ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ് തന്റെ കുഞ്ഞു മകന്റെയോ മകളുടെയോ മരണം കാണുക എന്നത്. കുഞ്ഞു മക്കളുടെ മരണം ഇന്ന് ദിനംപ്രതി വാർത്തയാണ്. ഒരു കുഞ്ഞിന്റെ മരണത്തെയും അതുമൂലമുണ്ടാകുന്ന നഷ്ടത്തെയും അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. പല മാതാപിതാക്കളും ഇത്തരം സന്ദർഭങ്ങളിൽ തകർന്ന് പോകുന്നു. ശേഷിക്കുന്ന കാലം വേദനകൾ സഹിച്ചും പൊതുമണ്ഢലങ്ങളിൽ നിന്ന് മാറി നിഷ്ക്രിയരായും ജീവിക്കുന്ന പലരേയും കാണാം. തുടർ ജീവിതം സാധ്യമാകാതെ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. ഈ വിഷയത്തിള ഇസ്ലാം കൃത്യമായ മാർഗ ദർശനം നൽകുന്നു. അഥവാ, ഒരു സത്യവിശാസിക്ക് ഇത്തരം സന്ദർഭങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയുന്നു. ഇതൊന്നും നഷ്ടമൊന്നുമല്ലെന്ന് തിരിച്ചറിയാനും സത്യവിശ്വാസിക്ക് സാധിക്കുന്നു. അതിന് സഹായകകമാകുന്ന ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഒന്നാമതായി, ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഇവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശാധിക്കുന്നതിന് വേണ്ടിയാണ് ഐഹിക ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ ? (ഖു൪ആന്‍:29/2)
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)
ഈ പരീക്ഷണത്തിന്റെ ഭാഗമായിട്ടുളളതാണ് വേണ്ടപ്പെട്ടവരുടെ മരണമെന്നുള്ളത് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത് കാണുക:
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
അതുകൊണ്ടുതന്നെ ഇത് അല്ലാഹുവിന്റ പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞ്, അവന്റെ പ്രതിഫലം കാംക്ഷിച്ച് ക്ഷമിക്കാൻ സത്യവിശ്വാസികൾക്ക് കഴിയണം.
രണ്ടാമതായി, ഐഹിക ജീവിതം ഏത് നിമിഷവും അവസാനിക്കുന്നതാണ്. സുഖിച്ച് സന്തോഷിച്ച് ജീവിക്കുന്നതിന് വേണ്ടി അല്ലാഹു ഏർപ്പെടുത്തിയിട്ടുള്ളത് സ്വർഗമാണ്. ഐഹിക ജീവിതത്തിന്റെ നശ്വരത അല്ലാഹു ഒരു ഉപമയിലൂടെ വിവരിക്കുന്നത് കാണുക:
ﻭَٱﺿْﺮِﺏْ ﻟَﻬُﻢ ﻣَّﺜَﻞَ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻓَﺄَﺻْﺒَﺢَ ﻫَﺸِﻴﻤًﺎ ﺗَﺬْﺭُﻭﻩُ ٱﻟﺮِّﻳَٰﺢُ ۗ ﻭَﻛَﺎﻥَ ٱﻟﻠَّﻪُ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻣُّﻘْﺘَﺪِﺭًا
(നബിയേ,) നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:18/45)
ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)
മൂന്നാമതായി, അല്ലാഹുവിന് നമ്മോടുള്ള ഇഷ്ടം തിരിച്ചറിയുക. കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചിട്ടും അല്ലാഹുവുമായി കൂടുതൽ അടുത്തിട്ടും ധാരാളം നൻമകൾ ചെയ്തിട്ടും എനിക്കിങ്ങനെ സംഭവിച്ചല്ലോ എന്ന് ചിന്തിക്കുന്നവരുണ്ട്. അല്ലാഹു നമ്മെ കൈവിട്ടതല്ലെന്നും അല്ലാഹുവിന് നമ്മോടുള്ള ഇഷ്ടം കൊണ്ട് കഠിനമായി പരീച്ചതാണെന്നും തിരിച്ചറിയുക.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السَّخَطُ
നബി ﷺ പറഞ്ഞു: പരീക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നതാണ്. നിശ്ചയം, അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നതാണ്. അപ്പോൾ ആരാണോ അത് തൃപ്തിപ്പെടുന്നത് അവർക്ക് അല്ലാഹുവിൻ്റെ തൃപ്തിയുണ്ട്. ആര് കോപിക്കുന്നുവോ അവർക്ക് അവൻ്റെ കോപവുമുണ്ട്. (തുർമുദി: 2398)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്. (ബുഖാരി:5645)
നാലാമതായി, സ്വർഗ പ്രവേശനം ലഭിക്കുന്നതിനായി, നമ്മുടെ പാപങ്ങൾ പൊറുത്ത് കിട്ടുന്നതിനായും പദവികൾ ഉയർത്തുന്നതിനുമായും അല്ലാഹു വിധിച്ചതാണ് ഇതെന്ന് തിരിച്ചറിയുക.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لا يزال البلاء بالمؤمن في نفسه وولده وماله حتى يلقى الله وما عليه خطيئة
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. അപ്പോള്‍ അയാള്‍ക്ക് യാതൊരു തെറ്റുമുണ്ടാകില്ല.(മുസ്നദ് അഹ്മദ്)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَا يَزَالُ الْبَلاَءُ بِالْمُؤْمِنِ وَالْمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു പാപവും ഇല്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ സമ്പത്തിലും സന്താനങ്ങളിലും സ്വന്തത്തിലും ഓരോ വിശ്വാസിയും വിശ്വാസിനിയും പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. (തി൪മിദി:2399)
عَنْ مُحَمَّدِ بْنِ خَالِدٍ، – قَالَ أَبُو دَاوُدَ قَالَ إِبْرَاهِيمُ بْنُ مَهْدِيٍّ السُّلَمِيُّ – عَنْ أَبِيهِ، عَنْ جَدِّهِ، وَكَانَتْ، لَهُ صُحْبَةٌ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ ابْتَلاَهُ اللَّهُ فِي جَسَدِهِ أَوْ فِي مَالِهِ أَوْ فِي وَلَدِهِ
നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് ഓരോ അടിമക്കും ഓരോ സ്ഥാനം നി൪ണ്ണയിച്ചിരിക്കുന്നു. അത് അവന്റെ പ്രവ൪ത്തനം മുഖേന എത്തിപ്പിടിക്കാന്‍ സാധ്യമല്ല. അല്ലാഹു തീരുമാനിച്ച സ്ഥാനത്തേക്ക് അവനെ ഉയ൪ത്തുന്നതുവരെ അവനെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പരീക്ഷണം നടത്തി അതില്‍ ക്ഷമ അവലംബിക്കുവാനായി പരീക്ഷണം നടത്തികൊണ്ടേയിരിക്കുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിരിക്കുന്നു)
അഞ്ചാമതായി, ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവിന്റെ ഈ വിധിയിൽ ക്ഷമ അവലംബിക്കുകയാണെങ്കിൽ സ്വർഗമുണ്ടെന്ന വസ്തുത ചിരിച്ചറിയുക.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَقُولُ اللَّهُ تَعَالَى مَا لِعَبْدِي الْمُؤْمِنِ عِنْدِي جَزَاءٌ، إِذَا قَبَضْتُ صَفِيَّهُ مِنْ أَهْلِ الدُّنْيَا، ثُمَّ احْتَسَبَهُ إِلاَّ الْجَنَّةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു. എന്‍റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് (ഇഷ്ടക്കാരനായ ആളെ മരണത്തിലൂടെ) ഞാന്‍ പിടിച്ചെടുത്തു. എന്‍റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത് അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി:6424)
عن قرة بن إياس المزني: أنَّ رجُلًا كان يأتي النَّبيَّ صلّى اللهُ عليه وسلَّمَ ومعه ابنٌ له، فقال له النَّبيُّ صلّى اللهُ عليه وسلَّمَ: أتُحِبُّه؟ فقال: يا رسولَ اللهِ، أَحَبَّك اللهُ كما أُحِبُّه. ففَقَدَه النَّبيُّ صلّى اللهُ عليه وسلَّمَ، فقال ما فعَلَ ابنُ فُلانٍ؟ قالوا: يا رسولَ اللهِ، مات، فقال النَّبيُّ صلّى اللهُ عليه وسلَّمَ لأبيه: أما تُحِبُّ ألّا تأتيَ بابًا مِن أبوابِ الجَنَّةِ إلّا وجَدْتَه يَنتظِرُك؟ فقال رجُلٌ: يا رسولَ اللهِ، ألَهُ خاصَّةً أمْ لِكُلِّنا؟ قال: بل لِكُلِّكم.
ഒരാൾ തന്റെ മകനുമായി നബി ﷺ യുടെ അടുക്കൽ വരുമായിരുന്നു. അപ്പോൾ അദ്ദേഹത്തോട് നബി ﷺ ചോദിച്ചു : താങ്കൾ ഇവനെ ഇഷ്ടപ്പെടുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ അവനെ ഇഷ്ടപ്പെടുന്നതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെടട്ടെ. പിന്നീട് ആ കുട്ടിയെ പ്രവാചകന് നഷ്ടപ്പെടുകയുണ്ടായി. നബി ﷺ പറഞ്ഞു: ഇന്നയാളുടെ മകന് എന്തുപറ്റി? പറഞ്ഞു: പ്രവാചകരെ, മരണപ്പെട്ടു പോയി. അപ്പോൾ നബി ﷺ ആ പിതാവിനോട് പറഞ്ഞു: താങ്കൾ സ്വർഗത്തിന്റെ ഏതൊരു കവാടത്തിൽ വന്നാലും അവൻ താങ്കളെ അവിടെ പ്രതീക്ഷിക്കുന്നതായി കാണുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ലെയോ? അപ്പോൾ ഒരാൾ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, ഇത് ഇദ്ദേഹത്തിന് മാത്രമാണോ, അതോ ഞങ്ങൾക്ക് എല്ലാവർക്കുമാണോ? നബി ﷺ പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കുമാണ്. (അഹ്മദ്:ഇമാം ഹാകിമും ദഹബിയും ശുഐബുൽ അർമാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عن رجل من الصحابة: إنَّه يُقالُ لِلْوِلْدانِ يَومَ القيامةِ: ادْخُلوا الجَنَّةَ. قال: فيَقولونَ: يا ربِّ، حتى يَدخُلَ آباؤُنا وأُمَّهاتُنا. قال: فيأبَوْنَ. قال: فيَقولُ اللهُ عزَّ وجلَّ: ما لي أَراهُم مُحْبَنْطِئينَ؟ ادْخُلوا الجَنَّة. قال: فيَقولونَ: يا ربِّ، آباؤُنا. قال: فيَقولُ: ادْخُلوا الجَنَّةَ أنتم وآباؤُكم.
നബി ﷺ പറഞ്ഞു : (സത്യവിശ്വാസികളുടെ ചെറുപ്പത്തിൽ മരണപ്പെട്ട) കുട്ടികളോട് പരലോകത്ത് പറയപ്പെടും: നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുക്കൊൾക! അവർ പറയും: റബ്ബേ, ഞങ്ങളുടെ മാതാപിതാക്കൾ പ്രവേശിക്കുന്നതുവരെ… [അവർ പ്രവേശനം നിരസിക്കും]. അപ്പോൾ അല്ലാഹു പറയും: അവരെ[മാതാപിതാക്കളെ] ഞാൻ നഷ്ടക്കാരായിട്ടല്ലാതെ കാണുന്നില്ല, നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളൂ. അപ്പോൾ അവർ പറയും: റബ്ബേ, ഞങ്ങളുടെ മാതാപിതാക്കൾ ? അവരോട് പറയും: നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും സ്വർഗത്തിൽ പ്രവേശിക്കുക. (അഹ്മദ്)
عَنْ أَبِي حَسَّانَ، قَالَ قُلْتُ لأَبِي هُرَيْرَةَ إِنَّهُ قَدْ مَاتَ لِيَ ابْنَانِ فَمَا أَنْتَ مُحَدِّثِي عَنْ رَسُولِ اللَّهِ صلى الله عليه وسلم بِحَدِيثٍ تُطَيِّبُ بِهِ أَنْفُسَنَا عَنْ مَوْتَانَا قَالَ قَالَ نَعَمْ : صِغَارُهُمْ دَعَامِيصُ الْجَنَّةِ يَتَلَقَّى أَحَدُهُمْ أَبَاهُ – أَوْ قَالَ أَبَوَيْهِ – فَيَأْخُذُ بِثَوْبِهِ – أَوْ قَالَ بِيَدِهِ – كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَذَا فَلاَ يَتَنَاهَى – أَوْ قَالَ فَلاَ يَنْتَهِي – حَتَّى يُدْخِلَهُ اللَّهُ وَأَبَاهُ الْجَنَّةَ
അബൂഹസ്സാൻ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ അബൂഹുറൈറ(റ) വിനോട്പറഞ്ഞു: നിശ്ചയം എനിക്ക് രണ്ട് ആൺമക്കൾ മരിച്ചിട്ടുണ്ട്. ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ വിഷയത്തിൽ ഞങ്ങളുടെ മനസ്സുകൾക്ക് നൻമ പകരുന്ന ഒരു പ്രവാചക വചനം താങ്കൾ എന്നോട് പറയുമോ? അബൂഹുറൈറ(റ) പറഞ്ഞു: അതെ, അവരുടെ കുട്ടികൾ സ്വർഗത്തിൽ യഥേഷ്ടം വിഹരിക്കുകയും എല്ലായിടത്തും കയറിയിറങ്ങുകയും ചെയ്യുന്നവരായിരിക്കും. ഒരാൾ തന്റെ പിതാവിനെ അല്ലെങ്കിൽ മാതാപിതാക്കളെ കണ്ടുമുട്ടും. ഞാൻ താങ്കളുടെ വസ്ത്രത്തിന്റെ അറ്റം പിടിക്കുന്നതുപോലെ (കുട്ടി) തന്റെ പിതാവിന്റെ വസ്ത്രത്തിൽ അല്ലെങ്കിൽ കൈയ്യിൽ പിടിക്കും. അവർ രണ്ടുപേരും അല്ലെങ്കിൽ അവൻ വിരമിക്കുകയില്ല, അവനേയും പിതാവിനെയും അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കാതെ. (മുസ്ലിം:2635)
മക്കള്‍ മരിക്കുമ്പോള്‍ അല്ലാഹുവെ സ്തുതിക്കുകയും(الحمد لله) ഇസ്തി൪ജാഅ് പറയുകയും (إنّا لله وإنّا إليه راجِعون) ചെയ്യുക.
عن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال: إذا مات ولد العبد قالالله تعالى لملائكته: قبضتم ولد عبدي؟ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَة فُؤادِه ؟ فيقولون : نَعَمْ ، فيقول: فماذا قال عبدي؟ فيقولون: حمدك واسترجع،فيقول الله تعالى: ابنوا لعبدي بيتًا في الجنة،وسموه بيت الحمد .
അബൂമൂസൽ അശ്അരി (റ)വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു ( إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക. (തിര്‍മിദി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : وَالَّذِي نَفْسِي بِيَدِهِ إِنَّ السِّقْطَ لَيَجُرُّ أُمَّهُ بِسَرَرِهِ إِلَى الْجَنَّةِ إِذَا احْتَسَبَتْهُ
മുആദ് ബ്നു ജബല്‍ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഗർഭത്തിൽ വെച്ച് മരണപ്പെട്ട് പുറത്തു വരുന്ന കുഞ്ഞ് തന്‍റെ മാതാവിനെ പൊക്കിള്‍ക്കൊടിയില്‍ പിടിച്ച് സ്വര്‍ഗത്തിലേക്ക് വഴിനടത്തും. അവള്‍ (ആ കുഞ്ഞിന്‍റെ വിയോഗത്തില്‍) അല്ലാഹുവില്‍ നിന്നും പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ക്ഷമിക്കുകയാണെങ്കിൽ. (ഇബ്നു മാജ: 1609 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മരണത്തിന്റെ പ്രയാസത്തിൽ അലമുറയിട്ട് നിലവിളിക്കാതിരിക്കാനും അല്ലാഹു വെറുക്കുന്ന വാക്കുകൾ പറയാതിരിക്കാനും ശ്രദ്ധിക്കണം. എന്നാൽ ഇസ്ലാം അനുവദിച്ചതാണ്. അത് മനുഷ്യ പ്രകൃതിയിൽ പെട്ടതാണ്.
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ دَخَلْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَلَى أَبِي سَيْفٍ الْقَيْنِ ـ وَكَانَ ظِئْرًا لإِبْرَاهِيمَ ـ عَلَيْهِ السَّلاَمُ ـ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ، ثُمَّ دَخَلْنَا عَلَيْهِ بَعْدَ ذَلِكَ، وَإِبْرَاهِيمُ يَجُودُ بِنَفْسِهِ، فَجَعَلَتْ عَيْنَا رَسُولِ اللَّهِ صلى الله عليه وسلم تَذْرِفَانِ. فَقَالَ لَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ ـ رضى الله عنه ـ وَأَنْتَ يَا رَسُولَ اللَّهِ فَقَالَ ” يَا ابْنَ عَوْفٍ إِنَّهَا رَحْمَةٌ ”. ثُمَّ أَتْبَعَهَا بِأُخْرَى فَقَالَ صلى الله عليه وسلم ” إِنَّ الْعَيْنَ تَدْمَعُ، وَالْقَلْبَ يَحْزَنُ، وَلاَ نَقُولُ إِلاَّ مَا يَرْضَى رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ ”
അനസില്‍(റ) നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി ﷺ യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി ﷺ യുടെ പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി ﷺ ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചു. നബി ﷺ യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ്(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നു കരയുകയാണോ? നബി ﷺ പറഞ്ഞു:ഇബ്നുഔഫ്, ഇത് കൃപയാണ്, വീണ്ടും നബി ﷺ കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. അവിടുന്ന് പറഞ്ഞു: കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം, നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ്. (ബുഖാരി.:1303)
قال عكرمة رحمه الله : ليس أحد إلا وهو يفرح ويحزن، ولكن اجعلوا الفرح شكرا والحزن صبر
ഇക്’രിമ (റഹി) പറഞ്ഞു:സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ സന്തോഷത്തെ നിങ്ങൾ (അല്ലാഹുവിനുള്ള) നന്ദിയും, ദുഃഖത്തെ അവനു വേണ്ടിയുള്ള ക്ഷമയുമാക്കി തീർക്കുക”. (തഫ്സീർ ഇബ്നു കഥീർ, 8/28)