സലഫുകളുടെ ചരിത്രത്തില്‍ നിന്ന്

THADHKIRAH

ഒന്ന്

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَبَعَثَ إِلَى نِسَائِهِ فَقُلْنَ مَا مَعَنَا إِلاَّ الْمَاءُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ يَضُمُّ، أَوْ يُضِيفُ هَذَا ‏”‏‏.‏ فَقَالَ رَجُلٌ مِنَ الأَنْصَارِ أَنَا‏.‏ فَانْطَلَقَ بِهِ إِلَى امْرَأَتِهِ، فَقَالَ أَكْرِمِي ضَيْفَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ مَا عِنْدَنَا إِلاَّ قُوتُ صِبْيَانِي‏.‏ فَقَالَ هَيِّئِي طَعَامَكِ، وَأَصْبِحِي سِرَاجَكِ، وَنَوِّمِي صِبْيَانَكِ إِذَا أَرَادُوا عَشَاءً‏.‏ فَهَيَّأَتْ طَعَامَهَا وَأَصْبَحَتْ سِرَاجَهَا، وَنَوَّمَتْ صِبْيَانَهَا، ثُمَّ قَامَتْ كَأَنَّهَا تُصْلِحُ سِرَاجَهَا فَأَطْفَأَتْهُ، فَجَعَلاَ يُرِيَانِهِ أَنَّهُمَا يَأْكُلاَنِ، فَبَاتَا طَاوِيَيْنِ، فَلَمَّا أَصْبَحَ، غَدَا إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ ضَحِكَ اللَّهُ اللَّيْلَةَ ـ أَوْ عَجِبَ ـ مِنْ فَعَالِكُمَا ‏”‏ فَأَنْزَلَ اللَّهُ ‏‏{‏وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ‏}

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ നബിﷺയുടെ അരികില്‍ ഒരാള്‍ വന്നു. അവിടുന്ന് എന്തെങ്കിലും ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട്) തന്‍റെ ഭാര്യമാരുടെ അടുക്കലേക്ക് ആളെ അയച്ചു. അവരുടെ അടുക്കല്‍ വെള്ളമല്ലാതെ മറ്റൊന്നുമില്ല എന്ന ഉത്തരമാണ് കിട്ടിയത്.

അപ്പോള്‍ നബി ﷺ പറഞ്ഞു: “ഇദ്ദേഹത്തെ കൂടെ (തന്നോടൊപ്പം) കൂട്ടാനും, ആതിഥ്യം നല്‍കാനും ആരാണുള്ളത്?” അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു: “ഞാന്‍ (ചെയ്യാം).” അദ്ദേഹം (ഈ വന്ന) വ്യക്തിയുമായി തന്‍റെ വീട്ടിലേക്ക് പോയി. (വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം) ഭാര്യയോട് പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലിന്‍റെ അതിഥിയെ ആദരിക്കുക.”

അവള്‍ പറഞ്ഞു: “കുട്ടികള്‍ക്ക് (നല്‍കാന്‍ വെച്ച) ഭക്ഷണമല്ലാതെ മറ്റൊന്നും നമ്മുടെ പക്കലില്ല.” അദ്ദേഹം പറഞ്ഞു: “നീ ഭക്ഷണം തയ്യാറാക്കുക. വിളക്ക് കത്തിച്ചു വെക്കുകയും, കുട്ടികള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ അവരെ കിടത്തിയുറക്കുകയും ചെയ്യുക.”

അവള്‍ ഭക്ഷണം തയ്യാറാക്കി. വിളക്ക് കത്തിക്കുകയും, കുട്ടികളെ ഉറക്കുകയും ചെയ്തു. (അങ്ങനെ അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍) അവള്‍ വിളക്ക് ശരിയാക്കാനെന്ന വണ്ണം എഴുന്നേല്‍ക്കുകയും, അത് കെടുത്തുകയും ചെയ്തു. (ഇരുട്ടില്‍) തങ്ങളും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അവര്‍ (അതിഥിയെ) തോന്നിപ്പിച്ചു. (അങ്ങനെ അതിഥി ഭക്ഷണം കഴിച്ചു) ഒഴിഞ്ഞ വയറുമായാണ് അവര്‍ (വീട്ടുകാ൪) രാത്രി കിടന്നുറങ്ങിയത്.

അടുത്ത ദിവസം നബിﷺയുടെ അടുക്കലേക്ക് അവര്‍ രാവിലെ മടങ്ങിച്ചെന്നു. അവിടുന്ന് പറഞ്ഞു: “കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങളുടെ പ്രവൃത്തി കണ്ട് ചിരിച്ചിരിക്കുന്നു -അല്ലെങ്കില്‍; അത്ഭുതപ്പെട്ടിരിക്കുന്നു-.” അങ്ങനെ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍ :59/9) (ബുഖാരി: 3798)

രണ്ട്

عَنْ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، قَالَ سَمِعْتُ عُمَرَ بْنَ الْخَطَّابِ، يَقُولُ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم أَنْ نَتَصَدَّقَ فَوَافَقَ ذَلِكَ عِنْدِي مَالاً فَقُلْتُ الْيَوْمَ أَسْبِقُ أَبَا بَكْرٍ إِنْ سَبَقْتُهُ يَوْمًا قَالَ فَجِئْتُ بِنِصْفِ مَالِي فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا أَبْقَيْتَ لأَهْلِكَ ‏”‏ ‏.‏ قُلْتُ مِثْلَهُ وَأَتَى أَبُو بَكْرٍ بِكُلِّ مَا عِنْدَهُ فَقَالَ ‏”‏ يَا أَبَا بَكْرٍ مَا أَبْقَيْتَ لأَهْلِكَ ‏”‏ ‏.‏ قَالَ أَبْقَيْتُ لَهُمُ اللَّهَ وَرَسُولَهُ قُلْتُ وَاللَّهِ لاَ أَسْبِقُهُ إِلَى شَيْءٍ أَبَدًا

സൈദുബ്നു അസ്ലം തന്റെ പിതാവില്‍ നിന്ന് നിവേദനം: ഉമ൪ ഇബ്നു ഖത്താബ് (റ)പറയുന്നതായി ഞാന്‍ കേട്ടു: നബി ﷺ സ്വദഖ നല്‍കുവാനായി ഞങ്ങളോട് കല്പിക്കുകയുണ്ടായി. അപ്പോള്‍ അത് ചെയ്യാനായി എന്റെയടുക്കല്‍ അല്പം സമ്പത്ത് ഉണ്ടായിരുന്നു.ആ സമയം എന്റെ മനസ്സില്‍ ഇന്ന് അബൂബക്കറിനെ മറികടക്കണമെന്ന് തോന്നി, കാരണം അദ്ദേഹം എന്നെ മറികടന്നിട്ടുണ്ട്. അങ്ങനെ ഞാന്‍ എന്റെ സമ്പത്തിന്റെ പകുതിയുമായി വന്നു. നബി ﷺ ചോദിച്ചു.എന്താണ് താങ്കളുടെ കുടുംബത്തിനായി അവശേഷിപ്പിച്ചത്. ഞാന്‍ പറഞ്ഞു. ഇത്രയും ഞാന്‍ ബാക്കിയാക്കി വെച്ചിട്ടുണ്ട്.അങ്ങനെ അബൂബക്ക൪ അതാ തന്റെയടുത്തുള്ളത് മുഴുവനും ആയി വരുന്നു. നബിﷺ അബൂബക്കറിനോട് ചോദിച്ചു.അബൂബക്കറേ താങ്കളെന്താണ് കുടുംബത്തിന് അവശേഷിപ്പിച്ചത്. അപ്പോള്‍ അബൂബക്ക൪ പറഞ്ഞു. ഞാന്‍ അവ൪ക്ക് അവശേഷിപ്പിച്ചത് അല്ലാഹുവിനേയും അവന്റെ റസൂലിനേയുമാണ് (അഥവാ എന്റെ കൈയ്യില്‍ ഇനി ബാക്കിയൊന്നുമില്ല).അപ്പോള്‍ ഞാന്‍ (ഉമ൪) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഒരിക്കലും അദ്ദേഹത്തെ എനിക്ക് മുന്‍കടക്കുവാന്‍ സാധ്യമല്ല.(തി൪മിദി:49/4038)

മൂന്ന്

عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ يَقُولُ كَانَ أَبُو طَلْحَةَ أَكْثَرَ أَنْصَارِيٍّ بِالْمَدِينَةِ مَالاً مِنْ نَخْلٍ، وَكَانَ أَحَبُّ مَالِهِ إِلَيْهِ بَيْرَحَاءَ مُسْتَقْبِلَةَ الْمَسْجِدِ، وَكَانَ النَّبِيُّ صلى الله عليه وسلم يَدْخُلُهَا وَيَشْرَبُ مِنْ مَاءٍ فِيهَا طَيِّبٍ‏.‏ قَالَ أَنَسٌ فَلَمَّا نَزَلَتْ ‏{‏لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ‏}‏ قَامَ أَبُو طَلْحَةَ فَقَالَ يَا رَسُولَ اللَّهِ إِنَّ اللَّهَ يَقُولُ ‏{‏لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ‏}‏ وَإِنَّ أَحَبَّ أَمْوَالِي إِلَىَّ بِيرُحَاءَ، وَإِنَّهَا صَدَقَةٌ لِلَّهِ أَرْجُو بِرَّهَا وَذُخْرَهَا عِنْدَ اللَّهِ، فَضَعْهَا حَيْثُ أَرَاكَ اللَّهُ‏.‏ فَقَالَ ‏”‏ بَخْ، ذَلِكَ مَالٌ رَابِحٌ ـ أَوْ رَايِحٌ ـ شَكَّ ابْنُ مَسْلَمَةَ وَقَدْ سَمِعْتُ مَا قُلْتَ، وَإِنِّي أَرَى أَنْ تَجْعَلَهَا فِي الأَقْرَبِينَ ‏”‏‏.‏ قَالَ أَبُو طَلْحَةَ أَفْعَلُ ذَلِكَ يَا رَسُولَ اللَّهِ‏.‏ فَقَسَمَهَا أَبُو طَلْحَةَ فِي أَقَارِبِهِ وَفِي بَنِي عَمِّهِ

അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അന്‍സ്വാരികളില്‍ വളരെ ധനമുള്ള ആളായിരുന്നു അബൂത്വല്‍ഹത്ത് (റ). അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ വെച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറുഹാ’ എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുന്‍വശത്തായിരുന്നു അത്. നബിﷺ അതില്‍ പ്രവേശിക്കലും അതിലെ നല്ല ജലം കുടിക്കലും പതിവുണ്ടായിരുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല (ഖു൪ആന്‍:3/92) എന്ന ഈ വചനം അവതരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചിലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു. എന്റെ സ്വത്തില്‍ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടത് ‘ബൈറുഹാ’ ആകുന്നു. അത് അല്ലാഹുവിന് വേണ്ടിയുള്ള ധര്‍മമാകുന്നു. അല്ലാഹുവിങ്കല്‍ വെച്ച് അതിന്റെ പുണ്യവും (പ്രതിഫല) നിക്ഷേപവും ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അല്ലാഹു അങ്ങേക്ക് അഭിപ്രായം തോന്നിച്ച പ്രകാരം അങ്ങുന്ന് അതിനെ (വേണ്ടുന്ന വിഷയത്തില്‍) നിശ്ചയിച്ചു കൊള്ളുക.’ അപ്പോള്‍, നബി ﷺ പറഞ്ഞു: ‘ അത് ലാഭകരമായ ധനം, ലാഭകരമായ ധനം’ .താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടു. താങ്കള്‍ അത് അടുത്ത കുടുംബങ്ങള്‍ക്ക് വേണ്ടി (ധര്‍മമായി) വെക്കുവാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അബൂത്വല്‍ഹത്ത് (റ) പറഞ്ഞു: ‘ഞാന്‍ അങ്ങനെ ചെയ്തുകൊള്ളാം.’ അങ്ങനെ, അദ്ദേഹം അത് തന്റെ അടുത്ത കുടുംബങ്ങള്‍ക്കും, പിതൃവ്യപുത്രന്‍മാര്‍ക്കുമായി ഭാഗിച്ചു കൊടുത്തു. (ബുഖാരി:2769)

നാല്

عَنْ أَنَسٍ، قَالَ مَاتَ ابْنٌ لأَبِي طَلْحَةَ مِنْ أُمِّ سُلَيْمٍ فَقَالَتْ لأَهْلِهَا لاَ تُحَدِّثُوا أَبَا طَلْحَةَ بِابْنِهِ حَتَّى أَكُونَ أَنَا أُحَدِّثُهُ – قَالَ – فَجَاءَ فَقَرَّبَتْ إِلَيْهِ عَشَاءً فَأَكَلَ وَشَرِبَ – فَقَالَ – ثُمَّ تَصَنَّعَتْ لَهُ أَحْسَنَ مَا كَانَ تَصَنَّعُ قَبْلَ ذَلِكَ فَوَقَعَ بِهَا فَلَمَّا رَأَتْ أَنَّهُ قَدْ شَبِعَ وَأَصَابَ مِنْهَا قَالَتْ يَا أَبَا طَلْحَةَ أَرَأَيْتَ لَوْ أَنَّ قَوْمًا أَعَارُوا عَارِيَتَهُمْ أَهْلَ بَيْتٍ فَطَلَبُوا عَارِيَتَهُمْ أَلَهُمْ أَنْ يَمْنَعُوهُمْ قَالَ لاَ ‏.‏ قَالَتْ فَاحْتَسِبِ ابْنَكَ ‏.‏ قَالَ فَغَضِبَ وَقَالَ تَرَكْتِنِي حَتَّى تَلَطَّخْتُ ثُمَّ أَخْبَرْتِنِي بِابْنِي ‏.‏ فَانْطَلَقَ حَتَّى أَتَى رَسُولَ اللَّهِ صلى الله عليه وسلم فَأَخْبَرَهُ بِمَا كَانَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ بَارَكَ اللَّهُ لَكُمَا فِي غَابِرِ لَيْلَتِكُمَا ‏”‏ ‏.

അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അബൂത്വല്‍ഹക്ക് (റ)ഉമ്മുസുലൈം എന്ന ഭാര്യയിലുളള ഒരു കുട്ടി മരിക്കുകയുണ്ടായി. അപ്പോള്‍ ആ മഹതി വീട്ടുകാരോട് പറഞ്ഞു: മകന്‍ മരിച്ച വിവരം ഞാന്‍അബൂത്വല്‍ഹ(റ)യോട് പറയുന്നത് വരെ നിങ്ങളാരും പറയരുത്. അദ്ദേഹം വന്നപ്പോള്‍ അവള്‍ അത്താഴഭക്ഷണം കഴിക്കാന്‍ നല്‍കി. അദ്ദേഹം അത് കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു. അനന്തരം ആ മഹതി ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങി. അങ്ങനെ അദ്ദേഹം അവളെ പ്രാപിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിനെ വേണ്ടത്ര സന്തോഷിപ്പിച്ചശേഷം മഹതി ഇങ്ങനെ പറഞ്ഞു: അബൂത്വല്‍ഹാ(റ) ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, ആളുകള്‍ അവരുടെ സൂക്ഷിപ്പുസ്വത്ത് വല്ല വീട്ടുകാരെയും ഏല്‍പ്പിക്കുകയും പിന്നീടത് അവര്‍ തിരിച്ചു ചോദിക്കുകയും ചെയ്താല്‍ ആ വീട്ടുകാര്‍ക്ക് അവരുടെ സൂക്ഷിപ്പുസ്വത്ത് തടഞ്ഞുവെക്കാന്‍ അവകാശ മുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. അന്നേരം അവള്‍ പറഞ്ഞു: എങ്കില്‍ താങ്കളുടെ പുത്രന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ പ്രതിഫലമോര്‍ത്ത് ക്ഷമിക്കൂ. തദവസരത്തില്‍ അദ്ദേഹത്തിന് ദേഷ്യം വന്നു. ഇങ്ങനെ പറഞ്ഞു: ഞാന്‍ വേഴ്ച്ചനടത്തി എല്ലാം കഴിഞ്ഞതിന് ശേഷമല്ലേ നീ ഈ വിവരം പറഞ്ഞത്? അദ്ദേഹം പ്രവാചകന്റെയടുത്ത് ചെന്ന് ഈ സംഭവങ്ങളെല്ലാം വിവരിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കഴിഞ്ഞ രാത്രിയില്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. (മുസ്ലിം:2144 )

قَالَ سُفْيَانُ فَقَالَ رَجُلٌ مِنَ الأَنْصَارِ فَرَأَيْتُ لَهُمَا تِسْعَةَ أَوْلاَدٍ كُلُّهُمْ قَدْ قَرَأَ الْقُرْآنَ

സുഫ്യാൻ(റ) പറയുന്നു: ഒരു അന്‍സാരി പറയുന്നു: ഖുര്‍ആന്‍ പഠിച്ച ഒന്‍പതു കുട്ടികള്‍ അവർക്ക് ജനിച്ചു വളര്‍ന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:1301)

അഞ്ച്

عَنِ الْمُنْذِرِ بْنِ جَرِيرٍ، عَنْ أَبِيهِ، قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فِي صَدْرِ النَّهَارِ قَالَ فَجَاءَهُ قَوْمٌ حُفَاةٌ عُرَاةٌ مُجْتَابِي النِّمَارِ أَوِ الْعَبَاءِ مُتَقَلِّدِي السُّيُوفِ عَامَّتُهُمْ مِنْ مُضَرَ بَلْ كُلُّهُمْ مِنْ مُضَرَ فَتَمَعَّرَ وَجْهُ رَسُولِ اللَّهِ صلى الله عليه وسلم لِمَا رَأَى بِهِمْ مِنَ الْفَاقَةِ فَدَخَلَ ثُمَّ خَرَجَ فَأَمَرَ بِلاَلاً فَأَذَّنَ وَأَقَامَ فَصَلَّى ثُمَّ خَطَبَ فَقَالَ ‏”‏ ‏{‏ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ‏}‏ إِلَى آخِرِ الآيَةِ ‏{‏ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا‏}‏ وَالآيَةَ الَّتِي فِي الْحَشْرِ ‏{‏ اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ‏}‏ تَصَدَّقَ رَجُلٌ مِنْ دِينَارِهِ مِنْ دِرْهَمِهِ مِنْ ثَوْبِهِ مِنْ صَاعِ بُرِّهِ مِنْ صَاعِ تَمْرِهِ – حَتَّى قَالَ – وَلَوْ بِشِقِّ تَمْرَةٍ ‏”‏ ‏.‏ قَالَ فَجَاءَ رَجُلٌ مِنَ الأَنْصَارِ بِصُرَّةٍ كَادَتْ كَفُّهُ تَعْجِزُ عَنْهَا بَلْ قَدْ عَجَزَتْ – قَالَ – ثُمَّ تَتَابَعَ النَّاسُ حَتَّى رَأَيْتُ كَوْمَيْنِ مِنْ طَعَامٍ وَثِيَابٍ حَتَّى رَأَيْتُ وَجْهَ رَسُولِ اللَّهِ صلى الله عليه وسلم يَتَهَلَّلُ كَأَنَّهُ مُذْهَبَةٌ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ ‏”‏ ‏.‏

ജരീരിബ്നു അബ്ദില്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പകലിൽ നബി ﷺ യുടെ കൂടെ ഇരിക്കുന്ന സമയത്ത് അവിടെ ഉടുതുണിക്ക് മറുതുണിയില്ലാത്ത കീറിയ വസ്ത്രങ്ങൾ ധരിച്ച നഗ്നപാദരായ മുളര്‍ ഗോത്രത്തിലെ കുറച്ചാളുകള്‍ വന്നു. ഇവരുടെ ദാരിദ്രാവസ്ത കണ്ട മാത്രയില്‍ നബി ‍ﷺ യുടെ മുഖം വിവര്‍ണമായി. പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ബിലാൽ(റ)നോട് (ളുഹ്റിന്റെ) ബാങ്ക് കൊടുക്കാൻ പറഞ്ഞു. നിസ്കാരം കഴിഞ്ഞയുടനെ നബി ‍ﷺ ഒരു ഖുത്വുബ നടത്തി: ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുർആൻ:4/1). സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. (ഖുർആൻ:59/18). നബി ‍ﷺ പറഞ്ഞു: ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം.’ ആ സമയത്ത് ഒരു അൻസ്വാരിയായ സ്വഹാബി നിറഞ്ഞ സഞ്ചിയുമായി സാധനങ്ങൾ കൊണ്ടുവന്നു. അതിന്റെ ഭാരം കാരണം അദ്ദേഹത്തിന് തൂക്കാൻ കഴിയുന്നില്ല. അതിനുശേഷം ജനങ്ങൾ തുടരെത്തുടരെ വിഭവങ്ങൾ കൊണ്ടുവന്നു. ഞാൻ നബിﷺയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെ വദനം (സന്തോഷത്താൽ) കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും ഇസ്ലാമിൽ ഒരു നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ആരെങ്കിലും ഇസ്ലാമിൽ ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്. (മുസ്‌ലിം:1017)

ആറ്

وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفُۢ بِٱلْعِبَادِ

വേറെ ചില ആളുകളുണ്ട്‌. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്‍മാരോട് അത്യധികം ദയയുള്ളവനാകുന്നു.(ഖു൪ആന്‍ :2/207)

ഇസ്‌ലാമില്‍ ആദ്യമായി വിശ്വസിച്ച പൂര്‍വ്വ വിശ്വാസികളില്‍ ഒരാളായിരുന്നു സ്വുഹൈബ് (റ). അദ്ദേഹത്തിന് നാട്ടില്‍ ഉറ്റവരാരുമില്ലാത്തതുകൊണ്ട് ക്വുറൈശി മുശ്‌രിക്കുകളില്‍ നിന്ന് വളരെ കൂടുതല്‍ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിരുന്നു.

അദ്ദേഹം ഇറാക്വുകാരനായിരുന്നു. ചെറുപ്പകാലത്ത് ഒരു യുദ്ധത്തില്‍ റോമാക്കാര്‍ അദ്ദേഹത്തെ പിടിച്ചു അടിമയാക്കിക്കൊണ്ടു പോയി. കാലക്രമത്തില്‍ അദ്ദേഹം മക്കയില്‍ വന്ന് താമസമാക്കി വ്യാപാരം വഴി കുറേ സമ്പാദിച്ചു.

സ്വുഹൈബ് (റ) ഹിജ്‌റഃക്ക് ഒരുങ്ങിയപ്പോള്‍, ക്വുറൈശികള്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഒരു ദരിദ്രനായിക്കൊണ്ട് ഈ നാട്ടില്‍ വന്ന് ഇവിടെ വെച്ച് സമ്പാദിച്ച സ്വത്തുക്കളുമായി നാടുവിടാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ലെന്ന് അവര്‍ ശഠിച്ചു. വേണമെങ്കില്‍ സ്വന്തം ദേഹവുമായി പോകാം. അമ്പെയ്ത്തിലും മറ്റും വിദഗ്ധനായിരുന്ന അദ്ദേഹം അവരുമായി ഒരു സംഘട്ടനത്തിനൊരുങ്ങാതെ, തന്‍റെ സ്വത്തുക്കളത്രയും മക്കയില്‍ വിട്ടേച്ചുകൊണ്ട് മദീനായിലേക്ക് യാത്ര പോയി. ഈ വിവരം അറിഞ്ഞപ്പോള്‍ നബി ‍ﷺ പറഞ്ഞു: ‘സ്വുഹൈബ് ലാഭം നേടി! സ്വുഹൈിന്‍റെ കച്ചവടം ലാഭത്തിലായി!’ (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/207 ന്റെ വിശദീകരണം)

Leave a Reply

Your email address will not be published.

Similar Posts