عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ
ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: തീര്‍ച്ചയായും കർമ്മങ്ങൾ സ്വീകരിക്കപെടുക നിയത്തിന്റെ (ഉദ്ദേശത്തിന്റെ) അടിസ്ഥാനത്തിലാകുന്നു. (ബുഖാരി: 1, മുസ്ലിം:1907)
സത്യവിശ്വാസികൾ ഒരിക്കലും മറന്നുപോകാൻ പാടില്ലാത്ത, എല്ലാ ദിവസവും ഓർക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട ഒരു നബി വചനമാകുന്നു ഇത്. നാം എന്ത് ചെയ്യുന്നുവെന്നതല്ല, ആർക്ക് വേണ്ടി ചെയ്യുന്നുവന്നതാണ് വിഷയം. ശറഅിൽ സ്ഥിരപ്പെട്ട ഒരു കർമ്മം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിൽ അത് നമുക്ക് ഉപകാരപ്പെടുന്നതാണ്. മറ്റാരെയെങ്കിലും കാണിക്കാനാണ് അത് ചെയ്യുന്നതെങ്കിൽ ഉപകാരപ്പെടത്തില്ലെന്ന് മാത്രമല്ല ശിക്ഷയും ലഭിക്കും. ഈ വസ്തുത സത്യവിശ്വാസികളെല്ലാം അറിഞ്ഞിട്ടുള്ളതാണ്.
എന്നാൽ നിത്യവും ചെയ്യുന്ന ധാരാളം കർമ്മങ്ങൾ “നിയ്യത്തില്ല” എന്ന കാരണത്താൽ മാത്രം ഉപകരാപ്പെടാതെ പോകുന്നത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതായത്, ഒരു ആദത്ത് (പതിവ് പ്രവൃത്തി) എന്ന നിലയിൽ നിത്യവും ചെയ്യുന്ന ധാരാളം കാര്യങ്ങൾ ഇബാദത്തിന്റെ പരിധിയിൽ പെടുത്താമായിരുന്നു. കാരണം അത് നബി ﷺ നമുക്ക് കാണിച്ച് തന്നിട്ടുള്ളതാണ്. എന്നാൽ പലരും അതിനെ കുറിച്ച് മനസ്സിലാക്കാതെയും ചിന്തിക്കാതെയും ആദത്ത് (പതിവ് പ്രവൃത്തി) എന്ന നിലയിൽ ചെയ്യുന്നു. അതുവഴി അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലത്തെ നഷ്ടപ്പെടുത്തുന്നു. ചില ഉദാഹരണങ്ങൾ കാണുക:
ദന്ത ശുദ്ധീകരണം
عَنْ حُذَيْفَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി ﷺ രാത്രി (ഉറക്കില്‍ നിന്ന്) എഴുന്നേറ്റാല്‍ മിസ്വാക് കൊണ്ട് തന്റെ വായ ഉരതാറുണ്ടായിരുന്നു. (ബുഖാരി:245)
عَنْ عَائِشَةَ، قَالَتْ : فَقَالَتْ كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ فَيَبْعَثُهُ اللَّهُ مَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ فَيَتَسَوَّكُ وَيَتَوَضَّأُ وَيُصَلِّي تِسْعَ رَكَعَاتٍ
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: അവ൪ പറഞ്ഞു:നബി ﷺ ക്ക് വേണ്ടി ബ്രഷും ശുദ്ധീകരിക്കാനുള്ള വെള്ളവും ഞങ്ങൾ ഒരുക്കി വെക്കാറുണ്ടായിരുന്നു. രാത്രി ഉണർത്താൻ ഉദ്ദേശിച്ച സമയത്ത് അദ്ദേഹത്തെ അല്ലാഹു ഉണർത്തും. അനന്തരം നബി ﷺ മിസ്വാക് ചെയ്യുകയും വുദളൂഅ് ചെയ്യുകയും 11 റക്അത്ത് നമസ്കരിക്കുകയും ചെയ്യും. (മുസ്ലിം : 746)
السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ
നബി ﷺ പറഞ്ഞു: പല്ല് തേക്കല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5)
ഇരുന്ന് ഭക്ഷിക്കൽ
عن يحيى بن أبي كثير: قَالَ رَسُولُ اللَّهِ صلى الله عليه وسلم : آكُل كما يأكلُ العبدُ، وأجلِسُ كما يجلسُ العبدُ، فإنَّما أنا عبدٌ
യഹ്’യാ ഇബ്നു അബീ കുഥൈർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമ ഭക്ഷിക്കുന്നതുപോലെ ഞാന്‍ ഭക്ഷിക്കും. ഒരു അടിമ ഇരിക്കുന്നതുപോലെ ഞാന്‍ ഇരിക്കും. നിശ്ചയം ഞാന്‍ ഒരു അടിമ മാത്രമാണ്. (സ്വഹീഹുൽ ജാമിഅ്)
ഭക്ഷണത്തിന് മുമ്പ് കൈ കഴുകൽ
عن عائشة أم المؤمنين: كان رسولُ اللهِ ﷺ إذا أرادَ أنْ يَنامَ وهو جُنُبٌ، توضَّأَ وُضوءَه للصلاةِ، فإذا أرادَ أنْ يأكُلَ أو يشرَبَ، غسَلَ كفَّيْه، ثُم يأكُلُ، أو يشرَبُ، إنْ شاءَ.
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: അവ൪ പറഞ്ഞു: ….. ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ ഉദ്ദേശിച്ചാല്‍ നബി ﷺ രണ്ട് മുന്‍കൈകള്‍ കഴുകുമായിരുന്നു. ശേഷം അവിടുന്ന് ഉദ്ദേശിച്ചാല്‍ തിന്നുകയോ കുടിക്കുകയോ ചെയ്യുമായിരുന്നു. (മുസ്നദ് അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഭക്ഷണത്തിന് ശേഷം കൈയ്യും വായയും കഴുകൽ
عَنْ سُوَيْدِ بْنِ النُّعْمَانِ، أَنَّهُ أَخْبَرَهُ أَنَّهُمْ، كَانُوا مَعَ النَّبِيِّ صلى الله عليه وسلم بِالصَّهْبَاءِ ـ وَهْىَ عَلَى رَوْحَةٍ مِنْ خَيْبَرَ ـ فَحَضَرَتِ الصَّلاَةُ، فَدَعَا بِطَعَامٍ فَلَمْ يَجِدْهُ إِلاَّ سَوِيقًا، فَلاَكَ مِنْهُ فَلُكْنَا مَعَهُ، ثُمَّ دَعَا بِمَاءٍ فَمَضْمَضَ، ثُمَّ صَلَّى وَصَلَّيْنَا، وَلَمْ يَتَوَضَّأْ
സുവൈദ് ഇബ്നു നുഅ്മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വഹ്ബാഅ് എന്ന സ്ഥലത്ത് സ്വഹാബികള്‍ നബിയോടൊപ്പമായിരുന്നു. സ്വഹ്ബാഅ് ഖൈബറില്‍ നിന്നും ഒരു ബരീദ് (12 മൈല്‍ ദൂരം) അകലത്തിലുള്ള ഒരു നിമ്ന പ്രദേശമാണ്. അന്നേരം നമസ്കാരം ആസന്നമായി. നബി ﷺ ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സവീഖ് മാത്രമാണ് ഭക്ഷണമായി കണ്ടെത്തിയത്. നബി ﷺ അതില്‍ നിന്ന് വായിലിട്ട് ചവച്ചു. ഞങ്ങളും അതില്‍ നിന്ന് വായിലിട്ട് ചവച്ചു. ശേഷം നബി ﷺ വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും (വെള്ളം ലഭിച്ചപ്പോള്‍) കൊപ്ലിക്കുകയും ചെയ്തു. തുട൪ന്ന് നബി ﷺ യും ഞങ്ങളും നമസ്കരിച്ചു. നബി ﷺ വുളു പുതുക്കിയില്ല. (ബുഖാരി:5390)
ചെരുപ്പ് ധരിക്കൽ
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ فِي غَزْوَةٍ غَزَوْنَاهَا : اسْتَكْثِرُوا مِنَ النِّعَالِ فَإِنَّ الرَّجُلَ لاَ يَزَالُ رَاكِبًا مَا انْتَعَلَ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു യുദ്ധ വേളയില്‍ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങൾ പാദരക്ഷകൾ പതിവാക്കുക, ചെരുപ്പ് ധരിച്ച് നടക്കുന്നത് ഒരുതരം വാഹന സവാരിയാണ്. (മുസ്‌ലിം 2096)
നഖം വെട്ടല്‍
عَنْ أَبِي هُرَيْرَةَ، رِوَايَةً : الْفِطْرَةُ خَمْسٌ ـ أَوْ خَمْسٌ مِنَ الْفِطْرَةِ ـ الْخِتَانُ، وَالاِسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഞ്ച് കാര്യങ്ങള്‍ ശുദ്ധപ്രകൃതിയില്‍ പെട്ടതാണ്. ചേലാകര്‍മം ചെയ്യല്‍, ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യല്‍, കക്ഷം പറിക്കല്‍, നഖം വെട്ടല്‍, മീശവെട്ടി ചെറുതാക്കല്‍ എന്നിവയാണവ. (ബുഖാരി:5889)
മുടി ചീകി ഒതുക്കൽ
വസ്ത്രം കഴുകി ഇസ്തിരിയിടൽ
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أَتَانَا رَسُولُ اللَّهِ صلى الله عليه وسلم فَرَأَى رَجُلاً شَعِثًا قَدْ تَفَرَّقَ شَعْرُهُ فَقَالَ ” أَمَا كَانَ يَجِدُ هَذَا مَا يُسَكِّنُ بِهِ شَعْرَهُ ” . وَرَأَى رَجُلاً آخَرَ وَعَلَيْهِ ثِيَابٌ وَسِخَةٌ فَقَالَ ” أَمَا كَانَ هَذَا يَجِدُ مَاءً يَغْسِلُ بِهِ ثَوْبَهُ ” .
ജാബിര്‍ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടെ വച്ച് നബി ﷺ ഒരാളെ കണ്ടു. അയാളുടെ മുടി ജട പിടിച്ചതും ഒതുക്കമില്ലാത്തതുമായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഇദ്ദേഹത്തിന് മുടി ഒതുക്കാന്‍ ഒന്നും കിട്ടിയില്ലേ?’ നബി ﷺ മറ്റൊരാളെ കണ്ടു. അയാള്‍ അഴുക്കുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇദ്ദേഹത്തിന് വസ്ത്രം കഴുകാന്‍ വെള്ളം കിട്ടിയില്ലേ? (അബൂദാവൂദ്: 4062)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ” . قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً . قَالَ ” إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ”
അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരത്തില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം.(മുസ്‌ലിം:91)
ഉച്ചയുറക്കം
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قِيلوا فإنَّ الشَّيطانَ لا يَقِيلُ
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ ഉച്ചയുറക്കത്തില്‍ മുഴുകുക. കാരണം പിശാചുക്കള്‍ക്ക് ഉച്ചയുറക്കം പതിവില്ല.’ (സ്വഹീഹ് അല്‍ ജാമിഉ 443)
അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കണമെന്ന നിയ്യത്തില്ലാതെ ഒരു ആദത്ത് (പതിവ് പ്രവൃത്തി) എന്ന നിലയിൽ ചെയ്യുന്നതിനുള്ള ചില ഉദാഹരണങ്ങൾ സൂചിപ്പിച്ചുവെന്ന് മാത്രം. ഇത് ഒരുതരം അശ്രദ്ധയാണ്. ഈ അശ്രദ്ധ കാരണത്താൽ എത്രയെത്ര പ്രതിഫലമാണ് നമുക്ക് നഷ്ടപ്പെടുന്നത്. ധാരാളം പേർക്ക് സംഭവിക്കുന്ന ഒരു കാര്യം കൂടി ഉണർത്തട്ടെ. കുടുംബക്കാ൪ക്കും ബന്ധുക്കള്‍ക്കും ചെലവഴിക്കുന്നതിന്റെ പുണ്യം ഖുർആനും സുന്നത്തും പ്രത്യേകം ഉണർത്തിയിട്ടുണ്ട്.
ﻳَﺴْـَٔﻠُﻮﻧَﻚَ ﻣَﺎﺫَا ﻳُﻨﻔِﻘُﻮﻥَ ۖ ﻗُﻞْ ﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦْ ﺧَﻴْﺮٍ ﻓَﻠِﻠْﻮَٰﻟِﺪَﻳْﻦِ ﻭَٱﻷَْﻗْﺮَﺑِﻴﻦَ ﻭَٱﻟْﻴَﺘَٰﻤَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ۗ ﻭَﻣَﺎ ﺗَﻔْﻌَﻠُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.(ഖു൪ആന്‍:2/215)
عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ
അബുമസ്‌ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി:58)
ഇവിടെ പലരും ദരിദ്രർക്ക് ദാനം ചെയ്യുമ്പോൾ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ച് ദാനം ചെയ്യും. എന്നാൽ കുടുംബത്തിന് ചെലവഴിക്കുമ്പോഴെ ഒരു നിയ്യത്തുമില്ല, ആദത്ത് (പതിവ് പ്രവർത്തി) പോലെ ചെയ്യും. നിയ്യത്തില്ലാത്തതിനാൽ എത്രയെത്ര പ്രതിഫലമാണ് നഷ്ടപ്പെടുന്നത്.
قال الشيخ محمد بن صالح العثيمين رحمه الله : بعض الناس ينفق على أهله ، ولكنه لا يشعر بأنه يتقرب إلى الله بهذا الإنفاق ، و لو جاءه مسكين و أعطاه ريالا واحدا يشعر بأنه متقرب إلى الله بهذه الصدقة ، و لكن الصدقة الواجبة على الأهل أفضل و أكثر أجراً .
ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹുല്‍ ഉഥൈമീന്‍ رحمه الله പറയുന്നു : ചിലർ തൻ്റെ കുടുംബത്തിന് വേണ്ടി ചിലവാക്കുന്നുണ്ട്. പക്ഷേ അതുവഴി അല്ലാഹുവിലേക്ക് അവൻ അടുത്ത് കൊണ്ടിരിക്കുകയാണ് എന്നവൻ തിരിച്ചറിയുന്നില്ല. ഒരുപക്ഷേ ഒരു ദരിദ്രൻ അവന്റെയടുക്കൽ വരുകയും ഒരു റിയാൽ അയാൾക്ക് കൊടുക്കുകയും ചെയ്താൽ ഈ ഒരു സദഖയിലൂടെ അവൻ അല്ലാഹുവിലേക്ക് അടുത്ത്കൊണ്ടിരിക്കുന്നവനാണ് എന്നവൻ തിരിച്ചറിയുന്നു. പക്ഷേ (യാഥാർത്ഥ്യമെന്തെന്നാൽ) നിർബന്ധമായും കുടുംബത്തിന് കൊടുക്കേണ്ട സദഖയാണ് ഉത്തമമായതും കൂടുതൽ പ്രതിഫലം ഉള്ളതും. (ശറഹു രിയാളുസ്വാലിഹീൻ)
ഈ വിഷയത്തിലെ സ്ത്രീകളുടെ കാര്യവും ദയനീയമാണ്. അവർ ചെയ്യുന്ന വീട്ടുകാര്യങ്ങളും സന്താന പരിപാലനവുമെല്ലാം പ്രതിഫലാർഹമായതാണ്, അവർക്ക് നിയ്യത്തുണ്ടെങ്കിൽ. അല്ലാഹുവിന്റെ ദീൻ ആഴത്തിൽ പഠിച്ച് അതനുസരിച്ച് ജീവിതം ചിട്ടപ്പെടുക മാത്രമാണ് ഇതിന് പോംവഴി.
നിയ്യത്ത് ഇല്ലെങ്കിൽ ഇബാദത്തുകൾ പതിവ് പ്രവൃത്തികളെ പോലെയാകുന്നതുപോലെ നിയ്യത്തുണ്ടെങ്കിൽ പതിവ് പ്രവൃത്തികളെ ഇബാദത്തുകളാക്കാനും അതുവഴി ധാരാളം പ്രതിഫലം കരസ്ഥമാക്കുവാനും സാധിക്കും. ഉദാഹരണത്തിന്, ഉറക്കം ഒരു പതിവ് പ്രവൃത്തിയാണ്. എന്നാൽ രാത്രി നമസ്കാരത്തിന് ഉൻമേഷം കിട്ടുന്നതിന് വേണ്ടിയാണ് ഒരാൾ ഉറങ്ങുന്നതെങ്കിലോ ഉറക്കം ഇബാദത്തായി മാറുന്നു.
قَالَ مُعَاذٌ رضي الله عنه : أَمَّا أَنَا فَأَنَامُ وَأَقُومُ، فَأَحْتَسِبُ نَوْمَتِي كَمَا أَحْتَسِبُ قَوْمَتِ
മുആദ് رَضِيَ اللَّهُ عَنْهُ പറയുന്നു : ഞാൻ രാത്രി നമസ്കാരത്തിൽ കണക്കുകൂട്ടുന്ന പ്രതിഫലം എന്റെ ഉറക്കത്തിലും കണക്കുകൂട്ടുന്നുണ്ട്. (ബുഖാരി:4344)
قال القرطبي رحمه الله : أي يقصد بنومه الاستعانة على قيامه ، والتنشيط عليه
ഖുർതുബി رحمه الله പറയുന്നു : അതായത് (മുആദ്) ഉറക്കമെന്നത് കൊണ്ട് ഉദ്ധേശിച്ചിരുന്നത് : നിന്ന് നമസ്കരിക്കാനുള്ള ഒരു സഹായവും ഉന്മേഷവും കിട്ടുക എന്നതായിരുന്നു. (അൽ-മുഫ്ഹിം)
മേൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കുറിച്ച് ശൈഖ് ഇബ്നു ഉസൈയ്മീൻ رحمه الله പറഞ്ഞിട്ടുള്ളത് കൂടി കാണുക:
قال العلامة ابن عثيمين رحمه الله : عبادات أهل الغفلة عادات وعادات أهل اليقظة عبادات
ശൈഖ് ഇബ്നു ഉസൈയ്മീൻ رحمه الله പറഞ്ഞു : അശ്രദ്ധയിലുള്ള ആളുകളുടെ ഇബാദത്തുകൾ പോലും ആദത്താണ് (പതിവ് പ്രവൃത്തിയാണ്). ഉണർന്നിരിക്കുന്ന ആളുകളുടെ പതിവ് പ്രവൃത്തികൾ പോലും ഇബാദത്താണ്. (അൽ അർബഊന നവവിയ്യയുടെ വിശദീകരണം)