അല്ലാഹു നമ്മെ കുറിച്ച് മലക്കുകളോട് പറയാൻ

THADHKIRAH

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِذَا أَحَبَّ اللَّهُ عَبْدًا نَادَى جِبْرِيلَ إِنَّ اللَّهَ يُحِبُّ فُلاَنًا، فَأَحِبَّهُ‏.‏ فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ إِنَّ اللَّهَ يُحِبُّ فُلاَنًا، فَأَحِبُّوهُ‏.‏ فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ الْقَبُولُ فِي أَهْلِ الأَرْضِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചറിയിക്കും: തീർച്ചയായും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അയാളെ ഇഷ്ടപ്പെടുക. അപ്പോൾ ജിബ്‌രീൽ(അ) അയാളെ ഇഷ്ടപ്പെടുകയും ആകാശലോകത്തുള്ളവരോടായി വിളിച്ച് പറയുകയും ചെയ്യും: അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇഷ്ടപ്പെടുവിൻ. അപ്പോൾ ആകാശ ലോകത്തുള്ളവരെല്ലാം അയാളെ ഇഷ്ടപ്പെടും പീന്നീട് ഭൂമി ലോകത്തും അയാൾക്ക് സ്വീകാര്യതയുണ്ടാക്കപ്പെടുന്നു. (ബുഖാരി:6040)

മലക്കുകളോട് നമ്മുടെ പേരെടുത്ത് അല്ലാഹു പറയുകയെന്ന്‌ വെച്ചാല്‍ അതിനേക്കാൾ മറ്റെന്തൊരു സൗഭാഗ്യമാണുള്ളത്. അതിനുള്ള വഴിയും ഈ ഹദീസിൽ തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ ഇഷ്ടം നേടിയെടുക്കുകയാണത്. നമ്മുടെ വിശ്വാസവും കർമ്മവും അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കുന്നതിനുതകുന്നതാകട്ടെ.

അതേപോലെ അല്ലാഹുവിന് വേണ്ടി ചില പ്രത്യേക കർമ്മങ്ങൾ നിർവ്വഹിക്കുന്നവരെ കുറിച്ചും അല്ലാഹു മലക്കുകളോട് അഭിമാനത്തോടെ പറയുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ صَلَّيْنَا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ الْمَغْرِبَ فَرَجَعَ مَنْ رَجَعَ وَعَقَّبَ مَنْ عَقَّبَ فَجَاءَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ مُسْرِعًا قَدْ حَفَزَهُ النَّفَسُ و قَدْ حَسَرَ عَنْ رُكْبَتَيْهِ فَقَالَ ‏ “‏ أَبْشِرُوا هَذَا رَبُّكُمْ قَدْ فَتَحَ بَابًا مِنْ أَبْوَابِ السَّمَاءِ يُبَاهِي بِكُمُ الْمَلاَئِكَةَ يَقُولُ انْظُرُوا إِلَى عِبَادِي قَدْ قَضَوْا فَرِيضَةً وَهُمْ يَنْتَظِرُونَ أُخْرَى ‏”‏ ‏.‏

അബ്ദുല്ലാഹ്‌ ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കൂടെ മഗ്‌രിബ്‌ നമസ്കരിച്ചു. ചിലർ പള്ളിയിൽ നിന്ന് പിരിഞ്ഞുപോയി മറ്റു ചിലർ അടുത്ത നമസ്കാരത്തിനു കാത്തിരുന്ന് പള്ളിയിൽ തന്നെ ഇരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ കിതച്ചുകൊണ്ട്‌, കാൽമുട്ടുകൾ വെളിവാകുമാറ് വസ്ത്രം പാറിപ്പിച്ചുകൊണ്ട്‌ ധൃതിയിൽ തിരിച്ചുവന്നു. എന്നിട്ട്‌ നബി ﷺ പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക. എന്തെന്നാൽ, നിങ്ങളുടെ റബ്ബ്‌ സ്വർഗ്ഗത്തിന്റെ ഒരു കവാടം തുറക്കുകയും മലക്കുകളുടെ മുന്നിൽ നിങ്ങളെക്കുറിച്ച് അഭിമാനത്തോടെ ഇപ്രകാരം പറയുകയും ചെയ്തിരിക്കുന്നുഎന്റെ ദാസന്മാരെ നോക്കൂ; അവർ ഒരു നിർബന്ധ നമസ്കാരം നിറവേറ്റിക്കഴിഞ്ഞ്‌, മറ്റൊന്നിനുവേണ്ടി കാത്തിരിക്കുന്നു. (ഇബ്നു മാജ: 801)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  عَجِبَ رَبُّنَا مِنْ رَجُلَيْنِ رَجُلٌ ثَارَ عَنْ وِطَائِهِ وَلِحَافِهِ مِنْ بَيْنِ حِبِّهِ وَأَهْلِهِ إِلَى صَلَاتِهِ فَيَقُولُ اللَّهُ لِمَلَائِكَتِهِ: انْظُرُوا إِلَى عَبْدِي ثَارَ عَنْ فِرَاشِهِ وَوِطَائِهِ مِنْ بَيْنِ حِبِّهِ وَأَهْلِهِ إِلَى صَلَاتِهِ رَغْبَةً فِيمَا عِنْدِي وَشَفَقًا مِمَّا عِنْدِي وَرَجُلٌ غَزَا فِي سَبِيلِ اللَّهِ فَانْهَزَمَ مَعَ أَصْحَابِهِ فَعَلِمَ مَا عَلَيْهِ فِي الِانْهِزَامِ وَمَا لَهُ فِي الرُّجُوعِ فَرَجَعَ حَتَّى هُرِيقَ دَمُهُ فَيَقُولُ اللَّهُ لِمَلَائِكَتِهِ: انْظُرُوا إِلَى عَبْدِي رَجَعَ رَغْبَةً فِيمَا عِنْدِي وَشَفَقًا مِمَّا عِنْدِي حَتَّى هُرِيقَ دَمُهُ .

അബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ രക്ഷിതാവ് രണ്ട് പേരിൽ അൽഭുതം കൂറിയിരിക്കുന്നു. ഒരാൾ തന്റെ പ്രിയപ്പെട്ടവരുടെയും കുടുംബത്തിന്റെയും ഇടയിൽ നിന്ന് തന്റെ പുതപ്പിൽ നിന്നും മൂടുപടത്തിൽ നിന്നും എഴുന്നേറ്റ് (രാത്രി) നമസ്കാരത്തിൽ ഏർപ്പെടുന്നു. അപ്പോൾ അല്ലാഹു അവന്റെ മലക്കുകളോട് പറയും: “എന്റെ പക്കലുള്ളതിനെക്കുറിച്ചുള്ള ആഗ്രഹത്താലും എന്റെ പക്കലുള്ളതിനെക്കുറിച്ചുള്ള ഭയത്താലും (രാത്രി) നമസ്കാരത്തിൽ ഏർപ്പെടാൻ തന്റെ പ്രിയപ്പെട്ടവരുടെയും കുടുംബത്തിന്റെയും ഇടയിൽ നിന്ന് കിടക്കയിൽ നിന്നും പുതപ്പിൽ നിന്നും എഴുന്നേറ്റ എന്റെ ദാസനെ നോക്കൂ.”

മറ്റൊരാൾ, അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നതിന് പുറപ്പെടുന്ന ഒരു മനുഷ്യനാണ്, അപ്പോൾ അവന്റെ കൂട്ടാളികൾ ഓടിപ്പോയി (അതായത് പിൻവാങ്ങി). എന്നാൽ അത് പാപമാണെന്ന് (യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോകുന്നത്) അവന് അറിയാമായിരുന്നു, അതിനാൽ അവൻ മടങ്ങി, അവന്റെ രക്തം ചൊരിഞ്ഞു. അപ്പോൾ അല്ലാഹു അവന്റെ മലക്കുകളോട് പറയും: “എന്റെ പക്കലുള്ളതിനെക്കുറിച്ചുള്ള ആഗ്രഹത്താലും എന്റെ പക്കലുള്ളതിനെക്കുറിച്ചുള്ള ഭയത്താലും മടങ്ങിവന്ന എന്റെ ദാസനെ നോക്കൂ, അതിന്റെ ഫലമായി അവന്റെ രക്തം ഒഴുകുന്നു.” (അത്തര്‍ഗീബ്)

قَالَتْ عَائِشَةُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട്  “അവരെന്താണ് ഉദ്ദേശിക്കുന്നത്” എന്ന് പറയുകയും ചെയ്യും.(മുസ്‌ലിം: 1348)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إنَّ اللهَ تعالى يُباهِي ملائِكتَهُ عشِيَّةَ عرَفةَ بأهلِ عرَفةَ ، يقولُ : انظُروا إلى عبادِي ، أتوْنِي شُعْثًا غُبْرًا

ഇബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറഫയില്‍ സമ്മേളിച്ചവരെ കുറിച്ച് അല്ലാഹു വൈകുന്നേരം അഭിമാനത്തോടെ മലക്കുകളോട് പറയും : പൊടിപുരണ്ട ശരീരവും ജടപിടിച്ച തലയുമായി എന്റെ ദാസന്‍മാ൪ എന്റെ വിളിക്കുത്തരം നല്‍കി വന്നിരിക്കുന്നത് നോക്കൂ. (സ്വഹീഹുല്‍ ജാമിഅ് :1868)

Leave a Reply

Your email address will not be published.

Similar Posts