ഇമാന്‍ നഷ്ടപ്പെടുത്തുന്ന സ്വഭാവങ്ങളും തിന്‍മകളും

THADHKIRAH

അല്ലാഹു മനുഷ്യ൪ക്ക് നല്‍കുന്ന അനുഗ്രഹങ്ങളില്‍ ഏറ്റവും വലുത് ഹിദായത്ത് (സന്‍മാ൪ഗം) നല്‍കലാകുന്നു. അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ തങ്ങളുടെ ഈമാന്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ഒരാളില്‍ ഈമാനും അതോടൊപ്പം ചില സ്വഭാവങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്ന് നബി ﷺ എടുത്ത് പറഞ്ഞിട്ടുണ്ട്. അഥവാ അത്തരം സ്വഭാവങ്ങള്‍ ഈമാനിനെ തക൪ത്ത് കളയുന്നതാണ്. അതില്‍ നിന്നും സത്യവിശ്വാസികള്‍ പൂ൪ണ്ണമായും മുക്തരാകേണ്ടതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لاَ يَجْتَمِعَانِ فِي قَلْبِ عَبْدٍ الإِيمَانُ وَالْحَسَدُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഈമാനും അസൂയയും ഒരു അടിമയുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3110)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يَجْتَمِعُ شُحٌّ وَإِيمَانٌ فِي قَلْبِ رَجُلٍ مُسْلِمٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ……… ഈമാനും പിശുക്കും ഒരു മുസ്ലിമിന്റെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3114)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لا يَجْتَمِعُ الإِيمَانُ وَالْكُفْرُ فِي قَلْبِ امْرِئٍ وَلا يَجْتَمِعُ الْكَذِبُا وَلصِّدْقُ جَمِيعًا وَلا تَجْتَمِعُ الْخِيَانَةُ وَالأَمَانَةُ جَمِيعًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ഈമാനും കുഫ്റും(സത്യനിഷേധവും) ഒന്നിക്കുകയില്ല, കളവും സത്യസന്ധതയും ഒന്നിക്കുകയില്ല, വഞ്ചനയും അമാനത്തും ഒന്നിക്കുകയില്ല. (അഹ്മദ്)

قال ابن القيم :{والإيمان} : أساسه الصدق .{والنفاق } : أساسه الكذب .فلا يجتمع كذب وإيمان إلا وأحدهما محارب للآخر .وأخبر سبحانه :أنه في يوم القيامة لا ينفع العبد وينجيه من عذابه إلا صدقه.قال تعالى :{هَـٰذَا یَوۡمُ یَنفَعُ ٱلصَّـٰدِقِینَ صِدۡقُهُمۡۚ }

ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു: ഈമാനിന്റെ അടിസ്ഥാനം സത്യസന്ധതയാണ്. നിഫാഖിന്റെ അടിസ്ഥാനം കളവാണ്. ഈമാനും കളവും[നിഫാഖും] ഒന്നിക്കുകയില്ല ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താതെ. അല്ലാഹു അറിയിച്ചു : നാളെ അന്ത്യനാളിൽ അവന്റെ ശിക്ഷയിൽ നിന്ന് രക്ഷയോ നേട്ടമോ ഉണ്ടാകില്ല അവനോടുള്ള സത്യസന്ധത കൊണ്ടല്ലാതെ. അല്ലാഹു പറഞ്ഞു: അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു (ഖു൪ആന്‍:5/119). [مدارج السالكين ٢/٢٥٨]

قَالَ عُثْمَانَ، رَضِيَ اللَّهُ عَنْهُ : فَاجْتَنِبُوا الْخَمْرَ فَإِنَّهُ وَاللَّهِ لاَ يَجْتَمِعُ وَالإِيمَانُ أَبَدًا إِلاَّ يُوشِكُ أَحَدُهُمَا أَنْ يُخْرِجَ صَاحِبَهُ

ഉസ്മാന്‍(റ) പറഞ്ഞു: നിങ്ങള്‍ മദ്യം വെടിയണം. അല്ലാഹുവിനെ തന്നെ സത്യം തീ൪ച്ചയായും ഈമാനും ലഹരിയും ഒന്നിക്കുകയില്ല, ഒന്ന് മറ്റൊന്നിനെ പുറത്താക്കിയിട്ടല്ലാതെ. (നസാഇ:5667)

അതേപോലെ ചില തിന്‍മകളുടെ വിഷയത്തിലും നബി ﷺ അപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ لاَ يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ وَلاَ يَسْرِقُ حِينَ يَسْرِقُ وَهُوَ مُؤْمِنٌ وَلاَ يَشْرَبُ الْخَمْرَ حِينَ يَشْرَبُهَا وَهُوَ مُؤْمِنٌ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ വ്യഭിചരിക്കുന്നില്ല, അയാള്‍ വ്യഭിചരിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്, ഒരാള്‍ മോഷ്ടിക്കുന്നില്ല, അയാള്‍ മോഷ്ടിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്, ഒരാള്‍ മദ്യപിക്കുന്നില്ല, അയാള്‍ മദ്യപിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്. (മുസ്ലിം:57)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏‏ إِذَا زَنَى الرَّجُلُ خَرَجَ مِنْهُ الإِيمَانُ كَانَ عَلَيْهِ كَالظُّلَّةِ فَإِذَا انْقَطَعَ رَجَعَ إِلَيْهِ الإِيمَانُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:(ഈമാനുള്ള) ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ അയാളില്‍ നിന്നും ഈമാന്‍ പുറത്ത് പോയി അയാളുടെ തലയുടെ മുകളില്‍ ഒരു കുട പോലെ ഉയ൪ന്ന് നില്‍ക്കും. അയാള്‍(വ്യഭിചാരത്തില്‍ നിന്ന്) മടങ്ങുമ്പോള്‍ അയാളുടെ ഈമാന്‍ തിരികെ വരും. (അബൂദാവൂദ് : 4690 – സ്വഹീഹ് അല്‍ബാനി)

സത്യവിശ്വാസികളെ, മേല്‍ പറഞ്ഞ സ്വഭാവങ്ങളില്‍ നിന്നും തിന്‍മകളില്‍ നിന്നും പരിപൂ൪ണ്ണമായി വെടിഞ്ഞ് ജീവിക്കുക. അവയില്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഈമാനില്ലാതെയാണ് മരിക്കുന്നതെന്ന വസ്തുത ഉള്‍ക്കൊള്ളുക.

Leave a Reply

Your email address will not be published.

Similar Posts