُ – فَجِئْتُ عَبْدَ اللَّهِ بْنَ عُمَرَ يَوْمًا فَاسْتَتْبَعَنِي إِلَى السُّوقِ فَقُلْتُ لَهُ وَمَا تَصْنَعُ فِي السُّوقِ وَأَنْتَ لاَ تَقِفُ عَلَى الْبَيِّعِ وَلاَ تَسْأَلُ عَنِ السِّلَعِ وَلاَ تَسُومُ بِهَا وَلاَ تَجْلِسُ فِي مَجَالِسِ السُّوقِ قَالَ وَأَقُولُ اجْلِسْ بِنَا هَا هُنَا نَتَحَدَّثْ . قَالَ فَقَالَ لِي عَبْدُ اللَّهِ بْنُ عُمَرَ يَا أَبَا بَطْنٍ – وَكَانَ الطُّفَيْلُ ذَا بَطْنٍ – إِنَّمَا نَغْدُو مِنْ أَجْلِ السَّلاَمِ نُسَلِّمُ
ത്വുഫൈൽ ഇബ്നു ഉബയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കൽ ചെല്ലുകയും അദ്ദേഹത്തോടൊപ്പം അങ്ങാടിയിലേക്ക് പോവുകയും ചെയ്യുമായിരുന്നു. ഞങ്ങൾ അങ്ങാടിയിൽ ചെന്നാൽ തരംതാണ സാധനങ്ങൾ വിറ്റഴിക്കുന്നവൻ, ഇടപാട് നടത്തുന്നവൻ, മിസ്കിൻ എന്നിവർക്കരികിൽ അബ്ദുല്ലാഹ് നടന്നാൽ അദ്ദേഹം അവരോട് സലാം പറയുമായിരുന്നു.
ത്വുഫൈൽ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു ദിവസം ഞാൻ അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കൽ ചെന്നു. അദ്ദേഹം എന്നെ അങ്ങാടിയിലേക്ക് കൂടെ കൂട്ടി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ കച്ചവടത്തിന് നിൽക്കുന്നില്ല, ചരക്കുകളെ കുറിച്ച് ചോദിക്കുന്നില്ല, വില പേശുന്നില്ല, ഞങ്ങളോട് ഒന്നിച്ച് താങ്കൾ ഇരിക്കൂ നമുക്ക് സംസാരിക്കാം എന്ന് ഞാൻ പറഞ്ഞിട്ടും താങ്കൾ അങ്ങാടിയിലെ സദസ്സുകളിൽ ഇരിക്കുന്നുമില്ല. താങ്കൾ അങ്ങാടിയിൽ എന്താണ് ചെയ്യുന്നത്?
അദ്ദേഹം പറഞ്ഞു: അബാബത്വൻ (ത്വുഫൈൽ വയറുള്ള വ്യക്തിയായിരുന്നു) നാം (അങ്ങാടിയിലേക്ക്) പോകുന്നത് സലാം പറയാൻ മാത്രമാണ്. അപ്പോൾ നാം കണ്ടുമുട്ടുന്നവരോടെല്ലാം സലാം പറയും. (മുവത്വ മാലിക്:53/1764)
സലാം പറഞ്ഞയക്കൽ
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ أَتَى جِبْرِيلُ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ هَذِهِ خَدِيجَةُ قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ، فَإِذَا هِيَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا وَمِنِّي، وَبَشِّرْهَا بِبَيْتٍ فِي الْجَنَّةِ مِنْ قَصَبٍ، لاَ صَخَبَ فِيهِ وَلاَ نَصَبَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി ﷺ യുടെ അടുത്ത് ജിബ്രീൽ വന്ന് പറഞ്ഞു; അല്ലാഹുവിന്റെ റസൂലേ, ഇതാ ഖദീജ വന്നു കൊണ്ടിരിക്കുന്നു. അവരുടെ കൈവശം കറികളും ഭക്ഷണവും പാനീയവുമടങ്ങിയ പാത്രമുണ്ട്. അവർ താങ്കളുടെ അടുത്തുവന്നാൽ അവർക്ക് അവരുടെ റബ്ബിന്റെയും എന്റെയും സലാം പറയുക. അവർക്ക് സ്വർഗ്ഗത്തിൽ മുത്തുകൊണ്ടുള്ള ഒരു കൊട്ടാരമുണ്ടെന്ന് സന്തോഷവാർത്തയറിയിക്കുക. അതിൽ ശബ്ദ കോലാഹലമോ ക്ലേശമോയില്ലയെന്നും.(ബുഖാരി: 3820)
നമുക്ക് ഒരാളോട് മറ്റൊരാൾ മുഖേനെ സലാം അറിയിക്കാം. നീ ഇന്ന ആളെ കാണുമ്പോൾ എന്റെ സലാം അറിയിക്കുക എന്ന് അയാളോട് പറയണം.
ചൊല്ലി അയച്ച സലാം മടക്കുമ്പേോൾ
ഒരാൾക്ക് മറ്റൊരാളുടെ സലാം എത്തിക്കപ്പെട്ടാൽ, عَلَيْهِ السَّلَامُ (അവന്റെ മേൽ സമാധാനമുണ്ടാകട്ടെ) എന്ന് മറുപടി കൊടുക്കലാണ് നബിചര്യ. ഇനിയൊരാൾ, عَلَيْك وَعَلَيْهِ السَّلَامُ (നിങ്ങളുടെയും അവന്റെയും മേൽ സമാധാനമുണ്ടാകട്ടെ) എന്ന് മറുപടി കൊടുത്താൽ, അതും നല്ലതാണ്. കാരണം, നിങ്ങൾക്ക് സലാമെത്തിച്ച് തന്നവൻ ഒരു നന്മ ചെയ്തവനാണ്. ആ നന്മക്ക് പകരമായി അവന് വേണ്ടി പ്രാർത്ഥിക്കലാണത്.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَا عَائِشَةُ هَذَا جِبْرِيلُ يَقْرَأُ عَلَيْكِ السَّلاَمَ ”. قَالَتْ قُلْتُ وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ،
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹേ ആയിശാ, ഇതാ ജിബിരീൽ നിങ്ങൾക്ക് സലാം പറയുന്നു. ഞാൻ പറഞ്ഞു: وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ വ അലൈഹി സ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു. (ബുഖാരി:6249)
മറ്റൊരു വചനത്തിൽ ഇപ്രകാരമുണ്ട്:
عَلَيْكَ وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ
അലൈക വ അലൈഹി സ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു.
മലമൂത്ര വിസർജ്ജന വേളയിൽ സലാം പറയുകയോ മടക്കുകയോ വേണ്ടതില്ല
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَجُلاً، مَرَّ عَلَى النَّبِيِّ ـ صلى الله عليه وسلم ـ وَهُوَ يَبُولُ فَسَلَّمَ عَلَيْهِ فَقَالَ لَهُ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِذَا رَأَيْتَنِي عَلَى مِثْلِ هَذِهِ الْحَالَةِ فَلاَ تُسَلِّمْ عَلَىَّ فَإِنَّكَ إِنْ فَعَلْتَ ذَلِكَ لَمْ أَرُدَّ عَلَيْكَ ” .
ജാബിർ ബ്നു അബിദുല്ലാഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മൂത്ര വിസർജ്ജനം നടത്തിക്കൊണ്ടിരിക്കെ ഒരാൾ നബി ﷺ ക്ക് അരികിലൂടെ നടന്നു പോവുകയും നബി ﷺ യോട് സലാം പറയുകയും ചെയ്തു. അപ്പോൾ നബി ﷺ അയാളോട് പറഞ്ഞു: ഇതുപോലുള്ള അവസ്ഥയിൽ താങ്കൾ എന്നെ കണ്ടാൽ എന്നോട് സലാം പറയരുത്. കാരണം താങ്കൾ അപ്രകാരം ചെയ്താൽ ഞാൻ താങ്കളുടെ സ്ഥലം നടക്കില്ല. (ഇബ്നുമാജ:352)
ആദ്യം സലാം പറയേണ്ടത് ആരാണ്?
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : يُسَلِّمُ الرَّاكِبُ عَلَى الْمَاشِي وَالْمَاشِي عَلَى الْقَاعِدِ، وَالْقَلِيلُ عَلَى الْكَثِيرِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വാഹനത്തിൽ സഞ്ചരിക്കുന്നവൻ നടക്കുന്നവനോടും, നടക്കുന്നവൻ ഇരിക്കുന്നവനോടും, ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയണം. (ബുഖാരി: 6233)
രാത്രിയിൽ വരുമ്പോൾ സലാം പറയൽ
عَنِ الْمِقْدَادِ بْنِ الأَسْوَدِ قَالَ: كَانَ النَّبِيُّ صلى الله عليه وسلم يَجِيءُ مِنَ اللَّيْلِ، فَيُسَلِّمُ تَسْلِيمًا لاَ يُوقِظُ نَائِمًا، وَيُسْمِعُ الْيَقْظَانَ.
മിഖ്ദാദ് ബ്നു അസ്വദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ രാത്രി വരികയാണെങ്കിൽ ഉറങ്ങുന്നവരെ ഉണർത്താതെയും ഉണർന്നിരിക്കുവരെ കേൾപ്പിക്കുകയും ചെയ്യുന്ന രൂപത്തിൽ സലാം പറയുമായിരുന്നു. (അദബുൽമുഫ്രദ്:1028)
കുട്ടികളോട് സലാം പറയൽ
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه أَنَّهُ مَرَّ عَلَى صِبْيَانٍ فَسَلَّمَ عَلَيْهِمْ وَقَالَ كَانَ النَّبِيُّ صلى الله عليه وسلم يَفْعَلُهُ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം കുട്ടികളുടെ അടുത്ത് കൂടി നടക്കുകയും അവരോട് സലാം പറയുകയും ചെയ്തു. അദ്ധേഹം പറഞ്ഞു: നബി ﷺ അപ്രകാരം ചെയ്യുമായിരുന്നു. (ബുഖാരി:6247)
കുട്ടികളെ സലാം പഠിപ്പിക്കൽ
عَنْ أَنَسُ بْنُ مَالِكٍ قَالَ: قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم: يَا بُنَىَّ إِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ يَكُونُ بَرَكَةً عَلَيْكَ وَعَلَى أَهْلِ بَيْتِكَ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്നോട് പറഞ്ഞു: ഹേ, കുഞ്ഞുമോനേ, നീ നിന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചാല്‍ അവ൪ക്ക് സലാം പറയുക. അത് നിനക്കും നിന്റെ വീട്ടുകാ൪ക്കും ബറകത്ത് നല്‍കും (തി൪മിദി :2698)
പുരുഷൻമാർ സ്ത്രീകളോട് സലാം പറയൽ
عَنْ أَسْمَاءُ بِنْتُ يَزِيدَـ رضى الله عنها ـ قَالَتْ، مَرَّ عَلَيْنَا النَّبِيُّ صلى الله عليه وسلم فِي نِسْوَةٍ فَسَلَّمَ عَلَيْنَا .
അസ്മാഅ് رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ സ്ത്രീകളുടെ അടുത്തുകൂടി നടന്നുപോകവെ ഞങ്ങളോട് സലാം പറഞ്ഞു. (അബൂദാവൂദ്: 5204 – സ്വഹീഹ് അൽബാനി)
عَنْ سَهْلٍ، قَالَ كُنَّا نَفْرَحُ يَوْمَ الْجُمُعَةِ. قُلْتُ وَلِمَ قَالَ كَانَتْ لَنَا عَجُوزٌ تُرْسِلُ إِلَى بُضَاعَةَ ـ قَالَ ابْنُ مَسْلَمَةَ نَخْلٍ بِالْمَدِينَةِ ـ فَتَأْخُذُ مِنْ أُصُولِ السِّلْقِ فَتَطْرَحُهُ فِي قِدْرٍ، وَتُكَرْكِرُ حَبَّاتٍ مِنْ شَعِيرٍ، فَإِذَا صَلَّيْنَا الْجُمُعَةَ انْصَرَفْنَا وَنُسَلِّمُ عَلَيْهَا فَتُقَدِّمُهُ إِلَيْنَا،
സഹ്ൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിന്ന് നിവേദനം: ഞങ്ങൾക്കിടയിൽ ഒരു സ്ത്രീയുണ്ടായിരുന്നു. (മറ്റൊരു റിപ്പോർട്ടു പ്രകാരം ഒരു വ്യദ്ധയുണ്ടായിരുന്നു) അവൾ ഒരിനം ചീരയുടെ കിഴങ്ങെടുത്ത് ഒരു ചട്ടിയിലിട്ട് അൽപം ബാർലിയും പൊടിച്ച് ചേർത്ത് അത് പാകം ചെയ്ത് വെക്കുമായിരുന്നു. ജുമുഅ നമസ്കരിച്ച് പിരിഞ്ഞു പോകുമ്പോൾ അവളോട് ഞങ്ങൾ സലാം പറയും. അന്നേരം അവളത് ഞങ്ങൾക്ക് തരികയും ചെയ്യുമായിരുന്നു. (ബുഖാരി: 6248)
സ്ത്രീകൾ പുരുഷൻമാരോട് സലാം പറയൽ
عَنْ أُمَّ هَانِئٍ بِنْتَ أَبِي طَالِبٍ، قَالَتْ ذَهَبْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم عَامَ الْفَتْحِ فَوَجَدْتُهُ يَغْتَسِلُ، وَفَاطِمَةُ ابْنَتُهُ تَسْتُرُهُ، فَسَلَّمْتُ عَلَيْهِ فَقَالَ ” مَنْ هَذِهِ ”. فَقُلْتُ أَنَا أُمُّ هَانِئٍ بِنْتُ أَبِي طَالِبٍ. فَقَالَ ” مَرْحَبًا بِأُمِّ هَانِئٍ ”.
ഉമ്മു ഹാനിഅ് رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: മക്കാ വിജയ ദിവസം ഞാൻ നബി ﷺ യുടെ സന്നിധിയിൽ ചെന്നു. അവിടുന്ന് കുളിക്കുന്നതായി ഞാൻ കണ്ടു. ഒരു വസ്ത്രംകൊണ്ട് മകൾ ഫാത്തിമ അദ്ദേഹത്തിന് മറ പിടിച്ചിട്ടുമുണ്ട്. അന്നേരം ഞാൻ നബി ﷺ ക്ക് സലാം പറഞ്ഞു. നബി ﷺ ചോദിച്ചു: “ആരാണ്?” ഞാൻ പറഞ്ഞു: “ഞാൻ, ഉമ്മു ഹാനി ബിൻത് അബി താലിബ്.” നബി ﷺ പറഞ്ഞു, “ഓ ഉമ്മു ഹാനി, സ്വാഗതം.”. (ബുഖാരി: 3171)
അമുസ്ലിംകളാടുള്ള സലാം
അമുസ്ലിംകളാട് സലാം കൊണ്ട് തുടങ്ങേണ്ടതില്ല.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ تَبْدَءُوا الْيَهُودَ وَلاَ النَّصَارَى بِالسَّلاَمِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ജൂതന്മാരോടും ക്രൈസ്തവരോടും സലാം കൊണ്ട് തുടങ്ങരുത്. (മുസ്ലിം:2167)
എന്നാൽ അമുസ്ലിംകൾ ഇങ്ങോട്ട് സലാം പറഞ്ഞാൽ സലാം മടക്കാവുന്നതാണ്. അതിന്റെ രൂപവും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
عَنْ أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِذَا سَلَّمَ عَلَيْكُمْ أَهْلُ الْكِتَابِ فَقُولُوا وَعَلَيْكُمْ
അനസ് ബ്നു മാലിക് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വേദക്കാര്‍ നിങ്ങളോട് സലാം പറഞ്ഞാല്‍ നിങ്ങള്‍ പറയുക: وَعَلَيْكُم (വ അലൈക്കും – നിങ്ങള്‍ക്കും )
മുസ്ലിംകളും അമുസ്ലിംകളും സമ്മേളിച്ചാൽ
عن أسامة رضي الله عنه أن النبي صلى الله عليه وسلم : مر على مجلس فيه أخلاط من المسلمين والمشركين -عبدة الأوثان واليهود- فسلم عليهم النبي صلى الله عليه وسلم
ഉസാമ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ ഒരു സദസ്സിലൂടെ നടന്നു. അതിൽ മുസ്ലിംകളിൽ നിന്നും വിഗ്രഹാരാധകരായ മുശ്രിക്കുകളിൽ നിന്നും യഹൂദികളിൽ നിന്നുമുള്ള ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. അപ്പോൾ നബി ﷺ അവരോട് സലാം പറഞ്ഞു. (ബുഖാരി – മുസ്ലിം)
ഖബ്റിലുള്ളവരോട് സലാം പറയുമ്പോൾ
ഖബ്റിലുള്ളവരോട് സലാം പറയുന്ന വാക്യങ്ങളും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇപ്രകാരമാണ്:
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ
ഈ (ഖബ്ര്‍) പാര്പ്പിടത്തിലെ മുഅ്മിനുകളെ, മുസ്ലിംകളെ നിങ്ങള്‍ക്ക് സലാം (അല്ലാഹുവിന്റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്കുവാന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.
السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ
മഅ്മിനീങ്ങളിൽ നിന്ന് ഈ ഭവനങ്ങളിലുള്ളവരെ, നിങ്ങള്‍ക്ക് സലാം (അല്ലാഹുവിന്റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു നാളത്തെ (വിചാരണയ്ക്ക്) അവധി നിശ്ചയിക്കപ്പെട്ടവരുമാകുന്നു. ഇൻളാ അല്ലാഹ് നിശ്ചയം ഞങ്ങളും നിങ്ങളോട് വന്നുചേരുന്നവരാകുന്നു. അല്ലാഹുവേ ബഖീഉൽ ഗർഗർഖദിലുള്ളവരോട് നീ പൊറുക്കേണമേ.
ഇതിനുള്ള തെളിവ് കാണുക:
عَنْ بُرَيْدَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ فَكَانَ قَائِلُهُمْ يَقُولُ – فِي رِوَايَةِ أَبِي بَكْرٍ – السَّلاَمُ عَلَى أَهْلِ الدِّيَارِ – وَفِي رِوَايَةِ زُهَيْرٍ – السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ.
ബുറൈദയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖബര്‍ സ്ഥാനിലേക്ക് പുറപ്പെട്ടാല്‍ അവിടെയെത്തി നിന്ന് ഇപ്രകാരം അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിക്കാവാന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്: ഈ (ഖബര്‍) പാര്പ്പിടത്തിലെ മുഅ്മിനുകളെ, മുസ്ലിംകളെ നിങ്ങള്‍ക്ക് സലാം (അല്ലാഹുവിന്റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്കുവാന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.(മുസ്ലിം:975)
عَنْ عَائِشَةَ، أَنَّهَا قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم – كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ صلى الله عليه وسلم – يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ ” السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ ” .
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:അല്ലാഹുവിന്റെ റസൂൽ ﷺ അവരോടൊത്തള്ള എല്ലാ രാത്രികളിലും രാത്രിയുടെ അവസാനത്തിൽ ബഖീഅ് ഖബ്ർസ്ഥാനങ്ങളിലേക്ക് പുറപ്പെടുകയും ഇപ്രകാരം ചൊല്ലുകയും ചെയ്യുമായിരുന്നു: മഅ്മിനീങ്ങളിൽ നിന്ന് ഈ ഭവനങ്ങളിലുള്ളവരെ, നിങ്ങളുടെ മേൽ അല്ലാഹുവിൽ നിന്ന് സമാധാനം പെയ്തിറങ്ങുമാറാകട്ടെ. നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു നാളത്തെ (വിചാരണയ്ക്ക്) അവധി നിശ്ചയിക്കപ്പെട്ടവരുമാകുന്നു. ഇൻളാ അല്ലാഹ് നിശ്ചയം ഞങ്ങളും നിങ്ങളോട് വന്നുചേരുന്നവരാകുന്നു. അല്ലാഹുവേ ബഖീഉൽ ഗർഗർഖദിലുള്ളവരോട് നീ പൊറുക്കേണമേ. (മുസ്ലിം:974)