عَنْ خَبَّابِ بْنِ الأَرَتِّ، قَالَ شَكَوْنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَهْوَ مُتَوَسِّدٌ بُرْدَةً لَهُ فِي ظِلِّ الْكَعْبَةِ، قُلْنَا لَهُ أَلاَ تَسْتَنْصِرُ لَنَا أَلاَ تَدْعُو اللَّهَ لَنَا قَالَ : كَانَ الرَّجُلُ فِيمَنْ قَبْلَكُمْ يُحْفَرُ لَهُ فِي الأَرْضِ فَيُجْعَلُ فِيهِ، فَيُجَاءُ بِالْمِنْشَا، فَيُوضَعُ عَلَى رَأْسِهِ فَيُشَقُّ بِاثْنَتَيْنِ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَيُمْشَطُ بِأَمْشَاطِ الْحَدِيدِ، مَا دُونَ لَحْمِهِ مِنْ عَظْمٍ أَوْ عَصَبٍ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ
ഖബ്ബാബ് ബ്‌നുൽ അറത്ത്(റ)പറയുന്നു: നബിﷺ കഅബയുടെ തണലിൽ തന്റെ പുതപ്പു ചാരി ഇരിക്കവെ, ഞങ്ങൾ ഇങ്ങനെ ആവലാതിപെട്ടു.“ഞങ്ങൾക്ക് വേണ്ടി അങ്ങ് സഹായമഭ്യാർത്ഥിക്കുന്നില്ലേ? ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലേ?”നബിﷺ പറഞ്ഞു: നിങ്ങൾക്ക് മുമ്പുള്ള ചിലരെ നിലത്ത് കുഴികുഴിച്ച് അതിൽ നിർത്തി ഈർച്ചവാൾ കൊണ്ട് വന്ന് അവരുടെ തലയിൽ വെച്ച് രണ്ടായി പിളർത്തിയിരുന്നു. അതൊന്നുംഅവരെ തങ്ങളുടെ സത്യമതത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. അതുപോലെഇരുമ്പിന്റെ ചീർപ്പുകൾ കൊണ്ട് എല്ലിൻ പുറത്തുള്ള മാംസവും ഞരമ്പുകളും വാർന്നെടുക്കുമായിരുന്നു. അതൊന്നും സത്യമതത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. (ബുഖാരി:3612)
ഗുണപാഠങ്ങൾ
1. സത്യവിശ്വാസം സ്വീകരിച്ചവരെ അല്ലാഹു കഠിനമായി പരീക്ഷിക്കും, അവന്‍ തന്റെ ദീനില്‍ ഉറച്ച് നില്ലക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാനായി.
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ
وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. (ഖു൪ആന്‍:29/2-3)
2. പരീക്ഷണത്തില്‍ വിജയിക്കുന്നവ൪ക്കാണ് സ്വ൪ഗം
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്. ഖു൪ആന്‍:2/214)